ഇന്ദുലേഖ: ഭാഗം 3

indulekha

എഴുത്തുകാരി: നിളകാർത്തിക

ഏട്ടൻ യാത്ര പറഞ്ഞു പോകുമ്പോൾ എന്തിനോ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ഒരു നിമിക്ഷവും പിരിഞ്ഞിരിക്കാൻ പറ്റില്ല എന്ന് ഓരോ നിമിക്ഷവും അറിയുകയായിരുന്നു ഒറ്റപെടൽ ഇന്ദുലേഖ ക്ക് താങ്ങാൻകഴിയില്ലയെന്നു അത്രമേൽ ഏട്ടനിൽ താൻ അടിമപെട്ടു പോയിരിക്കുന്നു എന്ന സത്യം അറിയുകയായിരുന്നു. 🌾🥀🌾 "എന്റെ കുഞ്ഞിനെ നീ ഞങ്ങളിൽ നിന്ന് അകറ്റാൻ നോക്കിയാൽ നടക്കില്ല പെണ്ണേ ഓർത്തോ നീ...... പാവയ്ക്കാ തോരനായി കൊത്തി അരി ഞ്ഞു കൊണ്ട് നിൽക്കുമ്പോളാണ് എന്റെ തോളിൽ ഒന്ന് തല്ലി കൊണ്ട് അമ്മ പറയുന്നത്. ഒന്നും മിണ്ടാനാകാതെ തല താത്തി നിന്നു. ""അല്ല എന്തിനാണ് ഇപ്പോൾ ഇത്ര വലിയ വീട്..... അതാണ് എന്റെ കുഞ്ഞിനെ മുടിപ്പികാണാനോടി നീ......

ചേച്ചിയും അമ്മയും എന്റെ ഇരു വശങ്ങളിലുമായി നിന്നുപറയുന്ന വാക്കുകൾ ഒരു തരം നിർവികാരതയോടെ കേട്ടു നിന്നു. മുറ്റത്തേക്ക് ഇറങ്ങി നോക്കി നന്ദു പിന്നെ അകത്തേക്ക് ഓടി കയറി. എന്റെ അമ്മേ... ആ ചേച്ചിയെ രണ്ടും കൂടി പൊരിക്കുമെന്ന് തോന്നുന്നുട്ടോ.... എനിക്ക് കാണരുത് ആ ദീപ്തിയേച്ചിനെ ഇങ്ങനെ ഒരു ആക്രാന്ധം പിടിച്ച സാധനം... പാവം ദീപുയേട്ടൻ...... ഗീത ചിരകി കൊണ്ട് ഇരുന്ന തേങ്ങ ഒരു കൈ വാരി വായിലേക്കിട്ടുകൊണ്ട് സ്ലാബിലേക്കു കയറിയിരുന്നു നന്ദു. നന്ദു.... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അന്യന്റെ വീട്ടിലേക്കു ഒളിഞ്ഞു നോക്കി നിൽക്കരുത് എന്ന് അവിടെ എന്ത് നടന്നാലും നമ്മളെ ബാധിക്കുന്ന കാര്യമല്ല....... അറിയാല്ലോ.... ""പിന്നെ അതിന് ഞാൻ വല്ലവന്റെയും വീട്ടിലേക്കു അല്ല നോകിയെ നമ്മുടെ വീട്ടിലേക്കാണ്.......

ഹും..... പറഞ്ഞു കൊണ്ട് ഒരു കുത്ത് കൂടി എടുത്തിരുന്നു തേങ്ങ. ഗീത അവളുടെ കൈയിൽ ആഞ്ഞു അടിച്ചു. അവരിപ്പോൾ വാടകക്ക് താമസിക്കുവാന് അവിടെ അപ്പോൾ അവരുടെ വീടാണ് അത് ഓർമ്മ വേണം.. പറഞ്ഞു കൊണ്ടിരുന്നതും ഫോൺ ബെൽ അടിച്ചതും ഒരു ചിരിയോടെ ഓടിയിരുന്നു അവൾ. """ഏട്ടാ....... """ ഫോൺ കാതോട് ചേർത്ത് സോഫയിലേക്ക് ചാഞ്ഞു. 🌾🥀🌾 ഏട്ടന്റെ തുണികൾ അലക്കി അഴയിലേക്ക് വിരിച്ച് തിരിഞ്ഞതും പുറകിലായി നിൽപ്പുണ്ട് അമ്മയും ചേച്ചിയും അവരെ യും കടന്നു അടുക്കളയിലേക്ക് കയറിയിരുന്നു ഞാൻ. ""നീ അവനോട് പറയണം.... വീട് പണിയുകയോ ഇല്ലയോ എനിക്ക് എന്റെ ഭാഗം കിട്ടണം അതും കൂടി യാണ് അവൻ ഈട് വെച്ചിരിക്കുന്നത് സമ്മതിക്കില്ല ഞാൻ......

പറയുമ്പോൾ ചേച്ചിയുടെ കണ്ണുകളിലെ ഭാവം പോലും എന്നെ ഭയപെടുത്തി. ""അല്ലങ്കിലും അങ്ങനെ അല്ലേ ചെയ്യൂ തന്ത യുടെ അല്ലേ മകൻ പത്തു പൈസ നേരാവണ്ണംചിലവാക്കാൻ അറിഞ്ഞു കൂടാ..... എങ്ങനെയാ എന്റെ വിധി അല്ലാതെ എന്താ...... അമ്മ അത് പറയുമ്പോൾ ഏട്ടനോടുള്ള ദേക്ഷ്യം നിറഞ്ഞിരുന്നു ആ വാക്കുകളിൽ. ""ഇവൻ എന്ത് ഉദ്ദേശിച്ചാണ്.......എന്നാണ് എനിക്ക് മനസിലാകാത്തത്...... ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നത് പത്തുപൈസ പ്രയോജനമില്ലാത്ത ഒരു കല്യാണവും...... പുച്ഛത്തോടെ എന്നെ നോക്കിയാണ് ചേച്ചി പറയുന്നത്. ""ചേച്ചിക്ക് എന്നെ കൊണ്ട് എന്നും പ്രയോജനമേ ഉണ്ടായിട്ടുള്ളൂ അത് മറക്കരുത്...... വാതിൽക്കൽ നിന്നു ഏട്ടന്റെ ഒച്ച കേട്ടതും ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞിരുന്നു വാതിലും കടന്നു കൈയിലിരുന്ന കൂട് സ്ലാബിലേക്ക് ഇട്ടു അതിലെ പച്ചക്കറികളും മറ്റും ചിതറി വീണതും ആ മുഖത്തേക്ക് ഭയത്തോടെ നോക്കിയിരുന്നു ഞാൻ ചേച്ചിയുടെ മിഴികളിലെ ഭാവവും എന്നിലെ ഭയം കൂട്ടിയതെ ഉള്ളൂ.

""ഓ......എന്ത് പ്രയോജനമാണ് എന്റെ കല്യാണം നീ നടത്തി എങ്കിൽ അത് നിന്റെ കടമയാണ് ദീപു...... വിരൽ ചൂണ്ടി ഏട്ടനിലേക്ക് അടുക്കുമ്പോൾ ഞാൻ ഏട്ടന്റെ കൈയിൽ മുറുക്കെ പിടിച്ചു. ""ചേച്ചിക്ക് ഇപ്പോൾ എന്താ വേണ്ടത് ചേച്ചിയുടെ ഭാഗം വേണം അല്ലേ തരാംഞാൻ ചാകുന്നതിനു മുൻപ് തന്നിരിക്കും ദീപു.....അളിയനെ വിളിച്ചു വരുത്തിയിട്ട് പോകാൻ നോക്ക്....... പറഞ്ഞു കൊണ്ട് മുഖം കുനിച്ചു നിന്ന എന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്ക് നടക്കാൻ തിരിഞ്ഞതും ചേച്ചിയുടെ വാക്കുകൾ ഞങ്ങളെ പിടിച്ചു കെട്ടിയ പോലെ നിർത്തിയിരുന്നു. ""അതിന് നീ ഇനി എന്ന് ചത്തിട്ടാ......"" ചേച്ചിയുടെ ആ വാക്കുകൾ ചാട്ടുളി പോലെ എന്റെ ഹൃദയത്തെ വലിഞ്ഞു മുറുക്കി എന്റെ കൈയിലെ ഏട്ടന്റെ പിടിത്തം മുറുകുന്നത് അറിഞ്ഞു ഞാൻ ആ മാനസിക സമ്മർദ്ദം അറിയുകയായിരുന്നു ഞാൻ ആ നെഞ്ചിലെ ചൂട് എന്നെയും പൊതിഞ്ഞു.

വേദന നിറഞ്ഞ മുഖത്തോടെ ചിരിച്ചുകൊണ്ട് ഏട്ടൻ അവരെ നോക്കി കൊണ്ട് എന്റെ കൈയും പിടിച്ചു നടന്നിരുന്നു.പോകുമ്പോൾ ഞാൻ തിരിഞ്ഞു നോക്കിയതും കണ്ടു എന്നെ രൂക്ഷമായി നോക്കുന്ന നാലു കണ്ണുകളെ. ഓട്ടോ വരുന്നതും അവർ യാത്രപോലും പറയാതെ കയറി പോകുന്നതും നിർവികാരനായി ഏട്ടൻ നോക്കി നിൽക്കുന്നതും നിസഹായായി ഞാൻ കാണുക യായിരുന്നു. ആ തോളിൽ ഞാൻ ചായുമ്പോൾ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചിരുന്നു. ""എനിക്ക് എന്നും ഇങ്ങനെയടോ വിധി കുറ്റപെടുത്തലുകൾ മാത്രം...... പതിനാറാം വയസ്സിൽ തുടങ്ങിയ അലച്ചിലാണ് ഞാൻ ചെയ്യാത്ത പണിയില്ല.... പിന്നെയാണ് സ്വന്തമായി വർക്ക്‌ഷോപ്പ് തുടങ്ങിയത് അതും ലോണാണ് പിന്നെ ചേച്ചിയുടെ കല്യാണം അതിന്റ മൂന്ന്ലക്ഷം ആയിരുന്നുലോൺ അത് അടച്ചു തീർന്നിട്ടാണ് വീടിനു എടുത്തത്.....

പിന്നെ അച്ചന്റെ വക സ്വത്തു അത് വിറ്റു എന്നിട്ടും അവൾക്കു പോരാ..... തൂണിൽ ചാരി വെളിയിലേക്ക് നോക്കിയിരിക്കുവാണ് ഏട്ടൻ ആ മിഴികളിൽ സങ്കടം നിഴലിക്കുന്നു. ""ആ വീട് അതെന്റെ സ്വപ്നമാണ് ഇന്ദു നീയും ഞാനും നമ്മുടെ കുട്ടികളും.... അങ്ങനെ ഒരു കുഞ്ഞി ലോകം.....അത് മതി ഈ ദീപുവിന്.... പിന്നെ അമ്മ... അമ്മ ക്ക് എന്നും പ്രിയപ്പെട്ടത് ചേച്ചിയായിരുന്നു...... ഞാൻ വിലക്കപെട്ടവനും...... ചിരിച്ചു കൊണ്ട് ഏട്ടനത് പറയുമ്പോൾ ആ കണ്ണുകളിലെ വേദന ഞാൻ അറിയുകയായിരുന്നു ഒന്നു ആശ്വസിപ്പിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ എന്നത് എനിക്കും നോവായി എങ്കിലും ആ കൈകളിൽ ഞാൻ പൊതിഞ്ഞു പിടിക്കുമ്പോൾ ഏത് വേദനയിലും ഞാൻ കൂടെ ഉണ്ടാകുമെന്നു പറയാതെ പറഞ്ഞു ഞാൻ.

കഞ്ഞിയിലേക്ക് പയ്റും പപ്പടവും ഇട്ടു ഇളക്കി വായിലേക്ക് വെച്ചു ദീപുഏട്ടൻ ഇടക്ക് എന്നെ നോക്കുന്നുണ്ട് കഴിക്കാതെ ആ ഭാവങ്ങൾ നോക്കിയിരിക്കുവാണ് ഞാൻ പുരികമുയർത്തി എന്താണ് എന്ന് ചോദിച്ചതും ചുമൽ കൂച്ചി പാത്രത്തിലേക്ക് മിഴികൾ പായിച്ചതും സ്പൂണിൽ കോരിയ കഞ്ഞി എനിക്ക് നേരെ നീട്ടിയിരുന്നു ഏട്ടൻ, നിറകണ്ണുകളോടെ ഞാനത് സ്രീകരിക്കുമ്പോൾ എന്റെ മനസ്സും വയറും പതിവിലും നിറഞ്ഞിരുന്നു. എച്ചിൽ പാത്രങ്ങൾ കഴുകി കമത്തി വെയ്ക്കുമ്പോൾ വയറിലൂടെ എന്നിലേക്ക്‌ കൈ ഇട്ടു എന്നെ ചേർത്തു പിടിക്കുമ്പോൾ ആ നെഞ്ചിലേക്കു തല ചായിച്ചു അങ്ങനെ നിന്നിരുന്നു ഞാൻ. ഞാൻ ഒന്ന് ദേഹം കഴുകട്ടെ ഏട്ടാ...... ചെല്ല് ഞാൻ ഇപ്പോൾ വരാം.... ആ കൈകൾ വിടീക്കൻ നോക്കിയതും ഒന്ന് കൂടി എന്നെ ഇറുക്കി എന്റെ വിയർപ്പു കണങ്ങൾ പൊടിയുന്ന കഴുത്തിലേക്കു മുഖം അമർത്തിയിരുന്നു ഏട്ടൻ.

""നിന്റെ ഈ വിയർപ്പിനോട് പോലും ഈ ദീപുവിന് പ്രണയമാണ് പെണ്ണേ..... പറയുകയും എന്നെയും എടുത്തു കൊണ്ട് മുറിയിലേക്ക് പോയിരുന്നു കട്ടിലിലേക്ക് എന്നെ കിടത്തി എന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി പിന്നെ അത് കവിളിലും ചുണ്ടിലുമായി ഓടി നടന്നുപരസ്പരം ഇറുകെ പുണർന്നു ഞങ്ങളുടെ പ്രണയം അത് പൂർണ്ണതയിൽ എത്തിയതും വിയർപ്പൊട്ടിയ ഏട്ടന്റെ മാറിലേക്കു തളർന്നു വീണിരുന്നു എന്നെ വരിഞ്ഞു മുറുക്കി എന്റെ നെറ്റിയിൽ മൃദുവായി ചുണ്ടുകൾ അമർത്തി പുതിയ പുലരികൾക്കായുള്ള കാത്തിരിപോടെ.... 🌾🥀🌾 വലിയ ഒരു തൂക്കു മോന്തയിലേക്ക് പണിക്കാർക്കുള്ള ചായ ഏട്ടന്റെ സ്കൂട്ടറിലേക്ക് വെച്ചു അവർക്കുള്ള പൈസ കൈയിൽ പിടിച്ചു എണ്ണികൊണ്ട് വെളിയിലേക്ക് വന്നിരുന്നു

ആ മുഖത്തെയും ഷർട്ടിലെയും വിയർപ്പു കണങ്ങൾ ആ മുഖത്തെ കഷ്ട്ടപാടിനെ എടുത്തു കാണിക്കുന്ന പോലെ ഇടക്ക് മുഖം പുറം കൈയിൽ തൂത്തുവിടുന്നുണ്ട്. അലസ്സമായി വളരുന്ന ദീശ രോമങ്ങൾ ക്കും പോലും നിരാശ ബാധിച്ച പോലെ. എങ്കിലും ആ കുഞ്ഞി കണ്ണുകൾ ചിരിക്കാൻ ശ്രമിക്കുന്നുണ്ട് ഏട്ടന്റെ ഇന്ദുബാലക്ക് വേണ്ടി....... 🥀 ""നാളെ എനിക്ക് കോട്ടയം പോകണം ഇന്ദു.... ടൈൽ എടുക്കണം അതിനുള്ള ക്യാഷ് കുറച്ച് കുറവുണ്ട് ഒരാളോട് ചോദിച്ചിട്ടുണ്ട് അടുത്തമാസം ഒരു ചിട്ടി കിട്ടും അന്നേരം തിരിച്ചു കൊടുക്കണം.... പറഞ്ഞു കൊണ്ട് എന്റെ കവിളിൽ ഒന്ന് തഴുകി കൊണ്ട് സ്കൂട്ടറിൽ കയറിയിരുന്നു യേട്ടൻ. ""നിനക്ക് എന്താ വരുമ്പോൾ കൊണ്ടു വരേണ്ടത്..... ഇന്ദു...... കരുതലോടുള്ള ആ ചോദ്യം കേട്ടതും അത് വരെ ഉണ്ടായിരുന്ന എന്റെ സങ്കടം എവിടേയോ മാഞ്ഞു പോയിരുന്നു.

എനിക്ക് ചൂട് പരിപ്പുവട കൊണ്ട് വരുമോ..... ഏട്ടാ..... പറയുമ്പോൾ എന്റെ കണ്ണുകൾ ഏട്ടനിൽ കൊരുത്തിരുന്നു. ഒരു ചിരിയോടെ എന്നെ കണ്ണിറുക്കി കാണിച്ചകൊണ്ട് പോയിരുന്നു ഏട്ടൻ. ""ഇന്ദുവേച്ചി........."" ഇറക്കമുള്ള പാവാട ചെറുതായി പൊക്കി പിടിച്ചു കൊണ്ട് എന്റെ അടുത്തേക്ക് ഓടി വന്നിരുന്നു നന്ദു കൈയിൽ ഒരു കൂടും ഉണ്ട് വന്നതേ അത് എന്റെ കൈയിലേക്ക് വെച്ചു തന്നിരുന്നു. എന്താണ് എന്ന അർത്ഥത്തിൽ നോക്കിയതും കണ്ണുകൾ ചിമ്മി കാണിച്ചു. അതേ ഏട്ടൻ കൂട്ടുകാരന്റെ കൈയിൽ കൊടുത്തു വിട്ടതാണ്...... പറഞ്ഞു കൊണ്ട് അതിൽ നിന്നും കൈയിട്ടു വർണ്ണകടലാസ്സിൽ പൊതിഞ്ഞ മിട്ടായി പൊളിച്ചു എന്റെ വായിലേക്ക് വെച്ച് തന്നിരുന്നു അതിന്റെ രുചി എന്റെ രസമുകുളങ്ങളെ തഴുകി യതും ഞാനും ചിരിച്ചു.

""നന്ദുട്ടിയുടെ യേട്ടൻ എവിടെ യാണ്........ വായിൽ കിടക്കുന്ന മിട്ടായിയെ നുണഞ്ഞു ഇറക്കി കൊണ്ട് ചോദിച്ചു ഞാൻ. കിച്ചുയേട്ടൻ ദുബായിലാണ് അവിടെ ഒരു കമ്പനിയിൽ ജോലിയാ...... ഇനി അടുത്ത വർഷമേ വരൂ...... ഇതു ഏട്ടന്റെ കൂട്ടുകാരന്റെ കൈയിൽ കൊടുത്തു വിട്ടതാ........ പറഞ്ഞു കൊണ്ട് എന്റെ കൈയും പിടിച്ചു വരാന്തായിലേക്കിരുന്നു കൂടെ ഞാനും. ഗീതേച്ചിയും നന്ദുട്ടിയും ദിവസങ്ങൾക്കുള്ളിൽ എന്റെ ജീവിതത്തിന്റെ ഭാഗമാവുകയായിരുന്നു,.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story