ഇന്ദുലേഖ: ഭാഗം 30

indulekha

എഴുത്തുകാരി: നിളകാർത്തിക

എനിക്ക് സമ്മതമാണ്....... നിങ്ങളെ എന്റെമോളുടെ അച്ഛൻ ആക്കാൻ....... വിവാഹം...... എനിക്ക് സമ്മതമാണ്.....മോൾക്ക്‌ വേണ്ടി അവൾക്ക് വേണ്ടി മാത്രം..... മറ്റൊന്നും എന്നിൽ നിന്നു പ്രതീക്ഷിക്കരുത്.......ഒരിക്കലും എന്നെ കൊണ്ടാകില്ല......... പറഞ്ഞു കൊണ്ട് തന്റെ ഉത്തരത്തിനു പോലും കാക്കാതെ ആ നീണ്ട വരാന്തയിലൂടെ നടന്നു അകലുന്നവളെ അവൾ പറഞ്ഞ വാക്കുകളിൽ കുടുങ്ങി മോചനമില്ലാതെ നിന്നു. ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥ , തുമ്പിയെ ഒന്ന് കൂടി നെഞ്ചോടു ചേർത്തു പിടിച്ചു ആ കുഞ്ഞി കവിളിൽ വാത്സല്യത്തോടെ ചുണ്ടുകൾ അമർത്തുമ്പോൾ കണ്ണുകൾ നിറഞ്ഞു അവന്റെ. രാവിലെ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ അവന്റെ കഴുത്തിലൂടെ മുറുക്കി വട്ടം പിടിച്ചിരുന്നു തുമ്പി അവനെ പിടിവിട്ടില്ല അവന്റെ കഴുത്തിലേക്കു മുഖം അമർത്തി കിടന്നു ഇടക്ക് ഇടം കണ്ണിട്ട് ഇന്ദുവിനെ നോക്കും തുമ്പി.

കാർ നിർത്തിയതും കുഞ്ഞിനേയും കൊണ്ട് ഇറങ്ങി വൈശാഖ്. വീര..... അമ്മ കൂടെ ചെല്ല് അച്ഛാ.... നാളെ രാവിലെ വരാട്ടോ ഗീത അമ്മയെയും നന്ദു ചിറ്റയെയും കൂട്ടിയിട്ട്....... പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ മുത്തി , അപ്പോഴും താല്പര്യമില്ലാതെ നിൽക്കുന്ന ഇന്ദു വിലേക്ക് പാറി പോയിരുന്നു അവന്റെ കണ്ണുകൾ എന്നാൽ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്കു കയറി പോയിരുന്നു അവൾ. ""കിച്ചുയേട്ടാ......... എല്ലാം ശരിയാകും അവൾക്ക് കുറച്ചു സമയം കൊടുക്ക്‌ അത്ര പെട്ടന്ന് പഴയതു ഒന്നും മറക്കാൻ കഴിയില്ല അവൾക്ക്...... ദീപു വിനെ അത്ര സ്നേഹിച്ചിരുന്നു ആ സ്ഥാനത്തു മറ്റൊരാളെ കാണുക എന്ന് പറയുമ്പോൾ അത്ര എളുപ്പമല്ല....... ഒരിക്കലും ഇന്ദു സമ്മതിക്കുമെന്ന് ഞാൻ വിചാരിച്ചതു അല്ല...... മോൾക്ക്‌ വേണ്ടിയാണ് എങ്കിലും സമ്മതിച്ചല്ലോ.........

അറിയാം സായു.... എങ്കിലും അവൾ അങ്ങനെ പറഞ്ഞപ്പോൾ..... എങ്കിലും സമ്മതിച്ചല്ലോ എന്റെ മോളെ എന്നിൽ നിന്നു അകറ്റിയില്ലല്ലോ അവൾ....... പറയുമ്പോൾ അവന്റെ കണ്ണിൽ ഒരു തുള്ളി കണ്ണു നീർ ഇടം പിടിച്ചു. തുമ്പി വാ..... ചിറ്റഎടുക്കാം അച്ചൻ പോയിട്ട് വേഗം വരും......... വാ..... സായു കൈ നീട്ടിയതും അവളെ ഒന്ന് നോക്കിയിട്ട് അവന്റെ കഴുത്തിലേക്കു മുഖം അമർത്തി തുമ്പി, പിന്നെ വാ പൊളിച്ചു അവന്റെ കവിളിൽ കടിച്ചു കൊണ്ടിരുന്നു.അവളുടെ ഭാവങ്ങൾ വൈശാകിലും സായുവിലും ചിരിയുണർത്തി. കുറെ നേരത്തെ പരിശ്രമതിന് ശേഷം സായു തുമ്പിയെ അവന്റെ കൈയിൽ നിന്നു എടുത്തു കരയാനായി ചുണ്ടുകൾ വിതുമ്പി അവളുടെ. '''കിച്ചുയേട്ടാ വീരയും ഇന്ദുവും ഭാഗ്യം ചെയ്തവരാണ് ഇത്ര മേൽ നിങ്ങളാൽ സ്നേഹിക്കപ്പെടാൻ......... " ""അല്ല സായു..... ഞാനാണു ഭാഗ്യവാൻ എന്റെ മോളെയും അവളുടെ അമ്മയെയും കിട്ടിയതിന്...... ഞാൻ വിശ്വസിക്കുന്നു സായു എന്തോ മുൻജന്മ ബന്ധം ഉണ്ട് എന്ന്..... അതാകുമല്ലോ ഇങ്ങനെ ഒക്കെ നടന്നത്....

. ഒരിക്കലും കൈ വിടില്ല ഞാൻ.... അവരെ..... ഈ നെഞ്ചോട് ചേർത്തു പിടിച്ചോളാം......... ""എന്തായാലും ഞങ്ങൾ ഇവിടെ നിന്നോളാം ചിറ്റ ഒക്കെ വന്നിട്ട് ഇന്ദുവിന്റെ കഴുത്തിൽ ഒരു താലിയും ചാർത്തി ഇനി കൊണ്ട് പോയാൽ മതി അവരെ...... എല്ലാം ദിവസവും വന്നാൽ മതി മോളെ കാണാൻ....... സായു അത് പറയുമ്പോൾ സമ്മത മെന്നോണം ചിരിച്ചിരുന്നു അവൻ കരയാൻ വെമ്പി നിൽക്കുന്ന തുമ്പിയുടെ കവിളിൽ മുത്തി കൊണ്ട് കാറിന്റെ അടുത്തേക്ക് തിരിഞ്ഞതും കണ്ടു ജനാലകമ്പിയിൽ പിടിച്ചു കൊണ്ട് നോക്കി നിൽക്കുന്നവളെ, തന്റെ കണ്ണുകൾ അവളിൽ പാറി വീണതും രൂക്ഷമായി നോക്കിയിട്ട് അകന്നു മാറുന്നത് 🌾🌾 സത്യാണോ കിച്ചു നീ പറഞ്ഞത് മോള് സമ്മതിച്ചോ......, "" ഗീതഅമ്മ വിശ്വസിക്കനാകാതെ ചോദിച്ചു.. ""എനിക്ക് അത് അല്ല അതിശയം കിച്ചുയേട്ടന്റ ഈ മാറ്റമാണ് ആ ചേച്ചിയെ ഓടിക്കുമെന്ന് പറഞ്ഞആളാണ്..... എന്തൊക്കെ പുകിലായിരുന്നു....

നന്ദു പറഞ്ഞതും അവന്റെ ചുണ്ടിൽ ചിരി വിടർന്നു ഒരു കാമുകന്റെചിരി. ""എനിക്ക് കൊതിയാകുവാ ചേച്ചിയെയും തുമ്പിയെയും കാണാൻ..... ഇനി ഇപ്പോൾ നമ്മുടെ സ്വന്തം ആകുമല്ലോ...... അല്ലെ അമ്മേ...... എന്റെ ചേട്ടത്തി അമ്മ....... നന്ദുവിന്റെ വാക്കുകളിൽ സന്തോഷം അലയടിച്ചു. ""നീ രാത്രിയിൽ പൊയ്ക്കോ കിച്ചു വീട്ടിൽ ഇവിടെ ഒരാൾക്കല്ലേ നിൽക്കാൻ പറ്റു ഞാൻ ഉണ്ടല്ലോ..... എപ്പോഴും നഴ്സും മാരും ഉണ്ട്....... ഇനി തുമ്പി കരഞ്ഞു അസുഖം ഉണ്ടാക്കേണ്ട....... ""ഞാൻ രാവിലെ പൊയ്ക്കോളം അമ്മേ അവർ നമ്മുടെ വീട്ടിൽ അല്ലാലോ.... അപ്പോൾ പിന്നെ എങ്ങനെയാ അവിടെ പോയി നിൽക്കുവാ അത് ശരിയല്ല....... "" ഇന്ദുയേച്ചിയുടെ കടയുടെ ഉൽത്കാടനം എന്ന ചേട്ടാ....... "" അടുത്ത ആഴ്ച..... പതിനഞ്ചിന്.... ബേക്കറി യോട് കൂടിയാണ്.......എന്റെ ഷോപ്പിന്റെ അടുത്താണ്...."" ആഹാ..... നാന്നായി അവള് മിടുക്കിയാ..... തളർന്നു പോയിട്ടും ഉയർത്തെഴുനേറ്റു വന്നതാണ്.......

. കിച്ചു അമ്മക്ക് സന്തോഷമായി..... നിന്റെ ഈ മാറ്റം.... നിന്റെ വിവാഹം കാണാൻ അമ്മ ഒത്തിരി കൊതിച്ചിരുന്നു..... അത് ഇന്ദു ആയതിൽ എനിക്ക് സന്തോഷമേ ഉള്ളു,..... നല്ലൊരു കുട്ടിയാണ് അവൾ പിന്നെ തങ്ക കുടം പോലൊരു കുഞ്ഞും........ നിങ്ങള്ക്ക് ഇനി വേറൊരു കുഞ്ഞ് വന്നാലും അവൾ കഴിഞ്ഞേ കാണു....... അമ്മ ഓരോന്നും പറയുമ്പോഴും എല്ലാത്തിനും ചിരിച്ചു കാണിച്ചു കൊണ്ട് വെളിയിലേക്ക് ഇറങ്ങി വൈശാഖ്. !"""നിങ്ങളെ എന്റെമോളുടെ അച്ഛൻ ആക്കാൻ........... എനിക്ക് സമ്മതമാണ്.....മോൾക്ക്‌ വേണ്ടി അവൾക്ക് വേണ്ടി മാത്രം..... മറ്റൊന്നും എന്നിൽ നിന്നു പ്രതീക്ഷിക്കരുത്.......ഒരിക്കലും എന്നെ കൊണ്ടാകില്ല........ """! ഇന്ദു വിന്റെ വാക്കുകൾ കാതിൽ അല അടിക്കുന്നത് പോലെ തോന്നി വൈശാഖിന്. 🥀 കാറിൽ നിന്നു ഇറങ്ങുന്നവരെ കണ്ടതും ഇന്ദുവിന്റെ കൈയിൽ കിടന്നു കുതറിച്ചുതുമ്പി. ഗീത അമ്മ അവളെ വന്നു എടുത്തു ഇരു കവിളിലായി ഉമ്മ വെച്ചു, നന്ദുവും ഓടി വന്നു അവളുടെ കവിളിൽ മുത്തിയിരുന്നു. ""അച്ഛമ്മേടെ പൊന്നേ........ എത്ര നാളായിടാ കണ്ടിട്ട്......""

അവരത് പറഞ്ഞുകൊണ്ട് തുമ്പിയെ നെഞ്ചോടു ചേർക്കുമ്പോൾ ഇന്ദു വിന്റെ മിഴികൾ താന്നിരുന്നു നിർവികാരമായി. ""അത് കൊള്ളാമല്ലോ ഗീതേ അത് ഏത് വകയിലാ നിങ്ങൾ അച്ചമ്മ ആയതു....... ഏഹ് അത് കൊള്ളാം........ഞാൻ അല്ലെ കുഞ്ഞിന്റെ അച്ഛമ്മ....."" പറഞ്ഞു കൊണ്ട് അകത്തു നിന്നു ഇറങ്ങി വരുന്ന ദീപുവിന്റെ അമ്മയെ കണ്ടതും ഞെട്ടലോടെ നോക്കിയിരുന്നു എല്ലവരും പരസ്പരം. സായു വന്നു ഇന്ദു വിന്റെ കൈയിൽ പിടിച്ചു. ഇവർ എപ്പോഴാ വന്നത് ഇന്ദു........ ദീപ്തിയും ഉണ്ടോ..... "" രാവിലെ....... അമ്മ..... അത്...... """ ഇന്ദു പറയാൻ തുടങ്ങിയതും അവർ അവളുടെ മുമ്പിൽ കയറി നിന്നു. ""അതെ ഞാൻ പറയാം ഞാൻ എന്റെ മോന്റെ കുഞ്ഞിന്റെ കൂടെ ഇവിടെ താമസിക്കാൻ വന്നതാണ്....... ഇനി ഞാൻ എങ്ങോട്ടും പോകുന്നില്ല......അല്ലെ കൊച്ചേ...... "" ഇന്ദുവിനെ നോക്കി അവരത് പറയുമ്പോൾ മൗനമായി നിന്നതേ ഉള്ളു ഇന്ദു. അവളുടെ മൗനം വൈശാഖിന് ഹൃദയം വിങ്ങുന്ന പോലെ തോന്നി.

""ഇവളെയും കുഞ്ഞിനേയും വേണ്ട എന്ന് പറഞ്ഞു പോയതല്ലേ നിങ്ങൾ പിന്നെ ഇപ്പോൾ എന്താ പുതിയ ഒരു ബന്ധവുമായിട്ട്....... "" സായു താല്പര്യമില്ലാതെ പറഞ്ഞു. ഞങ്ങളുടെ കുടുംബകാര്യം നീ നോക്കണ്ട പെണ്ണേ ഞങ്ങൾക്ക് അറിയാം...... ഒരു അഭിപ്രായകാരി വന്നിരിക്കുന്നു...... "" ച്ചേ..... ച്ചേ........ """ ഗീതഅമ്മയുടെ കൈയിൽ നിന്നു തുമ്പി വൈശാഖിന് നേരെ കൈ നീട്ടിയതും മനസ്സ് നിറഞ്ഞ ചിരിയോടെ അവൻ കൈകൾ നീട്ടിയിരുന്നു അവന്റെ ദേഹത്തേക്ക് തുമ്പി ആഞ്ഞതും ദീപുവിന്റെ അമ്മ തുമ്പിയെ പിടിച്ചു പറിച്ചതു പോലെ മേടിച്ചിരുന്നു. ""ആഹാ..... കൊള്ളാമല്ലോ കൊച്ചേ...കണ്ട വഴിയിൽ കൂടെ പോകുന്നവരെ ഒക്കെ കൊണ്ടാണോ എന്റെ കുഞ്ഞിനെ അച്ഛാ എന്ന് വിളിപ്പിക്കുന്നത്...... അത് നടക്കില്ല......നികൊള്ളാമല്ലോടി...... "" പറഞ്ഞു കൊണ്ട് തുമ്പിയെ അമർത്തി പിടിച്ചതും തുമ്പി വലിയ വായിൽ കരഞ്ഞു അവന് നേരെ കൈ നീട്ടിയിരുന്നു.

അവരുടെ മുഖത്തും നെഞ്ചിലും കരഞ്ഞു കൊണ്ട് അടിച്ചിരുന്നു തുമ്പി. ""ഓ.... അസത്തെ...... തൊള്ള തുറക്കാതെ..... ഒരു അച്ഛൻ ഏത് വകയില്....... "" പറഞ്ഞു കൊണ്ട് കുഞ്ഞിനേയും കൊണ്ട് വൈശാഖിന്റെ അടുത്ത് നിന്നു മാറി നിന്നു വേദന കൊണ്ട് മുഖം ചുവന്നു അവന്റെ ..ഒന്നും മിണ്ടാനാകാതെ മുഖം താത്തി നിന്നു ഇന്ദു. ""ഇന്ദു.... ഈ തള്ളയോട് പോകാൻ പറ വെറുതെ പ്രശ്നം ഉണ്ടാക്കാതെ...... നീ പറഞ്ഞോ...... കല്യാണത്തിന്റെ കാര്യം........ സായു അവളോടായി ചോദിച്ചു. ""ആരുടെ കല്യാണം... എന്റെ മോൻ ചത്തു തലക്കു മുകളിൽ ആയതേ ഉള്ളു അതിന് മുന്പേ അടുത്ത ബന്ധം അതൊന്നും നടക്കില്ല.... ഇനി ഞാനും ഇവിടെ കാണും ആരും കൂട്ട് കിടക്കാൻ വരണമെന്നില്ല....... ഞാനും എന്റെ മോന്റെ കുഞ്ഞും അവന്റെ ഭാര്യയും അവൾ വിധവ ആയി അങ്ങ് കഴിഞ്ഞോളും.....""" വൈശാഖിനെയും സായുവിനെയും രൂക്ഷമായി നോക്കികൊണ്ട്‌ പറഞ്ഞു അവർ. ച്ചേ....... ച്ചേ...... ഏഹ്..... എക്ക്...... """

വൈശാഖിന്റെ നേരെ കൈ നീട്ടി അവൾ കരഞ്ഞു കൊണ്ട് കുതറിച്ചു കൈയിൽ നിന്നു ഊർന്നതും അവർ വലിച്ചു എളിയിലേക്ക് വെച്ചു, a ആരുടെ അച്ഛനാ കൊച്ചേ നിന്റെ അച്ചൻ ചത്തു....... കണ്ടവൻ മാരെ കേറി അച്ഛാ എന്ന് വിളിക്കുന്നു..... നാശം പിടിച്ചത്....... അവരത് പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ തൊടയിൽ വിരൽ അമർത്തിയതും ഏങ്ങി കരഞ്ഞു അവൾ. ദേക്ഷ്യം കൊണ്ട് കണ്ണുകൾ കുറുകി വൈശാഖിന്റ്. നിങ്ങൾ എന്താ ഈ കാണിക്കുന്നേ...... കുഞ്ഞിനെ കരയിക്കാതെ....... പനി കുറഞ്ഞതേ ഉള്ളു....... """ പറഞ്ഞു കൊണ്ട് കുഞ്ഞിനെ അവരുടെ കൈയിൽ നിന്നു മേടിക്കാൻ തുടങ്ങിയതും അവർ അവനെ തള്ളി കുഞ്ഞിനെ അമർത്തി പിടിച്ചു തുമ്പിയുടെ അലറി കരച്ചിൽ എല്ലാവരിലും നോവായി. അപ്പോഴും ആ കുഞ്ഞി നിറകണ്ണുകൾ വൈശാഖിൽ ആയിരുന്നു ഇന്ദു അവരുടെ മുമ്പിലേക്ക് നിന്നു കുഞ്ഞിനായി കൈ നീട്ടി അവളുടെ കണ്ണുകൾ ചുവന്നിരുന്നു. അമ്മേ..... എന്റെ കുഞ്ഞിനെ താ....."""

പറയുകയും ഇരു കൈയിൽ മേടിച്ചു കുഞ്ഞിനെ. അതെന്താ..... എന്റെ കൈയിൽ ഇരുന്നാൽ...... " ""ഇത് നിങ്ങളുടെ മകന്റെ കുഞ്ഞു തന്നെയാണ് തുമ്പിയുടെ അച്ചൻ ദീപുയേട്ടനാണ്......അത് നിങ്ങൾ പോലും എതിർത്താലും അതാണ് സത്യം....... """ ഇന്ദുവിന്റെ ഓരോ വാക്കുകളും ഒരാളുടെ ഹൃദയത്തെ തകർക്കുന്നവ ആയിരുന്നു അവൻ പോലുമറിയാതെ കണ്ണിൽ നീർ കണം മൊട്ടിട്ടു. ഒന്നും നോക്കാതെ തിരിഞ്ഞു നടന്നു വൈശാഖ്, തന്റെ വീരയുടെ അലറി കരച്ചിൽ ചെവി കൊടുത്തില്ല അവൻ കാരണം അത്രമേൽ നൊന്തിരുന്നു അവൻ. ""നിങ്ങൾക്കു ഇവിടെ വരാം നിങ്ങളുടെ മകന്റെ കുഞ്ഞിനെ കാണാം ഞാൻ എതിർക്കില്ല പക്ഷെ..... അതിന്റെ പേരിൽ അവകാശം പറയാൻ വരണ്ട...... എന്റെ കുഞ്ഞിന്റെ സന്തോഷം അതാണ് എന്റെയും..... അവളുടെ സന്തോഷം ആ പോകുന്ന മനുഷ്യനാണ് അവളുടെ അച്ചൻ....... അത് ആരും പറഞ്ഞു കൊടുത്തു വിളിച്ചത് അല്ല എന്റെ മോള്......

.അവൾ അതാണ് ആഗ്രഹിക്കുന്നത് എങ്കിൽ അതാണ് അവളുടെ അമ്മയായ എന്റെയും ആഗ്രഹം........ അവളത് പറയുമ്പോൾ രണ്ട് തുള്ളി കണ്ണു നീർ ഭൂമിയെ തൊട്ടിരുന്നു. അവളുടെ വാക്കുകളുടെ ഞെട്ടലിൽ വൈശാഖിന്റെ കണ്ണുകൾ തിളങ്ങി മനസ്സിലെ തണുപ്പ് ദേഹ മാകെ പടർന്നു തിരിഞ്ഞു അവരിലേക്ക് നടക്കുമ്പോൾ ആ അച്ഛന്റെ ഹൃദയം നിറഞ്ഞു തുളുമ്പിയിരുന്നു. ""എന്റെ.... മോളെ നിങ്ങൾ നോവിച്ചില്ലേ അപ്പോൾ ആ പോകുന്ന മനുഷ്യന്റെ കണ്ണു നിറയുന്നത് കണ്ടു ഞാൻ...... അതല്ലേ സ്നേഹം അത് കണ്ടില്ല എന്ന് നടിക്കാൻ ഇനിയും എന്നെ കൊണ്ടാകില്ല....... ഞങ്ങളുടെ കല്യാണത്തിന് അറിയിക്കാം അമ്മ വരണം........ഇപ്പോൾ അമ്മ പൊയ്ക്കോളൂ....... പറഞ്ഞു കൊണ്ട് അവരുടെ മുമ്പിൽ കൈ കൂപ്പി , ഇന്ദുവിൽ നിന്നു വീഴുന്ന വാക്കുകൾ വിശ്വസിക്കാനാക്കാതെ നിന്നു ഓരോരുത്തരും. ""ആഹാ..... നിന്റെ മനസിൽ ഇരുപ്പു കൊള്ളാമല്ലോ പൂച്ചയേ പോലെ ഇരുന്നിട്ട് പുലിയെ പോലെ ചാടുന്നോ നീ...... ആഹ്ഹ......ഇവന്റെ ചൂടും ചൂരും ഏറ്റപ്പോൾ എന്റെ മോനെ മറന്നു നീ അല്ലെ........

ഇന്ദുവിന്റെ അടുത്തായി നിൽക്കുന്ന വൈശാഖിനെ നോക്കി പറഞ്ഞു അവർ. അപ്പോഴേക്കുംതേങ്ങി കരച്ചിലോടെ വൈശാഖിന്റെ തോളിലേക്ക് ചാഞ്ഞിരുന്നു തുമ്പി. നിങ്ങൾ വൃത്തികേട് പറയാതെ പോകാൻ നോക്കു...... """" സായു ഇന്ദുവിന്റെ മുന്നിലേക്ക്‌ നീങ്ങി കൊണ്ട് പറഞ്ഞു. ""അമ്മക്ക് എന്തും വിചാരിക്കാം...... ദീപുയേട്ടൻ പോയപ്പോൾ നിങ്ങൾ പറഞ്ഞത് ഞാൻ മറന്നിട്ടില്ല അമ്മ..... ആരുമില്ലാതിരുന്ന് എനിക്ക് ഇവരെ ഉണ്ടായിരുന്നുള്ളു എന്റെ കുഞ്ഞിന്റെ സന്തോഷവും ഇവർ ഓരോരുത്തരുമാണ് എന്റെയും........ "" പറയുമ്പോൾ വൈശാഖിനെ നോക്കി അവൾ, എന്നാൽ അവൻ അറിയുക യായിരുന്നു അതിൽ പ്രണയമില്ല മറിച്ചു തന്റെ കുഞ്ഞിന് വേണ്ടിയുള്ള ഒരു അമ്മയുടെ പോരാട്ടം മാത്രമാണ് എന്ന്. നെഞ്ച് നൊന്തു എങ്കിലും അതിലും സന്തോഷം തോന്നി അവന്. ""നീ..... ഇവനെ കെട്ടിക്കോ എന്റെ മകന്റെ കുഞ്ഞിനെ ഇങ്ങു തന്നേക്കു..... ഞാൻ കൊണ്ട് പൊയ്ക്കോളാം.......

പറഞ്ഞു കൊണ്ട് വൈശാഖിന്റെ കൈയിൽ ഇരിക്കുന്ന തുമ്പിയുടെ കൈയിൽ പിടിച്ചു അവർ. ""തൊടില്ല.... അമ്മ നിങ്ങൾ..... ഇത് എന്റെ കുഞ്ഞാണ്.....ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ് പിന്നെ ഇന്ന് മുതൽ ഒരു അച്ഛന്റെ അവകാശം ഈ ഏട്ടന് ഞാൻ കൊടുക്കുവാണ് .... എന്റെ മോളുടെ അച്ചൻ എന്ന അവകാശം......... ഇന്ദുവിൽ നിന്നു വരുന്ന അത്രയും ഉറപ്പും മൂർച്ചയുമുള്ള വക്കിൽ അവരുടെ കൈ നിശ്ചലമായി. അപ്പോഴും അതിശയം കാണും പോലെ അവളിലും അവളുടെ വാക്കുകളിലും മോചനമില്ലാതെ കുരുങ്ങി കിടന്നു വൈശാഖ്,... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story