ഇന്ദുലേഖ: ഭാഗം 31

indulekha

എഴുത്തുകാരി: നിളകാർത്തിക

തൊടില്ല.... അമ്മ നിങ്ങൾ..... ഇത് എന്റെ കുഞ്ഞാണ്.....ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ് പിന്നെ ഇന്ന് മുതൽ ഒരു അച്ഛന്റെ അവകാശം ഈ ഏട്ടന് ഞാൻ കൊടുക്കുവാണ് .... എന്റെ മോളുടെ അച്ചൻ എന്ന അവകാശം......... ഇന്ദുവിൽ നിന്നു വരുന്ന അത്രയും ഉറപ്പും മൂർച്ചയുമുള്ള വക്കിൽ അവരുടെ കൈ നിശ്ചലമായി. അപ്പോഴും അതിശയം കാണും പോലെ അവളിലും അവളുടെ വാക്കുകളിലും മോചനമില്ലാതെ കുരുങ്ങി കിടന്നു വൈശാഖ്. അത് എങ്ങനെ ശരിയാകും...... എന്റെ ദീപുവിന്റെ കുഞ്ഞാണ്...... ഞങ്ങളുടെ ചോര......... എനിക്ക് എന്റെ കുഞ്ഞിന്റെ കൂടെ നിൽക്കണം...... ഞാൻ ഇവിടെ നിന്നു പോകില്ല......... നീ വേണമെങ്കിൽ ഇവനെ കെട്ടിക്കോ ഞാൻ എതിർപ്പ് നിൽക്കുന്നില്ല........ പറയുമ്പോൾ ഇടംകണ്ണുകൊണ്ടു നോക്കികൊണ്ട് അകത്തേക്ക് കയറിയിരുന്നു അവർ. അമ്മ ഒന്ന് നിന്നെ......

അമ്മ ദീപ്തിയേച്ചിയുടെ വീട്ടിൽ പൊയ്ക്കോളൂ അതാണ് ശരി...... നിങ്ങളുടെ ആരുമല്ല ഞാൻ..... നിങ്ങൾ പറഞ്ഞത് പോലെ നിങ്ങളുടെ മകൻനിയമപരമായി എന്നെ കല്യാണം കഴിച്ചിട്ടില്ല പിന്നെ ഈ കുഞ്ഞ് ദീപുയേട്ടന്റെ അല്ല എന്നാണ് നിങ്ങൾ പറഞ്ഞത് പിന്നെ പെട്ടന്ന് എങ്ങനെയാണു ഈ സ്നേഹം ഉണ്ടായത്...... അമ്മ എന്നോട് ക്ഷമിക്കണം ഞാൻ ഒത്തിരി കഷ്ടപെട്ടാണ് ജീവിക്കുന്നത്....... എനിക്ക് അമ്മയെ ചിലപ്പോൾ നല്ല രീതിയിൽ നോക്കാൻ പറ്റിയെന്നു വരില്ല...... ദീപ്തിയേച്ചി ആകുമ്പോൾ സ്വന്തം മകൾ അല്ലെ...... അത് കൊണ്ടാണ്....... അവളിൽ നിന്നു ആ വാക്കുകൾ വിശ്വസിക്കാതെ നോക്കി നിന്നു അവർ അവളിലെ മാറ്റം അവരിൽ ഞെട്ടൽ ആയിരുന്നു. ""എന്റെ മോൻ ഉണ്ടായിരുന്നെങ്കിൽ എന്നെ പൊന്നു പോലെ നോക്കിയേനെ...... നിനക്ക് എങ്ങനെ തോന്നുന്നു ഇങ്ങനെ ഒക്കെ പറയാൻ....... എന്റെ കുഞ്ഞിന്റെ ആത്മാവ് പൊറുക്കില്ല...... നോക്കിക്കോ......

കരഞ്ഞു കൊണ്ട് സാരി തുമ്പു കൊണ്ട് തുടച്ചു മൂക്ക് ചീറ്റി ഇടക്ക് എല്ലാവരെയും നോക്കിയിട്ട് വരാന്തായിലേക്ക് ഇരുന്നു. ..അപ്പോഴും ഇന്ദുവിന്റെ പുതിയ ഭാവം കണ്ടു വിശ്വസിക്കണനാകാതെ നിന്നുപോയിരുന്നു എല്ലാവരും. ആ ഒച്ചയും ബഹളവും കേൾക്കുമ്പോൾ തുമ്പിയുടെ കണ്ണുകൾ നിറഞ്ഞു വന്നതും വൈശാഖ് അവളെ ചേർത്തു പിടിച്ചു കൊണ്ട് പറമ്പിലേക്ക് ഇറങ്ങി പോയിരുന്നു. ഇന്ദു പറയുന്നത് കേട്ടില്ലേ നിങ്ങൾ..... പോകാൻ നോക്ക് മകള് ഇറക്കി വിട്ട ലക്ഷണമാണല്ലോ......... സായു അവരെ രൂക്ഷമായി നോക്കി കൊണ്ട് പറഞ്ഞതും ഒന്ന് പതറി അവർ നെറ്റിയിൽ പടർന്നു തുടങ്ങിയ വെള്ള തുള്ളികൾ സാരി തുമ്പാൽ ഒപ്പി. അത് അവൾ ഇറക്കി വിട്ടത് ഒന്നുമല്ല ഞാൻ ഇറങ്ങി പോന്നതാ..... എന്റെ ദീപുവിന്റെ കുഞ്ഞിന്റെ കൂടെ നിൽക്കാൻ...... ഇനി ഞാൻ ഇവിടെ നിൽക്കാം എന്ന് വിചാരിച്ചു.....

അപ്പോൾ എന്നെ ഇറക്കി വിടാൻ നിക്കുവാണോ നീ..... പത്തു രൂപ ഉണ്ടാക്കാൻ നോക്കിയപ്പോൾ അതിന്റെ അഹങ്കാരം ആണല്ലേ........ അവർ അവളെ നോക്കി കൊണ്ട് പുച്ഛഭാവത്തിൽ പറഞ്ഞ തും കിറി കോട്ടി ചിരിച്ചു അവൾ. അമ്മക്ക് എങ്ങനെ വേണമെങ്കിലും കരുതാം........""" പറയുമ്പോൾ ഇന്ദുവിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു. ""നിനക്ക് എന്നെ കാളും വലുതാണോ ഒരു ബന്ധവും ഇല്ലാത്ത ഇവര്....... നീ ഓർത്തോ അവസാനം ഞാനെ കാണു...... ഒരു കൊച്ചുള്ള നിന്നെ ഇവൻ കെട്ടണമെങ്കിൽ അതിൽ എന്തങ്കിലും ചതി കാണും അല്ലാതെ സ്നേഹം കൊണ്ടാവില്ല........ അവർ വീറോടെ വൈശാഖിനെ നോക്കി പറഞ്ഞതും ദേക്ഷ്യ കൊണ്ട് അവന്റെ കണ്ണുകൾ ചുവന്നു, എങ്കിലും എവിടേയോ തന്റെ ഹൃദയത്തിന് കോണിൽ ഒരു നോവ് പടരുന്നതും അറിഞ്ഞു അവൻ.

"""എനിക്ക് കൈ താങ്ങു വേണ്ടിയിരുന്ന സമയത്തു എന്റെ നെഞ്ചിനെ തകർത്തു കൊണ്ട് പോയതാണ് നിങ്ങൾ..... എന്റെ...... മോളെ...... മോളെ....... പോലും ഓർക്കാതെ എല്ലാം തീർക്കാൻ വേണ്ടി കൈ ഞരമ്പ് മുറിച്ചപ്പോൾ പോലും നിങ്ങളെ കണ്ടില്ലലോ എന്നെ ആ നെഞ്ചോടു ചേർത്തു പിടിച്ചോ... ഞാനുണ്ട് എന്ന് ഒരു വാക്ക് പറഞ്ഞോ...... നിങ്ങളുടെ മകനെ പോലെ എന്നെ ഉപേക്ഷിച്ചു പോയപ്പോൾ ഇവരെ ഉണ്ടായിരുന്നുള്ളു എനിക്ക്...... വേദന എടുത്തു പുളഞ്ഞപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ ആ മനുഷ്യനെ ഉണ്ടായിരുന്നുള്ളു........ പിന്നെ ഉപേക്ഷിക്കുന്നത് നിങ്ങളുടെ മകനെ പോലെ എന്റെ കുഞ്ഞിനേ പാതിവഴിയിൽ ഉപേക്ഷിക്കില്ല എന്നുള്ള വിശ്വാസം അതെനിക്ക് ഉണ്ട്........ പറഞ്ഞു കൊണ്ട് നിറയാൻ തുടങ്ങിയ കണ്ണു നീരിനെ ഇരു കൈയാൽ തൂത്തു വിട്ടു. ഇനി ഒന്നും പറയാനില്ല എങ്കിൽ അമ്മക്ക് പോകാം....... പിന്നെ കുഞ്ഞിനെ കാണാൻ വരണമെങ്കിൽ വരാം തടയില്ല......... ""

പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി പോയിരുന്നു അവൾ. അപ്പോഴും കേട്ടത് വിശ്വസിക്കാൻ ആകാതെ ഒരു വാക്ക് മിണ്ടാതെ മുഖം താത്തി നിന്നു സിന്ധു , പിന്നെ നാണം കെട്ട മുഖത്തോടെ എല്ലാവരെയും നോക്കി അവർ. ഞാൻ..... പോകുവാ ഇനി എന്തിനാ ഇവിടെ നിൽക്കുന്നത്...... വന്നത് വെറുതെ...... ഇനി എങ്ങനെ അങ്ങോട്ട് കയറി ചെല്ലുമോ....... """ പുലമ്പി കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി അവർ. ""നീ ഓർത്തോ ഇവന്റെ ആവശ്യം കഴിയുമ്പോൾ കറിവേപ്പില പോലെ വലിച്ചെറിയും നിന്നെ ഇവൻ നോക്കിക്കോ........അല്ലങ്കിൽ അന്യന്റെ കുഞ്ഞിനെ ആരെങ്കിലും ഇങ്ങനെ സ്നേഹിക്കുമോ........"" കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ട് നിൽക്കുന്ന വൈശാഖിനെ നോക്കി പറഞ്ഞതും സായുവിന്റെ കൈയിലേക്ക് കുഞ്ഞിനെ കൊടുത്ത് തുമ്പു അഴിഞ്ഞ മുണ്ടിന്റെ തുമ്പു പുറം കാലുകൊണ്ട് പൊക്കി എടുത്തു കുത്തി കൊണ്ട് അവരുടെ അടുത്തേക്ക് പാഞ്ഞു വന്നിരുന്നു.

ദേ...... തള്ളേ ഇനി ഇവിടെ കിടന്നു ചിലച്ചാൽ മകൾക്കു കിട്ടിയത് ഓർമ്മ ഉണ്ടല്ലോ അല്ലെ......... നിങ്ങള്ക്ക്...... പിന്നെ..... ഈ വൈശാഖ് നു ഒരു വാക്കേ ഉള്ളു...... എന്റെ കുഞ്ഞായിട്ട് കാണുക അല്ല ഞാൻ എന്റെ കുഞ്ഞ് തന്നെയാണ്‌ അങ്ങനെ വിശ്വസിക്കാനാണു എനിക്കിഷ്ടം....അവരെ പൊന്നുപോലെ നോക്കാൻ എനിക്ക് അറിയാം...... മരണം വരെ ഈ നെഞ്ചോടു ചേർത്തെ പിടിക്കു വൈശാഖ്........ നിങ്ങളുടെ മോൻ അല്ല ഞാൻ അത് ഇടക്ക് ഓർത്താൽ കൊള്ളാം......... "" കൈ ചൂണ്ടി തന്റെ മുഖത്തിന്‌ നേരെ പറയുന്നവനെ നോക്കി കുടിനീര് ഇറക്കി പിന്നെ വിറച്ചു കൊണ്ട് മിഴികൾ താത്തി നിന്നു, ഒന്നും മിണ്ടാതെ ഇറങ്ങി പോയിഗറ്റിങ്കൽ ചെന്നതും പിന്നെ തിരിഞ്ഞു നോക്കി അവർ. തലയിണയിലേക്ക് മുഖം അമർത്തി കിടന്നു അവൾ, എന്ത് കൊണ്ടോ കണ്ണു നീർ ആ തുണിയെ നനച്ചു ഇറങ്ങി, സായുവിന്റെ കരസ്പർശം ഏറ്റത്തും മുഖം തുടച്ചു കൊണ്ട് എഴുനേറ്റു.

എന്താ അമ്മായിയമ്മയേ പറഞ്ഞു വിട്ടതിൽ കുറ്റബോധം ഉണ്ടോ.... നിനക്ക് ഇന്ദു ഒരു കരച്ചിൽ...... സായു അത് ചോദിച്ചതും ചുവരിലേക്ക് ചാരിയിരുന്നു അവൾ. ഇല്ല........ സായു എനിക്ക് ഇനിയും തെറ്റിലേക്ക് പോകാൻ വയ്യ എന്റെ കുഞ്ഞിനെ ഒരിക്കലും അവർ സ്നേഹിക്കില്ല നോവിക്കുകയെ ഉള്ളു വാക്കുകൾ കൊണ്ടും ശരീരം കൊണ്ടും അത് എനിക്ക് സഹിക്കില്ല അവളുടെ ചിരി അത് മതി എനിക്ക് അതിനായി എന്തും വേണ്ട എന്ന് വെയ്ക്കും ഈ ഇന്ദു....... പറയുമ്പോൾ കണ്ണുകൾ ജനലിലൂടെ കടന്നു വൈശാഖിന്റെ കൈയിൽ ഇരിക്കുന്ന തുമ്പിയിൽ ആയിരുന്നു. ഇന്ദു..... ഇനി നിന്റെ ജീവിതത്തിൽ നല്ലതേ നടക്കു... കിച്ചുയേട്ടൻ പാവാടി എനിക്ക് അറിയാം..... പിന്നെ എന്ത് കൊണ്ടാണ് മുരട് സ്വഭാവം ആയതു എന്ന് അറിയില്ല പക്ഷെ വീര വന്നതേ പഴയ കിച്ചുയേട്ടാനായി......

ചിലപ്പോൾ വിശ്വസിക്കാൻ എനിക്കും പാട് തോന്നും ഇത്രയും മാറ്റം.... എന്തായലും എനിക്ക് ഉറപ്പാണ്..... നിങ്ങൾക്കു പരസ്പരം എല്ലാം മറന്നു സ്നേഹിക്കാനാകും....... സായു അതും പറഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു. """ഇല്ല സായു.... എന്നെക്കൊണ്ടാകുമോ എന്ന് അറിയില്ല..... ഈ വിവാഹം എന്റെ മോൾക്ക്‌ വേണ്ടിയാണ്..... അവൾക്ക് വേണ്ടി മാത്രം........ "* മനസ്സിൽ പറഞ്ഞു ഇന്ദു. 🌹🌹🌹🌹 വീര  മഹാദേവന്റെ നടയിൽ വെച്ച് വൈശാഖിന്റെ താലി കഴുത്തിലൂടെ തണുപ്പ് പകർത്തി പടരുമ്പോൾ എന്ത് കൊണ്ടോ പൊള്ളിയത് പോലെ കണ്ണുകൾ നിർവികാരമായി ചലിച്ചു ഇന്ദുവിന്റെ . തങ്ങളിലേക്ക് കുഞ്ഞി കൈ നീട്ടി കുടുകുട ചിരിക്കുന്ന തുമ്പിയിൽ ആയിരുന്നു രണ്ടു പേരുടെയും കണ്ണുകൾ ,. ഗീതഅമ്മ നൽകിയ സിന്ദൂരം അവളുടെ സീമന്തരേഖയേ ചുവപ്പിക്കുമ്പോൾ മനം നിറഞ്ഞിരുന്നു അവന്റെ. """ച്ചേ...... എക്ക്... അച്ചേ..... ഉമ്പി.......""

അവനിലേക്ക് കൈ നീട്ടി തുള്ളുന്ന വീരയെ കൈയിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ കവിളിൽ വാത്സല്യചുംബനം നൽകി അവൻ മനസ്സു സന്തോഷത്താൽ തുടി കൊട്ടിക്കൊണ്ടിരുന്നു അവന്റെകണ്ണുകൾ തന്റെ താലിയുടെ അവകാശിയിലേക്ക് തന്റെ തുമ്പിയുടെ അമ്മയിലേക്ക് ഓടിയിരുന്നു അത്രമേൽ സ്നേഹത്തോടെ. ആ സമയം തന്നെ സായുവിന്റെ കഴുത്തിൽ തന്റെ പ്രണയം താലിയിൽ കൊരുത്തു അവളെ അണിയിച്ചു ഋഷി, പിന്നെ സിന്ദൂരചുവപ്പും മുഖം മെല്ലെ കുനിച്ചു അവളുടെ കവിളിൽ മുത്തമിട്ടു ഋഷി നാണത്തോടെ മുഖം കുനിച്ചു സായു. അമ്പലത്തിൽ വെച്ച് ഒരു ചെറിയ താലി കെട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ വേണ്ടപെട്ടവർക്ക് ഒരു ഹോട്ടലിൽ ഊണും. സായു യാത്ര പറഞ്ഞു പോകുമ്പോൾ അവൾ ചിറ്റയെയും ഇന്ദുവിനെയും കെട്ടിപിടിച്ചു കരഞ്ഞു. എന്റെ സായു.... നീ അതിന് കിലോമീറ്റർ അകലേക്ക്‌ അല്ലാലോ പോകുന്നെ.... എപ്പോൾ വേണമെങ്കിലും വരാമല്ലോടി....... അവളുടെ തോളിൽ പിടിച്ചു തന്നോട് ചേർത്തു കൊണ്ട് പറഞ്ഞു അവൻ. തുമ്പിയെ.....

കാണാതെ ഇരിക്കുന്നത് ഓർക്കുമ്പോൾ.... ഋഷി എനിക്ക്....."" ""അതിനെന്താ നമ്മുക്ക് ഒരു തുമ്പിയെ കൊണ്ടുവരാം ഉടനെ എന്താ........ " അവനതു പറയുമ്പോൾ എല്ലാവരിലും ചിരി ആയിരുന്നു . അപ്പോഴും ഇന്ദുവിന്റെ മുഖത്തെ സങ്കടം കാണുകയായിരുന്നു വൈശാഖ്. ഗീതഅമ്മ നൽകിയ നിലവിളക്കുമായി വലതുകാല് വെച്ച് കയറുമ്പോൾ വൈശാഖിന്റെ കൈയിൽ ഇരുന്നു എല്ലാം അതിശയം പോലെ നോക്കി കാണുകയായിരുന്നു. മ്മേ..... മ്മേ..... ഉമ്പി....... " വിളക്കിന് നേരെ കൈ നീട്ടി കരഞ്ഞതും അവളുടെ കുഞ്ഞി കൈ പിടിച്ചു നീട്ടി വിളക്കിൽ തൊടീച്ചു വൈശാഖ്. അവന്റെ സ്പാർശനം ഏറ്റതും അസ്വസ്ഥതയോടെ കുറച്ചു അകന്നു നിന്നു ഇന്ദു. ഇന്ദുയേച്ചി പൂജമുറിയിലേക്ജ് വെച്ചോ വാ....... """ നന്ദു വിന്റെ കൂടെ ചെന്നു വിളക്ക് വെച്ച് പ്രാർത്ഥിച്ചു അവൾ. ഈശ്വരാ .... ഈ താലി എന്റെ മോൾക്ക് വേണ്ടിയാണ് അവളുടെ അച്ചനെ അവൾക്ക് കിട്ടാൻ അവൾ എന്ന് സത്യങ്ങൾ തിരിച്ചു അറിയുന്നോ അത് വരെ മതി.....

എനിക്ക് അയാളെ സ്നേഹിക്കാൻ കഴിയില്ല...... എന്നെ നോവിച്ചിട്ടേ ഉള്ളു അയാളുടെ സ്നേഹം എന്റെ മോളോട് മാത്രമാണ്...... എനിക്ക് നല്ലൊരു അമ്മ ആകനെ കഴിയു ഭാര്യ ആകാൻ കഴിയില്ല........ കണ്ണു കൾ തുറന്നു തിരിഞ്ഞതും കണ്ടു തുമ്പിയെ പിടിച്ചു കൊണ്ട് പ്രണയത്തോടെ നോക്കുന്ന ആ കണ്ണുകളെ കണ്ടില്ല എന്ന് നടിച്ചു അവൾ , തുമ്പിയുടെ നേരെ കൈ നീട്ടിയതും അവൾ ഒച്ച വെച്ച് ചിരിയോടെ അവളിലേക്ക് വീണിരുന്നു കുഞ്ഞിനേയും പിടിച്ചു അവനെയും കടന്നു മുന്പോട്ട് അവൾ നടന്നതും അവന് നേരെ ആ കുഞ്ഞി കൈ നീണ്ടിരുന്നു. ച്ചേ..... ച്ചേ...... ബാ....... "" തനിക്ക് നേരെ നീട്ടിയ ആ കുഞ്ഞ് വിരൽ തുമ്പിൽ അവൻ പിടിച്ചു കൊണ്ട് അവരോടൊപ്പം നടന്നിരുന്നു എന്നാൽ ആ സാമിപ്യം ഇന്ദുവിൽ അസ്വസ്‌ഥത നിറച്ചു, ഒരിക്കലും തനിക്ക് അയാളെ സ്നേഹിക്കാനാകില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു ഇന്ദു.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story