ഇന്ദുലേഖ: ഭാഗം 32

indulekha

എഴുത്തുകാരി: നിളകാർത്തിക

ച്ചേ ...... ച്ചേ...... ബാ....... "" തനിക്ക് നേരെ നീട്ടിയ ആ കുഞ്ഞ് വിരൽ തുമ്പിൽ അവൻ പിടിച്ചു കൊണ്ട് അവരോടൊപ്പം നടന്നിരുന്നു എന്നാൽ ആ സാമിപ്യം ഇന്ദുവിൽ അസ്വസ്‌ഥത നിറച്ചു, ഒരിക്കലും തനിക്ക് അയാളെ സ്നേഹിക്കാനാകില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു ഇന്ദു. ഒരു സോഫയിൽ അടുത്തായി ഇരിക്കുമ്പോൾ അവനിൽ നിന്നു അകലം പാലിച്ചു ഇരുന്നു അവൾ. ഗീതമ്മ നീട്ടിയ പാല് ഒരു കവിൾ കുടിച്ചിട്ട് അവൾക്ക് നേരെ നീട്ടിയിരുന്നു വൈശാഖ് , അപ്പോഴേക്കും അവന്റെ കൈയിൽ കുഞ്ഞി കൈ പിടിത്തമിട്ടു പാലിനായി അവന് നേരെ വാ പൊളിച്ചു അവളുടെ കുഞ്ഞി ചുണ്ടിൽ മുട്ടിച്ചു കൊടുത്തു, ഇരു വശത്തു കൂടി ഒഴുകുന്ന പാല് കൈ കൊണ്ട് തൂത്തു കൊടുത്തു അവൻ, ഇന്ദുവിന്റെ മടിയിൽ ഇരുന്നു അവന് നേരെ കൈ നീട്ടി കൊണ്ട് അവന്റെ മടിയിലേക്ക് ചാടി തുമ്പി. നീ മോളെ ഇങ്ങു താ കിച്ചു....... "" ഗീത അമ്മ കൈ നീട്ടിയതും തല കുടഞ്ഞു കൊണ്ട് അവന്റെ കഴുത്തിൽ മുഖം ഒളിപ്പിച്ചു പിന്നെ കള്ള കണ്ണ് കൊണ്ട് അവരെ നോക്കി. എടി..... കള്ളി പെണ്ണേ വാ..... അച്ഛമ്മ എടുക്കാം....... "" . ഹും..... ഹും..... ച്ചേ...... "" അവന്റെ കഴുത്തിൽ വട്ടത്തിൽ ഇറുക്കി പിടിച്ചു. ""അവൾ എന്റെ കൈയിൽ ഇരുന്നോട്ടെ ഞങ്ങളെ ഒന്നിച്ചതെ ഇവൾക്ക് വേണ്ടി അല്ലെ അമ്മ.....

ഞങ്ങളുടെ മോള് ഞങ്ങളുടെ കൂടെ തന്നെ ഇരുന്നോട്ടെ...... പറഞ്ഞു കൊണ്ട് മടിയിലേക്ക് ഇരുത്തിയതും അവനെ പിടിച്ചു മടിയിലേക്ക് എഴുനേറ്റു നിന്നു അവൾ ഒരു കൈ ഇന്ദു വിന്റെ സാരിയും ബ്ലൗസും കൂട്ടി പിടിച്ചു ഒരു കൈ വൈശാഖിന്റെ ഷർട്ടിലും പിന്നെ സന്തോഷത്തോടെ തുള്ളാൻ തുടങ്ങി അവളുടെ ചാട്ടത്തിന് അനുസരിച്ചു ഇരു തോളുകൾ പരസ്പരം മുട്ടി കൊണ്ടിരുന്നത് ഇന്ദു അസ്വസ്‌ഥപെട്ടു. പഴം രണ്ട് മുറിയായി അവർ പങ്കു വെച്ച് കൊടുത്തു അതിൽ നിന്നു നുള്ളി തങ്ങളുടെ പൊന്നു മോളുടെ വായിലേക്ക് വെച്ച് കൊടുത്തിരുന്നു രണ്ട് പേരും. മോള് പോയി സാരി ഒക്കെ മാറ് രാവിലെ ഉടുത്തതു അല്ലെ ചെല്ല്......... കിച്ചു നീയും ചെല്ല് കുഞ്ഞിന് കുറച്ചു ചോറ് കൊടുക്കാം ഇനി ഇപ്പോൾ ഉറങ്ങുന്ന സമയം ആയിക്കാണും........ "" പറഞ്ഞു കൊണ്ട് അവന്റെ നേരെ തുമ്പിയുടെ നേരെ കൈ നീട്ടിയതും ഒന്ന് മടിച്ചു നിന്നു കൊണ്ട് കുഞ്ഞി പല്ല് കാണിച്ചു അവനെ ചിരിച്ചു കാണിച്ചു. അച്ചേടെ..... വീര ചെല്ല് അച്ചമ്മ കുളിപ്പിച്ചു ചോറ് തരും..... ചെല്ല് അവനത് പറഞ്ഞതും അവരിലേക്ക് ചാടിയിരുന്നു തുമ്പി. ഒരു അച്ഛനും മോളും......... ഓ....... "" അവർ കൈയിൽ പൊതിഞ്ഞു എടുത്തു കവിളിൽ മുത്തി. ഇന്ദു നോക്കി കാണുക യായിരുന്നു തന്റെ മോളോടുള്ള ഓരോരുത്തരുടെയും സ്നേഹം ചില സമയങ്ങളിൽ തന്നെ പോലും വേണ്ട അവൾക്ക് , അയാളെ മതി അവൾ ക്ക്‌ അവൾ അച്ഛൻ എന്ന് വിചാരിക്കുന്ന ചിന്തിക്കുന്ന അയാൾ എന്ത് കൊണ്ടോ മനസ്സിൽ ഒരു കുശുമ്പ് തല പൊക്കുന്നതു അറിഞ്ഞില്ല ഇന്ദു. ഇന്ദു.....

മോള് കിച്ചുവിന്റെ മുറിയിലേക്ക് ചെല്ല് അലമാരയിൽ മോൾക്കുള്ള തുണി മേടിച്ചു വെച്ചിട്ടുണ്ട്..... കുളിച്ചിട്ട് വാ...... അമ്മ അത് പറഞ്ഞതും ഒന്ന് മടിച്ചു നിന്നതും നന്ദു കൈയിൽ പിടിച്ചു വലിച്ചിരുന്നു. വാ.... ചേച്ചി......... "" ആ മുറിയുടെ വാതിൽ കടന്നു അകത്തേക്ക് കയറിയതും കണ്ണുകൾ ഭിത്തിയിലായിരുന്നു തുമ്പി മോളുടെ ഇത് വരെയുള്ള പല ഫോട്ടോകൾ ചുവരിൽ ഭംഗിയിൽ തൂക്കിയിരുന്നു പുതിയതായി പെയിന്റ് അടിച്ചിട്ടുണ്ട് , ഇളം റോസ് നിറത്തിൽ ചുവരിൽ ടോംമും ജെറിയും ഡോറയും , അങ്ങനെ ഒരു നഴ്സറി സ്കൂളിലേക്ക് കയറിയത് പോലെ തോന്നി അവൾക്ക് അതിശയത്തോടെ നാല് പാടും നോക്കുന്ന ഇന്ദുവിനെ നോക്കി നന്ദു ചിരിച്ചു. ഏട്ടന്റെ പണിയാ..... മോൾക്ക്‌ വേണ്ടി പറഞ്ഞു ചെയ്യിപ്പിച്ചതാ ......... അങ്ങനെ ഒരു വട്ട്..... "" നിർവികാരമായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൾ. ചേച്ചി.... കുളിച്ചോ ഞാൻ ചെല്ലട്ടെ രാവിലെ തിരക്കിന്റെ ഇടയിൽ ഗുളിക കഴിക്കാൻ മറന്നു ഏട്ടൻ അറിഞ്ഞാൽ...... എന്നെ ഭിത്തിയിൽ തേക്കും........ "" അവൾ വെളിയിലേക്ക് ഇറങ്ങിയതും കട്ടിലിന്റെ ക്രസ്സിയിൽ പിടിച്ചു നിന്നു , എന്താണ്..... എന്റെ ജീവിതത്തിൽ നടക്കുന്നത് ഒരാളെ സ്നേഹിച്ചു വിശ്വസിച്ചു..... എന്നാൽ..... ഇപ്പോൾ ഇയാളെ തനിക്ക് വിശ്വസിക്കാം പക്ഷെ സ്നേഹിക്കാൻ ആകില്ല ഒരിക്കലും.......

"" ഒരു നിമിക്ഷം ആലോചിച്ചതിനു ശേഷം അലമാര തുറന്നതും കണ്ണുകൾ പാറി നടന്നു , ഒരു ഭാഗം മുഴുവനും മോൾക്കുള്ള ഡ്രെസ്സുകൾ തൂക്കിയിട്ടിരിക്കുന്നു, പിന്നെ തനിക്കായി സാരി ചുരിദാർ അങ്ങനെ എന്തൊക്കെ വേണമോ അതെല്ലാം പിന്നെ അടിയിലെ തട്ടിൽ അയാളുടെ തുണികളും . അതിൽ നിന്നു ഇടാനുള്ള ചുരിദാറും ഒരു പാന്റും ഇന്നറും തോർത്തും എടുത്തു അടച്ചു. കുളിമുറിയിൽ കയറി നോക്കിരണ്ട് സോപ്പ്കൾ വെച്ചിട്ടുണ്ട് ഒന്ന് പൊട്ടിച്ചതും ഒരെണ്ണം ഉപയോഗിച്ചതും പിന്നെ ഷാംപൂ എല്ലാം നല്ല വൃത്തിയിലാണ് വെച്ചിരിക്കുന്നത് , തുണി മാറി ഷവർ ഓൺ ആക്കി അതിന് മുമ്പിലേക്ക് നിന്നു കണ്ണുകൾ അടച്ചു. 🌾 ചോറും പരിപ്പും നെയ്യും പപ്പടവും ഇട്ടു ഞെരടി കുഞ്ഞ് ഉരുളകളായി അവളുടെ വായിലേക്ക് വെച്ച് കൊടുത്തു വൈശാഖ് , ഒരു പപ്പടം കൈയിലും ഇരിപ്പുണ്ട് കുഞ്ഞി പല്ല് കൊണ്ട് ഇടക്ക് കടിച്ചു കൊണ്ട് അവനെ നോക്കി ചിരിച്ചു കാണിക്കുന്നുണ്ട്. ഒരു കൈ പത്രത്തിലിട്ടു തട്ടി കളിക്കുന്നുണ്ട്. ചോറ് കൊണ്ട് ചെല്ലുമ്പോൾ മുഖം രണ്ട് ഭാഗത്തേക്കും ഇട്ട് ചലിപ്പിച്ചു. കിച്ചു അവൾക്ക് മതിയായി എന്ന് തോന്നുന്നു..... കണ്ടില്ലേ കളിക്കുന്നത്.... നീ പോയി കുളിക്കു ഷർട്ടും മുഴുവനും ചോറ് ആക്കി പെണ്ണ്......... """ അമ്മ എന്നാൽ കഴുകിച്ചു എടുക്കു വീരയെ..... എനിക്ക് കുളിച്ചിട്ട് ഷോപ്പ് വരെ ഒന്ന് പോകണം......... "" അവനതു പറഞ്ഞു കൊണ്ട് അവരുടെ കൈയിലേക്ക്തുമ്പിയെ കൊടുക്കാൻ തുടങ്ങിയതും അവൾ ചിരിയോടെ കൈ കാലിട്ടു തുള്ളി വിളിച്ചു. മ്മേ..... മ്മേ......ഉമ്പി........ ""

തുമ്പി നോക്കി വിളിക്കുന്നത്‌ കണ്ടതും വൈശാഖിന്റെ മിഴികളും തെന്നി മാറിയിരുന്നു, തങ്ങളിലേക്ക് നടന്നു വരുന്നവളിലേക്ക് കുളി കഴിഞ്ഞു മുടി തോർത്ത്‌ കൊണ്ട് ചുറ്റി കെട്ടി വെച്ചിട്ടുണ്ട് മുടി ഇഴകൾ വെള്ളത്തുള്ളികളിൽ പറ്റിച്ചേർന്നിട്ടുണ്ട് അറിയാതെ ആണെങ്കിലും അവന്റെ കണ്ണുകൾ സിന്ദൂരം ചുവപ്പിനെ തേടി പോയിരുന്നു വെങ്കിലും നിരാശയായിരുന്നു ഫലം., എങ്കിലും അവളുടെ ചുരിദാർ ടോപ്പിന് മുകളിയായി ചേർന്ന് സ്വർണ്ണമാലയിൽ കൊരുത്ത താലി അവനിൽ തണുപ്പ് പടർത്തി. ഇന്ദു അടുത്ത് വന്നതും അവന്റെ കൈയിൽ നിന്നു അവളുടെ ദേഹത്തേക്ക് ചാടിയിരുന്നു. പിന്നെ ചിരിയോടെ മാറിലായി പരതി കൊണ്ടിരുന്നു. കള്ളി പെണ്ണ് വെറുതെ അല്ല അച്ചനെ വിട്ടു അമ്മയിലേക്ക് ചാടിയത് അവൾക്ക് ഉറക്കം വരുന്നുണ്ട്...... ചപ്പാതെ ഉറങ്ങാൻ പറ്റില്ലാലോ....... ഗീത അമ്മ ചിരിയോടെ പറഞ്ഞതും ചമ്മലോടെ ചിരിച്ചു ഇന്ദു, വൈശാഖ് നേർത്ത ചിരിയോടെ അവിടെ നിന്നു നടന്നു. ച്ചേ..... ച്ചേ....... "" മോള്..... പാപ്പം കുടിച്ചു ഉറങ്ങു അച്ഛാ വരാം........ """തിരിഞ്ഞു നിന്നു അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു തിരിഞ്ഞു നടന്നിരുന്നു. മ്മേ..... മ്മേ..... പാപ്പം.......""" പറഞ്ഞു കൊണ്ട് ചുരിദാർ ടോപ്പിന്റെ ഇടയിലൂടെ കൈ നടത്തിയിരുന്നു അവൾ.. എന്റെ കുറുമ്പി ഇതിന് മാത്രം മതിയല്ലോ നിനക്കു അമ്മ.......""

പറഞ്ഞു കൊണ്ട് ആ കുഞ്ഞി കവിൾ പിടിക്കുമ്പോൾ ആ വാക്കുകളിൽ പരിഭവവും പരാതിയും നിറഞ്ഞു നിന്നിരുന്നു, ഇന്ദു മോളെ...... സിന്ദൂരം തൊടാൻ മറന്നോ മോളു......നില്ക്കു അമ്മ തൊടീക്കാം....... പറഞ്ഞു കൊണ്ട് പൂജമുറിയിൽ നിന്ന് ചെപ്പ് എടുത്തു അവളുടെ നെറ്റിയിൽ തൊട്ടിരുന്നു.. മൂകാംബികയിലെ സിന്ദൂരം ആണ്..... വിവാഹം കഴിഞ്ഞതല്ലേ ഉള്ളൂ.... ഉം ഒരിക്കൽ മാഞ്ഞതല്ലേ ഇനി ഒരിക്കലും മായാതിരിക്കട്ടെ...... ദേവി കാത്തോളും എന്റെ കുട്ടികൾ സന്തോഷതോടെ ഇരിക്കുന്നത് കണ്ടാൽ അമ്മക്ക്...... പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തലോടി അവർ.ഗീത അമ്മയെ നോക്കി ചിരിയോടെ അവൾ മുറിയിലേക്ക് നടന്നു. ചെല്ലുമ്പോൾ ഷർട്ട്‌ ഊരി അഴയിലേക്ക് ഇടുന്ന വൈശാഖിനെ ആണ് മടിച്ചു നിന്നു പിന്നെ തിരിഞ്ഞതും അവന്റെ വാക്കുക്കൾ അവളെ തേടി വന്നിരുന്നു. ""കയറി പോരെ ഇന്ദു ...... ഞാൻ വെളിയിലത്തെ ബാത്‌റൂമിൽ പോയി കുളിച്ചോളാം....... "" പറഞ്ഞു കൊണ്ട് തോർത്ത്‌ എടുത്തു കഴുത്തിലൂടെ ഇട്ടു കൊണ്ട് അവളെയും കടന്നു പോയിരുന്നു. ച്ചേ............. """" നീട്ടിയുള്ള അവളുടെ വിളിയിൽ കണ്ണുകൾ ചിമ്മി കാണിച്ചു കൊണ്ട് നടന്നു വൈശാഖ്. ****** തലയിലൂടെയും ദേഹത്തൂടെയും ഇറ്റ് വീഴുന്ന വെള്ളം വാഷ്ബേസ്നിൽ തട്ടി തെറിച്ചു ഇരു കൈകൾ ബൈസനിൽ കുത്തി കണ്ണാടിയിലേക്ക് നോക്കി നിന്നു അവൻ,

കണ്ണിൽ നിന്നു ഉതിരുന്ന ചുട്കണ്ണുനീർ വെള്ളത്തിനൊപ്പം കവിളിലൂടെ ഒലിച്ചു ഇറങ്ങി. കണ്ണുകൾ ഇറുക്കി അടച്ചതും മിന്നി മറയുന്ന രൂപത്തോട് വെറുപ്പ്‌ തോന്നി തല കുടഞ്ഞു കണ്ണുകൾ തന്റെ മുമ്പിൽ ചിരിയോടെ നിൽക്കുന്ന രണ്ട് മുഖങ്ങൾ , അവന്റെ ചുണ്ടിൽ അവൻ പോലുമറിയാതെ വിരിഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച നിന്റെ സ്വപ്നം പൂവണിഞ്ഞിരിക്കുന്നു വൈശാഖ്...... നിന്റെ ജീവിതത്തിലേക്ക് രണ്ട് പേര് വന്നിരിക്കുന്നു...... നിന്നെ സ്നേഹിക്കാൻ നിന്റെ മുറിവുകളിൽ മരുന്നാകാൻ....... എന്റെ വീര, ഇന്ദു.........വൈശാഖിന്റെ ജന്മം അതിനൊരു അർത്ഥം ഉണ്ടായിരിക്കുന്നു........ "" കണ്ണാടിയിലെ അവന്റെ പ്രതിരൂപം അവനോടായി പറഞ്ഞു . അതെ...... അവരാണ് ഇനി എന്റെ ലോകം അവിടെ ഒരു ഓർമ്മകൾകും മുഖങ്ങൾക്കും സ്ഥാനമില്ല....... അവിടെ എന്റെ വീരയും ഇന്ദുവും.......മാത്രം മതി.......വൈശാഖിന്റെ പുണ്യമാണ് അവർ. കുളിച്ചു മുറിയിലേക്ക് കയറുമ്പോൾ കണ്ടു ഉറങ്ങുന്ന തുമ്പിയോടൊപ്പം ബെഡിൽ കിടക്കുന്ന ഇന്ദുവിനെ അവളുടെ ചുരിദാർ ടോപ്പിൽ കൈ കൊണ്ട് മുറുക്കി പിടിച്ചാണ് കിടക്കുന്നത് തുമ്പി. ആ കാഴ്ച തന്റെ ഹൃദയത്തിൽ ആയിരം വസന്തങ്ങൾ തീർക്കുന്നതറിഞ്ഞു അവൻ,

വൈശാഖിന് അന്യമായിരുന്ന ആ ഭാഗ്യം അതാണിപ്പോൾ രണ്ട് മുഖങ്ങളായി തന്റെ കൺ മുമ്പിൽ, അവന്റെ കൈ അവരിലേക്ക് നീണ്ടു അവളുടെ മാറോടു ചേർന്ന് കിടക്കുന്ന തുമ്പിയുടെ കുഞ്ഞി കവിളിൽ വിരലുകൾ തലോടി വിട്ടു അവൻ, കൈ പിൻവലിക്കുമ്പോൾ ഇന്ദുവിലേക്കു നീണ്ടു അവളുടെ കവിളിനെ തലോടുന്ന മുടി തുമ്പിനെ വിരൽ തുമ്പാൽ മാടി ഒതുക്കി അവൾ മുഖം ചുളിച്ചതും കൈ പെട്ടന്ന് പിൻ വലിച്ചു. ഇന്ദു...... എന്നെ സ്നേഹിച്ചു കൂടെടോ...... കൊതിയായിട്ടാ സ്നേഹിക്കാൻ, സ്നേഹിക്കപ്പെടാൻ ...... ഒരിക്കൽ ചതിക്കപെട്ടവനാണ്....... എങ്കിലും ഇപ്പോൾ ആഗ്രഹിക്കുന്നു ഒരു ജീവിതം നമ്മൾ മാത്രമുള്ള...... സ്വപ്നം കണ്ടോട്ടെ ഞാൻ..... അത്രമേൽ ഇപ്പോൾ വൈശാഖ് നിന്നെയും മോളെയും ആഗ്രഹിക്കുന്നു......... "" ഓർത്തു കൊണ്ട് അവളുടെ നെറ്റിയിലെ സിന്ദൂര ചുവപ്പിലേക്കു നിറകണ്ണുകളോടെ പ്രതീക്ഷയോടെ നോക്കി നിന്നു.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story