ഇന്ദുലേഖ: ഭാഗം 33

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദു...... എന്നെ സ്നേഹിച്ചു കൂടെടോ...... കൊതിയായിട്ടാ സ്നേഹിക്കാൻ, സ്നേഹിക്കപ്പെടാൻ ...... ഒരിക്കൽ ചതിക്കപെട്ടവനാണ്....... എങ്കിലും ഇപ്പോൾ ആഗ്രഹിക്കുന്നു ഒരു ജീവിതം നമ്മൾ മാത്രമുള്ള...... സ്വപ്നം കണ്ടോട്ടെ ഞാൻ..... അത്രമേൽ ഇപ്പോൾ വൈശാഖ് നിന്നെയും മോളെയും ആഗ്രഹിക്കുന്നു.........അറിയാം നിനക്ക് എന്നെഅംഗീകരിക്കാൻ കഴിയില്ല എന്ന് എങ്കിലും ആഗ്രഹിച്ചോട്ടെ ഞാൻ...... വെറുതെ........ "" ഓർത്തു കൊണ്ട് അവളുടെ നെറ്റിയിലെ സിന്ദൂര ചുവപ്പിലേക്കു നിറകണ്ണുകളോടെനോക്കി നിന്നു വിരലുകൾ അവളുടെ നെറ്റിയിൽ തൊടനായി ആഞ്ഞതും കണ്ണുകൾ തുറന്നു ഞെട്ടലോടെ നോക്കുന്നവളെ കണ്ടതും കൈ വലിച്ചു. എന്താ......... ""ടോപ്പിന്റെ കഴുത്ത് ഒതുക്കി പിടിച്ചു കൊണ്ട് ചാടി എഴുനേറ്റ് അവനെ ദേക്ഷ്യ ത്തോടെ നോക്കി ഇന്ദു. അത്...... അത് ഞാൻ..... വീര യേ നോക്കാൻ ഉറങ്ങിയോ എന്ന്.........""

തപ്പലോടെ പറഞ്ഞു കൊണ്ടു തിരിഞ്ഞു. അതെ ഒന്ന് നിന്നെ......... """ ഇന്ദു വിന്റെ വിളിയിൽ കാലുകൾ നിഴ്ചലമായി അവന്റെ. ഞാൻ എന്റെ മോൾക്ക്‌ വേണ്ടി മാത്രമാണ് ഈ വിവാഹത്തിന് സമ്മതിച്ചത്...... അവളുടെ സന്തോഷം........ "" പറയുമ്പോൾ മിഴികൾ ഉറങ്ങി കിടക്കുന്ന തുമ്പിയിലായിരുന്നു അവളുടെ. അത്രയും പറഞ്ഞു കൊണ്ടു അവനെയും കടന്നു പോകാൻ തുടങ്ങിയതും. ഇന്ദു......... മാപ്പ്........ """ അവളുടെ മുമ്പിലായി നിന്നു പറഞ്ഞു വൈശാഖ്. ""എന്തിന്...... നിങ്ങൾ എന്തിനാണ് മാപ്പ് പറയുന്നത്...... നിങ്ങൾ എന്റെ മകളെ സ്നേഹിക്കുന്നുണ്ട് അവൾക്ക് ഒരു അച്ഛന്റെ സ്നേഹം നൽകുന്നുണ്ട്...... അവൾക്ക് ഒരിക്കലും കിട്ടാതെ പോകേണ്ടിയിരുന്ന ഒരു അച്ഛനാകൻ കഴിഞ്ഞിട്ടുണ്ട് നിങ്ങള്ക്ക്........പിന്നെ എന്തിനാണ് മാപ്പ്.......

പറയുമ്പോൾ അവളുടെ ചുണ്ടിൻ കോണിലെ പുച്ഛം കണ്ടു വൈശാഖ്. ""തന്നോട് ഞാൻ പെരുമാറിയത്തിന് മനസ്സു നോവിച്ചതിനു എല്ലാത്തിനും..... മനഃപൂർവമായിരുന്നില്ല എന്റെ മാനസിക മായ കുറച്ചു പ്രശ്നം അത്.........താൻ അറിയണം........""പറയാനായി വന്നതും അവൾ കൈ നീട്ടി തടഞ്ഞു. !""" എന്നോട് പെരുമാറിയത് അതിന് എനിക്ക് ദേക്ഷ്യം ഇല്ല കാരണം നിങ്ങൾ എന്റെ ആരുമല്ല അന്നും ഇന്നും.....എനിക്ക് ഒന്നും അറിയണമെന്നില്ല കാരണം എന്നെ അപേക്ഷിച്ചു ഈ വിവാഹം എന്റെ മോൾക്ക്‌ വേണ്ടിയാണ്‌ ...... അവളുടെ സന്തോഷത്തിനു വേണ്ടിയാണ്......എന്റെ മനസ്സ് എന്നെങ്കിലും മാറുമോ എന്ന് എനിക്ക് അറിയില്ല.......എനിക്ക് നിങ്ങളെ മനസ്സു കൊണ്ടു അംഗീകരിക്കാൻ ആകുമെന്ന് തോന്നുന്നില്ല........ എന്റെ കുഞ്ഞിന്റെ സ്നേഹം അത് പിടിച്ചു വാങ്ങുക അല്ലെ നിങ്ങൾ ചെയ്തത് അവൾക്കിപ്പോൾ എന്നെക്കാളും ഇഷ്ട്ടം നിങ്ങളെ യാണ്‌......

എന്തിനാണ് എന്റെ മോളെ ഇങ്ങനെ സ്നേഹിക്കുന്നത് ... അതിനുള്ള ഉത്തരം മാത്രം നിങ്ങൾ എനിക്ക് തന്നില്ല........ അതിന് ഒരു ഉത്തരമേ ഉള്ളു ഇന്ദു അവൾ എന്റെ പ്രാണൻ ആണ്....... എന്റെ മകൾ എനിക്ക് അങ്ങനെ കാണാനും കേൾക്കാനുമാണ്‌ ഇഷ്ട്ടം....... താൻ എന്ന് എന്നെയും എന്റെ സ്നേഹത്തെയും അംഗീകരിക്കുന്നുവോ എന്ന് ഭർത്താവ് ആയി അംഗീകരിക്കുന്നുവോ.....അന്ന് പൂർണമായ ഉത്തരം നൽകാം.......ഇന്ദു..... ഞാൻ കാത്തിരിക്കും........ പറയുമ്പോൾ വൈശാഖിന്റെ കണ്ണിൽ നീർക്കണം ഉരുണ്ടു കൂടുന്നത് അറിഞ്ഞു ഇന്ദു , പക്ഷെ അതിന് മിഴികൾ കൊടുക്കാതെ അവനെയും കടന്നു ആ മുറി വിട്ടിരുന്നു അവൾ. 🌹🌹 ""മോള് ആഹാരം കഴിച്ചോളൂ അവൻ ഇനി വരുമ്പോൾ ഒരു നേരമാകും....

. മോളുണർന്നാൽ വഴക്കും ആകും........ "" ഗീത അമ്മ പറഞ്ഞു കൊണ്ട് ഒരു പ്ലേറ്റിലേക്ക് അവൾക്കുള്ള ചോറും കറിയും എടുത്തു. ഗീതേച്ചി...... ഞാൻ നാളെ മുതൽ കടയിൽ പോയാലോ എന്ന് വിചാരിക്കുവാ........ "" കസേരയിലേക്ക് ഇരുന്നു കൊണ്ടു പറഞ്ഞു അവൾ. അതിനെന്താ മോളെ.... മോള് പൊയ്ക്കോ ഞാൻ ഇവിടെ ഇല്ലേ പിന്നെ ഇനി ഗീതേച്ചി വിളി വേണ്ട അമ്മ അത് മതി വൈശാഖിന്റെ അമ്മ അവന്റെ ഭാര്യയുടെയും അമ്മയാണ്........ "" അവരത് പറയുമ്പോൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൾ "" ഭാര്യ "" ആ പദവി തനിക്ക് നിർവഹിക്കാൻ കഴിയുമോ എന്ന് സ്വയമേ ചോദിച്ചു അവൾ "ഇല്ല "എന്നു ഉത്തരവും കിട്ടി. വെളിയിൽ കാറിന്റെ ഒച്ച കേട്ടതും നന്ദു കസേരയിൽ നിന്നു എഴുനേറ്റു. ഏട്ടൻ വന്നുയെന്നു തോന്നുന്നു....... ഇന്ന് നേരത്തെ ആണല്ലോ മോളെയും ഭാര്യയെയും കാണാതെ ഇരിക്കാൻ വയ്യായിരിക്കും........

"" വാ പൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞു നന്ദു. നന്ദു....... മതിട്ടോ....... "" ഗീതെ അമ്മ ഒരു താക്കീതു പോലെ വിളിച്ചു. കുറച്ചു സഞ്ചിയും കവറുകളുമായി അകത്തേക്ക് വന്നിരുന്നു അവൻ അവനെ നോക്കാതെ കഴിച്ചു കൊണ്ടിരുന്നു അവൾ. അമ്മേ കുറച്ചു പലഹാരങ്ങളും ഡ്രെസ്സും മേടിച്ചിട്ടുണ്ട് നാളെ സായു വരുമ്പോൾ കൊടുത്തു വിടാൻ..... ഒരു കുറവും വരുത്തരുത് അവളുടെ കാര്യങ്ങൾക്കു...... ഞാൻ നിന്നോട് പറയാൻ ഇരിക്കുവായിരുന്നു....... എന്തായാലും നീ അറിഞ്ഞു മേടിച്ചല്ലോ...... നന്നായി........ "" സായു വിളിച്ചിരുന്നു രാവിലെ ഇങ്ങോട്ട് വരുമെന്നാണ് പറഞ്ഞത്......... തുമ്പിയെ കാണാൻ കൊതിയാണ് എന്ന്........ """ വൈശാഖ് പറഞ്ഞു കൊണ്ടു കൈ കഴുകി കസേര വലിച്ചിട്ടു ഇന്ദുവിനു എതിരായി ഇരുന്നു. "വീര ....... എഴുനേൽക്കാറായില്ലേ....... എപ്പോൾ കിടന്നതാ വിശക്കുന്നുണ്ടാവും...... മുറിയിലേക്ക് നോക്കി കൊണ്ടു വൈശാഖ് ചോദിച്ചതും ഉത്തരമൊന്നും പറയാതെ കഴിച്ചിട്ട് എഴുനേറ്റു അടുക്കളയിലേക്ക് തിരിഞ്ഞു ഇന്ദു. ച്ചേ ...... ച്ചേ........"""

തുമ്പിയുടെ നീട്ടിയുള്ള വിളി കേട്ടതും കൈയിൽ എടുത്ത ചോറ് പ്ലേറ്റിലേക്ക് ഇട്ടു കൊണ്ടു എഴുനേറ്റു കൈ കഴുകി മുറിയിലേക്ക് ചെന്നിരുന്നു അവൻ.സിങ്കിലേക്ക് വലിയ ഒച്ചയിൽ പാത്രം ഇട്ടു പൈപ്പ് തുറന്നു ഇട്ടു നിന്നു അവൾ. എന്ത് കൊണ്ടോ തനിക്ക് ഇത്ര ദേക്ഷ്യം വരുന്നത് എന്ന് മനസിലാകുന്നില്ലായിരുന്നു അവൾക്ക്. 🌹🌹 ഒരു ഗ്ലാസ്സ് പാല് അമ്മ കൈയിലേക്കു വെച്ച് തരുമ്പോൾ താല്പര്യമില്ലാതെ നിന്നു ഞാൻ , അപ്പോഴും കണ്ണുകൾ സോഫയിൽ കിടക്കുന്ന അയാളിലും അയാളുടെ വയറിൽ ഇരുന്നു ചാടുന്ന തുമ്പിയിലും ആയിരുന്നു,. ഇന്ദു...... എന്താ ആലോചിക്കുന്നേ........ "" ഏഹ്..... ഒന്നുമില്ല ഞാൻ വെറുതെ....... "" ഒന്ന് ചിരിച്ചു കാണിച്ചു അമ്മയെ. തുമ്പിക്കൂ വേണ്ടിയാണ് മോള് ഈ വിവാഹത്തിന് സമ്മതിച്ചത് എന്ന് അറിയാം...... അമ്മക്ക് എങ്കിലും..... എന്റെ മോൻ അവന്റെ ഭാര്യയും കുഞ്ഞും നിങ്ങൾ എന്നും സന്തോഷത്തോടെ ഇരിക്കണമെന്നാണ് അമ്മക്ക്.......

അവനെ മനസിലാക്കാൻ മോൾക്ക്‌ കഴിയട്ടെ......... ചെല്ല്........ അമ്മ പിടിപ്പിച്ച പാല് ഗ്ലാസിൽ തിരുപ്പിടിച്ചു നിന്നു ഹാളിലേക്ക് ചെല്ലുമ്പോഴേ കണ്ടു ആ വയറ്റിൽ ഇരുന്നു തുള്ളുന്ന തുമ്പിയെ അവളുടെ വയറിൽ മുഖം ഉരസ്സി ഇക്കിളി എടുപ്പിക്കുന്നുണ്ട് വൈശാഖ്. അവരെയും കടന്നു മുറിയിലേക്ക് ചെന്നു മേശപ്പുറത്തു ഗ്ലാസ്സ് വെച്ചിട്ട് ബെഡിലെ ഷീറ്റു വിരിച്ചു . മ്മേ...... മ്മേ........ ഉമ്പി...... ന്നു...... """ മുട്ടിൽ ഇഴഞ്ഞു തന്റെ അടുത്തേക്ക് വരുന്നവളെയാണ് പുറകെ അയാളും ബനിയൻ നനഞ്ഞിട്ടുണ്ട്. തന്റെ കാലിൽ പിടിച്ചു പൊങ്ങാൻ നോക്കുന്നവളെ കൈയിൽ പിടിച്ചു പൊക്കി അവൻ വന്നു പിടിച്ചു. ""കുറുമ്പി....... മൂത്രം ഒഴിച്ചു..... ഞാൻ ബനിയൻ ഒന്ന് മാറട്ടെ....... അവളെ ഒന്ന് ദേഹം കഴിയിച്ചേക്കാം....... തന്റെ ദേഹത്ത് പറ്റിക്കണ്ട....."" പറഞ്ഞു കൊണ്ടു അഴയിൽ നിന്നു തോർത്ത്‌ എടുത്തു കൊണ്ടു അവളെ ഇരു കൈയാൽ പൊക്കി എടുത്തു കുളിമുറിയിൽ കയറിയിരുന്നു. വെള്ളം ഒഴിച്ചു കളിക്കുന്നതും ബഹളം വെക്കുന്നതും ഒച്ച കേട്ടതും ദേക്ഷ്യത്തോടെ ബെഡിലേക്കിരുന്നു ഷീറ്റിൽ കൈ അമർത്തി കൊണ്ടിരുന്നു. ""ഇന്ദു.... മോളെ ഉടുപ്പു ഇടിച്ചേക്കു ഞാൻ ദേഹം കഴുകി വരാം...... ""

പറഞ്ഞു കൊണ്ട് അവളെ ബെഡിലേക്ക് ഇരുത്തിയിട്ടു തിരിഞ്ഞു നടന്നു , ബാത്രൂംമിന്റെ കതക് അടയുന്ന ഒച്ച കേട്ടതും മുഖം ഉയർത്തി നോക്കി രണ്ട് കൈയും കൊട്ടി കൊണ്ടു കുഞ്ഞി പല്ല് കാണിച്ചു ചിരിക്കുന്നുണ്ട്. ""അയാളെ കിട്ടിയപ്പോൾ എന്നെ വേണ്ട അല്ലെ....അമ്മക്ക് വീര മാത്രല്ലേ ഉള്ളു...... എന്നിട്ടാ....... "" ആ കുഞ്ഞി കവിളിൽ പിടിച്ചു പരിഭവം പറഞ്ഞു ഇന്ദു അവളുടെ കഴുത്തിൽ വട്ടത്തിൽ കെട്ടി പിടിച്ചു തോളിലേക്ക് ചാഞ്ഞു തുമ്പി. അവളുടെ മാറിലായി പരതിയതും ചിരി വന്നു ഇന്ദുവിനു. ""കള്ളി പെണ്ണേ..... സോപ്പ്പിടാൻ മിടുക്കിയാണല്ലോ..... ഏഹ്.....ഇതിന് മാത്രം അമ്മ........ "" പറഞ്ഞു കൊണ്ടു മടിയിലേക്ക് കിടത്തി , ഹൂക്ക് എടുത്തു മാറിലേക്കു ചേർത്തുതുമ്പിയെ ചപ്പി കൊണ്ടു ഇടക്ക് വിട്ടു അവളെ ചിരിച്ചു കാണിച്ചു തുമ്പി പെണ്ണ്. എന്റെ..... പൊന്നിന്റെ ഈ ചിരി ഇതുകാണാൻ വേണ്ടിയാണ് അമ്മ....

ഇപ്പോൾ ഇങ്ങനെ ഒരു വേഷം ആടുന്നത്........ മുഖം കുനിച്ചു ആ കുഞ്ഞി നെറ്റിയിൽ ചുണ്ടുകൾ അമർത്തി അവൾ , ബാത്റൂം തുറക്കുന്ന ഒച്ച കേട്ടതും ഹൂക്കു ഇട്ട് മോളെ തോളിലേക്ക് ഇട്ടിരുന്നു. മ്മേ...... മ്മേ..... പാപ്പം.....താ ...... "" കരഞ്ഞു കൊണ്ടു അവളുടെ തോളിൽ അടിക്കാനും കുതറിക്കാനും തുടങ്ങി തുമ്പി. ഞാൻ ഇപ്പോൾ വരാം....... "" അവളുടെ കരച്ചിലിന്റ കാര്യം പിടികിട്ടിയതും പറയുകയും കതക് ചാരി വെളിയിലേക്ക് ഇറങ്ങിയിരുന്നു അവൻ. ""ന്റെ...... തുമ്പി നീ എന്നെ നാണം കെടുത്തുമോ........ ഏഹ് അവളുടെ ഒരു പാപ്പം ....... അവളുടെ കുഞ്ഞി കവിളിൽ പിടിച്ചു കൊണ്ടു പറഞ്ഞു ഇന്ദു. പാല് കുടിച്ചു കഴിഞ്ഞതും അവളുടെ മടിയിൽ നിന്നു ഊർന്നു നിലത്തേക്ക് ഇറങ്ങിയിരുന്നു തുമ്പി പിന്നെ മുട്ട് കുത്തി നടന്നു തുടങ്ങി. വാതിൽ പടിയിൽ ചെന്നതും നിന്നു ടീവി യിൽ വാർത്ത കണ്ടു കൊണ്ടു ഇരിക്കുന്ന വൈശാഖിന്റെ അടുത്തേക്ക് കൈ യും കാലും ഒരുമിച്ചു ചലിച്ചു അവളുടെ അവന്റെ കാലിൽ പിടിച്ചു ഉയർന്നു നിന്നതും കൈ യിൽ കോരി എടുത്തു നെഞ്ചിലേക്ക് കിടത്തിയിരുന്നു.

അവൻ പുറത്തു തട്ടി ഏതോ പാട്ട് മൂളി കൊണ്ടു കിടക്കുന്നവനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് തന്നെ പോയിരുന്നു അവൾ. കട്ടിലിന്റെ ക്രാസിയിലേക്ക് ചാരി ഇരുന്നു , എപ്പോഴോ കണ്ണുകൾ അടഞ്ഞു പോയിരുന്നു അടുത്തായി അനക്കം അറിഞ്ഞതും ഞെട്ടലോടെ കണ്ണുകൾ തുറന്നതും കണ്ടു തന്നിലേക്ക് കുനിഞ്ഞു നിൽക്കുന്ന വൈശാഖ് , വിറയലോടെ നിവർന്നതും അവനും ഞെട്ടിയിരുന്നു. ഞാൻ തുമ്പിയെ കിടത്താൻ.......""" അവന്റെ കൈയിലെ തുമ്പിയെ കണ്ടതും എഴുനേറ്റു ചുവരിലേക്ക് ചേർന്ന് നിന്നു. താൻ കിടന്നോളു......... """ വൈശാഖ് പറഞ്ഞതും ഇന്ദു തിരിഞ്ഞു മേശയിൽ ഇരുന്ന പാലിന്റെ ഗ്ലാസ്സ് തട്ടി നിലത്തേക്ക് വീഴാൻ തുടങ്ങിയതും വൈശാഖ് പിടിച്ചു എങ്കിലും പാല് മുഴുവൻ നിലത്തേക്ക് തുളുമ്പിയിരുന്നു. ഹോ ........ താഴെ വീണില്ല വീര പേടിച്ചു പോയേനെ....... "" ഗ്ലാസ് കൊണ്ടു വെളിയിലേക്ക് ഇറങ്ങി അവൻ ഒരു തുണിയുമായി തിരിച്ചു വന്നു നിലത്തു പരന്ന പാല് തൂത്തു. വൈശാഖ് തിരിച്ചു വരുമ്പോൾ ഇന്ദു തുമ്പിയെ കെട്ടിപിടിച്ചു കിടന്നിരുന്നു. ഒരു നിമിക്ഷം നോക്കി നിന്നു വൈശാഖ്.

ഇന്ദു.......ഞാൻ മോളുടെ കൂടെ കിടന്നോട്ടെ.... തനിക്ക് ഒരു ശല്യം ആകില്ല....... """ ഒരു അപേക്ഷ പോലെ അവൻ ചോദിക്കുമ്പോൾ ഇന്ദു അവനെ നോക്കിയില്ല. ഉം........ "" ഒരു മൂളലിലൂടെ ഉത്തരം നൽകിയിരുന്നു അവന്റെ കണ്ണുകൾ സന്തോഷതാൽ വിടർന്നു ഒരു തുള്ളി കണ്ണ് നീർ ഇടം പിടിച്ചു. സീറോ ബൾബ് ഇട്ടു അറ്റത്തായി തുമ്പിയോട് ചേർന്ന് കിടന്നു വൈശാഖ് , അവന്റെ സാമിപ്യം അറിഞ്ഞതും കുറച്ചു അകന്നു കിടന്നു ഇന്ദു. , കൈ മെല്ലെ ഉയർത്തി ആ കുഞ്ഞി കൈയിൽ പിടിച്ചു പിന്നെ നെറ്റിയിൽ ചുണ്ട് അമർത്തി വൈശാഖ്. ആ രാത്രി തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രാത്രിയാണ് എന്ന് തോന്നി അവന് നടക്കില്ല എന്ന് വിചാരിച്ച സ്വപ്നം അത് കണ്മുന്നിൽ. ഈ രാത്രി അവസാനിക്കരുതേ എന്ന് പ്രാർത്ഥിച്ചു അവൻ. തന്റെ കുഞ്ഞും പെണ്ണും ഒരു വിരൽ അകലത്തിൽ , മനസ്സു നിറഞ്ഞു നിദ്രയെ വൈശാഖ് പുൽകുമ്പോൾ ഉറങ്ങാൻ ആകാതെ കിടന്നു

ഇന്ദു . വൈശാഖിന്റെ ശ്വാസം പോലും പൊള്ളിക്കുന്ന പോലെ ഒരു കൈ കൊണ്ടു താലിയിൽ വിരൽ കൊരുത്തു പിടിച്ചു. രാവിലെ ഉണരുമ്പോൾ ഒരു പ്രത്യേക മണവും ചൂടും തന്നെ പൊതിയുന്നതറിഞ്ഞു ഇന്ദു ഞെട്ടലോടെ കണ്ണ് തുറന്നതും കണ്ടു അവന്റെ കൈ ക്കുള്ളിൽ ആയിരുന്നു താൻ എന്നും അവന്റെ നെഞ്ചിൻ ചൂടെറ്റു, ദേഹത്തു കയറി കിടക്കുന്ന തുമ്പിയെയും, വെറുപ്പോടെ ചാടി എഴുനേറ്റു ഇന്ദു പിന്നെ ദേക്ഷ്യ ത്തോടെ കുളിമുറിയിലേക്ക് കയറിയിരുന്നു ഇന്ദു. ബക്കറ്റിൽ വെള്ളം എടുത്തു തല വഴി ഒഴിച്ചു.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story