ഇന്ദുലേഖ: ഭാഗം 34

indulekha

എഴുത്തുകാരി: നിളകാർത്തിക

രാവിലെ ഉണരുമ്പോൾ ഒരു പ്രത്യേക മണവും ചൂടും തന്നെ പൊതിയുന്നതറിഞ്ഞു ഇന്ദു ഞെട്ടലോടെ കണ്ണ് തുറന്നതും കണ്ടു അവന്റെ കൈ ക്കുള്ളിൽ ആയിരുന്നു താൻ എന്നും അവന്റെ നെഞ്ചിൻ ചൂടെറ്റു, ദേഹത്തു കയറി കിടക്കുന്ന തുമ്പിയെയും, കണ്ടതും ഞെട്ടലോടെ ചാടി എഴുനേറ്റു ഇന്ദു പിന്നെ ദേക്ഷ്യ ത്തോടെ കുളിമുറിയിലേക്ക് കയറിയിരുന്നു ഇന്ദു. ബക്കറ്റിൽ വെള്ളം എടുത്തു തല വഴി ഒഴിച്ചു. അയാളോട് ചേർന്ന് എങ്ങനെ........ഞാൻ ച്ചേ....""" ഓർത്തപ്പോൾ അസ്വസ്ഥത തോന്നി . കുളിച്ചു ഇറങ്ങുമ്പോഴും കണ്ടു തുമ്പിയെ നെഞ്ചിലേക്ക് ചേർത്തി കിടക്കുന്ന വൈശാഖിനെ. അവൾ മുറി വീട്ടിറങ്ങുമ്പോൾ ചുണ്ടിൻ കോണിൽ ചെറു പുഞ്ചിരി വിടർന്നു അവനിൽ.

അപ്പോഴും അവളിലെ ചന്ദനമണം തന്റെ കൈക്കുള്ളിലും ഇട നെഞ്ചിലും പൊതിഞ്ഞു നിലക്കും പോലെ. രാത്രിയിൽ എപ്പോഴോ തുമ്പി നെഞ്ചിൽ കയറി കിടക്കുമ്പോൾ തന്നിലേക്ക് ചുരുണ്ടു വന്നവളെ കൈ കൊണ്ടു തന്നിലേക്കു ചേർത്തു കിടത്തി അകറ്റാൻ ആകാത്ത വിധം ചേർത്ത് കിടത്തി, തുമ്പിയെ ഒന്നു കൂടി പൊതിഞ്ഞു പിടിച്ചു കൊണ്ടു പിന്നെയും കണ്ണുകൾ അടച്ചു അവൻ. ഇന്ദു ചെല്ലുമ്പോൾ ഇഡ്ഡലി തട്ടിലേക്കു മാവ് പകർത്തുവാണ്ഗീത അമ്മ. എന്നെ വിളിക്കായിരുന്നില്ലേ.... അമ്മേ ഞാൻ ഉറങ്ങി പോയി........"" പരാതി പോലെ പറഞ്ഞു കൊണ്ടു സ്ലാബിലേക്ക് ചാരി. ""അതിനുമാത്രം പണി ഇല്ലല്ലോ മോളെ കിച്ചു എട്ടര ആകുമ്പോൾ പോകും അതിന് മുൻപ് കാപ്പിക്ക് ഉള്ളത് ആകും പിന്നെ ഉച്ചത്തേക്ക് ഉള്ളത് പയ്യെ മതിയല്ലോ......... മോൾക്കും പോകണ്ടേ........ "" സാമ്പാർ ആണോ അമ്മേ....... ഞാൻ അരിയണോ കഷ്ണം......... ""

എന്നാൽ അത് നുറുക്കിക്കോ മോളെ വേഗന്നു ഉണ്ടാക്കിയേക്കാം...... എന്നാൽ പിന്നെ മോളെയും കൊണ്ടു വെറുതെ യിരിക്കാമല്ലോ........ പറഞ്ഞു കൊണ്ടു ഇഡ്ഡലി പാത്രം അടച്ചു കൊണ്ടു തിരിഞ്ഞു. ""അത്...... അമ്മേ ഞാൻ തുമ്പിയെ കൊണ്ടു പൊയ്ക്കോളാം..... അല്ലങ്കിൽ ഗീത അമ്മക്ക് ബുദ്ധിമുട്ട് ആകില്ലേ..... നന്ദുനും വയ്യാത്തത് അല്ലെ......... "" ""എന്റെ കുഞ്ഞിനെ നോക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല അങ്ങനെ ആരും വിചാരിക്കുകയും വേണ്ട....... പറഞ്ഞില്ല എന്ന് വേണ്ട....... കപട ദേക്ഷ്യത്തോടെ പരിപ്പ് കഴുകി കൊണ്ടു പറഞ്ഞു അവർ. ഞാൻ..... അത് അങ്ങനെ ഓർത്തൊന്നും അല്ല...... """ പറഞ്ഞത് അബദ്ധം ആയ പോലെ കൈ വിരലുകൾ ഞെരടി അവൾ. ""ഒന്നും ഓർക്കണ്ട.... കഷ്ണം നുറുക്കി സാമ്പാർ വെച്ചേക്കു ഞാൻ ആ പറമ്പിൽ വരെ ഒന്ന് നോക്കിയിട്ട് വരാം ഇന്നലെ രണ്ട് തേങ്ങ ആരോ എടുത്തോണ്ട് പോയി.....

മോളിതൊന്നു നോക്കിയേക്ക്...... മോൾക്കുള്ള ചായ ഫ്ലാസ്കിൽ വെച്ചിട്ടുണ്ട്.... എടുത്തു കുടിച്ചോ.... കിച്ചു എഴുന്നേൽക്കുമ്പോൾ ഉണ്ടാക്കാം........ പറഞ്ഞു കൊണ്ടു അമ്മ പറമ്പിലേക്ക് ഇറങ്ങിയിരുന്നു. കഷ്ണം അരിഞ്ഞു പരിപ്പിലിട്ട് അടച്ചു വെച്ചു, വെന്ത ഇഡ്ഡലി എടുത്തു കേസ്രോളിൽ വെച്ചു ഡയിനിങ് ടേബിളിൽ വെച്ചു. തോരൻ വെയ്ക്കാനുള്ള പയർ കഴുകി എടുത്തു. ഫ്ലാസ്കിൽ നിന്നു ചായ എടുത്തു ഗ്ലാസ്സിലേക്ക് പകർന്നു കുടിച്ചു കൊണ്ടു സ്ലാബിലേക്ക് വെച്ചു പയർ അരിയാൻ തുടങ്ങി. ""അമ്മേ... ഒരു ചായ ....... "" വൈശാഖിന്റെ ഒച്ച കേട്ടതും തിരിഞ്ഞു നോക്കി അവൾ എന്താണ് എന്ന രീതിയിൽ പുരികമുയർത്തി നോക്കുന്നവളിലേക്ക് തന്നെ മിഴികൾ കൊരുത്തിട്ടു വൈശാഖ് മുടി ഉയർത്തി കെട്ടിയിരിക്കുവാന്, നെറ്റിയിലും കവിളിലും തത്തി കളിക്കുന്ന വിയർപ്പു കണങ്ങളിൽ മുടി ഇഴാകൾ പറ്റിപിടിച്ചിരിപ്പുണ്ട് സിന്ദൂരചുവപ്പ് നെറ്റിയിൽ പടർന്നിട്ടുണ്ട്

ആ രൂപത്തിലും ഒരിക്കൽ പോലും കാണാത്ത രീതിയിൽ അവളിൽ സൗന്ദര്യം കൂടിയത് പോലെ തോന്നി വൈശാഖിന് കണ്ണെടുക്കാൻ ആകാതെ നോക്കി നിന്നു പോയി അവൻ തന്റെ തുമ്പിയുടെ അമ്മയെ. അവന്റെ നോട്ടം തന്നിലാണ് എന്ന് അറിഞ്ഞതും കൈയിൽ ഇരുന്ന തവി കുക്കറിൽ തട്ടി ഒച്ച കേൾപ്പിച്ചതും ഒരു ഞെട്ടലോടെ മുഖം വെട്ടിച്ചു വൈശാഖ്. അത്....ഞാൻ..... അമ്മ......."" ചുവരിലേക്ക് നോക്കി കൊണ്ടു പറഞ്ഞു അവൻ. അമ്മ പറമ്പിലേക്ക് പോയി........... "" താല്പര്യമില്ലാതെ പറഞ്ഞു കൊണ്ടു പണി ചെയ്തു കൊണ്ടിരുന്നു അവൾ. ""അത്... എനിക്ക്..... ചായ....... "" പറഞ്ഞു കൊണ്ടു നോക്കിയതും ഗ്ലാസിൽ ഇരിക്കുന്ന ചായയിലേക്കു നോക്കി അവൻ അതിന്റെ വക്കിൽ പറ്റിപിടിച്ചിരിക്കുന്ന ചായ തുള്ളിയിലേക്ക് നോക്കി യതും അവ്നിൽ നേർത്ത ചിരി വിടർന്നു അവളിൽ നിന്നു മറുപടി കേൾക്കാതെ ചായയയുമെടുത്തു അവൻ പോയിരുന്നു.

ചായ കുടിക്കാനായി നോക്കിയതും ഗ്ലാസ്സ് കാണാതെ വന്നതും സംശയത്തോടെ നാല് പാടും നോക്കി , തല ചെരിച്ചു ഹാളിലേക്കു നോക്കിയതും കണ്ടു സോഫയിൽ ഇരുന്നു ചായ കുടിക്കുന്ന വൈശാഖിനെ. അത്...... എന്റെ ചായ ആയിരുന്നു......."" അവൾ കുറച്ചു ഉച്ചത്തിൽ പറഞ്ഞതും അവളിലേക്കും ചായയിലേക്കും മാറി മാറി നോക്കി. ""ഓ...... ആയിരുന്നോ.......ഞാൻ കുടിച്ചു പോയല്ലോ ഇന്ദു താൻ വേറെ ഉണ്ടാക്കിക്കോ........"" അവനതു പറഞ്ഞു കൊണ്ടു കൈയിൽ ഇരിക്കുന്ന ഗ്ലാസിലേക്കു ശ്രദ്ധ തിരിച്ചു. അപ്പോഴും അവൾ കാണാതെ ഒരു കുസൃതി ചിരി അവ്നിൽ തത്തി കളിച്ചിരുന്നു. ശേ...... ഞാൻ കുടിച്ച ചായ........ഒരു മര്യാദ ഇല്ലാതെ..... "" കൈയിൽ ഇരുന്ന ടർക്കി സ്ലാബിലേക്ക് വലിച്ചു എറിഞ്ഞു. നീ ചായ കുടിച്ചോ കിച്ചു...... മോളുണ്ടാക്കി തന്നോ....... ""

കൈയിൽ ഒരു തേങ്ങയുമായിട്ട് അകത്തേക്ക് വന്നു കൊണ്ടു ചോദിച്ചു ഗീത അമ്മ . ഉം..... കിട്ടി....... സ്പെഷ്യൽ ചായ......."" തല ആട്ടി പറയുമ്പോൾ തിരിഞ്ഞു നിൽക്കുന്നവളിലായിരുന്നു അവന്റെ മിഴികൾ. ""എടാ തൃശൂരിൽ നിന്നു വല്യച്ഛൻ വിളിച്ചിരുന്നു രാവിലെ..... അഭി യുടെ കല്യാണം ഈ ഞായറാഴ്ച നിങ്ങൾ മൂന്നു പേരും കൂടി ചെല്ല്....... കഴിഞ്ഞ് ആഴ്ച്ചയും വിളിച്ചിരുന്നു നിഴ്ച്ചയത്തിനും പോകാൻ പറ്റിയില്ല......"" അവനോടായി പറഞ്ഞു അവർ. ഞാനില്ല അമ്മയും നന്ദുവും കൂടി പൊയ്ക്കോ........ "" ചായ കുടിച്ച ഗ്ലാസ്സ് അവരെ ഏൽപ്പിച്ചു കൊണ്ടു എഴുനേറ്റു അവൻ. ""എടാ..... എത്ര ആയാലും നിന്റെ വല്യച്ഛൻ ആളെ വിളിച്ച സ്ഥിതിക്ക് ചെന്നില്ല എന്ന് വേണ്ട നിന്റെ വിവാഹം കഴിഞ്ഞ് എന്ന് പറഞ്ഞപ്പോൾ നീരസം ഉണ്ട് അറിയിച്ചില്ല എന്ന് പറഞ്ഞു മോളെയും തുമ്പിയെയും കാണിച്ചിട്ട് പോരെ അച്ഛമ്മയെ ......വയ്യാതെ ഇരിക്കുവാണ്.....

നന്ദുവിനെ അത്ര ദൂരം യാത്ര ചെയ്യാൻ പറ്റില്ല......അവർ ആശുപത്രിയിൽ വന്നിരുന്നു നന്ദു വിനെ കാണാൻ........ഞങ്ങൾ പിന്നെ പൊക്കോളാം........ പറയുമ്പോൾ അവരുടെ കണ്ണുകൾ അപേക്ഷ പോലെ അവനിലേക്ക് തിരിഞ്ഞു. ""അമ്മ..... അച്ഛൻ നമ്മളെ ഉപേക്ഷിച്ചു പോയപ്പോൾ അമ്മയെ കുറ്റം പറഞ്ഞവർ ആണ്......അന്ന്....ഈ പറയുന്ന ആരുമില്ലായിരുന്നു അത് മറക്കണ്ട അന്ന് ഇല്ലാത്തവർ ഇപ്പോൾ അവരുടെ ഒപ്പം നമ്മളെ നിർത്താറായി എന്ന് ആയപ്പോൾ ആണോ നമ്മളെ ഓർത്തത്‌........ എന്റെ ഭാര്യയെയും കുഞ്ഞിനേയും അവര് കാണണ്ട....... ദേക്ഷ്യ ത്തോടെ പറഞ്ഞു കൊണ്ടു മുണ്ടും മടക്കി കുത്തി അകത്തേക്ക് നടന്നിരുന്നു അവൻ. ശേ .... ഈ ചെക്കൻ...... """ അവർ തലക്കും കൈ കൊടുത്ത് സോഫയിലേക്കിരുന്നു. """അമ്മക്ക് അറിയില്ലേ ഏട്ടന് അച്ചന്റെ ബന്ധുക്കളെ ആരെയും ഇഷ്ട്ടം ഇല്ല എന്ന് അമ്മക്ക് വേറെ പണിയൊന്നുമില്ലേ.....

ഇന്ദുയേച്ചിയും തുമ്പിയും വന്നതിൽ പിന്നെ ആ മുരടത്തരം ഒന്ന് മാറി വരുവാണ്..... വെറുതെ ചേട്ടനെദേക്ഷ്യം വരുത്തിക്കാൻ........ ======== വൈശാഖ് മുറിയിൽ ചെല്ലുമ്പോൾ കമിഴ്ന്നു കിടന്നു ഉറങ്ങുവാണു തുമ്പി ഒരു കൈ മുഖത്തു പൊത്തി പിടിച്ചിട്ടുണ്ട് ,അവൻ അടുത്തായി ഇരുന്നു കൊണ്ടു ആ മുടിയിലൂടെ വിരലുകൾ ഓടിച്ചു . ""അച്ചേടെ..... വീരെ....... "" പറഞ്ഞു കൊണ്ടു ആ കവിളിൽ ഉമ്മ വെയ്ക്കാൻ കുനിഞ്ഞതും കൈ വിരലുകൾ വിടർത്തി അതിനിടയിലൂടെ നോക്കി മോണയും കുഞ്ഞി പല്ലുകളും കാട്ടി ചിരിച്ചു. അച്ചേടെ...... വീര ക്ക്‌ എന്താ ഒരു കള്ള ചിരി ....... ഏഹ്...... "" പറഞു കൊണ്ടു അവളുടെ കവിളിൽ ചുണ്ട് അമർത്തിയതും മൂക്കിലൂടെ അരിച്ചു കയറിയ മണത്തിൽ അവന്റെ ചുണ്ടിൽ ചിരി പരന്നു. കള്ളി......പെണ്ണേ..... പെടുത്തി അല്ലെ കൊള്ളാം....... """ പറയുകയും രണ്ട് കൈയാൽ പൊക്കി എടുത്തു. അവന്റെ തോളിലേക്ക് ചിരിയോടെ ചാഞ്ഞു തുമ്പി. ച്ചേ..... ച്ചേ...... ഉമ്പി...... ച്ചീ..... ഒച്ചു........ ""

കള്ള ചിരിയോടെ അവളത് പറയുമ്പോൾ വൈശാഖിന്റെ കണ്ണുകൾ സന്തോഷത്താൽ വിടരുക യായിരുന്നു തന്നിൽ നിന്നു മാഞ്ഞു പോയി എന്ന് കരുതിയതൊക്കെ തനിക്ക് കിട്ടുവാണ്, അവൻ ആ കുഞ്ഞി മുഖം കൈ കുമ്പിളിൽ എടുത്തു മുത്തങ്ങൾ കൊണ്ടു മൂടി. ============= നീ ഉച്ചക്ക് ഉണ്ണാൻ വരില്ലേ കിച്ചു....... """ അവന്റെ കൈയിലേക്ക് കടയുടെ ചാവി കൊടുത്തു കൊണ്ടു ചോദിച്ചു ഗീത അമ്മ. ""ആ സമയം പോലെ വരാം അമ്മേ തിരക്ക് ഉണ്ടാകും ജോലിക്കാരു ഉണ്ടങ്കിലും അങ്ങനെ ഇട്ടേച്ചു പോരാൻ പറ്റില്ല......"" ഷിർട്ടിന്റെ കൈ മടക്കി വെച്ചു കൊണ്ടു പറഞ്ഞു അവൻ അപ്പോഴും ടേബിളിൽ ഇരുന്നു അവന്റെ പോക്കറ്റിൽ കൈ ഇട്ടു തപ്പുവാണ് തുമ്പി. ""തുമ്പി കുട്ടി ആ പോക്കറ്റിലേക്കു കയറി ഇരുന്നോ..... അച്ചന്റെ കൂടെ പൊയ്ക്കോ...... ഇന്ന് ഏട്ടനെ വിടുമെന്ന് തോന്നുന്നില്ല ട്ടോ........ """

നന്ദു ചിരിയോടെ പറഞ്ഞു കൊണ്ടു അവളെ എടുക്കാൻ തുടങ്ങിയതും വൈശാഖിന്റെ വയറിൽ വട്ടം കെട്ടിപിടിച്ചു നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് കഴിഞ്ഞ ജന്മത്തിലും ഏട്ടന്റെ മോളായിരുന്നു ഈ കുറുമ്പി എന്നാണ്........ അല്ലങ്കിൽ ഇത്രയും ....... സ്നേഹം...... """ അതേടാ ...... എനിക്കും തോന്നാറുണ്ട് ഇന്ദുവും മോളും നിന്റെ ആരോ ആയിരുന്നു..... കിച്ചു...... അതാണ്...... നമ്മൾ വിചാരിക്കുക പോലും ചെയ്യാതെ ഇത്ര ഒക്കെ സംഭവിച്ചത്........ """ അവരത് പറയുമ്പോൾ വാതിൽക്കൽ നിന്നിരുന്നു ഇന്ദു. ഒന്ന്.... പോ എന്റെ അമ്മേ..... പുനർജന്മം..... അങ്ങനെ ഒരു ജന്മം ഒന്നും വേണ്ട ഇവൾ എന്റെ മോളാണ് വൈശാഖിന്റെ വീര... അതിന് ഈ ഒരു ജന്മം ധാരാളമാണ് എനിക്ക്.......... പിന്നെ.......... """ പറയാൻ തുടങ്ങുകയും കണ്ടു തങ്ങളിലേക്ക് മിഴികൾ കൂർപ്പിച്ചു നോക്കി നിൽക്കുന്നവളെ ആ മുഖത്തെ ഭാവം തിരിച്ചു അറിയാനാകാതെ വൈശാഖുമം, അവന്റെ കണ്ണുകൾ അവളിൽ പതിഞ്ഞു നിന്നു

ഒരു ചെറുപയർ പച്ച സിംപിൾ കോളർ ചുരിദാറും ഓഫ് വൈറ്റ് ലെഗിൻസ് ആണ് വേഷം ഒരു ഷാളും ഇട്ടിട്ടുണ്ട് കുഞ്ഞി ഒരു കറുത്ത പൊട്ടും നെറ്റിയിൽ സിന്ദൂരചുവപ്പും . എന്തുകൊണ്ടോ അവളിൽ നിന്നു കണ്ണെടുക്കാൻ തോന്നിയില്ല അവന് . നെഞ്ചിലേക്കു കുഞ്ഞി കൈ ആഞ്ഞു വന്നു പതിഞ്ഞപ്പോളാണ് അവൻ ഞെട്ടി നാല് പാടും നോക്കിയത്. ച്ചേ...... ച്ചേ....... മ്മ...... മ്മ........ റ്റ...... റ്റ...... """ വൈശാഖിന്റെ ഷർട്ടിൽ പിടിച്ചു തുള്ളാൻ തുടങ്ങി തുമ്പി. ""കള്ളിപ്പെണ്ണു.....അവൾക്ക് കാര്യം പിടികിട്ടി അച്ഛനും അമ്മയും ടാറ്റ പോകുവാണ് എന്ന് കൊള്ളാം............ "" പറഞ്ഞു കൊണ്ട് അവളെ എടുത്തു എളിയിൽ ഇരുത്തി ഗീതഅമ്മ. ""നിങ്ങൾ രണ്ട് പേരും കഴിച്ചിട്ട് പോകാൻ നോക്കു ഞങ്ങൾ പറമ്പിലൊക്കെ ഒന്ന് കറങ്ങിയിട്ട് വരാം...... എന്താ തുമ്പി........ "" പറയുകയും അവളെയും എടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങിയിരുന്നു ഗീത അമ്മ പുറകെ നന്ദുവും, പോകുമ്പോഴും തുമ്പിയുടെ കണ്ണുകൾ അവളുടെ അച്ഛനിലും അമ്മയിലുമായിരുന്നു. കസേര വലിച്ചിട്ടു ഇരുന്നു

വൈശാഖ് രണ്ട് പാത്രം എടുത്തു നേരെ വെച്ചു ഇഡ്ഡലി എടുത്തു സാമ്പാർ ഒഴിച്ചു അവളുടെ അടുത്തേക്കായി നീക്കി വെച്ചു കൊടുത്തു. ""കഴിക്കു....... ഞാൻ കൊണ്ടാക്കാം കടയിൽ....... ഉച്ചക്ക് ഉണ്ണാൻ വരുമ്പോൾ വിളിക്കാം...... """ പറഞ്ഞു കൊണ്ടു ഇളക്കി കഴിക്കാൻ തുടങ്ങി അപ്പോഴും ഒന്നും മിണ്ടാതെ തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കഴിക്കുന്നവളിൽ പ്രണയത്തോടെ ഓടി നടക്കുകയായിരുന്നു വൈശാഖിന്റെ കണ്ണുകൾ. ഡ്രൈവിംഗ് സീറ്റിൽ കയറി ബെൽറ്റ്‌ ഇട്ടു അവളെ നോക്കി, അവിടെ സീറ്റ്‌ ബെൽറ്റ് കിട്ടാനുള്ള മൽപിടിത്തം കണ്ടതും ചാഞ്ഞു ചെന്നു ബെൽറ്റ്‌ എടുത്തു ഇട്ടു കൊടുത്തു അവന്റ അത്രമേൽ അടുത്തുള്ള സാമിപ്യം ശ്വാസം അകത്തേക്ക് വലിച്ചു അവന്റെ ദേഹത്ത് മുട്ടാതെ ഇരിക്കാൻ കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്നു , അവളുടെ ഭാവം അവനിൽ ചിരി നാമ്പിട്ടതും അവൾ കാണാതെ സമർദ്ധമായി മറച്ചു അവൻ. കാർ മുന്പോട്ട് എടുക്കുമ്പോൾ വൈശാഖിന്റെ മനസും ശരീരവും മഞ്ഞു കോരി വിതറിയ പോലെ കുളിരു കോരിയിടുന്നതറിഞ്ഞു അവൻ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story