ഇന്ദുലേഖ: ഭാഗം 35

indulekha

എഴുത്തുകാരി: നിളകാർത്തിക

ഡ്രൈവിംഗ് സീറ്റിൽ കയറി ബെൽറ്റ്‌ ഇട്ടു അവളെ നോക്കി, സീറ്റ്‌ ബെൽറ്റ് കിട്ടാനുള്ള മൽപിടിത്തം കണ്ടതും അടുത്തേക്ക് ചാഞ്ഞു ചെന്നു ബെൽറ്റ്‌ എടുത്തു ഇട്ടു കൊടുത്തു അവന്റ അത്രമേൽ അടുത്തുള്ള സാമിപ്യം ശ്വാസം അകത്തേക്ക് വലിച്ചു അവന്റെ ദേഹത്ത് മുട്ടാതെ ഇരിക്കാൻ കണ്ണുകൾ ഇറുക്കി അടച്ചു ഇരുന്നു , അവളുടെ ഭാവം അവനിൽ ചിരി നാമ്പിട്ടതും അവൾ കാണാതെ സമർദ്ധമായി മറച്ചു അവൻ. കാർ മുന്പോട്ട് എടുക്കുമ്പോൾ വൈശാഖിന്റെ മനസും ശരീരവും മഞ്ഞു കോരി വിതറിയ പോലെ കുളിരു കോരിയിടുന്നതറിഞ്ഞു അവൻ. കടയുടെ മുമ്പിൽ നിർത്തിയതേ ഡോർ തുറന്നു ഇറങ്ങി ഇന്ദു അവനെ നോക്കാതെ മുന്പോട്ട് നടന്നു. ഇന്ദു ഞാൻ ഉച്ചക്ക് വിളിക്കാം....... ഒരുമിച്ചു പോകാം........ "" അവൻ അത് പറഞ്ഞതും അവൾ തിരിഞ്ഞു നോക്കിയിരുന്നു.

അവനോടു വേണ്ട എന്ന് പറയാൻ തോന്നിയില്ല അവൾക്ക്, ഉം ........ """ ഒരു മൂളലോടെ അകത്തേക്ക് കയറി പോയിരുന്നു കുറച്ചു മിനിട്ടുകൾ അങ്ങനെ നിന്നു പിന്നെ ചെറു ചിരിയോടെ കാർ മുന്നോട്ടു എടുത്തു. കുറച്ചു കടകൾകഴിഞ്ഞുള്ളതന്റെ ഷോപ്പിന്റെ മുമ്പിലെ കാർ പാർക്കിങ്ങിലേക്ക് കയറ്റി. ഡോർ തുറന്നു ഇറങ്ങുമ്പോഴും കണ്ണുകൾ ഇന്ദു വിന്റെ ബേക്കറിയിലേക്ക് പാറി നടന്നു. ""സേട്ടാ....... സെച്ചിയെ നോക്കുവാനോ....... """ കടയിലെ ബംഗാളി ചെക്കൻ വന്നു ചോദിച്ചതും അവന് നേരെ കണ്ണുരുട്ടി. ""അങ്ങോട്ട് വായിൽ നോക്കാതെ പോയി പണിയടാ അല്ലങ്കിൽ നിന്നെ ഞാൻ പാക്ക് ചെയ്യും.........കേട്ടോടാ...... "" ഈ..... സേട്ടൻ....... സെച്ചി ശുന്ദരിയാണ്‌..... വാവയും....... """ ഇന്ദുവിന്റെ കടയുടെ അങ്ങോട്ട്‌ തല നീട്ടി കൊണ്ടു പറഞ്ഞു അവൻ. ""അതെനിക്കറിയാം എന്റെ മോളും ഭാര്യയും സുന്ദരികൾ ആണെന്ന്......

വായില്നോക്കാതെ പോയി സാധനങ്ങൾ പാക്ക് ചെയ്യടാ........ മരഓന്തേ......"" ചിരിയോടെ പറഞ്ഞു വൈശാഖ്. അതിനവൻ ഒന്ന് നല്ലത് പോലെ ചിരിച്ചു കാണിച്ചു കൊണ്ടു ഒന്ന് കളിയാക്കി ചിരിച്ചു കൊണ്ടു അകത്തേക്ക് പോയി, അപ്പോഴും വൈശാഖ് ന്റെ കണ്ണും മനസ്സും ഇന്ദുവിൽ കുടുങ്ങിയിരുന്നു. 🌹🌹 ഷോപ്പിൽ ഇരിക്കുമ്പോഴും വൈശാഖിന്റെ മനസ്സു വീട്ടിലായിരുന്നു പത്തു മിനിറ്റ് ഇടവിട്ട് വിളിച്ചു കൊണ്ടിരുന്നു അവൻ. ""എന്റെ..... കിച്ചു നീ ആ ഫോണിന് വിശ്രമം കൊടുക്ക്‌..... നിന്റെ മോളെ ഇവിടെ ആരും ഒന്നും ചെയ്യത്തില്ല നീ ഇങ്ങനെ എപ്പോഴും വിളിച്ചാൽ അവള് നിന്നെ കാണാൻ കരയും..... ചെക്കാ....... ഗീത അമ്മ ദേക്ഷ്യ പെട്ടതും അവൻ ചിരിച്ചു കൊണ്ടു ഫോൺ വെച്ചു. ""എന്തായലും വൈശാഖ് നീ നല്ലൊരു കാര്യമാണ് ചെയ്തത് കേട്ടോ..... അല്ല ആരുമില്ലാത്ത ആ പെണ്ണിനും കൊച്ചിനും ഒരു ജീവിതം കൊടുത്തല്ലോ......

ഈ കാലത്തു ആരാ ഇങ്ങനെ ഒരു കാര്യം ചെയ്യുന്നത്..... അതും അന്യന്റെ കുഞ്ഞിനെ സ്വന്തം പോലെ....... ബില്ലിലെ പൈസ കൊടുത്തു കൊണ്ടു ചിരിയോടെ ഒരാൾ പറഞ്ഞതും വൈശാഖ് ചിരിയോടെ നിന്നു, എങ്കിലും പല്ല് ഇരുമ്മുനുണ്ടായിരുന്നു അവൻ. ""ഞാൻ അവർക്ക് അല്ല അവർ എനിക്കാണ് ജീവിതം തന്നത്...... പിന്നെ അത് അന്യന്റെ കുഞ്ഞു അല്ല എന്റെ മോള് തന്നെയാണ്‌ അങ്ങനെ വിശ്വസിക്കാനും പറയാനും ആണ് ഈ വൈശാഖിന് ഇഷ്ട്ടം........ അതിപ്പോൾ നിങ്ങൾ ഏത് രീതിയിൽ എടുത്താലും......... പറഞ്ഞു കൊണ്ടു അയാൾ നൽകിയ കാശിന്റെ ബാക്കിയും ബില്ലും കൊടുത്തു അതെ ചിരിയോടെ പറഞ്ഞു അവൻ. ചുറ്റും നിൽക്കുന്നവരിലേക്ക് ചമ്മിയ ചിരിയോടെ നോക്കി അയാൾ. അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളു........വൈശാഖ്....... ആ പെണ്ണ് മിടുക്കിയാ കണ്ടില്ലേ ഒറ്റയ്ക്ക് ആ കട നോക്കി നടത്തുന്നത്......

അല്ല ഇനി ഇപ്പോൾ ഇതിന്റെ കാര്യം ഉണ്ടോ കുഞ്ഞിനേയും നോക്കിഅതിന് വീട്ടിൽ ഇരുന്നാൽ പോരെ......"" അയാൾ പറഞ്ഞു കൊണ്ടിരുന്നു. ""അത് അവളുടെ ഇഷ്ട്ടം ആണ് ഭാര്യയെ വീട്ടിൽ ഒതുക്കി നിർത്താൻ എനിക്ക് താല്പര്യം ഇല്ല...... അവൾ എന്തഗ്രഹിക്കുന്നോ അത് അവൾക്ക് ചെയ്യാം..... പിന്നെ ചേട്ടൻ സാധനം മേടിച്ചെങ്കിൽ പോകാൻ നോക്ക്........ താല്പര്യമില്ലാതെ പറഞ്ഞു കൊണ്ടു ഫോൺ എടുത്തു അമ്മയുടെ ഫോണിലേക്കു കാൾ ചെയ്തു. "അച്ചേടെ....... വീരെ...... എന്നാക്കുവാടാ ചക്കരെ......... """ അവൻ ഇടം കണ്ണിട്ട് മുമ്പിൽ നിൽക്കുന്ന ആളെ നോക്കി കൊണ്ടു പറഞ്ഞു. അയാൾ ഒരു ചമ്മിയ മുഖത്തോടെ കടയിൽ നിന്നു ഇറങ്ങി പോയിരുന്നു. 🌹🌹 ഇന്ദുവിന്റെ കടയുടെ മുന്നിൽ ചെന്നു ഹോൺ അടിച്ചു കൊണ്ടു കാറിന്റെ അകത്തു ഇരുന്നു തല വെളിയിലേക്കിട്ട് ഇട്ടു കൊണ്ടു നോക്കി വൈശാഖ്. കിച്ചുയേട്ടോ...... ഞാൻ ചേച്ചിയെ വിളിക്കാം.......

"" കടക്കു വെളിയിലേക്ക് ഇറങ്ങി വന്നു കൊണ്ടു പറഞ്ഞു മനു. ആ.... വേഗന്നു ആകട്ടെ....... """ വൈശാഖ് പറഞ്ഞു കൊണ്ടു സ്റ്റിയറിങ്ങിൽ താളം പിടിച്ചു. കൈയിൽ രണ്ട് കവറുമായി ഡോർ തുറന്നു അകത്തേക്ക് കയറി ഇന്ദു. പുറകിലത്തെ സീറ്റിലേക്ക് വെച്ചു കൊണ്ടു മുൻവശത്തേക്ക് കയറി. സീറ്റ്‌ ബെൽറ്റ്‌ ഇടാൻ തുടങ്ങിയതും അവൻ കൈ നീട്ടിയിരുന്നു. ഞാൻ ഇട്ടോളാം........ "" അവനെ നോക്കാതെ പറഞ്ഞു കൊണ്ടു കൊളുത്തി ഇട്ടു. സമയം...ഒന്നുമായില്ലല്ലോ....നേരത്തെ...... എന്താ....."" വഴിയിലേക്ക് നോക്കികൊണ്ട്‌ ചോദിച്ചു അവൾ. അത്..... ഫോൺ വിളിച്ചപ്പോൾ വീര കരയുവായിരുന്നു അതാ......"" സ്റ്റിയറിങ്ങിൽ താളമിട്ടുകൊണ്ട് പറഞ്ഞു അവൻ. ""ഞാൻ വിളിച്ചപ്പോൾ കരഞ്ഞില്ലാലോ...... അവൾ നന്ദുവിന്റെ കൂടെ കളിക്കുവാണ്........ "" അപ്പോഴും ഇന്ദുവിന്റെ മിഴികൾ പുറം കാഴ്ചകളിലാണ്. ""എന്നാൽ.... ഞാൻ വിളിക്കുമ്പോൾ കരയുവായിരുന്നു ....

അതാ പിന്നെ ഞാൻ നുണ പറയുവാണോ.......ഹും...... "" കെറുവിച്ചു അവൻ പറയുന്നത് കേട്ടതും അവൾ പോലുമറിയാതെ നേർത്ത ചിരി ചുണ്ടിൻ കോണിൽ വിടർന്നു. ""എന്ന് ഞാൻ പറഞ്ഞില്ല...... അമ്മ പറഞ്ഞു പത്തു മിനിറ്റ് ഇടവിട്ട് വിളിയാണ് എന്ന് പിന്നെ എങ്ങനെ കരയാതെ ഇരിക്കും അച്ഛന്റെ മോള്.......... "" ഇന്ദു അത് പറഞ്ഞതും ബ്രേക്കിൽ കാല് ആഞ്ഞു ചവിട്ടിയിരുന്നു വൈശാഖ്. എന്താ..... പറഞ്ഞത്....... ഇന്ദു....... """ വാക്കുകൾക്ക് ഒപ്പം അവന്റെ കണ്ണുകളും വിടർന്നു. എന്ത്......... "" ആ പകപ്പോടെ അവളും നോക്കി. """അവസാനം പറഞ്ഞത്............. ഒരിക്കൽ കൂടി അവളിൽ നിന്നത് കേൾക്കൻ എന്ത് കൊണ്ടോ അവന്റ മനസ്സ് തുടിച്ചു. അത്........ അച്ഛന്റെ മോള്.........""" പറയുമ്പോൾ നെഞ്ച് വിങ്ങിയോ എന്ന് തോന്നി അവൾക്ക് കൺ മുമ്പിൽ ദീപുവിന്റെ മുഖം മിന്നി മാഞ്ഞതും കണ്ണുകൾ ഇറുക്കി അടച്ചു സീറ്റിലേക്ക് ചാഞ്ഞു.

""അപ്പോൾ..... താനും അംഗീകരിച്ചല്ലോ തുമ്പിയുടെ അച്ഛനായി സന്തോഷമായി എനിക്ക്........... "" അവളിലേക്ക് നോക്കി പറയുമ്പോൾ കണ്ണ് തുറന്നു അവനെ നോക്കി ഇരു മിഴികൾ തമ്മിൽ കൊരുത്തു നിന്നതും പതർച്ചയോടെ മുഖം വെട്ടിച്ചു ഇന്ദു അപ്പോഴേക്കും അവളുടെ കൈയിലായി പിടിത്തമിട്ടിരുന്നു വൈശാഖ്. ആ പിടിത്തം വിടീക്കാനാകാതെ ഇന്ദുവും, പ്രത്യക ഭാഗങ്ങൾ ഇല്ലാതെ ഇരുന്നു അവൾ എങ്കിലും കൈ ചെറുതായി വിറ കൊള്ളുന്നതും അവന്റെ കൈയിലെ ചെറു ചൂട് കൈയിൽ പടരുന്നതും അറിഞ്ഞു. എന്നെ..... തനിക്ക് സ്നേഹിക്കാനാകുമോ ഇന്ദു........ "" അവന്റെ സ്വരം ആർദ്രമായിരുന്നു, അറിയില്ല........ "" അവളുടെയും. സ്നേഹിച്ചു കൂടെടോ....... ഞാൻ ഒത്തിരി ആഗ്രഹിക്കുന്നു..... തുമ്പിയെ പോലെ അവളുടെ അമ്മയുടെയും സ്നേഹം........."" അവനതു പറയുമ്പോൾ ആ വാക്കുകൾ ഈറനാകുന്നത് അറിഞ്ഞു അവൾ.

""ഞാൻ...... ഒരാളെ സ്നേഹിച്ചതാണ് ആത്മാർത്ഥമായി...... ജീവിതകാലം മുഴുവൻ ദീപുയേട്ടന്റെ കൂടെ ജീവിക്കണം എന്ന് ഒത്തിരി ആഗ്രഹിച്ചു എന്നാൽ..... വിധി..... പക്ഷെ എന്റെ മോള് അവൾ ആണ് എന്റെ എല്ലാം അവൾക്ക് വേണ്ടിയാണ് ഈ കല്യാണം പോലും ........സ്നേഹം...... അതും നിങ്ങളോട് അറിയില്ല........."" പറയുമ്പോൾ അവനിലേക്ക് നോക്കിയില്ല അവൾ എന്തുവ കൊണ്ടോ ആ മിഴികൾ നേരിടാൻ ആകില്ല എന്ന് തോന്നി അവൾക്ക്. ""ഞാൻ..... പറഞ്ഞതിനും ചെയ്തതിനും എല്ലാം ക്ഷമ ചോദിക്കുന്നു....."" നമ്മൾ ഒരിക്കൽ പറഞ്ഞത് അല്ലെ.... ഇത് എല്ലാം .... പോകാം..... മോള്....... "" പറയുമ്പോൾ കൈ വിടീക്കാൻ ശ്രമിച്ചു പരാജയപെട്ടു, അവൾ അറിഞ്ഞു വൈശാഖിന് എന്തൊക്കയോ പറയാൻ ഉണ്ടെന്നു. """ഒത്തിരി നന്ദിഉണ്ട് ഇന്ദു....... തുമ്പിയെ പോലെ ഒരു മോളെ തന്നതിന്.... എന്തിന്റെ പേരിലാണ് എങ്കിലും എന്റെ ജീവിതത്തിൽ വന്നതിനു.......

. ഞാൻ ഇപ്പോൾ ഒത്തിരി സന്തോഷത്തിലാണ് ഇന്ദു........ എനിക്ക് ഒരു പാസ്ററ് ഉണ്ട്.... അത് താൻ അറിയണമെന്നും എനിക്ക് ഉണ്ട്...... ഇപ്പോൾ ഉള്ള ഈ വെറുപ്പ്‌ പോകുമ്പോൾ തനിക്ക് എന്നെ കേൾക്കാൻ ഇഷ്ടമാണ് എങ്കിൽ ഞാൻ പറയാം......... പറയുമ്പോൾ..... എന്നെ അകറ്റില്ല എന്നെ വിശ്വാസിച്ചോട്ടെ ഞാൻ........"" അത് പറയുമ്പോൾ അവളിലെ പിടിത്തം മുറുക്കിയിരുന്നു വൈശാഖ് കൈ വിടരുതേ എന്ന് പറയാതെ പറയും പോലെ..പിന്നെയും കൈ വലിക്കാൻ ഇന്ദു ശ്രമിച്ചതും പിടിത്തം വിട്ടു അവൻ. സോറി... ഞാൻ എന്തൊക്കയോ..... പോകാം......"" അവൾക്കായി ഒരു ചിരി നൽകാൻ ശ്രമിച്ചു സ്റ്റിയറിങ്ങ് തിരിച്ചു. വിൻഡോ യിലൂടെ മിഴികൾ നീട്ടി ഇന്ദുവും അപ്പോഴും മനസ്സ് ഒരു ഉത്തരം കിട്ടാതെ ഉഴറി അവളുടെ. 🌹🌹🌹🌹

ച്ചേ....... ച്ചേ......... ഉമ്പി........ """ കാർ നിർത്തി ഇറങ്ങിയതും സായു വിന്റെ കൈയിലിരുന്ന് കുതറിച്ചു ഊർന്നു ഇറങ്ങിയിയിരുന്നു. മുട്ട് കുത്തി നിന്നു തുള്ളുന്നവളെ ഓടി ചെന്നു പൊക്കി എടുത്തു വൈശാഖ്. നിങ്ങൾ എപ്പോഴാ വന്നത്...... വൈകുന്നേരമേ വരുവുള്ളു എന്ന് പറഞ്ഞിട്ട്.......,, "" തുമ്പിയെയും എടുത്തു കൊണ്ടു അകത്തേക്ക് കയറി കൊണ്ടു ചോദിച്ചു വൈശാഖ്. അതിന് ഒരുത്തി സമാധാനം തരണ്ടേ........ പിന്നെ ഇങ്ങു പോന്നു..... "" ഋഷി പറഞ്ഞു. നിങ്ങൾ അടുത്ത ദിവസം കല്യാണത്തിന് തൃശൂർ പോകുവാണ് എന്ന് ഗീത അമ്മ പറഞ്ഞു ആണോ......"" ആ...... വല്യച്ഛന്റെ മോന്റെ യാണ്‌......എനിക്ക് താല്പര്യം ഇല്ല അമ്മയുടെ നിർബന്ധം ആണ്....., "" ച്ചേ.....ഉമ്മാ....ഉമ്മാ.....പറയുകയും അവന്റെ കവിളിൽ അമർത്തി കടിച്ചു. പെണ്ണേ...... നീ കടിച്ചു കൊല്ലുവോ എന്നെ....... ""

അവളെ ഇരു കൈ കൊണ്ടും ഉയർത്തി വയറിൽ മുഖം ഉരസ്സി അവന്റെ ദീശ രോമം ഇക്കിളി എടുപ്പിച്ചതും കുലുങ്ങി ചിരിച്ചു തുമ്പി. ഇത്രയും നേരം കാണാതെ ഇരുന്നതിന്റ ദേക്ഷ്യം ആകും പെണ്ണിന്........"" ഗീത അമ്മ ഇന്ദുവിന്റെ കൈയിൽ നിന്നു കവർ മേടിച്ചു കൊണ്ട് പറഞ്ഞു. ""ഇനി ഇന്ന് കടയിൽ പോകണ്ട കിച്ചുയേട്ടാ...... നമ്മുക്ക് എല്ലാവർക്കും കൂടി ഓരോന്നും പറഞ്ഞിരിക്കാം..... എന്താ ഇന്ദു......... "" സായു അവളോടായി പറഞ്ഞതും ഇന്ദു വൈശാഖിനെ നോക്കിയിരുന്നു. ""താൻ ഇവിടെ നിൽക്ക്‌ ഇവരൊക്കെവന്നതല്ലേ ഞാൻ കടയിൽ പൊയ്ക്കോളാം..... ഞാൻ ഇടക്ക് അങ്ങോട്ടും പൊയ്ക്കോളാം മനുഉണ്ടല്ലോ...... "" അവനതു പറയുമ്പോൾ സമ്മതം പോലെ തല അനക്കിഇന്ദു. മ്മേ...... പാപ്പം........ """ വൈശാഖിന്റെ കൈയിൽ നിന്നു തുമ്പി പെട്ടന്ന്ഇന്ദു വിന്റെ ദേഹത്തേക്ക് ചാടിയതും അവൾ പെട്ടന്ന് പിടിക്കാൻ നോക്കി തുമ്പി വീഴാതെ വൈശാഖ്ന്റെ കൈയിൽ പിടിത്തമിട്ടിരുന്ന ഇന്ദു.അവളിലേക്കു ആഞ്ഞു പോയിരുന്നു വൈശാഖ്, തുമ്പി നടുക്കായി വന്നതും രണ്ട് പേരും അത്രമേൽതൊട്ട് നിന്നിരുന്നു പകപ്പോടെ പരസ്പരം നോക്കി നിന്നു പോയി രണ്ട് പേരും.ആ നിൽപ്പ് ഒരുമനോഹര ചിത്രം പോലെ ഋഷിയുടെ ഫോണിന്റെ ഫ്ലാഷ് മിന്നിയിരുന്നു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story