ഇന്ദുലേഖ: ഭാഗം 36

indulekha

എഴുത്തുകാരി: നിളകാർത്തിക

ഒരു പിടപ്പോടെ അവനിൽ നിന്ന് കുതറി മാറി ഇന്ദു. എന്തോ സാമിപ്യം ഹൃദയമിടിപ്പിന്റ താളം മാറ്റുന്നത് പോലെ തോന്നി ഇന്ദുവിന്, ഒരു ഭയം മൂടിയതും കുഞ്ഞിനെ എടുത്തു കൊണ്ട് അകത്തേക്ക് പോയിരുന്നു അവൾ. ദേ ... സഖാവേ ഒന്ന് നോക്കിക്കേ അടിപൊളി... ഫ്രെയിം ചെയ്തു വെയ്ക്കാം....... പറഞ്ഞു കൊണ്ട് അവന് നേരെ ഫോൺ നീട്ടി കാണിച്ചു ഋഷി അതിലേക്കു അത്രമേൽ ഹൃദ്യത്തോടെ നോക്കി നിന്നു പിന്നെ വിരലുകളാൽ തലോടി വിട്ടു വൈശാഖ്. 🌹🌹🌹 രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നുആഹാരം കഴിച്ചു വരാന്തയിൽ ഒരുമിച്ചു വട്ടം കൂടിയിരുന്നു തമാശകൾ പറഞ്ഞുകൊണ്ടിരിക്കുവാന്. പാത്രങ്ങൾ എല്ലാം കഴുകി ഒതുക്കി വന്നപ്പോൾ കണ്ടു തുമ്പിയെ നടുക്ക് ഇരുത്തി എല്ലാവരും ചുറ്റിന് ഇരിപ്പുണ്ട് ഋഷിയുടെ തോളിൽ ചാരി അവന്റെ വിരലുകളിൽ കോർത്താണ് സായു ഇരിക്കുന്നത്.,

നന്ദു പാട്ട് പാടുന്നതിനു അനുസരിച്ചു തുള്ളുന്നുണ്ട്തുമ്പി ഇടക്ക് മുട്ടിൽ ഇഴഞ്ഞു ചെന്നു വൈശാഖിന്റെ മടിയിൽ മുഖം അമർത്തി കിടക്കും പിന്നെ മുഖം ഉയർത്തി എല്ലാവരെയും നോക്കും.. അവളുടെ കളികൾ കണ്ടു കൊണ്ടു വാതിൽ പടിയിൽ നിന്നതും സായു കൈയിൽ പിടിച്ചു വലിച്ചു നിലത്തേക്ക് ഇരുത്തി പെട്ടന്ന് ആയതു കാരണം വൈശാഖിന്റെ തോളിൽ തട്ടി യതും കുറച്ചു മാറി ഇരുന്നു. മ്മേ..... മ്മേ..... ബാ........ "" പറയുകയും അവൾ വൈശാഖിന്റെ മടിയിൽ ഇരുന്നു കൊണ്ട് എന്റെ മുടിയിൽ പിടിച്ചു വലിച്ചിരുന്നു. വേദന എടുത്തതും അവളുടെ അടുത്തേക് നീങ്ങി യിരുന്നു അത്ര അടുത്ത് എന്തിനോ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു. വൈശാഖ്...... കോളജിൽ വെച്ച് നല്ലത് പോലെ പാടുമായിരുന്നല്ലോ........ ഇപ്പോൾ അതൊക്കെ...... വിട്ടോ...... ഋഷി പെട്ടന്ന് ചോദിച്ചതും ഒന്ന് ചിരിക്കുക മാത്രം ചെയ്തു അവൻ. ചേട്ടൻ പാടുമോ........ """

നന്ദു അതിശയത്തോടെഅവനിലേക്കും അമ്മയിലേക്കും മാറി മാറി നോക്കി.. നീ കണ്ണ് മിഴിക്കണ്ട സത്യമാണ് നന്ദു..... ചിറ്റക്കും അറിയാം........ കോളേജ് വിട്ടപ്പോൾ എല്ലാം വിട്ടു അല്ലെ കിച്ചുയേട്ടാ........ ഉം........ അന്ന് വെറുതെ അത്രേ ഉള്ളു.......'' അവന്റെ വാക്കുകളിൽ നിരാശ നിഴലിക്കുന്നത് കണ്ടു ഇന്ദു. ഒരു പാട്ട് പാടുമോ കിച്ചുയേട്ടാ........ പ്ലീസ്...... "" അവന്റെ കൈയിൽ പിടിച്ചു കൊണ്ടു കൊഞ്ചി നന്ദു. ച്ചേ...... ച്ചേ...... ഉമ്പി..... ച്ച്....... "" അവന്റെ ഇരുതോളിൽ പിടിച്ചു തുള്ളി ചാടാൻ തുടങ്ങി. തുമ്പിയെ ഇരുകായിലായി എടുത്തു മടിയിലേക്ക് കിടത്തി അവൻ. ""...അല്ലിയിളം പൂവോ ഇല്ലിമുളം തേനോ തെങ്ങിളനീരോ തെന്മോഴിയോ മണ്ണില്‍ വിരിഞ്ഞ നിലാവോ ....... കല്ലലം മൂളും കാറ്റേ പുല്ലാനിക്കാട്ടിലെ കാറ്റേ..... കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ........

നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം നീ ചെല്ലം ചെല്ലം തെയ്യം തെയ്യം തുള്ളി തുള്ളി വാ വാ...... തുമ്പി പെണ്ണിന്നെ തോളിൽ കിടത്തി പാടി നിർത്തി തിരിഞ്ഞതും കണ്ടു തന്നെ നോക്കിയിരിക്കുന്നവളുടെ കണ്ണുകളിൽ ഉടക്കി നിന്നു അവൻ, അവളുടെ കണ്ണിലെ അതിശയം നോക്കി നിന്നു അവൻ. ""ആഹാ... അച്ഛന്റെ തോളിൽ കിടന്നു ഉറങ്ങിയോ കള്ളി പെണ്ണ്......""" സായു പറയുമ്പോഴാണ് വീര ഉറങ്ങിയെന്നു വൈശാഖ് അറിഞ്ഞത്. ഞാൻ ഷീറ്റ് വിരിക്കാം....... "" ഇന്ദുഅവനിൽ നിന്ന് നോട്ടം മാറ്റി പറഞ്ഞു കൊണ്ട് എഴുനേറ്റു. എന്നാൽ എല്ലാവരും കിടന്നോ.... രാവിലെ അമ്പലത്തിൽ പോകേണ്ടതല്ലേ..... വൈകുന്നേരം നിങ്ങൾക് തൃശൂർക്ക് പോകണ്ടേ...... കിച്ചു........ "" ഉം...... "" അത്ര താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് മുറിയിലേക്ക് നടന്നു അവൻ ഓ.... എന്റെ സായുയേച്ചി എന്നാലും എനിക്ക് ഇപ്പോഴും അതിശയം ആണുട്ടോ കിച്ചുയേട്ടന്റെ ഒരു മാറ്റമേ....... "

""അത് അങ്ങനെ യാണ്‌ നന്ദുട്ടി...... നമ്മുടെ ജീവിതത്തിലേക്ക് ചിലരുടെ വരവ് ഉണ്ടല്ലോ അത് നമ്മൾ പോലുമറിയാതെ മാറ്റങ്ങൾ കൊണ്ടു വരും നമ്മളിൽ നിന്റെ ചേട്ടനും സംഭവിച്ചത് അതാണ്...... അല്ലെ സായു....... സായുവിനെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു കൊണ്ടു ഋഷി. ""എന്നാലും എന്റെ മോനെ ഒരിക്കലും വിവാഹം പോലും വേണ്ട എന്ന് പറഞ്ഞു നടന്നവനാണ്...... തുമ്പി അവളണ് എന്റെ കുഞ്ഞിന്റെ ഈ മാറ്റങ്ങൾക്കു കാരണം അതിനോടുള്ള വാത്സല്യം....... പക്ഷെ ഇന്ദു മോള് അവൾക്ക് അവനെ സ്നേഹിക്കാൻ പറ്റുമോ എന്നാണ്.......... പറയുമ്പോൾ അവരുടെ വാക്കുകളിൽ നിരാശ നിറഞ്ഞു. അമ്മ നോക്കിക്കോ എല്ലാം ശരിയാകും...... അവർ സന്തോഷമായിട്ട് തന്നെ ജീവിക്കും........ "" ഋഷി അവരുടെ ഇരുകൈയിലും പിടിച്ചു കൊണ്ടു സമാധാനിപ്പിച്ചു. വൈശാഖ് ചെല്ലുമ്പോൾ ഇന്ദു ഷീറ്റ് വിരിച്ചു കൊണ്ടു നിൽക്കുവാണ് ,

അവൾ വിരിച്ചു മാറിയതും വൈശാഖ് തുമ്പിയെ കിടത്തി പുതപ്പ് പുതപ്പിച്ചു നെറ്റിയിൽ ചുംബിച്ചു എഴുനേറ്റു അവൻ. ചുവരിനോട് ചേർന്ന് വിരലുകൾ കൊരുത്തു നിൽക്കുന്നവളെ ഒന്ന് നോക്കിയിട്ട് കാബോർഡിന്റെ അടുത്തേക്ക് നടന്നു അത് തുറന്നു ഒരു കവർ അവൾക്ക് നേരെ നീട്ടി. എന്താണ് എന്ന രീതിയിൽ മുഖം ഉയർത്തി അവൾ. ""അത് സായുവിന് ഒക്കെ എടുത്ത കൂടെ എടുത്തതാണ് മോൾക്കും നിനക്കും ഓരോ ജോഡി...... കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഇഷ്ടമായില്ല എങ്കിൽ മാറാം....... കൈ നീട്ടി അത് മേടിക്കുമ്പോൾ എന്ത് കൊണ്ടോ മനസ്സ് നിറയുന്നതറിഞ്ഞു അവൾ. അവൻ മുറി വിട്ടു പോയതും കവർ തുറന്നു നോക്കി മോൾക്ക്‌ വെള്ളയിൽ നീല ചിത്രശലഭങ്ങൾ പിടിപ്പിച്ച നല്ല ഭംഗിയുള്ള ഒരു ഫ്രോക്ക് അതിൽ വൈറ്റ് സ്റ്റോർൺ പിടിപ്പിച്ചിട്ടുണ്ട്.

പിന്നെ ഒരു കരിനീല കളറിൽ സ്റ്റോർൺ വർക്ക്‌ ചെയ്ത ഒരു സാരിയും നിറയെ വർക്ക്‌ ചെയ്ത റെഡിമെയ്ഡ് ബ്ലൗസും. അതിശയത്തോടെ അതിലേക്കു നോക്കി ഇരിക്കുമ്പോൾ ആ കവറിന്റ അകത്തെ ചെറിയ സ്വർണത്തിന്റെ ഡെപ്പി കണ്ടത് തുറന്നു നോക്കുമ്പോൾ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ അതിലേക്കു വീണിരുന്നു. ചെറിയ വെള്ളകല്ല് കൊണ്ടു മനോഹരമായ ചെറിയ ഒരു നെക്‌ളേസ് അത് കൈയിൽ പിടിച്ചു കൊണ്ടു നിന്നതും ആരയോ ഫോൺ വിളിച്ചു കൊണ്ട് വൈശാഖ് അങ്ങോട്ട് വന്നത്. ഇത്....... "" ""തനിക്കാണ്.,.... ഇഷ്ട്ടമായില്ല എങ്കിൽ നാളെ മാറാം..... അതും പറഞ്ഞു കൊണ്ട് ഫോൺ മേശ യിലേക്ക് വെച്ചിട്ട് വീരയുടെ അടുത്തായി കിടന്നു. ""ഇത്രയും വില ഉള്ളത് വേണ്ടിയിരുന്നില്ല....... കൈയിൽ ഇരിക്കുന്ന കവർ നോക്കി പറഞ്ഞു അവൾ. ""എന്റെ പ്രിയപ്പെട്ട വർക്ക് എന്തങ്കിലുംമേടിക്കുമ്പോൾ ഞാൻ വില നോക്കാറില്ല ഇന്ദു,.. അവളെ നോക്കാതെ അത് പറഞു കൊണ്ട് വീരയെ തന്റെ നെഞ്ചോട് അടക്കി പിടിച്ചു കിടന്നു

എന്ത് കൊണ്ടോ അവന്റെ വാക്കുകളിൽ ഉത്തരം നൽകാൻ ആകാതെ മിഴികൾ താന്നു പോയിരുന്നു കവർ കാബോർഡിൽ വെച്ച് ലൈറ്റ് ഓഫ് ആക്കി മറു വശത്തായി വന്ന് കിടന്നു ഇന്ദു. ഉറക്കം കണ്ണുകളെ തലോടാതെ ഇരു ശ്വാസങ്ങൾ പരസ്പരം എന്തൊക്കയോ മൊഴിഞ്ഞു കൊണ്ടിരുന്നു, പറയാൻ ഏറെ ഉണ്ടങ്കിലും ഒന്നും പറയാൻ ആകാതെ വൈശാഖ്. കേൾക്കാനായി മനസ്സു തുടിക്കുന്നുണ്ട് എങ്കിലും പൂർണ്ണ മനസ്സ് കൊണ്ടു അതിനാകാതെ അവളും. 🌹🌹🌹 സെറ്റ് മുണ്ടും അതിന് ചേർന്ന പച്ച കളർ ബ്ലൗസും ആണ് ഇന്ദു ഉടുത്തിരുന്നത് തുമ്പി ഗോൾഡൻ കളർ ഉള്ള ഒരു പട്ടു പാവാടയും ബ്ലൗസും. എല്ലാവരും ഇറങ്ങി വരുമ്പോൾ വൈശാഖ് കാറിലേക്ക് കയറിയിരുന്നു തുമ്പിയുമായി പുറകിലേക്ക് കയറി സായുവും അവളോടൊപ്പം കയറി ഋഷി മുമ്പിലും.

നന്ദുവും ഗീത അമ്മയും പോന്നില്ല. വഴിപാട് കഴിച്ചു തുമ്പിയുടെ പേർക്ക് തുലഭാരം നേർന്നിരുന്നു വൈശാഖ് അതും കഴിച്ചു . അർച്ചന യുടെ പ്രസാദം കൈയിൽ കിട്ടിയതും വിരൽ തുമ്പിൽ തൊട്ടടുത്തുവൈശാഖിന്റെ കൈയിൽ ഇരിക്കുന്ന തുമ്പിയുട നെറ്റിയിൽ തൊട്ടു കൊടുത്തു കൈ പിൻ വലിച്ചതും അവൾ കണ്ടു പ്രതീക്ഷ യോടെ തന്റെ വിരൽ തുമ്പിൽ നോക്കുന്നവനെ ഒരു ഉൾപ്രേരണ പോൽ അവളുടെ വിരൽ തുമ്പു അവന്റ നെറ്റിയ്ക്ക് നേരെ ചലിച്ചിരുന്നു ചന്ദനത്തിന്റെ തണുപ്പ് നെറ്റിയിൽ പടർന്നതും ചെറു ചിരിയോടെ അവളെ നോക്കി അവൻ, അവനായി നേർത്ത പുഞ്ചിരി നൽകി ഒന്നും മിണ്ടാതെ മുന്പേ നടന്നിരുന്നു അവൾ പുറകെ അവനും. ആ സമയം നിർവൃതിയോടെ ഋഷിയുടെ കൈയിൽ മുറുക്കി പിടിച്ചു സായു. 🌹🌹

അഭി ക്കു കൊടുക്കാൻ മേടിച്ചതാണ്........ "" ഒരു ചെറിയ ബോക്സ്‌ ഗീത അമ്മയുടെ നേർക്കു നീട്ടി വൈശാഖ്. ഒരു മോതിരമായിരുന്നു അതിന്റെ അകത്ത്. നന്നായി ഞാൻ ഓർത്തു നീ ഒന്നും മേടിക്കില്ലെ എന്ന്......... "" അമ്മ പറഞ്ഞത് കൊണ്ടു മാത്രമാണ് പോകുന്നത്... എനിക്ക് തീരെ താല്പര്യമില്ല...... "" ""എന്റെ ഏട്ടാ ഇതൊരു ഹണിമൂൺ ട്രിപ്പ് ആയിട്ട് കരുതിയാൽ മതി...... അല്ലെ ഇന്ദുയേച്ചി........ വീര യേ ഉടുപ്പിടിച്ചു നിൽക്കുന്ന ഇന്ദുവിനെ നോക്കിയത് നന്ദു പറഞ്ഞതും ഞെട്ടലോടെ വൈശാഖിനെ നോക്കി അവൾ. എന്നാൽ ആ മുഖത്തു പ്രത്യേക ഭാവങ്ങൾ ഇല്ല എന്ന് അറിഞ്ഞതും വീരയേ ഒരുക്കി കൊണ്ട് നിന്നു. ""നാളെ കല്യാണം കഴിഞ്ഞാൽ ഉടനെ പോരാൻ നിൽക്കണ്ട കിച്ചു അച്ഛമ്മയുടെ അടുത്ത് കുറച്ചു നേരം നിന്നിട്ടു പോന്നാൽ മതി........ അവരത് പറയുമ്പോൾ താല്പര്യമില്ലാതെ ബാഗ് കാറിന്റെ ഡിക്കി തുറന്നു വെച്ചു.

""ഇന്ദു... മോളുടെ അത്യാവശ്യം ഉള്ള മരുന്നുകൾ വേണമെങ്കിൽ എടുത്തോ പനിയുടെയും ഗ്യാസിന്റെയും മറ്റും യാത്ര ചെയ്യുന്നത് അല്ലെ......... അവനതു പറയുമ്പോളാണ് ഇന്ദു അത് ഓർത്തത് തന്നെ മോളെ അമ്മയുടെ കൈയിൽ കൊടുത്തു അകത്തേക്ക് നടന്നു എല്ലാം ചെറിയ ഒരു ബാഗിലാക്കി വന്നപ്പോഴേക്കും അച്ഛന്റെ ഒപ്പം കാറിലേക്ക് കയറിയിരുന്നു തുമ്പി. മ്മേ.,...... ബാ.... റ്റ,..പോം......... ബാ..... ബാ........ "" വിൻഡോ ഡോറിൽ പിടിച്ചു തുള്ളി കൊണ്ടു പറഞ്ഞു അവൾ. ""പെണ്ണിന് എന്തൊരു ധിറുതിയാ പോകാൻ കള്ളി ഇപ്പോൾ അച്ഛമ്മ യും വേണ്ട ചിറ്റയും വേണ്ട അല്ലേടി കള്ളി......... നന്ദു അവളുടെ കുഞ്ഞി കവിളിൽ കിള്ളി കൊണ്ടു പറഞ്ഞു. യാത്ര പറഞ്ഞു ആ കാർ ഗേറ്റ് കടന്നുപോകുമ്പോൾ ഗീത അമ്മയുടെ കണ്ണിൽ നീർക്കണം പൊടിഞ്ഞിരുന്നു. ആഹാ..... അമ്മ കരയുവാണോ ഇപ്പോൾ എന്തിനാ കണ്ണ് നിറക്കുന്നെ സന്തോഷിക്കുവല്ലേ വേണ്ടേ......

ചേട്ടൻ ഹാപ്പിയാ അമ്മേ ഇപ്പോൾ ഈ ഒരാഴ്ച കൊണ്ടു ഇന്ദുവേച്ചിയിലും എന്തൊക്കയോ മാറ്റങ്ങൾ ഉണ്ട് അമ്മ നോക്കിക്കോ അവർ തിരിച്ചു വരുമ്പോൾ ഒരിക്കലും പിരിയാനാകാത്ത വിധം ചേർന്നിട്ടുണ്ടാകും....... അവരുടെ കവിൾ തുടച്ചു കൊണ്ടു അവളത് പറയുമ്പോൾ നന്ദു വിന്റെ കവിളിൽ തലോടി അവർ. അതെ അമ്മയുടെ പ്രാർത്ഥനയും അതാണ്........ എന്റെ കുഞ്ഞ് അനുഭവിച്ച വേദന അത് എനിക്കറിയാം...... അവന്റെ സ്നേഹം അത് കാണാതിരിക്കാൻ അവളെ കൊണ്ടാകുമോ അവന്റ ലോകമേ ഇപ്പോൾ ആ കുഞ്ഞും ഇന്ദുവുമാണ്........ എന്റെ അമ്മേ നമ്മളും ഉണ്ട്....... "" ഒരു ചിരിയോടെ പറഞ്ഞു നന്ദു. ഓ..... പൊക്കോണം കേട്ടോ അത് നീ പറയാതെ തന്നെ എനിക്ക് അറിയാം........ "" അപ്പോഴും അവരുടെ മനസ്സിൽ പ്രാർത്ഥനയായിരുന്നു. 🌹🌹 ""അനുരാഗിണി ഇതായെൻ കരളിൽ വിരിഞ്ഞ പൂക്കൾ....... ഒരു ഗാന മാലയായി........

സ്റ്റീരിയോയിൽ നിന്നു ഒഴുകുന്ന ഗാനത്തിനൊത്തു അവന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ താളമിട്ടു എന്ത് കൊണ്ടോ ആ ഗാനത്തിനൊപ്പം ഹൃദയവും താളമിടുന്നത് ഇന്ദു അതിശയത്തോടെ അറിഞ്ഞു. തുമ്പി മടിയിൽ കിടന്നു ഉറങ്ങി പോയിരുന്നു ആ പാട്ടിനൊപ്പം പുറത്തു പെയ്യുന്ന മഴ തുള്ളികൾ കാറിന്റെ ചില്ലിൽ ചിത്രം വരക്കുബോൾ ഇരുശ്വാസങ്ങൾ പോലും താളമായി ഒഴുകി തുടങ്ങിയിരുന്നു. തണുപ്പ് ദേഹത്തെ പൊതിഞ്ഞതും ഷാൾ കൊണ്ടു തുമ്പിയെ പൊതിഞ്ഞു പിടിച്ചു അവൾ. കൈ നീട്ടി AC ഓഫ് ആക്കിവൈശാഖ് , ഇന്ദുവിനെ നോക്കുമ്പോൾ അവന്നറിഞ്ഞു മിഴികൾ വെളിയിലെ കാഴ്ച്ചകളിലേക്കാണ് എങ്കിലും മനസ്സു മറ്റെങ്ങോ ആണെന്ന്. പാട്ട് നിർത്തണോ ഇന്ദു........"" അവളോട് ചോദിച്ചതും തല അനക്കി വേണ്ട എന്ന് കാണിച്ചു. ""നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ.........

"ഇന്ദുവിനു എന്നോട് എന്തങ്കിലും പറയാനോ ചോദിക്കാനോ ഉണ്ടോ........."" ഡ്രൈവിങ്ങിന്റ് ഇടയിലും അവളെ നോക്കി അവനത് ചോദിക്കുമ്പോൾ ചുണ്ടുകൾ വിറകൊണ്ടു എന്തൊക്കയോ ചോദിക്കാനായി , എങ്കിലും ചുമൽ അനക്കി ഇല്ല എന്ന് കാണിച്ചു. ""എന്നാൽ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് അവിടെ ചെന്നു കഴിയുമ്പോൾ ആരെന്തു പറഞ്ഞാലും...... ഒരു കാര്യം മറക്കാതെ ഓർത്തോണം നീ എന്റെ ഭാര്യയും ഇത് നമ്മുടെ മോളാണ് എന്നും.......... "" ഉം ....... """ അങ്ങനെ മൂളുമ്പോൾ അവൻ എന്തിനാണ് അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചില്ല അതിന്റെ ആവശ്യം ഉണ്ട് എന്ന് തോന്നിയില്ല അവൾക്ക്. പിന്നെയും പുറത്തു തകർത്തു പെയ്യുന്ന മഴയിലേക്കും കാറിനുള്ളിലെ ആ പാട്ടിലേക്കും രണ്ട് പേരുടെയും മനസ്സു ഊളിയിട്ടു. """കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ......... അനുവാദം നീ തരില്ലേ...... അനുവാദം നീ തരില്ലേ.....

""നമ്മുക്കൊരു കട്ടൻ അടിച്ചാലോ....... നല്ല ദൂരം ഉണ്ട്..... ഒരു ചെറിയ കടയുടെ അടുത്തായി നിർത്തി കൊണ്ട് ചോദിച്ചു അവൻ. ഉം..........."" അപ്പോഴും അവളിൽ നിന്ന് മൂളല്ലായിരുന്നു ഉത്തരം. കാറിൽ കരുതിയ കുടയുമെടുത്തു അവൻ വെളിയിലേക്ക് ഇറങ്ങി. ഒരു ചില്ലു ഗ്ലാസിൽ അവൻ നീട്ടിയ ചൂട് കട്ടൻ ചായ മേടിക്കുമ്പോൾ എന്ത് കൊണ്ടോ കൈ വിറകൊള്ളുന്നതറിഞ്ഞു ഇന്ദു തന്റെ മനസും. ""മോളെ..... ഞാൻ എടുക്കണോ..... അവൾ കൈ തട്ടാതെ നോക്കണം .....ചൂടാണ്.....'' തുമ്പിയെ നോക്കി അവനത് പറയുമ്പോൾ അവൾ ഓരോ നിമിഷവും അറിയുകയായിരുന്നു വൈശാഖിനോളം തന്റെ കുഞ്ഞിനെ മറ്റാർക്കും ഇത്രമേൽ സ്നേഹിക്കാനാകില്ല എന്ന്. ഞാൻ..... നോക്കിക്കോളാം........ "" പറഞ്ഞു കൊണ്ടു ചായ ഊതി കുടിക്കുമ്പോൾ എന്റെ കണ്ണുകൾ ചില്ല് അലമാരിയിലെ മുളക് ബജിയിലേക്കായിരുന്നു, ആ നിമിക്ഷം തന്നെ തന്റെ നേരെ ഒരു പ്ലേറ്റ് നീണ്ടിരുന്നു. ഇത്..... പിടിക്ക് ഞാൻ പൈസ കൊടുത്തിട്ട് വരാം......

. "" അത് നീട്ടി മേടിക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞത് ഞാൻ പോലും അറിഞ്ഞില്ലായിരുന്നു, എന്തിനാണ് എന്നറിയാതെ. കാറിലേക്ക് കയറിയതേ മോളെ മടിയിൽ നിന്നു എടുത്തിരുന്നു വൈശാഖ്. ""താൻ കഴിക്കു എന്നിട്ട് പോകാം.......... "" പറഞ്ഞു കൊണ്ടു മോളെ നെഞ്ചോടു ചേർത്തു നെറ്റിയിൽ മുത്തുന്നവനെ നോക്കി എന്നെ നോക്കിയതും പിടപ്പോടെ മുഖം തിരിച്ചു. ഒരെണ്ണം എടുത്തു ചട്ണി മുക്കി വായിൽ വെയ്ക്കാൻ തുടങ്ങിയതും ഞാൻ നീട്ടിയിരുന്നു ആ പ്ലേറ്റ്. വൈശാഖേട്ടന് വേണ്ടേ............ """ അവളിൽ നിന്നു വീണ ആ വാക്കിന്റെ ഞെട്ടലിൽ ഇരുന്നു വൈശാഖ്. അപ്പോഴും ആ ഗാനം പിന്നെയും അവർക്കായി പാടിയിരുന്നു. ""നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭ വേളയിൽ പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ { അനുരാഗിണീ ഇതാ എൻ....... അപ്പോൾ ആ പാട്ടിനൊപ്പം വൈശാഖ്ന്റെ മനസ്സും കണ്ണും അവളിൽ മാത്രമായിരുന്നു, തന്റെ പ്രിയപ്പെട്ടവളിൽ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story