ഇന്ദുലേഖ: ഭാഗം 37

indulekha

എഴുത്തുകാരി: നിളകാർത്തിക

കാറിന്റെ ചില്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന മഴതുള്ളികൾ സ്വർണ്ണമുത്തുകൾ പോലെ തിളങ്ങി നിന്നിരുന്നു , മിന്നി മായുന്ന സ്വർണ്ണനൂലിന്റെ നേരിയ വെട്ടത്തിൽ അവളുടെ മുഖം തിളങ്ങി നിൽക്കുന്നത് അറിഞ്ഞു വൈശാഖ്.സീറ്റിൽ ചാരി തുമ്പിയെ നെഞ്ചോടു അമർത്തി കിടക്കുന്നവളിലേക്ക് ഇടവിട്ട് കണ്ണുകൾ കള്ളത്തരം കാണിച്ചു കൊണ്ടിരുന്നു , കാറ്റിൽ അവളുടെ കവിളിനെ തൊട്ട് തലോടുന്ന മുടി ഇഴകൾ അവളുടെ മയക്കത്തിനു ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന് ഉള്ളം മൊഴിഞ്ഞതും അവൾക്ക് നേരെ വിരലുകൾ നീട്ടി കാതിടുക്കിലേക്ക് ഒതുക്കി വെയ്ക്കുമ്പോൾ അവളുടെ മുഖം വിറ കൊണ്ടിരുന്നു ,ചുണ്ടിൽ വിടർന്ന കള്ള ചിരിയോടെ കൈ ഗിയറിൽ പിടിച്ചു വൈശാഖ്. എവിടെ വരെയായി...... "" അവളുടെ ചോദ്യത്തിൽ മുഖം ചെരിച്ചു നോക്കി ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണുകൾ തിരുമ്മുന്നുണ്ട്. പെരുമ്പാവൂർ........ കഴിഞ്ഞു........ "" ച്ചെ ........... """

നീട്ടിയുള്ള ആ വിളിയിൽ നിറഞ്ഞ ചിരിയോടെ നോക്കി കണ്ണ് ചിമ്മിച്ചു കാണിച്ചു വൈശാഖ് അപ്പോഴേക്കും രണ്ട് കൈയും എടുത്തു അവൾ ചാടിയിരുന്നു അവനിലേക്ക്. തുമ്പി..... അച്ഛൻ വണ്ടി ഓടിക്കുവല്ലേ അടങ്ങിയിരിക്ക്......... "" പറഞ്ഞു കൊണ്ടു അവളെ മടിയിലേക്കിരുത്തുന്ന ഇന്ദു വിന്റെ വാക്കുകളിലൂടെ അവന് കിട്ടിയ സന്തോഷം ഒരു പുഞ്ചിരിയായി അവന്റെ ചുണ്ടിൽ നിറഞ്ഞുനിന്നു. അവൾ അറിയുന്നുണ്ടായിരുന്നില്ല അവളുടെ ഓരോ വാക്കുകളും അവനിൽ എത്ര മാത്രം ഹൃദയം നിറക്കുന്നുണ്ട് എന്ന്. വീര ...... അച്ഛാ എടുക്കാട്ടോ നമ്മൾ ഇപ്പോൾ എത്തും എന്താ........"" പറഞ്ഞു കൊണ്ടു അവളുടെ കവിളിൽ തട്ടി വിട്ടു. മ്മേ....... മ്മേ..... പാപ്പം....... ഉമ്പിച്ചു പാപ്പം...... താ....... "" അവളുടെ മാറിൽ പിടിച്ചു കൊണ്ടു അവൾ പറഞ്ഞതും ചമ്മലോടെ തുമ്പിയുടെ കൈ തട്ടി മാറ്റി കൊണ്ടിരുന്നു ഇന്ദു. ഉമ്പിച്ചു...... പാപ്പം... താ....... ""

കണ്ണും തിരുമ്മി അവളുടെ മാറിലേക്ക് മുഖം അടുപ്പിച്ചു കുറുമ്പി , വൈശാഖിന്റ് മുഖത്തു നോക്കാനുള്ള മടിയോടെ ഇരുന്നതും അവൻ വഴി അരുകിലേക്ക് നിർത്തിയിരുന്നു കാർ. ""താൻ ..... അവൾക്ക് കൊടുക്ക്‌ ഞാൻ വെളിയിൽ കാണും...... വിളിച്ചാൽ മതി....... "" പറഞ്ഞു കൊണ്ട് സീറ്റ്‌ ബെൽറ്റ്‌ എടുത്തു ഡോർ തുറന്നു ഇറങ്ങി. തുമ്പിയെ മടിയിലേക്ക് കിടത്തി കൊണ്ട് കണ്ണ് ഉരുട്ടി കവിൾ വീർപ്പിച്ചു കാണിച്ചു ഇന്ദു. ""എന്റെ കാന്താരി എന്റെ തൊലി ഉരിക്കുമോ നീ..... പയ്യെ പറഞ്ഞൂടെ നിനക്ക്.......... അവളുടെ ഒരു പാപ്പം....."" എന്നാൽ അതൊന്നും കേൾക്കാൻ ഉള്ള ക്ഷമ ഇല്ലാതെ അവളുടെ മാറിലേക്ക് വാ പൊളിച്ചു ചെന്നിരുന്നു അവൾ. ബോണറ്റിൽ ചാരി നിൽക്കുമ്പോൾ അവന്റെ മിഴികൾ എന്തിനോ നിറഞ്ഞിരുന്നു , അപ്പോഴും കണ്ണുകളിൽ തിളക്കാമായിരുന്നു വാത്സല്യത്തിന്റെ പ്രണയത്തിന്റെ. അതെ.......... """ ഗ്ലാസ്സ് താത്തി അവനെ വിളിച്ചു ഇന്ദു , വൈശാഖട്ടാ......... ""

അവളുടെ ആർദ്രമായ വിളിയിൽ തിരിഞ്ഞു നോക്കി. പോകാം.......... "" അവളത് പറഞ്ഞതും ചിരിയോടെ അകത്തേക്ക് കയറി. ച്ചേ....... എക്ക്...... """ അവന്റെ മടിയിലേക്ക് ചാടിയതും അവൻ ഇരു കൈയാൽ എടുത്തു മടിയിൽ ഇരുത്തി അവളെ. അച്ചേടെ....... വീരെടെ കിറി യിൽ കട്ട് കുടിച്ച പാല് ആണല്ലോ....... """ കൊഞ്ചി കൊണ്ട് അവനതു പറയുമ്പോളാണ് തുമ്പിയുടെ വായുടെ ഒരു വശത്തൂടെ ഒഴുകുന്ന പാല് കണ്ടത് അവൾ കൈ നീട്ടി തുടക്കാൻ തുടങ്ങിയതും വിരൽ തുമ്പാൽ തൂത്തു എടുത്തിരുന്നു അവൻ. പിന്നെ യുള്ള യാത്ര അച്ഛനും മകളും ഒരുമിച്ചായിരുന്നു ഡ്രൈവിംഗ്. എന്തൊക്കയോ കാണിച്ചു കൊണ്ട് കഥകൾ പറഞ്ഞു കൊണ്ടാണ് യാത്ര , അവൾ ഇടക്ക് അവന്റെ മുഖം കൈ കൊണ്ട് താത്തി ആ കവിളിൽ ഉമ്മ വെയ്ക്കുന്നുണ്ട് ചുരുക്കത്തിൽ പറഞ്ഞാൽ വൈശാഖിന്റെ കവിളിൽ മുഴുവൻ അവളുടെ വായിലെ വെള്ളമാണ് എന്ന് സാരം.

ഇന്ദു നോക്കി കാണുക യായിരുന്നു ആദ്യമൊക്കെ അസ്വാസ്ഥത തോന്നിയിരുന്ന അവരുടെ സ്നേഹം താനും ഇപ്പോൾ ആസ്വദിക്കുകയാണ്‌ എന്ന് അതിശയത്തോടെ അറിഞ്ഞു ഇന്ദു , പക്ഷെ എന്നിട്ടും എന്ത് കൊണ്ടാണ് പൂർണ്ണമായും സന്തോഷിക്കാനാകാത്തത് എന്ന് അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല ,. കുറെ ദൂരം പിന്നിട്ടപ്പോൾ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു കാർ അത് ചെന്നു നിന്നത് ഒരു വലിയ വീടിന്റെ ഗേറ്റിനു മുമ്പിലാണ്. വൈശാഖ് തുമ്പിയുമായി ആദ്യമേ ഇറങ്ങിയിരുന്നു പിന്നെ ഇന്ദുവും, അലങ്കാരബൾബുകൾ കൊണ്ട് അലങ്കരിച്ചിരുന്നു അവിടമാകെ. വൈശാഖ്........ "" കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് ചിരിയോടെ വന്നിരുന്നു. അവന് നേരെ കൈ നീട്ടിയതും വൈശാഖ് ചിരിയോടെ കൈ കൊടുത്തു. ഞാൻ.... ഓർക്കുകയും ചെയ്തു വൈശാഖ് ഏട്ടനെ കണ്ടില്ലല്ലോ എന്ന് അപ്പച്ചി വിളിച്ചപ്പോൾ പറഞ്ഞു നിങ്ങൾ പൊന്നു എന്ന് വാ...... കയറി വാ......... പറഞ്ഞു കൊണ്ട് ഇന്ദുവിനു നേരെ നോക്കി. പേര്..........

""" ഇന്ദുലേഖ.......... """ വൈശാഖിന്റ് അടുത്തേക്ക് നീങ്ങി നിന്നു കൊണ്ട് പറഞ്ഞു അവൾ. ഞാൻ അഭിഷേക്...... ദേ ഇങ്ങേരുടെ വല്യച്ഛന്റെ മോൻ...... "" ആഹാ...... ഇനി ഈ സുന്ദരി പെണ്ണിന്റ പേര് പറഞ്ഞെ മാമനോട്......... """ പറഞ്ഞു കൊണ്ട് തുമ്പിയുടെ കവിളിൽ പിടിച്ചതും ഒരു ചിരിയോടെ വൈശാഖിന്റെ തോളിലേക്ക് ചാഞ്ഞു. ച്ചേ ടെ...... ഉമ്പി...... """ അവളുടെ സംസാരം കേട്ടതും അഭിക്കു ചിരി വന്നു ആഹാ..... അച്ചേടെ ഉമ്പി യാണോ........ """അതെ ട്യൂണിൽ ചിരിയോടെ പറഞ്ഞു അഭി. കിച്ചു മോനെ.......... """ ഒരു തളർന്ന സ്വരം കേട്ടതും വൈശാഖിന്റെ മിഴികൾ ആ ഭാഗത്തേക്ക്‌ തിരിഞ്ഞു.വല്യച്ഛന്റെയും പേരമ്മായുടെയും കൈ പിടിച്ചു തന്റെ അടുത്തേക്ക് പ്രാഞ്ചി നടന്നു വരുന്ന രണ്ട് നിറക്കണ്ണുകളെ. അവരുടെ അടുത്തേക്ക് നടന്നു അവൻ അടുത്തെത്തിയതും അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു അവർ. അച്ഛമ്മയെ.....

മറന്നോ ഒന്ന് വന്നില്ലാലോ കുട്ടി നീ ...... "" കരഞ്ഞു കൊണ്ട് അവർ പരിഭവം പറയുമ്പോൾ മനസ്സിൽ അടക്കി വെച്ചിരുന്ന ദേക്ഷ്യമെല്ലാം ഉരുകി തീരുന്നതറിഞ്ഞു അവൻ. അവർ ഇരു കൈ യാൽ അവന്റെ മുഖം എടുത്തു കവിളിൽ മുത്തിയതും തുമ്പിയുടെ ചുണ്ടുകൾ കൂർപ്പിച്ചു കണ്ണുകൾ നിറഞ്ഞിരുന്നു. ഉമ്പിടെ...... അച്ചേ........ "" പറയുകയും അവരെ തള്ളി മാറ്റാൻ നോക്കി. അവളുടെ ആ ഭാവം എല്ലാവരും നോക്കിയതും ഇന്ദു അവളെ ഓടി ചെന്നു വൈശാഖിന്റെ കൈയിൽ നിന്നു മേടിച്ചിരുന്നു. ഇത്......... "" അവർ സംശയത്തോടെ അവനെ നോക്കി. ""എന്റെ മോളും ഭാര്യയും ....... ""പറയുകയും ഇന്ദുവിന്റെ കൈയിൽ പിടിച്ചു തന്നോട് ചേർത്തു നിർത്തി. ആ വാക്കുകളിൽ ആദ്യമായി തന്റെ ഹൃദയം നിറഞ്ഞു കവിയുന്നതറിഞ്ഞു ഇന്ദു. അവരുടെ മുഖത്തു അതിശയഭാവം നിറഞ്ഞു. ""നിന്റെ കല്യാണം കഴിഞ്ഞു എന്ന് പ്രഭാകരൻ പറഞ്ഞു.... പക്ഷെ കുട്ടി......

""" സംശയകണ്ണുകളോടെ അവരത് ചോദിക്കുമ്പോൾ ഇന്ദുവിന്റെ മിഴികൾ വൈശാകിലായിരുന്നു അവന്റെ ഉത്തരത്തിനായി..... അമ്മേ അത് ഈ കുട്ടിയുടെ രണ്ടാം കേട്ടാണ് ഭർത്താവ് മരിച്ചു പോയതാണ് അതിലുള്ള കുട്ടിയാണ്........ എന്നാണ് ഗീത പറഞ്ഞത്........ """ വല്യച്ഛൻ പ്രഭാകരൻ അത് പറയുമ്പോൾ വൈശാഖിന്റെ ഹൃദയം വേദനിച്ചു എന്തോ അതാണ് സത്യം എങ്കിലും അങ്ങനെ കേൾക്കാൻ അവൻ ഇഷ്ട്ടപെടുന്നുണ്ടായിരുന്നില്ല. എന്തോ പറയാനായി തുടങ്ങിയതും അവന്റെ കൈയിൽ പിടിമുറുക്കിയിരുന്നു ഇന്ദു വേണ്ട എന്ന് തല അനക്കി., ഇന്ദു അറിയുകയായിരുന്നു തനിക്കും ഇപ്പോൾ ആ വാക്കുകൾ വേദന നൽകുന്നു എന്ന്. അഭിക്കു മനസിലായിയിരുന്നു ആ സംസാരം അവരിൽ നോവായി എന്ന്. ഇങ്ങനെ നിന്നാൽ മതിയോ.... കയറി വാ വൈശാഖ്.ഏട്ടാ .......... "".

എല്ലാവരുടെയും കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കയറിയിരുന്നു. പിന്നെ വൈശാഖ് അറിയുക യായിരുന്നു ഓരോരുത്തരുടെയും സ്നേഹം പരാതികളും പരിഭവങ്ങളും നിറഞ്ഞിരുന്നു. ""എന്നാലും എന്റെ വൈശാഖ് നിനക്ക് അഭിയെ കാളും ഒരു വയസ്സിന്റെ മുതിർന്നത് അല്ലെ നിനക്ക് ഈ രണ്ടാം കെട്ട് അല്ലാതെ വേറെ കിട്ടിയില്ലേ അതും ഒരു കുഞ്ഞും.... എന്ത് കണ്ടിട്ടാ......."" അവിടെ ഇരുന്ന വകയിൽ ഉള്ള ഒരു ചേച്ചി അത് പറഞ്ഞതും ദേക്ഷ്യത്താൽ മുഖം വലിഞ്ഞു മുറുകി അവൻ ഇന്ദു വിനെ നോക്കുമ്പോൾ കണ്ണുകൾ കൊണ്ട് വേണ്ട എന്ന് പറയുന്നുണ്ട് അവൾ. ആ... പിന്നെ ചെയ്തതും നല്ല ഒരു കാര്യം അല്ലെ.... ആരുമില്ലാത്ത ഒരു പെണ്ണിന് ജീവിതം ആയല്ലോ..... കുഞ്ഞിന് ഒരു അച്ഛനും........ "" അടുത്ത ആള് അത് പറയുമ്പോൾ വൈശാഖ് ചാടി എഴുനേറ്റിരുന്നു. ഞാൻ അത്ര വലിയ പുണ്യ പ്രവൃത്തി ചെയ്തതായി തോന്നിയിട്ടില്ല ഇത് വരെ ഞാൻ ഇഷ്ട്ടപെട്ടപെണ്ണിനെ വിവാഹം ചെയ്തതാണ്... എന്റെ മോള് അവൾക്ക് വേണ്ടിയാണ്........

നിങ്ങള്ക്ക് ഒക്കെ നിർത്താമോ.......വൈശാഖ് ഏട്ടൻ മുകളിലത്തെ മുറിയിലേക്ക് പൊയ്ക്കോളൂ അവിടെയാണ് നിങ്ങളുടെ മുറി........ അഭിക്കു വല്ലാതെ ദേക്ഷ്യം വരുന്നുണ്ടായിരുന്നു. ഋതു....... ചേട്ടന്റെ മുറി കാണിച്ചു കൊടുക്ക്‌........ "" അവനതു പറഞ്ഞതും ഒരു ജീൻസും ടോപ്പുമിട്ടു കൊലുന്നനെ ഉള്ള ഒരു പെൺകുട്ടി അഭിയുടെ അനിയത്തി ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു. വാ.... ചേച്ചി ഞാൻ കാണിച്ചു തരാം........ "" പറഞ്ഞു കൊണ്ട് അവളുടെ കൈയിൽ സ്നേഹത്തോടെ പിടിച്ചു. അതെ ഞാൻ വാവയേ എടുത്തോട്ടെ........ """ പറഞ്ഞു കൊണ്ട് തുണിയുടെ നേരെ കൈ നീട്ടിയെങ്കിലും അവൾ വൈശാഖിന്റെ കഴുത്തിലേക്കു മുഖം പൊത്തിയിരുന്നു. അവൾ.... പരിചയം ഇല്ലത്തവരുടെ കൈയിൽ പോകില്ല........ ""

ഇന്ദു അത് പറഞ്ഞതും കവിൾ കൂർപ്പിച്ചു ഋതു. നോക്കിക്കോ നാളെ ആകുമ്പോൾ ഞങ്ങൾ രണ്ടും കൂട്ട് ആയിരിക്കും...... അല്ലെടാ തുമ്പി........ "" പറഞ്ഞു കൊണ്ട് കുഞ്ഞി മൂക്കിൽ പിടിച്ചു വലിച്ചതും അവൾ കുഞ്ഞി പല്ല് കാണിച്ചു ചിരിച്ചു. ദേ...... ഈ മുറിയാണേ........ കയറി ഫ്രഷ് ആയി താഴേക്കു വാ...... ഭക്ഷണം കഴിക്കാം........ "" അപ്പോൾ ഫോണും ചെയ്തു കൊണ്ട് അഭി അങ്ങോട്ട് വന്നിരുന്നു. ""ആ എടാ..... നിങ്ങൾ പോന്നില്ലേ.........ആ ഓക്കേ....... വരുമ്പോൾ വിളിച്ചാൽ മതി ഞാൻ ഗേറ്റിന്റെ അവിടെ ഇറങ്ങി നിൽക്കാം....... "" ഋതു ഈ മുറിയിലെ ഷീറ്റ് കൂടി മാറ്റി വൃത്തിയാക്കിയെക്ക്....... ഗൗതം വരും....... """ എതിർ വശത്തെ മുറി കാണിച്ചു കൊണ്ട് പറഞ്ഞു. അവർ നാളെ വരുകയുള്ളു എന്ന് പറഞ്ഞിട്ട്....... "" അവർ പോന്നു പത്തു മിനിറ്റിനുള്ളിൽ ഏത്തും...... അത് വൈശാഖ് ഏട്ടാ എന്റെ ഫ്രണ്ട് ആണ് അവൻ സൗദിയിലാണ്..... അവനും ഭാര്യയും.......ഇപ്പോൾ വരും ...... എന്നാൽ നിങ്ങൾ ഡ്രെസ് ഒക്കെ മാറി താഴേക്കു പോരെ........ ""

ചിരിയോടെ പറഞ്ഞു കൊണ്ട് അവൻ താഴേക്കു പോയിരുന്നു കൂടെ ഋതുവും. മുറിയിലേക്ക് കയറി ബാഗും ഒകെ വെച്ചിട്ട് തുമ്പിയെ ബെഡിലേക്ക് ഇരുത്തി വൈശാഖ്. ഇന്ദു.... ഞാൻ വീട്ടിലേക്ക്‌ ഒന്ന് ഫോൺ ചെയ്യട്ടെ .... താൻ ഡ്രെസ് ഒക്കെ മാറ് മോളെയും മാറ്റു......യാത്ര ചെയ്തത് അല്ലെ മടുത്തു കാണും........ പറഞ്ഞു കൊണ്ട് തുമ്പിയുടെ കവിളിൽ മുത്തി കൊണ്ട് ഫോണുമായി വെളിയിലേക്ക് ഇറങ്ങിയിരുന്നു അവൻ. തുമ്പിയെയും എടുത്തു കൊണ്ട് ബാത്‌റൂമിലേക്ക് കയറി ഇന്ദു. ""ആ... അമ്മേ ഞങ്ങൾ എത്തിട്ടോ......... ഉം.... ഞാൻ ഒരു പ്രശ്നംവും ഉണ്ടാക്കാതില്ല അമ്മ......ഇന്ദു അകത്തുണ്ട് ഞാൻ വിളിക്കാൻ പറയാം ആ........ ശരി...... "" വൈശാഖ്........ """ തനിക്ക് അത്രമേൽ പരിചയമുള്ള ആ സ്വരം കേട്ടതും വൈശാഖിന്റെ നെഞ്ചിലൂടെ മിന്നൽ പിണറുകൾ പാഞ്ഞു , വിശ്വസിക്കാനാകാതെ തിരിയുമ്പോൾ കണ്ടു തന്നിലേക്ക് ചിരിയോടെ ഓടി വരുന്നവളെ അവൾ നെഞ്ചിലേക്ക് വന്നു വീണതും ഒരു നിമിക്ഷം പകച്ചു നിന്നു പോയി അവൻ. പിന്നെ ഇരു കൈ യാൽ അവളെ തന്നിൽ നിന്നു അകറ്റി നിർത്തി. നയന....... """

അവളുടെ പേര് ആ ചുണ്ടുകൾ മൊഴിഞ്ഞതും അവളുടെ മിഴികൾ എന്തിനോ തിളങ്ങി. വൈശാഖ്....... വിശ്വസിക്കാനാകുന്നില്ല........ നീ......ഇവിടെ...... "" പറയുകയും അവന്റെ കവിളിലൂടെ അവളുടെ വിരലുകൾ ഓടി നടന്നു, മുഖം വെട്ടിച്ചു അവൻ. നിന്നോളം.....ഈ നയനയേ കൊതിപ്പിച്ച മറ്റൊന്നില്ല വൈശാഖ്......... "" പറയുമ്പോൾ അവളുടെ വാക്കുകളിൽ വശ്യത നിറഞ്ഞിരുന്നു. ച്ചേ.......... """ തുമ്പിയുടെ വിളിയിൽ ഞെട്ടലോടെ നോക്കുമ്പോൾ കണ്ടുവൈശാഖ് തങ്ങളിൽ തന്നെ മിഴികൾ നിറച്ചു നിൽക്കുന്നവളെ അവളുടെ കണ്ണുകൾ തന്നെ തൊട്ടു നിൽക്കുന്ന നയനയിലാണ് എന്ന് അറിഞ്ഞതും അവളിൽ നിന്നു അകന്നു നിന്നു. അപ്പോൾ കേട്ടതിൽ വിശ്വസിയ്ക്കനകത്തെ ഇന്ദുവിനെയും അവളുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനേയും കണ്ണുകൾ കൊണ്ട് ഉഴിയുക യായിരുന്നു നയന സംശയത്തോടെ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story