ഇന്ദുലേഖ: ഭാഗം 38

indulekha

എഴുത്തുകാരി: നിളകാർത്തിക

ച്ചേ.......... """ തുമ്പിയുടെ വിളിയിൽ ഞെട്ടലോടെ നോക്കുമ്പോൾ കണ്ടുവൈശാഖ് തങ്ങളിൽ തന്നെ മിഴികൾ നിറച്ചു നിൽക്കുന്നവളെ അവളുടെ കണ്ണുകൾ തന്നെ തൊട്ടു നിൽക്കുന്ന നയനയിലാണ് എന്ന് അറിഞ്ഞതും അവളിൽ നിന്നു അകന്നു നിന്നു. അപ്പോൾ കേട്ടതിൽ വിശ്വസിയ്ക്കനകത്തെ ഇന്ദുവിനെയും അവളുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനേയും കണ്ണുകൾ കൊണ്ട് ഉഴിയുക യായിരുന്നു നയന സംശയത്തോടെ. ച്ചേ...... ച്ചേ.... ഉമ്പി പാപ്പം..... കുച്ചു....... എക്ക് ...... "" പറയുകയും അവന് നേരെ ഇന്ദുവിന്റെ കൈയിൽ കിടന്നു കുതിച്ചു പിന്നെ ഊർന്നു നിലത്തേക്കിറങ്ങിയതും വൈശാഖ് വീരയേ പൊക്കി എടുത്തു ഇരു കവിളിലും സ്നേഹമുത്തം നൽകിയിരുന്നു. ഇത്....... "" ചോദിക്കുമ്പോഴും നയനയുടെ കണ്ണുകൾ ഇന്ദുവിന്റെ സിന്ദൂരചുവപ്പിലേക്കും ചുരിദാർ ടോപ്പിന്റെ ഇടയിലെ മാലയിലേക്കും ഉടക്കി .

അവളുടെ കണ്ണിലെ പകപ്പും ഇന്ദു വിന്റെ മുഖത്തെ സംശയഭാവവും കണ്ടതും അവളെ മറുകൈ കൊണ്ട് പിടിച്ചു തന്റെ അടുത്തേക്ക് ചേർത്തു നിർത്തി വൈശാഖ് തടയാൻ നിൽക്കാതെ ചേർന്നു നിന്നു ഇന്ദു ആ നിമിഷം താനും അത് ആഗ്രഹിച്ചിരുന്നു എന്ന് തോന്നി ഇന്ദുവിന്‌. എന്റെ ഭാര്യ ഇന്ദുലേഖ മകൾ വീര വൈശാഖ്.......... "" നയനയുടെ കണ്ണുകളിൽ നോക്കി പതർച്ചയില്ലാതെ വൈശാഖ് അത് പറയുമ്പോൾ അവളുടെ മുഖം ഞെട്ടലോടെ തന്നെ നോക്കുന്നത് അറിഞ്ഞു ഇന്ദു എന്നാൽ വൈശാഖിന്റെ മുഖം ഒരു വിജയിയുടെ യായിരുന്നു. അത് ........ ഭാര്യ..... കുട്ടി....... എങ്ങനെ...... """ വിരൽ ചൂണ്ടി കൊണ്ട് വൈശാഖ്നോട് ചോദിച്ചു അവൾ. നയന........ എടൊ ബാഗ് എടുക്കാതെ താൻ ഇങ്ങു പൊന്നോ.......""" പുറകിൽ നിന്നു ശബ്‌ദം കേട്ടതും അവൾ ഒരു ഞെട്ടലോടെ നോക്കുനുണ്ട്. ഗൗതം......... """ ഇതാരാ....... നയന.... നീ അറിയുമോ....... ""

അയാൾ അവളുടെ അടുത്തേക്കായി വന്നു കൈയിൽ പിടിച്ചു ചോദിച്ചതും അവളുടെ മുഖം വിളറി. അത്.... ഗൗതം...... ഇത്....... "" ഞാൻ വൈശാഖ്....... ഞാൻ നയനയെ അറിയും ദുബായ് വെച്ച് പരിചയം ഉണ്ട് അടുത്ത ഫ്ലാറ്റിൽ ആയിരുന്നു താമസം.........അല്ലെടോ......"" വൈശാഖിന്റെ ആ ഉത്തരത്തിൽ ചിരിയോടെ നിന്നു അവൾ. ഓ....... അപ്പോൾ നമ്മളെ പോലെതന്നെ പ്രവാസിയാണ് അല്ലെ...... എന്നാണ് തിരിച്ചു പോകുന്നത് ഞങ്ങൾ 20 th ന് തിരിച്ചു പോകും....... ഞാൻ... പ്രവാസിയായിരുന്നു ഇപ്പോൾ അല്ല....... ഇപ്പോൾ നാട്ടിൽ ഒരു ഷോപ്പ് നടത്തുന്നു..... ഇനി ഒരു തിരിച്ചുപോക്കില്ല.......ഒന്നിലേക്കും ........ "" അവസാനവാക്ക് പറയുമ്പോൾ കടുപ്പം എറിയിരുന്നു. ഓ...... അല്ലങ്കിലും അതാണ് നല്ലത് എനിക്കും നാടാണ് ഇഷ്ട്ടം പക്ഷെ ഇവൾക്ക് നേരെ തിരിച്ചും........ ""

ഗൗതം അത് പറയുമ്പോൾ നയനയുടെകണ്ണിൻ ഗോളങ്ങൾ പരവേശത്തോടെ ഇന്ദുവിലും കുഞ്ഞിലും ഓടി നടന്നു വിശ്വസിക്കനാകാതെ..... ച്ചേ....... ബാ..... പോം....... "" പറയുകയും വെളിയിലേക്ക് കൈ ചൂണ്ടി കാണിക്കുന്നുണ്ട് തുമ്പി. എന്നാൽ ശരി പിന്നെ കാണാം..... എന്റെ മോൾക്ക്‌ വെളിയിൽ ഒക്കെ ഒന്ന് കറങ്ങണം...... അല്ലേടാ പറയുകയും...... കവിളിൽ മുത്തി കൊണ്ട് നയന യേ നോക്കി....... ഓ.... എന്നാൽ ശരി നടക്കട്ടെ..... ഞങ്ങളും ഒന്ന് ഫ്രഷ് ആകട്ടെ...... നമ്മുക്ക് ഇനിയും കാണാം....... "" ഗൗതം അതും പറഞ്ഞു കൊണ്ട് വൈശാഖിന് കൈ കൊടുത്തു. വെളിയിലേക്ക് നടക്കുമ്പോൾ ഇന്ദുവിന്റെ കൈയിൽ പിടിത്തമിട്ടിരുന്നു വൈശാഖ് അവനിലേക്കും തന്നിൽ പിടിത്തമിട്ടിരിക്കുന്ന കൈയിലേക്കും നോക്കി ഇന്ദു. കൈയിൽ ഇരുന്ന ബാഗ് ദേക്ഷ്യത്തോടെ ബെഡിലേക്ക് വലിച്ചു എറിഞ്ഞു നയന. ഭാര്യ..... കുഞ്ഞ്...... എങ്ങനെ ഇമ്പോസിബിൾ........ ""

മുടിയിൽ വിരൽ കൊരുത്തു വലിച്ചു അവൾ. നയന........ "" ഗൗതം തോളിൽ തട്ടിയതും ഞെട്ടലോടെ അവനെ നോക്കി പിന്നെ ചുണ്ടിൽ ഒരു ചിരി വരുത്തി അവനെ വട്ടം കെട്ടിപിടിച്ചു, അവൻ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുണ്ട് അമർത്തി . അവന്റ ഷിർട്ടിന്റെ ബട്ടൻസ് ഓരോന്നോയി അടർത്തി കൊണ്ടിരുന്നു അവൾ പിന്നെ രോമമില്ലാത്ത അവന്റെ നെഞ്ചിൽ ചുണ്ടുകൾ ഭ്രാന്തമായി ഓടിച്ചു. ഏയ്‌..... നയന..... ഇത് നമ്മുടെ വീട് അല്ല...... താൻ ഫ്രഷ് ആയി വാ..... ആരെങ്കിലും വന്നാൽ എന്ത് വിചാരിക്കും........ അവൻ അടർത്തി മാറ്റാൻ ശ്രേമിക്കുമ്പോൾ അവൾ ഭ്രാന്തമായി അവനിലേക്ക് പടരാൻ തുടങ്ങിയിരുന്നു. ഞാൻ...... ഡോർ അടക്കട്ടെ....... തനിക്ക് ഇപ്പോൾ ഇത് കുറച്ചു കൂടുതൽ ആണുട്ടോ എന്നാലും കുഴപ്പമില്ല.....

ചിരിയോടെ പറഞ്ഞു കൊണ്ട് കതക് അടച്ചു തിരിഞ്ഞു വരുമ്പോൾ അവനെ തന്നിലേക്ക് ചേർക്കാനായി അവസാനമായി തന്നിൽ അവശേഷിച്ചിരുന്ന വസ്ത്രവും അവൾ അഴിച്ചു മാറ്റിയിരുന്നു. ഗൗതം...... എനിക്കൊരു കുഞ്ഞിനെ വേണം........ """ അവന്റെ കാതോരമായി അവളത് പറയുമ്പോൾ വശ്യതയാർന്ന ചിരിയോടെ നോക്കി അവൻ അവളെ. എന്ത് പറ്റി പെട്ടന്ന്......... "" പുരികമുയർത്തി അവനതു ചോദിക്കുമ്പോൾ ഉത്തരം നൽകാനാകാതെ മിഴികൾ താത്തി. അത്...... ആ കുഞ്ഞിനെ കണ്ടപ്പോൾ......... "" ഓ .... അതാണ് പെട്ടന്ന്........ ഇത്ര ആക്രാന്തം.......... "" ചിരിയോടെ പറയുകയും അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തിയിരുന്നു. എന്നാൽ അവളുടെ കൺ മുമ്പിൽ വൈശാഖ് ആയിരുന്നു അവൻ കൈ ചേർത്തു പിടിച്ചിരുന്ന ഇന്ദുവും ആ കുഞ്ഞും ആയിരുന്നു. ""എങ്ങനെ....... """ മനസിൽ പിടിവലി നടന്നു കൊണ്ടിരുന്നു അവളിൽ. 🌹🌹

ആ വീടിന്റ മുമ്പിലായി ചെറിയ ഒരു അരുവി ഉണ്ട് പാറ കെട്ടുകളെ തഴുകി ഒരു പ്രണയിനിയെ പോലെ ഒഴുകുന്ന വെള്ളത്തിലേക്കു നോക്കിയിരുന്നു വൈശാഖ് വർണ്ണ ബൾബുകളുടെ പ്രകാശം അവളെ ഒന്ന് കൂടി സുന്ദരി ആക്കിയത് പോലെ.അവന്റ കൈ പിടിച്ചു നിന്നു കൊണ്ട് വെള്ളത്തിൽ കല്ലിട്ടു കളിക്കുവാണ് വീര. അടുത്തുള്ള ഒരു ഉരുളൻ പാറയിൽ ഇരുന്നു കൊണ്ട് വീരയിലേക്കും ചിന്തയിലാണ്ട് നിൽക്കുന്ന വൈശാഖിനെയും നോക്കി നിന്നു ഇന്ദു. അവന്റെ കണ്ണുകൾ തന്നോട് എന്തൊക്കയോ പറയനായി തുടിക്കുന്നതറിഞ്ഞു അവൾ, അത് കേൾക്കാൻ കൊതിച്ചു അവളും. അതാരാ....... ആ പെണ്ണ്...... ""

അവനോടത് ചോദിക്കുമ്പോഴും മുഖം കൊടുക്കാതെ ഇരിക്കാൻ ശ്രദ്ധിച്ചു അവൾ. അവളുടെ ചോദ്യത്തിന്റെ ഞെട്ടലിൽ അവളെ നോക്കി അവൻ ,വീരയെ കൈയിലെടുത്തു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു. എന്താ ......... ചോദിച്ചേ........ """ ആദ്യമായി തന്നോട് ചേർന്ന് നിന്നവൾ ആരാണ് എന്ന് അധികാരത്തോടെ ചോദിക്കുന്നു ഒരു ഭാര്യയുടെഅധികാരത്തോടെ അത് വൈശാഖിൽ സന്തോഷമായിരുന്നു. അത്...... ആ നയന....... """" വാക്കുകൾ ഉറപ്പില്ലാത്ത പോലെ ചോദിച്ചു അവൾ. """ആഹാ..... നിങ്ങൾ ഇവിടെ നിൽക്കുവാനോ വാ ഫുഡ്‌ എടുത്തു വെച്ചു കഴിക്കണ്ടേ...... അഭി അങ്ങോട്ട് വന്നു ഋതുവും കൂടെ യുണ്ട്. അത് ഞങ്ങൾ വെറുതെ.... മോള് അവൾക്ക് ഇവിടെ ഒക്കെ കണ്ടപ്പോൾ....... "" വൈശാഖ് ആണ് പറഞ്ഞത്. ""തുമ്പി കുട്ടി വാ ചേച്ചി എടുക്കാം....... ഋതു കൈ നീട്ടിയതും ഒന്ന് മടിച്ചു നിന്നിട്ട് അവളുടെ കൈയിലേക്ക് ചാടി. തുമ്പിയെ കളിപ്പിച്ചു കൊണ്ട് അവൾ മുന്പേ നടന്നു. ""വൈശാഖ് ഏട്ടാ അത് ചിറ്റയും മറ്റും അങ്ങനെ പറഞ്ഞതിൽ ഒന്നും തോന്നരുത്......

ചില നേരത്ത് എന്താ പറയേണ്ടത് എന്ന ബോധമില്ല......... "" അഭി തോളിൽ തട്ടിയത് പറയുമ്പോൾ ചിരിയോടെ നിന്നു അവൻ. ഏയ്‌..... അതൊന്നും സാരമില്ല ഇതൊക്കെ പ്രതീക്ഷിക്ച്ചു തന്നെ യാണ്‌ വന്നത്....... "" നാട്ടിൽ ഷോപ്പ് തുടങ്ങിയെന്നു അപ്പച്ചി പറഞ്ഞു....... ആ ആസിഡന്റ് നടന്നത് കൊണ്ടാണോ വൈശാഖ്ഏട്ടൻ എല്ലാം വേണ്ട എന്ന് വെച്ച് പോന്നത്......... "" അഭിയുടെ ചോദ്യത്തിൽ ഒരു ഞെട്ടലോടെ നോക്കി വൈശാഖ്. ""അഭി എങ്ങനെ അറിഞ്ഞു എനിക്ക് ആക്‌സിഡന്റ് ആയി എന്ന്.... അമ്മയോട് പറയരുത് വീട്ടിൽ ഇതുവരെ അറിഞ്ഞിട്ടില്ല........ പറയുമ്പോൾ അവന്റെ മുഖം അപേക്ഷപോലെ ആയിരുന്നു. അപ്പോഴും ആക്സിഡന്റ് എന്ന വാക്കിൽ കുടുങ്ങി കിടന്നു ഇന്ദു മനസിലാക്കതെ അവനെ നോക്കി എന്നാൽ വൈശാഖിന്റെ ശ്രദ്ധ അഭിയിൽ ആയിരുന്നു.

""അത് വൈശാഖ് ഏട്ടന്റെ കൂടെ ജോലി ചെയ്യുന്ന വർഗീസ് എന്റെയും ഫ്രണ്ട് ആണ് നിങ്ങളെ കുറിച്ച് വിശേഷം എല്ലാം ഇടക്ക് ഞാൻ വിളിച്ചു അറിഞ്ഞിരുന്നത് അച്ചായനോടായിരുന്നു....അന്ന് ആക്സിഡന്റ് ആയി കിടക്കുമ്പോൾ...... ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു കാണാൻ ദുബായ്യിൽ ഇഷ്ട്ടപെട്ടില്ല എങ്കിലോ എന്ന് വെച്ച് പറയണ്ട എന്ന് ഞാനാണ് അച്ചായനോട് പറഞ്ഞത്.......എന്തായാലും ഒത്തിരി സന്തോഷം ഉണ്ട് ഏട്ടാ അതിൽ നിന്നെല്ലാം റിക്കവർ ആയി വന്നല്ലോ........ നിങ്ങളെ മൂന്നു പേരെയും ഇങ്ങനെ കണ്ടതിൽ ഒത്തിരി സന്തോഷം കുടുംബങ്ങൾ തമ്മിലുള്ള പിണക്കം മാറ്റി എന്നും ഒരേട്ടാനായി നിൽക്കണം എന്ന് ആഗ്രഹം ഉണ്ട് കേട്ടോ......... പറയുമ്പോൾ അവന്റെ കണ്ണുകൾ ഈറൻ ആകുന്നതു കണ്ടു വൈശാഖ്, അവന്റെ സ്നേഹം ആ ഒരു നിമിക്ഷം തിരിച്ചു അറിയുകയായിരുന്നു അവൻ.

പിന്നെ കല്യാണം നാളെ യാണ്‌ എന്ന് ഞാൻ മനഃ പൂർവ്വം നുണ പറഞ്ഞത് ആണ് രണ്ട് ദിവസം ഇങ്ങനെ ഒന്ന് കിട്ടാൻ....... നാളെ കഴിഞ്ഞു കല്യാണം ഒക്കെ കഴിഞ്ഞു അടിച്ചു പൊളിച്ചു പോകാം നമ്മുക്ക് എന്താ........""ചിരിയോടെ പറഞ്ഞു അഭി. വാ.......നമ്മുക്ക് കഴിക്കാം മോൾക്കും വിശക്കുന്നുണ്ടാകും...... സമയം കുറെ ആയില്ലേ........"" അഭി അതുപറഞ്ഞു കൊണ്ട് വൈശാഖിന്റെ തോളിൽ കൈ ഇട്ടു കൊണ്ട് വീട്ടിലേക്ക്‌ നടന്നിരുന്നു , കുറെ ചോദ്യങ്ങൾ മനസ്സിൽ ചോദിച്ചു കൊണ്ട് ഇന്ദുവും. അവർ ചെല്ലുമ്പോൾ ഋതു ചോറ് വാരി കൊടുക്കുന്നുണ്ട് തുമ്പിക്ക് കുറഞ്ഞ സമയം കൊണ്ട് അവളുമായി കൂട്ടായി തീർന്നിരുന്നു. ടേബിളിൽ ഇരുന്നു ഫോണിൽ കുത്തി കൊണ്ടിരിക്കുന്ന നയന യുടെ കണ്ണുകൾ തുമ്പിയിലും വൈശാകിലുമായി മാറി മാറി നടന്നു. അവളുടെ മനസ്സു അസ്വസ്ഥത പ്രകടിപ്പിച്ചു. ആഹാരം കഴിച്ചു എല്ലാവരും അവരവരുടെ മുറികളിൽ പോയിരുന്നു , തുമ്പിയെ ഋതു തന്നെ ഉറക്കിയിരുന്നു ,

അവളുടെ കൈയിൽ നിന്നു തുമ്പിയെ മേടിച്ചു കൊണ്ട് റൂമിലേക്ക്‌ നടന്നു ഇന്ദു പുറകെ വൈശാകും ചെന്നു. തുമ്പിയെ കിടത്തി തിരിഞ്ഞതും കണ്ടു വാതിൽ അടച്ചു തിരിയുന്ന വൈശാഖിനെ. അവൻ അടുത്തേക്ക് വരുന്നത് അറിഞ്ഞതും അടുത്ത് കിടക്കുന്ന മേശയിലേക്ക് ചാഞ്ഞു നിന്നു പോയിരുന്നു അവൾ, ഹൃദയം വല്ലാതെ മിടിക്കുന്നത് അറിഞ്ഞതും താലിയിൽ കൈ കൊരുത്തു. ""ഇന്ദു....... താൻ എന്നോട് ചോദിച്ചില്ലേ അവൾ ആരാണ് എന്ന്........താൻ അറിയണം...... തന്നോട് ഞാൻ പലപ്പോഴും പറയാൻ തുടങ്ങിയതാണ്...... എല്ലാം അറിഞ്ഞു കൊണ്ട് താൻ എന്റെ ജീവിതത്തിൽ വരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നാൽ തുമ്പിക്കൂ വേണ്ടിയാണ് എന്ന് താൻ പറഞ്ഞപ്പോൾ എന്റെ പാസ്ററ്ന് അവിടെ സ്ഥാനം ഇല്ല എന്ന് തോന്നി...... പക്ഷെ ഇപ്പോൾ....... അത്ര അടുത്ത് ഒരു വിരൽ തുമ്പു അകലെ നിന്നവൻ അത് പറയുമ്പോൾ മുഖം പോലും ഉയർത്താനായില്ല അവൾക്ക്.

""ഞാൻ വെറുതെ ചോദിച്ചു എന്നെ ഉള്ളു എനിക്ക് അറിയണമെന്നില്ല...... "" മുഖം അവന് പിടിത്തം കൊടുക്കാതെ പറയുമ്പോഴും എന്ത് കൊണ്ടോ ഹൃദയം അലമുറയിടുക യായിരുന്നു അവൾ ആരാണ് എന്നു അറിയാൻ വൈശാഖ് ഏട്ടനോട് ചേർന്നു അത്ര അടുത്ത് ഓർത്താതെ കണ്ണുകൾ ഇറുക്കി അടച്ചു. "നയന ഞങ്ങൾ തമ്മിൽ രണ്ട് വർഷത്തെ പരിചയം ഉണ്ട്....... ഒരേ ഫ്ലാറ്റിൽ... ഒരേ...." വൈശാഖ്ഏട്ടാ......... "" കതകിൽ തട്ടിയുള്ള അഭിയുടെ വിളി കേട്ടതും പാതിയിൽ മുറിഞ്ഞു പോയിരുന്നു അവന്റെ വാക്കുകൾ. ഡോർ തുറന്നതും ഒരു കുപ്പിയും പിടിച്ചു ചിരിച്ചോണ്ട് നിൽപ്പുണ്ട് അഭി കൂടെ ഗൗതമും ഉണ്ട്. ഏട്ടാ വാ നമ്മുക്ക് ഒന്ന് കൂടാം...... എന്താ....."" പറയുകയും അവന്റ കൈയിൽ പിടിച്ചു വലിച്ചിരുന്നു അഭി. ഏയ്‌..... ഞാൻ അങ്ങനെ കുടിക്കാറില്ല........ അഭി...... "" വൈശാഖ് താല്പര്യമില്ലാതെ പറഞ്ഞു ഇന്ദുവിനോട് എല്ലാം പറയണമെന്നേ ആ സമയം ഉണ്ടായിരുന്നുള്ളു.

ഒന്ന് വാ.... വൈശാഖ് ഒരു കമ്പനിക്ക്........ "" പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ചു വലിച്ചിരുന്നു ഗൗതം. പെങ്ങളെകിടന്നോ ട്ടോ........ഞങ്ങൾ കുറച്ചു താമസിക്കും........ "" ഗൗതം അതും പറഞ്ഞു കൊണ്ട് കതക് വലിച്ചു അടിച്ചിരുന്നു. കുറച്ചു നേരം അങ്ങനെ തന്നെ നിന്നു പോയിരുന്നു അവൾ മനസ്സു വല്ലാതെ ആശിച്ചിരുന്നു അറിയാൻ അവൾ ആരാണ് എന്ന് അറിയാൻ. ലൈറ്റ് ഓഫ് ചെയ്തു കിടക്കുമ്പോൾ എന്ത് കൊണ്ടോ മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു കണ്ണുകൾ കൂട്ടി അടക്കനാകാതെ വൈശാഖ് ഏട്ടനോട് ചേർന്ന് നിൽക്കുന്ന അവളിൽ ആയിരുന്നു കവിളിൽ തലോടുന്ന ആ വിരൽ തുമ്പു അവളെ അസ്വസ്‌ഥമാക്കി പിന്നെ അവന്റെ വാക്കുകളിലും ആഴ്ന്നു പോയി മനസ്സ്. ""നയന ഞങ്ങൾ തമ്മിൽ രണ്ട് വർഷത്തെ പരിചയം ഉണ്ട്....... ഒരേ ഫ്ലാറ്റിൽ... ഒരേ......"""

അവന്റെ വാക്കുകൾ കാതിൽ കുത്തി കയറും പോലെ തോന്നി. കതകിൽ നിർത്താതെ ഉള്ള മുട്ട് കേട്ടതും വൈശാഖ് വന്നു കാണും എന്ന് തോന്നി അവൾക്ക് ഓടി ചെന്നു വാതിൽ തുറക്കുമ്പോൾ അനുവാദം ഇല്ലാതെ അകത്തേക്ക് കയ്റിയിരുന്നു അവൾ. നയന........ """ ഇന്ദുവിനെയും കടന്നു അകത്തേക്ക് കയറി പിന്നെ ബെഡിലേക്കിരുന്നു അവൾ ഒരു ഒരു ഷോർട്സും സ്ലീവലസ്സ് ടോപ്പുമാണ് വേഷം കാലിൻ മേൽ കാൽ കയറ്റി വെച്ച് അവൾ ഇരുന്നു കസേരയിൽ വൈശാഖ് ഊരി ഇട്ടിരുന്ന ഷർട്ട്‌ കൈ നീട്ടി എടുത്തു അതിലൂടെ അവൾ വിരൽ ഓടിച്ചു മൂക്കിനോട് ചേർത്തു ശ്വാസമെടുത്തു. കണ്ണുകൾ നിറച്ചു ഇന്ദുവും... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story