ഇന്ദുലേഖ: ഭാഗം 39

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദുവിനെയും കടന്നു അകത്തേക്ക് കയറി പിന്നെ ബെഡിലേക്കിരുന്നു അവൾ ഒരു ഒരു ഷോർട്സും സ്ലീവലസ്സ് ടോപ്പുമാണ് വേഷം കാലിൻ മേൽ കാൽ കയറ്റി വെച്ച് അവൾ ഇരുന്നു കസേരയിൽ വൈശാഖ് ഊരി ഇട്ടിരുന്ന ഷർട്ട്‌ കൈ നീട്ടി എടുത്തു അതിലൂടെ അവൾ വിരൽ ഓടിച്ചു മൂക്കിനോട് ചേർത്തു ശ്വാസമെടുത്തു. ""ഇപ്പോഴും..... അതെ മണം....... എന്നെ മത്ത് പിടിപ്പിക്കുന്ന......... "" പറഞ്ഞു കൊണ്ട് ഒരിക്കൽ കൂടി മുഖത്തേക്ക് ചേർക്കാൻ തുടങ്ങിയതും തട്ടി പറിച്ചിരുന്നു ഇന്ദു , പിന്നെ തരില്ല എന്നത് പോലെ നെഞ്ചോട് ചേർത്തു കണ്ണിൽ രൗദ്ര ഭാവം നിറഞ്ഞു അവളിൽ. എന്താ..... വേണ്ടത് നിങ്ങൾക്ക്......"" അവളുടെ ചോദ്യത്തിൽ പുച്ഛത്തോടെ ചുണ്ട് കോട്ടി പിന്നെ നോട്ടം കട്ടിലിൽ കിടക്കുന്ന വീരയിലായി കൈ നീട്ടി അവളുടെ തലയിലൂടെ വിരലുകൾ ഓടിച്ചതും അസ്വസ്ഥത മായി ഇന്ദുവിന്റെ മനസ്സ്. ഇത്....... വൈശാഖിന്റെ യാണോ........ ""

പുച്ഛം നിറച്ചു നയന അത് ചോദിക്കുമ്പോൾ വേദനിച്ചു ഇന്ദുവിന്‌ ഉത്തരം നല്നാകാതെ കൈയിലിരുന്ന ഷർട്ടിൽ പിടിത്തം മുറുക്കി. താൻ...... ചോദിച്ചത് കേട്ടില്ലേ...... ഈ കൊച്ച് വൈശാഖിന്റെ യാണോ എന്ന്......... "" പിന്നെയും ചോദ്യശരങ്ങൾ അവൾ എയ്യുമ്പോൾ ഉറങ്ങി കിടക്കുന്ന വീരയിലായിഇന്ദുവിന്റെ കണ്ണുകൾ അവളുടെ "അച്ഛ" എന്ന വിളി കാതിൽ അലയടിച്ചു. അതെ.......... "" ഷർട്ട്‌ അപ്പോഴും നെഞ്ചോടു ചേർത്തു തന്നെ പിടിച്ചു ഒരു ധൈര്യം എന്നവണ്ണം. ഇന്ദു അത് പറയുകയും അട്ടഹസിച്ചു ചിരിച്ചു അവൾ അവളുടെ ചിരി ആ മുറിയിലെ നാല് ചുമരിൽ തട്ടി തന്നെ നോക്കി കളിയാക്കുന്ന പോലെ തോന്നി ഇന്ദുവിന്‌. ""ഹ...ഹ......കൊള്ളാം.... സ്വന്തം കുഞ്ഞിന്റെ തന്ത ആരാണ് എന്ന് ഉറപ്പില്ല അല്ലെ......

അവന് കുഞ്ഞിണ്ടാകില്ല പിന്നെ ആരുടെ കിടന്നു ഉണ്ടാക്കിയതാണ് നീ ഇതിനെ........ ഇന്ദുവിന്റെ അടുത്തേക്കായി വന്നു ഒരു കളിയാക്കലോടെ അവളത് പറയുമ്പോൾ അവൾ പറഞ്ഞവാക്കിന്റെ ശക്തിയിൽ കണ്ണിൽ അഗ്നി പടർന്നു പാഞ്ഞു വന്നു അവളുടെ കവിളിൽആഞ്ഞുഅടിച്ചു അതിനുള്ള ഉത്തരം കൊടുക്കുമ്പോൾ നയന നിലത്തേക്ക് വീണിരുന്നു. ""ഇനി ഒരിക്കൽ കൂടി..... പറഞ്ഞാൽ..... ജന്മം കൊടുത്താലേ അച്ഛൻ ആവുക ഉള്ളു എന്നാണെങ്കിൽ വൈശാഖ്ഏട്ടൻ അല്ല എന്റെ മോളുടെ അച്ചൻ...... എന്നാൽ കർമ്മം കൊണ്ട് അച്ഛനാണ്...... എന്റെ മോളുടെ അച്ഛൻ........ പറയുമ്പോൾ അവളെ വല്ലാതെ കിതച്ചിരുന്നു. നീ.... എന്നെ അടിച്ചു അല്ലെ........ നിന്നെ അറിയിച്ചു തരാം ഞാൻ ആരാണ് അവന് എന്ന്....നിന്റെ കെട്ടിയോൻ പറഞ്ഞിട്ടുണ്ടാവില്ല അല്ലെ ഞാൻ പറയാം...........

ഇന്ദുവിന് നേരെ കയർത്തു കൊണ്ടു വന്നു അവൾ. ""അറിയണമെന്നില്ല ഇപ്പോൾ നീ എന്നോട് സംസാരിച്ച വാക്കുകളിലൂടെ ഞാൻ അദ്ദേഹത്തെ അറിഞ്ഞു എനിക്ക് അത് മതി........ ആ മിഴികൾ എന്നോട് കള്ളം പറയില്ല കുറച്ചു നാളുകൾ കൊണ്ട് ഞാൻ അറിഞ്ഞതാണ്........ പറഞ്ഞു കൊണ്ട് വാതിലിന്റെ അടുത്തേക്ക് നടന്നു ഡോർ തുറന്നു വെച്ചു കൊണ്ട് അവളെ നോക്കി. ഇറങ്ങാൻ എന്ന രീതിയിൽ മുഖം ചലിപ്പിച്ചു. എന്നാൽ അവിടെ തന്നെ നിന്നുഅവൾ ഒരു വാശിപോലെ. ""ഞങ്ങൾ രണ്ട് വർഷം ഒരുമിച്ചായിരുന്നു ഒരേ ഫ്ലാറ്റിൽ ഒരേ മുറിയിൽ ഒരേ ബെഡിൽ....... "" പ്രത്യേക ഈണത്തിൽ അവളത് പറഞ്ഞു കൊണ്ട് ഇന്ദുവിനെ നോക്കുമ്പോൾ ഭാവവെത്യാസമില്ലാതെ നിൽക്കുവാണ് ഇന്ദു. എനിക്കൊന്നു കിടക്കണമായിരുന്നു...... മോള് എഴുന്നേൽക്കും........പിന്നെ എനിക്ക് അറിയാൻ ഉള്ളത് ഞാൻ വൈശാഖ്ഏട്ടനിൽ നിന്നു അറിഞ്ഞോളം.......... ""

അത്രയൊക്കെപ്പറഞ്ഞിട്ടും ഭാവവ്യത്യസം ഇല്ലാതെ നിൽക്കുന്നവളെ അതിശയത്തോടെ നോക്കി നയന. ""വൈശാഖ് അവന് ആരെയും പ്രണയിക്കനാകില്ല എന്നെ അല്ലാതെ പിന്നെ..... ഈ കുഞ്ഞ് മാത്രമാകും നിങ്ങളെ ഒന്നാക്കിയ കണ്ണി അല്ലെ.........കാരണം അവനൊരു കുഞ്ഞ് ഉണ്ടാകില്ല...... അത് മാത്രം അല്ല അവനൊരു നോർമൽ ലൈഫ് പറ്റുമോ എന്ന് തന്നെയാർക്ക് അറിയാം.... നിങ്ങള് തമ്മിൽ എങ്ങനെയാണ്‌ വല്ലതുമൊക്കെ നടക്കുന്നുണ്ടോ അതോ.........."" അവൾ ചുണ്ട് ചുളുക്കി പ്രത്യേക ഈണത്തിലത്‌ പറയുമ്പോൾ സങ്കടത്താൽ ഉപരി ദേക്ഷ്യ മാണ്‌ തോന്നിയത്. വെറുപ്പോടെ ചുണ്ട് കോട്ടി. ഒന്നും മിണ്ടാതെ നിന്നു അവൾ ഇടക്ക്ഒന്നുമറിയാതെ ഉറങ്ങുന്ന വീരയേ നോക്കി ഇന്ദു. ""അവനെ ആദ്യമായി അറിഞ്ഞത് ഞാനാണ്.....എല്ലാ അർത്ഥത്തിലും......

എനിക്ക് ഒരു ഹരമായിരുന്നു അവൻ.......അവൻ ഒഴിഞ്ഞു മാറാൻ നോക്കിയിട്ടുണ്ട് എന്നാൽ എനിക്ക്............ആ ആക്സിഡന്റ് അതാണ് എല്ലാം തകർത്തത്.......... അവനോടു എനിക്ക് ഇപ്പോഴും........ കൊതിയാണ്..........സത്യം പറഞ്ഞാൽ മുമ്പിൽ കണ്ടപ്പോൾ....... പറയുമ്പോൾ അവളിൽ ഉണ്ടാകുന്ന ഭാവവെത്യാസം അറപ്പോടെയുംവേറുപ്പോടെയും നോക്കി നിന്നു ഇന്ദു. എല്ലാം പറഞ്ഞു കൊണ്ട് ഒരു വിജയിയേ പോലെ തന്നെ നോക്കുന്നനയനയെ വെറുപ്പോടെ നോക്കി അവൾ. കഴിഞ്ഞോ..........""" നെഞ്ചിൽ കൈ കെട്ടികൊണ്ട് ചോദിക്കുന്നവളെ മനസിലാകാതെ നോക്കി നിന്നു നയന. ""ആ മനുഷ്യൻ ആരായിരുന്നു എന്ന് എനിക്ക് അറിയണ്ട..... ഇപ്പോൾ ആരാണ് എന്ന് എനിക്ക് അറിഞ്ഞാൽ മതി......

പിന്നെ ഞങ്ങളുടെ കിടപ്പറ വിശേഷം നിന്നോട് പറയാൻ എനിക്ക് താല്പര്യമില്ല..... പിന്നെ കുട്ടികൾ വിശേഷം ആകുമ്പോൾ നിന്നെ അറിയിച്ചേക്കാം.......അഡ്രസ് തന്നേക്ക്....നൂല് കെട്ടിന് വരണം........ ഇപ്പോൾ തല്കാലം വൈശാകെട്ടന് കൊഞ്ചിക്കാൻ ഞങ്ങളുടെ തുമ്പി മോള് ഉണ്ട്..........അപ്പോൾ നാടകം കഴിഞ്ഞു എങ്കിൽ ചെല്ല് അല്ല എങ്കിൽ......... പറയുകയും തലയിണയുടെ ഇടയിൽ നിന്നൊരു ഫോൺ എടുത്തു അവൾക്ക് നേരെ നീട്ടി. ""ഇനി ഇവിടെ കിടന്നു അധികം ആളായാൽ നിന്റെ ആ പൊട്ടൻ കെട്ടിയോൻ ഉണ്ടല്ലോ അങ്ങേരെ ഇത് മുഴുവൻ കേൾപ്പിക്കും........ ( നയന കാണാതെ ഫോൺ ഇന്ദു ഇടക്ക് ഓൺ ആക്കി ട്ടോ 😝) പറഞ്ഞു കൊണ്ട് അവൾ നീട്ടിയ റെക്കോർഡിലേക്കും ഇന്ദുവിലേക്കും പകപ്പോടെ നോക്കി.

പിന്നെ വാതിൽക്കലേക്ക് നടന്നതും കണ്ടു തങ്ങളെ നോക്കി നിൽക്കുന്ന വൈശാഖിനെ, ഇന്ദുവിൽ നിന്നു കേട്ട വാക്കുകളിൽ കുടുങ്ങി കിടന്നു അവൻ ചിരിക്കണോ കരയണോ എന്ന് അറിയാതെ. വൈശാഖ്......... ഇവൾ എന്നെ....... നിനക്ക് അറിയാമല്ലോ..... നീ എനിക്ക് എത്ര പ്രിയപ്പെട്ടതാണ് എന്ന്...... പെട്ടന്ന് നിന്നെ കണ്ടപ്പോൾ ഞാൻ ഓർത്തു നിന്റെ കുഞ്ഞ് ആകും എന്ന്..... ഓ..... പേടിച്ചു........ എനിക്ക് ഇപ്പോഴും നിന്നോട്......... പറഞ്ഞു കൊണ്ട് അവന് നേരെ കൈ നീട്ടിയതും അകന്നു മാറി വൈശാഖ്. ""ആയിരുന്നു... നയന...... നിന്നെ ഞാൻ സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു...... പക്ഷെ നീ സ്നേഹിച്ചത് എന്നെ ആയിരുന്നില്ല എന്റെ ശരീരം ആയിരുന്നു..... അത് തകർന്നു എന്ന് അറിഞ്ഞപ്പോൾ പോയതാണ് നീ...... ഇനി എന്റെ ജീവിതത്തിൽ നയന എന്നൊരു ചാപ്റ്റർ ഇല്ല ക്ലോസ് ചെയ്തിട്ട് വർഷം രണ്ട് കഴിഞ്ഞു........

പിന്നെ ആ കുഞ്ഞ് വീര അവൾക്ക്‌ ജന്മം .................. ""വീര ഞങ്ങളുടെ കുഞ്ഞാണ്....... അങ്ങനെ കേൾക്കാനാണ് എന്റെ മോൾക്കിഷ്ടം.......ഇപ്പോൾ എനിക്കും......"" അവരുടെ ഇടയിലേക്ക് വന്നു കൊണ്ട് ഇന്ദു അത് പറയുമ്പോൾ അവളിലേക്ക് അതിശയത്തോടെ മിഴികൾ പായിച്ചു അപ്പോഴും പൂർണ്ണമായും അവളെ മനസ്സിലാക്കാനാകാതെ നിന്നു പോയി വൈശാഖ്. നയന........ ഡാർലിംഗ്........ "" ഗൗതത്തിന്റെ കുഴഞ്ഞുള്ള സംസാരം കേട്ടതും മൂന്നു പേരും ഒരുപോലെ നോക്കി അവനെയും താങ്ങി പിടിച്ചു കൊണ്ട് വരുനുണ്ട് അഭി. താൻ..... എന്താടോ പോന്നത്...... നല്ല ബെസ്റ്റ് കമ്പനി........ "" ഗൗതം നാക്കു കുഴഞ്ഞു പറഞ്ഞു. ദേ..... പെങ്ങളെ നിങ്ങൾ ഭാഗ്യവതിയാണുട്ടോ....... ഒരു തുള്ളി തൊട്ട് നോക്കിയിട്ടില്ല...... എന്നെ പോലെ അല്ല....... """ പറയുകയും നയന യുടെ തോളിലേക്ക് ചാഞ്ഞു മണം അടിച്ചതും അവൾ മുഖം വെട്ടിച്ചു . ""നിങ്ങൾ നേരത്തെയും അറിയുമോ .......""

അഭി അത് ചോദിച്ചതും നയന യുടെ നെഞ്ചോന്നു പിടച്ചു. ആ.... ഞങ്ങൾ അറിയും അല്ലെ നയന......."" പുച്ഛത്തോടെ വൈശാഖ് അത് പറയുമ്പോൾ വിളറിയിരുന്നു നയന. തന്റെ പാസ്ററ് അത് ഗൗതം അറിഞ്ഞു കൂടാ ഒരിക്കലും എന്നാൽ ഞങ്ങൾ..... പോയികിടക്കട്ടെ...... ഉറക്കം വരുന്നു...... "" പറയുകയും അവരെയും കടന്നു മുന്പോട്ട് നടന്നിരുന്നു. അവനെ ഇവിടെ കണ്ടപ്പോൾ ഞെട്ടലായിരുന്നു പിന്നെ ആ പെണ്ണ് മായി അവനെ കണ്ടപ്പോൾ അസൂയയും അവന് നല്ലൊരു ജീവിതം വേറൊരു പെണ്ണ്....... ശേ......അവരെ ഒരുമിച്ച് കണ്ടപ്പോൾ തോന്നിയ ഒരു അസൂയ....... "" മനസ്സിൽ ഓർത്തു കൊണ്ട് നടന്നു നഷ്ടബോധം തോന്നി അവൾക്ക്. ""എന്നാൽ ശരി നിങ്ങൾ കിടന്നോ.... ഞാൻ ഞാനും പോകട്ടെ നാളെ നല്ല ഓട്ടം ഉള്ളത് അല്ലെ...... ശരി...... "" വൈശാഖിന്റെ തോളിൽ തട്ടി പറഞ്ഞു കൊണ്ട് അഭി പോയതും രണ്ട് പേർ പരസ്പരം ഒന്നും പറയാനില്ലാതെ മുഖത്തേക്ക് പോലും നോക്കാതെ മൗനമായി നിന്നു.

ഉറക്കത്തിൽ വീര കിണുങ്ങിയതും രണ്ട് പേരും ഒരുപോലെ ബെഡിന് ഇരു വശത്തുമായി ഇരുന്നു വീരയുടെ തൊടയിൽ തട്ടി കൊടുത്തു കൊണ്ടിരുന്നു അവൾ കൈ എടുക്കാൻ തുടങ്ങിയതും ഇന്ദുവിന്റെ കൈ തന്റെ കൈയാൽ പൊതിഞ്ഞു വൈശാഖ്. എതിർക്കാതെ അങ്ങനെ ഇരുന്നു അവൾ ഒന്നും ചോദിക്കാതെ അവനും പറയാൻ ഏറെ ഉണ്ടെങ്കിലും പറയനാകാതെ അവനും അവനെ കേൾക്കാൻ കൊതിച്ചു അവളും. ശ്വാസങ്ങൾ പരസ്പരം കോർത്തതും വീർപ്പുമുട്ടൽ തോന്നി രണ്ട് പേർക്കും അവൻ അയച്ചതും കൈ വലിച്ചു എടുത്തു ബെഡിൽ നിന്നു എഴുനേറ്റു മേശയിലേക്ക് ചാരി നിന്നു അവൾ അപ്പോഴും ഹൃദയം പതിവിലും കവിഞ്ഞു മിടിക്കുന്നുണ്ട്. ""തനിക്ക് അറിയണ്ടേ...... ഇന്ദു...... എന്നെ കുറിച്ച്....... ഞാനും നയനയും ലിവിങ് റിലേഷനിൽ ആയിരുന്നു...... രണ്ട് വർഷം........ പിന്നെ........

."" എനിക്കൊന്നും കേൾക്കണ്ട....... "" പറയുകയും വിരലുകൾ തമ്മിൽ ഞെരടി കൊണ്ട് നിന്നു പിന്നെ ജനലോരമായി ചേർന്ന് നിന്നു. അവളറിയുക യായിരുന്നു അവരെ കുറിച്ച് അറിയുന്നത് തന്റെ മനസ്സിനെ അസ്വസ്ഥപെടുത്തുന്നുണ്ട് എന്നത്. തന്റെ കാതുകൾ എന്ത് കൊണ്ടോ അതൊന്നും കേൾക്കാൻ ആഗ്രഹിക്കുന്നില്ല എന്ന് ,തൊട്ടു പുറകിലായി അവന്റെ സാമിപ്യമറിഞ്ഞതും ജനലിനോട് ചേർന്ന് നിന്നു അവൾ, അടുത്തായി അവനും ജനൽ കമ്പിയിൽ അവളുടെ അടുത്തായി കൈ പിടിച്ചു നിന്നു അവനും. "" വിവാഹം കഴിക്കാനിരുന്നതാണ് ഞങ്ങൾ..... പക്ഷെ അവൾക്ക് പലപ്പോഴും ആ ബന്ധത്തോടായിരുന്നു താല്പര്യം......."" ""എനിക്ക് കേൾക്കണ്ട.... എന്ന് പറഞ്ഞില്ലേ....... ""അസ്വസ്‌ഥതയോടെ തല വെട്ടിച്ചു അവൾ. അവളത് പറയുമ്പോഴും ഒരു ചിരിയോടെ അവൻ തുടർന്നു കാരണം അവനറിഞ്ഞു അവൾ തന്നെ കേൾക്കാൻ ആഗ്രഹിക്കുന്നു എന്ന് അറിയാനാഗ്രഹിക്കുന്നു എന്ന്. ""

എനിക്ക് ഒരാക്സിഡന്റ് ഉണ്ടായി അവിടെ വെച്ച്......എനിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാൻ ഉള്ള സാത്യത കുറവാണു എന്നും നോർമൽ ലൈഫ് അതും ചിലപ്പോൾ......."" പറഞ്ഞു തുടങ്ങിയതേ തൊണ്ട ഇടറി അവന്റെ, അതറിഞ്ഞതും ജനൽ കമ്പിയിൽ പിടിച്ചിരുന്ന കൈ അയച്ചു അവന്റെ കൈയിലേക്ക് പിടിച്ചു അവൾ , ഞെട്ടലും അതിശയത്തോടെ അവനും. തന്റെ പുറകിൽ നിൽക്കുന്നവനിലേക്ക് ചഅടുത്ത് നിന്നു അവൾ അത്രമേൽ അടുത്ത് , അവനെ കേൾക്കാനായി അവളെ ഒന്ന് ചേർത്തു പിടിക്കാൻ പേടിച്ചു അവനും. ""അവൾക്ക് എന്നെ പോലൊരാളെ വേണ്ട എന്ന് പറഞ്ഞു......അവൾക്ക് റിസ്ക് എടുക്കാൻ വയ്യ അത്രേ........ അവളുടെ കല്യാണം കഴിഞ്ഞാലും ബന്ധം തുടരാം എന്നും പറഞ്ഞു ഒരാളെ ചതിക്കാൻ കഴിയില്ല എനിക്ക്...... അതുകൊണ്ടാണ് എല്ലാം വിട്ടു പോന്നത്........ പിന്നെ എല്ലാത്തിനോടും ദേഷ്യംആയിരുന്നു പേടിയും എന്റെ സത്യം അത് ആരും അറിയരുത് എന്ന് എനിക്ക് തോന്നി അതാണ് ഞാൻ......

അമ്മയെയും നന്ദുവിനെയും എന്നിൽ നിന്നു അകറ്റിയത് കല്യാണം എന്ന വാക്കിനോട് ഭയം ആയിരുന്നു എന്നാൽ...... നിന്നെ അന്ന് ഞാൻ ആദ്യമായി കണ്ടപ്പോൾ നിന്റെ നിറ വയർ ദയനീയ മുഖം എല്ലാം എന്തോ..... എന്നെ നിന്നിലേക്ക്‌ വലിക്കും പോലെ പല വട്ടം കൊതിച്ചിട്ടുണ്ട് ആ നിറവയറിൽ ഒന്ന് തൊടാൻ.... എന്റേതാണ് എന്ന് ആരോ പറയും പോലെ..... വെറുപ്പ്‌ കാണിച്ചത് പേടിച്ചിട്ടാ എന്റെ മനസ്സ് കൈ വിട്ട് പലവട്ടം പോകുമെന്ന് അറിഞ്ഞപ്പോൾ....... എന്റെ കുഞ്ഞിനെ എന്റെ കൈയിൽ കിട്ടിയപ്പോൾഞാൻ ഒരു ഒരു അച്ഛൻആയി എന്ന് ആരോ കാതോരമായി വന്നു പറയും പോലെ........ ഞാൻ ഒരു നല്ല അച്ഛൻ ആകുമായിരിക്കും നല്ലൊരു ഭർത്താവ്....... അത് എന്റെ ശരീരം.........

അപ്പോഴേക്കും പൂർണ്ണമായും അവനിലേക്ക് ചാഞ്ഞിരുന്നു അവൾ തല അവന്റെ ഇടംനെഞ്ചിലേക്ക് ചേർത്തു വെച്ചു. അവളുടെ തോളിൽ താടി മുട്ടിച്ചു നിന്നു അവൻ തന്റെ തോളിനെ നനക്കുന്ന കണ്ണ് നീരിനെ അറിഞ്ഞു അവൾ. ""എന്റെ വീരയുടെ അച്ഛനെ അവളുടെ അമ്മക്ക് ഇഷ്ട്ടമാണ്‌......... "" അവളത് പറയുമ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു കണ്ണ് നീരിനെ ഒഴുക്കി വിട്ടു വൈശാഖ് അതിന്റെ കൂടെ ദുഃഖവും. ഇരു കൈയാൽ അവളുടെ വയറിൽ പൊതിഞ്ഞു ചേർത്തു പിടിച്ചു വൈശാഖ്.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story