ഇന്ദുലേഖ: ഭാഗം 4

indulekha

എഴുത്തുകാരി: നിളകാർത്തിക

ടെസ്റ്റ്‌ കാർഡിലെ ചുവന്ന രണ്ട് വരകളിലേക്ക് നോക്കുമ്പോൾ കണ്ണ് നിറഞ്ഞു കാഴ്ച മറച്ചു വയറ്റിലൂടെ കൈയാൽ തഴുകി ദേഹമാകെ പടരുന്ന തണുപ്പിനെ നിയന്ദ്രിക്കാനാകാതെ വിധം മനസ്സു തുടിച്ചു പൈപ്പ് തുറന്നു മുഖം കഴുകി കുളിമുറിയിൽ നിന്നു ഇറങ്ങി കട്ടിലിൽ കിടക്കുന്ന ഫോൺ എടുത്ത് വിളിക്കുമ്പോൾ ഹൃദയം സന്തോഷത്താൽ നിറഞ്ഞു തുളുമ്പിയിരുന്നു ആദ്യത്തെ ബെല്ലടിച്ചു നിന്നിട്ടും ഫോൺ എടുക്കാതെ വന്നതും സങ്കടത്താൽ ചുണ്ടുകൾ വിതുമ്പി ഒരിക്കൽ കൂടി വിളിച്ചതും അതായിരുന്നു സ്ഥിതി സങ്കടത്താൽ കട്ടിലിലേക്ക് ഫോൺ ഇട്ടുകൊണ്ട് തലയിണയിലേക്ക് മുഖം അമർത്തിയതും ഫോൺ ഇരച്ചു ആദ്യത്തെ ബെൽ അടിക്കുന്നതിനു മുന്പേ വെപ്രാളംത്തോടെ കാതിൽ ചേർത്തു. ഏട്ടാ .......... എന്താ.... ഫോൺ എടുക്കാതിരുന്നേ........ ഞാൻ..... എനിക്ക്...... വാക്കുകൾ കിട്ടാതെ എന്നിലേക്ക്‌ നാണം പടർന്നു. ഇന്ദു...... ഞാൻ കുറച്ചു കഴിഞ്ഞിട്ട് അങ്ങോട്ട്‌ വിളിക്കാം...... കുറച്ചു തിരക്കിലാണ്..... എന്തങ്കിലും പറയുന്നതിന് മുന്പേ കാൾ കട്ട്‌ ആയിരുന്നു ആ ഫോൺ നെഞ്ചോടു ചേർത്ത് പിടിച്ചു നിന്നു അറിയില്ല എത്ര നേരമെന്നു ഏട്ടന്റെ സ്വരത്തിലെ വിങ്ങൽ തന്റെ നെഞ്ചിനെയും ബാധിക്കുന്നതറിഞ്ഞു. ""ചേച്ചി....... ഇതു സത്യമാണോ.........

നന്ദുട്ടിയുടെ ഒച്ചത്തിലുള്ള ഒച്ച കേട്ടതും ഞെട്ടലോടെ നോക്കിയതും കണ്ടു തന്നെയും കൈയിൽ ഇരിക്കുന്ന കാർഡിലേക്കും നോക്കുന്നവളെ നിറഞ്ഞ ചിരിയോടെ കെട്ടിപിടിച്ചിരുന്നു അവൾ. ഈ വയറ്റിൽ കുഞ്ഞിവാവ ഉണ്ടല്ലേ...... ദീപുഏട്ടനോട് പറഞ്ഞോ....... എന്റെ താടി തുമ്പിൽ പിടിച്ചു കൊണ്ടാണ് ചോദിക്കുന്നത്. അവളുടെ ചോദ്യത്തിൽ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. ഇല്ല.... ഏട്ടൻ എന്തോ തിരക്കിലാണ്..... വിളിക്കാന്നു പറഞ്ഞു..... എനിക്ക് എന്തോ പേടി പോലെ നന്ദു.......... പറയുമ്പോൾ എന്റെ മുഖത്തും ആ ഭയം നിറഞ്ഞിരുന്നു. എന്തിനാ ചേച്ചി ദീപുഏട്ടൻ തിരക്കിലാകും വന്നോളും എല്ലാത്തിനും ഇങ്ങനെ പേടിച്ചാലോ........ എന്തോ നന്ദുവിന്റെ വാക്കുകളിൽ ആശ്വാസം തോന്നി യെങ്കിലും എന്റെ മനസ്സു പിന്നെയും കാലുഷിക്തം ആയിരുന്നു. സന്തോഷവാർത്ത അറിഞ്ഞതും ഗീതേച്ചി പലഹാരങ്ങളും മറ്റുമായി ഓടി വന്നിരുന്നു. ""എന്തായാലും സന്തോഷമായി മോളെ അല്ലെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങൾ താമസിക്കാതെ ഇരിക്കുന്നത നല്ലത്....... ഇതു മൂന്നാം മാസം ആയില്ലേ കല്യാണം കഴിഞ്ഞിട്ട്..... നന്നയി ഇത്റിയുമ്പോൾ സിന്ധുവിന്റെ പിണക്കം മറുവായിരിക്കും മോളെ......... തൂണിൽ ചാരി വഴിയിലേക്ക് മിഴിയിലേക്ക് കണ്ണുകൾ നാട്ടിരിക്കുവാന് ഏട്ടന് വേണ്ടി എന്റെ കൈയിൽ സ്നേഹത്തോടെ പിടിച്ചു കൊണ്ട് നന്ദു വും. ""നന്ദു ഫോൺ അടിക്കുനുണ്ട് ചെന്നു നോക്കിക്കേ കിച്ചു ആകും........ ""

ഗീതേച്ചി അത് പറഞ്ഞതും എന്റെ കൈ വിട്ടു ഓടിയിരുന്നു അവൾ. അപ്പോഴും എന്റെ കണ്ണുകളും കാതുകളും എന്റെ ഏട്ടനുവേണ്ടിയായിരുന്നു. ആ ഏട്ടാ...... ഞങ്ങള് ദീപുഏട്ടന്റെ വീട്ടിലാണ്...... അതെ ഒരു വിശേഷം ഉണ്ട് ഏട്ടാ ഇന്ദുയേച്ചിക്ക് കുഞ്ഞു വാവ ഉണ്ടാകാൻ പോകുവാ ഏട്ടന് കാണണ്ടേ ചേച്ചിയെ.... പറയുകയും എന്റെ നേരെ അവൾ ഫോൺ നീട്ടിയതും എന്റെ മിഴികൾ വഴിയിലേക്കായിരുന്നു. നന്ദു..... നിനക്ക് എന്തങ്കിലും പറയാൻ ഉണ്ടങ്കിൽ പറയു അല്ലെങ്കിൽ ......അമ്മക്ക് ഫോൺ കൊടുക്ക്‌........ ഗൗരവത്തോടെയുള്ള ആ ശബ്‌ദം കേട്ടതും താല്പര്യമില്ലാതെ നോക്കാൻ തുടങ്ങിയതും ഫോൺ മാറ്റിയിരുന്നു നന്ദു. ഇന്ന...... വെട്ട്പോത്ത്......... പറഞ്ഞു കൊണ്ട് അമ്മയുടെ കൈയിലേക്ക് കൊടുത്തു നന്ദു ഫോൺ. എന്താ കിച്ചു ഇങ്ങനെയാണോ സംസാരിക്കുന്നെ......... ആ കുട്ടി...... ആ അമ്മേ...... നാലു മാസത്തോളം ആയില്ലേ അവരുടെ വാടക കിട്ടിയിട്ട് അത് തന്നോ........ ഫോണിൽ കൂടെ ഉള്ള മകന്റെ സംസാരം കേട്ടതും വെളിയിലേക്ക് വഴികണ്ണുമായി ഇരിക്കുന്നവളെ ഒന്ന് നോക്കിയിട്ട് മുറ്റത്തേക്ക് ഇറങ്ങി കുറച്ചു മാറി നിന്നു. കിച്ചു.... നിനക്ക് വേറെ ഒന്നും പറയാൻ ഇല്ലേ...... ആ കൊച്ച് കേട്ടോ ആവോ...... അവളെ തിരിഞ്ഞു നോക്കി കൊണ്ട് അവനോടായി പറഞ്ഞു അവർ. "

"ആര് കേട്ടാലും എനിക്ക് ഒന്നുമില്ല...... മൂന്നു ലക്ഷം രൂപയോളം മുടക്കിയാണ് വീട് ശരിയാക്കി എടുത്തത് വിൽക്കാനായി അന്നേരം ആണ് അമ്മയുടെ ഒരു വാടക കൊടുപ്പ്.... അറിയാല്ലോ നന്ദുവിന്റെ ചികിത്സക്കും മറ്റുമായി നല്ലൊരു തുകയാകും.... ആ വീടാണ് സത്യം പറഞ്ഞാൽ ഒരു ആശ്വാസം....... ഞാൻ വരുമ്പോഴേക്കും വാടക കാരെ ഒഴിപ്പിച്ചേക്കണം......വാടക ചോദിച്ചു മേടിച്ചോണം വെറുതെ സഹായിക്കാൻ അവർ നമ്മുടെ ആരുമല്ല എന്ന ഓർമ്മ വേണം.........അവളുടെ മരുന്നിനും മറ്റുമായി ഞാൻ പൈസ അയച്ചു തരാം വാടക കാശു കിട്ടുമ്പോൾ വീട്ടു ചിലവിനു എടുത്തോളണം ...എനിക്ക് ജോലിക്ക് കയറേണ്ട സമയം ആയി.......ഞാൻ പിന്നെ വിളിക്കാം...... അവർ എന്തങ്കിലും പറയുന്നതിന് മുന്പേ അവൻ ഫോൺ വെച്ചിരുന്നു.. ഫോൺ വെച്ചതും കുറച്ചു നേരം അങ്ങനെ തന്നെ നിന്നു അവർ എന്തോ അവളുടെ മുഖത്തു നോക്കാൻ വയ്യായ്ക തോന്നി അവർക്ക്. തിരിഞ്ഞ് അവരുടെ അടുത്തേക്ക് വന്നതും ഗീതക്ക്‌ മനസിലായി അവളുടെ മനസ്സും ശരീരവും അവിടെ അല്ല എന്ന്. വെട്ട്പോത്ത് എന്നാ പറഞ്ഞു അമ്മേ.......... നന്ദു അവരുടെ നൈ റ്റിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. അവൾക്ക് നേരെ കണ്ണുരുട്ടി അവർ. ഏട്ടനെ ഇങ്ങനെയാണോ വിളിക്കുന്നെ നന്ദു........

അവളുടെ കൈയിൽ ഒന്നു അടിച്ചു വിട്ടു അവർ പിന്നെ അകലെക്ക്‌ നോക്കി ഇരിക്കുന്നവളെ ഒന്ന് നോക്കി. ""അത് ദീപു വാടക പൈസ തന്നിട്ട് കുറച്ചു ആയില്ലേ അത് ചോദിക്കാൻ പറഞ്ഞു കൊണ്ട് എന്റെ തല തിന്നുവാ..... അവന്റ സ്ഥിതിയിൽ എങ്ങനെ ചോദിക്കും....... ഓ.... ഈ ഏട്ടന് ശകലം പോലും കണ്ണിൽ ചോര ഇല്ല അച്ചനെ പോലെ തന്നെ....... വെട്ട് പോത്ത്.... പറഞ്ഞു കൊണ്ട് തിരിഞ്ഞതും മുറ്റത്തേക്ക് ബൈക്കുമായി വന്നു നിന്നിരുന്നു ദീപു. അവനെ കണ്ടതും ഓടി അടുത്തിരുന്നു അവന്റെ അടുത്തേക്ക് അവൾ. ""എന്റെ കുട്ടി പയ്യെ ഈ സമയത്ത് ഇങ്ങനെ പെട്ടന്നു ചാടി എഴുനേൽക്കരുതേ....... അവരത് പറഞ്ഞതും ദീപുവിന്റെ കണ്ണുകൾ അവളിലായിരുന്നു അപ്പോഴും കരഞ്ഞു ചുവന്ന മുഖം അമർത്തി തുടച്ചു അവൾ. ദീപുയേട്ടാ..... ചെലവ് തരണം കേട്ടോ........ പറഞ്ഞു കൊണ്ട് അവന്റെ കൈയിൽ പിടിച്ചു വലിച്ചിരുന്നു. നീ... എവിടെ യായിരുന്നു ദീപു ഈ കൊച്ച് എപ്പോൾ മുതല് കാത്തിരിക്കുവാണെന്നു അറിയുമോ...... അതും നല്ല ഒരു വാർത്തയുമായിട്ട്........ അവരത് പറയുമ്പോഴും അവനെ നോക്കാനാകാതെ മിഴികൾ താത്തി നിന്നിരുന്നു ഞാൻ.അവരിൽ നിന്നു കേട്ട വാക്കുകളുടെ പൊരുൾ മനസിലായതും അവളുടെ കൈകളിൽ പിടിത്തമിട്ടിരുന്നു ദീപു അവന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയതും കണ്ണുകൾ ഇറുക്കി അടച്ചു നീരിനെ ഒഴുക്കി വിട്ടു അവൻ. എന്നാൽ രണ്ട് പേരും ചെന്ന് പരാതി ഒക്കെ പറഞ്ഞു തീർക്ക്......

ഞങ്ങൾ പിന്നെ വരാം....... നന്ദുവിനെയും പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു ഗീത. ദേ ... ദീപുയേട്ടാ..... കുഴിമന്തി വേണട്ടോ എനിക്കും ചേച്ചിക്കും......... പറഞ്ഞു കൊണ്ട് ചിരിയോടെ ഓടി പോകുന്നവൾ നിറഞ്ഞ ചിരിയോടെ നോക്കി നിന്നു അവർ. എന്റെ കൈയും പിടിച്ചു അകത്തേക്ക് കയറിയതും കതക് അടച്ച് എന്നെ പുറകിൽ നിന്നു ചുറ്റി പിടിച്ചു പുണർന്നിരുന്നു ഏട്ടൻ ആ നെഞ്ചിലേക്കു തല ചായിച്ചു നിന്നു ഞാൻ അപ്പോഴേക്കും എന്റെ വയറിലൂടെ ഏട്ടന്റെ വിരലുകൾ പ്രണയത്തോടെ ഓടി നടക്കുന്നുണ്ടായിരുന്നു. ""നമ്മുടെ കുഞ്ഞ് അല്ലേ..... ഇന്ദു.... ഈ ലോകത്ത് എന്റേതന്നു പറയാൻ എന്റെ ഇന്ദുവിനെ കൂടാതെ മറ്റൊരാൾ കൂടി വരുന്നു അല്ലേ..... ഇന്ദു........ എനിക്ക് അറിയില്ല... ഇന്ദു സങ്കടം ആണോ സന്തോഷമാണോ..... അറിയില്ല..... പറയുമ്പോൾ ആ കണ്ണിൽ നിന്നു വീണ ഒരു തുള്ളി എന്റെ കഴുത്തിനെ പൊള്ളിച്ചു കൊണ്ട് എന്റെ ശരീരത്തെ തഴുകി പോയിരുന്നു. എന്താ... ഏട്ടാ എന്തെകിലും പ്രശ്നം ഉണ്ടോ...... """

പറഞ്ഞു കൊണ്ട് ഏട്ടന് നേരെ തിരിഞ്ഞു ഞാൻ എന്റെ ഇരു കൈയിലായി ആ മുഖം കവർന്നിരുന്നു നിറഞ്ഞൊഴുകുന്ന ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ എന്റെ നെഞ്ചും ഒന്ന് പിടഞ്ഞു ആ നെഞ്ചിൽ ഒരു കടൽ ഇരമ്പുന്നത് അപ്പോഴും ഞാൻ അറിഞ്ഞിരുന്നില്ല. എന്നെ വലിച്ചു നെഞ്ചിലേക്ക് ഇട്ടിരുന്നു ഏട്ടൻ. ""എനിക്ക് ഒന്നുമില്ല ഇന്ദു കേട്ടപ്പോൾ ഒത്തിരി സന്തോഷം...... എന്റെ കുഞ്ഞ്.... നമ്മുടെ മോളു വരാൻ പോകുവാന്നു കേട്ടപ്പോൾ....... പറഞ്ഞു കൊണ്ട് എന്നെ ഇറുക്കി പിടിച്ചിരുന്നു ആ പിടിത്തത്തിൽ എന്റെ ദേഹം വലിഞ്ഞു മുറുകുന്ന പോലെ തോന്നിയെങ്കിലും ആ വേദനയും എനിക്ക് ഒരു സുഖമുള്ള നോവായിരുന്നു. പിന്നെ ഏട്ടൻ എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുവായിരുന്നു പിന്നെ യുള്ള ദിവസങ്ങൾ. പിന്നെ ഗീതേച്ചിയും നന്ദുവും അവരുടെ സ്വന്തം മകളായി മാറാൻ അധികം നാളുകൾ വേണ്ടിയിരുന്നില്ല. ഇപ്പോൾ വീട് പണി നടക്കുന്നില്ലേ ഏട്ടാ.... പണികർക്കു ചായ കൊണ്ട് പോകണ്ടേ....... ഊണ് കഴിഞ്ഞു വർക്ക്‌ ഷോപ്പിലേക്കു ഇറങ്ങുമ്പോളാണ് ഞാൻ അത് ചോദിച്ചത് ഏട്ടൻ ഒന്ന് ഞെട്ടിയത് പോലെ തോന്നി എനിക്ക്. പിന്നെ എനിക്കായി ചിരിച്ചു കൊണ്ട് ആ മുഖം തിരിച്ചിരുന്നു ഏട്ടൻ. അത് തത്കാലം ഒന്ന് നിർത്തി വെച്ചു.... അത്രയേ ഉള്ളു.....

പൈസക്ക് കുറച്ചു പിടിത്തം അതാ ഒരാഴ്ചകൊണ്ട് പ്രശ്നം തീരും...... പറഞ്ഞു കൊണ്ട് ഏട്ടൻ എന്നെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുണ്ടുകൾ അമർത്തി ഏട്ടൻ. ഷിർട്ടിന്റെ പോക്കറ്റിൽ നിന്നു അഞ്ഞൂറിന്റ കുറച്ചു നോട്ടുകൾ എടുത്തു എന്റെ കൈയിൽ തന്നു. ""ഇതു ഗീത അമ്മയുടെ കൈയിൽ കൊടുത്തേക്ക് രണ്ട് മാസത്തെ വാടക ഉണ്ട് ബാക്കി അടുത്ത ആഴ്ച തരാമെന്നു ഒന്ന് പറഞ്ഞേക്ക് ഇന്ദു....... പറഞ്ഞുകൊണ്ട് സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു. ഏട്ടാ..... അമ്മയോട് പറയണ്ടേ വിശേഷം....... ആ ഷർട്ടിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചതും ഏട്ടൻ എന്നെ നോക്കി വേദനയോടെ ചിരിച്ചു. ഞാൻ പറഞ്ഞിരുന്നു..... ഇന്ദു അത്ര പുതുമഉള്ള കാര്യമല്ലല്ലോ എന്നാണ് അമ്മ പറഞ്ഞത്........ നീ അതൊന്നും ഓർത്തു വിഷമിക്കണ്ട..... ആഹാരം ഒക്കെ നേരത്ത് കഴിക്കണം ഞാൻ ചെന്നിട്ട് ഇടക്ക് വിളിക്കാം....... എന്റെ കവിളിൽ തലോടി പറഞ്ഞു കൊണ്ട് അകലേക്ക്‌ പോകുന്ന ഏട്ടനെ നോക്കി നിന്നു കുറച്ചു നേരം........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story