ഇന്ദുലേഖ: ഭാഗം 40

indulekha

എഴുത്തുകാരി: നിളകാർത്തിക

എന്റെ വീരയുടെ അച്ഛനെ അവളുടെ അമ്മക്ക് ഇഷ്ട്ടമാണ്‌......... "" അവളത് പറയുമ്പോൾ വൈശാഖ് കണ്ണുകൾ ഇറുക്കി അടച്ചു കണ്ണ് നീരിനെ ഒഴുക്കി വിട്ടു അതിന്റെ കൂടെ ദുഃഖവും. ഇരു കൈയാൽ അവളുടെ വയറിൽ പൊതിഞ്ഞു ചേർത്തു പിടിച്ചു വൈശാഖ്. ""ഞാൻ ഈ സ്നേഹത്തിന് അർഹനല്ല എന്ന് അറിയാം..... ഇന്ദു പക്ഷെ..... പറ്റുന്നില്ല.....നീയില്ലാതെ നമ്മുടെ മോളില്ലാതെ....എനിക്ക്.... തന്നോട് എല്ലാം പറഞ്ഞു തുടങ്ങണം എന്ന് കരുതിയതാണ് എന്നാൽ......... "" അവനത് പറഞ്ഞു തുടങ്ങിയതും അവന്റെ ചുണ്ടിൽ വിരൽവെച്ച് കൊണ്ട് തടഞ്ഞു ഇന്ദു. ""എനിക്ക് തുമ്പിയുടെ അച്ഛനെ അറിയാം ആ മനസ്സ് അറിയാം ആ സ്നേഹം അറിയാം അത് മതി....... പ്രണയം അത് തെറ്റ് അല്ലാലോ....... എനിക്ക് അറിയില്ലായിരുന്നു ഉറപ്പില്ലായിരുന്നു എന്നിൽ ഒരിക്കൽ കൂടി പ്രണയം എന്ന വാക്കിന് സ്ഥാനം ഉണ്ടാകും എന്ന്..... പക്ഷെ ഇന്ന് ഇന്ദു അറിയുന്നു ഒരിക്കൽ കൂടി ഞാൻ പ്രണയിക്കപെടുകയാണെന്ന്.........ഒരു ചേർത്ത് പിടിക്കൽ.... ആഗ്രഹിക്കുന്നു ഞാൻ.........

അവളത് പറയുമ്പോൾ വിറകൊള്ളുന്ന അവളുടെ ശരീരത്തെ പൊതിഞ്ഞു പിടിച്ചു തോളിൽ പിടിച്ചു നേരെ നിർത്തി തന്നെ നോക്കി നിൽക്കുന്നവളുടെ കണ്ണിൽ നോക്കി ആ ഇരു മിഴികളിൽ നിറഞ്ഞു നിൽക്കുന്ന പ്രണയം കണ്ടു അതിനുള്ളിലെ ആഴം കണ്ടു. "'എല്ലാം അറിഞ്ഞിട്ടും തനിക്ക് എന്താടോ എന്നെ വെറുക്കനാകാത്തത്....... ശരീരം കൊണ്ട് മറ്റൊരുവളുടെ ....... അവൻ പറഞ്ഞു പൂർത്തിയാക്കും മുന്പേ വേണ്ട എന്ന് തല അനക്കി ഇന്ദു. ""ആ തെറ്റിനെ മറയ്ക്കാൻ ശ്രമിച്ചിട്ടില്ല വൈശാഖ്ഏട്ടൻ എന്നോട് പറയാൻ പലവട്ടം ശ്രമിച്ചതല്ലേ കേൾക്കാതിരുന്നത് ഞാൻ അല്ലെ............ അറിയാൻ ശ്രമിക്കാതിരുന്നത് ഞാനല്ലേ... പറയുമ്പോഴും അവന്റെ മുഖത്തു നിന്നു കണ്ണെടുത്തില്ല അവൾ. ""തെറ്റാണ് ........ ഒറ്റപെടലിനിടയിൽ സംഭവിച്ചു പോയി ന്യായികരണം ഇല്ല ഒന്നിനും ഇന്ദു.....പക്ഷെ വിവാഹത്തിലൂടെ ആ തെറ്റിനെ തിരുത്താം എന്നു വിചാരിച്ചു എന്നാൽ...........

വിധി അത് മറ്റൊന്ന് ആണ്....... എനിക്കായി കരുതി വെച്ചത് ഇന്ന് എനിക്കതിൽ സങ്കടം ഇല്ല........ അവന്റെ ഇടം നെഞ്ചിലേക്ക് കൈ പതിച്ചു വെച്ചു അവൾ അവന്റെ ഹൃദയമിടിപ്പിന്റെ വേഗത ഉള്ളം കൈയിനെ തട്ടി ഉണർത്തിയതും അവന്റ നെഞ്ചിലേക്ക് കവിൾ മുട്ടിച്ചു നിന്നു അവളുടെ കൈയെ പൊതിഞ്ഞു അവന്റെ കൈയും കവർന്നിരുന്നു.. ""മ്മേ....... മ്മേ.......... പാപ്പം.......... "" തുമ്പിയുടെ വിളിയിൽ രണ്ട് പേരും പരസ്പരം അകന്നു ഒരു ചിരിയോടെ തുമ്പിയുടെ അടുത്തേക്ക് നടക്കുമ്പോൾ അതെ ചിരിയോടെ വെളിയിലേക്ക് ഇറങ്ങാൻ അവൻ തുടങ്ങി യതും ആ വിരൽ തുമ്പിൽ പിടിച്ചു നിർത്തി അവൾ. ചിരിയോടെഅതിലുപരി അതിശയത്തോടെ അവിടെ തന്നെ നിന്നു ഇടക്ക് ഇടം കണ്ണൽ നോക്കുന്ന തുമ്പിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു അവൻ. ച്ചേ.....

ഉമ്പി കുച്ചു......എക്ക്........ """ പാല് കുടിച്ചതും അവന് നേരെ കൈ നീട്ടി തുമ്പി അവളെ കൈ നീട്ടി മേടിച്ചു തോളത്തു കിടത്തി അവൻ. വെളിയിലേക്ക് കൈ ചൂണ്ടിയതും കതക് തുറന്നു വെളിയിലേക്ക് ഇറങ്ങിയിരുന്നു വൈശാഖ് . മനസ്സ് നിറഞ്ഞ ചിരിയോടെ അങ്ങനെയിരുന്നു ഇന്ദു പിന്നെ അവരുടെ പുറകെ നടന്നു ബാൽക്കണിയിൽ നിന്നു താഴേക്കു കൈ ചൂണ്ടി തുമ്പിയെ എന്തൊക്കയോ കാണിക്കുന്നുണ്ട് അവൻ . ഉറക്കം തൂങ്ങി കണ്ണ് തിരുമ്മുന്നുണ്ട് എങ്കിലും അവൻ പറയുന്നതിന് തല അനക്കുന്നുണ്ട് തുമ്പി ഇടക്ക് കൈ വിരൽ വായിൽ വെച്ച് ചപ്പുമ്പോൾ തട്ടി വിടുവാണ് വൈശാഖ് പിന്നെ ആ കുഞ്ഞി കവിളിൽ മുത്തങ്ങൾ വയ്ക്കുന്നു മതിയാവാത്ത പോലെ. അവരോടു ചേർന്ന് റൈലിംഗിൽ പിടിച്ചു നിന്നു ഇന്ദു , നേർത്ത കാറ്റ് ദേഹം കുളിര് കോരിയതും അവനിലേക്കു ചേർന്ന് നിന്നു അവൾ. അപ്പോഴേക്കും തുമ്പി അവന്റെ തോളിൽ കിടന്നു ഉറങ്ങിയിരുന്നു

കൈവരിയിൽ വെച്ചിരുന്ന അവളുടെ കൈയിൽ പിടിത്തമിട്ടു വൈശാഖ് അവന്റെ തോളിലേക്ക്‌ ചാഞ്ഞു അവളും ഒരു കൈയാൽ അവളുടെ കൈയിൽ പിടിച്ചു തന്നോട് പൊതിഞ്ഞു പിടിച്ചു. ഇനി ഒരു പ്രണയം ഉണ്ടാകില്ല എന്ന് വിചാരിച്ചു.... മനസ്സ് മരവിച്ചു പോയിരുന്നു...... എന്നോട് വെറുപ്പ്‌ കാണിച്ചിരുന്ന ആളോട് എനിക്ക് എന്തായിരുന്നു അറിയില്ല .... എന്നാൽ ഇപ്പോൾ ഇഷ്ട്ടമാണ്‌ നിങ്ങളെ...... ഈ ഇന്ദുവിന്‌......"" ഇന്ദു അത് പറയുമ്പോൾ അവളുടെ കൈയിലെ പിടിത്തം മുറുക്കി അവൻ വശത്ത് തുമ്പിയെയും മറുവശം തന്റെ പാതിയെയും ചേർത്ത് നിന്നു. ""ഞാൻ ഒരു സ്വാർത്ഥനാണു എന്ന് തോന്നുന്നുണ്ടോ ഇന്ദു....... എന്റെ പരിമിതികൾ മറന്നു ഞാൻ ചിന്തിച്ചു ആഗ്രഹിച്ചു.... സ്വപ്നം കണ്ടു.....

നാട്ടിലേക്കു വരുമ്പോൾ എല്ലാത്തിൽ നിന്നും ഒളിച്ചോട്ടമായിരുന്നു എന്റെ ജീവിതത്തിലേക്ക് ഒരാളെ കൊണ്ട് വരില്ല എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. എന്നാലായില്ല എന്റെ വീരയിൽ നിന്നുഒളിച്ചു ഓടാൻ ......... പിന്നെ എപ്പോഴോ ചോദിക്കാതെ പറയാതെ എന്നിലേക്ക്‌ ഇടിച്ചു കയറി നീ........ വേണ്ട എന്ന് മനസ്സ് പറഞ്ഞു ഹൃദയത്തിന്റെ വാതിൽ കൊട്ടി അടക്കാൻ പാഴ്ശ്രമം നടത്തി ഞാൻ........പക്ഷെ അന്ന് നീ എന്നോട് ചോദിച്ചില്ലേ ""എന്തിനാ തുമ്പിയെ ഇത്രയും സ്നേഹിക്കുന്നത് എന്ന്... ഞങ്ങൾ നിങ്ങളുടെ ആരാണ് "" എന്ന്....... അന്ന് എനിക്ക് പിടിച്ചു നിൽക്കാനായില്ല...... നിങ്ങൾ രണ്ട് പേരും വൈശാഖിന് വേണം........ മരിക്കുവോളം എന്റെ അടുത്ത്......... പറഞ്ഞു കൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ആദ്യചുംബനം കണ്ണുകൾ അടച്ചു സ്വീകരിച്ചു അവൾ അത്രമേൽ പ്രണയത്തോടെ. ""നമ്മുക്ക് അകത്തേക്ക് പോകാം ഇന്ദു മോൾക്ക്‌ തണുക്കുന്നുണ്ട്......... ""

അവനതു പറയുകയും അവനിൽ നിന്നു അകന്നുഅപ്പോഴും കൈ കോർത്ത്‌ പിടിച്ചിരുന്നു വൈശാഖ് അകത്തേക്ക് പോകുമ്പോൾ ഒരു ചുവരിനപ്പുറം നോക്കി നിന്നിരുന്നു അവൾ നയന. ""ഇതായിരിക്കും അല്ലെ വൈശാഖ് പ്രണയം അപ്പോൾ ഞാൻ പ്രണയിച്ചിട്ടില്ല നീ മാത്രമേ എന്നെ പ്രണയിച്ചിട്ടുള്ളു...... ഞാൻ സ്വാർത്ഥത ഉള്ളവൾ ആണ് വൈശാഖ് ഞാൻ ഇങ്ങനെയാണ്‌ ഇതാണ് നയന.....എനിക്ക് മാറാൻ പറ്റില്ല........ ഞാൻ ആഗ്രഹിക്കുന്നതൊക്കെ ഒരു തടസ്സവും കൂടാതെ എനിക്ക് കിട്ടണം അവിടെ പ്രണയം എന്ന വാക്കിന് സ്ഥാനമില്ല........"" മനസ്സിലോർത്തു നിന്നതും അവളെ പുറകിലൂടെ പുണർന്നിരുന്നു ഗൗതം അവളെ ഇരു കൈ കൊണ്ട് പൊക്കി എടുത്ത് മുറിയിലേക്ക് പോയിരുന്നു. അവളിലേക്ക് അവൻ പടർന്നു കയറുമ്പോൾ ഒരു ഭ്രാന്ധോടെ ടെ അവളും അവനിലേക്ക് ഒഴുകിയിരുന്നു. 🌹🌹

തുമ്പിയെ നടുക്ക് കിടത്തി അവളെ ചേർത്തു പിടിച്ചു കിടന്നു വൈശാഖ് ഒരു കൈയാൽ ഇന്ദുവും കെട്ടിപിടിച്ചു തുമ്പിയെ മുഖത്തോട് മുഖം നോക്കി കിടക്കുമ്പോൾ കണ്ണുകൾ പരസ്പരം എന്തൊക്കയോ പറയാനും ചോദിക്കാനും മുറവിളി കൂട്ടി. കുറെ നേരത്തെ മൗനത്തിന് ശേഷം വൈശാഖ് സംസാരിച്ചു തുടങ്ങി. ""താൻ എന്ത് ഉറപ്പിലാ അവളെ വെല്ലുവിളിച്ചത് ഇന്ദു..... കുഞ്ഞിന്റെ നൂല് കെട്ടിന്........ ചിരിചുണ്ടിൽ വരുത്തിയാണ് പറഞ്ഞത് എങ്കിലും അവന്റ മുഖത്തുവേദന നിറയുന്നതറിഞ്ഞു അവൾ. ആ ചോദ്യം പ്രതീക്ഷിച്ചിരുന്നില്ല ഇന്ദു താൻ നയനയോട് പറഞ്ഞത് അവൻ കേട്ടു എന്ന് അറിഞ്ഞതും മുഖത്തു ജാള്യത നിറഞ്ഞു. ""അത് അവൾ അങ്ങനെ ഒക്കെ പറഞ്ഞപ്പോൾ ദേക്ഷ്യം തോന്നി അതാ ഞാൻ.... എന്തൊക്കെയാ അറിയേണ്ടത്......."" ഒരു നിമിക്ഷം ഞാനും ആഗ്രഹിച്ചു ഇന്ദു അങ്ങനെ നടന്നിരുന്നു എങ്കിലെന്നു നിന്നിൽ..... എനിക്കൊരു........ ""

വാക്കുകൾ പൂർത്തിയാക്കാതെ തൊണ്ട ഇടറിയതും വീരയെ പിടിച്ചിരുന്ന കൈ അയഞ്ഞു പിന്നെ എഴുനേറ്റു ബെഡിൽ ഇരുന്നുതൊണ്ട വരണ്ടു ഉണങ്ങും പോലെ തോന്നിയതും മേശയിൽ വെച്ചിരിക്കുന്ന ജഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചു. ""വൈശാഖ്ഏട്ടാ........ "" വിളിച്ചു കൊണ്ട് അവൾ തോളിൽ കൈ വെച്ചതും ബനിയന്റെ ഷോൾഡറിൽ മുഖം അമർത്തി തൂത്തു. ഹേയ്..... ഞാൻ വെറുതെ എനിക്ക് സങ്കടം ഇല്ല ഇന്ദു..... ഇത് പോലും ഞാൻ വിചാരിച്ചില്ല എനിക്കിപ്പോൾ എന്നെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു ഭാര്യ യുണ്ട് പൊന്നു പോലൊരു മോളുണ്ട്....... ഒത്തിരി സന്തോഷം ഉണ്ട്.........ഒത്തിരി..... അവന്റെ അടുത്തായി ഇരുന്നു അവന്റെ വലം തന്റെ കൈയിൽ പൊതിഞ്ഞു പിടിച്ചു. ""എന്നാൽ എനിക്ക് വേണമെങ്കിലൊ....... എന്റെ തുമ്പിക്കൂ ഒരു കൂട്ട് എന്റെ വൈശാഖ് ഏട്ടന്റെ കുഞ്ഞ്..........

പറയുമ്പോൾ നാണം വിരിഞ്ഞു അവളിൽ, എങ്കിലും ദൃഡമായിരുന്നു വാക്കുകൾ. ദയനീയത യോടെ നോക്കി വൈശാഖ് അവളെ അവന്റെ മുഖം വായിച്ചതും അവനിലേക്ക് ചേർന്ന് ഇരുന്നു ആ തോളിൽ തല വെച്ച് ഇരുന്നു. ഡോക്ടര്മാര് ദൈവങ്ങൾ അല്ലല്ലോ വൈശാഖ്‌ട്ടാ......... നടക്കും........ ഇതിനൊക്കെ ഇനിയും സമയം ഉണ്ട് നമ്മുക്ക് കിടന്നാലോ....... രാവിലെ കല്യാണത്തിന് പോകണ്ടേ......... അവളെത് പറയുമ്പോൾ മുഖം ഇരു കൈയാൽ അമർത്തി തുടച്ചു അവൾക്ക് നേരെനോക്കി ചിരിച്ചു അവൻ. തുമ്പിയെയും ഇന്ദുവിനെയും ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു കിടക്കുമ്പോൾ ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ താനാണ് എന്ന് തോന്നി അവന്. 🌹🌹🌹 തീ മഞ്ഞയിൽ പച്ചബോർഡ് ഉള്ള കാഞ്ചിപുര ത്തിന്റെ സാരിയും അതിന് ചേർന്ന ബ്ലൗസ്മാണ്‌ ഇന്ദുവിന്റെ വേഷം പച്ച കളർ ഉള്ള ഒരു പാലക്കമാലയും പച്ച കല്ല് വെച്ച ഒരു കമ്മലും പിന്നെ കല്ലിന്റെ ചെറിയ ഒരു പൊട്ടുമാണ് വേഷം.

അതെ ചേരുന്ന പച്ച കളർ ഷർട്ടും അതെ കരയുള്ള മുണ്ടും ആണ് വൈശാഖിന്റെ വേഷം. അഭി മേടിച്ചു കൊടുത്ത ഓഫ് വൈറ്റിൽ നിറയെ മുത്തുകൾ പിടിപ്പിച്ച ഒരു ഫ്രോക്ക് ആണ് തുമ്പി ഇട്ടിരിക്കുന്നത്. വൈശാഖിന്റെ വല്യച്ഛന്റെയും പേരാമ്മയുടെയും അച്ഛമ്മയുടെയും കൈയിലൂടെ ഒരു ചിത്രശലഭ ത്തെ പോലെ ഓടി നടന്നു അവൾ അത്രമേൽ വാത്സല്യത്തോടെ അവളെ എല്ലാവരും കൊഞ്ചിക്കുമ്പോൾ ഇന്ദുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു ആരുമില്ലാത്ത തനിക്ക് ആരൊക്കയോ ഉണ്ട് എന്ന തോന്നൽ കണ്ണ് നീരായി കവിളിനെ തഴുകി. ""ഒത്തിരി സന്തോഷമായി അച്ഛമ്മക്ക് എന്റെ മക്കള് വന്നല്ലോ.... ഇനി തുമ്പി കുട്ടിക്ക് ഒരു അനിയനോ അനിയത്തിയോ അതും കൂടി കാണണം അച്ചമ്മ ക്ക്‌........"" വൈശാഖിന്റെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു അച്ഛമ്മ. ഉറപ്പായും അച്ഛമ്മേ........ "" ഒരു ചിരിയോടെ ഉത്തരം പറഞ്ഞത് ഇന്ദുവായിരുന്നു അപ്പോൾ ഇടം കണ്ണാൽ വൈശാഖിനെ നോക്കുമ്പോൾ അവന്റെ മനസും തുടി കൊട്ടി തുടങ്ങിയിരുന്നു.

അവരുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയതും രണ്ട് പേരെയും ചേർത്ത് പിടിച്ചിരുന്നു അച്ചമ്മ , മുഖം ഉയർത്തി നോക്കിയതും കണ്ടു ഗൗതമിന്റെ കൈയിൽ വട്ടം പിടിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്ന നയനയെ. ആഹാ..... എല്ലാവരും ഇറങ്ങിയല്ലോ...... ഇന്ദു താൻ ഈ സാരിയിൽ വളരെ സുന്ദരി യായിരിക്കുന്നു...... "" നയനയുടെ കൈ വിട്ടു അവളുടെ അടുത്തേക്ക് വന്നു ഗൗതം... ""cute family അല്ലെ നയന........ നയനയെ തിരിഞ്ഞു നോക്കി അവൻ ചോദിച്ചതും ഒന്ന് ചിരിച്ചു അവൾ. അതെ.......... "" പറയുമ്പോൾ വൈശാഖിനെ നോക്കി എങ്കിലും അവന്റെ ശ്രദ്ധ തുമ്പിയുടെ മുടിയിൽ ഇരിക്കുന്ന പൂവുള്ള ബാൻഡ് നേരെ വെയ്ക്കുന്നതിലായിരുന്നു. ""ഞങ്ങൾ കല്യാണം കഴിഞ്ഞ് നേരെ തിരുവനന്തപുരം പോകും അവിടെ നിന്നു നാളെ കഴിഞ്ഞ് ദുബായ് പിന്നെ ഇനി ഉടനെ ഇല്ല അവിടെ സെറ്റിൽഡ് ആകാനാണ് തീരുമാനം......

ഫാമിലി മുഴുവനും അവിടെ ആയത് കാരണം ഇനി വരവ് അധികം ഉണ്ടാകില്ല.......... എങ്കിലും എന്നെങ്കിലും വരുമ്പോൾ കാണാം........ പറഞ്ഞു കൊണ്ട് വൈശാഖിന്റെ കൈ കവർന്നു ഗൗതം. കണ്ടതിലും പരിചയപെട്ടതിലും വളരെ സന്തോഷം....... പറഞ്ഞ് കൊണ്ട് അവനെ കെട്ടിപിടിച്ചു ഗൗതം ചിരിയോടെ വൈശാകും എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് പോകാൻ വേണ്ടി കാറിലേക്ക് കയറാൻ തുടങ്ങിയിരുന്നു . ""വൈശാഖ് ഏട്ടാ മോളുടെ ബോട്ടിൽ മുകളിലാണ് ഞാൻ എടുത്ത് കൊണ്ട് വരാം...... പറഞ്ഞു കൊണ്ട് ഹാൻഡ് ബാഗ് അവനെ എല്പിച്ചിട്ട് മുകളിലത്തെ മുറിയിലേക്ക് പോയി. ഋതു തുമ്പിയുമായി അഭിയുടെ കാറിൽ കയറാൻ തുടങ്ങിയതും തുമ്പി നീട്ടി വിളിച്ചിരുന്നു അവനെ. ച്ചേ ....... ച്ചേ...... ബാ....... റ്റ.... പോം....... ബാ....... "" കൈ വിരലുകൾ നീട്ടി കൊണ്ട് മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ടിരുന്നു അവൾ... അവളുടെ അടുത്തേക്ക് ചെന്ന് വൈശാഖ്. ഗൗതം ഞാൻ എന്റെ ഫോൺ റൂമിൽ മറന്നു ഇപ്പോൾ വരാം........ "

അവന്റെ കവിളിൽ തട്ടി പറഞ്ഞു കൊണ്ട് മുകളിലേക്കു നടന്നു നയന. തുമ്പിയുടെ ബോട്ടിൽ എടുത്തു കൊണ്ട് മുറിയിൽ നിന്നു ഇറങ്ങി ഡോർ അടച്ചു തിരിഞ്ഞതും കണ്ടു തന്നെ നോക്കി നിൽക്കുന്ന നയനയെ. അവൾക്കായി ചെറു പുഞ്ചിരി നൽകി അവളെയും കടന്നു മുന്നോട്ട് നടന്നതും ഇന്ദു വിന്റെ കൈയിൽ പിടിത്തമിട്ടിരുന്നു നയന. എന്താണ് എന്ന രീതിയിൽ പുരികമുയർത്തി ഇന്ദു. സോറി...... എല്ലാത്തിനും.......... """ ഏയ്‌...... അതിന്റെ ആവശ്യമില്ല്ല.......... "" പറഞ്ഞു കൊണ്ട് മുന്പോട്ട് നടക്കാൻ തുടങ്ങിയതും അവളുടെ മുമ്പിലായി നിന്നു നയന. ""പെട്ടന്ന് എന്റെ മുമ്പിൽ അവൻ വന്നപ്പോൾ അതും ഭാര്യ,കുട്ടി എല്ലാം കൂടി കണ്ടപ്പോൾ കൈ വിട്ട് പോയത് പോലെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി ഞാൻ നഷ്ടപെടുത്തിയതാണ് അവനെ എങ്കിലും എനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക്‌ സ്വന്തം ആണെന്ന് അറിഞ്ഞപ്പോൾ തോന്നിയ ഒരു അവസ്ഥയിൽ.....

താൻ അത് പ്രശ്നം ആയി എടുക്കരുത്........ അവനെ..... സംശയിക്കരുത്........ നയന അവളുടെ കൈയിൽ പിടിച്ചു പറയുമ്പോൾ ചുണ്ടിൻ കോണിൽ ചിരി പടർന്നു. എന്റെ സംശയങ്ങൾ എല്ലാം തീർന്നു....... പിന്നെ തന്നോട് എനിക്ക് നന്ദിയെ പറയാൻ ഉള്ളു..... ആ മനുഷ്യനെ എനിക്ക് മനസിലാക്കി തന്നതിന് എന്റെ പ്രണയം എനിക്കത് മനസിലാക്കി തന്നതിന്......... എല്ലാത്തിനും........ പോട്ടെ എന്നാൽ വൈശാഖ് ഏട്ടൻ കാത്തു നിൽകുവാ........ മറുപടിക്ക് കാക്കാതെ പിന്തിരിഞ്ഞു മുന്പോട്ട് നടന്നു പിന്നെ എന്തോ ഓർത്തെന്നവണ്ണം തിരിഞ്ഞു നിന്നു. ആ..... പിന്നെ വരണം ഞങ്ങളുടെ കുഞ്ഞിന്റെ നൂല് കെട്ട് അതിന് വിളിക്കും ...... ഇത് എന്റെ വിശ്വാസം മാത്രം അല്ല ഉറപ്പാണ്........ പറഞ്ഞു കൊണ്ട് നടന്നു അകലുമ്പോൾ അവളുടെ മനസ്സ് കൊതിച്ചു തന്റെ പ്രിയപ്പെട്ടവനിലേക്കും കുഞ്ഞിലേക്കും ചേർന്ന് നിൽക്കാൻ. ചിരിയോടെ തന്നെ കാത്തുകാറിൽ ഇരിക്കുന്നവന്റെ അടുത്തേക്ക് മനസ്സ് നിറഞ്ഞ ചിരിയോടെ ചെല്ലുമ്പോൾ അവൾക്കായി ഹൃദയം നിറയെ സ്നേഹവും കരുതലുമായി അവനും അവരുടെ തുമ്പിയും..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story