ഇന്ദുലേഖ: ഭാഗം 41

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദുവിന്റെ മടിയിൽ നിന്നു കൊണ്ടു ചാടുവാണ് തുമ്പി ഇടക്ക് കൈ നീട്ടി വൈശാഖിനെ പിടിക്കാൻ നോക്കുനുണ്ട്. ഇന്ദു അവളെ ഇങ്ങു എന്റെ മടിയിൽ ഇരുത്താം നിന്റെസാരി വൃത്തികേടാക്കും...... "" കാർ അരുകിൽ നിർത്തി കൊണ്ടു പറഞ്ഞതും അവന്റ മടിയിലേക്ക് ഇരുനിരുന്നു തുമ്പി. കല്യാണവും ഫോട്ടോയെടുപ്പും സദ്യയും എല്ലാം കഴിഞ്ഞ് ഓഡിറ്റോറിയത്തിൽ നിന്നു ഇറങ്ങാൻ നേരം നയന അവരുടെ അടുത്തേക്കായി വന്നു. വൈശാഖ്........ ഞങ്ങൾ പോകുവാണ്...... അടുത്ത ദിവസം ദുബായ്ക്കും നിന്നെ ഇവിടെ വെച്ച് കാണുമെന്നു ഒരു പ്രതീക്ഷിയുമില്ലായിരുന്നു...... ഇനിയും എന്നെങ്കിലും കാണാം....... പിന്നെ ഇന്ദു പറഞ്ഞത് പോലെ ഒരു വിളിക്കായി ഞാൻ കാത്തിരിക്കും........ അവസാനവാക്ക് പറയുമ്പോൾ അവളുടെ മിഴികൾ അടുത്ത് നിൽക്കുന്ന ഇന്ദുവിൽ പുച്ഛത്തോടെ നോക്കി. ഇന്ദു നീ കാറിലേക്ക് ഇരുന്നോ ഞാൻ വരുവാ......... ""

പറയുകയും തുമ്പിയെ അവളുടെ കൈയിൽ കൊടുത്തിരുന്നു വൈശാഖിനെ ഒരു ചിരിയോടെ നോക്കിയിട്ട്നടന്നു അകന്നു ഇന്ദു. ""എന്താ വൈശാഖ്...... ഇന്ദു കേൾക്കാൻ പാടില്ലാത്ത എന്തങ്കിലും പറയാൻ ഉണ്ടോ നിനക്ക്......... "" പറയുമ്പോൾ അവനിലേക്ക് അടുത്ത് വന്നതും ഒരു ചുവട് പുറകോട്ട് മാറി അവൻ. ""ഇപ്പോൾ പോയവരില്ലേ നയന അത് എന്റെ സന്തോഷം ആണ് എന്റെ ജീവിതം..... അവൾ അറിയാത്ത ഒരു രഹസ്യവും ഈ വൈശാഖിന്റെ ജീവിതത്തിൽഇനി ഉണ്ടാകില്ല...... ഇപ്പോൾ വൈശാഖ് ഒരു തുറന്ന പുസ്തകമാണ്‌ ഇനിയും അങ്ങനെയാകും നിനക്ക് ആ ധൈര്യം ഉണ്ടോ ഗൗതമിനോട് എല്ലാം തുറന്ന് പറയാൻ....... കുറച്ചു അകലെ നിന്നു തങ്ങളുടെ അടുത്തേക്ക് നടന്നു വരുന്ന ഗൗതമിനെ നോക്കി കൊണ്ടു അവനതു ചോദിച്ചതും രക്തമയം പോയിരുന്നു അവളിൽ , പേടിയോടെ ഉമിനീര് ഇറക്കി.

""ഇല്ല.... അല്ലെ....... നീ എന്നെ ഒരിക്കലും സ്നേഹിച്ചിട്ടില്ലായിരുന്നു നയന ഞാൻ മാത്രമാണ് പ്രണയിച്ചത് അത് കൊണ്ടു എനിക്ക് കുറ്റബോധം തോനുന്നു പ്രണയം എന്ന വാക്ക് അത് നമ്മുടെ ഇടയിൽ ഞാൻ കണ്ടല്ലോ എന്നു ഓർക്കുമ്പോൾ സ്വയം വെറുപ്പ്‌ തോന്നുന്നു......... പിന്നെ നീ പറഞ്ഞില്ലേ നമുക്ക് ഇനിയും കാണാമെന്നു ശരിയാണ് കാണണം...... എന്റെ ഇന്ദു ഞങ്ങളുടെ മോള് ഞങ്ങളുടെ ജീവിതം അത് നിന്റെ മുമ്പിൽ കാണിക്കാൻ അല്ല.... മറിച്ച് വൈശാഖിന് ഇനി ഒന്നും ഒളിക്കാൻ ഇല്ല നീ ഇപ്പോൾ എനിക്ക് അന്യയാണ്‌......... അത് കൊണ്ടു നമ്മുക്ക് ഇനിയും കാണാം കാണണം.......... പറഞ്ഞു കൊണ്ടു അവൾക്ക് നേരെ കൈ നീട്ടുമ്പോൾ യന്ദ്രികമായി അവളുടെ കൈയും നീണ്ടിരുന്നു. ആഹാ........ എടൊ ഭാര്യയെ പോകണ്ടേ നമ്മുക്ക്........."""

ചിരിയോടെ പറഞ്ഞു കൊണ്ടു അവരുടെ അടുത്തേക്ക് വന്നു ഗൗതം. ചിരിക്കാൻ ശ്രമിച്ചു കൊണ്ടു നയനയും. നിങ്ങൾ നാളയെ പോകുന്നുള്ളോ വൈശാഖ്......... "" ""അല്ല വൈകുന്നേരം പോകും ഷോപ്പ് ജോലിക്കാരെ എല്പിച്ചാണ് പോന്നിരിക്കുന്നത് പിന്നെ ഇന്ദുവിന്‌ ഒരു ബെക്കറി യും കോഫിഷോപ്പും കൂടി ഉണ്ട് രണ്ടും പ്രേശ്നത്തിൽ ആകും ഇന്ന് ഞായർ ആണല്ലോ നാളെ കട തുറക്കണം......... വൈശാഖ് അത് പറയുമ്പോൾ നയന അറിയുകയായിരുന്നു അവൻ വളരെ മാറിയെന്ന് പൂർണ്ണമായും ഒരു ഗൃഹനാഥൻ ആയി തീർന്നിരിക്കുന്നു. യാത്ര പറഞ്ഞു അവർ പോകുമ്പോൾ നിറഞ്ഞ ചിരിയായിരുന്നു അവന്റെ മുഖത്ത് ഒരു മഴ പെയ്തു തോർന്നത് പോലെ മനസ്സ് നിറയുന്നതറിഞ്ഞു തുമ്പിയെയും പിടിച്ചു കാറിൽ ചാരി തന്നെ നോക്കി നിൽക്കുന്നവളുടെ അടുത്തേക്ക് നടന്നു അവൻ..

അന്ന് വൈകുന്നേരം എല്ലാവരുടെയും സ്നേഹം ഏറ്റ് വാങ്ങിയാണ് അവർ മൂവരും അവിടെ നിന്നു യാത്രയായത് . വരുമ്പോൾ ഉണ്ടായിരുന്ന സമ്മർദ്ധവും അകൽച്ചയും തങ്ങളിൽ നിന്നു അകന്നു പോയത് രണ്ട് പേരും ചിരിയോടെ അറിഞ്ഞു. പുറത്ത് പെയ്യുന്ന ചാറ്റൽ മഴ യുടെ നൂലുകൾ ഹൃദയത്തെ കോർത്ത്‌ വലിക്കും പോലെ മിഴികൾ ഇടഞ്ഞു പിന്നെ ചിരിയോടെ രണ്ട് പേരും പിൻവലിച്ചു. ഇന്ദുവിന്റെ മടിയിൽ കിടന്നു സ്റ്റീരിയോയിൽ നിന്നു കേൾക്കുന്ന ഏതോ അടിപൊളി പാട്ടിനൊപ്പം അവൾ തുള്ളി ചാടുന്നുണ്ട് അവളുടെ കുഞ്ഞി പല്ല് കാട്ടിയുള്ള ചിരിയും കുസൃതിയും പോലും തങ്ങളുടെ പ്രണയത്തിനു മാറ്റു കൂട്ടുന്നതറിഞ്ഞു വൈശാഖ്. ഒരു തട്ട്കടയുടെ മുമ്പിൽ കാർ നിർത്തി കുഞ്ഞിനേയും എടുത്തു ഇറങ്ങിയിരുന്നു വൈശാഖ് പുറകെ അവളും. നല്ല ചൂട് മസാല ചായയും ഉള്ളി വടയും അവൻ നീട്ടുമ്പോൾ കണ്ണുകൾ പരസ്പരം കഥ പറയാൻ വെമ്പി.

തുമ്പിയുടെ ബഹളം രണ്ട് പേരെയും ഉണർത്തിയതും മറ്റൊരു ഗ്ലാസ്സിലേക്ക് ചായ പകർന്നു ആറ്റി തുമ്പിയുടെ ചുണ്ടിൽ വെച്ച് കൊടുത്തു. തടി ബെഞ്ചിൽ അവനോടു ചേർന്ന് ഇരിക്കുമ്പോൾ മഴ കുറഞ്ഞുള്ള ആ സായന്തനത്തിലെ ഇളം കാറ്റ് അവളുടെ മുടിയെ പറത്തിയതും ഒരു കൈ യാൽ മാടി ഒതുക്കി വെച്ച് കൊടുത്തു വൈശാഖ് . കുറച്ചു അകലെയായി ചോളം ചുടുന്നത് കണ്ടതും തുമ്പിയുമായി അവൻ ""ഇപ്പോൾ വരാം "" എന്ന് പറഞ്ഞു നടന്നിരുന്നു. തിരിച്ചു വരുമ്പോൾ അവരുടെ കൈയിൽ രണ്ട് ചോളം ഉണ്ടായിരുന്നു അതിലൊരാണ്ണം പൂർണ്ണമായും തന്റെ കൈ ക്കുള്ളിലാക്കിയിരുന്നു തുമ്പി. അവൻ നീട്ടിയ ചോളം മേടിച്ചു കടിക്കുമ്പോൾ ഒരിക്കൽ പോലും അറിയാത്ത രുചികൾ അറിയുന്നതറിഞ്ഞു അവൾ, അവളിലേക്ക് നോക്കി ഇരിക്കുന്ന വൈശാഖിന് നേരെ നീട്ടി അവൾ വേണ്ട എന്ന് അവൻ തല ആട്ടി. കഴിച്ചോ......

ഇവളുടെ ഈ പിടിത്തം കഴിയുമ്പോൾ ഞാൻ കഴിച്ചോളാം....... "" കുഞ്ഞി പല്ലുകൾ കൊണ്ടു കാരികഴിക്കുന്ന വീരയെ നോക്കി പറഞ്ഞു വൈശാഖ്. ചുണ്ടുകൾ ഇന്ദു കൂർപ്പിച്ചു കൈ വലിക്കാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ പിടിച്ചു തന്റെ വായോട് ആ ചോളം അടുപ്പിച്ചിരുന്നുഅവൻ . ആ ബെഞ്ചിന്റെ നടുക്ക് ഇരിക്കുന്ന വീരയും ഇരു വശത്തായി ഇരുന്നു ഒരേ ചോളത്തിന്റെ ഇരുവശങ്ങൾ പങ്കു വെച്ച് അവരും ഇടക്ക് മുഖം ഉയർത്തി അച്ഛനെയും അമ്മയെയും നോക്കുനുണ്ട് തുമ്പി. ആ ചുണ്ടിൽ വിടരുന്ന പുഞ്ചിരി അവരിലും പടർന്നു. അസ്തമയ സൂര്യന്റെ ചെഞ്ചുവപ്പു തങ്ങളിലും പടരുമ്പോൾ അത് പ്രണയത്തിന്റെ ചുവപ്പാണ് എന്നറിഞ്ഞില്ല ഇരുവരും. കാറിൽ കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു വണ്ടി മുന്പോട്ട് എടുത്തു . അച്ചേ...... പാത്........ ""

ചാടി കൊണ്ട് തുമ്പി ഉറക്കെ പറയുകയും സ്റ്റീരിയോ ഓൺ ആക്കാൻ മുമ്പോട്ടു ആഞ്ഞു അവൾ. ഒരു ചിരിയോടെ അവൾക്കിഷ്ടമുള്ള പാട്ട് ഓൺ ആക്കി അവൻ . """അക്കര കാവിലെ ചക്കര മാവിലെ കാക്കച്ചി..... പെണ്ണിന് കല്യാണം.... മാറിൽ മരതക പൂമാല....... മേനിയിൽ മിന്നുന്ന പൂ ചേല....... """ പാട്ടിനോത്തം താളം പിടിക്കുന്നുണ്ട് തുമ്പി ""കാച്ചാച്ചു..... കല്ലാനം....... ""....... അവളുടെ വായിൽ നിന്നു വീഴുന്ന കുഞ്ഞി ശബ്ദങ്ങൾ അവരുടെ മനസ്സും നിറച്ചു ഒരു കൈ യാൽ ഇന്ദുവിന്റെ കൈ പൊതിഞ്ഞു പിടിച്ചു വൈശാഖ്. വീട്ടിൽ ചെല്ലുമ്പോൾ രാത്രിയേറെ ആയിരുന്നു കാർ മുറ്റത്തേക്ക് കയറിയതും ഒച്ച കേട്ടു കതക് തുറന്നു ഇറങ്ങി വന്നിരുന്നു ഗീതാമ്മയും നന്ദുവും, പുറകെ സായുവും. കാർ നിർത്തി ഇറങ്ങി വൈശാഖ് ഇന്ദുവിന്റെ സൈഡിലെ ഡോർ തുറന്നുഅവളുടെ കൈയിൽ ഉറങ്ങി കിടക്കുന്ന തുമ്പിയെ ഇരു കൈയിലായി കോരി എടുത്തു വരാന്തായിലേക്ക് കയറി അവൻ പുറകെ മനസ്സ് നിറഞ്ഞ ചിരിയോടെ. ""വൈശാഖ്ഏട്ടാ ഡിക്കി തുറക്കാവോ ഞാൻ ബാഗ് എടുക്കാം........ """

ഇന്ദു വിന്റെവാക്കുകൾ കേട്ടതുംമൂന്നു പേരും പരസ്പരം നോക്കി. ഞാൻ എടുത്തോളാം നീ ഷീറ്റ് വിരിച്ചു മോളെ കിടത്ത്....... """ ആഹാ...... കള്ളി പെണ്ണ് ഉറങ്ങി പോയോ....... ഞാൻ നോക്കി ഇരിക്കുവായിരുന്നു...... "" ചുണ്ട് കൂർപ്പിച്ചു നന്ദു അത് പറഞ്ഞതും വൈശാഖ് ചിരിച്ചു. കാറിൽ കിടന്നു നല്ല മേളമായിരുന്നു ഉറങ്ങി പോയി.........."" വൈശാഖ് ചിരിയോടെ പറഞ്ഞു കൊണ്ടു ആ കുഞ്ഞി നെറ്റിയിൽ മുത്തി അവനെ ചേർന്ന് നിന്നു തുമ്പിയുടെ കവിളിൽ തൊടുന്നുണ്ട് ഇന്ദു. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഇങ്ങനെ ഉമ്മ വെയ്ക്കാതാടാ...... കൊണ്ടു കിടത്ത്....... "" ഗീതാമ്മ പരിഭവം പോലെ പറഞ്ഞു. "മോളെ കൊണ്ടു കിടത്തിക്കോ കിച്ചുയേട്ടാ നിങ്ങൾ വരുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഷീറ്റ് വേറെ വിരിച്ചായിരുന്നു........ ""

സായു അത് പറഞ്ഞതും മോളെയും കൊണ്ടു അകത്തേക്ക് നടന്നു അവൻ, പുറകെ പോകാൻ തുടങ്ങിയ ഇന്ദുവിന്റെ കൈ മുട്ടിൽ പിടിച്ചു നിർത്തി സായു. പുരികമുയർത്തി അവളെ രൂക്ഷമായി നോക്കി സായു. എന്താ.... സായു...... """ അവൾ അതിശയത്തോടെ നോക്കി. "അല്ല അതാ എനിക്കും ചോദിക്കാൻ ഉള്ളത്...... പോയത് പോലെ അല്ലല്ലോ തിരിച്ചു വന്നത്....... ഏഹ് ആകെ മൊത്തം ഒരു ചെചുവപ്പ്........ എന്താ...... വൈശാഖ്ഏട്ടാ എന്നൊരു വിളി........ ഉം ........ """ പറയുകയും ചുണ്ടിൽ വന്ന ചിരി ഒളിപ്പിച്ചു സായു. അത്...... ഞാൻ...... ഏട്ടൻ ..... അല്ല......"" നാണത്തോടെ വാക്കുകൾ കിട്ടാതെ തപ്പുന്നവളെ നോക്കി നിന്നുപോയി സായു. എന്താ...... ഹേ......ഒരിളക്കം.......""" ഇന്ദുവിന്റെ താടി തുമ്പ് ഉയർത്തി അവൾ ചോദിച്ചതും അകത്ത് നിന്നു വൈശാഖിന്റെ വിളി വന്നിരുന്നു. ഇന്ദു...........!"" എന്തോ......... ""

പറയുകയും സായുവിന്റെ കൈ വിട്ടു ഓടിയിരുന്നു. രണ്ടു ദിവസം കൊണ്ടു ഇത്രയും മാറ്റമോ..... അത് കൊള്ളാലോ......... "" സായു ചിരിച്ചു കൊണ്ടു അകത്തേക്ക് കയറി. ഗീതാമ്മ അവർക്ക് കഴിക്കാനുള്ള ചപ്പാത്തിയും കറിയും എടുത്തു ടേബിളിൽ വെച്ചു. ചിറ്റേ....... ഇതൊക്കെ എടുത്തു തിരികെ വെച്ചോ ആവശ്യം വരില്ല മകനും മരുമോളുടെയും വയർ നിറഞ്ഞുള്ള വരവാണ്......... "" കുസൃതി ചിരിയോടെ പറഞ്ഞു കൊണ്ടു ഒരു ചപ്പാത്തി ചുരുട്ടി തിന്നു കൊണ്ടിരുന്നു. ആണോ കിച്ചു പറഞ്ഞോ......... """ പിന്നെ.......... "" പറയുകയും ഉറക്കെ ചിരിച്ചു. 🌹🌹 ഇന്ദു ചെല്ലുമ്പോ മോളുടെ ഉടുപ്പിന്റെ സിബ് ഊരാൻ പാട് പെടുവാണ് വൈശാഖ്. ഞാൻ ഊരാം..... വൈശാഖ്ഏട്ടാ........ """ പറഞ്ഞു കൊണ്ടു ബെഡിലേക്കിരുന്നു ഉടുപ്പ് ഊരി അവളെ നേരെ കിടത്തി. താൻ ഫ്രഷ് ആയിക്കോ ഞാൻ വേറെ ബാത്‌റൂമിൽ പൊയ്ക്കോളാം....... ""

പറഞ്ഞു കൊണ്ടു തോർത്തും എടുത്തു ഇറങ്ങി. അമ്മേ ഞാൻ കുളിച്ചിട്ട് വരുമ്പോഴേക്കും കഴിക്കാൻ എടുത്തോ നല്ല.... വിശപ്പ്‌....... """ നീ കഴിച്ചു എന്ന് സായു പറഞ്ഞു........... "" ഗീതാമ്മ അവനെ നോക്കി പറഞ്ഞു. ഇല്ല...... അവൾക്ക് വട്ടാ....... "" പറഞ്ഞു കൊണ്ടു തനിക്ക് നേരെ നോക്കിചിരി ച്ചു കൊണ്ടു നിൽക്കുന്നവളെ നോക്കി വൈശാഖ്. ഇന്ദുവിന്റെ മുഖത്തെ ചുവപ്പും ചിരിയും കണ്ടപ്പോൾ ഞാൻ കരുതി വയറു നിറച്ചു അവൾക്ക് എന്തോ കൊടുത്തു എന്ന്....... "" പറഞ്ഞു കൊണ്ടു ഉറക്കെ ചിരിച്ചതും ചമ്മലോടെ പെട്ടന്ന് പോയിരുന്നു അവൻ. എന്താ.... സായു........ """ ഗീതാമ്മ മനസിലാകാതെ നോക്കി. ലത്...... തന്നെ പ്രേമം......... """ അവൻ പോയ വഴിയേ നോക്കി പറഞ്ഞു സായു. അതിശയത്തോടെയും സന്തോഷത്തോടെയും നിന്നുപോയിരുന്നു ഗീതാമ്മയും നന്ദുവും. 🌹🌹🌹 ആഹാരം കഴിച്ചു സായുവിനോടും അമ്മയോടും വിശേഷങ്ങൾ പറഞ്ഞു

മുറിയിലേക്ക് വരുമ്പോൾ കണ്ടു മോളുടെ അടുത്തായി കട്ടിലിന്റെ ക്രസ്സിയിലേക്ക് തല വെച്ച് എന്തോ ആലോചനയിൽകണ്ണുകൾ അടച്ചു കിടക്കുന്നവനെ. മുടിയിലെ തോർത്ത്‌ അഴിച്ചു കൊണ്ട് കതകു തുറന്നു ബാൽകാണിയിലേക്ക് നടന്നു കൈ വരിയിലേക്ക് തോർത്ത്‌ ഇട്ടു മുടിയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് നിന്നു ചെറുതായി വീശുന്ന കാറ്റിൽ കണ്ണുകൾ അടച്ചു നിന്നതും അറിഞ്ഞു തൊട്ടടുത്തായി ആ സാമിപ്യം. എന്തോ പരസ്പരം നോക്കാൻ ചമ്മൽ തോന്നി രണ്ട് പേർക്കും. ഇന്ദു........ """ ഏഹ് ........ """ ""ഞാൻ തന്നെയൊന്നു കെട്ടിപിടിച്ചോട്ടെ .......""

മറ്റെങ്ങോ നോക്കി പറയുന്നവനെ അതിശയത്തോടെ നോക്കി അവൾ. ആ ചെറു നിലാവെട്ടത്തിലും തെളിഞ്ഞു കണ്ടു ആ കണ്ണിലെ തിളക്കവും നിർവചിക്കാനാകാത്ത ഭാവവും. അവന് നേരെ നിന്നു ഇരു കൈകളും അവനുനേരെ നീട്ടി ഇന്ദു , ആ നിമിഷത്തിൽ തന്നെ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു വൈശാഖ് ,, ആദ്യമായി പൂർണ്ണമായും ആ കൈകളിൽ ആ നെഞ്ചിൻ ചൂടേറ്റ് അങ്ങനെ നിന്നു ഇന്ദു എപ്പോഴോ ആ ഇടം നെഞ്ചിൽ പ്രണയത്തോടെ ചുണ്ടുകൾ പതിച്ചു അവൾ തന്റെ പാതിക്കായി അവൾ നൽകുന്ന ആദ്യ ചുംബനം...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story