ഇന്ദുലേഖ: ഭാഗം 42

indulekha

എഴുത്തുകാരി: നിളകാർത്തിക

ഞാൻ തന്നെയൊന്നു കെട്ടിപിടിച്ചോട്ടെ........"" മറ്റെങ്ങോ നോക്കി പറയുന്നവനെ അതിശയത്തോടെ നോക്കി അവൾ. ആ ചെറു നിലാവെട്ടത്തിലും തെളിഞ്ഞു കണ്ടു ആ കണ്ണിലെ തിളക്കവും നിർവചിക്കാനാകാത്ത ഭാവവും. അവന് നേരെ നിന്നു ഇരു കൈകളും അവനുനേരെ നീട്ടി ഇന്ദു , ആ നിമിഷത്തിൽ തന്നെ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു വൈശാഖ് ,, ആദ്യമായി പൂർണ്ണമായും ആ കൈകളിൽ ആ നെഞ്ചിൻ ചൂടേറ്റ് അങ്ങനെ നിന്നു ഇന്ദു എപ്പോഴോ ആ ഇടം നെഞ്ചിൽ പ്രണയത്തോടെ ചുണ്ടുകൾ പതിച്ചു അവൾ തന്റെ പാതിക്കായി താൻ നൽകുന്ന ആദ്യ ചുംബനം. അവളുടെ മുഖം കൈ കുമ്പിളിലാക്കി നിന്നു വൈശാഖ് കണ്ണുകൾ പ്രണയത്തോടെ ഓടി നടന്നു അവളിൽ. മുഖം ചെരിച്ചു അവളുടെ കവിളിൽ ചുണ്ടുകൾ അമർത്തി അവന്റെ ചുണ്ടിലെ തണുപ്പും മീശ തുമ്പിന്റെ തലോടലും കണ്ണടച്ച് സ്രീകരിച്ചു അവൾ. പിന്നെയും അവളെ നെഞ്ചിലേക്ക് തന്നെ ചേർത്ത് നിർത്തി വൈശാഖ്. വീരയുടെ ഇരു വശങ്ങളിലായി കിടക്കുമ്പോൾ കണ്ണുകൾ പരസ്പരം കൊരുത്തു കൈയുംകോർത്തു പിടിച്ചു കിടക്കുമ്പോൾ ഇരുവരുടെയും ചുണ്ടിൽ ചെറു ചിരിമിന്നി മാഞ്ഞു., വൈശാഖിന്റെ സാമിപ്യമറിഞ്ഞതും അവന്റെ നെഞ്ചിലേക്ക് പതുങ്ങി കിടന്നു തുമ്പി, ആ നെഞ്ചിൻ ചൂടേറ്റ് കിടക്കുന്ന തുമ്പിയെ കണ്ടതും ഉള്ളു കൊണ്ട് കൊതിച്ചു പോയി ഇന്ദുവും ആ നെഞ്ചോടു ചേർന്ന് കിടക്കാൻ ,

അവളുടെ കണ്ണിലൂടെ പരിഭാവമറിഞ്ഞതും തുമ്പിയെ മാറിലേക്ക് എടുത്തു കിടത്തി വൈശാഖ് പിന്നെ ഇന്ദുവിനെ കഴുത്തിലൂടെ കൈയിട്ടു തന്റെ കൈയിലേക്ക് കേറ്റി കിടത്തി പെട്ടന്നുള്ള അവന്റെ നീക്കത്തിൽ നാണത്തോടെ ഉടലൊന്നു വിറച്ചു അവളുടെ നെറ്റിയിൽ ചുണ്ടുകളവൻ പതിപ്പിച്ചതും നെഞ്ചകം വിറ കൊള്ളുന്നതറിഞ്ഞു ഇന്ദു ഒരു കൈ കൊണ്ട് ആ ഇടം നെഞ്ചിൽ പതിച്ചു വെച്ചു പിന്നെ അവനിൽ നിന്നു വമിക്കുന്ന സോപ്പിന്റെയും വിയർപ്പിന്റെയും സമ്മിശ്ര ഗന്ധത്തിൽ, ആ കൈ താങ്ങിൽ, ആ കരുതലിൽ തനിക്കും കുഞ്ഞിനുമായി അവൻ പകുത്തു നൽകുന്ന സ്നേഹചൂടേറ്റ് ആ രാത്രി അവൾ സുഖമായി ഉറങ്ങി. 🌹 നെറ്റിയിൽ പതിഞ്ഞ നനുത്ത ചുംബനമാണ്‌ അവളെ ഉണർത്തിയത് കണ്ണ് തുറന്നതേ കണ്ടു തന്നെ നോക്കി കിടക്കുന്നവനെ ചാടി എഴുനേൽക്കാൻ തുടങ്ങിയതും അവൻ പിടിച്ചു കിടത്തി.ഇപ്പോൾ മിഴികൾ കറങ്ങുന്ന ഫാനിലാണ് എന്നാലും ചുണ്ടിൽ ഒരിക്കലും കാണാൻ കഴിയാത്ത ചിരിയുണ്ട്. തുമ്പി എന്തിയെ..........., """" അവന്റെ നെഞ്ചിലും ബെഡിലും കാണാതെ വന്നതും ചോദിച്ചു അവൾ. സായു... വന്നു എടുത്തോണ്ട് പോയി..."" അവൻ ചിരിയോടെ പറഞ്ഞതും അവൾ പിന്നെയും ചാടി എഴുനേൽക്കാൻ തുടങ്ങി. അവിടെ കിടക്ക് ഇന്ദു.......... "" സായു എന്ത് വിചാരിച്ചിട്ടുണ്ടാവും......"" ""എന്ത് വിചാരിക്കാൻ....... എടൊ അവള് എഴുനേറ്റു കളി ആയിരുന്നു അപ്പോൾ ഒച്ച കേട്ട് സായു വാതിലക്കൽ വന്നു വിളിച്ചപ്പോൾ ഊർന്നു ഇറങ്ങി പോയി

കതക് ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു സായു എടുത്തോണ്ട് പോയി താൻ നല്ല ഉറക്കമായിരുന്നു എനിക്ക് വിളിക്കാനും തോന്നിയില്ല അതാ.........ഞാനും ആസ്വദിക്കുവായിരുന്നു..... തന്റെ സാമിപ്യം...... ഒരിക്കലും കിട്ടാത്ത സന്തോഷം മനസ്സ് നിറക്കുമ്പോൾ..... നേരം പുലരുരാതെ എന്നുആഗ്രഹിച്ചു പോകുവാണ്.........അതാണ് ഉണർത്താതെയിരുന്നത്....... പറയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു അവൾ. ഞാനും....... കുറെ മാസങ്ങൾ കൂടി നല്ലത് പോലെ ഉറങ്ങി..... അതാ...... എന്നാൽ വൈശാഖേട്ടൻ എഴുനേല്ക്ക് ഞാൻ പോകട്ടെ അമ്മയും സായുവും എന്ത് വിചാരിക്കും.......ഈശ്വരാ...."" പറഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ നിന്നു കൈ എടുത്തു എഴുനേൽക്കാൻ തുടങ്ങിയതും അവളുടെ തോളിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു. ഇപ്പോൾ അത്ര അടുത്ത് മുഖാമുഖം നിന്നു രണ്ട് പേരും കണ്ണുകൾകൊണ്ട് എന്താണ് എന്നു ചോദിച്ചു അവൾ. ""താൻ ഹാപ്പി യാണോ....... ഇന്ദു........ "" അവനത് ചോദിക്കുമ്പോൾ മിഴിയിലെ ഗോളങ്ങൾ വെപ്രാളത്തോടെ ഓടുന്നത് കണ്ടു അവൾ ആ ചോദ്യത്തിന് മറുപുറവും ഉണ്ടന്ന് മനസിലായി അവൾക്ക്. അതെ...... എന്തെ....... ഒത്തിരി സന്തോഷം....... കൈ വിട്ടു പോയ പലതും ഇന്ദുവിന്‌ ഇപ്പോൾ സ്വന്തമാണ്.........

ഒരു നല്ല അമ്മ ഒരു അനിയത്തി പിന്നെ വൈശാഖ്ഏട്ടൻ നല്ലൊരു മകനാണു സഹോദരൻ നല്ലൊരു അച്ഛൻ പിന്നെ ഈ ഇന്ദുവിന്റെ മാത്രം ........... പറയുകയും അവന്റെ നെഞ്ചിലേക്കു തല ഉയർത്തി വെച്ചു. അത്..... അല്ല ഇന്ദു എനിക്ക് നല്ലൊരു......... "" അവൻ പറയാൻ പോകുന്നത് എന്താണ് എന്ന് മനസിലായതും പൂർത്തിയാപ്പിക്കാതെ അവന്റെ ചുണ്ടുകളിൽ ചുണ്ട് പതിപ്പിച്ചു അവന് പ്രതികരിക്കാൻ പറ്റുന്നതിനു മുന്പേ ചാടി എഴുനേറ്റു കതക് തുറന്നു വെളിയിലേക്ക് ഇറങ്ങിയിരുന്നു അവൾ , ചുണ്ടിൽ വിരിഞ്ഞു നിൽക്കുന്ന ചിരി മറക്കാൻ പാട് പെട്ടു വേഗത്തിൽ മിടിക്കുന്ന ഹൃദയ താളത്തെ വരുത്തിയിലാക്കാനാകാതെ ചുവരിലേക്ക് ചാരി നിന്നു അവൾ. എന്താ...... ഒരു ചിരി ........ ഏഹ്...... "" സായുവിന്റെ ഒച്ച കേട്ടതും കണ്ണുകൾ ഇറുക്കി അടച്ചു ചമ്മി നിന്നു ഇന്ദു. അത്..... ഞാൻ........ വെറുതെ..... "" തപ്പണ്ട...... മനസ്സിലായി....... ദേ ഈ കവിളിൽ തൊട്ട് എടുക്കാം പ്രണയത്തിന്റെ ചുവപ്പ്.......... "" പറയുകയും അവളെ കെട്ടിപിടിച്ചു സായു. ""സന്തോഷമായി ഇന്ദു... ഒത്തിരി..... പിന്നെ നന്ദിയും ഞങ്ങളുടെ കിച്ചുയേട്ടനെ പഴയ ആള് ആക്കി തന്നതിന്...... നിങ്ങൾ സ്നേഹിക്കു....... അത് കാണാനാണ് ഇവിടെ എല്ലാവരും ആഗ്രഹിക്കുന്നത് ഇന്ദു......... എനിക്കിപ്പോഴും വിശ്വസിക്കാൻ ആകുന്നില്ല സായു...... എല്ലാം നഷ്ടം പെട്ട എനിക്ക് ഇപ്പോൾ എല്ലാം ഉണ്ട്...... സന്തോഷം മാത്രേ ഉള്ളു......... "" നഷ്ടങ്ങൾ അതിനെ മറന്നേക്കു ഇനി ഇന്ദുവിന്‌ നഷ്ടങ്ങൾ വേണ്ട നേട്ടം മാത്രം മതി....... തുമ്പി എന്തിയെ.......... ""

നാല് പാടുംനോക്കി കൊണ്ട് ചോദിച്ചു അവൾ. അവിടെ അച്ഛമ്മയെ സഹായിക്കുവാണ്........ വാ....... "" സായു പറഞ്ഞതും അവളുടെ പുറകെ ചെന്നു. ചെന്നതേ കണ്ടു നിലത്തു ചിതറി കിടക്കുന്ന തേങ്ങ ചുരണ്ടിയത് അതിന്റെ നടുക്ക് ഇരുന്നു കൈയിട്ട് ഇളക്കുന്നുണ്ട് നന്ദു പാത്രത്തിൽ നിന്നു ദോശ ചെറിയ മുറിയാക്കി അവളുടെ വായിൽവെച്ചു കൊടുക്കുന്നുണ്ട് തറയിൽ പടം വരക്കുന്നതിന്റെ ഇടക്കുവായും പൊളിക്കും. ""കണ്ടോ..... ഇന്ദു നിന്റെ പുന്നാര മോള് ചെയ്തത്..... തേങ്ങ ചിരകിയത് മുഴുവൻ തറയിൽ ഇട്ടു........ "" ഗീതാമ്മ പറയുന്നത് കേട്ടതും തല ഉയർത്തി നോക്കി തുമ്പി ഇന്ദുവിനെ കണ്ടതും മുട്ടിൽ ഇഴഞ്ഞു അവളുടെ അടുത്തേക്ക് വന്നു. മ്മേ....... മ്മേ..... ഉമ്പിച്ചു പാപ്പം....... താ....... "" അവളുടെ ചുരിദാർ ടോപ്പിൽ പിടിച്ചു എഴുനേറ്റു നിന്നു. നിനക്ക് ഇതേ വിചാരം ഉള്ളോ എന്റെ തുമ്പി.......... "" അവളുടെ കവിളിൽ മുത്തി കൊണ്ട് ചോദിച്ചു ഇന്ദു. അവൾക്ക് ഇതിന് മാത്രംമതി നിന്നെ...... അല്ലങ്കിൽ അവൾക്ക് അവളുടെ അച്ഛനെ മതി........ ഗീതാമ്മ അത് പറയുമ്പോൾ എല്ലാവരും ചിരിച്ചു. തുമ്പിയെയും കൊണ്ട് മുറിയിലേക്ക് ചെല്ലുമ്പോൾ വൈശാഖ് ബെഡിലുണ്ടായിരുന്നില്ല ബാത്‌റൂമിൽ വെള്ളം വീഴുന്ന ഒച്ച കേട്ടതും തോന്നി അവൻ കുളിക്കുവാണ് എന്ന്. തുമ്പിക്ക് പാല് കൊടുത്ത് കൊണ്ട് ഇരുന്നതും കതക് തുറക്കുന്ന ഒച്ച കേട്ടു അങ്ങനെ തന്നെ യിരുന്നു തുമ്പി ഇടക്ക് തന്റെ കൈകിടക്ക് കൂടെ കണ്ണാടിയുടെ മുമ്പിൽ നിന്നു മുടി ഒതുക്കുന്നവനെ നോക്കുനുണ്ട് കളിയെന്നവണ്ണം അവളും കുഞ്ഞി പല്ല് കാണിച്ചു ചിരിക്കുന്നുണ്ട്

കുറച്ചു ചപ്പും പിന്നെ കൈക്കിടയിലൂടെ അച്ഛനെ നോക്കും അവൻ കവിൾ വീർപ്പിച്ചുകാണിക്കുമ്പോൾ പിന്നെയും കളിയോടെ വന്നു കുടിക്കും.അത് തന്നെ ഒരു കളിയാക്കി എടുത്തു കള്ളി പെണ്ണ് അതിനൊപ്പം അവനും. ""തുമ്പി...... മര്യാദക്കു കുടിക്കാൻ നോക്ക് ഞാൻ എഴുനേറ്റു പോകും എനിക്ക് വേറെ പണിയുണ്ട് കളിക്കാൻ കണ്ട നേരം......... "" ദേക്ഷ്യ ത്തോടെ കണ്ണുരുട്ടിയതുംമാറിൽ കടിച്ചിരുന്നു അവൾ. ഹാവു........ ആആ........ "" വേദന കൊണ്ട് കണ്ണ് നിറച്ചു നോക്കി ഇന്ദു. എന്താടോ....... എന്ത് പറ്റി........ """ ഇന്ദുവിന്റെ കരച്ചിൽ കേട്ടതും അവളുടെ അടുത്തേക്ക് വന്നു വൈശാഖ്. അത്........ ഒന്നുമില്ല......... അവള് കടിച്ചു......... """ ഷാൾ കൊണ്ട് മാറ് മറച്ചു അവളെ എഴുനേൽപ്പിച്ചു മടിയിൽ ഇരുത്തി ഇന്ദു. ""വീര ..... അമ്മേ കടിച്ചോ..... ഇനി ചെയ്യുവോ അങ്ങനെ....... ഏഹ്....... വീര നല്ല കുട്ടി അല്ലെ...... അമ്മക്ക് വേദനിക്കില്ലേ...... "" പറഞ്ഞു കൊണ്ട് കപട ദേക്ഷ്യം കാണിച്ചു കണ്ണ് ഉരുട്ടിയതും ചുണ്ട് കൂർപ്പിച്ചു കണ്ണ് നിറച്ചിരുന്നു ചെറിയ വിതുമ്പൽ അലറി കരച്ചിലാകാൻ വലിയ താമസം വന്നില്ല , എന്തോ അവളുടെ കണ്ണുനീർ വൈശാഖിനെ നോവിച്ചു. ""ഏയ്‌....... അച്ഛാ വീര കരയുവാ......... ച്ചോടാ...... വാ....... അച്ഛാ വെറുതെ പറഞ്ഞത് അല്ലേ...."" പറഞ്ഞു കൊണ്ട് അവളുടെ നേരെ കൈനീട്ടിയെങ്കിലും ഇന്ദുവിന്റെ തോളിലേക്ക് പിണക്കത്തോടെ മുഖം ഒളിപ്പിച്ചതും അവരിലേക്ക് മുഖം അടുപ്പിച്ചു വൈശാഖ് ഇന്ദുവിന്റെ തോളിൽ കിടക്കുന്ന വീരയുടെ കവിളിൽ മുത്തങ്ങൾ നിറച്ചു.

അവന്റെ താടി രോമങ്ങൾ കഴുത്തിനെയും കവിളിനെയും ഇക്കിളി കൂട്ടിയപ്പോൾ കണ്ണ് അടച്ചു ഇരുന്നു പോയി ഇന്ദു അപ്പോഴേക്കും പിണക്കം മാറി അച്ഛന്റെ കൈയിലേക്ക് ചാടിയിരുന്നു അവളെയും എടുത്തു കൊണ്ട് എഴുനേൽക്കാൻ തുടങ്ങിയതും കുനിഞ്ഞു ഇന്ദുവിന്റെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് ഒന്നും അറിയാത്ത പോലെ എഴുനേറ്റു വീരയെയും കൊണ്ട് വെളിയിലേക്ക് നടന്നു , പോകുന്ന വഴി വാ നിറച്ചു എന്തൊക്കയോ പറയുന്നുണ്ട് തുമ്പി. അപ്പോഴും അവൻ നൽകിയ ചുംബനത്തിൽ മനസും ശരീരവും നിറഞ്ഞു അവിടെ തന്നെ ഇരുന്നു പോയിരുന്നു ഇന്ദു. കുളിച്ചു തോർത്ത്‌ മുടിയിൽ ചുറ്റി കെട്ടി സിന്ദൂര ചെപ്പ് തുറന്നതും എന്തോ ഓർത്ത പോലെ ജനലൊരം ചേർന്ന് നിന്നു ആ പഴയ വീട്ടിലേക്ക്‌ കണ്ണുകൾ നീങ്ങി, ദീപുവിന്റെ കൈ പിടിച്ചു വന്നതും അവനോട് ചേർന്നുള്ള ദിനവും ആ മരണവും ഒറ്റപ്പെടലും, തന്റെ ആരുമല്ലാത്ത കുറെ പേരുടെ ചേർത്ത് പിടിക്കലും പിന്നെ ജീവിക്കാനുള്ള കഷ്ടപാടും, ഒരു പുലരിയിൽ തന്റെ ജീവിതത്തിലേക്ക് നടന്നു കയറി വന്ന വൈശാഖ്വേട്ടൻ ആദ്യമൊക്കെ എന്തായിരുന്നു തന്നെ വെറുക്കുമ്പോൾ സങ്കടമായിരുന്നു , പിന്നെ എപ്പോഴൊക്കയോ ആ സാമിപ്യം അസ്വസ്ഥ പെടുത്താൻ തുടങ്ങി പേടിക്കാൻ തുടങ്ങി അയാൾ തന്റെ ആരൊക്കയോ ആയി തീരുമെന്ന പേടി പിന്നെ ഒളിച്ചോടാൻ ശ്രമിച്ചു

ആ സ്നേഹത്തിനും കരുതലിനും മുമ്പിൽ തോറ്റു ഇപ്പോൾ ആ മനുഷ്യൻ ഇല്ലാതെ പറ്റില്ല തനിക്കും മോൾക്കും അത്രമേൽ പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നു വൈശാഖ് ഏട്ടാ നിങ്ങൾ എനിക്ക്. ""എന്താണ് ചിന്തിച്ചു കൂട്ടുന്നത് ........ "" സായുവിന്റെ ഒച്ച കേട്ടതും ഓർമ്മകളിൽ നിന്നും വിട്ടു അവൾ തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ചിരിയോടെ തന്നെ നോക്കി നിൽക്കുന്നവളെ സാരി ഉടുത്തു ഒരുങ്ങിയാണ് നിൽപ്പ്. ഋഷി വന്നോ പോകുവാണോ സായു........ """ ""ഞാൻ മാത്രം അല്ല ചിറ്റയും നന്ദുവും തുമ്പിയും പോരുന്നുണ്ട് ഞങ്ങൾക്ക് കുറച്ചു ഷോപ്പിങ് മറ്റും ഉണ്ട് ഋഷി ടൗണിൽ കണ്ടേക്കാമെന്നു പറഞ്ഞു...... നീ തുമ്പിയുടെ ഒരു ഉടുപ്പ് ഇങ്ങോട്ട് എടുക്ക്......... """ എങ്ങോട്ട് പോകാനാ ഇന്ന് ഞായർ അല്ലെ കടകൾ തുറക്കുമോ........ "" അതൊക്കെ ഉണ്ട് മാൾ ഉണ്ടല്ലോ...... പിന്നെ ഞായറാഴ്ച അല്ലെ ഭാര്യയും ഭർത്താവും കൂടി കൊച്ച് വർത്താനം പറഞ്ഞിരിക്കു അതിനുള്ള അവസരമാണ്...... ഋഷിയുടെ ബുദ്ധിയാ......... "" ഒരു കുസൃതി ചിരി ഒളിപ്പിച്ചു പറഞ്ഞു സായു. പകപ്പോടെ അവളെ നോക്കി ഇന്ദു നെഞ്ച് ഇടിപ്പ് പെട്ടന്ന് കൂടി. ഇല്ല...... ഞാനും വരാം........ """ പെട്ടന്ന് ചാടി കയറി പറഞ്ഞു ഇന്ദു. ""കൊല്ലും ഞാൻ....... കുറുമ്പി യാത്രപോകാൻ റെഡി ആയി നിൽക്കുവാ........ ഇന്നൊരു പകൽ അത് നിങ്ങൾക്ക് ഉള്ളതാ അവിടെ തുമ്പി വേണ്ട ....

പറയാനും പരസ്പരം മനസിലാക്കാനും........ എന്താ...... "" പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തട്ടി സായു. പിന്നെ കാബോർഡിന്റെ അടുത്തേക്ക് നടന്നു തുമ്പിയുടെ ഒരു ഫ്രോക്കും എടുത്തു മുറി വിട്ടിരുന്നു. ഇന്ദു ചെല്ലുമ്പോൾ അവളെ പൊട്ട് തൊടീച്ചു ഉടുപ്പും ഇടീച്ചു മുടിയിൽപൂവിന്റെ ബാൻഡ്ഇടീച്ചു നിൽപ്പുണ്ട് പോകാൻ റെഡി ആയി ഗീതാമ്മയുടെ കൈയിൽ ഇരുന്നു ചാടുന്നുണ്ട് അവൾ. മ്മേ...... ഉമ്പി...... ടാറ്റ..... പോയുവ........ """ രണ്ട് കൈയും കൊട്ടി ചിരിയോടെ പറയുന്നവളെ അതെ സന്തോഷത്തോടെ നോക്കി നിന്നു അവൾ, തൂണിൽ ചാരി നിന്നു കൊണ്ട് അവനും. എന്നാൽ ഞങൾ വെളിയിൽ നിന്നു കഴിച്ചോളാം വൈകുന്നേരം ആകും വരുമ്പോൾ കെട്ടിയോനും കെട്ടിയോളും എന്താണ് എന്ന് വെച്ചാൽ ഉണ്ടാക്കി കഴിച്ചോ............. അല്ലെ ചിറ്റേ ..... ""

പറഞ്ഞു കൊണ്ട് ഗീതാമ്മ യെ നോക്കി സായു അതെ എന്ന് തലയാട്ടി അവർ , അവർ മൂന്നു പേരും തുമ്പിയുമായി ആ ഗേറ്റ് കടന്നു പോകുമ്പോൾ ഇരു ഹൃദയങ്ങൾ വല്ലാതെ മിടിക്കാൻ തുടങ്ങി അവ പരസ്പരം എന്തിനോ വേണ്ടി കലപില കൂട്ടാനും. വൈശാഖിന് പറയാതെ തന്നെ മനസിലായിരുന്നു തങ്ങൾക്കു വേണ്ടി അവർ മനഃപൂർവം ഒഴിഞ്ഞതാണ് എന്ന് . തൂണിൽ പിടിച്ചു പോറിച്ചു കൊണ്ട് നിന്നു ഇന്ദു അവന്റെ മുഖത്ത് നോക്കാനാകാതെ മിഴികൾ പിടച്ചു അടുക്കളയിലേക്ക് നടന്നു പോകുമ്പോൾ എന്തിനാണ് എന്ന് അറിയാതെ ദാഹം തോന്നി അവൾക്ക് വെള്ളം ഗ്ലാസിൽ പകർന്ന് കുടിക്കുമ്പോൾ ദേഹം വിയർക്കുന്നത് അറിഞ്ഞു. ഇന്ദു എനിക്കൊരു ചായ തരുമോ...... """ അവന്റ സ്വാരവും സാമിപ്വും അറിഞ്ഞതും സ്ലാബിൽ കൈ കൾ മുറുക്കിപിടിച്ചു നിന്നു അവൾ , അപ്പോഴേക്കും അടുത്ത് എത്തിയിരുന്നു അത്ര അടുത്ത് ഒരു വിരൽ തുമ്പ് അകലെ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story