ഇന്ദുലേഖ: ഭാഗം 43

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദു എനിക്കൊരു ചായ തരുമോ...... """ അവന്റ നേർത്ത സ്വരവും സാമിപ്വും അറിഞ്ഞതും സ്ലാബിൽ കൈ കൾ മുറുക്കിപിടിച്ചു നിന്നു അവൾ , അപ്പോഴേക്കും അടുത്ത് എത്തിയിരുന്നു അത്ര അടുത്ത് ഒരു വിരൽ തുമ്പ് അകലെ. ഒന്നും പറയാതെ ഒന്ന് നോക്കി അവനെ അപ്പോൾ ആ മുഖത്തു നിറഞ്ഞ ചിരിയാണ് തന്റെ മനസ്സ് നിറക്കുന്ന ചിരി. പാൻ എടുത്തു പൈപ്പ് തുറന്നു വെള്ളം എടുത്തു എന്താണ് എന്ന് അറിയാത്ത വിറയലുംപരവേശവും വല്ലാതെ പിടി കൂടുന്നതറിഞ്ഞു ഇന്ദു. അവന് നേരെ നേർത്ത ചിരി നൽകി കൊണ്ട് ,സ്റ്റോവ് കത്തിക്കാൻ നോക്കിയിട്ട് കത്താതെ വന്നതും വെപ്രാളത്തോടെലൈറ്റ്ർ കൈയിൽ പിടിച്ചു ഞെരിച്ചു കൊണ്ട് നിന്നതും അവനത് കൈയിൽ നിന്നു മേടിച്ചു അവളെ തൊള് കൊണ്ടു പയ്യെ തട്ടി മാറ്റികൊണ്ട്. സ്റ്റോവ് കത്തിച്ചു തേയില പൊടി എടുക്കാനായി കൈ നീട്ടുമ്പോൾ വിറക്കുന്ന കൈയെ മറു കൈ കൊണ്ട് പിടിച്ചു പിന്നെ ചെയ്യുന്നത് എല്ലാം യാന്ദ്രിക മായിരുന്നു സ്ലാബിൽ ചാരി കുസൃതി വിരിയിച്ചു നോക്കി നിൽക്കുന്നവൻ അവളിൽ വിറയൽ ഉണ്ടാക്കി ആദ്യമായാണ് ഒറ്റയ്ക്ക് ഒരു വീട്ടിൽ ഒരു മുറിയിൽ. പിന്നെ കുറച്ചു നിമിഷങ്ങൾ മൗനം തളം കെട്ടി നിന്നു പക്ഷെ ഇരു ശ്വാസങ്ങൾ പതിവിലും ഉച്ചതിലായത് അവർ അറിഞ്ഞില്ല.

""തുമ്പി പോയപ്പോൾ വീട് ഉറങ്ങിയത് പോലെ അല്ലെ.... ഇന്ദു... "" വൈശാഖിന്റെ സ്വരം ഉയർന്നതും അതേ എന്ന രീതിയിൽ തല അനക്കി. തനിക്കും പോകണമെന്ന് ഉണ്ടായിരുന്നോ....... "" മിച്ചർ ഇരിക്കുന്ന പാത്രത്തിൽ നിന്ന് കൈയിലേക്ക് ഇട്ടു തിന്നുകൊണ്ടാണ് പറയുന്നത് അവൻ. ഏയ്‌..... ഇല്ല...... "" പറയുമ്പോൾ അവനെ നോക്കി ആ കണ്ണുകളിൽ കുറെ ചോദ്യങ്ങൾ അവശേഷിക്കുന്നപോലെ. ചായ തിളച്ചു പൊങ്ങിയതുംപെട്ടന്ന് കൈ നീട്ടാൻ തുടങ്ങിയതും തന്റെ അടുത്ത് വന്നു സ്റ്റോവ് ഓഫ് ചെയ്തു വൈശാഖ് പിന്നെ അവൻ തന്നെ ചായ ഒരു ഗ്ലാസ്സിലേക്ക് പകർന്നു ഇടക്ക് തന്നെ നോക്കുന്നുണ്ട്,പിന്നെ ചുണ്ടോടു അടുപ്പിക്കാൻ വന്നതും തനിക്ക് നേരെ നീട്ടിയിരുന്നു അവനിലേക്കും അവൻ നീട്ടിയ ചായയിലേക്കും നോക്കി പിന്നെ അവന്റെ കൈയിൽ നിന്നു തന്നെ ചുണ്ടോടു അടുപ്പിച്ചു പിന്നെ അവനും. അപ്പോഴും ആ ചുണ്ടിൽ തനിക്കായി മാത്രം നിറഞ്ഞു നിൽക്കുന്ന പ്രണയം അറിയുകയായിരിന്നു ഇന്ദു. ചായ ഗ്ലാസുമായി അവൻ സ്ലാബിലേക്ക് കയറി യിരുന്നു ചായ കുടിക്കുവണ് ഇപ്പോൾ, ഇടക്ക് എന്റെ നേരെ നീട്ടും ഞാൻ കുടിച്ചു കഴിയുമ്പോൾ പിന്നെ വൈശാഖ്ഏട്ടൻ കുടിക്കും. എന്തോ ചിരി വന്നു മറക്കാൻ പാട് പെടുന്നുണ്ട് ഞാൻ. ഫ്രിഡ്ജ്തുറന്നു പച്ചക്കറികൾ എടുക്കുമ്പോൾ ഇടം കണ്ണാൽ നോക്കി ഏട്ടനെ ,

അവന്റെ നോട്ടം ഇപ്പോഴും തന്നിലാണ് എന്നു അറിഞ്ഞതും ചമ്മലോടെ കണ്ണുകൾ ഇറുക്കി നാക്ക്‌ കടിച്ചു ഫ്രിഡ്ജിന്റെ മറവിലേക്കു നിന്നു. അവിയലിനുള്ള പച്ചക്കറി അരിയുമ്പോൾ ഒരു കത്തിയുമായി ഏട്ടനും വന്നു നുറുക്കി കൊണ്ടിരിക്കുമ്പോഴും ആ മിഴികൾ എന്നിലാണ് എന്റെയും . കണ്ണുകൾ കഥപറയാനും ഹൃദയതാളം ഒന്നാകനും വേണ്ടി തുടികൊട്ടുന്നത് പരസ്പരം അറിഞ്ഞു എങ്കിലും മിഴികൾ തെന്നി മാറ്റിച്ചു ഞങ്ങൾ. ഹാവു......'' വൈശാഖ് ഏട്ടന്റെ ഒച്ചയും കൈ കൂടയലും കണ്ടതും കത്തി മുറത്തിലേക്കിട്ടുകൊണ്ട് അടുത്തേക്ക് നീങ്ങി നിന്നു ആ ചൂണ്ടു വിരൽ കൈക്കുള്ളിലാക്കി പിന്നെ പെട്ടന്ന് വായിലേക്ക് വെച്ച് വലിക്കുമ്പോൾ ശരീരം അത്രമേൽ അടുത്തായി വൈശാഖേട്ടന്റെ നെഞ്ചോളം നിൽക്കുന്ന ഞാൻ ആ മുഖത്തേക്ക് നോക്കാനാകാതെ കൈ വിരൽ മോചിപ്പിച്ചു. അത്...... സോറി... ഞാൻ പെട്ടന്ന്.... മരുന്ന് എടുക്കാം....."" ഏട്ടനിൽ നിന്നു അകന്ന് അടുക്കളയിലെ തന്നെ കാബോർഡിൽ വെച്ചിരിക്കുന്ന മരുന്ന് ബോക്സ്‌ എടുത്തു തുറന്നു കോട്ടൺ എടുത്തു ചോര ഒപ്പി ബെറ്റാഡിന്റെ മരുന്ന് തൂക്കുമ്പോൾ ആ വിരൽ തുമ്പ് ഒന്ന് വിറച്ചു , ബാൻഡ്ഒട്ടിച്ചു വിരൽ എന്റെ കൈയിൽ നിന്നു മോചിപ്പിച്ചു.

ബോക്സ്‌ തിരിച്ചു വെച്ച് തിരിഞ്ഞതും ആ നെഞ്ചിൽ ചെന്ന് ഇടിച്ച് നിന്നു. വൈശാഖേട്ടനെ കടന്നു മുന്പോട് നീങ്ങാൻ തുടങ്ങിയതും എന്റെ കൈയിൽ പിടിത്തമിട്ടിരുന്നു. വലിച്ചു ചേർത്ത് നിർത്തുമ്പോൾ എന്ത് കൊണ്ടോ മുഖത്തു നോക്കാൻ ആകുന്നില്ല പക്ഷെ താൻ ആ ചേർത്ത് പിടിക്കൽ ആഗ്രഹിക്കുന്നുണ്ട്. കൺഗോളങ്ങൾ അനുസരണ യില്ലാതെ ഓടുന്നുണ്ട് അവളുടെ . ഉമിനീര് ഇറക്കി വിടുന്നുണ്ട് ഇടക്ക് അവൾ , മൂക്കിൻ തുമ്പിലും ചുണ്ടിന്റെ മുകളിലും നീർമുത്തുകൾ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഇന്ദുവിന്റെ ഹൃദയം ഉച്ചസ്ഥായിയിൽ തുടിക്കുന്നത് അറിഞ്ഞു വൈശാഖ്. ഇന്ദു........ "" നേർത്ത സ്വരത്തിൽ കാതോരമായി വിളിക്കുമ്പോൾ അവൾ ഒന്ന് കൂടി ചേർന്ന് നിന്നു. ഇരുവരുടെയും മനസ്സിനൊപ്പം ശരീരവും സ്വയം ചൂട് പകുത്തു നൽകാൻ കൊതിക്കുന്നത് അവർ അറിഞ്ഞു. ""ഇന്ദു...... തനിക്ക് പേടിയുണ്ടോ....... തന്റെ അനുവാദം ഇല്ലാതെ ഒന്നും വേണ്ടടോ..... പ്രണയത്തിന് അർത്ഥം കാമം എന്ന് അല്ല..... പക്ഷെ അത് രണ്ട് മനസ്സുകൾ ഒന്നാകുമ്പോൾ സംഭവിക്കുന്ന പവിത്രത ഉള്ള ബന്ധമാണ്...... ഞാൻ ആഗ്രഹിക്കുന്നുണ്ട് മനസ്സ് കൊണ്ട് പക്ഷെ താൻ എന്ന് അത് ആഗ്രഹിക്കുന്നോ അന്ന്‌ മതി..... ഉം..... അതിന് ഇങ്ങനെ പേടിക്കണ്ട....."" പറഞ്ഞു കൊണ്ട് മുഖം കുനിച്ചു നെറ്റിയിൽ മുത്തിയിരുന്നു വൈശാഖ്.

തിരിയാൻ തുടങ്ങിയതും ആ നെഞ്ചിലേക്ക് മുഖം ചേർത്തു പിന്നെ ഇരു കൈയാൽ കെട്ടിപിടിച്ചു. ഞാനും......... "" അവളത് പറയുമ്പോൾ നാണിച്ചില്ല ഭയന്നില്ല.അവന്റെ മുഖത്തു തന്നെയായിരുന്നു ആ കണ്ണുകൾ അത്രമെൽ മനസ്സും ശരീരംവും ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞു അവൾ അവനിലേക്ക് അലിയാൻ ആ പ്രണയത്തിന്റെ അവകാശിയാകാൻ ,,കാരണം വൈശാഖ് തന്റെ മനസ്സിൽ അത്ര മേൽ ആഴത്തിൽ ഇറങ്ങിയിട്ടുണ്ട് തന്റെ പ്രണയമാണ് പിന്നെ തന്റെ താലിയുടെ അവകാശി തന്റെ കുഞ്ഞിന്റെ അച്ചൻ അതിലുപരി തന്റെ പ്രണയത്തിന്റെയും ജീവന്റെയും പാതി.. അവളെ കൈകളിൽകോരിയെടുത്തു മുറിയിലേക്ക് പോകുമ്പോഴും ഇന്ദുവിന്റെ മുഖം സന്തോഷത്താൽ അവന്റെ കഴുത്തിൽ അമർന്നു നനവാർന്ന ചുംബനത്തോടെ. അവളെ ബെഡിൽ കിടത്തി അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു വൈശാഖ് നെറ്റിയിൽതുടങ്ങിയ ചുംബനം കണ്ണിൽ പിന്നെ മൂക്കിൻ തുമ്പിൽ പിന്നെ അത് ചുണ്ടിലേക്കും കഴുത്തിലേക്കും പടർന്നു അവളുടെ വസ്ത്രങ്ങൾ ശരീരത്തിൽ നിന്നും അടർത്തി മാറ്റുമ്പോൾ , ശരീരം വിറക്കുന്ന പോലെ കാമത്തിന് മുകളിൽ ഭയം എന്ന വികാരംമൂടുന്ന പോലെ, രക്തധമനികൾചൂട് പിടിക്കേണ്ടതിനു പകരം തണുത്തുറക്കും പോലെ ,

തന്റെ ഹൃദയത്തിൽ നിന്ന് മിന്നൽ പിണറുകൾ ദേഹമാകെ പാഞ്ഞു അവ കുത്തി നോവിക്കുന്നു. അവളുടെ മാറിൽ പ്രണയത്തിന്റെ ആദ്യഅക്ഷരങ്ങൾ കുറിക്കാനാകാതെ ഒരു കുഞ്ഞു കുട്ടിയെ പോലെ നെഞ്ചകം വിതുമ്പി ശരീരം വെട്ടിവിയർത്തു മനസ്സ് ആഗ്രഹിക്കുന്നിടത്തു ശരീരം വഴങ്ങാതെ നിന്നു , തന്നിൽ തന്റെ പ്രണയത്തിൽ ലയിച്ചു കണ്ണുകൾ കൂമ്പി കിടക്കുന്നവളുടെ മുഖത്തേക്ക് നോക്കിയതും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി തലയിൽ ശക്തമായ പ്രഹരം ഏറ്റതുപോലെ പുറകിലേക്ക് വേച്ചു പോയി അവന്റെ കണ്ണിൽ നിന്ന് തന്റെ കവിളിലേക്ക് വീണ വെള്ള തുള്ളിയിൽ തൊട്ടു ഇന്ദു കണ്ണ് തുറന്നു നോക്കിയതും കണ്ടു കണ്ണ് നിറച്ചു തന്നിൽ നിന്നും മുഖം മാറ്റുന്നവനെ ആ ദേഹം വെട്ടി വിയർക്കുന്നതും വിറ കൊള്ളുന്നതും കണ്ടതും ഒരു നിമിക്ഷം അവനെ നോക്കി കിടന്നു പിന്നെ പുതപ്പു കൊണ്ട് മാറ് മറച്ചു എഴുനേറ്റു. വൈശാഖേട്ടാ,....... "" വിളിക്കുമ്പോൾ സ്വരം ഇടറാതെ യിരിക്കാൻ ശ്രമിച്ചു ഒരു പുഞ്ചിരിയോടെ അവന്റെ തോളിൽ തൊട്ടു അവൾ അപ്പോഴും അവളെ നോക്കനാകാതെ ഉഴറി അവന്റെ മനസും ശരീരവും കണ്ണുകൾ നിറഞ്ഞു കവിളിനെ തഴുകി ഒഴുകി യിരുന്നു. വൈശാഖ്‌ട്ടാ........ ഇങ്ങു നോക്കിയേ....... എന്താ...... ഏഹ്....... ""

ആ താടി തുമ്പിൽ പിടിച്ചു നേരെ നിർത്തുമ്പോൾ മുഖം വെട്ടിച്ചു അവന്റെ ഹൃദയം വേദന കൊണ്ട് അലറി വിളിക്കുന്നത് അറിഞ്ഞു അവൾ. ഭയം....... ഭയം എന്ന വികാരമാണ് തന്നെ മൂടിയത് എന്ന്‌ അറിയാതെ അവന്റെ ദേഹം പൊള്ളിക്കൊണ്ടിരുന്നു.* ബെഡിൽ നിന്നു എഴുനേറ്റു അവന്റെ നേരെ നിന്നു ഇന്ദു പിന്നെ ആ മുഖം ഇരുകൈയിൽ എടുത്തു പൊതിഞ്ഞു പിടിച്ചു തന്നെ നോക്കാതെ മറ്റെങ്ങോ ദൃഷ്ടി വിറപ്പിക്കുന്നവനെ ബലമായി മുഖം നേരെ നിർത്തി. വൈശാഖേട്ടാ............. "" ഏഹ്........ "" എന്താ........ "" എനിക്ക്........പറ്റുന്നില്ല ഇന്ദു..... എന്തോ പേടി..... എന്നെ കൊണ്ട്........ഞാൻ തോറ്റു പോകുന്ന പോലെ......"" അവൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്പേ തന്റെ ചുണ്ടുകൾ കൊണ്ട് തടഞ്ഞു. പിന്നെ അടർത്തി എടുത്തു ആ നിറഞ്ഞു നിൽക്കുന്ന കണ്ണിൽ പതിപ്പിച്ചു പിന്നെ ആ ചുവന്നു നിൽക്കുന്ന കവിളിൽ. ഭയം..... എന്തിന്....... ഉം....... ഒന്നുമില്ല........ """ പറഞ്ഞു കൊണ്ട് അവന്റെ മുടിയിലൂടെ വാത്സല്യത്തോടെ വിരലുകൾ ഓടിച്ചു പിന്നെ തന്റെ മാറിലേക്ക് ചേർത്തു നിർത്തി ആ നെറ്റിയിൽ സ്നേഹചുംബനം നൽകി, അവന്റെ കണ്ണ് നീർ മാറിലൂടെ ഒഴുകുന്നത് അറിഞ്ഞു അവൾ പക്ഷെ അവളുടെ ചുണ്ടിൽ ചെറു ചിരി വിടർന്നു ആത്മവിശ്വാസത്തിന്റെ പ്രണയത്തിന്റെ ചിരി...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story