ഇന്ദുലേഖ: ഭാഗം 45

indulekha

എഴുത്തുകാരി: നിളകാർത്തിക

കാർ ഗേറ്റ് കടക്കുമ്പോഴേ കണ്ടു നന്ദുവിന്റെ കൈ പിടിച്ചു പിച്ച നടക്കുന്ന തുമ്പിയെ , കാർ നിർത്തിയതും അവളുടെ കാലുകൾ ക്ക് വേഗത കൂടി പാദസരത്തിന്റെ മണികൾ കുലുക്കി അവൾ ചാടിയതും നന്ദു അവളെയും എടുത്തുകൊണ്ട് അവരുടെ അടുത്തേക്ക് വന്നു ,കാർ നിർത്തി വൈശാഖ് ഇറങ്ങിയതും അവന്റെ നേരെ ഇരു കൈയും നീട്ടി ചാടി. അച്ചേ........ ഉമ്പിച്ചു..... അപ്പോം...... "" പറയുകയും രണ്ട് പേരുടെയും കൈയിലായി നോക്കി അവൾ. കണ്ടോ കിച്ചു നീയാണ് ഇവളെ പഠിപ്പിച്ചു വയ്ക്കുന്നത്..... എന്നിട്ടോ ഒരു വക കഴിക്കില്ല ഒന്നെങ്കിൽ പാപ്പം അല്ലങ്കിൽ അപ്പം..... കാന്താരി...... പറഞ്ഞു കൊണ്ട് തുമ്പിയുടെ കവിളിൽപിടിച്ചു ഗീതാമ്മ ഒരു കള്ള ചിരിയോടെ അവന്റെ തോളിലേക്ക് കിടന്നു. ""ഇന്ദു ആ ഐസ്ക്രീം ഇങ്ങു എടുത്തോ...... അച്ചേടെ വീര ചോറുണ്ട് കഴിയുമ്പോൾ കൊടുക്കാം അല്ലെ ഇന്ദു........ ""

അവനതു പറയുമ്പോൾ ചുണ്ട് കൂർപ്പിച്ചു ഇരുന്നു തുമ്പി അവളെ പൊക്കി ഉയർത്തി വയറ്റിൽ മുഖം ഉരസ്സി അവൻ കുടുകുട ചിരിച്ചു കൊണ്ട് അവന്റെ മുഖത്ത് ഉമ്മ വെച്ചു തുമ്പി. അന്ന് ഉച്ചക്ക് വൈശാഖേട്ടന്റെ പക്കപിറന്നാളാണ് എന്നും പറഞ്ഞു പായസം വെച്ചു അമ്മ, കാരണം അതൊന്നും അല്ലെ തുമ്പി ഇടക്ക് പായസം എന്ന്‌ പറയുമ്പോൾ അമ്മ ഉണ്ടാക്കി കൊടുക്കും അതിന് എന്നിട്ട് ഓരോ കാരണം പറയും ഋഷിയുടെ പേര് പറഞ്ഞു വരെ ഉണ്ടാക്കും പായസം. അമ്മയ്ക്കും നന്ദുവിനും തുമ്പിയെ ഒരു നിമിഷവും പോലും കാണാതെ ഇരിക്കാൻ പറ്റില്ല എന്നായിട്ടുണ്ട്. ഉച്ചത്തെ ഊണ് കഴിഞ്ഞതും തുമ്പി വൈശാഖ്വേട്ടന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു. അലക്കാനുള്ള തുണികൾ എടുത്തു തിരിയുമ്പോൾ വായിൽ വിരലും ചപ്പി കണ്ണുകൾ മാടി വരുന്നുണ്ട് അവളുടെ കണ്ണുകൾ അടച്ചു കൊണ്ട് ഏതോ താരാട്ട് പാട്ട് പാടി വിടുന്നുണ്ട് വൈശാഖ്വേട്ടൻ.

""താൻ ഈ നട്ടുച്ചക്കാണോ തുണി അലക്കാൻ പോകുന്നത്...... ഇന്ദു...... "" തുണിയും വാരി കെട്ടി വാതിക്കൽ എത്തിയതും ഏട്ടന്റെ സ്വരം കേട്ടതും തല ചെരിച്ചു നോക്കി. അത് നാളെ മുതൽ ഷോപ്പിൽ പോകണ്ടേ അപ്പോൾ കുറച്ചു അലക്കി ഇട്ടേക്കാം....... "" താൻ ഇവിടെ വന്നിരിക്ക് ഇന്ദു കുറച്ചു കഴിയട്ടെ ഞാനും വരാം....... "" പറയുമ്പോൾ ആ മുഖത്ത് വിരിയുന്ന ഭാവം നോക്കി നിന്നു ഞാൻ . തുണികൾ ബാത്‌റൂമിലക്കിട്ടു കൊണ്ട് അടുത്ത് ചെന്നിരുന്നു അപ്പോഴേക്കും മോളെ പയ്യെ ഭിത്തിയോട് ചേർത്ത് കിടത്തി അവൻ പിന്നെ അവളിലേക്ക് ചിരിയോടെ നോക്കിയതും മനസിലായിരുന്നു തന്നോട് എന്താണ് ഹൃദയം നിശബ്ദമായി പറയുന്നത് എന്ന്‌ വൈശാഖ്വേട്ടന്റെ കൈയിലേക്ക് കയറി കിടക്കുമ്പോൾ ആ കൈ കൊണ്ട് എന്റെ തോളിലൂടെ ചുറ്റി പിടിച്ചു ചേർത്തു പിടിച്ചിരുന്നു

ആ നെഞ്ചിലേക്ക് മുഖം അമർത്തി കിടക്കുമ്പോൾ ഞാനറിഞ്ഞു ഉരുകിനിന്ന ആ ഉള്ളം ഇപ്പോൾ ഒരു മഞ്ഞിൻ കണിക പോലെ തണുത്തിരിക്കുന്നു എന്ന്‌ ഷർട്ട്‌ ഇടാത്ത ആ നെഞ്ചിലെ രോമത്തിലൂടെ വിരലുകൾ ഓടി നടന്നിരുന്നു , തല ഉയർത്തി എന്റെ നെറ്റിയിൽ വൈശാഖേട്ടൻ ചുണ്ടുകൾ അമർത്തുമ്പോൾ അത്രമേൽ പ്രണയത്തോടെ ഞാനത് ഏറ്റ് വാങ്ങിയിരുന്നു. പെട്ടന്ന് ഗീതാമ്മയുടെ ഉച്ചതിൽ ഉള്ള സംസാരവും ആ നിമിക്ഷം തന്നെ ആരോ കതക് തള്ളി തുറക്കുന്നതും അറിഞ്ഞതും ആ നെഞ്ചിൽ നിന്നു മുഖം എടുത്തു തിരിഞ്ഞു നോക്കിയതും കതക് തുറന്നു കൊണ്ട് അകത്തേക്ക് കയറി വന്ന ആളെ കണ്ടു ഞെട്ടലോടെ ചാടി എഴുനേറ്റിരുന്നു. ദീപുയേട്ടന്റെ അമ്മ........ """ഞെട്ടലോടെ അവരെയും പിന്നെ കട്ടിലിൽ ഇരിക്കുന്ന വൈശാഖ്‌ട്ടനെയും നോക്കിയിരുന്നു ഞാൻ.

നിങ്ങൾ എന്ത് പണിയാ കാണിച്ചത് ചോദിക്കാതെയും പറയാതെയും മുറിയിലേക്ക് കയറുവാണോ സിന്ധു......."" പുറകെ വന്ന ഗീതാമ്മ ഇഷ്ടപെടാതെ പറയുന്നുണ്ട്. ""ഓ... ഞാൻ പറയാതെ കയറിയതാ കുഴപ്പം പട്ടാ പകല് ഇവള് ഇവന്റ നെഞ്ചിലേക്കു കയറി കിടക്കുന്നതിന് കുഴപ്പമില്ല അല്ലെ........ "" അവരുടെ വാക്കുകൾ കേട്ടതും വൈശാഖ്‌ട്ടൻ എന്നെയും കടന്നു മുമ്പോട്ടു ആഞ്ഞതും ഞാൻ ആ കൈയിൽ പിടിച്ചിരുന്നു എന്നെ എന്താണ് എന്ന രീതിയിൽ നോക്കിയതും വേണ്ട എന്ന്‌ കാണിച്ചു മുഖം അനക്കി കാണിച്ചു കോപത്തോടെ നിൽക്കുന്ന ആ കൈയിൽ പയ്യെ പിടിച്ചു ഞാൻ. ""ഗീതാമ്മ പറഞ്ഞതിൽ എന്താണ് അമ്മേ തെറ്റ് ഉള്ളത്തു് ദീപേച്ചിയുടെ മുറിയിൽ അമ്മ ഇങ്ങനെ കയറി ചെല്ലുമോ...... ഇല്ലാലോ.... പിന്നെ ഞാൻ കിടന്നതു എന്റെ ഭർത്താവിന്റെ നെഞ്ചിൽ തല വെച്ചാണ് അതിൽ തെറ്റ് എന്താണ് ഉള്ളത്......

അവരുടെ നേരെ നിന്നു അവളത് ചോദിക്കുമ്പോൾ ഉത്തരമില്ലാതെ നിന്നു അവർ. ""ഓഹോ..... എന്റെ കൊച്ച് മരിച്ചതും പോരാ അവന്റ കൊച്ചിനെ ഉറക്കി കിടത്തി അതിന്റെ മുമ്പിലാണോ ഈ പരിപാടി ........ പറയുകയും മുമ്പോട്ടു വന്നു ഉറങ്ങി കിടക്കുന്ന തുമ്പിയെ വലിച്ചു പൊക്കി എടുത്തിരുന്നു ഉറക്കത്തിൽ ഞെട്ടലോടെ അലറി കരഞ്ഞു തുമ്പി ദേക്ഷ്യം നിയന്ദ്രിക്കാനാകാതെ വൈശാഖ് അവരുടെ അടുത്തേക്ക് ചെന്നു. നിങ്ങൾ എന്താ ഈ കാണിക്കുന്നേ മോള് കരയുന്ന കണ്ടില്ലേ....... അവള് പേടിച്ചു....."" കുഞ്ഞിനെ എടുക്കാൻ കൈ നീട്ടിയതും അവർ മാറ്റിയിരുന്നു. നീ ഇവളെ അല്ലെ കെട്ടിയതു എന്റെ മോന്റെ കുഞ്ഞ് കരഞ്ഞു എന്ന്‌ വെച്ച് നീ എന്തിനാ ഇങ്ങനെ വെപ്രാളംപ്പെടുന്നത്.......നിന്റെ കൊച്ചൊന്നും അല്ലാലോ ഇത്ര വെപ്രാളപെടാൻ...... വൈശാഖിനോടായി അവർ പറഞ്ഞതും അവരുടെ വാക്കുകൾ അവനെ നോവിച്ചു. അമ്മ..... എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്....... ""

വൈശാഖിന്റെ സങ്കടം നിഴലിച്ച മുഖം കണ്ടതും സഹിക്കാനായില്ല അവൾക്ക് ദീപൂയേട്ടന്റെ അമ്മയുടെ"" എന്റെ മോന്റെ കുഞ്ഞ് എന്ന ""പ്രയോഗം വൈശാഖേട്ടനിൽ വേദനയാണ്‌ ഉണ്ടാക്കിയത് എന്ന്‌ അറിഞ്ഞു അവൾ അതാണ് സത്യമാണ്‌ എങ്കിലും ആ മനസിന്‌ അത് താങ്ങാനാകില്ല എന്ന്‌ തന്നോളം ആർക്ക് അറിയാം.... ആഹാ...... നീ കൊള്ളാലോ നീ അല്ലെ പറഞ്ഞത് എന്റെ ദീപുവിന്റെ കുഞ്ഞിനെ എപ്പോൾ വേണമെങ്കിലും വരാമെന്ന്...... പറയുകയും തുമ്പിയുടെ കവിളിൽ ഉമ്മ വെയ്ക്കാൻ നോക്കുമ്പോൾ അവൾ കുതറിക്കാൻ നോക്കുനുണ്ട്. ശരിയാണ് അമ്മേ പക്ഷെ....... ഇനി അമ്മക്ക് കണമെങ്കിൽ പറഞ്ഞാൽ മതി എവിടെയാണ് എങ്കിലും ഞാൻ കൊണ്ട് കാണിക്കാം......... ഓ അപ്പോൾ നീ പറഞ്ഞതിന്റെ അർത്ഥം ഞാൻ ഇങ്ങോട്ട് വരരുത് എന്നാകും അല്ലെ........ അത് അല്ല..... അമ്മക്ക് വരാം പക്ഷെ അത് ഇവിടെ ഉള്ളവരെ പ്രത്യേകിച്ചും ഏട്ടനെ നോവിക്കാൻ ആകരുത് അത്രേ ഉള്ളു.........""

തന്റെ നേരെ കൈ നീട്ടി കരയുന്ന തുമ്പിയുടെ കൈയിൽ പിടിച്ചു അവൾ. തുമ്പി..... അച്ഛമ്മ യാണ്‌ മോളുടെ കരയണ്ട......... "" അതും പറഞ്ഞു അവരുടെ കൈയിൽ നിന്നും മേടിക്കാതെ തുമ്പിയുടെ കവിളിൽ ചുണ്ടുകൾ അമർത്തി. ഇന്ദുവിന്റെ വാക്കുകളെന്തു കൊണ്ടോ അവർക്ക് സന്തോഷം നൽകി നന്ദിയോടെ അവളെ നോക്കി. അമ്മ മോളെയും കൊണ്ട് ഹാളിലേക്കു ചെല്ല് ഞാൻ ചായ എടുക്കാം........ അവർ തുമ്പിയെ കൊണ്ട് മുറിയിൽ നിന്നു ഇറങ്ങുമ്പോൾ അപ്പോഴും വിതുമ്പി കരയുന്നുണ്ടായിരുന്നു അവൾ, അവളുടെ കരച്ചിൽ വൈശാഖിന് അസ്വസ്‌ഥപെടുത്തി , അവരുടെ പുറകെ തന്നെ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇറങ്ങി പോകുന്നവനെ നോക്കി നിന്നു അവൾ. ചെരിപ്പും ഇട്ടുകൊണ്ട് പറമ്പിലേക്ക് ഇറങ്ങി പോകുന്നത് കണ്ടിട്ടും എന്ത് കൊണ്ടോ വിളിക്കാൻ തോന്നിയില്ല അവൾക്ക്.

അമ്മക്ക് ചായയുമായി ചെല്ലുമ്പോൾ അമ്മ കൊണ്ട് വന്ന പൊതിയിൽ നിന്നു എന്തൊക്കയോ പലഹാരങ്ങൾ അവള്ക്കായി വായിൽ വെച്ച് കൊടുക്കുന്നുണ്ട് അവർ , ഇപ്പോൾ അമ്മയുമായി ഇണങ്ങി അവൾ എന്ന്‌ മനസിലായി ഇന്ദുവിന്‌ കുഞ്ഞുങ്ങൾ അങ്ങനെയാണല്ലോ അവർക്ക് ആരോടും പരാതിയും പരിഭവവും ഇല്ല സ്നേഹം മാത്രമേ ഉള്ളുവല്ലോ. ചായ മേടിച്ചു കുടിക്കുമ്പോൾ ആ കണ്ണുകൾ നിറയുന്നത് കണ്ടു ഇന്ദു എങ്കിലും താൻ കാണാതെ അത് മറക്കുന്നത് കണ്ടു അവൾ. പോകാൻ ഇറങ്ങുമ്പോൾ അഞ്ഞൂറിന്റെ കുറച്ചു നോട്ട് അമ്മയുടെ കൈയിൽ കൊടുത്തിരുന്നു അവൾ. ""അമ്മക്ക് എന്തങ്കിലും ആവശ്യം ഉണ്ടങ്കിൽ ചോദിക്കാൻ മടിക്കേണ്ട.....എന്നെ കൊണ്ട് ആകാവുന്ന പോലെ തരാം....... പിന്നെ അമ്മക്ക് എപ്പോൾ വേണമെങ്കിലും മോളെ വന്നു കാണാം പക്ഷെ അതിന്റെ പേരിൽ എന്റെ വൈശാഖേട്ടന്റ കണ്ണ് നിറയരുത് അമ്മേ ഇതൊരു അപേക്ഷയാണ്‌ ആ മനുഷ്യൻ അത്ര മേൽ സ്നേഹിക്കുന്നുണ്ട്

എന്നെയും അമ്മയുടെ മൊന്റെ കുഞ്ഞിനേയും......... കൈ കൂപ്പി അവളത് പറയുമ്പോൾ അവർ ഒന്നും പറയാതെ എഴുനേറ്റു പിന്നെ പൈസ എടുത്തു പേഴ്സിലേക്കിട്ടു. ""ഞാൻ ഇനി ഒന്നും പറയില്ല നീ ഇടക്ക് എനിക്ക് കുറച്ചു പൈസ തന്നാൽ മതി.......അവന്റ കുഞ്ഞായി തന്നെ ഇരുന്നോട്ടെ.......എനിക്ക് കുഴപ്പമില്ല......"" പറഞ്ഞു കൊണ്ട് തുമ്പിയുടെ കവിളിൽ മുത്തി കൊണ്ട് പോകുന്നവരെ അന്തിച്ചു നോക്കി നിന്നു അവൾ. തുമ്പിയെ ഗീതാമ്മയുടെ കൈയിൽ കൊടുത്തിട്ട് ഒരു ഗ്ലാസ്സ് ചായയും അമ്മ കൊണ്ട് വന്ന ഉണ്ണിയപ്പത്തിൽ നിന്നു രണ്ടെണ്ണവുമായി പറമ്പിലേക്ക് നടന്നു. ചെല്ലുമ്പോ അകലെ നിന്നെ കണ്ടു വാഴ തോട്ടത്തിന്റെ ഇടയിൽ നിലത്തിരിക്കുന്ന വൈശാഖിനെ. വൈശാഖേട്ടാ......... """ അവളുടെ വിളിയിൽ ഒന്ന് നോക്കിയിട്ട് പിന്നെയും അതെ പോലെ തന്നെയിരുന്നു അവൻ. ചായ യും ഉണ്ണിയപ്പവും മാറ്റി വെച്ചിട്ട് അവന്റെ അടുത്തായി ഇരുന്നു പിന്നെ അവന്റെ തോളിലേക്ക് തല ചായിച്ചു. അപ്പോഴും നോട്ടം പഴയത് പോലെ വാഴതോട്ടത്തിലേക്കു തന്നെയാണ്..

വൈശാഖേട്ടാ.........പിണങ്ങിയോ........ "" അവന്റെ കവിളിലൂടെ വിരലോടിച്ചു കൊണ്ട് ചോദിച്ചു അവൾ. അവളുടെ വിരൽ തുമ്പിൽ പിടിച്ചു ചുണ്ടിൽ അടുപ്പിച്ചു അവൻ. എന്തിന്....... ഏയ്‌..... വീര കരയുന്ന കണ്ടപ്പോൾ...... അപ്പോഴും പറയുന്നത് ദൃഷ്ടി മറ്റെങ്ങോ ആക്കിയാണ് അവൻ. ""എനിക്ക് അറിയാം ദീപൂയേട്ടന്റെ അമ്മയുടെ സംസാരം ഇഷ്ട്ടം ആയില്ല എന്ന്‌...... അമ്മ അങ്ങനെ യാണ്‌ മാറ്റാൻ പറ്റില്ല പിന്നെ അവരുടെ മകന്റെ കുഞ്ഞാണ് വീര എന്നുള്ള സത്യം ഞാൻ ഇടക്ക് മറക്കുന്ന കാരണം എന്നെ ഓർമ്മിപ്പിക്കൻ വരുന്നതാ അമ്മ......... പിന്നെ അവരിൽ നിന്നു ഒരിക്കലും ഞാൻ എന്റെ മോളെ അകറ്റില്ല ഏട്ടാ..... അത് ആ മനുഷ്യനോട് ചെയ്യുന്ന തെറ്റാവില്ലേ......

എനിക്ക് ദുഖം നൽകിയാണ്‌ പോയത് എങ്കിലും........ തുമ്പിയുടെ........ജന്മം കൊടുത്ത.......... പറഞ്ഞതും അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി അവൾ , അവളുടെമുടിയിലൂടെ തലോടി അവൻ ഇന്ദു...... നീ ചെയ്തതാണ് ശരിയാണെടോ ഒരു തെറ്റുമില്ല എനിക്കതിൽ പരാതിയുമില്ല രക്തബന്ധം എന്ന ഒന്നുണ്ട്...... അത് മായ്ച്ചാൽ പോകില്ല..... നമ്മുടെ മോൾ ബന്ധങ്ങൾ അറിഞ്ഞു വളരട്ടെ......... എനിക്ക് സങ്കടം ഒന്നുമില്ലടോ........ അത് നുണ ചെറിയ സങ്കടം ഉണ്ട് അല്ലെ...... വീര യുടെ അച്ഛന്....... അത് നമ്മുക്ക് തീർക്കാം......... എന്താ....... പറയുകയും അവന്റ കവിളിൽ കടിച്ചു കൊണ്ട് ഓടിപോയിരുന്നു ഇന്ദു കവിൾ തലോടി കൊണ്ട് ചിരിയോടെ അവനും.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story