ഇന്ദുലേഖ: ഭാഗം 5

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇപ്പോൾ ആറാം മാസമാണ് കോട്ടയം മെഡിക്കൽ കോളേജിൽ ഗൈനക്കോളജിയിൽ ആണ് കാണിക്കുന്നത് രണ്ട് പ്രാവശ്യവും ഗീതേച്ചിയാണ് വന്നത് ഏട്ടന് തിരക്കായത് കാരണം ആഗ്രഹമുണ്ട് എങ്കിലും പറയാറില്ല ഞാനും അറിയാം ഏട്ടന്റെ വിഷമം അത് കൊണ്ട് തന്നെ. വൈകുന്നേരത്തെ കഞ്ഞിക്കുള്ളത് അടുപ്പത്തു വെച്ചു വിറകു പുകഞ്ഞു നിന്നതും ഊതി വിട്ടു പുകയും ചാരവും പറന്നു കണ്ണ്നീറി നിറഞ്ഞു ഇട്ടിരിക്കുന്ന നൈറ്റിയിൽതൂത്തു കൊണ്ട് പിന്നെയും കുനിഞ്ഞു ഊതിയതും വയറ്റിൽ നിന്ന് ഒരു മിന്നൽ തലയിലേക്ക് പടർന്നതും സ്ലാബിൽ കൈ മുറുകെ പിടിച്ചു. ഏട്ടാ........ "" എന്റെ ഒരു വിളിയിൽ ഏട്ടൻ ഓടി വന്നിരുന്നു എന്റെ തോളിൽ പിടിച്ചു പേടിയോടെ എന്നെ നോക്കി

ആ കണ്ണുകളിലെ നീർ തിളക്കം നോക്കി നിന്നു ഒരു കൈയാൽ കവിളിൽ തലോടി ഞാൻ പിന്നെ ഏട്ടന്റെ വലം കൈ ഞാൻ എന്റെ അടിവയറ്റിലായി വെച്ച് എന്റെ കൈയാൽ പൊതിഞ്ഞു പിടിച്ചതും വയറ്റിലെ ഏട്ടന്റെ യും എന്റെയും തുടിപ്പ് കൈയിലൂടെ അരിച്ചു ഉറങ്ങിയിരുന്നു സന്തോഷത്തോടെ ഏട്ടൻ എന്നെ ചേർത്ത് പിടിക്കുമ്പോൾ ആ നെഞ്ചിലേക്ക് ചേർന്ന് നിന്ന് ഞാൻ എന്റെ തോളിൽ താടി മുട്ടിച്ചു നിന്നു പിന്നെ എന്റെ കഴുത്തിലേക്കു മുഖം അമർത്തി ആ കണ്ണീരാൽ എന്റെ കഴുത്ത് നനയുന്നതറിഞ്ഞു. ഇന്ദു...... എന്നോട് ക്ഷമിക്കടോ നിന്നെ ഒരു അല്ലലും അറിയാതെ നോക്കണം എന്ന് ഓർത്തു തന്നെയാണ് കൂടെ കൂട്ടിയത് എന്നാൽ ഈ ദീപു തോറ്റു പോകുവാന് പെണ്ണേ തോൽപ്പിക്കുവാണ്...... വയ്യ മടുത്തു.......

പറയുമ്പോൾ അവന്റ കണ്ണുകൾ പുകഞ്ഞു നിൽക്കുന്ന അടുപ്പൂലായിരുന്നു. മടുത്തു അല്ലേടി...... നീ........തോന്നുന്നുണ്ടോ ഇപ്പോൾ ഇന്ദു ഈ ഗതി പിടിക്കാത്തവന്റെ കൂടെ പോരാണ്ടായിരുന്നു എന്ന്....... പറയുമ്പോൾ ആ വാക്കുകൾ നിലതെറ്റി പോകുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു ഏട്ടന്റെ വാക്കുകൾ എന്റെ നെഞ്ചിലേക്ക് ആഴത്തിൽ കുത്തിയിറക്കും പോലെ തിരിഞ്ഞു നിന്ന് ഏട്ടനെ വട്ടം കെട്ടി പിടിച്ചിട്ടുരുന്നു ആ നെഞ്ചിൻ കുഴിയിലേക്ക് എന്റെ മുഖമിട്ട് അമർത്തി നിന്നു ഞാൻ ആ വിയർപ്പിന്റെ മണത്തോട് പോലും അടങ്ങാത്ത പ്രണയമാണ് ഇന്ദുവിനു.. ""ഇനി..... ഇങ്ങനെ ഒന്നും പറയല്ലേ ഏട്ടാ..... സ്നേഹം എന്തെന്ന് അറിഞ്ഞത് എന്റെ ഏട്ടന്റെ കൂടെ വന്നതിൽ പിന്നെ യാണ് ഈ ഇന്ദു.......

എനിക്ക് നഷ്ടപെടുത്താൻ വയ്യ ഈ സ്നേഹം..... ശ്വാസം മുട്ടി മരിച്ചു പോകും ഇന്ദു.... ഒരേ ശ്വസമായി ഞങ്ങൾ ഒഴുകി തീർന്നിരുന്നു സങ്കടങ്ങൾ പറഞ്ഞു തീർത്തു എന്റെ മടിയിൽ കിടന്നിരുന്നു ഏട്ടൻ. നാളെ അല്ലേ ഇന്ദു ചെക്കപ്പിന് പോകേണ്ടത്........ കഞ്ഞി കുടിച്ച പാത്രം കഴുകി കമത്തി വെയ്ക്കുമ്പോളാണ് ഏട്ടൻ എന്നെ വട്ടം ചുറ്റി പിടിച്ചു കൊണ്ട് ചോദിച്ചു. ഉം..... ഏട്ടനും വരുമോ നാളെ സ്കാനിംഗ് ഉണ്ട്....... അത് ഇന്ദു ഗീതേച്ചിയെ കൂട്ടി പൊയ്ക്കൊള്ളാമോ നീ എനിക്ക് നാളെ..... കുറച്ചു അത്യാവശ്യം ഉണ്ട് അതാണ് ഇന്ദു ...... പയ്യെ വന്നാൽ മതി...... പറഞ്ഞു കൊണ്ട് എന്റെ വയറ്റിലൂടെ വിരലുകൾ തലോടി കൊണ്ടിരുന്നു. നമ്മുടെ മോൾക്ക്‌ ജാനി ന്നു പേരിട്ടാൽ മതിട്ടോ.....

ഇന്ദു എന്റെ അച്ഛമ്മയുടെ പേരാണ് അച്ഛമ്മക്ക്‌ ഞാൻ എന്ന് വെച്ചാൽ ജീവനായിരുന്നു എനിക്കും...... തിരിഞ്ഞു ദീപുയേട്ടന് നേരെ നിന്നു ഞാൻ എന്നെ നോക്കാനാകാതെ ആ മിഴികൾ ഒലിച്ചു കളിക്കുന്നതറിഞ്ഞു ഞാൻ. ദീപുയേട്ടാ..... എന്താ..... എന്താ പറ്റിയെ എന്താണേലും എന്നോട് പറയാൻ മേലെ എനിക്കെന്തോ പേടി പോലെ ഏട്ടാ....... ആ മുഖം എന്റെ ഇരു കൈയിലായി കോരി എടുത്തിരുന്നു ഞാൻ ഇരു കണ്ണുകളിൽ നിന്നു ഉതിർന്നു വീഴുന്ന കണ്ണ് നീരിനെ ചുണ്ടുകളാൽ ഒപ്പിയെടുത്തു ഞാൻ , ആ മുഖമാകെ ചുംബനങ്ങളാൽ മൂടുമ്പോൾ ഇരു മിഴികളും നിറഞ്ഞു ഒന്നായി ഒഴുകി യിരുന്നു 🌾🥀🌾

ഏട്ടനുള്ള ദോശയും ഉണ്ടാക്കി ചമ്മന്തിയുമരച്ചു മേശപുറത്തു അടച്ച് വെച്ചു ഏഴു മാണിയുട ബസിനു പോകാമെന്നാണ് ഗീതേച്ചി പറഞ്ഞിരിക്കുന്നത്. കുളി കഴിഞ്ഞു ഇറങ്ങുമ്പോഴും ഏട്ടൻ ഉറങ്ങുവാണ് അലമാരിയിൽ നിന്നു ഒരു കോട്ടൺ സാരി എടുത്തു ഉടുത്തു കണ്ണാടിയിലൂടെ വയറിൽ നോക്കി പുക്കിളിനെയും മറച്ചു വയർ ഉന്തി തുടങ്ങിയിരുന്നു. ചെറുചിരിയോടെ കട്ടിലിനടുത്തായിഇരുന്നു ആ മുടിയിലൂടെ കൈ വിരലുകൾ ഓടിച്ചു കുറ്റിതാടിയിലൂടെ എന്റെ ചുണ്ടുകൾ ഞാൻ ഓടിച്ചു ഏട്ടൻ കണ്ണ് തുറന്നത് ആ ചുണ്ടിൽ ഞാൻ എന്റെ ചുണ്ടുകൾ അമർത്തി കൊണ്ട് ഞാൻ എഴുന്നേറ്റതും എന്റെ കൈയിൽ പിടിത്തമിട്ടിരുന്നു ആ നെഞ്ചിലേക്ക് വീഴുമ്പോൾ എന്നെ ഇറുക്കി പുണർന്നിരുന്നു ഏട്ടൻ . ഏട്ടാ...

വിട് ഞാൻ ഒരുങ്ങട്ടെ ഗീതേച്ചി ഇപ്പോൾ വരും...... പറഞ്ഞു കൊണ്ട് കുതറിച്ചു എഴുന്നേൽക്കാൻ തുടങ്ങിയതും തല എടുത്തു എന്റെ മടിയിലേക്ക് വെച്ചിരുന്നു ഏട്ടൻ എന്റേവയറിലേക്ക് മുഖം അമർത്തി ശ്വാസം മുട്ടിക്കും പോലെ പിന്നെ ചുണ്ടുകൾ മതി വരാതെ അമർത്തുമ്പോൾ അതിന് കണ്ണീരിന്റെ നനവും അറിഞ്ഞു ഞാൻ. ഏട്ടാ....... വിട് വാവക്ക്‌ നോവുട്ടോ......... ഇന്ദു ... നമ്മുടെ മോളോട് പറയണം അവളുടെ അച്ഛൻ പാവമാണ് എന്ന്...... കളിയിൽ തോറ്റു പോയവനാണു എന്ന് പറയുമോ ഇന്ദു....... ഏട്ടന്റെ വായിൽ എന്റെ കൈ വെച്ച് ഞാൻ പൊത്തിയിരുന്നു ഞാൻ. നിർത്താവോ... ഒന്ന് ഭ്രാന്ത് കേൾക്കണ്ട എനിക്ക്...... വാവ ഇങ്ങു വരട്ടെ തരുന്നുണ്ട്..... അച്ഛനിട്ട്..... പറഞ്ഞു കൊണ്ട് ആ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാൻ എഴുനേറ്റു.

മുടിയിൽ ചുറ്റി വെച്ചിരുന്ന തോർത്ത്‌ അഴിച്ചെടുത്ത് അഴയിലേക്കിട്ടു കണ്ണാടിയുടെ മുമ്പിലായി നിന്നു ഒരു കുഞ്ഞി പൊട്ടും സിന്ദൂരവും തൊട്ടു മുടി ചെറിയ ക്ലിപ്പിട്ടു അഴിച്ചിട്ടു. ബാഗ് എടുത്തു തിരിയുമ്പോൾ ഏട്ടൻ എഴുനേറ്റിരുന്നു അലമാര തുറന്നു ചെറു ചിരിയോടെ ഒരു പൊതി എന്റെ നേർക്ക് നീട്ടിയിരുന്നു. ""എന്താ.... ഇത്........"" കുറച്ചു പൈസ യാണ് ഇന്ദു കൈയിൽ ഇരുന്നോട്ടെ ആവശ്യങ്ങൾ വരില്ലേ...... കുറച്ചു പഴങ്ങൾ ഒക്കെ മേടിച്ചോളൂ.... കുറച്ചു ദിവസത്തേക്ക്....... ഇത്ര യും പൈസ വേണ്ട ഏട്ടാ..... കുറച്ചു മതി...... അതിൽ നിന്നു ആവശ്യത്തിന് എടുത്തു ബാക്കി ഏട്ടനെ ഏല്പിച്ചു. എന്തോ ആ വാക്കുകളും ഭാവവും എനിക്ക് അന്യമാണ് എന്ന് തോന്നി. ഏട്ടാ..... ഞാൻ ആഹാരം ഒക്കെ എടുത്തു അടച്ച് വെച്ചിട്ടുണ്ട്....

കഴിച്ചോണം ഞാൻ വരുമ്പോഴേക്കും വരില്ലേ....... ആ മുടിയിലൂടെ വിരലുകൾ ഓടിച്ചു ചോദിച്ചു ഞാൻ. ഉം....... ഞാൻ എങ്ങും പോകില്ല ഇന്ദു... നീ പോയിട്ട് വാ...... ഇന്ദു....... വാ ബസ് പോകും...... ഗീതേച്ചി മുറ്റത്തു നിന്നു വിളിച്ചതും ഏട്ടന്റെ കവിളിൽ മുത്തി കൊണ്ട് കതകു തുറന്നു വെളിയിലേക്ക് ഇറങ്ങിയിരുന്നു. ഞാൻ ഗേറ്റ് കടക്കുവോളം ആ തൂണിൽ ചാരി നിൽക്കുന്ന ഏട്ടനെ തിരിഞ്ഞു നോക്കി കൊണ്ട് നടന്നു എന്റെ കാഴ്ച്ചയെ മറക്കുവോളം. 🌾🥀🌾 സ്കാനിംഗ് കഴിഞ്ഞു ഡോക്ടറിനെ കണ്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു തൊണ്ട വല്ലാതെ വരളുന്ന പോലെ തോന്നി. ചേച്ചി നമ്മുക്ക് എന്തങ്കിലും കുടിക്കാം എനിക്ക് എന്തോ പോലെ..... ""ഈ ചൂട് അല്ലേ മോളെ വാ അവിടെ ഒരു കാപ്പി കട ഉണ്ട്..... എന്തങ്കിലും കഴിച്ചിട്ട് പോകാം ഇനി ബസ് എപ്പോൾ വന്നിട്ടാണ്....

അവളുടെ കൈയും പിടിച്ചു ആശുപത്രിയോട് ചേർന്ന് ഉള്ള കാപ്പി കടയിൽ കയറി ചായയും ബോളിയും പറഞ്ഞു. ഗീതേച്ചി... ആ ഫോൺ ഒന്ന് തരുമോ ഏട്ടനെ ഒന്ന് വിളിക്കാൻ എനിക്ക് എന്തോ പോലെ ഇതു വരെയായിട്ടും ഒന്ന് വിളിച്ചില്ലല്ലോ...... വയറിൽ കൈ താങ്ങി കൊണ്ട് പറഞ്ഞു ഇന്ദു. മോള് ചായ കുടിക്കൂ ഞാൻ വിളിക്കാം അവനെ..... ചേച്ചി നമ്പർ കുത്തി കാതോട് ചേർത്തതും ചൂട് ചായ ഞാൻ കൈയിൽ എടുത്തിരുന്നു. ""അവൻ ഫോൺ എടുക്കുന്നില്ലലോ മോളെ ചിലപ്പോൾ വണ്ടി ഓടിക്കുവായിരിക്കും...... ചേച്ചി അത് പറഞ്ഞതും ചായ ആ മേശയിലേക്ക് തന്നെ തിരിച്ചു വെച്ചിരുന്നു എന്റെ നെഞ്ചിൽ ഒരു വിറയൽ ഉണ്ടായി. ""ചേച്ചി എനിക്ക് എന്തോ ഒരു പേടി പോലെ..... നന്ദു വിനെ ഒന്ന് വിളിക്കുമോ..... ഗീതേച്ചി....

അവളെ ദയനീയമായി നോക്കി കൊണ്ട് അവർ നന്ദു വിന്റെ നമ്പർ കുത്തി കാതോട് ചേർത്തു ഓരോ റിങ്ങിലും തന്റെ നെഞ്ചിടിപ്പ് ഉയരുന്നതറിഞ്ഞു ഇന്ദു. "നന്ദു...... മോളെ ദീപു വീട്ടിൽ ഉണ്ടോ എന് ഒന്നു നോക്കിക്കേ..... അവനെ വിളിച്ചിട്ട് കിട്ടുന്നില്ല...... ഞാൻ വെയ്ക്കുന്നില്ല... അമ്മ ഞാൻ കുറച്ച് നേരം മുന്പേ കണ്ടതാ...... കിടന്നു ഉറങ്ങുവായിരിക്കും.....ഞാൻ കുളിച്ചു ഇറങ്ങിയാതെ ഉള്ളൂ ഞാൻ അങ്ങോട്ട് വിളിക്കാം....... പറഞ്ഞു കൊണ്ട് ഫോൺ വെച്ചതും അവർ തിരിഞ്ഞതും കണ്ടു വയറിൽ കൈയും പിടിച്ചു തൂണിൽ ചാരി നിൽക്കുന്നവളെ അവളുടെ മുഖത്തെ ദയനീയ അവസ്ഥഅവരെ സങ്കടപെടുത്തി. ""മോള്..... ഇവിടെ ഇരിക്ക് ഈ സമയത്തു ഇങ്ങനെ സങ്കടപെട്ടു കൂടാ അത് വയറ്റിൽ കിടക്കുന്ന കുഞ്ഞിനേയും ബാധിക്കും മോളെ......

ദീപു വീട്ടിൽ ഉണ്ടന്നാ പറഞ്ഞത് ചിലപ്പോൾ ഉറങ്ങി പോയിക്കാണും..... ഈ ചായ കുടിക്ക്..... ""വേണ്ട ചേച്ചി നമ്മുക്ക് പോകാം..... പറയുകയും അവൾ ആ പടികൾ ഇറങ്ങി ഗേറ്റ് കടന്ന് വഴിയിലേക്ക് ഇറങ്ങിയിരുന്നു അവരും പുറകെ ഓടി കണ്ണുകൾ ഇരുട്ട് കയറുന്ന പോലെ ദേഹം തളരുന്നു റോഡ് മുറിച്ചു കടക്കാൻ തുടങ്ങിയതും ഒരു കാർ അവളുടെ മുമ്പിലായി പെട്ടന്ന് കൊണ്ട് നിർത്തിയിരുന്നു. ഇന്ദു.......... """ പരിചിത മുള്ള ആ വിളിയിൽ അവൾ അകത്തേക്ക് നോക്കി ഗ്ലാസ്‌ താത്തി തന്നെ നോക്കുന്നവന് ഒരു ചിരി നൽകാൻ ശ്രമിച്ചു പരാജയപെട്ടു ഇന്ദുലേഖ. ഋഷി....... "" ആ പേര് ചുണ്ടുകൾ മന്ത്രിച്ചു. അരുകിലക്കു വണ്ടി നിർത്തി ഇറങ്ങി അവൻ. ആഹാ.... ഇന്ദു എത്ര നാളായടോ കണ്ടിട്ട്... സുഖം തന്നെ അല്ലേ.....

പറയുകയും അവളുടെ ഉന്തി നിൽക്കുന്ന വയറിലേക്ക് കണ്ണുകൾ ഉടക്കിയതും അവന്റെ മിഴികൾ തിളങ്ങി ചുണ്ടിൽ നിറഞ്ഞ ചിരി വിടർന്നു. ആഹാ..... വിശേഷം ഉണ്ടല്ലോ.... കൺഗ്രജുലേഷൻ ഇന്ദു....ദീപുവുമായി കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞു ഞാൻ.......എനിക്ക് ഇവിടെ ലാബിലാണ് ജോലി ആറുമാസം ആയതേ ഉള്ളൂ ജോലിക്ക് കയറിയിട്ട്...... അവന്നത് പറയുമ്പോഴും അവളുടെ കണ്ണുകൾ ദയനീയമായി നിറയുന്നത് കണ്ടു ഋഷ കണ്ണ് നീർ കവിളിനെ തഴുകുന്നുണ്ട്. എന്താടി.... എന്ത് പറ്റി നീയെന്താ കരയുന്നെ...... പറഞ്ഞു കൊണ്ട് അവളുടെ തോളിൽ പിടിച്ചു. അത്..... മോനെ ദീപു ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല എന്ന് പറഞ്ഞു ഒരേ കരച്ചിൽ.... ഒരു ഗ്ലാസ് വെള്ളം പോലും കുടിയ്ക്കുന്നില്ല..... കാറിൽ കൈ ഊന്നി തളർന്നു നിൽക്കുന്നവളുടെ കൈയിൽ കൂട്ടി പിടിച്ചു അവൻ. എന്റെ.... ഇന്ദു ഈ നിസാര കാര്യത്തിനാണോ.... ഏഹ്....

എടി ആണുങ്ങൾ അല്ലേ എന്തങ്കിലും തിരക്ക് ആയിക്കാണും.... അല്ലെങ്കിൽ ബൈക്ക് ഓടുക്കുവായിരിക്കും... ചെറിയ കാര്യങ്ങൾക്കു ടെൻഷൻ കാണിച്ചു ബിപി കൂട്ടരുത്....... വാ വന്നു കയറ്..... ഞാൻ കൊണ്ടാക്കാം..... പറഞ്ഞു കൊണ്ട് കാറിന്റെ ഡോർ തുറന്നു ഒരു നിമിക്ഷം എന്ത് ചെയ്യണമെന്നറിയാതെനിന്നു അവൾ. ഗീതേച്ചി തോളത്തു തൊട്ടതും അവൾ കാറിലേക്ക് കയറി പുറകെ അവരും. മിററിലൂടെ നോക്കി കാണുകയായിരുന്നു ഋഷിഅവളെ പഴയ പ്രസരിപ്പും ചിരിയും അവളിൽ നിന്നു മാഞ്ഞു പോയത് പോലെ കൺ തടങ്ങളിൽ കറുപ്പ്‌പടർന്നിട്ടുണ്ട് ആകെ മൊത്തം ക്ഷീണിച്ചു എന്തോ വിഷമം തോന്നി ഋഷിക്ക്. ""ചേച്ചിക്ക് അറിയുമോ ദീപുവിന്റെയും ഇവളുടെയും പ്രണയകഥ അഞ്ചു വർഷത്തെ കൊണ്ട് പിടിച്ചപ്രണയമായിരുന്നു....

. ഇവളെ കല്യാണം കഴിക്കാൻ ആലോചിച്ചു ചെന്ന എന്റെ മുഖത്തു നോക്കി പറഞ്ഞു എനിക്ക് ദീപുയേട്ടനെ ആണ് ഇഷ്ട്ടം..... അവിടെ വേറെ ഒരാൾക്ക് സ്ഥാനം ഇല്ല അത്രേ...... അന്ന് എന്റെ മുമ്പിൽ ഇട്ടാ ഇവളുടെ ഏട്ടൻ തല്ലിയത് എന്നിട്ടും കുലുങ്ങാത്തവൾ ആണ് ഇപ്പോൾ അവൻ ഫോൺ എടുത്തില്ല എന്നു പറഞ്ഞു മോങ്ങുന്നത്....... ഡ്രൈവിങ് ന്റെ ഇടയിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി ഋഷി. അപ്പോഴും അവൻ അറിയുകയായിരുന്നു തന്റെ വാക്കുകൾ അവൾ അറിയുന്നുപോലുമില്ല എന്ന്. വഴിയിൽ നിന്നു തിരിഞ്ഞതും ആളുകൾ കൂട്ടത്തോടെ പോകുന്നതും വണ്ടികൾ ഇരുവശത്തായി നിർത്തി ഇട്ടിരിക്കുന്നതും ഒരു ഉൾഭയത്തോടെ നോക്കി ഗീത. അപ്പോഴും കൈയും ചുണ്ടുകളും വിറച്ചു കൊണ്ട് ഒരു കൈയാൽ ഗീതേച്ചിയെ അമർത്തി അവൾ. വീടിനോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന പോലീസ്ജീപ്പിൽ കണ്ണുകൾ ഉടക്കിയതും ഉൾകിടിലെത്തോടെ പരസ്പരം നോക്കി

ഋഷിയും ഗീതയും ആളുകൾ കൂട്ടത്തോടെ നിന്നു അടക്കം പറയുന്നു പിന്നെ ദയനീയതയോടെ കാറിൽ ഇരിക്കുന്നവളെ നോക്കി സ്ത്രീകൾ. കാർ നിർത്തിയതും ഗീതയും ഋഷിയും ഇറങ്ങി ഡോർ തുറന്നു അവളുടെ കൈയിൽ പിടിച്ചു എങ്കിലും അവൾ ഒരു പാവകണക്കെ യിരുന്നു കണ്ണുകൾ അപ്പോഴും നാലു പാടും ചലിച്ചു കൊണ്ടിരുന്നു ഇരു കൈകളും വയറിൽ അമർത്തി. ഗീത അവളെ പിടിച്ചു ഇറക്കിമുന്പോട്ട് കാലുകൾ വെച്ചതും നന്ദു ഓടി വന്നു ഗീതയുടെ നെഞ്ചിലേക്ക് വീണിരുന്നു. ""അമ്മേ.... അമ്മേ.... ദീപുഏട്ടൻ...."" പറയുകയും അലറികരഞ്ഞിരുന്നു , അവരുടെ കൈയിൽ മുറുകെ പിടിച്ചിരുന്ന അവളുടെ വിരലുകൾ അയഞ്ഞു മുന്പോട്ട് ഒരു ഏങ്ങലോടെ ആഞ്ഞതും ഋഷിയുടെ കൈ അവളിൽ പിടുത്തമിട്ടു. ""ഇന്ദു..... പോകണ്ട..... അത്......"" അവളെ മുറുക്കെ പിടിച്ചിരുന്ന അവനെയും കുതറിച്ചു കൊണ്ട് മുന്പോട്ട് ഓടിയിരുന്നു അവൾ , തന്റെ പ്രാണനായവനിലേക്ക്...... 💔........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story