ഇന്ദുലേഖ: ഭാഗം 6

indulekha

എഴുത്തുകാരി: നിളകാർത്തിക

ഇന്ദു..... പോകണ്ട..... അത്......"" അവളെ മുറുക്കെ പിടിച്ചിരുന്ന ഋഷിയുടെ കൈ കുതറിച്ചു കൊണ്ട് മുന്പോട്ട് ഓടിയിരുന്നു അവൾ , തന്റെ പ്രാണനായവനിലേക്ക്...... പതറി പോകുന്ന കാലടികളെ നിയന്ത്രിക്കാൻ ശ്രമിച്ചു പരാജയപെട്ടു ഒരു ഭ്രാന്തിയെ പോലെ ഓടിയിരുന്നു അവൾ. മുറ്റത്തും വരാന്തായിലും കൂടി നിൽക്കുന്ന ആളുകളെ വകഞ്ഞു മാറ്റി ഓടുമ്പോൾ കല്ലിൽ തട്ടി വീഴാൻ ആഞ്ഞതും അവളുടെ കൈയിൽ പിടിച്ചു താങ്ങി നിർത്തിയിരുന്നു ഋഷി "ഇന്ദു......... അവര് ഇങ്ങു കൊണ്ട് വരും അപ്പോൾ കാണാം...... എനിക്ക് കാണണം...... എനിക്ക്.... ദീപുയേട്ടാ...... ദീപുയേട്ടാ...... നുണയാ.... ആ കുട്ടി ഒന്ന് കണ്ടോട്ടെ....... അവിടെ നിന്ന പ്രായമായ ഒരാൾ പറഞ്ഞതും ഋഷിയുടെ കൈവിട്ട് ഓടിയിരുന്നു പുറകെ ഗീതയും ഋഷിയും വാതിൽക്കൽ നിൽക്കുന്ന പോലീസുകാരെ വകഞ്ഞു അകത്തേക്ക് കയറിയിരുന്നു മുറിയിലേക്ക് അടുക്കും തോറും ദേഹം വിറ കൊണ്ടു ഒരു കൈ കൊണ്ടു അടി വയറ്റിൽ താങ്ങി വാതിൽ പടിയിൽ പിടിച്ചു ചാരി നിന്നു. ഗീതേച്ചിയുടെ കൈയും പിടിച്ചു നടക്കുമ്പോൾ മുമ്പിൽ കാണുന്ന ചലനമറ്റ രണ്ടു കാലുകൾ തല പെരുത്തു കയറിയതും ആ വീടിനുള്ളിലെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ടു ഇന്ദുലേഖയുടെ അലറി കരച്ചിൽ ആ വീടിനുള്ളിൽ അലയടിച്ചു തന്റെ പ്രാണനായവന്റെ തൂങ്ങി നിഴ്ചലമായ ഇരു കാലുകളും നെഞ്ചോട് ചേർത്ത് അമർത്തി പിടിച്ചു. ഏട്ടാ.....

എഴുനേല്ക്ക്..... ഇന്ദുവാ..... എഴുനേല്ക്ക്...... വേദനിക്കും ഏട്ടാ...... സർവ്വ ശക്തിയുമെടുത്തു അവന്റെ കാലിൽ പിടിച്ചു ഉയർത്തനായി ശ്രമിച്ചു അവൾ. സാറെ..... ഏട്ടൻ..... ഒന്ന് അഴിക്കുമോ..... ഏട്ടന് വേദനിക്കും.... ഗീതേച്ചി...... ഏട്ടൻ.... ആ കാലുകളിൽ ഒരു ഭ്രാന്തിയെ പോലെ മുഖമിട്ട് ഉരുട്ടിക്കൊണ്ടിരുന്നു ചുണ്ടുക്ൾ ഭ്രാന്തമായി ഓടി നടന്നു. ""ഈ കുട്ടിയെ മാറ്റു ബോഡി ഇറക്കണം...... അതിലൊരു പോലീസ് കാരൻ ഗീതയോടായി പറഞ്ഞതും നെഞ്ച് കലങ്ങി നിൽക്കുന്നവളിലേക്ക് ഒന്നു നോക്കാൻ പോലുമാകാതെ നിന്നു അവർ അപ്പോഴും ആ കാലുകളിൽ നിന്നു പിടിത്തം വിടാതെ നിന്നു അവൾ. മോളെ....വാ...... പിന്നെ കാണാം........ ഇല്ല.... ചേച്ചി... ഏട്ടനെ വിട്ടു ഞാൻ വരില്ല.....എന്തിനാ എന്നെ പറ്റിക്കുന്നെ എഴുനേല്ക്ക്...... ഇന്ദുവിന് വേറെ ആരാ ഉള്ളെ...... നമ്മുടെ മോളെ കാണണ്ടേ ഏട്ടാ....... കരഞ്ഞു പിന്നെയും ആ കാലുകളെ പുണർന്നു നിന്നു. അടുത്ത് നിന്ന ഋഷിയെ ദയനീയമായി അവർ നോക്കിയതും ബലമായി പിടിച്ചു വലിച്ചിരുന്നു അവളെ അവൻ നെഞ്ച് വിങ്ങുന്ന വേദനയോടെ. ""ഇന്ദു...... വാ....... അവർക്കു ബോഡി ഇറക്കണം.... വാ... ഇല്ല എന്നു തല യാട്ടി കൊണ്ടു നിന്നതും ബലമായി അവളെ മുറിയിൽ നിന്നു ഇറക്കി അവൻ അവനിൽ നിന്നു കുതറിച്ചു കൊണ്ടു മുന്പോട്ട് ആഞ്ഞതും കണ്ണുകളിൽ ഇരുട്ട് കയറിയതും പുറകോട്ട് ആഞ്ഞു പോയിരുന്നു അവളുടെ ഇരു തോളിലായി താങ്ങി വീഴാതെ പിടിച്ചിരുന്നു അവൻ, ""ഗീതേച്ചി ഇന്ദുവിനെ കിടത്തിയിട്ട് കുറച്ചു വെള്ളം ഇങ്ങു എടുത്തോ.....

അടുത്ത് കണ്ട മുറിയിലെ കട്ടിലിലേക്ക് കിടത്തിയിരുന്നു അവളെ. സാരി തുമ്പാൽ മുഖം അമർത്തി തുടച്ചു കൊണ്ടു അവർ അടുക്കളയിലേക്ക് ചെന്നു അവനായി അടച്ച് വെച്ചിരുന്ന ചായയും ദോശയും അപ്പോഴും ഒരു ചോദ്യചിഹ്നം പോലെ ഇരിപ്പുണ്ടായിരുന്നു തികട്ടി വന്ന സങ്കടത്തെ നിയന്ത്രിക്കാനാകാതെ സാരി തുമ്പു വായിക്കുള്ളിൽ അമർത്തി വാതിലിലേക്ക് ചാരി. അമ്മേ..........""" നന്ദു ഓടി വന്നു അവരെ ഇറുക്കി പുണർന്നു. ദീപുയേട്ടൻ എന്തിനാ അമ്മേ ഇങ്ങനെ ചെയ്തേ ആ പാവം ചേച്ചിയെ ഒറ്റയ്ക്ക് ആക്കി...... കരഞ്ഞു കൊണ്ട് അവരുടെ മാറിലേക്ക് ചാരി. മോളു....... ഇന്ദുവേച്ചിയുടെ അടുത്തേക്ക് ചെല്ല് അതിനു ആരുമില്ലാതെ ആയില്ലേ...... ഒരു ഗ്ലാസിൽ വെള്ളമെടുത്തു അവളുടെ കൈയിലേക്ക് കൊടുത്തു അവർ. പൈപ്പിലെ വെള്ളത്തിൽ മുഖം കഴുകി നെഞ്ചിൽ കൈ വെച്ചു നിന്നു. ""എന്നാലും എന്റെ ഗീതേച്ചി ആ ചെക്കൻ എന്ന പണിയാ കാണിച്ചേ....... ശോ നല്ലൊരു പയ്യനായിരുന്നു....... അടുക്കളയിലേക്ക് കയറി കൊണ്ട് അയല്പക്കത്തെ സുമ പറഞ്ഞതും ഒന്നും മിണ്ടാതെ നിന്നു.

""ചില ശകുനം പിടിച്ചതങ്ങള് കൂടെ കൂടിയാൽ ചെക്കൻ മാരുടെ ജീവിതം ഒക്കെ ഇങ്ങനെയേ ആകൂ........ ""അതെ നേര് തന്നെ യാണ് നല്ല രീതിയിൽ ജീവിച്ചചെക്കനാണ്.... ആ പെണ്ണ് എന്ന് കൂടിയോ നഷ്ടം മാത്രേ ഉള്ളു ദീപുവിന്....... "" ചുറ്റിനും കൂടി നിൽക്കുന്നവരുടെ വാക്കുകൾ അവരിൽ ദേക്ഷ്യം നിറച്ചു. ""ഒന്ന് നിർത്താമോ നിങ്ങള്ക്ക്...... എല്ലാം നഷ്ടപെട്ടു ഒരു പാവം പെൺകൊച്ചു തകർന്നു കിടക്കുവാ ആശ്വസിപ്പിച്ചില്ല എങ്കിലും തകർക്കരുത്...... ഗീത കൈ ചൂണ്ടി പറഞ്ഞു അവരോട്. ""അതിനു ഗീതേച്ചി ഞങ്ങളോട് ദേക്ഷ്യപെടുന്നത് എന്തിനാ കാര്യം പറഞ്ഞു എന്ന് അല്ലേ ഉള്ളു......... ആളുകൾ പറയുന്നുണ്ട്..... ആര്ഭാടത്തിനു വേണ്ടി പലിശക്ക്‌ കാശു മുഴുവൻ എടുത്തു കൂട്ടിയിട്ട് അല്ലേ ഈ ഗതി....... അവരിൽ ഒരാൾ ഇഷ്ട്ടപെടാതെ പറഞ്ഞു. ""എട്ടുമാസമായി എനിക്ക് ഇന്ദുവിനെ അറിയാം...... ഒരു വർഷമായി ദീപുവിനെയും ഒരു പാവം പിടിച്ചപെങ്കൊച്ചാണ് അത്....... ആ കൊച്ചിനെ കെട്ടുന്നതിന് മുൻപ് മേടിച്ചു കൂട്ടിയ കടമാണ് അതിനു ആ കൊച്ചിനെ പഴിച്ചാലുണ്ടല്ലോ എന്റെ വീട്ടിലാണ് നില്കുന്നത് എന്ന ഓർമ്മ വേണം........

കൈ ചൂണ്ടി പറഞ്ഞു കൊണ്ട് പോയിരുന്നു അവർ. ""ഇവര് ആ പെണ്ണിനെ ന്യായികരിക്കുവല്ലേ ഉള്ളു ഇവരുടെ ഗുണം കൊണ്ട് രണ്ട് മക്കളെയും കൊടുത്തിട്ട് ഇട്ടേച്ചു പോയതല്ലേ കെട്ടിയോൻ വെറൊരുത്തിയുടെ കൂടെ.......എങ്ങനെയാണ് രണ്ടിനെയും വളർത്തിയത് എന്ന് നാട്ടിൽ പാട്ടാണ്..... ""ആവശ്യമില്ലാത്തത് എന്തിനാ ചേച്ചി ഇങ്ങനെ ഒക്കെ പറയുന്നത് വർഷങ്ങളായി അറിയുന്നതല്ലേ..... എന്റെ ചിറ്റയെ കുശുമ്പും കുന്നായ്മയുമായി ഇറങ്ങിക്കോളും ഓരോന്നും...... സാരിയുടെ തുമ്പു എളിയിൽ കുത്തി കൊണ്ട് ഒരു പെൺകുട്ടി അകത്തേക്ക് കയറി കൈയിലിരുന്ന ബാഗ് സ്ലാബിലേക്ക് വെച്ചു കൊണ്ട് അവരെ എല്ലാം രൂക്ഷമായി നോക്കി. ""ഇതാര് സായികുഞ്ഞോ....... എന്നാ വന്നത്....... അതിലൊരു സ്ത്രീ ചെറിയ ചമ്മലോടെ പറഞ്ഞതും നെഞ്ചിൽ കൈ കെട്ടി അവരെ നോക്കി അവൾ. ""ഞാൻ വന്നിട്ട് ഇരുപതിനാലു വർഷമായി....... എന്താ...... പിന്നെ ഇതൊരു മരണ വീടാണ് ആ ഓർമ്മ വേണം പിന്നെ നിങ്ങളുടെ ഒക്കെ ചീഞ്ഞ നാവു കൊണ്ട് എന്റെ ചിറ്റയെ വല്ലതും പറഞ്ഞാൽ അറിയാല്ലോ സായിയെ....... നോക്കി നിൽക്കില്ല..... പറഞ്ഞു കൊണ്ട് അവിടെ നിന്നു പോയിരുന്നു.

നന്ദുവിന്റെ മടിയിൽ തളർന്നു കിടക്കുവാണ് ഇന്ദു കരഞ്ഞു വീർത്ത കൺപോളകളും കണ്ണ് നീർ പറ്റിപ്പിടിച്ച കവിളും അവളുടെ ദുഖത്തെ എടുത്തു കാണിച്ചു ഉന്തി നിൽക്കുന്ന അവളുടെ വയറിൽ കണ്ണുടക്കിയതും ഗീതയുടെ നെഞ്ച് നീറി കൊണ്ടിരുന്നു. അവരുടെ അടുത്തായി നിലത്തു ഇരുന്നു ഗീത ചുവരിൽ ചാരിയിരിക്കുന്ന നന്ദുവിന്റെ തോളിൽ പിടിച്ചു അവർ. ""മോളെ... നന്ദു ... ഇന്ദു വെള്ളം കുടിച്ചോ....... പതറിയ സ്വരത്തോടെ അവർ അത് ചോദിച്ചതും 'ഇല്ല ' എന്ന് തലയാട്ടി അവൾ. തളർന്നു കിടക്കുന്നവളുടെ മുടിയിലൂടെ വിരലുകൾ ഓടിച്ചു അവർ. ചിറ്റേ....... "" സായിയുടെ സ്വരം കേട്ടതും തല ഉയർത്തി നോക്കി അവർ ഒരു ചിരിയോടെ അവരുടെ അടുത്തായി നിലത്തു ഇരുന്നു. '"മോളു എപ്പോഴാ വന്നേ.........''' "ഞാൻ രാവിലെ വന്നതേ ഉള്ളു ചിറ്റേ അപ്പോഴാ ഇതു അറിഞ്ഞത്....... ദീപൂ തൂങ്ങി നിൽക്കുന്ന മുറിയിലേക്ക് ഒന്ന് നോക്കി അവൾ പോലീസ് മഹസ്സർ തയാറക്കി ബോഡി ഇറക്കി യിരുന്നു. ""അയ്യോ..... എന്റെ മോനെ കൊന്നേ........ ഞങ്ങൾക്ക് ഇനി ആരുണ്ടോ....... അയ്യോ.....

അലച്ചു അലറി കരഞ്ഞു കൊണ്ട് അകത്തേക്ക് ഓടി വന്നിരുന്നു സിന്ധുവും ദീപ്തിയും. അവിടെ കൂടി നിന്ന ആരൊക്കയോ ചേർന്ന് അവരെ പിടിച്ചു വെച്ചു.അവർ വേദനയോടെ നീഒലത്തേക്കിരുന്നതും കണ്ടു നന്ദുവിന്റെ മടിയിൽ കിടക്കുന്നവളെ. ""കൊണ്ട് കൊന്നില്ലെടി നീ എന്റെ മോനെ........ പറയുകയും ചാടി എഴുനേറ്റു അവളുടെ മുടികുത്തിൽ പിടിച്ചിരുന്നു തളർന്നു മയങ്ങി കിടന്നവൾ ഞെട്ടലോടെ എഴുനേറ്റു. സിന്ധുവച്ചി എന്താ ഈ കാണിക്കുന്നേ വിട്...... ഇന്ദുവിനെ....... ഗീത അവരെ പിടിച്ചു മാറ്റി. ഈ ഒരുമ്പെട്ടവൾ എന്ന് കൂടിയോ എന്റെ കുഞ്ഞ് അന്ന് തകർന്നു....... പറഞ്ഞു കൊണ്ട് ഇരു തോളിലും പിടിച്ചു ഉലച്ചു. നിങ്ങൾ എന്താ ഈ കാണിക്കുന്നേ....... ആ കുട്ടി ഗർഭിണിയാണ്......... സായി അവരുടെ കൈയിൽ പിടിച്ചു നിർത്തി. ""ഓഹോ..... വെറുത അല്ല എന്റെ കുഞ്ഞ് ചത്തത് ആരുടേയാടി ഈ വിഴുപ്പ്....... ""നിങ്ങൾ എന്തൊക്കെ തോന്നിവാസമാണ് പറയുന്നത് മകൻ മരിച്ചു കിടക്കുമ്പോൾ ഇങ്ങനെഒക്കെ യാണോ പറയുന്നത്........ ഋഷി കോപത്തോടെ അവരോടു ചോദിച്ചു. """നീ ആരാടാ അത് ചോദിക്കാൻ.... ഏഹ്....... എന്താ ഇവിടെ ബഹളം ഒരാൾ മരിച്ചു കിടക്കുമ്പോഴാണോ ഈ ഒച്ചപാട്.... ഇനി ബഹളം വെച്ചാൽ വെളിയിൽ തൂക്കും ......

ഒരു പോലീസ് കാരൻ അത് പറഞ്ഞതും അവർ മിണ്ടാതെ ഒരു മൂലയിലേക്കായി ഇരുന്നു. അപ്പോഴും ഒന്ന് കരയാൻ പോലുമാകാതെ മരവിച്ചു ചുവരിലേക്ക് ചാരി ഇരുന്നു പോയിരുന്നു ഇന്ദു അപ്പോഴും ആ കൺ മുമ്പിൽ സങ്കടം ഒതുക്കി നിറ ഞ്ഞു ചിരിക്കുന്ന തന്റെ ദീപു ഏട്ടൻ മാത്രമായിരുന്നു പോലീസ് കാര് നൽകിയ പേപ്പറുകളിൽ ഒപ്പിട്ട് കൊടുത്തത് ഋഷി ആയിരുന്നു. ""ഒരു പഴയ പായോ എന്തങ്കിലും ഇങ്ങോട്ട് എടുത്തോളൂ ബോഡി പൊതിയാനാണ്....... ഒരു പോലീസ് കാരൻ അത് പറഞ്ഞതും ഗീത എഴുനേൽക്കാൻ തുടങി. ചിറ്റ അവിടെ ഇരുന്നോ ഞാൻ പോയി എടുത്തോണ്ട് വരാം....... പറഞ്ഞു കൊണ്ട് എഴുനേറ്റു സായി പിന്നെ വെളിയിലേക്ക് ഇറങ്ങി അപ്പുറത്തെ വീട്ടിലേക്കു നടന്നു. അവൾ കൊണ്ട് കൊടുത്ത പായയിൽ അവനെ കിടത്തി പൊതിഞ്ഞിരുന്നു നാലു പേര് എടുത്തു കൊണ്ട് വെളിയിലേക്ക് വന്നതും സിന്ധുവും ദീപ്തിയും അലറികരഞ്ഞിരുന്നു, അപ്പോൾ ജീവശവം പോലെ എങ്ങോട്ടോ മിഴികൾ പായിച്ചു ഇരുന്നിരുന്നു ഇന്ദുലേഖ.... 💔

ആംബുലൻസ് കണ്ണിൽ നിന്നു മാഞ്ഞതും നന്ദു ഇന്ദുവിനെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞിരുന്നു. ഇന്ദുയേച്ചി........ എന്തങ്കിലും ഒന്ന് പറയു ഇന്ദു യേച്ചി........... തന്റെ പ്രാണനായവൻ തന്നിൽ നിന്നു എന്നന്നേക്കുമായി അകന്നു പോയി എന്നുള്ള സത്യത്തെ ഉൾകൊള്ളാനാകാതെ മരവിച്ചിരുന്നു അവൾ ശ്വാസം പോലുമെടുക്കാനാകാതെ.. 🥀🌾 ""ആ...... കിച്ചുയേട്ടാ.......... ഫോൺ കാതോട് ചേർക്കുമ്പോൾ എന്ത് പറയുമെന്നറിയാതെ ഉഴറി സായി. ""എടി... രാവിലെ മുതൽ അമ്മയുടെയും നന്ദുവിന്റെയും ഫോണിൽ മാറി മാറി വിളിക്കുവാ...... ആരും ഫോൺ എടുക്കുന്നില്ല..... നീ അവിടെ ഉണ്ടങ്കിൽ അങ്ങോട്ട്‌ ഒന്ന് ചെല്ലുമോ ഇവിടെ ഇരുന്നിട്ട് എനിക്ക് മനസമാധാനം ഇല്ല നന്ദുവിനു വല്ലോം മേലായുകയും..... ഉണ്ടോ...... ""കിച്ചുയേട്ടാ ഞാൻ ചിറ്റയുടെ അടുത്ത് ഉണ്ട്........ അടിച്ചത് കെട്ടില്ലായിരിക്കും... ഞാൻ കൊടുകാം..... പിന്നെ അത്..... ആ ദീപുഏട്ടൻ ഇല്ലേ വാടകക്ക്‌ താമസിക്കുന്ന..... പുള്ളി ഇന്ന് രാവിലെ...... സൂയിസൈഡ് ചെയ്തു........ ഓരോ വാക്കുകളും പറയുമ്പോൾ ഒരു ഭയം തോന്നി സായിക്ക്‌. എന്റെ വീട്ടിൽ ആണോ......

തൂങ്ങിയത്......... ചോദിക്കുമ്പോൾ ആ വാക്കിലെ ഗൗരവം അവളിൽ പകപ്പ് ഉണ്ടാക്കി. അത്.... കിച്ചുയേട്ടാ....... നീ അമ്മക്ക് ഫോൺ കൊടുക്ക്‌ പിന്നെ നീ പോകുമ്പോൾ നന്ദുവിനെയും കൂടി കൊണ്ട് പോയ്‌ക്കോ അവിടെ നിർത്തണ്ട......... ഉം.......... """ മൂളി കൊണ്ട് ഇന്ദുവിനെ മടിയിൽ കിടത്തി നിലത്തിരിക്കുന്ന ചിറ്റയുടെ നേരെ ഫോൺ നീട്ടിയതും ആരാണ് എന്നു മുഖം ഉയർത്തി ചോദിച്ചു അവർ കിച്ചുയേട്ടൻ....... "" ഒരു ഉൽകിടിലെത്തോടെ ഫോൺ കാതോട് ചേർത്തു. കിച്ചു...... എടാ..... അത് ആ ദീപു...... ആത്മഹത്യ ചെയ്തു....... അവർക്ക് വാക്കുകൾ കിട്ടാതെ പതറി. ""അറിഞ്ഞു ഞാൻ......അനുഭവിക്കു....... ഞാൻ ഒന്നും പറയുന്നില്ല..... ഇനി ആ വീട് ആരെങ്കിലും എടുക്കുമെന്ന് തോന്നുന്നുണ്ടോ അമ്മക്ക്......... അവന്റെ വാക്കുകളിൽ കോപം നിറഞ്ഞിരുന്നു ""എടാ...... നീ......."" മടിയിൽ കിടക്കുന്ന അവളെ നോക്കിയിട്ടു സായ്‌വിന് നേരെ മുഖം കാണിച്ചു കൊണ്ട് അവർ എഴുനേറ്റു പുറകു വശത്തേക്ക് നടന്നു. ""കിച്ചു.... എടാ ഈ സമയത്ത് ആണോ... ഇങ്ങനെ ഒക്കെ പറയുന്നേ......

""എനിക്ക് ഒരു സമയവും നോക്കണ്ടേ കാര്യമില്ല അമ്മ ഒരു കാര്യം കേട്ടോ എല്ലാം കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ...... ആ വീട് ഒഴിച്ച് താക്കോൽ മേടിച്ചോണം....... കിച്ചു..... മോനെ..... ആ കുഞ്ഞ് തനിയെ ആടാ...... സഹായിക്കാൻ ആരുമില്ലാതെ...... എങ്ങനെയാ ഞാൻ പറയുക...... പോസ്റ്മാർട്ടതിന് കൊണ്ട് പോയിട്ടേ ഉള്ളു..... അടക്ക്‌ പോലും കഴിയാതെ....... നമ്മുക്ക് ഒരു മനുഷ്യപറ്റില്ലേ കിച്ചു....... "അമ്മ നമ്മുടെ വീട്ടിലേക്കു കൊണ്ട് വരരുത്..... പിന്നെ എനിക്ക് കുറച്ചു മനുഷ്യപറ്റൂ കുറവാണു പഴയത് മറക്കരുത് അമ്മ...... നമ്മളെ സഹായിക്കാൻ ആരുമില്ലായിരുന്നു എന്നത്....... അന്ന് കാണിക്കാത്ത മനുഷ്യപറ്റു നമ്മളും കാണിക്കണ്ട.......ആരോടും.... വേറൊന്നും എനിക്ക് കേൾക്കണ്ട ഞാൻ നാളെ വിളിക്കാം....... അവർ എന്തങ്കിലുംതിരിച്ചു പറയുന്നതിന് മുന്പേ ഫോൺ മറുവശത്തു കട്ട്‌ ആയിരുന്നു.... അവരുടെ കണ്ണുകൾ ദയനീയതയോടെ ചുവരിലേക്ക് ചാരി ഇരിക്കുന്നവളിലായിരുന്നു എന്ത് പറയണം എന്ത് ചെയ്യണമെന്നറിയാതെ വാതിൽ പടിയിലേക്ക് ചാഞ്ഞു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story