ഇന്ദുലേഖ: ഭാഗം 7

indulekha

എഴുത്തുകാരി: നിളകാർത്തിക

വൈകുന്നേരത്തോടെ ദീപുവിന്റെ ബോഡി യുമായി ആ പണി തീരാത്ത ആ വീട്ടിലേക്ക് തന്നെ കൊണ്ട് പോകാം എന്ന് തീരുമാനിച്ചു ആരെയും കാക്കണ്ട ല്ലോ അപ്പോൾ രാത്രിയിൽ തന്നെ അടക്കിയേക്കാം.. ഈ ഒരുസ്ഥിതിയിൽ വെച്ചോണ്ട് ഇരിക്കാൻ പറ്റത്തില്ലല്ലോ......... കൂട്ടത്തിൽ ആരോ പറഞ്ഞതും എല്ലാവരും സമ്മതിച്ചിരുന്നു അപ്പോൾ ഗീതയുടെ നെഞ്ചിലേക്ക് തളർന്നു കിടന്നിരുന്നു ഇന്ദു. ആ ചില്ലു കൂടിന്റെ അകത്തു മരവിച്ചു കിടക്കുന്നവനിലേക്ക് ജീവനില്ലാത്ത കണ്ണുകളാൽ നോക്കി യിരുന്നു അന്നേരമല്ലാതെ അവൾ ഒന്ന് കരഞ്ഞിട്ട് പോലുമില്ല എന്നുള്ളത് ഗീതയിൽ പേടി ഉണർത്തി. ദീപ്തിയുടെ മകൻ കർമ്മങ്ങൾ ചെയ്തു ബോഡി എടുക്കുമ്പോഴും ഒന്ന് അനങ്ങുക പോലും ചെയ്യാതെ ഇരുന്നു അവൾ. തെക്കേ തൊടിയിൽ തന്റെ പ്രിയപ്പെട്ടവന്റെ ചിത എരിയുമ്പോൾ ഭിത്തിയിൽ ചാരിയിരുന്നു കൊണ്ട് ഉന്തി നിൽക്കുന്ന വയറ്റിൽ ഇരു കൈകളും ഇറുക്കി പൊതിഞ്ഞു അവൾ നിർവികരമായി.... എരിഞ്ഞമരുന്ന ചിതയിൽ നിന്നു ഉയരുന്ന പുകയും ഗന്ധവും അവിടമാകെ നിറഞ്ഞതുംവായും പൊത്തി കൊണ്ട് കുളിമുറിയിലേക്ക് കയറിയിരുന്നുഇന്ദു ക്ലോസെറ്റിലേക്കു സർദിച്ചു കളഞ്ഞതും തളർച്ച യോടെ ചുവരിലേക്ക് ചാഞ്ഞു പിന്നെ ഊർന്നു തറയിലേക്ക് ഇരുന്നു,

നിറഞ്ഞിരിക്കുന്ന ബക്കറ്റിൽ നിന്നു കപ്പിലൂടെ വെള്ളമെടുത്തു തല വഴി ഒഴിച്ച് കൊണ്ടിരുന്നു ചുട്ട് പൊള്ളുന്ന ദേഹമാകെ തണുപ്പ് പടർന്നതും വിറങ്ങലിച്ചു പോയിരുന്നു. ""നന്ദു...... ഇന്ദു എന്തിയെ...... ഗീത വന്നു ചോദിച്ചതും കുളിമുറിയിലേക്ക് കൈവിരൽ ചൂണ്ടി കാണിച്ചു അവൾ. ഇത്രയും നേരമായിട്ടും..നീ.... നോക്കിയില്ലേ നന്ദു... ഈശ്വരാ... പറഞ്ഞു കൊണ്ട് വാതിലിൽ മുട്ടി കൊണ്ടിരുന്നു അവർ, എത്ര മുട്ടിയിട്ടും അനക്കം കേൾക്കാതെ വന്നതും പേടിയോടെ വെളിയിലേക്ക് ഓടിയിരുന്നു ആളുകൾ ഒഴിഞ്ഞു തുടങ്ങിയത് കാരണം കസേര കൾ ഒതുക്കി വെയ്ക്കുവാണ് ഋഷി. മോനെ..... ഒന്നിങ്ങു വന്നേ ഇന്ദു വാതിൽ തുറക്കുന്നില്ല....... വെപ്രാളംത്തോടെ വിളിച്ചു പറഞ്ഞതും കസേര അവിടെ വെച്ചിട്ട് ഓടി ചെന്നിരുന്നുഋഷി. എത്ര തട്ടിയിട്ടും അനക്കം കാണാതെ വന്നതും തോളുകൊണ്ട് ആഞ്ഞു തള്ളിയതും തുറന്നിരുന്നു നനഞ്ഞു ബോധമില്ലാതെ കിടക്കുന്നവളെ കണ്ടതും എല്ലാവരിലും ഞെട്ടലായിരുന്നു. കൈ തണ്ടിൽ നിന്നു ഇറ്റ് തുടങ്ങുന്ന ചോര കണ്ടതും നെഞ്ചിടിച്ചു എല്ലാവരുടെയും.....ഓടിച്ചെന്നു അവളെ കൈകളിൽ കോരി എടുത്തിരുന്നു ഋഷി പേടിയോടെ നന്ദുവും ഗീതയും, സായു അവളുടെ സാരി തുമ്പിൽ നിന്നു കീറി എടുത്ത തുണി കഷ്ണം കൊണ്ടു അവളുട കൈ തണ്ടിൽ ചുറ്റിയിരുന്നു.

അപ്പോഴും സായുവിന്റെ കണ്ണുകൾ നിലത്തു കിടക്കുന്ന പഴകിച്ച ആക്സോബ്ലൈഡിലായിരുന്നു. ""ചത്തു കാണും നാശം ചാകട്ടെ..... എന്റെ കുഞ്ഞിനെ കൊലക്കു കൊടുത്തവളല്ലേ......ചാകട്ടെ..... അവളെയും കൈ കളിൽ കോരി എടുത്തു വെളിയിലേക്ക്ഋഷി പോകുമ്പോൾ അവരിൽ നിന്നു വാക്കുകൾ അവന്റെ കണ്ണിൽ കോപത്തിന്റെ ചുവപ്പ് നിറച്ചു ഒന്ന് നിന്നുകൊണ്ട് രൂക്ഷമായി അവരെ നോക്കിയിട്ട് കാറിലേക്ക് കിടത്തി. ""നിങ്ങള്ക്ക് ഒന്ന് മിണ്ടാതെയിരിക്കാമോ... നിങ്ങള്ളൊക്കെ ഒരു അമ്മയാണോ മകൻ മരിച്ചു തീ പോലും അണഞ്ഞിട്ടില്ല...... ദീപൂവിൻറെ ഭാര്യ അല്ലേ ഇന്ദു നിങ്ങളുടെ മകന്റെ കുഞ്ഞ് അല്ലേ അവളുടെ വയറ്റിൽ......സഹിക്കാൻ കഴിയാഞ്ഞിട്ടല്ലേ ഈ കുട്ടി...... ഇങ്ങനെ ചെയ്തത്....... സായു അവരുടെ നേരെ നിന്നു ദേക്ഷ്യത്തിൽ പറഞ്ഞു. ""ദേ.... പെണ്ണേ എന്നോട് നീ അധികം പറയാൻ വരണ്ട..... എനിക്ക് അറിയാം...... ഓ അവള് പറയാൻ വന്നിരിക്കുന്നു എല്ലാവരും കൂടെ തലയിൽ വെച്ച് നടന്നോ ആർക്കു വേണം....... അവളെയും വേണ്ട അവളുടെ വയറ്റിൽ ഉള്ള ആ കുരുത്ത സാധനത്തിനെയും വേണ്ട...... എന്റെ കുഞ്ഞിനെ ഇല്ലാതാക്കിയിട്ട്...... ചത്തു തുലയട്ടെ.......നഷ്ടപെട്ടത് ഞങ്ങൾക്ക് അല്ലേ... അവരുടെ സംസാരം കെട്ട് ദേക്ഷ്യം നിയന്ദ്രിക്കാനാകാതെ കൈ മുഷ്ടി ചുരുട്ടി സായു.

അവളുടെ കൈയിൽ വന്നു മുറുക്കെ പിടിച്ചു നന്ദു, വേണ്ട എന്ന് തല അനക്കി കാണിച്ചു. ""പരട്ട.... തള്ള....... "" മുറു മുറുത്തുകൊണ്ട് ഋഷിയുടെ അടുത്തേക്ക് ചെന്നു അവളും. ഋഷി അവളെ കിടത്തി അവളുടെ പൾസും ഹാർട്ട്‌ ബീറ്റും നോക്കി ഡോർ അടച്ച് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു കൂടെ സായുവും ഗീതയും. ""നന്ദു നീ വീട്ടിലേക്ക്‌ പൊയ്ക്കോ ഇവിടെ നിൽക്കണ്ട.....ഞങ്ങൾ അങ്ങോട്ട്‌ വന്നോളാം..... പറഞ്ഞു കൊണ്ട് അവളുടെ കൈയിലേക്ക് താക്കോൽ കൊടുത്തു ഗീത. ""ഓ.... എന്റെ മോൻ പോയാലെന്താ അവൾക്കു പുതിയ സംബന്ധക്കാരെ കിട്ടിയല്ലോ...... പോയതർക്കാ.... നമ്മൾക്ക്...... അവരത് പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിയിരുന്നു. അവർ അകത്തേക്ക് പോകുന്നതും നോക്കി നിന്നിട്ട് അവിടെ നിന്നു ഉറങ്ങിയിരുന്നു നന്ദു. ""മുറിവ് അത്ര ആഴത്തിൽ ഉള്ളതല്ല അധികം ചോര പോയിട്ടില്ല അതായതു മുറിച്ച ആ സമയത്തു തന്നെ നിങ്ങൾ കണ്ടു അതാണ് രക്ഷയായത് ബിപി തീരെ കുറവാണു അതാണ് ബോധം മറഞ്ഞത് പിന്നെ ആ കുട്ടിയുടെ ശരീരം വീക്ക്‌ ആണ്...... ആറ് മാസമായി എന്നല്ലേ പറഞ്ഞത്......

ഈ സമയത്തു നല്ല കേയറിങ് വേണ്ടതാണ്.... വിഷമങ്ങൾ ഒന്നും മനസ്സിനു ഏറ്റു കൂടാ........പിന്നെ ഇത് പോലീസ് കേസ് ആകേണ്ടതാണ് പിന്നെ ഋഷി യേ അറിയാവുന്നതു കൊണ്ടു മാത്ര മാണ്........പിന്നെ ആ കുട്ടിയുടെ കാര്യങ്ങൾ കേട്ടപ്പോൾ എന്തായാലും ട്രിപ്പ് കഴിയുമ്പോൾ കൊണ്ട് പൊയ്ക്കോളൂ.... അതും പറഞ്ഞു ഡോക്ടർ നടന്നു അകലുമ്പോൾ സായുവും ഋഷിയും പരസ്പരം നോക്കി ദയനീയമായി. ഒബ്സെർവഷൻ വാർഡിൽ ചെല്ലുമ്പോൾ ഇന്ദു മയക്കത്തിലാണ് അടുത്തായി കസേരയിൽ അടുത്തായി ഇരിപ്പുണ്ട് ഗീതേച്ചി. ഡോക്ടർ എന്ത് പറഞ്ഞു മോനെ........മുറിവ് വലുതാണോ..... ചോര ഒത്തിരി പോയോ....... കുഴപ്പമില്ല ചേച്ചി ട്രിപ്പ് കഴിയുമ്പോൾ പോകാം പിന്നെ ഞാൻ ഇന്ദുവിനു കഴിക്കാൻ എന്തങ്കിലും കൊണ്ടുവരട്ടെ....... പറഞ്ഞു കൊണ്ടു വെളിയിലേക്ക് ഇറങ്ങിയിരുന്നു അവൻ. ""ഇതാരാ ചിറ്റേ ദീപൂ വിന്റെ കൂട്ടുകാരനാണോ....... സായു അവൻ പോകുന്ന വഴിയേ നോക്കി ചോദിച്ചു ""ആശുപത്രിയുടെ വാതിൽക്കൽ വെച്ച് കണ്ടതാ മോളെ ഇന്ദു മോളെ വിവാഹം ആലോചിച്ചു ചെന്നിരുന്നതാണ് എന്ന പറഞ്ഞത് കൂടെ പഠിച്ചതോ മറ്റോ ആണ്..... എന്തായാലും വല്യ ഉപകാരമായി മോളെ അല്ലങ്കിൽ എന്ത് ചെയ്തേനെ ആ നേരത്ത്....... സത്യം... ആ ദീപുവിന്റെ അമ്മയും പെങ്ങളും എന്ത് വൃത്തികെട്ട ജന്തുക്കളാണ്.....

പറയുമ്പോൾ സായുവിൽ അവരോടുള്ള വെറുപ്പ്‌ നിറഞ്ഞു. ""കിച്ചു ഏട്ടൻ എന്ത് പറഞ്ഞു വിളിച്ചിട്ട്...... എനിക്കാണേൽ പേടിച്ചിട്ടാ ഫോൺ എടുത്തത്..... സായു ഒരു കസേരയിട്ട് അവളുടെ അടുത്തായിയിരുന്നു കൊണ്ടു പറഞ്ഞു. """രണ്ട് ദിവസത്തിനുള്ളിൽ താക്കോൽ മേടിച്ചേക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്..... എനിക്കറിയില്ല മോളെ എങ്ങനെ പറയുമിതിനോട്.... എങ്ങോട്ട് പോകും ഈ കുട്ടി..... ദീപുവിന്റെ പുതിയ വീട് ജപ്തി വന്നു കിടക്കുവാണെന്നു അവസാന തീയതിയോളമായി അത്രേ.......എന്നാലും ഈ കുട്ടി എന്ത് പണിയാ കാണിച്ചത്..... നമ്മൾ കണ്ടില്ലായിരുന്നു എങ്കിലോ...... ""ജീവിക്കണ്ടേ എന്ന് തോന്നി കാണും നമ്മുക്ക് അത്രമേൽ പ്രിയപ്പെട്ടവർ നമ്മൾക്ക് വേദന തരുമ്പോൾ അവർ അകലുമ്പോൾ സഹിക്കാൻ കഴിയില്ല ചിറ്റേ ഇത് ചിറ്റക്കും എനിക്കും അറിയാവുന്ന പോലെ ആർക്കറിയാം അല്ലേ...... അവളുടെ മുഖത്തു വേദന നിറഞ്ഞു കണ്ണുകളിൽ കണ്ണ്നീരും അപ്പോഴും ഒന്ന് ചിരിക്കാൻ ശ്രമിച്ചു സായു. "" മരിച്ചു പോയി എങ്കിലും പറയാതെഇരിക്കാൻ പറ്റില്ല....... അയാൾ ചെയ്തത് ശരിയാണോ ചിറ്റേ നടുകടലിൽ തള്ളിയിട്ടു പോയത് പോലെ അല്ലേ..... ദീപു രക്ഷപെട്ടു ഇനി ഒന്നും അറിയണ്ടല്ലോ ആത്മഹത്യ എന്തിനും പരിഹാരമാണോ......

ജീവിതത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം മാത്രമാണ്....... സത്യം പറഞ്ഞാൽ എനിക്ക് ദേക്ഷ്യമാണ് തോന്നുന്നത്....... ഒരു കൊച്ചിനെയും കൊടുത്തിട്ട് പോയേക്കുന്നു.........ആ കുട്ടി ഇനി എങ്ങനെ ജീവിക്കും ........ ഭീരു...... പറയുമ്പോൾ അവളുട കണ്ണുകൾ നിറഞ്ഞൊഴുകി ഗീത കാണാതെ തൂത്തു വിട്ടു. മോളെ......... സായു......... അവർ സങ്കടത്തോടെ വിളിച്ചതും അവരെ നോക്കി ചിരിച്ചു അവൾ. ""ചിറ്റ എന്തുകൊണ്ട ആത്മഹത്യ ചെയ്യാതിരുന്നത് ചിറ്റേ....... ചിറ്റക്കും കാരണങ്ങൾ ഇല്ലായിരുന്നോ മരിക്കാൻ....... അവളത് ചോദിക്കുമ്പോൾ നോവാർന്ന ഒരു ചിരി ചിരിച്ചു അവർ """എന്റെ കുഞ്ഞുങ്ങൾ.....കിച്ചുവും നന്ദുവും അവർക്ക് വേണ്ടി ദൈവംതന്ന ജീവൻ നമ്മുക്ക് എടുക്കാൻ അവകാശം മില്ല എന്ന് തോന്നി പിന്നെ എന്നെ വേണ്ട എന്നു വെച്ച് പോയ ആളെ തോൽപ്പിക്കാൻ ജീവിച്ചു കാണിക്കണമെന്ന് തോന്നി അതൊരു വാശി ആയിരുന്നു......ചെയ്യാത്ത പണിയില്ല എന്റെ കിച്ചു അവൻ വെളിയിൽ പോയതിൽ പിന്നെ ഞാൻ പോയിട്ടില്ല ഒരു പണിക്കും...... അവൻ സമ്മതിച്ചിട്ടില്ല എനിക്ക് ഇന്ന് സന്തോഷമേ ഉള്ളു സായു.........

അയാളോട്എന്നെ ഇട്ടേച്ചു പോയ ഭര്ത്താവ് അയാളോട്....... എന്നെ ജീവിക്കാൻ പഠിപ്പിച്ചതിനു.......... അവരത് പറഞ്ഞു കൊണ്ടു സാരി തുമ്പാൽ കണ്ണുകൾ തുടച്ചു വിട്ടു. !""അപ്പോൾ ഇന്ദു കേട്ടല്ലോ...... അല്ലേ..... നമ്മുടെ ജീവൻ അത് വേണ്ട എന്ന് വെയ്ക്കാൻ നമ്മുക്ക് അധികാരമില്ല....... ജീവിച്ചു കാണിക്കണം തോൽപിച്ചു പോയില്ലേ നിന്റെ ഏട്ടൻ.....അത് പോലെ തോറ്റുപോകാൻ നല്ല എളുപ്പമാണ്..... കണ്ണുകൾ തുറന്നു തങ്ങളിലേക്കു നോക്കി കിടക്കുന്നവളെ നോക്കി പകപ്പോടെപറഞ്ഞു സായു, അപ്പോഴാണ് ഗീത തിരിഞ്ഞു നോക്കുന്നത് ഇരുന്നു കണ്ണുകളും നിറഞ്ഞു തങ്ങളെ നോക്കി കിടക്കുന്നവളെ അവർ ഇരു കൈകളും അവളുടെ കവിളിലൂടെ തലോടി. മോളെ... എന്ത് പണിയാ കൊച്ചേ നീ കാണിച്ചേ പേടിച്ചു പോയി....... പറഞ്ഞു കൊണ്ടു അവളുടെ നെറ്റിയിൽ മുത്തി അവർ. ""എടൊ...... മരിക്കാൻ വളരെ എളുപ്പമാണ് ജീവിച്ചു കാണിക്കാനാണ് പാട്..... ദീപു ഒളിച്ചോടി പോയത് പോലെ തനിക്ക് പോകാൻ പറ്റുമോ ഏഹ്..... പറഞ്ഞു കൊണ്ടു അവളുടെ കൈയിൽ പിടിച്ചു അവളുടെ വയറിൽ വെച്ച് കൊടുത്തു തും തന്റെ കായിലൂടെ ഒരു തരിപ്പ് അരിച്ചു ഇറങ്ങുന്നതറിഞ്ഞു ഇന്ദു കരച്ചിൽ ചുണ്ടുകൾ അമർത്തി കടിച്ചു പിടിച്ചു. ""ഈ വയറ്റിൽ കിടക്കുന്ന ഈ ജീവൻ എന്ത് പിഴച്ചു കുറച്ചു നേരത്തെ സുഖത്തിനു വേണ്ടി നിങ്ങൾ ഈ ഭൂമിയിലേക്ക് കൊണ്ട് വരാൻ പോകുന്ന ഈ കുഞ്ഞു എന്ത് പിഴച്ചു......

തനിക്ക് എന്ത് അവകാശമാണ് ഉള്ളത് ഈ കുഞ്ഞിനെ തീർക്കാൻ അമ്മ എന്നുള്ള അവകാശമോ...... ഉണ്ടാക്കാൻ അറിയാമെങ്കിൽ വളർത്താനും അറിയണം......... അല്ലാതെ...... ഓരോ വാക്കുകളും പറയുമ്പോൾ നിന്നു വിറച്ചു സായു അവളിൽ നിന്നു ഉതിർന്നു വീഴുന്ന ചോദ്യ ശരങ്ങളെ നേരിടാനാകാതെ മിഴികൾ താത്തി ഇന്ദു അവയിൽ നിന്നു വീഴുന്ന ചുടു കണ്ണ് നീർ അവളുടെ നെഞ്ചിനെയും മാറിനെയും നനച്ചു ഒഴുകി. സായു...... വേണ്ട...... എന്തൊക്കെയാ നീ പറയുന്നേ..... ഗീത അവളെ തടഞ്ഞു. അവളെ തടയണ്ട ചേച്ചി ഇവള് പറഞ്ഞത് നേരല്ലേ........ ഇന്ദു ഇപ്പോൾ ഈ ചെയ്തത് ഒരിക്കലും മാപ്പു അർഹിക്കാത്തത് ആണ്........ ഇന്ദു..... മുറിയിലേക്ക് കയറി വന്നു കൊണ്ടു പറഞ്ഞു ഋഷി. അവരുടെ ആരുടേയും മുഖത്തു നോക്കാനാകാതെ തല കുമ്പിട്ടു ഇരുന്നു അവളിൽ നിന്നു കേൾക്കുന്ന ചെറു കരച്ചിൽ ചീളുകൾ അവിടമാകെ നിറഞ്ഞു. വലം കൈയാൽ വയറിനെ പൊതിഞ്ഞു. ഞാൻ.... ഇനി മരിക്കില്ല എനിക്ക് ജീവിക്കണം....... ജീവിക്കണം.... ദീപുയേട്ടനെ പോലെ തോൽക്കില്ല...... തോൽക്കില്ല...... അവളത് പറഞ്ഞു കൊണ്ടു മുഖം പൊത്തി കരഞ്ഞതും അവളെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചിരുന്നു സായു. നിറഞ്ഞു വന്ന കണ്ണ് നീരിനെ തുടച്ചു കൊണ്ടു ഗീതയും, ഋഷിയും...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story