ഇന്ദുലേഖ: ഭാഗം 8

indulekha

എഴുത്തുകാരി: നിളകാർത്തിക

അവരുടെ ആരുടേയും മുഖത്തു നോക്കാനാകാതെ തല കുമ്പിട്ടു ഇരുന്നു അവളിൽ നിന്നു കേൾക്കുന്ന ചെറു കരച്ചിൽ ചീളുകൾ അവിടമാകെ നിറഞ്ഞു.വലം കൈയാൽ വയറിനെ പൊതിഞ്ഞു. ""ഞാൻ.... ഇനി മരിക്കില്ല എനിക്ക് ജീവിക്കണം....... ജീവിക്കണം.... ദീപുയേട്ടനെ പോലെ തോൽക്കില്ല...... തോൽക്കില്ല...... അവളത് പറഞ്ഞു കൊണ്ടു മുഖം പൊത്തി കരഞ്ഞതും അവളെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചിരുന്നു സായു. നിറഞ്ഞു വന്ന കണ്ണ് നീരിനെ തുടച്ചു കൊണ്ടു ഗീതയും, ഋഷിയും. കാറിൽ നിന്നു മുറ്റത്തേക്ക് കാലുകൾ പതിക്കുമ്പോൾ ദീപു വിന്റെ കൂടെ ആ വീട്ടിലേക്ക്‌ ആദ്യമായി വന്നതായിരുന്നു അവളുടെ കൺ മുമ്പിൽ പതറി പോകുന്ന കാൽവെയ്പ്പോടെ മുന്നോട്ട് നടക്കുമ്പോൾഇരു വശങ്ങളിലായി സായുവും ഗീതയും ചേർത്ത് പിടിച്ചിരുന്നു മുറ്റത്തു കിടക്കുന്ന ദീപുവിന്റെ ബൈക്കിലേക്ക് കണ്ണുകൾ പാറിയതും നെഞ്ച് വിങ്ങി നിറഞ്ഞു കണ്ണുകൾ ഇറുക്കി അടച്ച് കൊണ്ട് കാലുകൾ നിശ്ചലമായിരുന്നു അവളുടെ. ""ഇന്ദു....... മോളെ...... ഗീതേച്ചിയുടെ വിളിയിൽ കണ്ണുകൾ തുറന്നു വരാന്തായിലേക്ക് കയറുമ്പോൾ കണ്ടു നിലത്തു മണ്ണിൽ പുരണ്ടു കിടക്കുന്ന ദീപുയേട്ടന്റെ ചെരിപ്പുകൾ അവരുടെ കൈ വിട്ടു നിലത്തേക്ക് ഊർന്നു ഇരുന്നു ചെരുപ്പുകൾ എടുത്തു നെഞ്ചോട് ചേർക്കുമ്പോൾ അലറി വിളിച്ചു ഹൃദയം അപ്പോഴും മനസിൽ ഉറച്ചു തീരുമാനിച്ചിരുന്നു ഇന്ദുബാല ഇനി കരയില്ല എന്ന് കൺപോളകളിൽ നിന്നു

അടരാൻ തുടങ്ങിയ നീർ തുള്ളിയെ കൈ വിരൽ കൊണ്ട് തൂത്തു കളഞ്ഞു പിന്നെ തൂണിൽ കൈ പിടിച്ചു എഴുനേൽക്കാൻ ശ്രമിച്ചു എങ്കിലും ദേഹം തളർന്നിരുന്നു സായുവിന്റെ കൈയിൽ പിടിച്ചു മുറിയിലേക്ക് നടക്കുമ്പോഴും ആ ചെരുപ്പുകൾ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നു. ദീപുയേട്ടനോടൊപ്പം എട്ടു മാസങ്ങളോളം കഴിഞ്ഞ ആ മുറി വാതിലിലേക്ക് നടന്നതും സായു അവളെ പിടിച്ചു നിർത്തി. ഇന്ദു...... ആ മുറിയിൽ വേണ്ട.... നീ തുണികൾ എല്ലാം എടുത്തോ ചിറ്റയുടെ വീട്ടിൽ നിൽക്കാം തനിയെ ഈ സമയത്തു നിൽക്കണ്ട ..... അങ്ങോട്ട് പോകാം..... സായു അത് പറയുമ്പോൾ നിർവികാരമായി നോക്കി അവളെ. വേണ്ട..... എനിക്ക് ഈ വീട്ടിൽ ഈ മുറിയിൽ കിടന്നാൽ മതി...... ഈ മുറിയിൽ ഏട്ടന്റെ അവസാനശ്വാസമുണ്ട് മണം ഉണ്ട്.......ഞാൻ ഇവിടെ നിന്നോളാം....... പറഞ്ഞു കൊണ്ട് ഗീതയുടെ കൈയിൽ മുറുകെ പിടിച്ചു. എന്നെ ഇവിടെ നിന്നു ഇറക്കി വിടല്ലേ ചേച്ചി......... പറഞ്ഞു കൊണ്ട് ആ നെഞ്ചിലേക്ക് വീണിരുന്നു. ഇല്ല മോളെ മോൾക്ക്‌ എത്ര നാള് താമസിക്കണോ താമസിക്കാം..... ആരും ഇറക്കി വിടില്ല...... പറഞ്ഞു കൊണ്ട് അവർ ചേർത്തു പിടിക്കുമ്പോൾ മുമ്പിൽ കിച്ചു വിന്റെ മുഖമായിരുന്നു എന്ത് ചെയ്യുമെന്ന് അറിയാതെ ആ അമ്മ മനം ഉരുകി. ഇന്ദു.... ഞാൻ എന്നാൽ പോകുവാട്ടോ.... ഇന്നലെ വന്നതല്ലേ..... അമ്മ തനിയെ വീട്ടിൽ ഉള്ളു..... എന്താവശ്യം ഉണ്ടങ്കിലും വിളിക്കാം തനിക്ക് ഗീതയേച്ചിയുടെ കൈയിൽ നമ്പർ കൊടുത്തിട്ടുണ്ട്.......

അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു ഋഷി , നിർവികരതയോടെ അവനിലേക്ക് നോക്കി നിന്നു പിന്നെ അവനു നേരെ ഇരു കൈകളും കൂപ്പി നിന്നു അവൾ, അവളുടെ ചേർത്ത് പിടിച്ച കൈയിൽ കൂട്ടി പിടിച്ചു അവൻ.. വേണ്ട..... ഇന്ദു തനിക്ക് നല്ലൊരു സുഹൃത്ത്ആയി എന്നെ എന്നും കാണാം അതിനു നന്ദിയുടെ ആവശ്യമില്ല.... ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് നടന്നു പോകുന്നവരെ പറയാൻ കഴിയാത്ത ഒരായിരം നന്ദിയോടെ നോക്കി നിന്നു അവൾ. പലരാത്രികളിൽ ഒരേ മനനസ്സോടെ ഇരു ശരിരങ്ങൾ ഒന്നായ ആ കട്ടിലിൽ കട്ടിലിൽ ചുരുണ്ടു കിടന്നു ആ ഷീറ്റിനും പുതപ്പിനും ഏട്ടന്റെ മണമാണ് എന്ന് തോന്നി അവൾക്ക് അഴയിൽ കിടന്ന മുഷിഞ്ഞ ഷർട്ട്‌ നെഞ്ചോട് ചേർത്തു പിന്നെ ആ വിയർപ്പിന്റെ മണം നാസികയിലേക്ക് വലിച്ചെടുത്തു.ചുരുണ്ടു കിടന്നിരുന്നു ചെറിയ കരച്ചിലുകൾ വലിയ എങ്ങലയി മാറിയിരുന്നു.അമ്മയോ ചേച്ചിയോ അങ്ങോട്ട് വന്നിരുന്നില്ല ചേച്ചി അമ്മയെ മൂവാറ്റുപുഴക്ക്‌ കൊണ്ട് പോയി എന്നറിഞ്ഞു.. രാത്രിയിൽ നന്ദു വന്നു കൂട്ട് കിടക്കും പതിനാറാം പൊക്കം കർമ്മങ്ങൾ എല്ലാം ചെയ്തിരുന്നു

ചിതഭാസ്‌മം ചേച്ചിയും ഭർത്താവും അമ്മയും കൂടി ഒഴുക്കാൻ പോയിരുന്നു തന്നിൽ നിന്നു അവസാന ശേഷിപ്പും അകലുമ്പോൾ ഒന്ന് കരയാൻ പോലുമാകാതെ നിന്നു പോയിരുന്നു. ""അതെ ബാങ്കിലെ കടം എന്റെ ഏട്ടൻ അടച്ചു ആ വീട് ഞങ്ങൾ അങ്ങേടുത്തു എന്റെ അനിയൻ ചോര നീരാക്കി ഉണ്ടാക്കിയ വീടാണ് അത് എനിക്ക് അങ്ങനെ അങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ.......പിന്നെ ആരോടാക്കയോ അണ്ണാച്ചി മാരോട് കടം മേടിച്ചിട്ടുട്ടുണ്ട് അവൻ......എത്രയാണ് എന്ന് ആർക്കറിയാം..... അതൊക്കെ ആര് വേണമെങ്കിലും അടച്ചു തീർത്തോ....... തിണ്ണയിൽ തൂണിൽ ചാരി ഇരുന്നുകൊണ്ടാണ് ദീപ്തിയേച്ചി ഇതെല്ലാം പറയുന്നത്.അമ്മ ദീപ്തിയേച്ചിയുടെ ഇളയ മോളെയും കൈയിൽ പിടിച്ചു കൊണ്ട്മുറ്റത്തു കൂടി നടക്കുന്നുണ്ട്. ദീപ്തിയുടെ പേർക്ക് ഉള്ള സ്ഥലം അതെങ്കിലും ഇന്ദുവിനു കൊടുക്ക്‌ അല്ലാതെ ഈ കുട്ടി എവിടെ പോകും.......... നിങ്ങൾ അല്ലാതെ ഇന്ദുവിനു ഇനി ആരുണ്ട്......അത് ഇത്ര മാത്രം കടങ്ങളും സ്വന്തമായി സ്ഥലം പോലുമില്ലാതെ ..... ഈ കുട്ടി എന്ത് ചെയ്യും...... ഗീതയേച്ചി അത് പറയുമ്പോൾ ഇഷ്ടപെടാത്ത രീതിയിൽ നോക്കി ദീപ്തി. അയ്യടാ.... നിങ്ങൾ ഏത് വകയിലാ അത് പറയുന്നത്....... എന്റെ ഭൂമിയിൽ നിന്നു ഒരു നുള്ള് കൊടുക്കില്ല ഞാൻ........

ഞങ്ങൾക്ക് കണ്ടവളെ മാരെ ഒന്നും ചുമക്കേണ്ട ആവശ്യമില്ല....... ദീപ്തിയേച്ചി ..... എന്തൊക്കെയാ ഈ പറയുന്നേ.... ദീപു വിന്റെ ഭാര്യ അല്ലേ ഇന്ദു അവകാശം ഇല്ലേ..... അത് വേണ്ട എന്ന് വെയ്ക്കാൻ പറ്റുമോ..... സായു അവരുടെ നേരെ നിന്നു കൊണ്ട് പറഞ്ഞു. എന്ത്.... ഭാര്യ..... ഞങ്ങളോട് പോലും ചോദിക്കാതെ സ്വന്തം ഇഷ്ടതിന് ഒരു അമ്പലത്തിൽ വെച്ച് ഒരു താലി കെട്ടി എന്ന് വെച്ച് വെച്ച് ഭാര്യ ആകുമോ ഇല്ലല്ലോ.... നിയമപരമായി നോക്കുവാണേൽ.... ഇവൾ അവന്റെ ആരുമല്ല........ പുച്ഛത്തോടെ നോക്കി അവരത് പറയുമ്പോൾസായു ഞെട്ടലോടെ ഇന്ദു വിനെ നോക്കി യിരുന്നു. ഒരു വാക്ക് പോലും പറയനാകാതെ വാതിൽ മറവിൽ ഊർന്നു നിലത്തേക്കിരുനിരുന്നു അവൾ, അപ്പോഴും അവളിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ പോലും കവിളിനെ തഴുകിയില്ല. ദീപു..... ഇന്ദുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല എന്നോ........ ഗീതയും ആ വാക്കുകൾ ഞെട്ടലോടെയാണ് കേട്ടത് ആ...... ഇല്ല ഞാൻ എന്തിനാ നുണ പറയുന്നേ..... അല്ലങ്കിൽ ദേ.... ഇരിക്കുന്നവളോട് ചോദിക്ക് ........ വാതിൽ പടിയിൽ ചാരി ഇരിക്കുന്നവളെ നോക്കി അത് പറഞ്ഞതും മിഴികൾ നിശ്‌ചലമാക്കി ഇരുന്നതേ ഉള്ളു അവൾ. ""അവർ നിയമപരമായി കല്യാണം കഴിച്ചിട്ടില്ല എങ്കിലും അവൻ താലികെട്ടിയ പെണ്ണല്ലേ പിന്നെ അവന്റ കുഞ്ഞിനെ വയറ്റിൽ പേറുന്നവളാണ് ആ ഒരു മര്യാദ കാണിക്കാം അമ്മയ്ക്കും മോൾക്കും......

സായു അത് പറയുമ്പോൾ അവൾക്ക് വല്ലാതെ ദേക്ഷ്യം വരുന്നുണ്ടായിരുന്നു ഇടക്ക് വാതിൽ പടിയിൽ തളർന്നു ഇരിക്കുന്നവളെ നോക്കി സായു സങ്കടമാണോ ദേക്ഷ്യ മാണോ എന്തൊക്കയോ തോന്നി തുടങ്ങി അവൾക്ക്. എന്നാലും സിന്ധു നിങ്ങളുടെ മകൻ താലി കെട്ടിയ കൊച്ച് അല്ലേ ഇന്ദു പോരാത്തതിന് ഗർഭിണിയും....... നിങ്ങൾ കൂടി ഉപേക്ഷിച്ചാൽ ആ കുട്ടി എങ്ങോട്ട് പോകും...... പറയുമ്പോൾ ഗീതയുടെ കണ്ണുകൾ ഒരു ശില പോലിരിക്കുന്ന വളില്ലായിരുന്നു. ഗീതക്കു അത്ര ദണ്ണമാണ് എങ്കിൽ നിങ്ങൾ കൂടെ നിർത്തിക്കോ ആര് വേണ്ട എന്ന് പറഞ്ഞോ.... ഇനി പിരിയാൻ പാടാണ് എങ്കിൽ നിങ്ങളുടെ ആ മകനില്ലേ മരുഭൂമിയിൽ കിടക്കുന്നവൻ അവന്റെ തലയിൽ വെച്ച് കൊടുത്തേക്ക്.....ഒരു കൊച്ചും ലാഭം കിട്ടും......എന്തായാലും ഞങ്ങൾക്ക് വേണ്ട......... അവരിൽ നിന്നു കേൾക്കുന്ന വാക്കുകളുടെ ആഘാതത്തിൽ നീറിയിരുന്നു അവൾ തല പെരുക്കുന്ന പോലെ ,വാതിൽ പടിയിൽ കൈ ഊന്നി ഒരു കൈ വയറിൽ പൊതിഞ്ഞു പിടിച്ചു കൊണ്ട് എഴുനേറ്റു അവൾ. ""എന്നെ ഓർത്തു ആരും വഴക്കിടണ്ട..... ഞാൻ ആർക്കും ശല്യമാകില്ല അമ്മേ..... ആർക്കും.... അവർക്ക് നേരെ ഇരു കൈകളും കൂപ്പിയിരുന്നു അവൾ തളർന്നു പോകുന്ന മനസ്സിനെയും ശരീരരത്തിനെയും തളരാതെ നിർത്തി അവൾ. "ആ...അതാ നല്ലത്......

പോയത് ഞങ്ങൾക്ക് ആണ് നിനക്ക് എന്താ ചെറുപ്പം അല്ലേ....ഇരുപതു വയസ്സല്ലേ ഉള്ളു...... കുറച്ചു കഴിയുമ്പോൾ വേറെ ആരെയെങ്കിലും നീ കെട്ടും.... പിന്നെ നിനക്ക് എന്താ പ്രശ്നം....... ഉം..... സിന്ധു അത് പറയുമ്പോൾ കാതുകൾ കൊടുക്കാതെ അകത്തേക്ക് നടന്നിരുന്നു ഇന്ദു. പറഞ്ഞു കൊണ്ട് കുഞ്ഞിനേയും എളിയിൽ എടുത്തു കൊണ്ട് മകൾക്കു നേരെ തിരിഞ്ഞു അവർ. നീ വരുന്നുണ്ടോ... ഇരുട്ടിനു മുന്പേ വീട്ടിൽ ചെല്ലാം...... അവർ അതും പറഞ്ഞു കൊണ്ട് വഴിയിലേക്ക് നടന്നിരുന്നു എല്ലാവരെയും ഒന്ന് നോക്കിയിട്ട് വരാന്തയിൽ ഇരുന്ന തോൾ ബാഗ് എടുത്തു കൊണ്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പോയിരുന്നു. 🥀 സായു ഒരു പാത്രത്തിൽ കഞ്ഞിയുമായി വരുമ്പോൾ കട്ടിലിൽ ചുരുണ്ടു കൂടി കിടക്കുന്ന ഇന്ദുവിനെ കണ്ടതും മേശയിലേക്ക്‌ പാത്രം മേശമേൽ വെച്ചിട്ട് അവളുടെ അടുത്തായി ഇരുന്നു അവൾ മുടിയിലൂടെ വിരലോടിക്കുമ്പോൾ അവൾ പൊതിഞ്ഞു പിടിച്ചിരിക്കുന്ന ദീപു വിന്റെ ഷർട്ട്‌ കണ്ടതും ദേക്ഷ്യത്തൽ മുഖം വലിഞ്ഞു മുറുകി. "ഇന്ദു ഞാൻ ഒരു കാര്യം പറഞ്ഞാൽ തനിക്ക് ഒന്നും തോന്നരുത്....... തോന്നിയാലും കുഴപ്പമില്ല എനിക്ക് പറയാൻ ഉള്ളത് പറയും നിന്റെ ദീപുഏട്ടൻ നിന്നെ സ്നേഹിച്ചിരുന്നോ..... ഇന്ദു......

സായു അത് ചോദിക്കുമ്പോൾ വേദനയോടെ നോക്കി അവളെ ഇന്ദു. ""ഇല്ല എന്നാണ് എന്റെ ഉത്തരം....... ഒറ്റപെടുത്തി പോകുന്നതല്ല സ്നേഹം മറിച്ചു ഏത് അവസ്ഥയിലും ചേർത്ത് പിടിക്കുന്നതാണ് സ്നേഹം...... ഒരിക്കലും കൈ വിടില്ല എന്ന് പറഞ്ഞു ഏത് അവസ്ഥയിലും കൈ പിടിച്ചു നിൽക്കുന്നവൻ അതായിരിക്കണം......ദയവായി കരഞ്ഞു ഒരു മൂലയ്ക്ക് ഇരിക്കല്ലേ.... ഇന്ദു നീ...... അയാളുടെ ഓർമ്മകൾ നിനക്ക് പറന്നു ഉയ്രാനുള്ള ശക്തി നൽകട്ടെ അല്ലാതെ തളർന്നു ഇരിക്കാനല്ല........ ഒരു കുഞ്ഞ് വയറ്റിൽ വരുന്നുണ്ട് എന്ന ഓർമ്മ വേണം ജീവിക്കണ്ടേ അതിനു കണ്ണ്നീർ കൊണ്ട് ഗുണമില്ല.........ദേ ഈ കഞ്ഞി കുടിക്കൂ.... ഞാൻ ഇന്ന് പോകും വീട്ടിലേക്ക്‌ ചിറ്റക്കും തനിക്കും കൂട്ടായി നിന്നു എന്നെ ഉള്ളു.......രാത്രിയിൽ അവിടെ പോയി കിടക്കു ഇപ്പോൾ ഇരുപതു ദിവസത്തോളമായി...... അറിയാം മറക്കാൻ കഴിയില്ല എന്ന് പക്ഷെ മറക്കണം നമ്മളെ എരിതീയിലേക്ക് വലിച്ചു എറിയുന്ന ഓർമ്മകൾ അത് എന്തായാലും അത് മറക്കണം.......

രൂക്ഷമായി പറഞ്ഞു കൊണ്ടവൾ ആ മുറിയിൽ നിന്നു പോകുമ്പോൾ ഇരു കൈയാൽ വയറിൽ പൊതിഞ്ഞു ചുവരിലേക്ക് ചാരിയിരുന്നു. 🥀 കിച്ചു..... ഞാൻ ഒന്ന് പറയുന്നത് നീ ഒന്ന് കേൾക്കു..... എടാ ആ കുട്ടി എങ്ങോട് പോകും തനിയെ ആരുമില്ലാതെ...... ഞാനും ഒരു സ്ത്രീയാണ്...... ഗർഭിണിയാണ് ആ കുട്ടി......സ്വന്തമായി ഒരു ജോലി പോലുമില്ല അതിനു...... നമ്മുടെ കാരുണ്യം കൊണ്ടാണ് ആ കുഞ്ഞ്......... ഫോൺ കാതോട് ചേർത്ത് പറയുമ്പോൾ അവരുടെ തൊണ്ടയിടറി കൊണ്ടിരുന്നു ഗീതയുടെ. ""അങ്ങനെ ഞാൻ ഈ മരുഭൂമിയിൽ കഷ്ടപെടുന്നത് എന്റെ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടിയാണുഅല്ലാതെ എനിക്ക് പോലും അറിയാത്ത വൾക്ക് വേണ്ടി അല്ല.........അമ്മ ഞാൻ രണ്ട് മാസം കഴിയുമ്പോൾ വരും.....അത് വരെ സമയം തരാം അതിനുള്ളിൽ വീട് പൂട്ടി താക്കോൽ മേടിച്ചിരിക്കണം....... തീർത്തു പറഞ്ഞു കൊണ്ട് അവൻ ഫോൺ വെക്കുമ്പോൾ അവരുടെ മിഴികൾ വാതിൽ പടിയിൽ ചാരി തന്റെ വാക്കുകൾ കേട്ടുകൊണ്ട് നിൽക്കുന്ന വളില്ലായിരുന്നു കൈയിൽ നിന്നു ഫോൺ ഊർന്നു വീഴാൻ തുടങ്ങിയതും മുറുക്കെ പിടിച്ചു. ആ കണ്ണുകളിൽ ഭയത്തിനും നിസഹായതക്കും പകരം എന്തോ തീരുമാനിച്ച പോലെയുള്ള നറു പുഞ്ചിരിയായിരുന്നു ..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story