ഇന്ദുലേഖ: ഭാഗം 9

indulekha

എഴുത്തുകാരി: നിളകാർത്തിക

അങ്ങനെ ഞാൻ ഈ മരുഭൂമിയിൽ കഷ്ടപെടുന്നത് എന്റെ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടിയാണുഅല്ലാതെ എനിക്ക് പോലും അറിയാത്ത വൾക്ക് വേണ്ടി അല്ല.........അമ്മ ഞാൻ രണ്ട് മാസം കഴിയുമ്പോൾ വരും.....അത് വരെ സമയം തരാം അതിനുള്ളിൽ വീട് പൂട്ടി താക്കോൽ മേടിച്ചിരിക്കണം....... തീർത്തു പറഞ്ഞു കൊണ്ട് അവൻ ഫോൺ വെക്കുമ്പോൾ അവരുടെ മിഴികൾ വാതിൽ പടിയിൽ ചാരി തന്റെ വാക്കുകൾ കേട്ടുകൊണ്ട് നിൽക്കുന്ന വളില്ലായിരുന്നു കൈയിൽ നിന്നു ഫോൺ ഊർന്നു വീഴാൻ തുടങ്ങിയതും മുറുക്കെ പിടിച്ചു. ആ കണ്ണുകളിൽ ഭയത്തിനും നിസഹായതക്കും പകരം എന്തോ തീരുമാനിച്ച പോലെയുള്ള നറു പുഞ്ചിരിയായിരുന്നു ഫോൺ കട്ട് ചെയ്തിട്ട് മേശ പുറത്ത് വെച്ച് കൊണ്ടു അവളുടെ നേരെ തിരിഞ്ഞു അവർ ""ഇന്ദു മോളോ വാ കയറി വാ........ അവരത് പറഞ്ഞതും വേദന നിറഞ്ഞ പുഞ്ചിരി യോടെ അവരുടെ അടുത്തേക്ക് ചെന്നു. ""മോള് ഇരിക്ക് ചേച്ചി ഒരു ഗ്ലാസ്‌ ചായ വെയ്ക്കാം...... അവരത് പറഞ്ഞു കൊണ്ടു സ്റ്റോവ് കത്തിച്ചു ചായക്ക് വെള്ളം വെച്ചു തേയില ഇട്ട് കൊണ്ടു അവളെ നോക്കി സ്ലാബിൽ ചാരി കീഴ്പൊട്ട് നോക്കി നിൽക്കുവാണവൾ. എന്താ.... ഇന്ദു കുട്ടിക്ക് എന്തങ്കിലും പറയാൻ ഉണ്ടോ എന്നോട്......

താടി തുമ്പിൽ പിടിച്ചു ഉയർത്തി അവരത് ചോദിക്കുമ്പോൾ അവരുടെ ഇരു കൈയിലായി പിടിച്ചിരുന്നു അവൾ. ""ചേച്ചി.... ഞാൻ തന്നോളം പൈസ... എങ്ങനെ ആണെന്ന് ഒന്നുമെനിക്ക് അറിഞ്ഞു കൂടാ.... പക്ഷെ ഇന്ദു ആരെയും പറ്റിക്കില്ല ദീപുയേട്ടനെ പോലെ ഉത്തരവാദിത്യത്തിൽ നിന്ന് ഒളിച്ചോടി പോകില്ല ചേച്ചി.... ജീവിക്കും എന്റെ കുഞ്ഞിന് വേണ്ടി..... എനിക്ക് വേണ്ടി... ജീവിക്കണം തോൽക്കില്ല ഈ ഇന്ദു...... അത് വരെ ഞാൻ ഇവിടെ നിന്നോട്ടെ ആ ചേട്ടനോട് ചോദിക്കുമോ..... ഞാൻ പറ്റിക്കില്ല എന്ന് പറയുമോ.... എന്റെ കുഞ്ഞു വരുന്നിടം വരെ..... എനിക്ക് പോകാൻ വേറെ സ്ഥലമില്ല ചേച്ചി...... എനിക്ക് പേടി ആയതു കൊണ്ട ഞാൻ ജോലിക്ക് ശ്രമിച്ചോളാം ചേച്ചി....... . പല വാക്കുകളും എടുത്തു പറഞ്ഞു കൊണ്ടിരുന്നു അവൾ സ്വരം ഇടറുന്നുണ്ടെങ്കിലും ആ വാക്കിനുള്ളിലെ ഉറപ്പ് അവർ അറിയുക യായിരുന്നു , ആ കണ്ണുകളിലെ ജീവിക്കാനുള്ള പ്രതീക്ഷ തൊട്ടറിഞ്ഞു അവർ. അവളെ നെഞ്ചോട് ചേർത്ത് കെട്ടിപിടിച്ചു അവർ. ""എന്റെ മോൾക്ക്‌ എത്ര നാള് വേണമെങ്കിലും ഇവിടെ നിൽക്കാം അവന്റ അമ്മയാണ് ഞാൻ..... എന്നെ എതിർത്തു അവൻ ഒന്നും ചെയ്യില്ല..... ചെയ്താൽ ഈ വീട്ടിൽ നിന്ന് മോള് ഇറങ്ങുമ്പോൾ അമ്മയും കൂടെ കാണും......

പറഞ്ഞു കൊണ്ടു അവളുടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തിയിരുന്നു. നന്ദു അവളുടെ തോളിലേക്ക് ഓടി വന്നു ചാഞ്ഞു. ""ചേച്ചി.....എങ്ങോട്ടും പോകണ്ട എനിക്ക് അത്ര ഇഷ്ട്ടമാ ചേച്ചിയെ ഏട്ടനെ ഞാൻ പറഞ്ഞു മനസിലാക്കിക്കൊള്ളം...... ചേച്ചിക്ക് ഒരു ജോലി ഒക്കെ ആയാൽ പിന്നെ കുഴപ്പമില്ലല്ലോ ഇവിടെ തന്നെ നിൽക്കാമല്ലോ..... പിന്നെ ""നന്ദുവിന്റെ ചെക്കപ്പിന് വേണ്ടി അടുത്ത മാസമാണ് പോകേണ്ടത് മോൾക്കും അന്ന് തന്നെ പോകാം എന്നാൽ പിന്നെ ഒരു മിച്ചു പോകാമല്ലോ...... അത് പറയുമ്പോൾ എന്നെ കെട്ടിപിടിച്ചുനിൽക്കുന്നവളിലേക്ക് നോക്കി ഞാൻ. നന്ദുവിനു എന്താ ചേച്ചി പറ്റിയത്....... ""ഓ..... മോളോട് പറഞ്ഞില്ലായിരുന്നു അല്ലേ...... രണ്ട് വർഷമായി നിർത്താതെ ശ്വാസമുട്ടലായിരുന്നു പിന്നെ സ്കൂളിൽ വെച്ച് ഒരിക്കൽ തല കറങ്ങി വീണു അങ്ങനെ യാണ് മെഡിക്കൽ കോളേജിൽ കാണിച്ചത് അത് ഹാർട്ടിനു വാൽവിന് പ്രശ്നമുണ്ട് ഓപറേഷൻ വേണമെന്ന പറഞ്ഞിരിക്കുന്നെ അവൻ വന്നിട്ട് വേണം ചെയ്യാൻ......അമൃതയിൽ ചെയ്യാമെന്ന് പറഞ്ഞാണ് കിച്ചു ഇരിക്കുന്നത് അതിനുള്ള നെട്ടോട്ടമാണ്‌........ ഇപ്പോൾ അത്ര വലിയ പ്രശ്നം ഇല്ല ഇടക്ക് വല്ലാണ്ട് ശ്വാസമുട്ടല് വരും പിന്നെ ഇടക്ക് നല്ലത് പോലെ പനിക്കും അപ്പോൾ അപസ്മരം വരുന്ന പോലെ........

പറയുമ്പോൾ വാക്കുകൾ ഇടറി അവരുടെ സാരി തുമ്പാൽ കണ്ണ് തുടച്ചു. ""എന്റെ അമ്മേ മതി ഉരല് വന്നു മദ്ധളത്തോട് പരാതി പറയുന്ന പോലെ ഉണ്ടല്ലോ അമ്മേ ചേച്ചിക്ക് വിഷമം കുറവായിട്ടാണോ...... അമ്മ കുറച്ചു കൂടി പറഞു കൊടുക്കുന്നെ....... നന്ദു അതും പറഞ്ഞു കൊണ്ട് ഇന്ദുവിനെ കെട്ടിപിടിച്ചു നിന്നു. അതൊന്നുമില്ല എന്റെ പെണ്ണേ ആരോടെങ്കിലും ദുഃഖങ്ങൾ പറയുമ്പോൾ മനസിന്‌ ഒരു ആശ്വാസമാണ്.... അത്രേ ഉള്ളു മോൾക്കും ചേച്ചിയോട് എന്തും പറയാം സ്വന്തം അമ്മയോട് പറയുന്ന പോലെ....... ഈ സമയത്ത് മനസ്സു വിഷമിച്ചിരിക്കല്ല്...... ദൈവം എന്നൊരാൾ തീരുമാനിച്ചിട്ടുണ്ട് നമ്മുടെ ജീവിതത്തിൽ എന്ത് നടക്കണം എന്ന് അതെ നടക്കു........ 🥀🌾 ദിവസങ്ങൾ കുറച്ചു പൊയ്ക്കൊണ്ടിരുന്നു ഏട്ടനിൽ നിന്നുള്ള വേദനയിൽ നിന്നു ഞാൻ മുക്തയായിരുന്നു. ഞങ്ങളുടെ തുടിപ്പ് അത് മാത്രമായിരുന്നു എന്റെ ചിന്തകളിൽ അടുത്ത ആഴ്ച ചെക്കപ്പിന് പോകണം കാശില്ല എന്ത് ചെയ്യണമെന്ന് അറിയില്ല ,.ആഹാരം ഉണ്ടാക്കി തരുന്നത് ഗീതേച്ചിയും നന്ദുവുമാണ് പലപ്പോഴും നാണക്കേട് തോന്നാറുണ്ട് പക്ഷെ എന്റെ കുഞ്ഞിനെ ഓർക്കുമ്പോൾ എല്ലാം മറക്കും മുമ്പോട്ട് ഇങ്ങനെ പോകാൻ പറ്റില്ല എന്ന് പല രാത്രികളിലും ചിന്തിച്ചു എന്ത് വേണമെന്ന് എന്നാൽ ഒരു ഉറച്ച തീരുമാനമെടുക്കനാകാതെ പല രാത്രികളിലും ഉറങ്ങാതെ കിടന്നു ഇനി എന്താകുമെന്ന ചോദ്യവുമായിഉത്തരമില്ലാതെ . മേശ മേൽ വെച്ചിരിക്കുന്ന ഏട്ടന്റെ ഫോട്ടോ എടുത്തു അതിലേക്കു നോക്കി യിരുന്നു ഒരു പുച്ഛം വിടർന്നു അവളിൽ. ദീപു ഏട്ടാ ഇഷ്ടമായിരുന്നു, ഇപ്പോഴും ഇഷ്ടപെടുന്നുണ്ട് ദേക്ഷ്യമൊന്നുമില്ലട്ടോ പരാതിയുമില്ല..... ഒന്നിനും ......എങ്കിലും........

.എനിക്കിപ്പോൾ സങ്കടം തോന്നുന്നില്ല ഏട്ടാ...... ഒരു തരം നിസ്‌നഗത മാത്രേ ഉള്ളു......മരിക്കണം എന്ന് കരുതിയതാ പക്ഷെ സായു പറഞ്ഞപ്പോൾ തോന്നി മരിക്കാൻ കാണിക്കുന്ന പകുതി ധൈര്യം മതി ജീവിക്കാൻ എന്ന്......ഞാൻ നിങ്ങളെ പോലെ തോൽക്കില്ല..... ദീപുയേട്ടാ എന്താണ് എന്നറിയുമോ ജീവിക്കണം..... എന്റെ കുഞ്ഞിന് വേണ്ടിയിട്ട്....... അവളെ വളർത്തണം എനിക്ക്...... ഇന്ദു തോൽക്കില്ല...... തോൽക്കില്ല....... മനസ്സിലത് ഓർക്കുമ്പോൾ നിറയാൻ തുടങ്ങിയ കണ്ണുകളെ വാശിയൊടെ തൂത്തു വിട്ടു. ""അതെ ഇവിടെ ആരുമില്ലേ........ "" വിളിയും വാതിലിൽ ഉള്ള മുട്ടലും കേട്ടതും കഴിച്ചു കൊണ്ടിരുന്ന കഞ്ഞി മേശ പുറത്തു അടച്ചു വെച്ചിട്ട് വരാന്തയിലേക്ക് ചെന്നിരുന്നു അവൾ. മുറ്റത്തു നിൽക്കുന്ന കുറച്ചു പ്രായമുള്ള ആളെ കണ്ടതും ചോദ്യഭാവത്തിൽ അയാളെ നോക്കി ഇന്ദു. അതെ..... മോളെ....... ഒരു കാര്യം പറയാനായിട്ട്....... പറഞ്ഞു കൊണ്ട് പ്രായത്തിൽ മൂത്തയാള് മുന്നോട്ട് വന്നിരുന്നു. അത് ദീപു എന്റെ കൈയിൽ നിന്നു കുറച്ചു തുക കടം മേടിച്ചിരുന്നു....... പല പ്രാവശ്യമായിട്ട് വേഗം തരാം എന്ന് പറഞ്ഞാണ്...... അവൻ ഇങ്ങനെ ഒരു പണി ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ല ഞാൻ ഇതിപ്പോൾ പെട്ട പോലെയായി സ്ഥലം വിറ്റ കാശ് മോളുടെ കല്യാണ ആവശ്യത്തിനായി വെച്ചിരുന്നതാണ് ഞാൻ അവനെവിശ്വസിച്ചു എടുത്തു കൊടുത്തത് വീട്ടിൽ കയറി ചെല്ലാൻ മേലാ ഭാര്യയും മക്കളും പ്രശ്നം ഉണ്ടാക്കുവാന്........

എനിക്ക് അറിയാം ഈ അവസ്ഥയിൽ ചോദിക്കാൻ പറ്റില്ല എന്ന് ഇപ്പോൾ ഒരു മാസം കഴിഞ്ഞില്ലേ ദീപു പോയ്‌യിട്ട് ഇനിയും ചോദിച്ചില്ല എങ്കിൽ..... ഞാൻ ആത്മഹത്യ ചെയ്യേണ്ടി വരും....... മോളെ...... കൈകൾ കൂപ്പി പറയുന്ന അയാളെ ദയനീയമായി നോക്കി അവൾ വയറ്റിലൂടെ ഒരു മിന്നൽ കടന്നതും വലം കൈയാൽ അടിവയറ്റിൽ അമർത്തി പിടിച്ചു. ഒന്ന് ശ്വാസമെടുത്തു കൊണ്ട് കണ്ണുകൾ ഇറുക്കിയടച്ചു പിന്നെ അയാളെ നോക്കി. ""എത്ര തരാനുണ്ട് ഏട്ട....."" ചോദിക്കുമ്പോൾ അയാൾ പറയുന്ന തുക എത്ര ആകുമെന്ന് പോലും ഉറപ്പില്ലായിരുന്നു അവൾക്ക്. ""അത് എഴുപത്തിഅയ്യായിരം രൂപ...... മോളെ.... വാതിൽ പടിയിൽ കൈ മുറുക്കി പിടിച്ചു തളർന്നു വീഴാതെയിരിക്കാൻ. ഞാൻ തരാം ചേട്ടാ...... തന്നു തീർക്കാം..... ചേട്ടൻ നാളെ വന്നോളൂ......... ഞാൻ തന്നോളം......... പറയുമ്പോൾ കഴുത്തിൽ കിടക്കുന്ന താലി മാലയിൽ കൈ തിരുപ്പി പിടിച്ചു ഇന്ദു. 🥀🌾 രാവിലെ ഗീതേച്ചിയുടെ അടുത്തേക്ക് ചെല്ലുമ്പോൾ കണ്ടു വരാന്തയിലിരുന്നു ഫോൺ ചെയ്യുന്ന ചേച്ചിയെ.കണ്ടു എന്നെ കണ്ടതും കൈ ഉയർത്തി അടുത്തിരിക്കാൻ കാണിച്ചു. ""ആ .... വേണ്ട കിച്ചു എന്റെ കൈയിൽ പൈസ കുറച്ചു ഉണ്ട്..... ഞാൻ വേണമെങ്കിൽ അറിയിക്കാം നിന്നെ..... അടുത്ത ആഴ്ച്ചയാണ് പോകേണ്ടത് അന്നാണ് ഇന്ദു മോൾക്കും പോകേണ്ടത്‌ എല്ലാവർക്കും ഒരു മിച്ചു പോകാമെന്നു വിചാരിച്ചു കിച്ചു...... ""അമ്മയോട് ഞാൻ പറഞ്ഞു എനിക്ക് ഞാനുമായി ഒരു ബന്ധവുമില്ലാത്തവരുടെ കാര്യങ്ങൾ കേൾക്കണ്ട എന്നു.....

പിന്നെ ആ പെണ്ണ്ണിന് വേണ്ടി മുടക്കുന്ന കാശ് എത്രയാണ് എന്ന് എഴുതി വെച്ചോണം വീട് മാറി പോകുമ്പോൾ മറക്കാതെ മേടിച്ചോണം......അല്ലാതെ ആരെയും കണ്ണടച്ചു വിശ്വസിക്കുകയും വേണ്ട സ്നേഹിക്കുകയും വേണ്ട........ കേട്ടല്ലോ അമ്മ..... അവനതു പറയുമ്പോൾ അകമേ സങ്കടപെട്ടു എങ്കിലും അവളെ നോക്കിയൊന്നു ചിരിച്ചു അവർ. .അവൻ ഫോൺ വെച്ചതെ ആശ്വാസത്തോടെ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. ""നന്ദു എന്തിയെ ഗീതേച്ചി ...... ഇന്നുകണ്ടില്ല...... അകത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. ""അവൾ കൂട്ട്കാരിയുടെ വീട്ടിൽ പോയി...... ഇപ്പോൾ വരും..... കൈയിൽ ഇരുന്ന ചെറിയ പൊതി അവർക്ക് നേരെ നീട്ടിയിരുന്നു അവൾ. ""ഗീതേച്ചി എനിക്ക്......ഇതൊന്നു വിറ്റു പൈസ തരുമോ...... തന്റെ കൈ ക്കുള്ളിൽ അവൾ ഏല്പിച്ച പൊതി സംശയത്തോടെ നോക്കി അതിന്റെ പൊതി തുറന്നതും സംശയത്താൽ നോക്കി അവളെ. നൂല് പോലത്തെഒരു മാലയുംഒരു വളയും ചെറിയ മൊട്ടു കമ്മലിലേക്കും നോക്കി നിന്നു അവർ. ""മോളെ.... ഇപ്പോൾ ഇതിന്റ ആവശ്യമെന്താണ്...... പൈസ ക്ക്‌ ആവശ്യ മുണ്ട് എങ്കിൽ എന്നോട് പറഞ്ഞാൽ പോരെ...... ഇത് മോളുടെ കൈയിൽ ഇരിക്കട്ടെ........ പറഞ്ഞു കൊണ്ട് അവളുടെ കൈയിലേക്ക് തിരിച്ചു കൊടുത്തിരുന്നു അവർ. ""വേണം ചേച്ചി ദീപുയേട്ടൻ ആരോടാക്കയോ കടം മേടിച്ചിട്ടുണ്ട് ഇന്നലെ ഒരാൾ വന്നു ഇനിയും ആരൊക്കെ വരുമെന്നറിയില്ല......

ചേച്ചി പലചരക്കു കടയിലുമുണ്ട് കുറച്ചു കടം..... തല്ക്കാലം ഒന്ന് പിടിച്ചു നിൽക്കാൻ.......... പിന്നെ എനിക്ക് എന്തങ്കിലും ജോലി നോക്കണ്ടേ ചേച്ചി ജീവിക്കണ്ടേ അതിനൊരു മാർഗം നോക്കണം......... ചേച്ചി ഇത് വിറ്റിട്ട് കാശ് തരുമോ എനിക്ക്......ഇപ്പോൾ തന്നെ വീട്ടാൻ കഴിയാത്ത കടങ്ങൾ പിന്നെ എനിക്ക് വേണ്ടി എത്ര രൂപ മുടക്കി കണക്കില്ലാതെ ഇനി വേണ്ട ചേച്ചി മരിക്കില്ല എന്ന് ഞാൻ തീരുമാനിച്ചപ്പോൾ ജീവിക്കാനുള്ള മാർഗം നോക്കണ്ടേ ഞാൻ...... എനിക്ക് ആരുടേയും ശാപം കൂടി വാങ്ങാൻ കഴിയില്ല ചേച്ചി........ പറഞ്ഞു കൊണ്ടു അവരുടെ ഇരു കൈയിലായി മുറുകെ പിടിച്ചു അവൾ. ""ഇത് അല്ലേ ഇന്ദു ആകെ ഉള്ളു ഇതും കൂടി ഇല്ലാതെ ആയാൽ.....എന്ത്പണി ചെയ്യാനാ ഇന്ദു.........അതും ഇപ്പോൾ എഴുമാസത്തോളമായി ഈ സമയത്ത് എന്ത് ചെയ്യാനാ കുട്ടി നീ..... മടുത്തു പോകും നീ....... ""അറിയാം ചേച്ചി ഈ അവസ്ഥയിലായത് കാരണം ഒരു കടയിൽ പോലും കിട്ടില്ല ജോലി എന്ന് എത്ര എന്ന് വെച്ചാ എല്ലാവരെയും ബുദ്ധി മുട്ടിക്കുന്നത്..... ഇപ്പോൾ ഋഷിക്കു കുറെ കടം ഉണ്ട്.... പിന്നെ സായു എല്ലാവരും എന്നെ സഹായിച്ചിട്ടേ ഉള്ളു നന്ദി അല്ലാതെ വേറൊന്നുമില്ല.........തരാൻ ഇനിയും വയ്യ .... അതാ ജീവിച്ചല്ലേ പറ്റൂ......ഒരു കടം എങ്കിലും വീട്ടിയെന്നാകുമല്ലോ.........

വേദന ഉണ്ടങ്കിലും അത് കാണിക്കാതെ ചെറു ചിരിയോടെ പറയുന്നവളെ അതിശയത്തോടെ നോക്കി കാണുകയായിരുന്നു അവർ അവളുട വാക്കുകളിലെ ആത്മവിശ്വാസവും വാക്കുകളിലെ ഉറപ്പും അവളെ സന്തോഷത്തോടെ ചേർത്തു പിടിച്ചു അവർ. ""നിന്നിലൂടെ ഇരുപത്തിയഞ്ചു വർഷം പുറകോട്ട് പോയി ഞാൻ......നിന്നിലൂടെ എന്നെ കാണാൻ പറ്റുന്നുണ്ട് എനിക്ക്..... നമ്മൾ തളരില്ല എന്ന് മനസ്സു കൊണ്ട് ഉറപ്പിച്ചാൽ പിന്നെ ദൈവത്തിനു പോലും നമ്മളെ തോൽപ്പിക്കാനാകില്ല........ഇന്ദു....... എന്താ ഇപ്പോൾ ചെയ്യുക മോളു പറഞ്ഞോ ചേച്ചിയെ കൊണ്ട് പറ്റാവുന്ന സഹായം ചേച്ചിയും ചെയ്യാം........ ""എനിക്ക് നല്ലത് പോലെ പലഹാരങ്ങൾ ഉണ്ടാക്കാൻ അറിയാം...... ചെറിയ ഒരു തട്ട് കട പോലെ യിട്ടാൽ പറ്റില്ലേ ചേച്ചി......ഈ വഴി സൈഡിൽ ഇരുന്നാൽ ആരെങ്കിലും മേടിക്കാതെ യിരിക്കുമോ എനിക്കും എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനും മൂന്നു നേരത്തിനു ആഹാരംതല്ക്കാലം അത് മതി ചേച്ചി......... ഉറപ്പിച്ചു തീരുമാനിച്ച പോലെ അവൾ പറയുന്ന ഓരോ വാക്കുകളും അവരിൽ സന്തോഷമായിരുന്നു., വിധിയെ കൊണ്ട് തന്നെ തളർത്താനാകില്ല എന്ന് പറയുന്നവളുടെ ഉറപ്പുള്ള വാക്ക്. 🌾🥀🌾

ലാബിൽ നിന്നു ജോലി കഴിഞ്ഞു ഇറങ്ങി കാറിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് ഋഷി യുടെ ഫോൺ റിങ് ചെയ്തത് പോക്കറ്റിൽ നിന്ന് എടുത്തു നോക്കുമ്പോൾ എഴുതി കാണിച്ച പേരിലേക്ക് നോക്കി അവൻ. ഗീതേച്ചി.....എന്തൊക്ക യുണ്ട് ഇന്ദു....... ഞാൻ ഇന്ദു വാണ് ഋഷി...... അത് എനിക്ക് ഒന്നു കാണണമായിരുന്നു........ഋഷി....... ഒന്ന് വരുമോ....... അവളുടെ സ്വരം മറുഭാഗത്തു നിന്നു കേട്ടതും ചിരി വിടർന്നു അവ്നിൽ. ""അതിനെന്താ ഇന്ദു കാണാമല്ലോ..... ഞാൻ വരാം വീട്ടിലേക്ക്‌ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയതേ ഉള്ളു ഞാൻ വരാം....... പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു പോക്കറ്റിലേക്കിട്ടു ഋഷി കാറിലേക്ക് കയറി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കാർ മുമ്പോട്ട് എടുത്തിരുന്നു.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story