ഇനിയെന്നും: ഭാഗം 1

iniyennum New

എഴുത്തുകാരി: അമ്മു

ഇന്ന് എന്റെ രണ്ടാം വിവാഹമായിരുന്നു.. ഒരിക്കലും ഇത് പോലെ ഒരു ദിവസം താൻ പ്രതീക്ഷിച്ചിരുന്നില്ല... അല്ലെങ്കിലും പ്രതീക്ഷകൾക്ക് അപ്പുറണല്ലോ തന്റെ ജീവിതത്തിൽ നടക്കുന്നത്... അവൾ ഇരുന്നിടത് നിന്നെഴുനേറ്റ് കണ്ണാടിയിലേക്ക് നോക്കി. ശ്രീയേട്ടൻ അണിയിച്ചു തന്ന താലിമാലയും, നെറ്റിയിൽ തൊട്ടു തന്ന സിന്ദൂരത്തിലേക്കും അവൾ മതിവരുവോളം നോക്കി... ഇനിയൊരു കല്യാണം വേണ്ട എന്ന് തീരുമാനിച്ചിരുന്ന താൻ എന്തുകൊണ്ടാണ് ശ്രീയേട്ടന്റെ ആലോചന വന്നപ്പോൾ മറുത്തുപറയാഞ്ഞതെന്ന് അവൾ ചിന്തിച്ചു. വീട്ടുകാരുടെ സമർദ്ദം മൂലമാന്നോ തന്നിക് വിവാഹത്തിന് സമധിക്കേണ്ടി വന്നു. ശ്രീയേട്ടന്റെ കയ്യും പിടിച്ചു ഈ വീട്ടിലേക്ക് കയറുമ്പോൾ എന്നും ഈ താലി എന്റെ കഴുത്തിൽ ഉണ്ടാകണമെന്ന് മനമുരുകി പ്രാർത്ഥിച്ചു. ആലോചനകൾക്ക് ഒടുവിൽ ആരോ തട്ടി വിളിച്ചപ്പോഴാണ് ഞെട്ടിപിടഞ്ഞു എഴുന്നേറ്റത്. ശ്രീയേട്ടന്റെ അമ്മയാണ്. "അല്ലെ ഡ്രസ്സ്‌ മാറ്റിയിട്ടു വരാമെന്ന് പറഞ്ഞയാൾ ഇവിടെയിരുന്ന് സ്വപ്നം കണ്ണുകയന്നോ " അമ്മ പറയുന്നതിന് ഒരുത്തരം കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.

ഒക്കെ കേട്ട് തല കുമ്പിട്ടു നിന്നു. പക്ഷേ അമ്മ എന്റെ താടിയിൽ പിടിച്ചുയർത്തി അമ്മയുടെ നേർക്ക് തിരിച്ചു. എന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അമ്മയുടെ മുഖം ആസ്വസ്തമാകുന്നത് കണ്ടു. "എന്താ മോളെ കണ്ണൊക്കെ കലങ്ങിയിരിക്കുന്നെ" അമ്മയുടെ സ്നേഹാർദ്രമായ ഓരോ വാക്കുകളും എന്റെ മനസ്സിന് കുളിരെകി. അമ്മയുടെ മുമ്പിൽ ഒന്നുമില്ലെന്ന് പറയുമ്പോഴും മനസ്സിൽ ഒരു കടലോളം വിഷമമുണ്ട്. "എന്നിക് മനസിലാവും മോളെ,, മോളുടെ അച്ഛൻ എല്ലാം എന്നോട് പറഞ്ഞിരുന്നു.. മോളെ ജീവിതത്തിൽ ഇതുപോലെ കുറെയധികം പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടാകും... ഇതൊക്കെ തരണം ചെയ്താല്ലേ നമ്മൾ പൂർണതയിൽ എത്തുകയുള്ളു...കഴിഞ്ഞ പോയ കാര്യങ്ങളെ കുറിച്ചൊന്നും ഇനി ചിന്തിക്കേണ്ട,, ഇവിടെ മോൾ എപ്പോഴും സുരക്ഷിതയായിരിക്കും " അമ്മ കവിളിൽ തട്ടി പറഞ്ഞപ്പോൾ ഞാൻ അമ്മയ്ക്കായി ഒരു നന്നത്ത പുഞ്ചിരി നൽകി. പിന്നെ അമ്മ തന്നെ ഷെൽഫ് തുറന്ന് എന്നിക്കുടക്കനുള്ള ഡ്രസ്സ്‌ തന്നു..

ശവറിന്റെ കീഴിൽ നിൽക്കുമ്പോഴും ഞാൻ എന്റെ ഭൂതകാലത്തെ കുറിച്ചു ചിന്തിച്ചു. കോളേജിലെ ലാസ്റ്റ് ഡേ ആഘോഷമാക്കി, ഫ്രണ്ടിനോട് യാത്ര പറഞ്ഞു തിരിച്ചു വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോഴായിരിന്നു മുറ്റത്തു ഒരു വണ്ടി കിടക്കുന്നത് കണ്ടത്. അതിഥികൾ ആരാണെന്ന്നറിയാനുള്ള വ്യഗ്രത എന്നിൽ കുമഞ്ഞുകൂടി. അതുകൊണ്ട് തന്നെ ഞാൻ അടുക്കള വശത്തേക്ക് ഓടി. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്പേ അമ്മ ചായ അടങ്ങുന്ന ഒരു ട്രേ എന്റെ നേർക്ക് നീട്ടി. ചേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പോൾ നീ പെട്ടു മോളെ എന്ന് പറയാതെ പറഞ്ഞു. ഒന്നും മനസിലാകാതെ ഞാൻ ട്രേയുമായി ഹാളിലേക്ക് നടന്നപ്പോളാണ് ഇത് ഒരു പെണ്ണ് കാണൽ ചടങ്ങാണ് എന്ന് മനസിലായത്. മഹേഷ്‌ നമ്പ്യാർ. അതായിരുന്നു അയാളുടെ പേര്. അച്ഛന്റെ ബാല്യകാല സുഹൃത്തിന്റെ മകൻ. ബാംഗ്ലൂരിൽ ഒരു ഐ. ടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയുന്നു. എല്ലാം കൊണ്ട് യോഗ്യനായ ഒരു ചെറുപ്പക്കാരൻ. അച്ഛനും, അമ്മയ്ക്കും, ചേട്ടനും ഒറ്റനോട്ടത്തിൽ തന്നെ അയാളെ ബോധിച്ചു.അച്ഛന്റെയും, അമ്മയുടെയും ഇഷ്ടമാണ് തന്റേതെന്ന് പറഞ്ഞതുക്കൂടി കാര്യങ്ങൾ കുറച്ചും കൂടി വേഗതയിലായി.

അധികം വൈകാതെ തന്നെ ഞങ്ങളുടെ കല്യാണവും നടന്നു. കല്യാണം കഴിഞ്ഞു ഉടനടി തന്നെ അയാൾ എന്നെയും കൂട്ടി ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. എന്നാൽ ബാംഗ്ലൂരിൽ അയാളുടെ വേറെ ഒരു മുഖമാണ് എന്നിക് കാണാൻ കഴിന്നിരുന്നത്. അയാൾ തികഞ്ഞ ഒരു ആൽക്കഹോലിക് ആയിരിന്നുവത്രെ. മദ്യമില്ലാതെ ഒരു നിമിഷം പോലും അയാൾക്ക് ജീവിക്കാൻ സാധിച്ചിരുന്നില്ല. മദ്യം മാത്രമല്ല, അതിന്റെ കൂടെ മയ്ക്ക് മരുന്നും ചെറിയ രീതിയിൽ ഉപയോഗിക്കുന്നുണ്ട്. വല്ലതും പറഞ്ഞാൽ പിന്നെ അതിന്റെ പേരിൽ ഉപദ്രവവും, ചിത്തവിളിയുമായിരിക്കും. ഓരോന്നും ക്ഷമിച്ചും, പൊറുത്തും ഞാൻ ആ നാല് ചുവരുക്കൾക്കുളിൽ ഒതുങ്ങി കൂടി. മഹിയേട്ടന്റെ അച്ഛനും, അമ്മയ്ക്കും മകന്റെ ഈ മദ്യപാനആസക്തിയെ കുറിച്ച് അറിയാമായിരുന്നു. എല്ലാത്തിനും ഒരു അറുതി വരുത്താനാണ് ഒരു കല്യാണം കഴിപ്പിച്ചത് എന്ന് അമ്മ പറഞ്ഞപ്പോൾ ഇനി ആർക്കും തന്നെ ഇവിടെ നിന്നും രക്ഷിക്കാൻ പറ്റില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. ഈ ജീവിതം എങ്ങെനെയെങ്കിലും അയാളുടെ കൂടെ സഹിച്ചു ജീവിക്കാൻ തന്നെ ഉറപ്പിച്ചു. സ്നേഹം കൊണ്ട് ആ മനുഷ്യനെ മാറ്റിയെടുക്കാൻ ആകുമെന്ന് ഞാൻ വിശ്വസിച്ചു.

പക്ഷേ എന്റെ ദാരണകൾ എല്ലാം തെറ്റായിരുന്നു. ഞാൻ എത്രയിരട്ടി അയാളെ സ്നേഹിച്ചിട്ടും, അതിന് നൂറിരട്ടി വേദന അയാൾ എന്നിക് തന്നുകൊണ്ടിരിക്കും. രാത്രിയിൽ അയാളുടെ കാമക്രീടികളിൽ വെന്തുരു കുമ്പോൾ ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോയിട്ടുണ്ട്. ഈ കിട്ടുന്ന വേദനകൾക്ക് ഒടുവിൽ തന്നിക് നല്ലൊരു ദിനം ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചു. അങ്ങനെ ഓരോ ദിവസങ്ങൾ തള്ളി നിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ദിവസം തല ചുറ്റി വീണത്. ആശുപത്രിയിൽ പോയി ചെക്ക് ചെയ്തപ്പോൾ തന്റെ ഉദരത്തിൽ ഒരു തുടിപ്പ് വളരുന്നുണ്ട്, എന്നറിഞ്ഞ നിമിഷം അറിയാതെ അമ്മയെന്ന വികാരം എന്റെ ഉള്ളിൽ പൊതിഞ്ഞു. ഫ്ലാറ്റിലെത്തി ഈ കാര്യം അദ്ദേഹത്തോട് പറഞ്ഞപ്പോൾ ഒരു നിർവൃതി അദേഹത്തിന്റെ മുഖത്തും നിറയുന്നത് ഞാൻ കണ്ടു. പിന്നീട് അങ്ങോട്ട് സന്തോഷത്തിന്റെ നാളുകളായിരിന്നു.ഞാൻ പറയാതെ തന്നെ അദ്ദേഹം എന്നിക് വേണ്ടി എന്നിക് ഇഷ്ടപ്പെട്ടത് മേടിക്കാൻ തുടങ്ങി. മദ്യപാനം പൂർണമായിട്ട് അല്ലെങ്കിലും എന്റെ മുൻപിൽ വെച്ചു മദ്യപ്പിക്കുന്നത് നിർത്തി.

മകന്റെ മാറ്റത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ആ അച്ഛനും, അമ്മയുമായിരുന്നു. എല്ലാം എന്റെ മോളുടെയും, വരാഞ്ഞിരിക്കുന്ന കുഞ്ഞിന്റെയും ഐശ്വര്യം അന്നെന്നു പറഞ്ഞപ്പോൾ സന്തോഷം കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു പോയി. പിന്നീട് എപ്പോഴാണ് ആ സന്തോഷങ്ങൾക്ക് അറുതി വരുത്താൻ ഒരു ദിനം വരുമെന്ന് താ നറിഞ്ഞിരുന്നില്ല.. അന്ന് ഫ്രണ്ടിന്റെ ബര്ത്ഡേ പാർട്ടിയിയുടെ ഇടയിൽ അദ്ദേഹം വീണ്ടും മദ്യപിച്ചു ലക്കുക്കെട്ട് ആ പാർട്ടി അലങ്കോലം ആക്കിയപ്പോൾ അപമാനഭര്ത്താൽ തന്നിക് അവിടെ നിന്നും പോകേണ്ടി വന്നു. ഫ്ലാറ്റിൽ വെച്ചു ഇതിനെ ചൊല്ലി വാക്കുതർക്കമുണ്ടായി. വാക്കുതർക്കത്തിന് ഒടുവിൽ അയാൾ ബോധമില്ലാതെ കുറെ ഉപദ്രവിച്ചു. വീണ്ടും അയാളിലെ മൃഗം ഉണർന്നിരിക്കുന്നു എന്ന് മനസിലാക്കിയ ഞാൻ അവിടെ നിന്നും രക്ഷപെടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോയെന്ന് നോക്കി.കാരണം എന്നിക് എന്റെ കുഞ്ഞിനെയെങ്കിലും രക്ഷിക്കണമെന്ന് തോന്നി. അയാൾ എന്റെ വയറിലേക്ക് ആഞ്ഞുചൗട്ടിയപ്പോൾ ആയിരം അസ്ഥികൾ ഉടയുന്ന വേദന എന്റെ ഉള്ളിൽ ഉണ്ടായി. അടിവയറ്റിൽ നിന്നും ചോര ഒഴുകിയിട്ടും ഒരു പ്രതികരണമില്ലാതെ നിസ്സഹായയി ഞാൻ ആ തറയിൽ കിടന്നു.

ബോധം വീഴുമ്പോൾ കറങ്ങുന്ന ഒരു ഫാൻ ആണ് ആദ്യം എന്റെ കണ്ണിൽ പെട്ടത് . ചുറ്റും ഒന്നും കണ്ണോടിച്ചപ്പോൾ ഇത് ആശുപത്രിയെന്നെന്ന് മനസിലായി. അടുത്ത് തന്നെ ജാനുവമ്മ നിൽക്കുന്നത് കണ്ടപ്പോൾ വല്ലാത്ത ഒരാശ്വാസം തോന്നി. ഇവിടെ എന്നിക് സഹായത്തിനായി അച്ഛനും, അമ്മയും നിർത്തിച്ചതാണ് ജാനുവമ്മയെ. ജാനുവമ്മയോട് ഏട്ടനെ കുറിച്ച് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി.ആ മൗനത്തിൽ ഒരുപാട് ഉത്തരങ്ങൾ ഒളിഞ്ഞിരിക്കുന്നതായി എന്നിക് മനസിലായി. പിനീട് ഡോക്ടർ എന്താണ് പറഞ്ഞതെന്ന് അറിയാനുള്ള ആകാംക്ഷയിൽ ആയിരിന്നു താൻ. കുഞ്ഞു പോയെന്ന് പറഞ്ഞപ്പോൾ അറിയാതെ ഒരു തുള്ളി കണ്ണുനീർ എന്റെ കണ്ണിൽ നിന്നും ഉതിർന്ന് വീണു.ചിലപ്പോൾ ആ കുഞ്ഞു ജനിച്ചിരുന്നെങ്കിൽ ആ കുഞ്ഞിന്റെ ജീവിതം അയാൾ നരകിപ്പിക്കുമെന്ന് അവൾ ഓർത്തു. ഇനിയൊരിക്കലും തന്നിക് ഒരു അമ്മയാകാൻ കഴിയില്ല എന്ന് ജാനുവമ്മ പറയുമ്പോൾ എന്തിന് വേണ്ടിയാണ് ഈ ജീവിതം തന്നിക് തിരികെ തന്നതെന്ന് ദൈവത്തിനോട് പഴിച്ചു.

ഇന്നിയൊരിക്കലും തന്നിക് പഴയതുപോലെ ആകാൻ പറ്റില്ല. ഒക്കെ വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ വെറുതെ കണ്ണടച്ച് കിടന്നു. കണ്ണടക്കുമ്പോഴും എന്റെ കാതുകളിൽ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ പോന്നോമാനയുടെ കരച്ചിൽ കാതിൽ മുഴങ്ങി കൊണ്ടിരിന്നു. ഡോക്ടർ രണ്ടു ദിവസം ഹോസ്പിറ്റലിൽ നിൽക്കാൻ പറഞ്ഞെങ്കിലും എന്നിക് ഇനിയും ഇവിടെ നില്കാൻ പറ്റില്ലെന്ന് പറഞ്ഞു . എന്റെ അവസ്ഥ മനസിലാക്കിയ ജാനുവമ്മ അവിടെ നിന്നും ഡിസ്ചാർജ് ഷീറ്റ് വാങ്ങി നേരെ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു. ഫ്ലാറ്റിലേത്തിയപ്പോൾ മദ്യക്കുപ്പിയുമായി അടിയുലയുന്ന അയാളെയാണ് ഞാൻ കണ്ടത്. ഭാര്യ ആശുപത്രിയിൽ അന്നെന്നു അറിഞ്ഞിട്ടും ഒന്നു അന്വേഷിക്കാൻ വരാത്ത അളെ കണ്ടപ്പോൾ എന്റെയുള്ളിൽ വെറുപ്പ് കുമഞ്ഞുകൂടി.എന്റെ തീ പാറുന്ന നോട്ടത്തിൽ അയാൾ ഒന്നു പതറിയെങ്കിലും അയാൾ പുച്ഛിച്ചുകൊണ്ട് എന്റെ നേർക്ക് അടുത്തു. "എന്താടി ഇങ്ങനെ നോക്കുന്നെ.... ഓഹ്ഹ് നിന്റെ കുഞ്ഞു പോയത് കൊണ്ടാവാം... അല്ലെങ്കിലും തന്നെ ആ കുഞ്ഞിനെ എങ്ങെനെ കളയുമെന്ന് വിചാരിച്ചിരിക്കുകയിരിന്നു ഞാൻ...

ആ നശിച്ച സാധനം നിന്റെ വയറ്റിൽ ഉണ്ടായ കാലം തൊട്ടേ എന്നിക് നിന്നെ ഒന്നു തൊടാൻ പോലും പറ്റിയില്ല....ഇപ്പൊ മനസ്സിൽ ഒരു സന്തോഷം തോന്നുന്നുണ്ട്... ഇനിയിപ്പോ നമ്മുടെയിടയിൽ ഇനി അങ്ങനെ ഒരാൾ വരില്ലല്ലോ " അയാൾ അത്രയും പറഞ്ഞുതീർന്നപ്പോഴും വീഴാതിരിക്കാനായി ഞാൻ ജാനുവമ്മയുടെ കൈയിൽ കേറി പിടിച്ചു. ഇപ്പോൾ തന്റെ മുൻപിൽ നിൽക്കുന്നത് തന്റെ ഭർത്താവല്ലെന്ന് തോന്നിപോയി. അയാളുടെ ഓരോ നോട്ടവും എന്നിക് അറപ്പും, വെറുപ്പും ഉളവാക്കി. യഥാർത്തിൽ അയാൾ ഇപ്പൊ കൊന്നത് ഒരാളെയല്ല, രണ്ടു പേരാണ്. സത്യത്തിൽ അയാളുടെ ആഗ്രഹങ്ങൾക്ക് ഒതുങ്ങി തീർക്കേണ്ടി വരുന്ന ഉപകരണം മാത്രമായിരുന്നു താൻ. ഇനിയും ഇവിടെ നിന്നാൽ തന്നെ ഇയാൾ കൊല്ലാതെ കൊല്ലും എന്ന് മനസിലാക്കി. അവൾ യാതൊരു പതർച്ചയും കൂടാതെ അവൻ അണിനിയിച്ച താലി പൊട്ടിച്ചെടുത്തു അവന്റെ നേർക്ക് എറിഞ്ഞു. ഈ ഒരു ബന്ധം കൊണ്ടല്ലേ നിങ്ങൾ ഇത്രയും നാളും എന്നെ കൊല്ലാതെ കൊന്നത്... ഇപ്പൊ ഞാൻ ആയിട്ട് തന്നെ ഇത് നിങ്ങൾക്ക് തിരിച്ചു ഏൽപ്പിക്കുന്നു... ഈ ഒരു ധൈര്യം ഞാൻ നേരത്തെ കാണിച്ചിരുന്നെങ്കിൽ എന്നിക് എന്നെ നഷ്ടപടിലായിരുന്നു....

പിന്നെയെല്ലാം പെട്ടെന്ന് ആയിരിന്നു... ഏട്ടനെ വിളിച്ചും കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ നിനക്ക് ഇത് നേരത്തെ ഞങ്ങളോട് പറഞ്ഞുകൂടായിരിന്നോ എന്ന് ഏട്ടൻ ചോദിച്ചപ്പോൾ കരയാൻ മാത്രമേ തന്നികയുള്ളു... ഒരു വർഷം കൊണ്ട് തന്നെ എന്നിക് ഡിവോഴ്‌സും ലഭിച്ചു. അയാളുടെ അച്ഛനും, അമ്മയും എന്നെ വന്നു കണ്ട് മകന്റെ തെറ്റിന് ക്ഷമ പറഞ്ഞു. ഈ ഒരു ജന്മത്തിൽ അയാൾ എന്നിക് നൽകിയ മുറിവുകൾ ഒരിക്കലും എന്നിക് മറക്കാൻ സാധിക്കുന്നതലയിരിന്നു. പക്ഷേ ആ അച്ഛനെയും, അമ്മയെയും വെറുക്കുവാൻ എന്നിക് സാധിച്ചില്ല. മനസ് വീണ്ടും മരവിക്കാൻ തുടങ്ങിയപ്പോൾ ഏട്ടനാണ് ഒരു ജോലിയുടെ കാര്യം പറഞ്ഞത്. അച്ഛന്റെയും, അമ്മയുടെയും പിന്തുണ ലഭിച്ചതോടെ ജോലി എന്ന ലക്ഷ്യത്തിന് വേണ്ടി പ്രയത്നിച്ചു. അവസാനം ആഗ്രഹിച്ച പോലെയൊരു ജോലി കിട്ടിയപ്പോൾ അച്ഛൻ വീണ്ടും ഒരു കല്യാണത്തിന് നിര്ബന്ധിപ്പിച്ചു. വീണ്ടും ഒരു പരീക്ഷണത്തിന് തന്നിക് ഒരുക്കലമല്ലെന്ന പറഞ്ഞപ്പോൾ അച്ഛൻ പിന്നീട് എന്നെ നിർബന്ധിക്കാൻ നിന്നില്ല.

പക്ഷേ തന്റെ ജീവിതം നശിച്ചത് കൊണ്ട് ഏട്ടനും കല്യാണം കഴിക്കാതെ ഇരിക്കുനത് എന്ന് വല്യമ്മ പറയുന്നത് കേട്ടപ്പോൾ നെഞ്ചിൽ കനൽ കോരിയിടുന്നത് പോലെ തോന്നി . ഞാൻ കാരണം എന്റെ പ്രിയപ്പെട്ടവരുടെ കണ്ണ് നിറയരുത് എന്ന് മനസ്സ് കൊണ്ട് ഉറപ്പിച്ചു. അതുകൊണ്ട് തന്നെയാണ് ശ്രീയേട്ടന്റെ ആലോചന വന്നപ്പോൾ മറത്തു ഒന്നും പറയാതെ കല്യാണത്തിന് സമ്മതം മൂളിയതും.. ശ്രീനാഥ് വർമ്മ. നഗരത്തിലെ പേര് കേട്ട പിടിയാട്രിഷ്യൻ. രണ്ടു വയസുള്ള മാളൂട്ടിയുടെ അച്ഛൻ. എന്നെ പോലെ ഒരു രണ്ടാംകേട്ട് കാരൻ എന്ന് അറിഞ്ഞുകൊണ്ടോ അതോ ആ കുഞ്ഞിന്റെ മുഖം കണ്ടിട്ടോ ശ്രീയേട്ടന്റെ ഭാര്യയായി താൻ ഇവിടേക്ക് വന്നു... "മോളെ ആമി, നിന്റെ കുളി കഴിഞ്ഞില്ലേ " അമ്മയുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ വേഗം തന്നെ ശവറിന്റെ പൈപ്പ് പുട്ടി വെച്ചിട്ട് ഡ്രെസും ഉടത്തു കൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നുമിറങ്ങി. തുടരും 

Share this story