ഇനിയെന്നും: ഭാഗം 11

iniyennum New

എഴുത്തുകാരി: അമ്മു

ക്രോധ ഭാവത്തോടെ നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവളിൽ ഭയം എന്ന വികാരം കുമിഞ്ഞുകൂടി. ആ കണ്ണുകളിൽ തന്നെ ചുട്ടെരിയിക്കാൻ പാകത്തിന് പകയുണ്ടെന്ന് അവൾക്ക് മനസിലായി.. ശ്രീ അവളുടെ അടുത്തായി വന്നു നിന്നപ്പോൾ കണ്ണുകൾ താഴേക്ക് പതിച്ചു. "അമ്മ പറഞ്ഞത് സത്യമാണോ" മറുപടിയായി അവൾ തലയാട്ടി. കവിളിൽ കിട്ടിയ ആദ്യ പ്രഹരത്തിൽ അവൾ ഒന്ന് വെച്ചുവീഴാൻ പോയി. എന്നാലും ഒന്നും എതിർക്കാൻ പോലും ശേഷിയില്ലാതെ അവൾ തല കുഞ്ഞിച്ചിരിന്നു. കണ്ണിൽ നിന്നും ഓരോ നീർമഴിതുള്ളികൾ കവിൾതടത്തിലൂടെ ഒലിച്ചിറങ്ങി. അവളുടെ മൗനം അവനെ വീണ്ടും പഴയ അവസ്ഥയിലാക്കി. ഇത്രയൊക്കെ തല്ല് കൊണ്ടിട്ടും ഒരു കൂസലുമില്ലാതെ നിൽക്കുന്നവളെ കണ്ടപ്പോൾ അവൻ അവളോട് പുച്ഛം തോന്നി. "ആരാടി ഇതിന്റെ ഉത്തരവാദി,, നിന്റെ രഹസ്യകാമുകനോ "പുച്ഛഭവത്തോടെയുള്ള അവന്റെ പറച്ചിൽ കേട്ടപ്പോൾ ഇന്ദുവിന്റെ മുഖം വെട്ടിച്ചു. പിന്നെയും അവൻ വീണ്ടും ആ ചോദ്യം ചോദിച്ചപ്പോൾ അവൾ ആദ്യമായി തന്റെ ശബ്ദം ഉയർത്തി.

"ആരായാലും നിങ്ങൾക്കെന്താ... ഏതായാലും ഈ ഒരു കുഞ്ഞിന്റെ അവകാശം പറഞ്ഞു നിങ്ങളുടെ മുൻപിലേക്ക് ഞാൻ വരില്ല.... അതോർത്തു നിങ്ങൾ പേടിക്കേണ്ട "അത്രയും പറഞ്ഞു അവിടെ നിന്നും പുറം തിരിഞ്ഞു പോകുന്നവളെ അവൻ തടഞ്ഞു നിർത്തി. "നിക്കറിയണം എന്തിനാ എന്നെ കൊണ്ട് ഈ വിഡ്ഢി വേഷം കെട്ടിപ്പിച്ചതെന്ന്... പറയാതെ നീ ഇവിടെ നിന്നും പുറത്തേക്ക് പോകില്ല..എന്നിക് എല്ലാം അറിയണം "അവളുടെ ഇരുത്തോളിലായി അമർത്തി പിടിച്ചുകൊണ്ടു ചോദിച്ചപ്പോൾ വേദന മൂലം അവൾ അവന്റെ കൈകൾ വിടുവിച്ചു. "നിങ്ങൾക്ക് എല്ലാം അറിയണം അല്ലെ ,, എന്നാൽ കേട്ടോളു,,, മൂന്നുപേരുടെ ചവച്ചുതുപ്പിയ ഒരു മാംസപിണ്ഡം മാത്രമാണ് ഞാൻ ഇന്ന് " കേട്ടതൊന്നും വിശ്വസിക്കാതെ അവൻ തറഞ്ഞു നിന്നു. പിനീട് അവൾ പറയുന്ന കാര്യങ്ങളൊക്കെ കേട്ടപ്പോൾ എന്റെ ഹൃദയം നിലക്കുന്നത് പോലെ തോന്നി. മദ്യപിച്ചു എത്തിയ മൂന്നങ്കുസങ്കം അവളോട് ചെയ്ത ക്രൂരതകളെകുറിച്ച് പറഞ്ഞപ്പോൾ അവളെ തലിപോയ കൈകളെ വെട്ടിനുറുക്കുവാൻ എന്നിക് തോന്നി.പിനീട് അവൾ പറയുന്നതൊക്കെ കേൾക്കാനുള്ള മാനസിക അവസ്ഥ എനിക്കുണ്ടായില്ല... കാതിൽ ആരോ കുത്തിനോവിക്കുന്നത് പോലെ ഒരു വേദന... വേദന... വേദന അത് എല്ലായിടിത്തും വ്യാപിച്ചിരിക്കുന്നു.

കണ്ണുകളിൽ നിന്നും ചുടുള്ള ഏതോ ദ്രാവാകം ചെന്നിയിലൂടെ ഒളിച്ചിറുങ്ങുന്നത് ഞാനറിഞ്ഞു. മരവിച്ച മനസുമായി ഒരു പാവ കണക്കെ നിൽക്കുന്ന അവളെ കണ്ടപ്പോൾ താൻ പറഞ്ഞു പോയിതിനെ കുറിച്ചോർത്തു അവൻ കുറ്റബോധം ഉളവായി.. "ഞാൻ കാല് പിടിച്ചു അപേക്ഷിച്ചതല്ലേ ഈ കല്യാണത്തിൽ നിന്നും ഒഴിയാൻ.. പിന്നെ എന്തിനാണ് എന്നെ കല്യാണം കഴിച്ചത്... മറന്നു പോയ ഓരോ കാര്യങ്ങളായിരിന്നു വീണ്ടും... ഒരു എങ്ങലോടെ അവൾ പറഞ്ഞു നിർത്തിയതും അവസാനത്തെ കണ്ണീരും തുടച്ചുമാറ്റി എന്റെ കണ്ണിലേക്കു നോക്കി. "ഇതിലേക്ക് നിങ്ങളെ കൂടി വലിച്ചഴിച്ചതിൽ എന്നിക് നല്ല വിഷമമുണ്ട്... ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ അച്ഛനും, അമ്മയും ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞപ്പോൾ നിസ്സഹായതോടെ സമ്മതം മൂളി.. പക്ഷേ അച്ഛൻ എല്ലാം ശ്രീയേട്ടനോട് പറഞ്ഞുവെന്നന്ന് ഞാൻ വിചാരിച്ചത്.. പക്ഷേ..... എനിക്കറിയാം ശ്രീയേട്ടൻ എന്നെയിപ്പോൾ പഴയത് പോലെ സ്നേഹിക്കാൻ കഴിയില്ല.. എന്തൊക്കെ പറഞ്ഞാലും പരുശുദ്ധി നഷ്ടപെട്ട ഒരു പെണ്ണിനെ ഒരണ്ണിനെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ല അതിപ്പോൾ സ്വന്തം ഭർത്താവായാൽ പോലും...

അത്രയും പറയുമ്പോഴും വാക്കുകളിൽ ഇടർച്ച വരുത്താതിരിക്കാൻ അവൾ നന്നേ പരിശ്രമിച്ചു. ഞാൻ നാളെ പൊയ്ക്കോളാം ..അമ്മായിയോട് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളം..ആത്മഹത്യാ ചെയ്യുമെന്ന പേടിയൊന്നും വേണ്ട,, ഇപ്പൊ ജീവിക്കാൻ എന്നിക് ഒരാളുണ്ടല്ലോ "വലതു കൈ വയറിനോട് ചേർത്തു വെച്ചു ഉറച്ച തീരുമാനത്തോടെ അവൾ മുറി വിട്ടുറുങ്ങുന്നത് കണ്ടപ്പോൾ അത്ഭുധത്തോടെ ശ്രീ അവളെ ഉറ്റുനോക്കി... അവളെ ഒരു നിമിഷത്തേക്കെങ്കിലും സംശയിച്ചതോർത്തു എന്റെ നെഞ്ച് വീങ്ങി. ആ രാത്രിയിൽ അവർക്ക് രണ്ടു പേർക്കും ഉറങ്ങാൻ ഉറങ്ങാൻ കഴിഞ്ഞില്ല.. ബെഡിന്റെ മറുപുറത്തായി നേർത്ത തേങ്ങൽ കേൾക്കുന്നുണ്ട്.. ശ്രീക്കു അവളെ ഒന്ന് ചേർത്തു പിടിച്ചു ആശ്വസിപ്പിക്കണമെന്നുണ്ടായിരിന്നു.. പക്ഷേ അവൻ അതിന് കഴിഞ്ഞില്ല.. അവളെ എന്ത്‌ പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് അവൻ അറിയില്ല.. ഒരു തരം ബലഹീനത അവന്റെയുള്ളിൽ പൊതിഞ്ഞു... ഇപ്പോൾ താൻ അനുഭവിക്കുന്ന വേദനയേക്കാൾ നൂറ് ഇരട്ടി വേദന അവൾ അനുഭവിക്കുന്നുണ്ട്..

ഇനിയും അവളെ വിഷമിപ്പിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.. ഉറച്ച തീരുമാനത്തോടെ ആ നേരം വെള്ളിപ്പിച്ചു. രാവില്ലേ എഴുന്നേൽക്കുമ്പോൾ പെട്ടിയൊക്കെ റെഡിയാക്കി പോവാനായി നിൽക്കുകയായിരുന്നു അവൾ..അപ്പോഴാണ് ഇന്നലെ അവൾ പറഞ്ഞ കാര്യങ്ങളെ കുറിച്ചു എന്റെ മനസ്സിലേക്ക് ഓടിയെത്തി.. "ഞാൻ പോവുകയാണ്... അമ്മയോട് പറയാനായി എന്നിക് കള്ളം ഒന്നും കിട്ടിയില്ല.. ഇനി ഇവിടെ കടിച്ചുതൂങ്ങി നിൽക്കുന്നത് നല്ലതല്ല,, എന്തായാലും കുറച്ചു ദിവസമെങ്കിലും മനസ്സിന് ഒരു ആശ്വാസം കിട്ടി.. എല്ലാത്തിനും നന്ദിയുണ്ട്.. അവൾ കൈകൂപ്പി തിരിഞ്ഞു നടക്കാൻ നേരം ഒന്ന് നിന്നു കൊണ്ട് വീണ്ടും ശ്രീയുടെ നേർക്ക് തിരിഞ്ഞു. "ഇനിയും എന്നെ ഓർത്തു കൊണ്ട് ജീവിതം നശിപ്പിക്കരുത്... വേറെ ഒരു പെൺകുട്ടിയെ കല്യാണം കഴിച് സുഖമായി സന്തോഷത്തോടെ ജീവിക്കണം " ബാക്കി പറയുവാൻ പൂർത്തിയാകാതെ അവൾക്ക് കഴിഞ്ഞില്ല. കണ്ണുനീർ പതിയെ കാഴ്ചകൾ എല്ലാം മറച്ചു. എങ്കിലും അവൻ കാണാതിരിക്കാൻ അവൾ മുഖം വെട്ടിച്ചു. തിരിഞ്ഞ് നടക്കാൻ നേരം വെറുതെയെങ്കിലും ഒരു പിൻവിളി അവൾ ആഗ്രഹിച്ചു. പക്ഷേ ഒന്നും ഉണ്ടായില്ല.അതിലവൾക്ക് സങ്കടം ഒന്നും തോന്നിയില്ല..

എല്ലാം തന്റെ തെറ്റ് തന്നെയാണ് ശ്രീയേട്ടനോട് കല്യാണത്തിന് മുൻപ് ഒരിക്കില്ലെങ്കിലും ഈ കാര്യം പറഞ്ഞിരുന്നെങ്കിൽ ശ്രീയേട്ടനെയെങ്കിലും ഇതിൽനിന്നും രക്ഷപ്പെടുത്തായിരുന്നു.. അച്ഛനോടും, അമ്മയോടും അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി. ഒരു പാവം മനുഷ്യനെ ചതിച്ചതോർത്തു അവളുടെ നെഞ്ച് വീങ്ങി. അവൾ തന്റെ വയറിലായി കൈകൾ വെച്ചു "സാരമില്ല,,,, കുഞ്ഞാ... കുഞ്ഞൂസിന് അമ്മയുണ്ടല്ലോ.. നമ്മുക്ക് നമ്മൾ മാത്രം മതി.. ഞാനും എന്റെ കുഞ്ഞൂസും മാത്രമായുള്ള ലോകം " ചിന്തകൾക്ക് ഒടുവിൽ ബസ് സ്റ്റോപ്പിൽ എത്തിയത് പോലും അവൾ അറിഞ്ഞില്ല.. ബസ് കാത്തിരിക്കുന്ന വേളയിലാണ് ഒരു കാർ തന്റെ മുമ്പിൽ വന്നു നിന്നപ്പോൾ അവൾ തല ഉയർത്തി നോക്കി. കാറിൽ നിന്നും ഇറങ്ങി വരുന്ന ശ്രീയേട്ടനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ വീണ്ടും ഒരു പ്രതീക്ഷ മൂള പൊട്ടി. ബസ് വന്നില്ലേ... മറുപടി മൗനം മാത്രമായിരുന്നു. വാ നിന്നെ ഞാൻ ആക്കി തരാം.. ശ്രീ ഒരു അധികാരഭാവത്തോടെ അവളുടെ കൈയിൽ പിടിച്ചു വല്ലിച്ചപ്പോൾ അവൾ കൈ വിടുവിക്കാൻ നോക്കി. പക്ഷേ ആ കൈകരുത്തിന് മുൻപിൽ താൻ തോറ്റു പോകുന്നത് പോലെ അവൾക്ക് തോന്നി.

കോ -ഡ്രൈവർ സീറ്റിൽ അവളെ ഇരുത്തുമ്പോൾ ഒരു വിജയയുടെ ഭാവത്തോടെ ശ്രീ അവളെ നോക്കി. യാത്രയിലൂടനീളം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല. ഇടക്കെപ്പോഴോ ശ്രീ ഇന്ദുവിനെ നോക്കിയപ്പോൾ പുറം കാഴ്ചകൾ നോക്കികാണുന്ന ഇന്ദുവിനെയാണ് കണ്ടത്. ഇടക്കെപ്പോഴോ കണ്ണിൽ നിന്നും ചാലിട്ടോഴുകുന്ന തുള്ളികളെ തുടച്ചു മാറ്റുന്നത് അവൻ ഒളിക്കണാല്ലേ കണ്ടു.. നിനക്ക് വീട്ടിൽ അല്ലെ പോകേണ്ടത്... മൗനത്തെ ബേധിച്ചു കൊണ്ടു അവൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ അവൾ ഞെട്ടി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൾ പരസ്പരം കൊരുത്തപ്പോൾ അവൾ പതർച്ചയോടെ മുഖം തിരിച്ചു നിന്നു. ഇല്ല,,, എന്നെ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ മതി.. ഞാൻ തിരിച്ചു ചെന്നൈക്ക് പോകുവാ... ഇനി എന്റെ ജീവിതം മതിയെന്ന് ഞാൻ ഉറപ്പിച്ചു. വീണ്ടും അവരുടെയിടയിൽ മൗനം തളം കേറ്റിയപ്പോൾ അവൾ വീണ്ടും പുറത്തേക്ക് നോക്കി നിന്നു. "ഹാ,,, ഇനി നീയവിടെ സെറ്റിൽ ആകും..ഞാൻ ഇവിടെ ഒറ്റക്കും... നീ പറഞ്ഞത് പോലെ വീണ്ടും ഒരു കെട്ടാൻ തോന്നുകയാ ... എന്താണ് നിന്റെ അഭിപ്രായം.. " ശ്രീ അല്പം കളിയായി ചോദിച്ചപ്പോൾ അവൾ വേദന കലർന്ന ഒരു പുഞ്ചിരി അവൻ നേരെ സമ്മാനിച്ചു. "നല്ല കാര്യല്ലേ,,, ഇപ്പോഴെങ്കിലും ഒന്നു സമധിച്ചല്ലോ " ഒരു പതർച്ചയും കൂടാതെ പറയുന്നത് ശ്രീ ദേഷ്യം കൊണ്ട് ചുവന്നു. കാർ ഒരു സൈഡിലേക്ക് നിർത്തികൊണ്ട് അവൻ വണ്ടിയിൽ നിന്നുമിറങ്ങി അവളുടെ സീറ്റിന് അരികിലായി നിന്നു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story