ഇനിയെന്നും: ഭാഗം 12

iniyennum New

എഴുത്തുകാരി: അമ്മു

ഹാ,,, ഇനി നീയവിടെ സെറ്റിൽ ആകും..ഞാൻ ഇവിടെ ഒറ്റക്കും... നീ പറഞ്ഞത് പോലെ വീണ്ടും ഒരു കെട്ടാൻ തോന്നുകയാ ... എന്താണ് നിന്റെ അഭിപ്രായം.. " ശ്രീ അല്പം കളിയായി ചോദിച്ചപ്പോൾ അവൾ വേദന കലർന്ന ഒരു പുഞ്ചിരി അവൻ നേരെ സമ്മാനിച്ചു. "നല്ല കാര്യല്ലേ,,, ഇപ്പോഴെങ്കിലും ഒന്നു സമധിച്ചല്ലോ " ഒരു പതർച്ചയും കൂടാതെ പറയുന്നത് ശ്രീ ദേഷ്യം കൊണ്ട് ചുവന്നു. കാർ ഒരു സൈഡിലേക്ക് നിർത്തികൊണ്ട് അവൻ വണ്ടിയിൽ നിന്നുമിറങ്ങി അവളുടെ സീറ്റിന് അരികിലായി നിന്നു. "അപ്പൊ നിനക്ക് ഒന്നുമില്ലേ " മറുപടി മൗനമായിരുന്നു..അവളുടെ മൗനം കണ്ടപ്പോൾ അവൻ അവളെ കോ -ഡ്രൈവർ സീറ്റിൽ നിന്നും ഇന്ദുവിനെ വലിച്ചിറക്കി. "പറയടി എന്നെ ഉപേക്ഷിച്ചാലും നിനക്ക് വിഷമം ഒന്നുമില്ലേ "ഈ പ്രാവിശ്യം ശ്രീയുടെ ശബ്ദത്തിലെ ഗൗരവം കേട്ടപ്പോൾ അവൾ മറത്തൊന്നും പറയാതെ അവൾ ഉറ ച്ചതീരുമാനത്തോടെ ഇല്ലായെന്ന് പറഞ്ഞു. ഇല്ലായെന്ന് പറഞ്ഞത് മാത്രമേ ഓര്മയുള്ളു കവിളടക്കം നീറി പുകയുന്ന വേദനയുമായി അവൾ കവിളിൽ കൈവെച്ചു.. ഇന്ദുവെന്തെങ്കിലും പറയുന്നതിന് മുന്പേ ശ്രീ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി... പുറം കഴുത്തിൽ എന്തോ നനവ് തോന്നിയപ്പോൾ അവൻ കരയുകയാണെന്ന്ന് തോന്നി..

അവന്റെ ചൂടുകണ്ണീർ തന്റെ ദേഹത്തു തട്ടുമ്പോൾ ഇന്ദുവിന് പൊള്ളുന്നത് പോലെ തോന്നി. അവൾ അവന്റെ കൈകൾ അഴിക്കാൻ നോക്കിയെങ്കിലും അതിലേറെ ബലത്തോടെ അവളെ പൂണ്ടടക്കം കെട്ടിപിടിച്ചു. "ശ്രീയേട്ടാ നിക്ക് ശ്വാസം മുട്ടുന്നു " ഇന്ദുവിന്റെ ശബ്ദത്തിലെ ദൈന്യത മനസ്സിലാക്കിയ ശ്രീ മെല്ലെ കൈകൾ അഴിച്ചു.. താഴ്ന്നു നിൽക്കുന്ന മുഖം അവളുടെ മുഖം കൈകുമ്പളിൽ എടുത്തു കൊണ്ടു അവന്റെ നേർക്കായി അടുപ്പിച്ചു. "നിനക്ക് എന്നെ വിട്ടു പോകണമല്ലേ,,, പോകാൻ ഞാൻ സമദിച്ചാലല്ലേ നീ പോവുള്ളു... നീ ഒരിടത്തും പോകുന്നില്ല... എന്റെ ഭാര്യയായി, എന്റെ കുഞ്ഞിന്റെ അമ്മയായി നീ എന്റെ കൂടേ തന്നെ വേണം.. " "ശ്രീയേട്ടാ,,എന്തൊക്കെയാ ഈ പറയുന്നത് ...ഞാൻ ശ്രീയേട്ടന്റെ ലൈഫിലേക്ക് വന്നാൽ ശെരിയാവില്ല ..എനിക്ക്,,, ഇനി ഒരു സന്തോഷമുള്ള ജീവിതം ഉണ്ടാവുമെന്ന് തോന്നുന്നില്ല ...ഞാൻ അഴുക്കാണ് .." ബാക്കി പറയുവാൻ പൂർത്തിയാകാതെ അവൻ അവളുടെ വാ പോത്തി പിടിച്ചു .ആ കണ്ണുകൾ വീണ്ടും തോരാതെ പെയ്തു കൊണ്ടിരുന്നപ്പോൾ അവൻ അവളുടെ കണ്ണീർ ഒപ്പിക്കൊടുത്തു .

"വേണ്ട,,, ഇനി അതിനെ കുറിച്ചൊന്നും ഓർക്കേണ്ട... എന്റെ ജീവിതം നശിച്ചുപോകുമോ എന്നു ഓര്മയുള്ളത് കൊണ്ടല്ലേ നീയിപ്പോഴും എന്നിൽ നിന്നുമകന്നു മാറാൻ ശ്രമിയ്ക്കുന്നത്.. കല്യാണത്തിന് മുൻപാണ് ഇത് അറിഞ്ഞിരിന്നെങ്കിൽ ഈ കല്യാണം നടക്കുമായിരിന്നു... ഇനിവേറെ ഒന്നും പറയേണ്ട... പഴയതെല്ലാം മറന്നേക്ക്..ഇനിയുള്ള സമയങ്ങൾ സന്തോഷിക്കേണ്ട സമയം " അത്രയും പറഞ്ഞു കൊണ്ട് ശ്രീ അവന്റെ കരം അവളുടെ വയറിലായി വെച്ചു. ഇന്ദു അവന്റെ കരം എടുത്തു തന്റെ കരങ്ങളുമായ് കൂട്ടിപിടിച്ചു. "എന്നെ എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നെ... ഇത്രയും അധികം സ്നേഹം കിട്ടാൻ ഞാൻ യോഗ്യണോ "അവൾ ചോദ്യഭാവേന അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുവലിച്ചുകൊണ്ടു ചോദിച്ചു. "ഇന്ന് ഈ ഭൂമിയിൽ എനിക്ക് പ്രണയിക്കാനും, പ്രാണനാക്കാനും വേറെയാരും ഇല്ല... പിന്നെ നിന്നോടുള്ള പ്രണയം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഓർമ വച്ച കാലം തൊട്ട് എന്റെ മാത്രമെന്ന് ഹൃദയത്തിൽ കുത്തി ക്കുറിച്ചതാണ്.. അത് ഒരിക്കലും മായില്ല.. ഇനി മാറാനും പോകില്ല "

ശ്രീ പറഞ്ഞുമുഴുവുപ്പിക്കുന്നതിനു മുന്പേ അവൾ അവന്റെ നെഞ്ചിലേക്ക് വീണു. അവർക്ക് ആശ്വാസമെന്നപോലെ ചെറിയ ഒരു ചാറ്റൽ പ്രണയമഴയായി അവരുടെയിടയിൽ പെയ്തിറങ്ങി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ പിന്നെയുള്ളത് കാത്തിരിപ്പിന്റെ നിമിഷങ്ങൾ ആയിരിന്നു.. അവൾക്കും അവളുടെ കുഞ്ഞിനും വേണ്ടി.നല്ലൊരു കൗൺസിലിങ് കൊടുത്താൽ അവളെ തിരിച്ചു കൊണ്ടുവരാം എന്ന പ്രതീക്ഷ എന്നിൽ ഉണ്ടായി. പതിയെ പതിയെ അവൾ നോർമൽ ലൈഫിലേക്ക് മടങ്ങി വരുവാൻ തുടങ്ങി. ഇതിനിടയിൽ അമ്മാവനും, അമ്മായിയും വിശേഷം അറിഞ്ഞു അവളെ കുട്ടികൊണ്ട് പോകാൻ വന്നെങ്കിലും അവരെ കാണുവാൻ പോലും നിക്കാതെ അവൾ മുറിയടച്ചു. പിന്നെ അവരാരും ഈ വഴി വന്നിട്ടില്ല. "എന്തിനാ നീ അമ്മാവനോടും, അമ്മായിയോടും ഇങ്ങനെ ദേഷ്യപ്പെടുന്നേ.. അവർ എത്ര മാത്രം വിഷമിക്കുണ്ടെന്ന് അറിയോ " ബാൽക്കണിൽ ചാരു ബെഞ്ചിൽ കുഞ്ഞിനുള്ള ഉടുപ്പ് തയ്ച്ചു കൊണ്ടിരിക്കുന്നതിന്റെയിടയിൽ ശ്രീ അവളുടെ അടുത്ത് വന്നു പറഞ്ഞപ്പോൾ കുറച്ചു നേരം ദേഷ്യപ്പെട്ടിരുന്നു. പിന്നെ ഒന്ന് സ്വസ്ഥതയോടെ അവന്റെ നേർക്ക് തിരിഞ്ഞു.

"ശ്രീയേട്ടനെങ്ങെനെ അച്ഛനോട് ക്ഷമിക്കാൻ കഴിയുന്നു.. ഒന്നുമില്ലെങ്കിലും ശ്രീയേട്ടനോട് പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തിട്ടില്ലേ... ശ്രീയേട്ടൻ അതൊക്കെ മറക്കാൻ കഴിഞ്ഞെങ്കിലും,,, എന്നിക് അതൊന്നും മറക്കാൻ പറ്റില്ല... ഇനി മകളെന്ന പറഞ്ഞു ഇങ്ങോട്ട് വരേണ്ടെന്നും പറഞ്ഞു വരേണ്ടെന്നും പറഞ്ഞിട്ടുണ്ട്... അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചു "പറഞ്ഞുകഴിയുമ്പോഴും ദേഷ്യം കൊണ്ട് വിറക്കുകയായിരിന്നു പെണ്ണ്.. നീര്മിഴിതുള്ളികൾ കവിളിലൂടെ ഒലിച്ചിറങ്ങി. അവൾ ആസ്വാതതമാകുന്നത് കണ്ടപ്പോൾ അവൻ അവളുടെ കൈകളിൽ ചേർത്തു പിടിച്ചു. അവൾ ഒരു ആശ്വാസം എന്നപോൽ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. "കുഞ്ഞുവാവ എന്ത് പറയുന്നു "ശ്രീ വിഷയം മാറ്റികൊണ്ട് വലതുകരം അവളുടെ വീർത്തു വരുന്ന വയറിലേക്ക് എടുത്തു കൊണ്ട് ചോദിച്ചു. "അച്ഛന്റെ മോനല്ലേ,,, എപ്പോഴും ചൗട്ടലാണ്.. " അവൾ വിഷമ ഭാവത്തോടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് പറഞ്ഞു. "മോനല്ല,,, മോളാണ് എന്റെ ഇന്ദുട്ടിയെ പോലെ ഒരു സുന്ദരി പെണ്ണ് "അവൻ പ്രണയപ്പൂർവം അവളുടെ മുഖത്തും, വയറിലേക്കും മാറി മാറി നോക്കി നിന്നു.

ഒരു നിമിഷം കണ്ണുകൾ ഇടഞ്ഞപ്പോൾ അവൾ നാണം കൊണ്ട് അവന്റെയടുത്തു നിന്നും നോട്ടം മാറ്റി. വീണ്ടും അവൻ കുഞ്ഞിനോടായി ഓരോ കാര്യങ്ങൾ പറയുമ്പോഴും അവൾ അവനെ നോക്കി നിന്നു. "ശ്രീയേട്ടാ നിക്ക് പേടിയാവുന്നു "അവന്റെ നെഞ്ചോരമായി ചേർന്നു കിടക്കുന്ന ഇന്ദുവിന്റെ വാക്കുകൾ കേട്ടപ്പോൾ അവൻ സംശയത്തോടെ അവളെ നോക്കി. "പ്രസവത്തിനിടയിൽ ഞാൻ മരിച്ചു പോയാൽ എന്റെ കുഞ്ഞിനെ ഒറ്റക്കാക്കി പോകേണ്ടി വരുമോ..അതോർക്കുമ്പോ വല്ലാത്ത ഒരു നീറ്റൽ ആണ്.. "ഉള്ളിലെ തേങ്ങൽ പുറത്ത് വരാതിരിക്കാൻ അവൾ നോക്കി. "എന്തൊക്കെയോ നീ ഈ പറയുന്നത്... അങ്ങനെയൊന്നും ഉണ്ടാവില്ല.. സ്കാൻ ചെയ്തപ്പോ കുഴപ്പം ഒന്നുമില്ലെന്നല്ലേ ഡോക്ടർ പറഞ്ഞത്... വെറുതെ ആവശ്യമില്ലാത്തത് ഒന്ന് ചിന്തിച്ചു എന്റെ കുഞ്ഞിനേയും പേടിപ്പിക്കല്ലേ "ശ്രീ അല്പം കടുപ്പിച്ചു പറഞ്ഞപ്പോൾ അവൾ വീണ്ടും അവന്റെ ദേഹത്തേക്ക് ചുരുണ്ടു കൂടി. "ഇപ്പൊ ഈ നെഞ്ചിൽ ഈ ആയുഷ്കാലം മൊത്തം തലചായ്ച്ചു കിടക്കുവാൻ ഇപ്പൊ ഉള്ളിൽ ഒരു ആശ തോന്നുന്നുണ്ട്.. " ഇന്ദു അവന്റെ നെഞ്ചിലായി താളം പിടിച്ചു കൊണ്ട് പറഞ്ഞു.

"ചില്ല സമയത്ത് നിന്റെ ഓരോ വാർത്തനങ്ങൾ കേൾക്കുമ്പോൾ മനുഷ്യൻ ഭ്രാന്ത് പിടിക്കും... നിനക്ക് മനുഷ്യൻ മനസിലാകുന്ന ഭാഷയിലൂടെ എന്തെങ്കിലും പറഞ്ഞൂടെ.. " അവൻ അവളെ ശുണ്ഠി കേറ്റാൻ വേണ്ടി പറഞ്ഞതന്നെങ്കിലും അവൾ അത് കാര്യമായി എടുത്തു.അവളുടെ കൂർത്ത നഖം അവന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങി. വേദന കൊണ്ട് അവൻ അവളെ കൂർപ്പിച്ചു നോക്കിയപ്പോൾ അവൾ കുറുമ്പൊടെ ആ കൈകൾ എടുത്തു മാറ്റി. പിന്നെ അവന്റെ നെഞ്ചിലായി മുഖം ഒളിപ്പിച്ചു കിടന്നു. ശ്രീ അവളെ കൂടുതൽ ആഴത്തിൽ പൊതിഞ്ഞു പിടിച്ചു. "ശ്രീയേട്ടാ,,, നിക്ക് ഒരു പാട്ട് പാടി തരുവോ...ശ്രീയേട്ടന്റെ പാട്ട് കേട്ട് എനിക്കും, വാവയ്ക്കും ഉറങ്ങാനാ "കൊഞ്ചലോടെ അവന്റെ മീശയിൽ പിടിച്ചു കളിക്കുന്ന അവളെ അരുമയോടെ നോക്കി.. ഒരു നിമിഷം ശ്രീക്കു അവളെ പഴയ ഇന്ദുട്ടിയായി തോന്നി. കുറുമ്പും, വാശിയുമുള്ള ഒരു പൊട്ടി പെണ്ണിനെ അവൻ അവളുടെ കണ്ണുകളിലൂടെ കണ്ടു. "ശ്രീയേട്ടാ പാട് " ഇന്ദു അവനെ തട്ടി വിളിച്ചപ്പോഴാണ് താൻ ഇത്രെയും നേരം അവളെ തന്നെ നോക്കിനിൽക്കുകയാന്നെന്ന് തോന്നിയത്.

അവൻ അവളുടെ നെറ്റിയിലായി വീണുകിടക്കുന്ന ഓരോ മുടിയിഴികളെ വകഞ്ഞു മാറ്റി അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി കൊണ്ട് പാടുവാൻ തുടങ്ങി. നിലാവിന്‍റെ നീലഭസ്മ കുറിയണിഞ്ഞവളേ.. കാതിലോല കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ.. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം.. തങ്കമുരുകും നിന്‍റെ മെയ് തകിടിലിൽ ഞാനെൻ നെഞ്ചിലെ അനുരാഗത്തിൻ മന്ത്രമെഴുതുമ്പോൾ കണ്ണിലെരിയും കുഞ്ഞുമൺ ‌വിളക്കിൽ വീണ്ടും വിങ്ങുമെൻ അഭിലാഷത്താൽ എണ്ണ പകരുമ്പോൾ തെച്ചിപ്പൂഞ്ചോപ്പിൽ തത്തും ചുണ്ടിൻ‌മേൽ ചുംബിക്കുമ്പോൾ ചെല്ലക്കാറ്റേ കൊഞ്ചുമ്പോൾ.... എന്തിനീ നാണം... തേനിളം നാണം. പാടി തീർന്നതും തന്റെ നെഞ്ചോരമായി ചേർന്നുറങ്ങുന്നവളെ പ്രണയപൂർവ്വം അവൻ നോക്കി. മെല്ലെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവളെ നേരെ കിടത്തി.അവളുടെ സിന്ദൂരരേഖയിൽ തന്റെ സ്നേഹമുദ്ര പതിപ്പിച്ചു. ശേഷം അവളുടെ വീർത്ത വയറിലായി ഒരു ഉമ്മയും കൊടുത്തു ലൈറ്റ് അണച്ചു അവളെയും ചേർത്തു പുടിച്ചുറങ്ങി.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story