ഇനിയെന്നും: ഭാഗം 14

iniyennum New

എഴുത്തുകാരി: അമ്മു

പിന്നെ ഒരു മരവിച്ച അവസ്ഥയായിരുന്നു.. എല്ലാത്തിനോടും, എല്ലാവരോടും ദേഷ്യവും, വെറുപ്പും മാത്രമായിരുന്നു.മാളു കൂടെയില്ലായിരുന്നില്ലായിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ ഇന്നുണ്ടാവില്ലായിരുന്നു. . അത്രയും പറഞ്ഞു കൊണ്ട് കണ്ണിൽ നിന്നും അവസാനത്തെ നീർതുളിയും ഒപ്പിയെടുത്തു കൊണ്ട് ആമിയുടെ അടുത്തേക്ക് നീങ്ങി.. അവൾ എന്തിനാണ് എന്നോട് ആദ്യം അങ്ങനെ ഒരു കള്ളം പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.. അവൾക്ക് അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഞാൻ... തോറ്റു പോയവനോടാ ഞാൻ എല്ലാത്തിനും മുൻപിൽ സ്വന്തം പ്രണയത്തിന് മുമ്പിലും, ഭർത്താവ് എന്ന പേരിനു മുൻപിലും. വാക്കുകൾ കിട്ടാതെ ശ്രീ പതറുമ്പോൾ ആമി അവന്റെ കൈകൾ പിടുത്തമിട്ടു.. ഒരിക്കലും വിടില്ലെന്ന് പോലെ അവളുടെ കൈകൾ അവന്റെ കൈകളുമായി കോർത്തു. ഒരു ആശ്വാസം എന്നപോൽ ശ്രീ അവളുടെ കൈ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു.. ആമി അവന്റെ പ്രവൃത്തികൾ എല്ലാം നോക്കികാണുകയായിരിന്നു..

എന്തോരം വേദനയാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ ഈ മനുഷ്യൻ അനുഭവിച്ചുതീർത്തത്.. ഇന്ദുവിനോട് ആദ്യം തോന്നിയ ഒരു ഇഷ്ടം മാറി ഇപ്പോൾ വെറുപ്പായി..ചതിക്കുമെന്ന് അറിഞ്ഞിട്ടും വീണ്ടും ഈ സാധു മനുഷ്യനെ വീണ്ടും പ്രതീക്ഷകൾ നൽകിയത് എന്തിനായിരിന്നു..ശ്രീയെ എങ്ങെനെ പറഞ്ഞാശ്വാപ്പിക്കണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. അവൾ അവന്റെ മുഖം തന്റെ കൈകുമ്പുളിൽ എടുത്തു കൊണ്ടു കൺപീലികളെ നനയിച്ചു കൊണ്ടിരുന്ന തുള്ളികളെ തുടച്ചുനീക്കി കൊണ്ട് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കാൽ വിരലുകൾ ഒന്നു ഉയർന്നു പൊങ്ങി കൊണ്ട് അവൾ അവന്റെ നെറ്റിയിലായി തന്റെ സ്നേഹമുദ്രണം പതിപ്പിച്ചു. "എനിക്കിഷ്ടവ,,, ഈ പാവം ഡോക്ടറെയും, മാളൂട്ടിയുടെ അച്ഛനെയും ഒത്തിരി" അത്രയും പറഞ്ഞു കൊണ്ട് അവന്റെ കവിളിൽ ഒരുമ്മയും കൊടുത്തു കൊണ്ടു ഒരു കളചിരിയോടെ അവൾ അകത്തേക്ക് ഓടി. അവൾ പോയ വഴിയേ നോക്കി കൊണ്ട് അവൻ അവൻ തന്റെ കവിളിൽ പതിയെ തലോടി. ഇനിയൊരു കല്യാണമോ, പ്രണയമോ തനിക് ഉണ്ടാവില്ലെന്ന് വിചാരിച്ചു നിന്നപ്പോഴാ ഇവളുടെ വരവ്...

ആദ്യമൊക്കെ ദേഷ്യമായിരുന്നെവെങ്കിലും പിന്നെപ്പിന്നെ തന്റെ മനസ്സ് പോലും അവളുടെ അടുത്തേക്ക് പോകുന്നതായി ഇപ്പൊ മനസിലാകുന്നുണ്ട്. നിലപ്രഭയിൽ പൂത്തുനിൽക്കുന്ന ചന്ദ്രബിംബത്തെയും, കൺചിമ്മുന്ന താരകങ്ങളെയും നോക്കി നിന്നു കൊണ്ട് അവൻ തന്റെ പ്രണയത്തെ കുറിച്ച് ചിന്തിച്ചു. മാളൂട്ടിയിയെയും കെട്ടിപിടിച്ചു കിടക്കുമ്പോഴും ആമിയുടെ മനസ്സ് അപ്പോഴും ശ്രീയുടെ അടുത്ത് തന്നെയായിരുന്നു. കഴിഞ്ഞ കുറച്ചു നിമിഷത്തിൽ നടന്ന കാര്യങ്ങളെ കുറിച്ച് ഒര്തോപ്പോൾ നാണം കൊണ്ട് അവളുടെ ഇരുകവിളകളിലും ചുവപ്പ് രാശി പടർന്നു. കഴുത്തിൽ കിടക്കുന്ന അലില താലിയിലേക്ക് അവളുടെ കൈകൾ നീണ്ടു. അടുത്ത് ആരോ വന്നു നിൽക്കുന്നതെന്ന് തോന്നിയപ്പോൾ അവൾ കണ്ണുകൾ അടച്ചു മാളുവിനെയും കെട്ടിപിടിച്ചു കണ്ണുകൾ അടച്ചു കിടന്നു. ശ്രീയുടെ കൈകൾ തന്റെ മുടിയിഴകളിൽ തൊട്ട് തലോടുന്നത് അവൾക്ക് അറിയാൻ സാധിക്കുന്നുണ്ട്. ഒന്ന് ചീണുങ്ങി കൊണ്ട് ആമി മാളൂനെയും ഒന്നും കൂടി പുണർന്നപ്പോൾ അവൻ അവരെ ശല്യപെടുത്താതെ ലൈറ്റ് അണ്ണച്ചു രണ്ടു പേരെയും തന്റെ നെഞ്ചിലേക്ക് കിടത്തി കൊണ്ട് അവനും ഉറക്കത്തിലേക്ക് വഴുതി വീണു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"അമ്മയുടെ വാവേ അല്ലെ.. ഈ ഒരു ഉരുള്ള കൂടി കഴിച്ചേ "ചോറും, നെയ്യും പുരട്ടി കൊണ്ട് ഓരോ ഉരുളകൾ മാളുവിനെകൊണ്ട് കഴിപ്പിക്കുന്ന തിരക്കിലായിരുന്ന ആമി.. എത്ര നോക്കിയിട്ടും രണ്ട് ഉരുളയിൽ കൂടുതൽ കഴിക്കാൻ ശ്രമിക്കുന്നില്ല കളിപ്പെണ്ണ്.. "വാവയ്ക്ക് മതിയമ്മ.. വാവയ്ക്ക് മുത്തായി മതി "കീഴ്ച്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് മാളു അവളുടെ മാറിലേക്ക് ചാരി.അവളുടെ കുഞ്ഞരി പല്ലുകൾ തന്റെ മാറിൽ ആഴ്ന്നെറങ്ങിയപ്പോൾ ഒരിക്കലും ചുരുക്കാൻ കഴിയാത്ത തന്റെ മാറിടങ്ങളെ നോക്കി പരിതപിച്ചു.. കണ്ണിൽ ഒരു തുള്ളി വീഴാൻ തുടങ്ങിയപ്പോൾ അവൾ അത് മറച്ചു പിടിച്ചു കൊണ്ട് മാളുവിന് ഭക്ഷണം കഴിപ്പുക്കുന്നതിൽ ശ്രദ്ധ തിരിച്ചു. "എന്താ ഇവിടെ അമ്മയും മോളും കൂടി പരുപാടി "ശ്രീയുടെ ശബ്ദം കേട്ടപ്പോൾ ഞെട്ടികൊണ്ട് അവനെ നോക്കി.വിയർപ്പിൽ കുളിച്ചു നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾ മതിവരുവോളം അവന്റെ കട്ടിപീരകങ്ങളെയും, പിരിച്ചുവച്ചിരിക്കുന്ന മീശയെയും പ്രണയപൂർവ്വം നോക്കി. തന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന ആമിയെ കണ്ടപ്പോൾ അവൻ തെല്ലൊരു സംശയത്തോടെ ഒരു പുരികം ഉയർത്തി ചോദിച്ചപ്പോൾ അവൾ സ്വയം തലയ്ക്കു ഒരു കിഴക്ക് കൊടുത്തു കൊണ്ട് അവൾ അവനിൽ നിന്നും കണ്ണെടുത്തു.

"അച്ഛ,, മുത്തായി വെനം "കീഴ്ച്ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് മാളു ശ്രീയുടെ കാലുകളുടെ പിടിത്തിട്ടമിട്ടു. തന്റെ നേരെ നീളുന്ന ആ കുഞ്ഞി കണ്ണുകൾ അവൻ വാത്സല്യപൂർവ്വം നോക്കി. അവൻ കുഞ്ഞിന് കൊണ്ട് മാളുവിനെ തന്റെ ഒക്കത്തായി ഇരത്തി.. അവളുടെ മുക്കിൽ ചെറുതായി നുള്ളി കൊണ്ട് അവൻ അവളുടെ രണ്ടു കവിളിലായി മുത്തങ്ങൾ നൽകി. "അച്ഛടെ പൊന്നിന് മുത്തായി വേണോ "ശ്രീ അവളുടെ ഉണ്ട കവിളിൽ ഒന്നു പിച്ചി കൊണ്ട് ചോദിച്ചപ്പോൾ അവൾ പരിഭവത്തോടെ വേണമെന്ന് പറഞ്ഞു. "എന്നാ എന്റെ പൊന്നി ഈ ചോർ ഫുള്ളും കഴിക്കണം "ചോർ കഴിക്കുന്ന കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവൾ പിണങ്ങിക്കൊണ്ട് തലവെട്ടിച്ചു. ശ്രീ തന്റെ പോക്കറ്റിന്റെ ഇടയിൽ നിന്നും ഒരു ഡയറി മിൽക്കിന്റെ പാക്ക് എടുത്ത് കാണിച്ചപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. അവൾ അവന്റെ കൈകളിൽ നിന്നും അത് തട്ടി പറിക്കാൻ നോക്കിയെങ്കിലും അവൻ കുറുമ്പൊടെ അതുയർത്തി പിടിച്ചു.

"അച്ഛാ മുത്തായി വെനം " അവൾ അലമുറയിട്ട് കരയാൻ തുടങ്ങിയപ്പോൾ ശ്രീ അവളുടെ കൈകളിലേക്ക് കൊടുത്തു. മിട്ടായി കിട്ടിയതോടെ അവൾ അവന്റെ ഒക്കത് നിന്നും ഉർന്നിറങ്ങി അച്ഛമ്മയുടെ അടുത്തേക്ക് പോയി. "ഇങ്ങനെ ഒരു കുറുമ്പി പെണ്ണ് "ശ്രീ മാളു പോയ വഴിയേ നോക്കി കൊണ്ട് ആമിയുടെ അടുത്തേക്ക് തിരിഞ്ഞു. ഇപ്പൊ പെണ്ണിന്റെ മുഖം കോട്ടകണക്കിന് ഉണ്ട്.. അവൾ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്നും അടുക്കളയിലേക്ക് പോയി. അടുക്കളയിലേക്ക് ചെന്നപ്പോൾ തന്നെ അമ്മ എന്തോ കാര്യമായിട്ട് ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. "ഇതെന്താ അമ്മേ,,, എന്തിനാ ഇത്രയും വിഭവങ്ങൾ ഉണ്ടാക്കുന്നെ " ആമിയുടെ പതിഞ്ഞ ശബ്ദം കേട്ടപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ ഒന്നു നിർത്തിവച്ചു കൊണ്ട് അമ്മ അവളുടെയെടുത്തേക്ക് നീങ്ങി.

ആഹ്ഹ്,, ഇന്ന് ശ്രീമോന്റെ ഫ്രണ്ട് വരുന്നുണ്ട് മുംബയിൽ നിന്നും.. അനു.. കുറെ നാളായി ആ കുട്ടി ഇവിടെയൊക്കെ വന്നിട്ട്.. അപ്പൊ എന്തെങ്കിലും സ്പെഷ്യലായി വെയ്ക്കണ്ടേ.. സംസാരിച്ചു നിൽക്കാൻ ഒന്നും സമയമില്ല..മോൾ ഈ തേങ്ങ ഒന്ന് ചിരവിയെടുത്തെ.. ഞാൻ ഈ സാമ്പാറിന്റെ കാര്യം നോക്കട്ടെ.. അമ്മ അവളുടെ നേരെ ഒരു മുറി തേങ്ങ നീട്ടിയപ്പോൾ അവൾ മടിച്ചുനിൽക്കാതെ അതെടുത്തു ചിരകാൻ തുടങ്ങി.. .. അപ്പോഴും അവളുടെ മനസ്സില് ആരായിരിക്കും ആ ഫ്രണ്ട് എന്ന് ചിന്തിച്ചു കൊണ്ടിരിന്നു. സിറ്റ് ഔട്ടിൽ നിന്നും വെറുതെ സിനിമ പേജും നോക്കി കൊണ്ടിരിക്കുകയിരുന്നു ഐഷു. അപ്പോഴാണ് മുറ്റത്തേക്ക് കടന്നു വരുന്ന ഒരു ബുള്ളെറ്റിലേക്ക് ശ്രദ്ധ പതിഞ്ഞത്. എന്നാൽ ബുള്ളറ്റിൽ നിന്നും ഇറങ്ങുന്നയാളിനെ കണ്ടപ്പോൾ അവൾ ഒന്നു പുച്ഛിച്ചു കൊണ്ട് വീണ്ടും പത്രതാളുകളിലേക്ക് കണ്ണ് പായിച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story