ഇനിയെന്നും: ഭാഗം 15

iniyennum New

എഴുത്തുകാരി: അമ്മു

സിറ്റ് ഔട്ടിൽ നിന്നും വെറുതെ സിനിമ പേജും നോക്കി കൊണ്ടിരിക്കുകയിരുന്നു ഐഷു. അപ്പോഴാണ് മുറ്റത്തേക്ക് കടന്നു വരുന്ന ഒരു ബുള്ളെറ്റിലേക്ക് ശ്രദ്ധ പതിഞ്ഞത്. എന്നാൽ ബുള്ളറ്റിൽ നിന്നും ഇറങ്ങുന്നയാളിനെ കണ്ടപ്പോൾ അവൾ ഒന്നു പുച്ഛിച്ചു കൊണ്ട് വീണ്ടും പത്രതാളുകളിലേക്ക് കണ്ണ് പായിച്ചു. ബുള്ളറ്റിൽ നിന്നും ഇറങ്ങി വരുന്ന അനുവിനെ കണ്ടപ്പോൾ അവൾ ദേഷ്യം ഭാവിച്ചു കൈയിലുള്ള പേപ്പർ ചുരുട്ടി പിടിച്ചു. എന്താടി ഇതു വരെയില്ലാത്ത ശീലങ്ങളൊക്കെ???അനു കുറച്ചു ഗൗരവത്തിൽ പറഞ്ഞിട്ടും അവൾക്ക് ഒരു കൂസലും ഇല്ലായിരുന്നു അവൾ ഒന്നും മിണ്ടാതെ പിന്നെയും പത്രതാളുകൾകൊണ്ട് മുഖം മറച്ചപ്പോൾ അവൻ അവളുടെ കൈയിൽ നിന്നും പത്രം തട്ടിപറിച്ചു അവളുടെ അടുത്തായി മുട്ട് കുത്തിയിരിന്നു.. എന്താ എന്റെ ഐഷുമോൾക്ക് പറ്റിയെ... അല്ലെങ്കിൽ ഏട്ടനെ കാണുമ്പോൾ ഓടിവന്നു വിശേഷങ്ങൾ ചോദിക്കുന്ന ആളാണ്ണല്ലോ.. പിന്നെ എന്ത് പറ്റി???

ഐഷു ഒന്നും മിണ്ടാതെ അവനെ തള്ളിയിട്ടു. ഒന്ന് കഞ്ഞപ്പിച്ചു നോക്കികൊണ്ട് അകത്തേക്ക് പോരാൻ ഒരുങ്ങിയപ്പോളാണ് അംബിക അമ്മ അവരുടെ ഇടയിലേക്ക് കടന്നു വന്നത്. അനുവിനെ കണ്ടപ്പോൾ തന്നെ അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് തുളുമ്പി. അനു കുട്ടാ നീയെപ്പോ എത്തി???- അമ്മ അനുവിന്റെ മുടിയിഴകളിൽ തലോടി കൊണ്ട് ചോദിച്ചപ്പോൾ അവൻ ഒന്ന് ചിരിച്ചു കൊടുത്തു. ദേ.. ഇപ്പൊ എത്തിയുള്ളു.. വന്നു കേറിയപ്പോ തന്നെ ഇവിടെ ഒരാൾ മോന്തയും വീർപ്പിച്ചു ഇരിക്കുകകയാ.. അനു പറഞ്ഞവസാനാപ്പിച്ചു കൊണ്ട് ഐഷുവിനെ ഇടംകണ്ണിട്ട് നോക്കിയപ്പോൾ അവൾ ഒന്നും കൂടി മുഖം വീർപ്പിച്ചു... എന്താടി തവളകണ്ണി നോക്കി പേടിപ്പിക്കുന്നെ.. അധികം നോക്കിയാൽ ️നിന്റെ തവള്ളകണ്ണ് കുത്തി പൊട്ടിക്കും.. .പിന്നെ കുത്തി പൊട്ടിക്കാൻ ഞാൻ വെറുതെ നിൽക്കുകയാണല്ലോ..

ദേ എന്നോട് കൂടുതൽ കളിച്ചാൽ തന്റെ ഈ തലിപ്പൊളി കുടുകുടുവിനെ കൊക്കയിലേക്ക് തള്ളി താഴ്ത്തും.. ഐഷു അത്രെയും പറഞ്ഞുള്ളു അവളുടെ ചെവി പറിഞ്ഞു പോരുന്ന തരത്തില് അനു അവളുടെ ചെവിയിൽ പിടിച്ചു. ദേ,,, എന്നെവെണ്ണേ എന്തെങ്കിലും പറഞ്ഞോ ഞാൻ സഹിക്കാം... പക്ഷേ എന്റെ ബുള്ളറ്റ് കുട്ടനെ പറ്റിയെന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ... നിന്നെയാണ് കൊക്കയിലേക്ക് താഴ്ത്താൻ പോവുന്നത്. ചെവിയിൽ ഒരു ചെറിയ നുള്ളും കൂടികൊടുത്തിട്ട് അവന് തന്റെ കൈ എടുത്തപ്പോൾ അവൾ വേദനക്കൊണ്ട് അവനെ ഒന്നു കൂർപ്പിച്ചു നോക്കി. പുറത്തെ ബഹളം കേട്ടുകൊണ്ടാണ് ആമി ഉമ്മറത്തേക്ക് വന്നത്. ഉമ്മറത്തു അമ്മയുടെ കൂടേ സംസാരിച്ചു നിൽക്കുന്ന അപരിചിതനെ കണ്ടപ്പോൾ അവൾക്ക് അതാരാണെന്ന്ന് അറിയാനുള്ള വ്യഗ്രത കൂടി വന്നു. കാലുകൾക് വേഗത കൂട്ടി കൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു. മാളു അപ്പോൾ തന്നെ അവളുടെ കൈയിൽ നിന്നും ഉർനിറങ്ങി ഐഷുവിന്റെ അടുത്തേക്ക് ചെന്നു.

"ഇഷു,,,ബാ ബോൾ കളിക്കാം"മാളു ഐഷുവിന്റെ കാലുകളുടെ ഇടയിലൂടെ അവളെ തട്ടി വിളിച്ചപ്പോൾ അവൾ അവരിൽ നിന്നും നോട്ടം മാറ്റി മാളുവിന്റെ ഒപ്പം കളിക്കാൻ പോയി. ആമി അപ്പോഴ അയാളെ തന്നെ നോക്കി നിൽക്കുകയാണ്.. എവിടെയോ കണ്ടു മറന്ന രൂപം.. പക്ഷേ എവിടെയെന്നെന്ന് ഓർമ കിട്ടുന്നില്ല.. പെട്ടെന്ന് ആ കണ്ണുകൾ എന്റെ നേർക്ക് തിരിഞ്ഞപ്പോൾ അയാളിൽ നിന്നും നോട്ടം മാറ്റി. "ആമി,,മോൾ ഇങ്ങു വാ "അമ്മ അവളെ വിളിച്ചപ്പോൾ അവൾ അനുസരണനയുള്ള കുട്ടിയെ പോലെ അവരുടെയടുത്തേക്ക് നീങ്ങി. "മോളോട് ഞാൻ പറഞ്ഞില്ലേ ശ്രീയുടെ ഫ്രണ്ടിനെ പറ്റി... ഇതാണ് ആൾ.. അനിരുദ്ധൻ.. പക്ഷേ ഞങ്ങൾ എല്ലാരും അനുവെന്ന വിളിക്കുന്നത് "അമ്മ പറഞ്ഞപ്പോൾ തൽക്ഷണം ഒന്ന് ഞെട്ടി കൊണ്ട് ആമി അവന്റെ നേരെ നോട്ടം പായിച്ചു. അനുവെന്ന പെരുക്കേട്ടപ്പോൾ പെൺകുട്ടിയായിരിക്കുമെന്ന് ആദ്യം വിചാരിച്ചത്. അവൾ തലക്കിട്ടു ഒരു കൊട്ട് കൊടുത്കൊണ്ട് അവന്റെ നേർക്ക് നോട്ടം പായിച്ചു. "എന്ത് പറ്റി ആമി,,, രാവില്ലേ തന്നെ തലക് കൊട്ടി കളിക്കുകയാണോ "

അവൻ തന്റെ പേര് വിളിക്കുന്നത് കേട്ടപ്പോൾ അവൾ അവന്റെയും, അമ്മയുടെയും മുഖത്തു മാറിമാറി നോക്കി. "ഇങ്ങനെ നോക്കേണ്ട അമ്മ ഇവിടെ എല്ലാരുടെയും വിശേഷങ്ങൾ എന്നെ വിളിച്ചു അറിയിക്കാറുണ്ട്.. പിന്നെ നിങ്ങളുടെ കല്യാണസമയത്ത് ഞാൻ യാത്രയിലായിരുന്നു അതാണ് എനിക്ക് വരാൻ പറ്റാഞ്ഞത് ". അനുവോന്നു പറഞ്ഞു നിർത്തിക്കൊണ്ട് അമ്മയെ നോക്കിയപ്പോൾ അമ്മ അവനെ തറപ്പിച്ചു നോക്കി എന്നിട്ട് ആമിയുടെ നേർക്ക് തിരിഞ്ഞു. "ഹ്മ്മ്മ്മ്,,,, യാത്ര... മോൾ കേൾക്ക് നാട് ചുറ്റൽ എന്നു പറഞ്ഞുകൊണ്ട് എവിടെയെങ്കിലും പൊയ്ക്കളയും.. എന്നിട്ട് ഇതുപോലെ ഇടയ്ക്ക് ഇടയ്ക്ക് വന്നിട്ട് പോകും.. നോക്കിക്കോ ആ കുടുകുടുവിന്റെ കീ എടുത്തു ഒള്ളിപ്പിച്ചുവെക്കും.. പിന്നെ എന്റെ മോൻ ഇവിടെനിന്നും പോകുന്നെന്ന് അറിയണമല്ലോ??" അമ്മ തന്റെ സ്ഥിരം പരിഭവം പറഞ്ഞുതുടങ്ങിയപ്പോൾ അനു അമ്മയുടെ ഇരുകവിളിലും പിച്ചി.വേദന കൊണ്ട് അവർ അവന്റെ ചെവിയിക്ക് പിടിച്ചപ്പോഴാണ് അവൻ അമ്മയുടെ കവിളിൽ നിന്നും കൈ എടുത്തത്.

"എന്റെ അമ്മേ അതിനൊക്കെ ഇനിയും സമയമില്ലേ.. ഇപ്പൊ എന്തെങ്കിലും കഴിക്കാൻ താ.. വിശന്നിട്ടു കൊടൽ കാത്തുകയാ "അനു അമ്മയുടെ തടിത്തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞപ്പോൾ സ്നേഹത്തോടെ അവന്റെ മുതുകിൽ തട്ടി. പതിവില്ലാതെ ഹാളിൽ ഒരാൺ ശബ്ദം കേട്ടുകൊണ്ടാണ് ശ്രീ ഹാളിലേക്ക് കടന്നുവന്നത്. അമ്മയുടെ മടിയിലായി തലചായ്ച്ചു കിടക്കുന്ന അനുവിനെ കണ്ടപ്പോൾ അവൻ എന്തെന്നില്ലാത്ത ദേഷ്യം തോന്നി.. അവൻ പറയുന്ന ഓരോ കഥകളും രസിച്ചു കേട്ടുകൊണ്ടിരിക്കുകയാണ് ആമിയും, ഐഷുവും. പെട്ടെന്ന് ശ്രീയെ കണ്ടപ്പോൾ എല്ലാരുടെയും ശ്രദ്ധ ശ്രീയുടെ നേരെയായി. "ഇവനെന്താ ഇവിടെ "ശ്രീ കുറച്ചു ഗൗരവത്തിൽ അനുവിനെ നോക്കി പറഞ്ഞെങ്കിലും അവൻ യാതൊരു മൈൻഡ് ചെയ്യാതെ കിടക്കുന്നത് കണ്ടപ്പോൾ അവന്റെയുള്ളിലെ ദേഷ്യം ഇരട്ടിച്ചു.

"ഡാ,, എഴുനേക്കട കാണുന്നവർക്ക് വരാനും, കേറാനും ഇതു സത്രം ഒന്നും അല്ല,,, എന്റെ വീടാ "ശ്രീ അവന്റെ കോളറിൽ പിടിച്ചെഴുനേൽപ്പിക്കാൻ നോക്കിയപ്പോൾ അവൻ കൂടുതൽ ശക്തിയോടെ അവനെ തള്ളി. "എന്റെ ശ്രീ നിനക്ക് വേണമെങ്കിൽ ഇവിടെയിരിക്ക് അല്ലെങ്കിൽ അകത്തോട്ടു പോ... ഞാൻ ഈ കഥ ഒന്നു പറഞ്ഞു അവസാനിപ്പിച്ചോട്ടെ.. അപ്പൊ ഞാൻ എവിടെയാ പറഞ്ഞു നിർത്തിയത്.. ആ ഹിമാലയൻ യാത്ര " ശ്രീയെ ഒന്ന് പുച്ഛിച്ചു കൊണ്ട് അവൻ വീണ്ടും യാത്ര വിശേഷങ്ങൾ പറയുന്ന തിരക്കിലായിരുന്നു.. എന്നാൽ അടുത്ത നിമിഷം ശ്രീയുടെ പ്രവൃത്തി കണ്ട് എല്ലാരേയും അമ്പരപ്പിച്ചു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story