ഇനിയെന്നും: ഭാഗം 18

iniyennum New

എഴുത്തുകാരി: അമ്മു

പിന്നെയെന്തോ ഓർത്തെന്നപോലെ അവൾ ബെഡ് ഷീറ്റ് നിലത്തു വിരിച്ചുകൊണ്ട് പുതപ്പ് തലവഴി മൂടി കിടന്നു.ഇടയ്ക്ക് ഇടയ്ക്ക് വയറിൽ അമർത്തി പിടിച്ചുകൊണ്ടു അവൾ വേദന കടച്ചമർത്തി കിടന്നു.. ഉറക്കത്തിലെപ്പോഴോ ആരോ തന്നെ എടുത്തു ഉയർത്തുന്നത് പോലെ തോന്നിയത് കൊണ്ട് അവൾ കണ്ണുകൾ വലിച്ചുതുറന്നു..ശ്രീയുടെ മുഖം ഇത്ര അടുത്ത് കണ്ടപ്പോൾ അവളുടെയുളം പരിഭ്രമിച്ചു. നാവെല്ലം വറ്റിവരുണ്ടു..പതിയെ തന്നെ ബെഡിന്റെ ഓരോത്തു ചേർത്തിരത്തി കൊണ്ട് രണ്ടു കയ്യും പിണച്ചുകെട്ടി ഗൗരവഭാവത്തോടെ അവളെ നോക്കി. ദേഷ്യത്തോടെ തന്നെതന്നെ നോക്കുന്ന ആ മിഴികളെ കണ്ടപ്പോൾ അവൾ ഒരു പതർച്ചയോടെ മുഖം താഴ്ത്തിയിരുന്നു. "ഡി,,,, നിന്നോട് ഞാനെന്താ പറഞ്ഞിട്ടുള്ളത്... ഇനി താഴ്ത്തു കിടക്കരുതുരുന്നല്ലേ.. പിന്നെയും അത് തന്നെ ആവർത്തിക്കയാണോ "ശ്രീയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു വരുന്നത് അവൾ കാണുന്നുണ്ടായിരിന്നു... അത്.. പിന്നെ... മോൾ.. ഇല്ലാത്തതു കൊണ്ട്.. ബെഡിൽ കിടന്നാൽ വഴക്കുപറയുമോ എന്ന് വിചാരിച്ചതുകൊണ്ടോ...വിക്കി വിക്കി അവൾ ഒരുവിധം പറഞ്ഞവസാനിപ്പിച്ചു..

അവൾ പറയുന്നത് കേട്ട് ശ്രീയുടെയുള്ളിലെ ദേഷ്യം ആളികത്തി..അവൻ ഉള്ളിലുള്ള ദേഷ്യം മറച്ചുപിടിച്ചുകൊണ്ട് സംസാരിക്കാൻ ശ്രമിച്ചു. "ഞാൻ അങ്ങനെ വല്ലതും പറയുന്നുണ്ടെന്ന് തോന്നുന്നുണ്ടോ "അവന്റെ വാക്കുകളിൽ സൗമ്യത നിറഞ്ഞു. ആമി അവന്റെ കണ്ണുകളിലേക്ക് നോക്കി.. കുറേനേരം മൗനം അവിടമാകെ തളം കെട്ടി നിന്നു.അവൻ ആമിയുടെ മുഖം തന്റെ കൈകുമ്പിളിൽ എടുത്തുകൊണ്ടുതന്റെ നേർക്ക് അടുപ്പിച്ചു.. അവന്റെ ഓരോ നിശ്വാസങ്ങൾ തന്റെ മുഖത്തേക്ക് പതിക്കുമ്പോഴും പേടികൊണ്ടോ അവളുടെ കൃഷ്ണമിഴികൾ രണ്ടു ദിശയിലും ചലിച്ചുകൊണ്ടിരിന്നു. ശ്രീയും അവളുടെ മുന്തിരിക്കണ്ണുകളിലേക്ക് നോക്കിയിരുന്നു.. എന്തോ ആ കണ്ണുകൾ തന്നെ വല്ലാതെ ആകർഷിക്കുന്നത് പോലെ തോന്നി.. അവൻ ആ കണ്ണുകളിൽ ചുണ്ടുകൾ അമർത്താൻ തോന്നിയെങ്കിലും അവളുടെ പേടിച്ചിരണ്ട മുഖഭാവം കണ്ടപ്പോൾ അവൻ അതിന് മുതിർന്നില്ല. "എനിക്കറിയാം,,, നിന്റെ ഭയം... പേടിക്കേണ്ട ഭർത്താവ് എന്നാ അധികാരത്തോടെ ഞാൻ നിന്റെ ശരീരത്തിൽ തൊടുകയില്ല" ശ്രീയുടെ ഓരോ വാക്കുകളും ഒരു കുളിർ മഴ പോലെയാണ് അവളുടെ കാതിൽ പതിഞ്ഞത്.അവൾ നന്ദി പൂർവ്വം അവനെ നോക്കിയപ്പോൾ അവൻ അവളെ ഒന്ന് ശ്രദിക്കാതെ ബെഡിലേക്ക് കിടന്നു.

പിന്നെ എന്തോ ഓർത്തെന്നപോലെ അവൻ ആമിയുടെ നേർക്ക് തിരിഞ്ഞു. "പിന്നെ ഒരു കാര്യം,,, എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്തു നോക്കി പറയണം... അല്ലാതെ തലയും താഴ്ത്തി നിൽക്കരുത്.. കേട്ടോ "അവന്റെ ശബ്ദത്തിൽ ഗൗരവം വീണതോടെ അവൾ തലയാട്ടി കൊണ്ട് അവൻ എതിർവശത്തായി കിടന്നു.. കുറച്ചു നേരം അവളെ നോക്കികൊണ്ട് അവനും ലൈറ്റ് അണ്ണച്ചുകൊണ്ട് കിടന്നു. വേദന വീണ്ടും കൂടി കൂടി വന്നപ്പോൾ അവൾ വയറിലേക്ക് അമർത്തി പിടിച്ചു നിശബ്ദമായി തേങ്ങി.. ഇടയ്ക്ക് തേങ്ങൽ ഉച്ചത്തിൽ ആകുമ്പോൾ അവൾ ശബ്ദം പുറത്ത് വരാതിരിക്കാൻ തലയിണയിൽ മുഖം പൂഴ്ത്തി വേദന കടിച്ചമർത്തി. ആരുടെയോ തേങ്ങലുകൾ തന്റെ കാതിൽ പതിഞ്ഞപ്പോൾ ആണ് ശ്രീ കണ്ണുകൾ വലിച്ചുതുറന്നത്.. അവൻ കൈകൾ എത്തിപിടിച്ചു ലൈറ്റ് ഇട്ടു. ലൈറ്റ് തെളിഞ്ഞപ്പോൾ തന്നെ അവൾ കണ്ണീരെല്ലാം തുടച്ചുനീക്കി കൊണ്ട് കണ്ണുകൾ അടച്ചുകൊണ്ട് കിടന്നു. "ആമി,, നീ കരയുകണോ "അവന്റെ മൃതുവാർന്ന സ്വരം തന്റെ കാതിൽ പതിഞ്ഞപ്പോൾ തിരിഞ്ഞു നോക്കൊതി രിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

അവളുടെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ അവന്റെയുള്ളം ഒന്ന് പിടഞ്ഞു. "ഭയങ്കര വയറു വേദന,, സഹിക്കാൻ പറ്റണില്ല " അവൾ വയറിൽ കൈകൾ അമർത്തി കൊണ്ട് പറഞ്ഞപ്പോൾ ശ്രീക്കും അവൾ അനുഭവിക്കുന്ന വേദനയുടെ തീവ്രത ആളക്കാൻ കഴിയുന്നുണ്ടായിരിന്നു. "ഡേറ്റ് ആയോ "അവൻ അവളുടെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു. "രണ്ടു ദിവസം കഴിഞ്ഞിട്ടാ,,, പക്ഷേ ഇങ്ങനെ ഒക്കെ വരുന്നത് ആദ്യമായിട്ടാ "അവൾ തലയിണ കൊണ്ട് വയറിൽ അമർത്തുപിടിച്ചു. ശ്രീക്കു അവളെ ദയനീയമായി നോക്കി. ഇപ്പൊ വരാമെന്ന് പറഞ്ഞു അവൻ അവിടെ നിന്നും പോയി. ആമിയും അവൻ എങ്ങോട്ടാണ് പോകുന്നതറിയാതെ അവൻ പോയ വഴിയേ നോക്കിയിരുന്നു.ഹെഡ്ബോര്ഡിലേക്ക് തലചായ്ച്ചു അവൾ കുറച്ചു നേരം ചാരി നിന്നു. കുറച്ചു നിമിഷങ്ങൾക്കകം കൈയിൽ ഒരു ഗ്ലാസുമായി മുറിയിലേക്ക് കയറി വരുന്ന ശ്രീയെ കണ്ടപ്പോൾ അവൾ അവനെ സംശയത്തോടെ നോക്കി.കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ അവനെ നോക്കി. "ഉലുവവെള്ളം ആണ്.. ഇപ്പൊ ഇതു കുടിക്ക് അപ്പൊ കുറച്ചു ആശ്വാസം കിട്ടും "

അവൾ സ്വല്പം മടിയോടെ അത് കുടിച്ചിറക്കി. കുറച്ചുകഴിഞ്ഞു നേരിയ ഒരാശ്വാസം തോന്നിയപ്പോൾ അവൾ അവന്റെ നേർക്ക് തിരിഞ്ഞു. "ഇപ്പൊ എങ്ങെനെയുണ്ട്"അവൻ അവളുടെ എതിർവശത്തായി ഇരുന്നുകൊണ്ട് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ കൊണ്ട് കുഴപ്പമില്ലെന്ന് കാണിച്ചു. ലൈറ്റ് അണ്ണച്ചു വീണ്ടും കിടക്കയിലേക്ക് കിടക്കുമ്പോഴും അവളെ ഒന്ന് ചേർത്തു പിടിക്കാൻ അവന്റെയുള്ളം തുടിച്ചു. പക്ഷേ എന്ത് കൊണ്ടോ അവന്റെ കൈകൾ അതിന് മുതിർന്നില്ല.. കണ്ണുകൾ അടച്ചു കിടക്കാൻ ശ്രമിച്ചിട്ടും ഉറക്കം വരുന്നതേയില്ല... "ഡോക്ടറെ",,, അവളുടെ ശബ്ദം വീണ്ടും ശ്രവിച്ചപ്പോൾ ശ്രീ ഒരു സംശയത്തോടെ അവളെ നോക്കി. കണ്ണുകൾ കുട്ടിതിരുമി ഒരു നിഷ്കളങ്ക ഭാവത്തോടെ നിൽക്കുന്നവളേ കണ്ടപ്പോൾ അവനിൽ ഒരു ഓമനത്തം തോന്നി. "ഉറക്കം വരുന്നില്ല,,, ഞാൻ കുറച്ചുനേരം ഈ നെഞ്ചിൽ തലചായ്ച്ചു കിടന്നോട്ടെ "കുറച്ചു നേരം ഞാൻ നിശബ്ദമായി നിന്നു.. എന്ത് പറയണമെന്ന് എന്നിക്കറിയില്ലയിരിന്നു.. തന്റെ ആഗ്രഹം അവൾ കണ്ടറിഞ്ഞു പ്രവൃത്തിച്ചത് പോലെയാവൻ തോന്നി.അവളുടെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടാൻ അവന്റെ മനം തുടികൊട്ടി. മൗനമായി

അവൾക്ക് നേരെ സമ്മതം അറിയിച്ചപ്പോൾ അവൾ സന്തോഷത്തോടെ ഒരു കൊച്ചുകുഞ്ഞിനെ പോലെ പറ്റിച്ചേർന്നു. ഹൃദയമിടിപ്പ് ഉയർന്നു വരുന്നത് ഞാൻ അറിയുന്നുണ്ടായിരിന്നു..അവളുടെ തലമുടിയിൽ നിന്നും വമിക്കുന്ന കാച്ചിയെണ്ണയുടെ ഗന്ധംമത്തു പിടിപ്പിക്കുന്നത് പോലെ... കൈകൾ എല്ലാം മരവിക്കുന്ന പോലെ.. "ഡോക്ടറെ,,,, ഡോക്ടറുടെ ഹാർട്ട് ബീറ്റ് കൂടി കൂടി വരുകയാണലോ.. ഡോക്ടറിനെ വിളിക്കണോ "അവൾ ഓരോ പരിഭ്രമത്തോടെ അവന്റെ മുഖത്തു നോക്കി ചോദിച്ചു. അപ്പോഴും അവളുടെ ഒരു കൈ അവന്റെ നെഞ്ചിലായി ചേർത്തു പിടിച്ചിട്ടുണ്ടായിരുന്നു.അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് രണ്ടു കൈകളും കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു. "നീയല്ലേ എന്റെ ഡോക്ടർ,,,എന്റെ ഈ രോഗം മാറ്റാനും മാറ്റാൻ നിന്നെ കൊണ്ടേ കഴിയുള്ളു "അവൻ മൗനമായി ഓർത്തു കൊണ്ട് അവളെ ഒന്നും കൂടി ചേർത്തുപിടിച്ചു കിളികളുടെ കൊഞ്ചലുകൾ കേട്ടുകൊണ്ടാണ് ആമി പതിയെ കണ്ണുകൾ തുറന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോളാണ് താൻ ഇന്നലെ ശ്രീയേട്ടന്റെ നെഞ്ചിലാണ് കിടക്കുന്ന ബോധം ഉണ്ടായത്. പതിയെ ശ്രീയേട്ടന്റെ നെഞ്ചിൽ നിന്നും എണീക്കാൻ ശ്രമിച്ചപ്പോഴാണ് ശ്രീയേട്ടന്റെ കൈകൾ തന്റെ അരയിലൂടെ കോർത്തു പിടിച്ചിരിക്കുന്നത് അവൾ കണ്ടത്.

മെല്ലെ അവൾ അവന്റെ കൈകളെ വേർപെടുത്തി അവനിൽ നിന്നും പതിയെ വിട്ടുമാറി. ഒന്നും കൂടി അവനെ പുതപ്പിച്ചുകൊടുത്തിട്ട് അവന്റെ മുടിയിഴകിളിലൂടെ പതിയെ വിരലുകൾ ഓടിച്ചു. കുറുമ്പൊടെ അവന്റെ മീശ പീരിച്ചുവെച്ചു..ചെറുപ്പത്തിലേ വലിയ ഒരു ആഗ്രഹമായിരുന്നു കൂർത്ത മീശയുള്ള ഒരു ചെക്കനെ കല്യാണം കഴിക്കണമെന്നും.. എന്നിട്ട് കുറുമ്പ് കാണിക്കുമ്പോൾ ആ മീശയിൽ പീരിച്ചു അവനെ ദേഷ്യം പിടിപ്പിക്കണമെന്നും... വീണ്ടും ഒരു പതിനെട്ടുകാരിയായി മാറിയത് പോലെയവൾക്ക് തോന്നി.. എത്രയധികം മോഹങ്ങളോടെയാണ് താൻ മഹിയേട്ടന്റെ ജീവിതത്തിലേക്ക് കടന്നുചേന്നത്.. പക്ഷേ അതിനൊക്കെ പകരമായി തന്നത്.. അവഗണനയും, വെറുപ്പും. കഴിഞ്ഞ പോയ കാര്യങ്ങൾ വീണ്ടും ഓർക്കവേ അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി ശ്രീയുടെ നെറ്റിയിൽ പതിച്ചു. ശ്രീ ഒന്ന് ഞേര ങ്ങിയപ്പോൾ അവൾ അവനെ ഉണ്ണാർത്താതെ പതിയെ എഴുനേറ്റു. അടിയുലഞ്ഞകിടക്കുന്ന മുടിയെല്ലാം ചുറ്റിക്കെട്ടി അവൾ അനുവിന്റെ മുറിയിലേക്ക് പോയി.

അനുവിന്റെ നെഞ്ചിലായി കിടന്നുറങ്ങുന്ന മാളുവിനെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത വാത്സല്യം തോന്നി.മാളുവിനെ ഒന്നും കൂടി നോക്കിയ ശേഷം അവൾ ഐഷുവിന്റെയാടുത്തേക്ക് പോയി. തല വഴി മൂടി പുതച്ചുറങ്ങുന്ന ഐഷുവിനെ കണ്ടപ്പോൾ ആമിക്ക് കുറുമ്പ് തോന്നി. അവൾ പതിയെ ടിപ്പോയിൽ ഇരുന്ന വാട്ടർ ബോട്ടലിൽ നിന്നും കുറച്ച് വെള്ളം അവളുടെ മുഖത്തേക്ക് തള്ളിച്ചു. ഉറക്കം നഷ്ടമായ ദേഷ്യത്തിൽ അവൾ പതിയെ കണ്ണുകൾ തുറന്നപ്പോൾ ഒരു കുസൃതി ചിരിയോടെ തന്റെ മുൻപിൽ നിൽക്കുന്ന ആമിയെ കണ്ടപ്പോൾ അവൾ ഒരു മുഷിച്ചിലോടെ വീണ്ടും പുതപ്പെടുത്തു തലവഴി മൂടാൻ ഒരു ശ്രമം നടത്തി.പക്ഷേ ആമി അതിനുമുന്പേ അവളുടെ പുതപ്പ് അവളുടെ കൈയിൽ നിന്നും കുടഞ്ഞെടുത്തു. "എന്താ ഏട്ടത്തി,,, ഉറങ്ങാനും സമ്മതിക്കില്ലേ???"അവൾ ചുണ്ട് പിളർത്തി കൊണ്ട് ആമിയെ ദേഷ്യത്തോടെ നോക്കി. "നല്ല ബെസ്റ്റ് ആളാണ്,,,, ഇന്ന് നേരത്തെ എഴുനേൽപ്പിക്കണം...കുക്കിംഗ്‌ പഠിപ്പിക്കണം... എന്നിട്ട് ഇപ്പൊ എഴുനേക്കാൻ മടി... എഴുനേറ്റെ എനിക്കിന്ന് സ്കൂളിലേക്ക് പോകാനുള്ളതാണ് "ആമി അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് എഴുനേൽപ്പിക്കാൻ ശ്രമിച്ചു. "ഏട്ടത്തി,,,, നാളെ പോരെഇന്ന് നല്ല തണുപ്പുണ്ട് "

ഐഷു ഒരു മടിയോടു കൂടി പറഞ്ഞപ്പോൾ ആമി അവളെ പതിയെ കിടക്കയിൽ നിന്നും നേരെ ബാത്‌റൂമിലേക്ക് ഉന്തിതളിവിട്ടു. "ഇന്നത്തെ സാമ്പാറിന് നല്ല ടേസ്റ്റ് ഉണ്ടല്ലോ "അനു ഒരു ഇഡലി കൂടിയെടുത്തിട്ട്കൊണ്ട് ആമിയുടെ മുഖത്തു നോക്കി പറഞ്ഞു. "ഇന്ന് ഐഷുവാ സാമ്പാർ വെച്ചത് "ആമി വലിയ കാര്യത്തോടെ പറഞ്ഞപ്പോൾ ഐഷു ഒന്ന് പൊങ്ങി. എന്നാൽ അനുവിനെ മുഖത്തു ചെറുതായി ഭയം നിഴലിക്കുന്നത് അവൾ കണ്ടു. "എന്റെ മോളെ,,,നിനക്ക് ഞങ്ങൾ മനസ്സമാധാനോത്തോടെ ജീവിക്കുന്നത് കാണാൻ ഇഷ്ടവില്ലല്ലേ "അനു പറയുന്നതെന്തെന്തെന്ന് ആമിക്ക് മനസിലായില്ല. അവൾ ഐഷുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കും അവൻ പറഞ്ഞത് മനസിലായില്ല. "ഉപ്പ് ഏതാണ് പഞ്ചസാര ഏതാണെന്ന് മനസിലാക്കാത്ത ഈ പിഞ്ചു പൈതലിനെ കൊണ്ടന്നോ നീ ഉണ്ടാക്കിച്ചത്... ഇങ്ങനെയൊന്നും ദുഷ്ടന്മാരോട് പോലും ചെയെല്ലേട്ടോ മോളെ "അനു സെന്റി ഭാവത്തോടെ ചട്ട്ണിയിൽ മുക്കിയ ഒരു ഇഡലി എടുത്തുകൊണ്ടു വായിൽ വെക്കാൻ നേരെമാണ് നടുമ്പുറത് എന്തോ വീണത് പോലെ തോന്നിയത്.അനു തിരിഞ്ഞു നോക്കിയപ്പോൾ ഐഷു കട്ടകലിപ്പിൽ നിൽക്കുന്നതാണ് കണ്ടത്. "എന്റെ സാമ്പാർ ഇഷ്ടായില്ലെങ്കിൽ ഇതിങ്ങനെ കഷ്ടപ്പെട്ട് കഴിക്കേണ്ട "

അവൾ കലിപ്പോടെ സാമ്പാറിരിക്കുന്ന ബൗൾ എടുത്തപ്പോൾ അനു അവളെ തടഞ്ഞുനിർത്തി. "എന്തായാലും നീയാദ്യമായിട്ട് ഉണ്ടാക്കിയല്ലേ..കഴിച്ചുനോക്കാം "അനു ഒരു നിഷ്കളങ്കതയോടെ ഐഷുവിന്റെ നേരെ തിരിഞ്ഞപ്പോൾ അവൾ അവൻ നേരെ പുച്ഛം വരിവിതറി. ആമി തനിക്കുളത് എല്ലാം എല്ലാം ഒരു ടിഫിൻ ബോക്സിലേക്ക് ഇട്ടുകൊണ്ട് ദൃതി പിടിച്ചു രണ്ടു ഇഡലി ഒരു വിധം കഴിച്ചു. "എന്റെ മോളെ,,, കുറച്ചും കൂടി കഴിക്ക് ഇങ്ങനെ കഴിച്ചാൽ എന്താകനാ...അമ്മ അവളെ സ്നേഹപൂർവ്വം ശകരിച്ചുകൊണ്ട് അവൾക്ക് നേരെ ഒരു കപ്പ്‌ ചായ നീട്ടി. അവൾ അമ്മയെ ഒന്ന് നോക്കി കൊണ്ട് വേഗം തന്നെ ചായ കുടിച്ചിറക്കി. "സമയമില്ല അമ്മേ,,, ഇപ്പൊ തന്നെ വൈകി.. ഇനിയും നിന്നാൽ ബസ് അതിന്റെ വഴിക്ക് പോകും "അവൾ ഒന്നും കൂടി തന്റെ സാരി നേരെയാക്കി കൊണ്ട് അമ്മയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു കൊണ്ട് അവിടെ നിന്നും ഇറങ്ങി. പോകും മുൻപ് അവൾ മാളുവിനെ ഒന്നും കൂടി നോക്കി. ഇപ്പോഴും തന്റെ കുറുമ്പി പെണ്ണ് ഉറക്കത്തിലാണ്.. അവൾ പതിയെ കുഞ്ഞിനിരുന്നു

അവളുടെ ഉണ്ടകവളിൽ ഒരു ഉമ്മ കൊടുത്തു.മതിവരുവോളം അവൾ ആ കുഞ്ഞ് മുഖത്തിലേക്ക് നോക്കിനിന്നു. എപ്പോഴോ തന്റെ ഉദരത്തിൽ മുട്ടിട്ട ഒരു കുഞ്ഞ് ജീവനെ അവൾ മാളുവിലൂടെ കണ്ടു.ഒരിക്കൽ കൂടി അവളുടെ നെറ്റിയിലേക്ക് ചുണ്ടുകൾ അമർത്തി കൊണ്ട് അവളാ മുറി വിട്ടിറങ്ങി. ഇനി മാളു ഉണ്ണർന്നാൽ കരഞ്ഞു വഷളാക്കും എന്നറിഞ്ഞു കൊണ്ട് അവൾ പതിയെ വീട്ടിൽ നിന്നുമിറങ്ങി. "ആമി,,,,സ്കൂളിലേക്കല്ലേ വണ്ടി കേറിക്കോ "അനു ഒരു ചിരിയോടെ കാറിൽ നിന്നും ചോദിച്ചപ്പോൾ അവൾ ശ്രീയെയാണ് നോക്കിയത്. പതിയെ അവന്റെ കണ്ണുകൾ തന്റെ നേരെ തിരിഞ്ഞപ്പോൾ അവൾ ജാള്യതയോടെ മുഖം വെട്ടിച്ചു. "വേണ്ട അനുചേട്ടാ,, നിങ്ങൾ വേറെ വഴിക്കല്ലേ.... ഞാൻ ബസിന് പൊയ്ക്കോളാം "ചെറുപുഞ്ചിരിയല്ലേ ആമി അത്രയും പറഞ്ഞതും ശ്രീയുടെ മുഖത്തു കോപം നിഴലിക്കുന്നത് അവൾ കണ്ടു. എന്തോ പറയാൻ തുടങ്ങിയ അനുവിന്റെ വാക്കുകൾ മുറിച്ചുകൊണ്ട് ശ്രീ പറഞ്ഞു തുടങ്ങി. "നിനക്ക് ബാങ്കിലോട്ട് പോകണമെന്ന് പറഞ്ഞില്ലേ,,, നിന്നെ അവിടെ ആക്കിയിട്ടു വേണം എനിക്ക് ഹോസ്പിറ്റലിലോട്ട് പോകാൻ

"ശ്രീയുടെ പെട്ടെന്നുള്ള ഭാവമാറ്റം കണ്ടപ്പോൾ ആമിയും, അനുവും ഒരേ പോലെ ഞെട്ടി. ആമിയെ ഒന്ന് നോക്കുടെ ചെയ്യാതെ അവൻ സ്റ്റീറിങ്ങിൽ കൈ വിടാതെ അവിടെ നിന്നും പോയി. കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ നിന്നും അടർന്നു വീണു.അവൻ പോയ വഴിയേ ഒന്നും കൂടി നോക്കികൊണ്ട് അവൾ കുറച്ചു നേരം പ്രതിമ കണക്കെ നിന്നു. "മോൾക്കും അവരുടെ ഒപ്പം പോവാമായിരുന്നല്ലോ "അമ്മ അവളുടെ തലയിലൂടെ വിരലുകൾ ചേർത്തു ആശ്വസിപ്പിച്ചപ്പോൾ അവൾ വേദന നിറഞ്ഞ ഒരു പുഞ്ചിരി അമ്മയ്ക്ക് നേരെ സമ്മാനിച്ചു. ഒന്നും കൂടി അമ്മയ്ക്ക് നേരെ കൈ വീശി കാണിച്ചിട്ട് അവൾ ഗേറ്റ് കടന്നു ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story