ഇനിയെന്നും: ഭാഗം 2

iniyennum New

എഴുത്തുകാരി: അമ്മു

പുതുപെണ്ണിനെ കാണാൻ വന്ന അയൽക്കാരുടെ മുൻപിൽ ഒരു പാവ കണക്കെ ഞാൻ നിന്നുകൊടുത്തു. ചിലവരുടെ മുഖത്തെ ഭാവം എന്താന്നെന്ന് മനസിലാകുന്നില്ല. പരിഹാസചുവയോടെയുള്ള ചിലവരുടെ നോട്ടങ്ങളും, സംസാരവും ആരോചകമായി തോന്നി.മറ്റു പലർ എന്റെ കഴുത്തിലെയും, കയ്യിലും കിടക്കുന്ന ഇത്തിരി പോകുന്ന പൊന് എണ്ണി തിട്ടപ്പെടുത്താനുള്ള ശ്രമത്തിലായിരിന്നു.. ഇവിടെ നിന്നും എങ്ങെനെയെങ്കിലും രക്ഷപെട്ടാൽ എന്ന് മാത്രമെന്നായി. എന്റെ ദയനീയ അവസ്ഥ മനസിലാക്കിയ അമ്മ മോള്ക്ക് ഇപ്പൊ ഷീണമുണ്ടെന്ന്, കുറച്ചു റസ്റ്റ്‌ ചെയ്യട്ടെ പറഞ്ഞു അവിടെ നിന്നും എല്ലാരേയുംപറഞ്ഞയച്ചു. എന്റെ കാര്യങ്ങൾ ഞാൻ പറയാതെ തന്നെ എല്ലാം മനസിലാക്കുന്ന അമ്മയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. എല്ലാരും റൂം വിട്ട് പോയപ്പോൾ ഞാൻ എന്റെ വീട്ടിലേക്ക് വിളിച്ചു.എല്ലാരോടും വർത്തമാനം പറഞ്ഞിരുന്നപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നി. അമ്മ പറഞ്ഞത് പോലെ എല്ലാം മറന്ന് പുതിയ ഒരു ജീവിതമാവുമായി പൊരുത്തപ്പെടുവാൻ ഞാൻ തയാറെടുത്തു.

എന്നാലും ഇതുവരെയായിട്ടും തന്റെ കഴുത്തിൽ താലി ചാർത്തിയവൻ ഇതുവരെയായിട്ടും തന്റെ കണ്മുൻപിൽ വരാത്തത് എന്താന്നെന്ന് അവളിൽ സംശയം ജനിപ്പിച്ചു. ആകപ്പാടെ പെണ്ണുകാണളിലും, കല്യാണത്തിനുമാണ് ഞാൻ ആ മുഖം ശ്രദ്ധച്ചത്....ഓരോ ചിന്തകൾ അവളെ വേട്ടയാടാൻ തുടങ്ങിയപ്പോൾ അവൾ ജനൽ കമ്പിന്മേൽ പിടിച്ചു ദൂരേക്ക് നോക്കിനിന്നു. രാത്രിയിൽ അമ്മ കൈയിൽ ഒരു പാൽ ഗ്ലാസ്‌ എന്റെ കൈയിൽ വെച്ചു തന്നപ്പോൾ യാതൊരു ഭാവഭേദങ്ങൾ കൂടാതെ ഞാൻ ആ പാൽ ഗ്ലാസുമായി റൂമിലേക്ക് നടന്നു. റൂമിലേക്ക് പോകാൻ നേരവും അമ്മയുടെ വാക്കുകളാണ് മനസ്സ് നിറയെ ഉണ്ടായിരുന്നത്. അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മൊത്തം ശ്രീയേട്ടനെയും, മാളൂട്ടിയെയും പറ്റിയായിയായിരിന്നു. റൂമിലേക്ക് കടന്നു ചുറ്റും ഒന്നും നിരീക്ഷിച്ചപ്പോൾ ശ്രീയേട്ടന്റെയും, കുഞ്ഞിന്റെയും ഫോട്ടോയാണ് മുറി മൊത്തം... കൗതുകപ്പൂർവം എല്ലാ ചിത്രങ്ങളും നോക്കുമ്പോഴായിരിന്നു റൂമിന്റെയടുത്തുള്ള ബാൽക്കണിൽ നിന്നും ശ്രീയേട്ടനെയും, തോളിൽ കിടക്കുന്ന കുഞ്ഞിനെയും കണ്ടത്.

പ്രതീക്ഷിക്കാതെ എന്നെ കണ്ടപ്പോൾ ചെറുതായി പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മോളെ ബെഡിൽ കിടത്തി എന്റെ നേർക് തിരിഞ്ഞു. "മോൾ എല്ലാ ദിവസവും എന്റെ കൂടെയാ കിടക്കുന്നത്... തന്നിക് ബുദ്ധിമുട്ട് ഒന്നുമില്ലലോ " ഞാൻ ഇല്ലെന്ന് തലയാട്ടി. പിന്നെ കുറച്ചു നേരം മൗനം ഞങ്ങനെ കൂട്ടുപിടിച്ചു.. ഒടുവിൽ മൗനം ബേധിച്ചുകൊണ്ട് ശ്രീ സംസാരത്തിന് തുടക്കമിട്ടു. "അഭിരാമി,, തന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ തന്റെ ഏട്ടൻ എന്നോട് പറഞ്ഞു...ഒരു കാര്യം തുറന്നു പറയുന്നതിൽ തന്നിക് വിഷമം ഒന്നും തോന്നുന്നരുത്. എന്നതാനാണെന്ന് അറിയിവനായി ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. ഗൗരവഭാവത്തോടെ എന്റെ അടുക്കലേക്ക് വരുന്ന ശ്രീയേട്ടനെ കണ്ടപ്പോൾ കുറച്ചു ഭയത്തോടെ ഞാൻ പിന്നോട്ട് കാലുകൾ ചലിപ്പിച്ചു. "എനിക്കറിയാം ഇന്ന് നമ്മുടെ ജീവിതത്തിലെ പ്രധാനപെട്ട ഒരു ദിവസമാന്നെന്ന്...പക്ഷേ എന്നികൊരിക്കലും തന്നെ എന്റെ ഭാര്യയായി കാണാന് പറ്റില്ല... പിന്നെ അമ്മയുടെ നിർബന്ധപ്രകാരമാണ് ഞാൻ ഈ കല്യാണത്തിന് മുതിർന്നത്...

ഇനി തന്നിക് വെല്ല ബുദ്ധിമുട്ടും തോന്നുന്നെങ്കിൽ തന്നിക് എപ്പോൾ വേണമെങ്കിലും ഇവിടെ നിന്നും പോകാം...ഒപ്പിടാൻ എന്നെയൊന്നു വിളിച്ചാൽ മതി... അതല്ലെങ്കിൽ തന്നിക് ഇവിടെ കഴിയാം... ആരും തന്നെ ഇവിടെനിന്നും ഇറക്കി വിടില്ല... തീരുമാനം തന്റെതാണ്... ശ്രീയുടെ വാക്കുകൾ അവൾ ഒരു ശില പോലെ കേട്ടു. പ്രതീക്ഷിക്കാതെ കിട്ടിയ ജീവിതം അന്നെങ്കിലും ഈ ജീവിതത്തിൽ എങ്കിലും ഒരു ചെറു സന്തോഷം ഉണ്ടാവുമെന്ന് അവൾ പ്രതീക്ഷിച്ചു...മെല്ലെ താടിയുയർത്തി അവന്റെ മുഖത്തേക്ക് നോക്കി. ഗൗരവഭാവം വിടാതെ തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടാനായി അക്ഷമയോടെ നിൽക്കുന്ന ശ്രീയെ നോക്കിയിപ്പോൾ അവൾ ഉറച്ചൊരു തീരുമാനത്തോടെ പറയാൻ തുടങ്ങി. എന്നിക് വേണ്ടി കുറെയധികം കണ്ണീർ കുടിച്ചതാണ് എന്റെ കുടുംബം... ഇനിയും അവരെ വേദനിപ്പിക്കാൻ എന്നിക് ഒരുക്കമല്ല.. അതുകൊണ്ട് തന്നെ നിങ്ങൾ എന്നെ ഇവിടെ നിന്നും ഇറക്കി വിടുന്നത് വരെ ഞാൻ ഇവിടെ തന്നെ താമസിക്കും....

അത്രയും പറഞ്ഞു കൊണ്ട് ഒരു പുതപ്പും, തലയിണയും എടുത്തു കൊണ്ട് അവൾ നിലത്തു കിടന്നു.അവളെ തീർത്തും അവഗണിച്ചു കൊണ്ട് അവൻ ബെഡിൽ കയറി കിടന്നു. കണ്ണീർ ചാലുകൾ അവളുടെ കവിളിൽ മുത്തമിട്ടപ്പോഴും അവൾ തന്റെ വിധിയോർത്ത് പിഴച്ചു... മെല്ലെ അവളുടെ കരച്ചിലിന്റെ ആക്കം കൂടി വരുന്നതോറും അത് ഒരു തേങ്ങലായി വഴിമാറി. ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ തന്റെ സാരീ തലപ്പു കൊണ്ട് വായിൽ മൂടി... ശബ്ദമില്ലാതെ കുറെ നേരം കരഞ്ഞു.. പിന്നെ എപ്പോഴോ നിദ്രയെ പുൽകി. കാതിൽ കിളികളുടെ മർമരം കേട്ടപ്പോൾ അവൾ പതിയെ കണ്ണുകൾ വലിച്ചുതുറന്നു. അച്ഛനും, മകളും ഇപ്പോഴും നല്ല ഉറക്കത്തിൽ തന്നെയാണ്..ഇന്നലെ നടന്ന സംഭവങ്ങൾ വെറും സ്വപ്നം ആയിരിക്കന്നെ എന്നവൾ മനസുരുകി പ്രാർത്ഥിച്ചു. അവരെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൾ മുഖം ഒന്നു കഴുകി അടുക്കളയിലേക്ക് പോയി. അടുക്കളയിൽ പ്രാതലിനുള്ള തയാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ് അമ്മയും,കല്യാണിയമ്മയും... കല്യാണിയമ്മ ഇവിടെ അമ്മയ്ക്ക് ഒരു കൈ സഹായത്തിനു നിൽക്കുന്നതാണ്.. ഹാ,,

പുതുമണവാട്ടി നേരത്തെ എഴുന്നേറ്റോ... കല്യാണിയമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ അവർക്ക് നേരെ ചിരിച്ചുകൊടുത്തു . എന്തിനാ മോളെ നേരത്തെ എഴുന്നേറ്റത് ...കുറച്ചു നേരമെങ്കിലും കിടക്കായിരുന്നില്ലേ ... അമ്മ എന്റെ നെറുകയിൽ തലോടിയപ്പോൾ അറിയാതെ എന്റെ കണ്ണിൽ ഒരു നീർത്തിളക്കം ഉണ്ടായി . ഞാൻ എപ്പോഴും ഈ സമയത്താണ് എഴുനേൽക്കാർ .... അമ്മയുടെ നേർക്ക് ഒരു പുഞ്ചിരി സമാനിച്ചുകൊണ്ട് ഞാൻ അവരുടെ കൂടെ പ്രാതൽ ഉണ്ടാക്കാൻ സഹായിച്ചു . എന്റെ മാറ്റം ഏറ്റവും കൂടുതൽ സന്തോഷാപ്പിച്ചത് അമ്മയെയായിരിന്നു ...സ്നേഹിക്കാൻ മാത്രം കഴിയുന്ന അമ്മയുള്ളപ്പോൾ താൻ ഇവിടെ ഒറ്റപെടില്ലെന്ന് അവൾ ഉറച്ചു വിശ്വസിച്ചു . "അമ്മേ ഞാൻ ജോഗ്ഗിങ്ങിനു പോകുകയാണ് ....മോൾ ഉണർന്നാൽ ഒന്നു നോക്കണ്ണെ " ശ്രീയേട്ടൻ അമ്മയോട് നിർദേശങ്ങൾ പറയുമ്പോഴും എന്റെ കണ്ണുകൾ അനുസരിണയില്ലാതെ ശ്രീയേട്ടനെ തേടി പോകും .പക്ഷേ അതുണ്ടായില്ല ..ശ്രീയേട്ടൻ തന്നെ ഒന്നു ശ്രദിക്ക കൂടി ചെയ്യാതെ പോയപ്പോൾ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണുനീരെ അടക്കി പിടിച്ചു .

ഇപ്പോൾ താൻ കരഞ്ഞാൽ അമ്മയും ,കല്യാണിയമ്മയും എല്ലാം അറിയാം ...ഇല്ല,,, താൻ കാരണം വേറെ ഒരു കുടബം കണ്ണീരിലാഴ്ത്താൻ ഞാൻ സമ്മദിക്കില്ല ...അതുകൊണ്ട് ഇവരുടെ സന്തോഷത്തിനു വേണ്ടി ഇവിടെ പിടിച്ചു നിന്നെ മതിയാകുള്ളൂ ... ഒരു പാദസ്വര കിലുക്കം കേട്ടപ്പോളാണ് ഞാൻ ചിന്തകളിൽ നിന്നും സ്വതന്ത്രയായത് . ..കുഞ്ഞി പാതങ്ങൾ ചലപ്പിച്ചു കുണുങ്ങി കുണുങ്ങി വരുന്ന ആ കുഞ്ഞിനെ കൊതിയോടെ നോക്കി . "അമ്മമ്മയുടെ കുഞ്ഞിമണി ഇന്ന് നേരത്തെ എഴുന്നേറ്റോ " അതിനവൾ തന്റെ കുഞ്ഞരി പല്ലുകൾ കാട്ടി കൂടുക്കൂടെ ചിരിച്ചു . ആ കുഞ്ഞിന്റെ ചിരി കാണുമ്പോൾ മനസിലുള്ള സംഘർഷങ്ങൾ എല്ലാം കെട്ടണഞ്ഞു പോകുന്നത് പോലെ തോന്നി . പിന്നെ ആ കുഞ്ഞി കണ്ണുകൾ എന്റെ നേരെ തിരിഞ്ഞപ്പോൾ ഒരു നിമിഷം ചിരി നിർത്തി ആശങ്കയോടെ നോക്കി .ഞാൻ കൈകൾ കൊണ്ട് മാടി വിളിച്ചപ്പോൾ അവൾ മെല്ലെ അമ്മയുടെ മേലേക്ക് ചാഞ്ഞു . "മോളുടെ അമ്മയാ ,ചെല്ല് മോളെ "-അമ്മയുടെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരിന്നു .അതെ താൻ ഒരു അമ്മയാണ് ..

പ്രവാസിച്ചില്ലെങ്കിലും ,മൂലയാട്ടൻ കഴിഞ്ഞില്ലെങ്കിലും എന്റെ ഉള്ളിൽ അമ്മയെന്ന വികാരം ഇപ്പോഴും ഉണ്ട് . ഞാൻ വീണ്ടും മോളുടെ നേരെ എന്റെ കൈകൾ നീട്ടിയപ്പോൾ അവൾ എന്റെ അടുതെക്ക് വന്നു . അവളുടെ തണുത്തുറഞ്ഞ കൈകൾ എന്റെ മുഖത്തു സ്പർശിച്ചപ്പോൾ അമ്മയെന്ന വികാരം എന്നിൽ പൊതിഞ്ഞു . ആ ഉണ്ടകവിളുകളിൽ നിറയെ മുത്തമിടമ്പോഴും എന്നിക് മതിയായില്ല . ഞങ്ങളുടെ സ്നേഹപ്രകടനം കണ്ടു മതിമറന്നു നിൽക്കുകയാണ് നിൽക്കുകകയാണ് അമ്മയും ,കല്യാണിയമ്മയും . അവൾ കൈ ചുണ്ടി പുറത്തേക്ക് കാണിച്ചപ്പോൾ ഞാൻ എന്താനാണെന്നുള്ള രീതിയിൽ തലയാട്ടി . "പുറത്തു പൊനം "അനുവാദത്തിനായി ഞാൻ അമ്മയെ നോക്കിയപ്പോൾ അമ്മയും പൊയ്ക്കോളാൻ പറഞ്ഞു .അവളുടെ ആഗ്രഹപ്രകാരം ഞങ്ങൾ വീടിന് മുൻപിലുള്ള ഗാർഡനിലേക്ക് നടന്നു . അവളുടെ ക്കൂടെ നടക്കുന്ന ഓരോ നിമിഷവും താൻ വേറെ ഒരു ലോകത്തിലേക്ക് എത്തിപ്പെട്ടുവെന്ന് അറിഞ്ഞു .കൂട്ടിലുള്ള ലവ് ബർഡ്‌സിനെ കണ്ടപ്പോൾ അവൾ തന്റെ ഭാഷയിൽ അവരുടെ കൂടെയിരുന്നു വർത്തമാനം പറയും .

പനികൂർക്കയുടെ ഇല പൊട്ടിച്ചു കിളികൾക്ക് കൊടുക്കുമ്പോൾ അവർ ആർത്തിയോടെ ആ ഇലകൾ കഴിക്കുന്നത് കാണുമ്പോൾ അവൾ കഴിച്ചോ എന്ന് പറയും .. പിന്നെ കൈകൊട്ടി ചിരിക്കും .ചിരിക്കുമ്പോൾ അവളുടെ ഉണ്ടകവിളുകൾ കൂടുതൽ വികസിക്കുന്നതായി എന്നിക് തോന്നി . "ഡി ,,,,ആരോട് ചോദിച്ചിട്ടാടി എന്റെ കുഞ്ഞിനെ എടുത്തത് " ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ തന്നെ കൊത്തി നുറുക്കുവാനുള്ള ദേഷ്യത്തിൽ നിൽക്കുന്ന ശ്രീയെയാണ് അവൾ കണ്ടത് .കുഞ്ഞും പേടിച്ചു കരയുന്നുണ്ട് .ഞാൻ മെല്ലെ കുഞ്ഞിനെ തട്ടി ആശ്വസിപ്പിക്കാൻ നേരമാണ് ശ്രീയേട്ടൻ എന്റെ കൈകളിൽ നിന്നും കുഞ്ഞിനെ പിടിച്ചുവാങ്ങിയത്. ഒരു നിമിഷം തന്റെ സന്തോഷങ്ങൾ വിട്ടകലുന്നത് പോലെ തോന്നി .ശ്രീയേട്ടൻ വീണ്ടും തന്റെ കത്തുന്ന കണ്ണുകളുമായി എന്റെ മുൻപിലേക്ക് വന്നപ്പോൾ ആ കണ്ണുകളിൽ നോക്കാനുള്ള ത്രാണിയില്ലാതെ ഞാൻ തല താഴ്ത്തി . "ഞാൻ ഇന്നലെ പറഞ്ഞതല്ലേ നിന്നോട് .... .മേലിൽ എന്റെയും ,കുഞ്ഞിന്റെയും അടുത്ത് വന്നുവെന്ന് അറിഞ്ഞാൽ പിന്നെ എന്റെ മറ്റൊരു മുഖം നിനക്ക് കാണ്ണേണ്ടി വരും " കുഞ്ഞു വീണ്ടും കരച്ചിലിന്റെ ശബ്ദം കൂട്ടിയപ്പോൾ അമ്മ പുറത്തേക്ക് വന്നു .പെട്ടെന്ന് അമ്മയെ കണ്ടപ്പോൾ ഞാൻ പെയ്യാൻ വെമ്പി നിൽക്കുന്ന കണ്ണീർ എല്ലാം തുടച്ചു ചിരിക്കാൻ ശ്രമിച്ചു .

"ഒന്നുമില്ല അമ്മ ,പെട്ടന്ന് കുഞ്ഞ് ഒരു പുൽച്ചാടിയെ കണ്ടപ്പോൾ പേടിച്ചതാ " അത്രയും പറഞ്ഞു കൊണ്ട് ഞാൻ നേരെ അമ്മയ്ക്ക് മുഖം കൊടുക്കാതെ റൂമിലേക്ക് പോയി .ഇനിയും അവിടെ നിന്നാൽ ചെല്ലപ്പോ എന്നിക് പിടിച്ചു നിൽക്കാൻ സാധിക്കാത്തത് കൊണ്ട് ഞാൻ എന്റെ സങ്കടങ്ങൾ മുഴുവൻ കരഞ്ഞു തീർത്തു . പകൽ സമയങ്ങളിൽ ഞാൻ ശ്രീയേട്ടന്റെ കണ്ണിൽ പെടാതെ നടന്നു .എന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാൺകെ അമ്മയ്ക്കും ചെറിയ രീതിയിൽ സംശയം ഉളവായി .പക്ഷേ എന്നിക് വിഷമം വരുമെന്നോർത്ത് അമ്മ അതിനെ കുറിച്ചൊന്നും സംസാരിച്ചില്ല . രാത്രി കല്യാണി അമ്മയോടൊപ്പം പാത്രങ്ങൾ അടുക്കി വെക്കാൻ സഹായിച്ചു .മരുന്ന് കഴിക്കുന്നത് കാരണം അമ്മ നേരത്തെ ഉറങ്ങാൻ പോയി .തിരിച്ചു റൂമിലേക്ക് പോകുവാൻ മടിയാണ് ..ഇനി അവിടെ ചെന്നാൽ രാവില്ലെത്തേതിന്റെ ബാക്കി ഇനി കിട്ടുമോ എന്നവൾ ഭയന്നു ...എന്തുതന്നെയായാലും മൂഞ്ഞൊട്ട് വെച്ച കാൽ പിറകിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചു അവൾ ഓരോ പടികൾ കേറാൻ തുടങ്ങി . മുറി പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അവൾ മുട്ടി വിളിക്കാൻ നോക്കിയെങ്കിലും പെട്ടെന്ന് കൈകൾ പിൻവലിച്ചു .ഈ വാതിലുകൾ ഇനി തുറക്കില്ലെന്ന് അവൾ വിശ്വസിച്ചു ..ഒരു തളർച്ചയോടെ അവൾ വാതിൽ പടിയിൽ ചാരി നിന്നു എപ്പോഴോ ഉറങ്ങി പോയി....…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story