ഇനിയെന്നും: ഭാഗം 20

iniyennum New

എഴുത്തുകാരി: അമ്മു

അസ്തമയ സൂര്യന്റെ ചെഞ്ചുവുപ്പ് ആകാശത്തിൽ ആകാമാനെ ചുവുപ്പ് രാശി പടർത്തി. പറവകൾ പുതിയ ഒരു നാളെക്കായി അവരവരുടെ കൂടുകളിൽ അണഞ്ഞു..ഒഴിവുദിവസം വീടിനടുത്തുള്ള പാർക്കിൽ വന്നതായിരിന്നു ശ്രീയും, ആമിയും മാളുവും.. പിന്നെ അവരുടെ ഒപ്പം അനുവും, ഐഷുവും ഉണ്ട്..മാളുവിനെ എടുത്തുയർത്തി കളിപ്പിക്കുന്ന ശ്രീയെ അവൾ ദൂരെ ഒരു കല്ലുബെഞ്ചിൽ ഇരുന്നുകൊണ്ട് കണിമ്മവെട്ടാതെ നോക്കിയിരുന്നു. മാളുവാന്നെങ്കിൽ ശ്രീയുടെ നെറ്റിയിൽ ഇടക്കൊക്കെ കുഞ്ഞ് മുത്തങ്ങൾ കൊടുത്തുകൊണ്ടേയിരുന്നു.അച്ഛന്റെയും, മോളുടെയും കളികൾ കാണുമ്പോൾ അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു. അടുത്ത് ആരുടെയോ സാമീപ്യം അറിഞ്ഞപ്പോളാണ് ആമി തല ചെരിച്ചു നോക്കിയത്. തന്റെ നേർക്ക് ഒരു കളചിരിയോടെ നോക്കി നിൽക്കുന്ന അനുവിനെ കണ്ടപ്പോൾ അവൾ ചെറുതായി ഒരു പുഞ്ചിരിക്കാൻ ശ്രമം നടത്തി. "എന്താ ആമി,,, ഒളിഞ്ഞുനോട്ടമാണോ "അനു ഒരു കുസൃതിയോടെ പറഞ്ഞപ്പോൾ അവ തെല്ലൊരു ജാള്യതയോടെ ഒന്നുമില്ലെന്ന് തലയാട്ടി.

കുറച്ചു നേരം അവരുടെയിടയിൽ മൗനം തളം കെട്ടി നിന്നു. "ശ്രീയെ ഇത്രെയും സന്തോഷത്തോടെ കാണുന്നത് ഇപ്പോഴാണ് "മൗനത്തെ ബേധിച്ച കൊണ്ട് അനു സംസാരിച്ചു തുടങ്ങിയപ്പോൾ എന്താണ് അവൻ പറഞ്ഞെന്ന് മനസിലാകാതെ അവനെ തന്നെ നോക്കി നിന്നു. ദീർഘമായി ഒന്നു നിശ്വസിച്ചു അവൻ പറഞ്ഞു തുടങ്ങി. "ഇന്ദു പോയപ്പോൾ വട്ടു പിടിച്ചത് പോലെയായിരുന്നു അവന്റെയൊരു ഓരോ ഭാവവും... ഇല്ല ശെരിക്കിനും ഒരു ഭ്രാന്തനെ പോലെ..എന്നിട്ടും അവന്റെ അവസ്ഥ മനസിലാക്കി വീണ്ടും ഞാൻ തന്നെ ഇന്ദുവിനെ തിരികെ വിളിച്ചു. അന്ന് അവൾ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ ഒരു മുളക്കം പോലെയുണ്ട്.. ഒരു ഭ്രാന്തന്റെ കൂടേ ജീവിതം മൂഞ്ഞൊട്ട് പോകാൻ അവൾക്കാകിലെന്നു പറഞ്ഞപ്പോൾ ആ നിമിഷം അവളെ കഴുത്തു നേരിച്ചു കൊല്ലുവാൻ തോന്നിപോയി." അനുവിന്റെ കണ്ണുകളിൽ ദേഷ്യം ആളികത്തുന്നത് ഒരു ഭയപാടോടെ ആമി നോക്കിയിരിന്നു. അവൾ അവന്റെ കൈത്തണ്ടയിൽ അമർത്തിപിടിച്ചപ്പോൾ ഒരു സാന്ത്വനം എന്നപോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി.

കൈകൾ അവളിൽ നിന്നും വേർപെടുത്തി വീണ്ടും സംസാരിച്ചു തുടങ്ങി. "ആ നിമിഷം ഞാൻ ഉറപ്പിച്ചത എന്റെ ശ്രീക്കു അവൾ വേണ്ടെന്ന്...ഒരേ ഗർഭപാത്രത്തിൽ നിന്നലെങ്കിലും എനിക്ക് അവൻ എന്റെ സ്വന്തം കൂടെപ്പിറപ്പ് തന്നെയാണ്,,തിരിച്ചു അവനും...തകർന്നിരിക്കുന്ന അവനെ കാണാൻ എനിക്ക് പറ്റില്ലായിരുന്നു.. അതുകൊണ്ട് തന്നെയാ ഇവിടെ നിന്നും പോയത്.. തെറ്റാണ് ഞാൻ ചെയ്‌യത്.. ഒരിക്കലും ഒരു കൂട്ടുകാരൻ ചെയ്യാൻ പാടില്ലാത്ത പ്രവൃത്തിയാണ്.. അവനെ അങ്ങനെയൊരു അവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ട ഞാൻ ഇവിടെനിന്നും പോയത്.. പക്ഷേ അവൻ കഴിഞ്ഞതൊന്നും ഓർക്കാതെ എന്നോട് സ്നേഹത്തോടെ പെരുമാറി.. അതാണെന്റെ ശ്രീ.."അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അനുവിന്റെ കണുകളിൽ നിന്നും രണ്ടു തുള്ളികൾ അടർന്നു വീണു.ഒരു നിമിഷം ആമി അവനെ നോക്കി നിന്നു. കലിപ്പ് ലൂക്കേണ്ടെന്നേയുള്ളു,, കുട്ടികളുടെ മനസാണ് അനുവിനെന്ന് അവൾ ഓർത്തു പോയി. പിന്നെയും കുറച്ചു നേരം അവർ ഓരോ കാര്യങ്ങളും സംസാരിച്ചുനിന്നു.

ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ അവർ തിരിച്ചു വീട്ടിലേക്ക് നടക്കാൻ തുടങ്ങി. കുറെ കളിച്ചതുകൊണ്ടാകണം മാളൂട്ടി ശ്രീയുടെ തോളിൽ ഷീണം കൊണ്ട് ഉറങ്ങിപ്പോയി. ശ്രീയും, അനുവും മുന്പിലയിരിന്നു.. ആമിയും ഐഷുവും അവരുടെ പിന്നാലെയും.. വീട്ടിലെത്തും വരെ ഐഷു തന്നോട് ഒന്നും മിണ്ടാതെ നിൽക്കുന്നത് ആമിയിൽ തെല്ലൊരു അതിശയം തോന്നി. ഇതുവരെ വായാടിയായിരുന്നയാൾ പെട്ടെന്ന് മൗനം കൂട്ടുപിടിക്കുമ്പോൾ അതവളിൽ സംശയം ജനിപ്പിച്ചു. വീട്ടിൽ എത്തിയതും ഐഷു നേരെ തന്റെ റൂമിലേക്ക് പോയി. പുറകിലായി ആമിയും.ഈ ഒഴിഞ്ഞുമാറ്റം എന്തിനാന്നെന്ന് അവൾക്ക് അറിയണമെന്നുണ്ടായിരിന്നു. മുറിയെലെത്തിയപ്പോഴാണ് വാതിൽ പടിയിൽ കൈ പിണച്ചു കെട്ടി നിൽക്കുന്ന ആമിയെ കണ്ടത്. ആമിയെ നോക്കാതെ അവൾ ബാത്‌റൂമിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ ആമി അവളെ തടഞ്ഞു നിർത്തി കാര്യമെന്തെന്ന് അന്വേഷിച്ചു. "നിങ്ങൾ എന്താ പാർക്കിലേക്ക് വെച്ചു സംസാരിച്ചു കൊണ്ടിരുന്നത് "ഐഷുവിന്റെ സ്വരത്തിൽ ഗൗരവം നിറഞ്ഞു. കണ്ണുകൾ കലങ്ങിയിട്ടുണ്ട്.

പക്ഷേ അതവൾ സമർത്ഥമായി ഒളിപ്പിച്ചു വെച്ചു. തന്റെ ഉത്തരത്തിനായി കാതോർത്തു നിൽക്കുന്ന ഐഷുവിനെ കണ്ടപ്പോൾ ആമിക്ക് അവളോട് അലിവ് തോന്നി. "അതോ,,, അത് വെറുതെ ഞങ്ങൾ ശ്രീയേട്ടനെ പറ്റിയും, അനുവേട്ടന്റെ ഓരോ യാത്രകളെക്കുറിച്ചും സംസാരിച്ചതായിരിന്നു " തന്റെ മറുപടിയിൽ അവളെ തൃപ്തിപ്പെടുത്തില്ല എന്ന് ആമിക്ക് മനസിലായി. ആമി അവളുടെ കൈയിൽ പിടിച്ചുകൊണ്ടു കട്ടിലിന്റെ ഒരു സൈഡിൽ പിടിച്ചിരുത്തി. മറുവശത്തു അവളും ഇരുന്നു. "കുറെ നാളായി ഞാൻ കാണുന്നു... പതിവില്ലാതെ നേരത്തെ എഴുനേൽക്കുന്നു, കുക്കിംഗ്‌ പഠിക്കണമെന്ന് പറയുന്നു, പിന്നെ അനുവേട്ടനെ കാണുമ്പോൾ ഇതുവരെ കാണാത്ത ഒരു നാണവും... എന്താ മോളെ പ്രേമം അണോ??? ആമി ഒരു കുറുമ്പൊടെ പറഞ്ഞപ്പോൾ അവൾ നാണം കൊണ്ട് മുഖം താഴ്ത്തി. ആമി അവളുടെ മുഖം തന്റെ നേർക്ക് അടുപ്പിച്ചു വെച്ചപ്പോൾ അവൾ കണ്ണുകൾ കൊണ്ട് അതെയെന്ന് പറഞ്ഞു. "എന്നിട്ട് നമ്മുടെ കഥനായകൻ ഇതറിയാമോ "അവൾ ആകാംഷയോടെ ചോദിച്ചു.

"അറിയാമോയെന്ന് ചോദിച്ചാൽ ഞാൻ പല പ്രാവിശ്യം പറയാൻ ശ്രമിച്ചില്ലെങ്കിലും പുള്ളി കേട്ട ഭാവം നടച്ചില്ല... വേണ്ടെന്ന് പറഞ്ഞെങ്കിലും മനസ്സ് അതിന് അനുവദിച്ചില്ല... ഇപ്പോഴും ഒരുപാടിഷ്ടമാണ്... അതിപ്പോ എത്ര അവഗണിച്ചാലും ആ സ്നേഹത്തിന് ഒരു അയവും സംഭവിക്കില്ല. "അവളുടെ കണ്ണുകളിൽ അനുവിനോടുള്ള പ്രണയം തുടിക്കോട്ടുന്നത് അവൾക്ക് കാണാമായിരുന്നു. എപ്പോഴും കളിയും, ചിരിയും നിറഞ്ഞ ഒരു പെണ്ണിൽ നിന്നും ദൃഡതയുള്ള ഒരു പെണ്ണിനെ അവൾ കാണാൻ കഴിഞ്ഞു. ഉണ്ണുമെശയുടെ മുമ്പിലും എല്ലാരുടെയും മുമ്പിൽ സൊറ പറഞ്ഞിരിക്കുമ്പോഴും ഐഷുവിന്റെ കണ്ണുകൾ അപ്പോഴും അനുവിന്റെ മേലെയായിരിന്നു.. എപ്പോൾ മുതലാണ് താൻ ഈ മനുഷ്യനെ ശ്രദിക്കാൻ തുടങ്ങിയതെന്ന് അറിയില്ല.. പക്ഷേ കൂടുതൽ അടുത്തറിഞ്ഞപ്പോഴാണ് ഈ മനുഷ്യനെ താൻ സ്നേഹിക്കുന്നുണ്ടെന്ന സത്യം അവൾ തിരിച്ചറിഞ്ഞത്.താൻ ഇത് അവതരിപ്പിച്ചപ്പോഴൊക്കെ ഇതൊക്കെ പ്രായത്തിന്റെയാണെന്ന് കളിയാക്കി വിടും..

പിന്നീട് എപ്പോഴോ സഹോദരി എന്ന ലേബൽ ഇട്ടതോടെ ചെറിയ കാര്യങ്ങളിൽ പോലും വഴക്കിടാൻ തുടങ്ങി. പക്ഷേ തന്റെ സ്നേഹം അതൊരിക്കൽ അവൻ മനസിലാക്കും എന്നവൾ ഉറച്ചു വിശ്വസിച്ചു. തലക്ക് ഒരു കൊട്ട് കിട്ടിയപ്പോഴാ അവൾ സ്വബോധത്തിലേക്ക് തിരിച്ചുവന്നത്.അപ്പോഴാണ് താൻ ഇപ്പോഴും അനുവിനെ തന്നെ നോക്കിയിരിക്കുകയാണ്ണെന്ന ബോധ്യം അവൾക്കുണ്ടായത്. മെല്ലെ അവൾ അവനിൽ നിന്നും മുഖം തിരിച്ചു ശ്രീയെ നോക്കി. "നീയിതു ഏതു ലോകത്താ,,, കുറെ നേരെമായി ഞാൻ ശ്രദിക്കുന്നു... ഭക്ഷണം കഴിക്കാതെ വെറുതെ പ്ലേറ്റിൽ കളം വരയ്ക്കുന്നു... ചിരിക്കുന്നു.. എന്താ മോളെ വട്ടായോ " "ഓഹ്ഹ്,,, അതോ,, അതെന്റെ അഞ്ചാമത്തെ ബോയ് ഫ്രണ്ടിനെ എങ്ങെനെ തേക്കണമെന്ന് ആലോചിച്ചിരിക്കുവാ,,, " അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവൾ അനുവിന്റെ മുഖത്തേക്ക് നോക്കി. എന്തെങ്കിലും ഭാവമാറ്റവും വരുന്നുണ്ടോ എന്നു നോക്കി. പക്ഷേ ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെയാണ്. താൻ ഏത് റിലേഷനിൽ പെട്ടാലും ഇയാൾക്ക് ഒരു കുഴപ്പമില്ലെന്ന രീതിയിലാണ് അയാളുടെയിരുപ്പ്...

കള്ള ബടുവ.. നമ്മുടെ കല്യാണം ഒന്നു കഴിഞ്ഞോട്ടെ തന്നെ കൊണ്ട് ക്ഷ, ഞ, ഋ.. ശ്ശെ ഈ വായിക്കൊള്ളാത്ത ഈ വാക്ക എന്തിനാ ഞാൻ പറയുന്നേ എന്തൊക്കെ വന്നാലും മുക്കുകൊണ്ട് ഇതൊക്കെ വരപ്പിക്കും ഞാൻ... എന്നിട്ടേ എനിക്ക് വിശ്രമം ഉള്ളൂ. ഐഷു മനസ്സിൽ ഒന്നു പറഞ്ഞു കൊണ്ട് ശ്രീയെ നോക്കി. ആൾ ഇപ്പോഴും കിള്ളി പോയ പോലെ നിക്കുകയാ.. ശ്രീയുടെ നിപ്പ് കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. മെല്ലെ അവന്റെ കൈയിൽ ഒന്നും തട്ടികൊടുത്തപ്പോൾ ആണ് അവൾ സ്വബോധത്തിൽ വന്നത്. "പെട്ടെന്ന് കേട്ട ഷോക്കാകും, സാരമില്ല ഇതൊക്കെ ശീലമായി കൊള്ളും "ശ്രീയുടെ തോളിൽ തട്ടി ഐഷു അവിടെ നിന്നും വേഗം എസ്‌കേപ്പ് ആയി. അല്ലെങ്കിൽ തന്നെ അവിടെ നിർത്തി പൊരിക്കുമെന്ന് അവൾക്കുറപ്പായിരുന്നു. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 മാളൂട്ടിക്കുള്ള ചോറും കൊടുത്തു അവളെ ബെഡിലേക്ക് ഉറക്കി കിടത്തി ആമി പതിയെ ബാല്കണിയിലേക്ക് നടന്നു.

പതിവ് പോലെ തന്റെ വരവും കാത്തുനിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾ അവനു നേരെ ഒരു നനത്ത പുഞ്ചിരി സമ്മാനിച്ചു. ശീതകാലം കഴിഞ്ഞെങ്കിലും ഒരു ചെറു തണുപ്പ് അവരുടെ ദേഹമാസകലം പൊതിഞ്ഞു. ആറ്റുകാട്ടിലിൽ ഇരിക്കുന്ന ശ്രീയുടെ അടുത്തായി ചേർന്നിരപ്പോൾ തൽക്ഷണം തന്നെ അവൻ അവളുടെ ആരയിലൂടെ കൈകൾ ഇട്ടുകൊണ്ട് അവളെ തന്നോട് ചേർത്തു നിർത്തി. ഏറെ നേരം അവൻ അവളെ തന്നെ നോക്കിനിന്നു. അവന്റെ പ്രണയമർദ്രമായ ഓരോ നോട്ടങ്ങളും അവളുടെയുള്ളിൽ നാണത്തിന്റെ വിത്ത് പാകി. "ആമി" അവന്റെ ആർദ്രമായ സ്വരം തന്റെ കാതിൽ പതിഞ്ഞപ്പോൾ അവൾ അവന്റെയടുത് കുറച്ചും കൂടി ചേർന്നുനിന്നു. "ഇന്നലെ,, ഞാൻ ചോദിച്ചത് വിഷമമായോ "ശ്രീയുടെ കണ്ണുകളിൽ ഒരു വിഷാദ ഭാവം നിറഞ്ഞുവരുന്നതായി അവൾ കണ്ടു. കുറച്ചു നേരം ഒന്നും പറയാതെ അവൾ മാനത്തു വിരിഞ്ഞു നിൽക്കുന്ന ഓരോ നക്ഷത്ര കുഞ്ഞിങ്ങളെയും നോക്കിനിന്നു

. "ശ്രീയേട്ടൻ ഇന്നലെ ചോദിച്ചില്ലേ മഹിയേട്ടനെ ഞാൻ സ്നേഹിക്കുന്നുണ്ടോന്ന്,,,ഒരിക്കൽ ഞാൻ സ്നേഹിച്ചിരുന്നു... വിശ്വസിച്ചിരുന്നു.. എന്നെക്കാളേറെ.. പക്ഷേ അയാൾക്ക് വേണ്ടത് ഒരു ഭാര്യയായിരുന്നില്ല.. അയാളുടെ വികാരങ്ങൾ ഷമിപ്പിക്കാൻ വേണ്ടി ഒരുപെണ്ണ് അതായിരുന്നു.. എപ്പോഴെങ്കിലും അയാൾ മാറുമെന്ന് ഞാൻ വിചാരിച്ചു.. അതുണ്ടായില്ല... അയാളിൽ നിന്നും ഒരു മോചനം കിട്ടിയപ്പോഴാണ് ജീവിതം എങ്ങെനെയൊക്കെയാന്നെന്ന് പഠിച്ചുതുടങ്ങിയത്. മുടങ്ങി പോയ പഠിത്തം ഞാൻ പൊടി തട്ടിയെടുത്തു. ഇഷ്ടപെട്ട ജോലി തന്നെ കിട്ടി. ജീവിതം അങ്ങനെയാണല്ലേ കുറെ നാൾ ദുഃഖം തന്നിട്ട് അവസാനം സന്തോഷം നൽകും. എന്തൊക്കെയായാലും മനസ്സിനിപ്പോൾ വല്ലാത്ത സുഖമുണ്ട്... പറഞ്ഞുകഴിഞ്ഞതും ആമി അവന്റെ നെഞ്ചിലേക്ക് തലവെച്ചു. ശ്രീ അവളുടെ നെറുകയിൽ തലോടി. ശ്രീക്കു തന്റെ നെഞ്ചിൽ കിടക്കുന്നവളെയോർത്തു അഭിമാനം തോന്നി. ഈ ചെറിയ പ്രായത്തിനുള്ളിൽ എന്തോരം അനുഭവിച്ചു. എന്നാലും ഒന്നിലും തള്ളർന്നു പോകാതെ അവൾ ജീവിതത്തോട് പൊരുതി വിജയിച്ചു.അത്രമേൽ പ്രണയത്തോടെ, അതിലുപരി ബഹുമാനത്തോടെ അവൻ അവളുടെ മുന്തിരി കണ്ണുകളിൽ ചുണ്ടുകൾ അമർത്തി അവളെ പൊതിഞ്ഞു പിടിച്ചു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story