ഇനിയെന്നും: ഭാഗം 21

iniyennum New

എഴുത്തുകാരി: അമ്മു

സ്റ്റോപ്പ്‌ ദിസ്‌ നോൺസെൻസ്,,, ഐഷു.... ഞാൻ പല തവണ നിന്റെയടുത്തു വാൺ ചെയ്തിട്ടുള്ളത മേലിൽ ഇമ്മാതിരി കാര്യം പറഞ്ഞു എന്റെയടുത്തേക്ക് വരരുതെന്ന്...നീയൊന്ന് ആലോചിച്ചു നോക്കിയേ എനിക്ക് ഇരുപത്തിയേട്ടു നിനക്ക് ഇരുപതിയൊന്നു .. നമ്മൾ തമ്മിൽ എത്ര എജ് ഗ്യാപ് ഉണ്ടെന്ന് നോക്കിയേ... മാത്രമല്ല,,പെങ്ങളായി കണ്ട ഒരു പെണ്ണിനെ ഭാര്യയായി കാണാൻ എനിക്കാവില്ല." ... പറഞ്ഞുകഴിഞ്ഞപ്പോഴേക്കും അനു കിതക്കുന്നുണ്ടായിരിന്നു. ഐഷുവന്നെങ്കിൽ ഇതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന മട്ടിൽ കൈ പിണച്ചു കെട്ടി നിന്നു. "കഴിഞ്ഞോ,,, ഇനി എനിക്ക് പറയാമല്ലോ..കാണുന്ന എല്ലാ പെണ്ണുങ്ങളെയും പെങ്ങള്മാരായി കണ്ടാൽ അനുചേട്ടൻ ഈ ജന്മത്തിൽ നിന്നല്ല,, അടുത്ത ജന്മത്തിലും പെണ്ണ് കിട്ടില്ല... പിന്നെ എജിന്റെ കാര്യം എട്ടു വയസ്സെന്ന് പറയുന്നത് അത്ര വലിയ കാര്യമില്ല... നമ്മുടെ ഫഹദും, നസ്രിയയും തമ്മിൽ എന്തോരം എജ് ഗ്യാപ് ഉണ്ട്.. അങ്ങനെ എത്രയോ പേരുണ്ട്.. അവരൊക്കെ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത് പിന്നെ നിങ്ങൾക്ക് മാത്രം എന്താ ഇത്ര മസിലുപിടുത്തം.. എനിക്കറിയാം നിങ്ങൾക്കും എന്നെ ഇഷ്ടാവാണെന്ന്... വെറുതെ എന്തിനാ ഇങ്ങനെ ജാട കാട്ടുന്നെ.. ഒന്നു സമ്മതിച്ചു തന്നൂടെ.. പാവല്ലേ ഞാൻ "

എന്തോ ഐഷുവിന്റെ വാക്കുകൾ കേൾക്കുമ്പോൾ അവന്റെയുള്ളം ആസ്വസ്ഥമുകുന്നത് അവൻ അറിഞ്ഞു.അവൾ പറഞ്ഞത് പോലെ തനിക് അവളെ ഇഷ്ടമായിരുന്നോ, പക്ഷേ ശ്രീയും, അമ്മയും??? ഒരു കുടുംബാംഗത്തെ പോലെയാണ് തന്നെ ഇവിടെ എല്ലാരും കണ്ടിട്ടുള്ളത്... ആ താൻ ഇവിടത്തെ കുട്ടിയെ പ്രേമിച്ചെന്ന് പറഞ്ഞാൽ അത് എന്റെ ശ്രീയോട് ചെയുന്ന വലിയ ചതിയായിരിക്കില്ലേ.. വേണ്ട,,, ഒന്നും വേണ്ട ഈ കുടുംബത്തെ മുറിവേൽപ്പിക്കുന്ന ഒരിഷ്ടം തനിക് വേണ്ട.. തല്ക്കാലം എന്റെ ഇഷ്ടം എന്റെ മനസ്സിൽ തന്നെ കിടന്നോട്ടെ... അവൾക്ക് ഞാൻ എപ്പോഴും നല്ലൊരു സുഹൃത്തും, സഹോദരനുമായിരിക്കും. കവിളിൽ എന്തോ തണുപ്പ് അനുഭവപ്പെട്ടപ്പോളാണ് അനു ബോധത്തിലേക്ക് വന്നത്.ഒരു കള്ള ചിരിയോടെ തന്റെ മുൻപിൽ നിക്കുന്ന ഐഷുവിനെ കണ്ടപ്പോൾ അവന്റെ ദേഷ്യം ഇരട്ടിച്ചു. അവളുടെ പ്രവർത്തിയിൽ അവൻ രോക്ഷാക്ഷാകുലനായി. സംഗതി അല്പം സീരിയസ് അന്നെന്നു മനസിലാക്കിയ അവൾ അവിടെന്ന് പെട്ടന്ന് തന്നെ ഓടാൻ ശ്രമിച്ചെങ്കിലും അനുവിന്റെ കൈ വീശിയുള്ള ആദ്യത്തെ അടിയിൽ അവൾ ഞെട്ടി തരിച്ചു നിന്നു. ആദ്യമായിട്ടാണ് അനുവിനെ ഇങ്ങനെയൊരു രൂപത്തിൽ അവൾ കാണുന്നത്. അവന്റെ തീ പാറുന്ന നോട്ടത്തിന് മുന്നിൽ അവൾ ഒരുനിമിഷം തല താഴ്ത്തി നിന്നു

. "ശ്ശെ,,, ഇത്രേം തരംതാഴ്ന്നവളാണോ നീ... നിന്നെ കുറിച്ചുള്ള സകല മതിപ്പും പോയി... ഒരു പ്രണയത്തിനു വേണ്ടി ഏതറ്റം വരെ പോകുന്ന നിന്നെ കാണുമ്പോൾ എനിക്ക് വെറുപ്പാണ് തോന്നുന്നത്.." അവന്റെയൊരു വാക്കുകളും ചാട്ടുളിപോലെ അവളുടെ നെഞ്ചിൽ പറ്റി ചേർന്നു. കവിളിലൂടെ ഉർനിറങ്ങിയ മീഴിനീരിനെ തുടച്ചു മാറ്റാനാകാതെ അവൾ മരവിച്ചൊരു അവസ്ഥയിൽ നിന്നു..തല്ല് കിട്ടിയത് കൊണ്ടല്ല സങ്കടം,, ആ നെഞ്ചിൽ ഇപ്പോ തന്നോടുള്ള വെറുപ്പാണന്ന് പറഞ്ഞപ്പോൾ സങ്കടം സഹിക്കാൻ ആയില്ല. ചെയ്തത് തെറ്റ് അന്നെന്നു അറിയാം പക്ഷേ തന്റെ മാത്രം എന്നാധികാരത്തോടെയാണ് ചുംബിച്ചത്. പക്ഷേ അത് അനുവേട്ടനെ ഇങ്ങനെ പ്രകോപിപ്പിക്കുമെന്ന് ഒരിക്കലും താൻ നീരിച്ചില്ല. അവളുടെ കണ്ണുനീർ കണ്ടെങ്കിലും അതൊക്കെ അവളുടെയടവ് അന്നെന്നാണ് അവൻ വിശ്വസിച്ചത്. അതുകൊണ്ട് അവൻ നിർത്താൻ ഉദ്ദേശമില്ലായിരുന്നു. "അതെങ്ങെനെയാ നല്ലതൊന്നും പറഞ്ഞു തരാൻ തന്തയും, തള്ളയും ഇല്ലല്ലോ,,അതല്ലേ ഇങ്ങനെ നാട്ടിലുള്ള ആണുങ്ങളെ കണ്ടാൽ മറ്റു പലതും തോന്നുന്നത് "പുച്ഛത്തോടെയുള്ള അവന്റെ വർത്തമാനം കേട്ടതും അവൾ ദേഷ്യത്തോടെ അവന്റെ കണ്ണുകളിലേക്ക് തോന്നി.

അഗ്നി സ്ഫുരിക്കുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോഴാണ് പറഞ്ഞു പോയ അബദ്ദത്തെ കുറിച്ചു അവൻ മനസിലായത്. അനു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും ഐഷു അവന്റെ വാക്കുകളെ കീറി മുറിച്ചു കൊണ്ട് പറയാൻ ആരംഭിച്ചു. "ഞാൻ വേറെ ആണുങ്ങളുടെ കൂടേ നടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ.."അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിച്ചുകൊണ്ടു ചോദിച്ചു. "ഒരിഷ്ടം തോന്നി അത് കൊണ്ടാണ് അങ്ങനെയൊക്കെ ചെയ്തത്. പക്ഷേ നിങ്ങളെ പോലെ ഒരാളെയാണ് ഞാൻ പ്രേമിച്ചതെന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുവാ..ഇവിടെ ഈ നിമിഷം ഉപേക്ഷിക്കുകയാ എന്റെ പ്രണയം .. ഇനി ഒരിക്കലും ഒന്നിനും വേണ്ടി നിങ്ങളെ ശല്യപെടുത്തില്ല." ഐഷുവിന്റെ വാക്കുകൾ കല്ല് പോലെ ഉറച്ചതായിരിന്നു. അനുവിന്റെ മുഖത്തു പോലും നോക്കാതെ അവൾ മുറി വിട്ടു പോയി. കഴിഞ്ഞുപോയ നിമിഷത്തെ കുറിച്ചോർത്തു അവന്റെയുള്ളം കുറ്റബോധം കൊണ്ട് നീറി.അവളെ തല്ലി പോയ നിമിഷത്തെ ഓർത്തപ്പോൾ അവൻ മുഷ്ടി ചുരുട്ടി രണ്ടു കൈകളും എടുത്തു കൊണ്ട് ഭിത്തിയിൽ അടിച്ചു മുറിവേൽപ്പിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ബാത്‌റൂമിൽ നിന്നും തലയും തുവർത്തി കൊണ്ട് ഡ്രസിങ് ടേബിളിൽ നിന്നപ്പോളാണ് ഇടുപ്പിലൂടെ ഒരു തണുപ്പ് ആമിക്ക് അനുഭവപ്പെത്. ആദ്യം ഒരു ഞെട്ടലുണ്ടായെങ്കിലും പിന്നെ പതിയെ അതൊരു ചിരിക്ക് വഴി തെളിച്ചു. ശ്രീ അവളുടെ കർചീഫ് പിടിച്ചുവാങ്ങിയിട്ട് അവളുടെ തലമൂടി മൃദുവായി തോർത്തി കൊടുത്തു.ശ്രീയുടെ ഓരോ പ്രവൃത്തികൾ കാണുമ്പോൾ അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുനിന്നു. "എന്താ എന്റെ കണവൻ,,, ഇന്ന് ഒരു പ്രതേക സ്നേഹം "കുറുമ്പൊടെ അവളുടെ ചോദ്യം കേട്ടപ്പോൾ അവൻ അവളുടെ മുന്തിരി കണ്ണുകളിലേക്ക് നോക്കി നിന്നു. "അതെന്താ,,എന്റെ ഭാര്യയെ എനിക്ക് സ്നേഹിക്കാൻ ഇന്ന ഡേറ്റ് വല്ലതമുണ്ടോ "അവൻ കളിയോടെ പറഞ്ഞുകൊണ്ട് അവളുടെ ഇടിപ്പുള്ള പിടിത്തം മുറുക്കിയപ്പോൾ അവൾ അവന്റെ കൈയിൽ ഉക്കാനൊരു അടി വെച്ചു കൊടുത്തു. കാര്യം മനസിലാകാതെ അവൾ അവനെ നോക്കിയാപ്പോൾ അവൾ കണ്ണുകൊണ്ട് ബെഡിൽ നേരെ കാണിച്ചു.ബെഡിൽ തന്റെ പുതിയ സ്‌പൈഡർമാന്റെ പാവയുമായി കളിക്കുന്ന മാളുവിനെ കണ്ടപ്പോൾ അവൻ അവളുടെ പിടിത്തം ഒന്നു അയച്ചു. അവളുടെ അരയോടപ്പുമുള്ള മൂടി ഒരു സൈഡിലേക്ക് ഒതുക്കിവെച്ചിട്ട് അവളുടെ പിൻകഴുത്തിലായി തന്റെ താടി ചേർത്തു വെച്ചു.

ഒന്നും ചെയ്യാൻ കഴിയാതെ അവൾ ഐസ് പോലെ നിശ്ചലമായി നിന്നു.പക്ഷേ അവളുടെ അവസ്ഥ മനസിലാക്കി കൊണ്ട് ശ്രീ തന്നെ അവളെ ഒരു ചെയറിൽ പിടിച്ചിരുത്തി കൊണ്ട് ഡ്രസിങ് ടേബിളിരുന്ന സിന്ദൂരചെപ്പ് എടുത്ത് അവളുടെ സീമന്ത രേഖയിൽ അണിയിച്ചു. കുങ്കുമം തൊടിക്കുമ്പോഴും അവൾ കണ്ണുകൾ അടക്കാതെ അവനെ തന്നെ നോക്കി നിന്നു.ഒരു കുഞ്ഞിനെപോലെ തന്നെ ഒരുക്കുന്നത് കാണുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും ആനന്ദശ്രു പൊടിഞ്ഞു.അത് ശ്രീ കാണാതിരിക്കാൻ താൻ ഒളിപ്പിച്ചുവെങ്കിലും ശ്രീ അത് കണ്ടുപിടിച്ചു. "ദേ,,, വീണ്ടും കരയുന്നോ... നിന്റെ കണ്ണിലെന്താ വല്ല പൈപ്പ് കണക്ഷൻ ഫിറ്റ്‌ ചെയ്തിട്ടുണ്ടോ.. ഇങ്ങനെ എപ്പോഴും എപ്പോഴും വെള്ളം ഒഴുക്കി കളയാൻ "കളിയോടെ അവന്റെ വർത്തമാനം കേട്ടപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു നിന്നു. "എന്റെ പൊന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കല്ലേ,,, ചിലപ്പോ മുടങ്ങി പോയ ഫസ്റ്റ് നൈറ്റ്‌ ഞാൻ ഇങ്ങു നടത്തുവെ "ശ്രീ ഒരു വഷളൻ ചിരിയോടെ തന്റെ നേർക്ക് മുഖം അടിപ്പിച്ചപ്പോൾ അവന്റെ നെഞ്ചിൻ കൂട്ടിൽ അവൾ മുഷ്ടി ചുരുട്ടി.

ശ്രീ നെഞ്ചോന്നു തടവി അവളെ കലിപ്പോടെ നോക്കി. "എന്തൊരു സ്ട്രോങ്ങാടി നിന്റെ കൈ,, നീയെന്താ വല്ല റെസ്‌ലിംങിനും പോകുന്നുണ്ടോ.."അവൾ ഒരുതരം പുച്ഛത്തോടെ അവന്റെ അടുത്തു നിന്നും മാറിനിൽക്കാൻ തുടങ്ങിയപ്പോഴേക്കും ശ്രീ അവളെ തന്റെ കൈകുളിലാക്കി. മോൾ ശ്രദ്ദിക്കാത്ത ഒരു മറവിൽ അവനവളെ ചേർത്തു നിർത്തി. "ശ്രീയേട്ടാ വിട്,,, മാളു ശ്രദിക്കും "ആമി അവന്റെ കൈകൾ വിടുവിക്കാനുള്ള ശ്രമത്തിൽ പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷേ ശ്രീ അതൊന്നും കേട്ടില്ല. ശ്രീയുടെ മുഖം തന്റെ നേരേക്ക് അടുത്തു വരുന്നത് കണ്ട് അവൾ ശക്തിയോടെ അവനെ തള്ളിയിട്ടു.എന്നിട്ട് ഓടിപോയി മാളുവിന്റെ അടുത്ത് ചെന്നിരുന്നു. ശ്രീ ആമിയെ നോക്കിയപ്പോൾ അവൾ ഒരു ചിരിയോടെമാളുവിന്റെ അടുത്ത് നിൽക്കുന്നത് കണ്ടു. ആമി മാളുവിന്റെ ചെവിയിൽ എന്തോ പറയുന്നത് കണ്ടപ്പോൾ ഇത് തന്നിക്കുള്ള എന്തോ പണിയായിരിക്കും എന്നവൻ നീരിച്ചു. "അച്ഛാ ഹോപിറ്റൽ പൊന്നില്ലേ,, പോ അച്ഛാ... അച്ഛാ മടി പിച്ചിക്കായാന്നെന്ന അമ്മ പറഞ്ഞേ.. അച്ച പോയെ.. അല്ലെങ്കിൽ ഞാൻ വദി എടുക്കുവാട്ടോ " ചുണ്ടുവിരൽ പൊക്കി കൊണ്ട് ഒരു അജ്ഞയോടെ മാളു പറഞ്ഞപ്പോൾ ശ്രീ മാളുവിന്റെ നേരെ കൈകൾ കൂപ്പി കൊണ്ട് ബാത്ത് ടവൽ എടുത്തു ആമിയെ ഒന്നു കൂർപ്പിച്ചു നോക്കിയ ശേഷം അവൻ ബാത്‌റൂമിലേക്ക് പോയി.

മാളുവിനെ പ്ലെയിങ് റൂമിലാക്കിയിട്ട് അവൾ നേരെ ഐഷുവിന്റെ റൂമിലേക്ക് പോയി. കട്ടിലിൽ കമന്നു കിടക്കുന്ന ഐഷുവിനെ കണ്ടപ്പോൾ അവളെ ഒന്നു പേടിപ്പിക്കാൻ വേണ്ടി അവൻ അവളുടെ പിന്നിലായി ഒച്ചയിട്ട് പേടിപ്പിച്ചു. ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ ഐഷു കാണുന്നത് ഒരു കള്ളചിരിയോടെ തന്റെ മുമ്പിൽ വന്നു നിൽക്കുന്ന ആമിയെയാണ്. പക്ഷേ ഐഷുവിന്റെ കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ എന്തോ വിഷമം അവളുടെ മനസ്സിനെ അലട്ടുണ്ടെന്ന് അവൾക്ക് മനസിലായി.കവിളിലായി അഞ്ചു വിരലുകളുടെ പാട് തെളിഞ്ഞു കണ്ടപ്പോൾ ആരോ അവളെ തള്ളിയതാണെന്ന് അവൾക്ക് മനസിലായി. ഒരിക്കലും ഇത് ശ്രീയേട്ടനും, അമ്മയും ആയിരിക്കില്ല എന്നവൾക്ക് ഉറപ്പായിരുന്നു. ആമി അവളുടെ അടി കൊണ്ട് കവിളിൽ പതിയെ തലോടിയപ്പോൾ അവൾ എരിവ് വല്ലിച്ചുകൊണ്ട് ബെഡിൽ നിന്നും എഴുനേറ്റ് തുറന്നിട്ട ജനാലയിലൂടെ അവൾ പുറത്തെ കാഴ്ചകൾ നോക്കിനിന്നു. "ആരാ നിന്നെ അടിച്ചത്???"ആമിയുടെ കനമുള്ള ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അവൾ എന്ത് ഉത്തരം കൊടുക്കുമെന്നുള്ള ആശങ്കയിലായി.

"എന്നെ ആരും അടിച്ചില്ല,,, ഉറക്കത്തിലെപ്പോഴോ എന്റെ കൈ കൊണ്ടതാ" ഐഷു ഒരുവിധം പറഞ്ഞാവസാനിപ്പിച്ചെങ്കിലും ആമി വിടാനുള്ള ലക്ഷണമില്ലായിരുന്നു. "നീയെന്തിനാ കള്ളം പറഞ്ഞു ബുദ്ധിമുട്ടുന്നെ,,,ഏതു കൊച്ചു കുട്ടിക്ക് പോലും കണ്ടാൽ മനസിലാവും നിന്റെ കവിളിൽ അടിച്ചതെന്ന്" വീണ്ടും ഐഷു മൗനം പാലിക്കാൻ തുടങ്ങിയപ്പോൾ ആമിക്ക് ദേഷ്യമായി. "വേണ്ട,, എന്നോട് പറയേണ്ട..പക്ഷേ ശ്രീയേട്ടനും, അമ്മയും ഇതറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ചിട്ടുണ്ടോ... ഞാൻ ഇത് അവരെ അറിയിക്കാൻ പോകുവാ "അത്രയും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആമിയെ അവൾ കൈയിൽ പിടിച്ചു തടഞ്ഞുനിർത്തി. ആമി കാര്യമെന്തെന്ന് ചോദിക്കും മുന്പേ ഒരു പൊട്ടികരച്ചിലോടെ അവൾ ആമിയുടെ അവളുടെ നെഞ്ചിലേക്ക് വീണു. കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ചു പറയുമ്പോൾ അവളുടെയുള്ളിൽ നിന്നും ഒരു ഭാരം ഒഴിഞ്ഞുപോകുന്നത് പോലെ തോന്നി. എന്നാൽ ആമിയുടെ നെഞ്ചിൽ ഒരു തീ കനൽ വെന്തുരുകുന്നത് അവളാരിയുന്നുണ്ടായിരിന്നു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story