ഇനിയെന്നും: ഭാഗം 22

iniyennum New

എഴുത്തുകാരി: അമ്മു

എല്ലാം ആമിയോട് തുറന്ന് പറയുമ്പോഴും ഐഷുവിന്റെ ഉള്ളിൽ നിന്നും ഒരു വലിയ ഭാരം വിട്ടോഴിയുന്നത് പോലെ തോന്നി. എല്ലാം കേൾകുകകയല്ലാതെ ആമി ഒന്നും പറഞ്ഞില്ല. ഐഷുവിന്റെ മുടിയിലൂടെ പതിയെ വിരലുകൾ ഓടിച്ചുകൊണ്ട് ആമി അവിടെ നിന്നും ഇറങ്ങാൻ നോക്കി. എന്നാൽ ആമിയുടെ മൗനം കണ്ടപ്പോൾ അവൾ ഒരുവേള ഭയപ്പെട്ടു. ശ്രീയേട്ടൻ ഈ കാര്യം വല്ലതും അറിഞ്ഞാൽ അതവരുടെ സൗഹ്രദത്തെ പോലും ബാധിക്കുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരിന്നു. യാതൊരു വിധ സങ്കോചവും കൂടാതെ അവൾ ആമിയെ അവിടെ പിടിച്ചിരുത്തി. "ഏട്ടത്തി,, ഇത് ശ്രീയേട്ടനോട് പറയാൻ പോകുകയാണോ.."എന്നാൽ ആമി മൗനമായിരുന്നു. അവൾ ഒന്നും പറയാതെ മുഖം വീർപ്പിച്ചിരിക്കുന്നത് കണ്ടപ്പോൾ ഐഷു സംസാരിക്കാൻ തുടങ്ങി. "പ്ലീസ്.. ഏട്ടത്തി,,, ശ്രീയേട്ടൻ ഇതറിയരുത്..എന്നെയാരെങ്കിലും നുള്ളിനോവിക്കുന്നത് പോലും ഏട്ടൻ ഇഷ്ടമില്ല.. ഇതും കൂടി അറിഞ്ഞില്ല.. അതും ഏട്ടന്റെ ആത്മാർത്ഥ സുഹൃത്ത്... വേണ്ട ഞാൻ കാരണം അവരുടെ ബന്ധം തകരേണ്ട "ഒരു എങ്ങലടിയോടെ ഐഷു പറഞ്ഞുനിർത്തുമ്പോഴും ഐഷുവിന്റെ വാക്കുകളിൽ അവൾ വിസ്മയം പൂണ്ടു നിൽക്കുകയായിരുന്നു.

അത്രെയും നാളും പൊട്ടത്തരങ്ങളും, ചളിയും പറഞ്ഞുകൊണ്ടിരുന്ന ആളാണ് ഇങ്ങനെയോകെ പറയുന്നതെന്ന് അവൾ ഒരു നിമിഷം ആലോചിച്ചു. ആമിയെ ഒന്നു നോക്ക് പോലും ചെയ്യാതെ അവൾ ജനൽ കമ്പിയിൽ വിരലുകൾ ചേർത്തുപിടിച്ചു പുറത്തെ കാഴ്ചകൾ നോക്കി നിന്നു. "നിനക്കിപ്പോഴും അനുവേട്ടനെ ഇഷ്ടമാണോ "ആമിയുടെ ചോദ്യം കേട്ടപ്പോൾ അവൾ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. "ഇഷ്ടം.. അത് ഒരാൾക്ക് മാത്രം തോന്നിയിട്ട് കാരണമില്ലല്ലോ..നമ്മുടെ പ്രെസെൻസ് ഒരാൾക്ക് ശല്യമായി തോന്നിയാൽ അവരെ വെറുതെ വിടുകയല്ലേ നല്ലത്.. ഇനി അനുവേട്ടൻ ഒരു ശല്യമായി പുറകെ ചെല്ലില്ല.. അത് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു " അവളുടെ മുഖത്തു ഉറച്ച ഒരു തീരുമാനമെടുത്ത ഒരു ആത്മവിശ്വാസം കാണാൻ ആമിക്ക് കഴിഞ്ഞു. അവളെ ഒന്നും കൂടി നോക്കിയ ശേഷം അവൾ പുറത്തേക്ക് ചെന്നു. എന്തായാലും ശ്രീയേട്ടനോട് ഈ കാര്യം പറയരുതെന്ന് തന്നെ അവൾ ഉറപ്പിച്ചു. ഡോർ ചാരി ഇറങ്ങിയപ്പോളായിരുന്നു തന്റെ മുമ്പിൽ നിൽക്കുന്ന അനുവിനെ ആമി കണ്ടത്. എല്ലാം കേട്ടെന്ന് ആ മുഖം വിളിച്ചു പറയുന്നുണ്ടായിരിന്നു.. ആമിക്ക് ആ സമയം അവനെ കണ്ടപ്പോൾ എവിടെ നിന്നോ ദേഷ്യം പൊന്തി വന്നു. അവളുടെ കൂർത്ത നോട്ടം താങ്ങാനാകാതെ അവൻ തല കുമ്പിട്ടു നിന്നു. "ആദ്യം നിങ്ങളെ കണ്ടപ്പോൾ ഞാൻ വിചാരിച്ചത് നിങ്ങളൊരു പാവമായിരിക്കുമെന്നാ ... പക്ഷേ എന്റെ ദാരണകൾ എല്ലാം തെറ്റായിരുന്നു..

എന്നാലും ഇങ്ങനെയൊക്കെ പറയാൻ അനുവേട്ടൻ എങ്ങെനെ തോന്നി??? ഇഷ്ടമില്ലെങ്കിൽ അത് തുറന്ന് പറഞ്ഞാൽ പോരായിരുന്നോ... എന്തിനു വേണ്ടിയാണ് അവളെ ഇത്രെയും വേദനപ്പിച്ചത് ". താടി മെല്ലെ ഉയർത്തി അനു ആമിയുടെ മുഖത്തേക്ക് നോക്കി.അനുവിന്റെ കണ്ണുകൾ നിറയാൻ തുടങ്ങിയപ്പോൾ അവൾ അവനെ മറികടന്നു പോകുവാൻ ഒരുങ്ങി. എന്നാൽ അനു പറഞ്ഞു തുടങ്ങിയതൊക്കെ കേട്ട് അവളുടെ കാലുകൾ നിശ്ചലമായി. നിന്നിടത് തന്നെ അവൾക്ക് അനങ്ങാൻ പോലും കഴിയാതെയായി. "കുട്ടികാലം തൊട്ട് കേട്ടുതുടങ്ങിയ വാക്കാണ് അമ്മയെ കൊന്നവൻ..അതും സ്വന്തം അച്ഛനിൽ നിന്നും .. എന്നെ പ്രസവിച്ചു ഉടനെ തന്നെ എന്റെ അമ്മ പോയി... അതോടെ അച്ഛൻ എന്നെയൊരു ശത്രുവായി കണ്ടു തുടങ്ങി..ആദ്യമൊക്കെ അച്ഛൻ എന്നെ ശകരിക്കുമ്പോ അതെന്താന്നെന്ന് മനസിലാക്കാൻ എനിക്ക് സാധിക്കാൻ പറ്റിയില്ല... പിന്നെ പിന്നെ പതിയെ ദേഹോപുദ്രവങ്ങൾ തുടങ്ങിയപ്പോൾ എങ്ങെനെയെങ്കിലും അവിടെനിന്നു രക്ഷപെട്ടാൽ മതിയായിരിന്നു എന്നു തോന്നി..

അങ്ങനെ ഞാൻ എന്റെ മുത്തശ്ശന്റെയും, മുത്തശ്ശിയുടെയും കൂടേ നിന്നു.. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ എനിക്ക് അവിടെ എല്ലാം ഇഷ്ടപ്പെട്ടു.. എന്നെയൊരു കുത്തു വാക്ക് പോലും വേദനിപ്പിക്കാതെ അവർ എന്നെ മതിവരുവോളം സ്നേഹിച്ചു..പുതിയ കൂട്ടുകാരും, പുതിയ ജീവിതവുമായി ഞാൻ പതിയെ ഇണങ്ങി. ആയിടയ്ക്കാണ് മുത്തശ്ശന്റെ കൂട്ടുകാരന്റെ കൊച്ചുമകൻ ഞങ്ങളുടെ വീട്ടിൽ താമസമാക്കിയത്..ആദ്യമൊക്കെ ആ ചേട്ടനെ എനിക്ക് ഇഷ്ടമായിരുന്നു. എനിക്ക് മാത്രമല്ല,, എന്റെ വീട്ടുകാർക്ക് പോലും അയാൾ വേണ്ടപ്പെട്ടവനായിരിന്നു പക്ഷേ,,പിന്നെയെപ്പോഴോ ആ ചേട്ടന്റെ ഓരോ നോട്ടവും, പറച്ചിലുകളിലും എന്നിൽ അറപ്പുള്ളവാക്കി. പതിയെ ഞാൻ അയാളിൽ നിന്നും ഒഴിഞ്ഞു മാറി. പക്ഷേ അയാൾ എന്തെങ്കിലും കാരണം പറഞ്ഞു എന്റെ അടുത്തേക്ക് വന്നിരിക്കും.എന്റെ കൈകളിലും, തുടയിലും അയാളുടെ വൃത്തികെട്ട കൈകൾ പതിയുമ്പോൾ ഞാൻ അറപ്പോടെ ആ കൈകൾ തട്ടി മറ്റും. അയാളുടെ ഈ വൃത്തികെട്ട സ്വഭാവത്തെ കുറിച്ചു ഞാൻ വീട്ടിലെല്ലാരോടും പറഞ്ഞെങ്കിലും ആരും എന്റെ വാക്കുകൾ ചെവി കൊണ്ടില്ല. ഒരു പത്തു വയസ്സുകാരന്റെ വാക്കുകൾ വിശ്വസിക്കാൻ ആരും അന്ന് തയാറായില്ല.. അത് അയാൾക്ക് ഒരു ബലമായിരുന്നു...

രാത്രിയിൽ കാലുകളുടെ ഇടയിലൂടെ എന്തോ ഈഴഞ്ഞുനീങ്ങുന്നത് പോലെ തോന്നിയപ്പോഴാണ് ഞാൻ ഞെട്ടിയെണിറ്റത്. അപ്പൊ ഒരു ചെന്നൈയിയുടെ അത്രയും ഭാവങ്ങളോടെ, പൈശാചികമായ നോട്ടങ്ങളോടെ അയാൾ എന്റെ മേലേക്ക് മേലേക്ക് അമരാൻ നോക്കി. പക്ഷേ ഞാൻ അതിനു മുൻപ് ഞാൻ അയാളുടെ മര്മത്തിലേക്ക് ആഞ്ഞു ചവിട്ടി.. അയാൾക്ക് ഞാൻ കളരി പഠിക്കുന്ന കാര്യം അറിയില്ലായിരുന്നു.ശബ്ദം കേട്ട എല്ലാരും എന്റെ റൂമിലേക്ക് വന്നു. എല്ലാരും എന്നെയും, അയാളും മാറി മാറി നോക്കി. ഞാൻ എന്തെങ്കിലും പറയുന്നതിന് മുന്പേ അയാൾ പറഞ്ഞു തുടങ്ങി. ഇവൻ എന്നെ ഇവിടെനിന്നും പോകാൻ വേണ്ടി മനപ്പൂർവം ഇടിച്ചിതാണ് എന്നു പറയുമ്പോൾ എല്ലാരും എന്നെ കുറ്റപ്പെടുത്തുന്ന രീതിയിൽ നോക്കി. ഇനിയും ഇവിടെ കടിച്ചു തുങ്ങി നിൽക്കുന്നത് നല്ലതല്ലെന്ന് എനിക്ക് ഉറപ്പായി. വീണ്ടും ഞാൻ അച്ഛന്റെയടുത്തേക്ക് പോയി. അച്ഛന്റെയടുത്തേക്ക് തിരിച്ചു ചെല്ലാൻ ഒരു മടിയുണ്ടായിരുന്നു . പക്ഷേ അച്ഛൻ എന്നെ സ്വികരിച്ചു. പഴയ പോലെ കുത്തുവാക്കുകൾ പറയാതെയായി.

പരസ്പരം ഒന്നും മിണ്ടില്ലെങ്കിലും എന്റെയെല്ല കാര്യങ്ങളും ഭംഗി യോടെ ചെയ്തു പോന്നു.വീണ്ടും പുതിയ ഒരു ജീവിതം തുടങ്ങുമ്പോഴും പഴയ കാര്യങ്ങൾ എന്റെ മനസിലേക്ക് കടന്നുവരുമ്പോൾ ആരും കാണാതെ ഒറ്റക്കിരുന്നു കരയും. ഉറക്കത്തിൽ പോലും അയാളുടെ വൃത്തികെട്ട മുഖമാണ് എന്റെ മനസ്സിലേക്ക് കടന്നുവന്നത്. അയാളുടെ അശ്ലീല ചുവയുള്ള സംസാരങ്ങൾ വീണ്ടും എന്റെ കാതിൽ മുഴങ്ങുമ്പോൾ ഞാൻ ചെവി പോത്തി ഇരിക്കും.എന്റെ എല്ലാ മാറ്റങ്ങളും മനസിലാക്കിയ അച്ഛൻ എന്നെ ചേർത്തു നിർത്തി. അച്ഛൻ എനിക്ക് സംഭവിച്ചതെന്താണ് എന്ന് ചോദിച്ചിട്ട് പോലുമില്ല. പക്ഷേ എന്തോ കാര്യമായി എന്റെ മനസ്സിൽ തങ്ങി കിടക്കുന്നുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. അന്ന് ആ നിമിഷം അച്ഛനെ ഞാൻ മനസിലാക്കാൻ തുടങ്ങി. സത്യത്തിൽ എന്റെ അച്ഛൻ ഒരു പാവമായിരുന്നു.. എന്റെ അമ്മയെ ഒരുപാടിഷ്ടമായതു കൊണ്ടാകാം അമ്മയുടെ മരണത്തിന് അറിയാതെയാന്നെങ്കിലും കാരണകാരനായ എന്നോട് ഇത്രയും ദേഷ്യം.. അന്ന് മുതൽ ഞാൻ ഓരോ ആളുകളെയും മനസിലാക്കാൻ തുടങ്ങി.ഒരുപാട് ഒന്നും എന്നോട് സംസാരിച്ചില്ലെങ്കിലും എനിക്ക് സംസാരിക്കാൻ അച്ഛനപ്പോഴും സമയം കണ്ടതുമായിരുന്നു. ഞാൻ പ്രീ ഡിഗ്രി കഴിഞ്ഞു മെഡിസിൻ എൻട്രൻസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ ഒരു ആക്‌സിഡന്റിൽ എന്നെ വിട്ടു പോയത് . വീണ്ടും ഞാൻ തനിച്ചായി.എന്തായാലും തളർന്നു പോകില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു..

അച്ഛന്റെ ആഗ്രഹം പോലെ ഒരു ഡോക്ടറായി തീരുവാൻ തന്നെ തയാറെടുത്തു.. പക്ഷേ കോളേജ് ജീവിതം എന്നെ മടുപ്പിക്കാൻ തുടങ്ങി.പഠിത്തത്തിലും എനിക്ക് ശ്രദ്ധിക്കാൻ പറ്റിയില്ല. കൂട്ടുകാരെണ്ടെങ്കിലും ആരെയും അങ്ങനെ ഞാൻ അടിപ്പിച്ചില്ല. എല്ലാരേയും എന്നെ ഒരു അന്തര്മുഖൻ ആയാണ് കരുതിയിരുന്നത്. അതുകൊണ്ട് ആരും എന്നോട് സംസാരിക്കാൻ വരില്ലായിരിന്നു. ആയിടയ്ക്കാണ് ഒരു കൽച്ചറൽ ഫെസ്റ്റിവലിന് ശ്രീയെ ഞാൻ പരിചയപെട്ടത്. പരസ്പരം ഒന്നും സംസാരിച്ചില്ലെങ്കിലും എന്തൊക്കെയോ എന്റെയുളിൽ വെന്തുരുകുന്നുണ്ടെന്ന് അവൻ മനസിലായി. പതിയെ പതിയെ ശ്രീയുടെ കുട്ടു ഞാൻ അസ്വദിച്ചുതുടങ്ങി. എന്റെയുള്ളിൽ ഞാൻ ഇത്രെയും കാലം അടുക്കിപിടിച്ചിരുന്ന രഹസ്യം അവനോട് പറയുമ്പോൾ എന്നെ വിട്ടു പോകുമെന്നാണ് ഞാൻ വിചാരിച്ചത്.പക്ഷേ അവൻ എന്റെ കൂടെനിന്ന് എന്റെ തോളിൽ പതിയെ തട്ടി. ഇനിയൊരിക്കലും തനിച്ചല്ല എന്ന് അവന്റെ സാമീപ്യത്തിലൂടെ ഞാൻ അറിഞ്ഞു. ശ്രീയിലൂടെ ഞാൻ അമ്മയെയും, അവന്റെ കാന്താരിയായ അനിയത്തി ഐഷു വിനെയും അറിഞ്ഞു.പതിയെ ഞാൻ ഈ വീടിന്റെ ഭാഗമായി മാറി.

പലപ്പോഴായി ഐഷുവിന്റെ കണ്ണുകൾ എന്റെ നേരെ വരുമ്പോൾ ഞാൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി. അവൾക്ക് എന്നോട് പ്രേമമാണ് എന്നറിഞ്ഞ നിമിഷം മുതൽ ഞാൻ അവളിൽ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി. ഇന്ന് വീണ്ടും അങ്ങനെ ഒക്കെ അവൾ ചെയ്തപ്പോൾ എന്റെ നിയന്ത്രണം വിട്ടു പോയി. എത്രയൊക്കെ അവളെ അടിച്ചാലും അവൾ വീണ്ടും എന്റെയടുത്തേക്ക് വരുമെന്ന് അറിഞ്ഞുകൊണ്ടാണ് കുറച്ചു ക്രൂരമായ വാക്കുകൾ ഉപയോഗിച്ചത്.. അതവളെ ഇഷ്ടമില്ലാതത് കൊണ്ടൊന്നുമല്ല.. ഇഷ്ടമാണ്.. കുറച്ചു നേരം ഒന്നും നിർത്തിയ ശേഷം അവൻ വീണ്ടും പറയാൻ തുടങ്ങി വേണ്ട എന്റെയിഷ്ടം കാരണം ആർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടാകേണ്ട... ഇവിടെയുള്ളവർക്ക് എന്നിൽ ഒരു വിശ്വാസമുണ്ട്.. അത് തകർക്കാൻ എന്നെ കൊണ്ടാവില്ല.. പറഞ്ഞു നിർത്തിയ ശേഷം അനു ആമിയെ ഒന്നു നോക്ക് പോലും ചെയ്യാതെ അവൻ തിരിഞ്ഞു നടന്നു. ആമിയുടെ കണ്ണുകൾ അപ്പോഴും തോരാതെ പെയ്തു കൊണ്ടിരിന്നു. അവൾ വേദനയോടെ അനു പോയ വഴിയേ നോക്കിനിന്നു. എന്നാൽ ഇതെല്ലാം മൂന്മതൊരാൾ കേട്ടുകൊണ്ടിരുന്നു. ആ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി അടർന്നു വീണു......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story