ഇനിയെന്നും: ഭാഗം 23

iniyennum New

എഴുത്തുകാരി: അമ്മു

ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി. അന്നത്തെ ആ തല്ലില് ഐഷു പിനീട് അനുവിന്റെ അബദ്ധത്തിൽ പോലും അവൾ ചെന്നുപെട്ടട്ടില്ല. പഴയ പോലെ കളിയും, ചിരിയും മാറ്റി ഗൗരവഭാവത്തോടെ നിൽക്കുന്നവളേ ആ വീട്ടിലുള്ളവർ അത്ഭുധത്തോടെ നോക്കികണ്ടു.എന്തെങ്കിലും പറയാനായിട്ട് വരുമ്പോൾ അവൾ അവനെ തീർത്തും അവഗണിക്കും.അത് അനുവിൽ കൂടുതൽ നിരാശ സൃഷ്ട്ടിച്ചെങ്കിലും അവൻ അത് പുറത്ത് പ്രകിടിപ്പിക്കാതെ ഹോസ്പിറ്റലും, രോഗികളുമായി ആ കാര്യം അപ്പാടെ മറന്നു. കാബിനിൽ അവസാനത്തെ രോഗിയെയും പരിശോധിച്ച് കഴിഞ്ഞപ്പോളാണ് ശ്രീ തന്റെ കേബിനിലേക്ക് കയറി വന്നത്. അവന്റെ മുഖത്തിന്റെ വെപ്പ്രാളവും,പരിഭ്രവും കണ്ടിട്ട് എന്തോ തന്നോട് കാര്യമായി പറയാൻ ഉണ്ടെന്ന് അവൻ തോന്നി. "നിന്റെ ഡ്യൂട്ടി കഴിഞ്ഞോ,, " അനു അതിന് നിഷ്കളങ്കമായി തലയാട്ടി. "എനിക്ക് കുറച്ചു കാര്യങ്ങൾ നിന്റെയെടുത്തു പറയാനുണ്ട്... ഞാൻ കാന്റീനിൽ ഉണ്ടാകും " അവന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞപ്പോൾ അവൻ പറയാൻ പോകുന്നതിനെ കുറിച്ചു വ്യക്തമായ ബോധം അവനിൽ ഉണ്ടായിരിന്നു..

ഒന്നെങ്കിൽ ഐഷുവിനെ മറക്കാനോ അല്ലെങ്കിൽ അവിടെ നിന്നും പോകനോ ആയിരിക്കും എന്നവൻ ഊഹിച്ചു. ഫ്രണ്ട് അന്നെങ്കിലും ഒരു അനാഥനെക്കൊണ്ട് ആരും സ്വന്തം കൂടെപ്പിറപ്പിനെ കല്യാണം കഴിപ്പിക്കില്ല.. അവൻ ടേബിളിൽ അലോങ്കാലമായി കിടക്കുന്നതെല്ലാം അടുക്കിപെറുക്കി വെച്ചിട്ട് ഡോർ തുറന്ന് കാന്റീൻ ലക്ഷ്യം വെച്ചു നീങ്ങി. ചുറ്റും ബഹളങ്ങൾ നിറഞ്ഞ കാന്റീനിന്റെ ഉള്ളിൽ അവൻ ശ്രീയെ തിരിഞ്ഞു. അവസാനം ഒരു മൂലയിലായി ശ്രീയെ കണ്ടപ്പോൾ അവൻ ഒരു ചെറുചിരിയോടെ അവന്റെയാടുത്തേക് നീങ്ങി. കുറെ നേരം മൗനം തളം കെട്ടിണിന്നു. അനുവൊന്ന് മുരടനക്കിയപ്പോൾ ശ്രീ ഞെട്ടികൊണ്ട് പറയാൻ തുടങ്ങി. "നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞത് ഐഷുവിന്റെ കാര്യത്തെ കുറിച്ചു പറയാനാണ് " ഐഷുവെന്ന പേര് കേട്ടപ്പോൾ തന്നെ അവൻ ഒന്നു ശങ്കിച്ചു. "നിനക്കറിയാല്ലോ അവൾക്ക് എട്ടു വയസ്സുളപ്പോഴാ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡന്റിൽ പോയത്.. പിന്നെ ഈ നാൾ വരെ അവളെ ഒരു കുറവ് പോലും അറിയക്കാതെയാണ് ഞങ്ങൾ അവളെ നോക്കിയത്..

അവളുടെ മനസ്സ് വേദനിക്കുന്നത് ഞങ്ങൾക്ക് ഒരിക്കൽ പോലും സഹിക്കാൻ പറ്റില്ലായിരുന്നു." ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞുകഴിഞ്ഞപ്പോൾ അനു അവൻ എന്താണ് പറയുന്നത് മനസ്സിലാകാതെ ഉത്തരം അന്വേഷിക്കുന്ന ഒരു കുട്ടിയോടെ മനോഭാവത്തിൽ അവളെ ഇരുന്നു. "ഞാൻ ഇപ്പൊ ഇതെന്തിനാണ് പറയുന്നതെന്ന് നിനക്ക് മനസ്സിലായിലല്ലേ " അനു ഇല്ലായെന്ന് തലയാട്ടി. "അവൾക്ക് ഒരു കല്യാണലോചന വന്നിട്ടുണ്ട്.. എനിക്ക് അറിയുന്ന ഒരു പയ്യനാ ചെക്കൻ ..ഇപ്പൊ കല്യാണം ഒന്നും വേണ്ടെന്നായിരിന്നു അമ്മക്കും എനിക്കും.പക്ഷേ അവർക്കത് നേരത്തെ നടത്തന്നേമെന്നാണ് " ശ്രീ പറയുന്ന ഓരോ വാക്കുകളും കാരിരുമ്പ് പോലെ അവന്റെ കാതിനുള്ളിൽ തുളഞ്ഞുകയറി.ഹൃദയത്തിൽ എവിടെയോ ഒരു നീറ്റൽ പോലെ അവൻ തോന്നി. കണ്ണുകൾ അനുസരിണയില്ലാതെ ഒഴുകാൻ തുടങ്ങിയപ്പോൾ അവൾ ചുണ്ടുകൾ കടിച്ചു പിടിച്ചു ഒഴുകാൻ വെമ്പി നിൽക്കുന്ന തുള്ളികളെ പിടിച്ചുനിർത്തി. താൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല,, പക്ഷേ ഇപ്പൊ അവൾ വേറെ ഒരുത്തൻ ആകുമെന്ന് പറഞ്ഞപ്പോൾ എവിടെയെക്കെയോ ഒരു നീറ്റൽ പോലെ..

ഒരു കുളിർ കാറ്റ് അവന്റെ മുടിയിഴകിളിലൂടെ തട്ടി തടഞ്ഞു പോയിക്കൊണ്ടിരിന്നു... അർതുലച്ചു പെയ്യുന്ന മഴ പോലെ അവന്റെ മനസ്സും ആസ്വസ്ഥമാകാൻ തുടങ്ങി. വീട്ടിൽ എത്തിയപ്പോൾ പതിവ് പോലെ തന്നെ മാളു അച്ചെന്ന് വിളിച്ചുകൊണ്ട് ശ്രീയുടെ കാലിൽ വട്ടം പിടിച്ചു. ശ്രീ മാളുവിനെ ഉയർത്തി അവളുടെ വയറിൽ മുഖം വെച്ചു ഉരസി. അവൾ കൈ കൊട്ടി ചിരിച്ചുകൊണ്ട് ശ്രീയുടെ പോക്കറ്റിൽ ഉണ്ടായിരിന്ന ഡയറി മിൽക്ക് എടുത്തുകൊണ്ടു മാളു താഴേക്ക് ഉർന്നിറങ്ങി. ആമിയും, ഐഷുവും അവരുടെയിടയിലേക്ക് വന്നപ്പോൾ അനു പെട്ടെന്ന് തന്നെ അവിടെനിന്നു ഒഴിഞ്ഞുപോകാൻ ഒരുങ്ങി. എന്നാൽ അനുവിനെ അവിടെ നിന്നും വിടാതെ ശ്രീ അവന്റെ കൈകളിൽ പിടിത്തമിട്ടു. അവനെ ചെയറിൽ പിടിച്ചു ഇരുത്തിക്കൊണ്ട് അവൻ അനുവിന്റെയടുത് ഇരുന്നു. ആമിക്ക് അവൻ പറയാൻ പോകുന്ന കാര്യത്തെ കുറിച്ചു നല്ല ബോധ്യമുണ്ടായിരിന്നു. ഐഷുവിനാക്കട്ടെ ഇവിടെന്താണ് നടക്കുന്നതെന്ന് ഒരു എത്തും, പിടിയും കിട്ടില്ല...തന്റെ മുമ്പിലിരിക്കുന്ന അനുവിനെ നോക്കാതെ അവൾ തറയിൽ പുതിയ പാവയുമായി കളിക്കുന്നമാളുവിൽ ശ്രദ്ദ കേന്ദ്രികരിച്ചു.

അനുവും ആരെയും നോക്കാതെ പുറത് ഇറ്റിറ്റായി വീഴുന്ന ഓരോ മഴത്തുള്ളികളെ നോക്കികൊണ്ടിരുന്നു. അമ്മ അവരുടെയിടയിലേക്ക് കടന്നുവന്നപ്പോൾ ശ്രീ കാര്യത്തിലേക്ക് കടന്നു. "എല്ലാരും ഇവിടെ വിളിപ്പിച്ചത് ഐഷുവിന്റെ കല്യാണകാര്യത്തെ കുറിച്ചു പറയാഞ്ഞാണ്." ശ്രീ പറയുന്നതൊക്കെ കേട്ട് ഒരു ഞെട്ടലോടെ ഐഷു ആമിയുടെ മുഖത്തേക്ക് നോക്കി. എന്നാൽ ആമിയുടെ മുഖത്തെ ശാന്തമായ ഭാവം കണ്ട് അവൾ തേല്ലോന്ന് അതിശയിച്ചു.അവൾ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിന് മുന്പേ ആമി അവളുടെ കൈത്തണ്ടിൽ പിടിച്ചാമ്മർത്തി വേണ്ടെന്ന് വിലക്കി.കണ്ണീർ തുള്ളികൾ അവളുടെ കാഴ്ചയെ മങ്ങലേൽപ്പിച്ചു.. എല്ലാമറിയുന്ന ഏട്ടത്തി പോലും ഇതിന് കൂട്ടിണിന്നെന്ന് അറിഞ്ഞപ്പോൾ അവളുടെ നെഞ്ചോന്ന് വീങ്ങി. "അനു മോനെ എന്താ നിന്റെ അഭിപ്രായം..കല്യാണം ഇപ്പൊ വെന്നോ അതോ ഇനി കുറച്ചു കഴിഞ്ഞിട്ട് മതിയോ "അമ്മ അവന്റെ നെറുകയിലായി തലോടിക്കൊണ്ട് ചോദിച്ചു. "ഞാനെന്ത് അഭിപ്രായം പറയാനാണ്...ഇതൊക്കെ ചെക്കന്റെയും, പെണ്ണിന്റെയും അഭിപ്രായം നോക്കിയിട്ട് നടത്തിയാൽ പോരെ "അനു തന്റെ മനസ്സിലുള്ള അനിഷ്ടം പുറത്തു കാട്ടാതെ അമ്മയുടെ മുഖത്തുനോക്കാതെ പറഞ്ഞു. "അതിന്,,,,നീയല്ലേ ചെക്കൻ "അമ്മ പറയുന്നത് കേട്ട് അനുവും, ഐഷുവും ഒരേപോലെ ഞെട്ടി. കാര്യമറിയാതെ അവൻ ശ്രീയെയും, ആമിയെയും നോക്കിയപ്പോൾ അവർ ചിരി കടിച്ചു പിടിച്ചു നിന്നു.

പിന്നെ അത് ചെറിയ ഒരു പൊട്ടിച്ചിരിയിലേക്ക് വഴിമാറിയപ്പോൾ, ഒന്നും മനസ്സിലാകാത്ത മാളു പോലും ചിരിച്ചു.അമ്മ ശ്രീയെ സംശയത്തോടെ നോക്കി. "എന്റമ്മേ,,,ഞാൻ ഇവന്റെ ഉള്ള് ഒന്നു അറിയാൻ വേണ്ടി ചെറുതായി ഒന്നു കളിപ്പിച്ചതാ.. അതിന് എന്തൊക്കെ എക്സ്പ്രഷനാണ് ഇവൻ ഇട്ടുകൊണ്ടിരുന്നത്.." അവന്റെ കൊലച്ചിരി കണ്ടപ്പോൾ അനുവിന് അവനെയിട്ട് മലത്തിയടിക്കാനാണ് തോന്നിയത്.. ഇത്രെയും നേരം ടെൻഷൻ അടിപ്പിച്ചതിന് കയ്യും, കണക്കുമില്ല... ശ്രീയുടെ ചിരി കണ്ടപ്പോൾ അമ്മ അവന്റെ തുടയിൽ ചെറുതായി ഒന്നു തല്ലി. പിന്നെ ഒരു കുർത്ത നോട്ടം വെച്ചുകൊടുത്തപ്പോൾ അവൻ അനുവിന്റെ നേർക്ക് തിരിഞ്ഞു. "എടാ പൊട്ടാ ,, എന്റെ ഐഷുവിനു നിന്നെ ഇഷ്ടമാന്നെന്ന് അറിഞ്ഞാൽ ഞങ്ങൾ സമധിക്കില്ലെന്ന് കരുതിയോ,,, കഷ്ടം തന്നെ... നീയിവിടെ വന്ന കാലം തൊട്ടേ ഞങ്ങൾ ഇത് മനസ്സിൽ ഉറപ്പിച്ചതാണ്... നിനക്കാണല്ലോ ഇത് പറയാൻ ഇത്രേം ബുദ്ധിമുട്ട്.... പിന്നെ ഇത് എത്ര കാലം ഇത് പോകുമെന്ന് നോക്കികൊണ്ട് ഇരുന്നു. പിന്നെ കഴിഞ്ഞ ദിവസം നിന്റെയും, ആമിയുടെയും സംസാരം കേട്ടപ്പോൾ തന്നെ ഞാൻ ഈ കാര്യം അമ്മയോടും പറഞ്ഞു. പിന്നെ നിന്നെ ഒന്നു വട്ട് പിടിപ്പിക്കാനാണ് ഞാൻ അപ്പൊ അങ്ങനെയൊക്കെ പറഞ്ഞത് " ശ്രീ പറഞ്ഞുനിർത്തിയതും അനുവിന്റെ കണ്ണുകൾ സജലമായി.

അവൻ സന്തോഷത്തോടെ തന്റെ കണ്ണുകൾ ഐഷുവിന്റെ നേരെ പായിച്ചപ്പോൾ അവൾ ആരെയും ശ്രദിക്കാതെ തലയും കുമ്പിട്ടു നിന്നു. അനു അവളുടെ മുൻപിലായി മുട്ടികുത്തികൊണ്ട് നിന്നു. പക്ഷേ അവൾ അവന്റെ മുഖത്തു പോലും നോക്കാതെ അവിടെ നിന്നും റൂമിലേക്ക് നടന്നു. ഐഷുവിന്റെ പിറകിലായി പോകാൻ തുണിഞ്ഞ ആമിയെ ശ്രീ കൈകൊണ്ട് തടഞ്ഞുനിർത്തി അനുവിന്റെ കണ്ണുകളിലേക്ക് നോക്കി. അനുവാദം കിട്ടിയപ്പോൾ തന്നെ അവൻ ഐഷുവിന്റെ റൂമിലേക്ക് കാലുകൾ വേഗത്തിൽ ചലപ്പിച്ചു. ചാരിയിട്ടിരിക്കുന്ന ഡോർ തുറന്ന് അവൻ ഉളില്ലേക്ക് കേറിയപ്പോൾ അവൾ ബെഡിൽ പുറം തിരിഞ്ഞു കിടക്കുന്നതാണ് കണ്ടത്. അവന്റെ കിടപ്പ് കണ്ടപ്പോൾ അവന്റെ ചുണ്ടിൽ ഒരു കുസൃതി ചിരി വിരിഞ്ഞു. അനു ശബ്ദം പുറത്ത് വരാതെ ബെഡിന്റെ ഒരത്തായി ചേർന്നുകിടന്നു. കട്ടിലിൽ എന്തോ ഭാരം തോന്നിയപ്പോൾ ഐഷു ഞെട്ടികൊണ്ട് മറുപുറത്തേക്ക് തിരിഞ്ഞു. തനിക്ക് അഭിമുഖമായി കിടക്കുന്ന അനുവിനെ കണ്ടപ്പോൾ അവളുടെയുള്ളിൽ നിന്നും ദേഷ്യം നുരപൊന്തി.

"ഇയാളെന്താ ഇവിടെ,,,എന്റെ ബെഡിൽ കേറി കിടക്കാൻ "അവൾ മുഖം ഒന്നു കേറുവേച്ചുകൊണ്ട് ചോദിച്ചു. 'ഞാനെ എന്റെ ഭാവിഭാര്യയുടെ ബെഡിലാ കിടക്കുന്നത്.. ഇയാൾക്ക് ഇഷ്ടമായില്ലെങ്കിൽ താഴ്ത്തു വല്ലതും കിടന്നോ "അനു ഒന്നും കൂടി അവളുടെ അടുത്ത് ചേർന്നുകിടന്നുകൊണ്ട് പറഞ്ഞു. "ഓഹ്ഹ്,, ഭാവി ഭാര്യ... ഇയാൾ മാത്രം തീരുമാനിച്ചാൽ മതിയോ... ആദ്യം ഇഷ്ടമില്ലെന്ന് പറയുക... പിന്നെ ഇഷ്ടമാന്നെന്ന് പറയുക,,,,ഇങ്ങനെ തോന്നുമ്പോ തട്ടി കളിക്കാൻ ഞാൻ എന്താ പാവയെന്നെന്ന് കരുതിയോ "അവളുടെ ചോദ്യങ്ങൾക്ക് അവന്റെ മുൻപിൽ മറുപടി ഒന്നുമില്ലായിരുന്നു. അവൻ അവളുടെ അരയിലൂടെ കൈകൾ ഇട്ടു അവളെ പുണർന്നു. പെട്ടെന്നുള്ള അനുവിന്റെ പ്രവൃത്തിൽ അവളൊന്നു അമ്പരന്നെങ്കിലും അവളും പതിയെ അവളും അവനെ തിരികെ പുണർന്നു. ഏതോ ഒരു ചൂടുള്ള ദ്രാവാകം അനുവിന്റെ പുറം തോളിൽ നനയിച്ചപ്പോൾ അവൻ ഞെട്ടികൊണ്ട് അവളുടെ മുഖം തന്റെ കൈകുമ്പുളിൽ എടുത്തു. അവളുടെ കണ്ണുകളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ കണ്ടപ്പോൾ അവന്റെയുളൊന്ന് പിടഞ്ഞു. "ഇപ്പൊ ശ്രീയേട്ടൻ പറഞ്ഞിട്ടന്നോ ഈ മാറ്റം... ഐഷു പിനീട് എന്തെങ്കിലും പറയുന്നതിന് മുന്പേ അവൻ പറയാൻ തുടങ്ങി.

"ഇഷ്ടമാണ് ഒരായിരം തവണ... അത് ഇപ്പൊ തൊട്ട് തൊടങ്ങിയതല്ല.. കണ്ട നാൾ മുതലേ, നിന്നെ കൂടുതൽ അറിഞ്ഞ നാൾ മുതലേ.. "അനുവിന്റെ ഓരോ വാക്കുകളും അവളുടെയുള്ളിൽ ഒന്നു തണുത്തു. കരഞ്ഞുവീർത്ത അവളുടെ കണ്ണുകളിൽ അവന്റെ ചുണ്ടുകൾ പിടിഞ്ഞു. അവൾ ഒരു ചിരിയോടെ അതെല്ലാം ഏറ്റുവാങ്ങി. അഹേം.. അഹേം ആരുടെയോ മുരടനക്കുന്ന ശബ്ദം കേട്ടപ്പോൾ അനുവും ഐഷുവും പെട്ടെന്ന് തന്നെ വിട്ടുമാറി. തന്നെത്തന്നെ നോക്കുന്ന ശ്രീയെയും, ആമിയെയും, അമ്മയെയും കണ്ടപ്പോൾ അനു പെട്ടെന്ന് അവളുടെ ബെഡിൽ നിന്നുമിറങ്ങി.ഗൗരവത്തോടെ നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അനു ഐഷുവിന്റെ മുഖത്തേക്ക് പാളി നോക്കി. "അപ്പൊ നമ്മക്കിത് ഉറപ്പിക്കലേ "ശ്രീ അതും പറഞ്ഞു രണ്ടുപേരുടെയും നോക്കിയപ്പോൾ ഐഷു നാണം കൊണ്ട് തല കുമ്പിട്ടു നിന്നു. "പിന്നെ കല്യാണം ഉറപ്പിച്ചെന്ന് വെച്ചു അധികം സംസാരം ഒന്നും വേണ്ട... പിന്നെ നീ നാളെ തന്നെ ഇവിടന്ന് കോളേജിൽ പൊക്കോണം "അമ്മ പറയുന്നത് കേട്ട് അവൾ ദയനീയ ഭാവത്തോടെ അനുവിനെ നോക്കി. അനുവും ദയനീയതയോടെ ശ്രീയെ നോക്കിയപ്പോൾ അവനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story