ഇനിയെന്നും: ഭാഗം 24

iniyennum New

എഴുത്തുകാരി: അമ്മു

പിന്നെ കല്യാണം ഉറപ്പിച്ചെന്ന് വെച്ചു അധികം സംസാരം ഒന്നും വേണ്ട... പിന്നെ നീ നാളെ തന്നെ ഇവിടന്ന് കോളേജിൽ പൊക്കോണം "അമ്മ പറയുന്നത് കേട്ട് അവൾ ദയനീയ ഭാവത്തോടെ അനുവിനെ നോക്കി. അനുവും ദയനീയതയോടെ ശ്രീയെ നോക്കിയപ്പോൾ അവനും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെ ഐഷുവിന്റെ പഠിത്തമൊക്കെ കഴിഞ്ഞിട്ട് രണ്ടു കൊല്ലത്തിനു ശേഷം കല്യാണം നടത്താമെന്ന് എല്ലാരും ഉറപ്പിച്ചു. അനുവിന്റെ ബന്ധത്തിൽ ആകപ്പാടെ ഒരു അമ്മാവൻ മാത്രമുള്ളത് കൊണ്ട് അവരെ ഫോൺ ചെയ്തു ശ്രീ തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു.അവർക്കും എതിർപ്പ് ഒന്നും ഇല്ലാത്തത്തിൽ എല്ലാരേയും സന്തോഷിപ്പിച്ചു. തറവാട്ടിൽ ഈ കാര്യം എങ്ങെനെ അവതരിപ്പിക്കും എന്നുള്ള ടെൻഷനിലായിരിന്നു ശ്രീ.പക്ഷേ അമ്മ അവനെ സമാദാനപ്പെടുത്തി. അമ്മ തന്നെ വല്യച്ഛനോടും, അച്ഛമ്മയോടും പറയാമെന്നു പറഞ്ഞപ്പോൾ അവൻ ആ ദൗത്യം അമ്മയെ ഏല്പിച്ചു. അടുത്ത ദിവസം തന്നെ അമ്മ തറവാട്ടിലേക്ക് പോയി. ഒപ്പം മാളുവുമുണ്ട്.

ആമിക്ക് നേരിയ ഒരു പനി ഉള്ളത് കാരണം അവൾക്ക് അവരുടെ കൂടേ പോകാൻ പറ്റിയില്ല. അടുത്ത ആഴ്ച ഐഷുവിന്റെയും ക്ലാസ്സ്‌ തുടങ്ങുന്നത് കൊണ്ട് അവൾക്കും ഈ ആഴ്ച തന്നെ ഹോസ്റ്റലിൽ എത്തിയിരിക്കണമെന്ന് അറിയിച്ചു. ഐഷുവിനാകട്ടെ അവിടെ നിന്നും പോകാനായിട്ട് വല്ലാത്ത മടിയുമുണ്ട്. ആമിയും, ശ്രീയേട്ടനെയും, മാളൂട്ടിയും കാണാതെ ഇനി രണ്ടു കൊല്ലം അവിടെ ഒറ്റക്കായി പോകുമോ എന്നൊരു പേടി... പിന്നെ അനുവിനെ ഇനി തനിക് കാണാൻ പറ്റില്ലല്ലോ എന്നോർത്തോപ്പപ്പോൾ ഉള്ളിവേടെയോ ഒരു വിങ്ങൽ. അനുവിന്റെ കാര്യം ഒര്തോപ്പോൾ അവളുടെ ചൊടികളിൽ ഒരു ചെറുപുഞ്ചിരി തത്തി കളിച്ചു. "എന്നാലും താൻ പോകാൻ നേരെമെങ്കിലും ഈ വഴി വരെ ഒന്നു വന്നില്ലല്ലോ "ഐഷു മനസ്സിൽ പറഞ്ഞുകൊണ്ട് ഓരോ ഡ്രെസും ബജിലേക്ക് അടുക്കിപെറുക്കിവെച്ചു. വാതിൽ ഒരു മൂട്ടു കേട്ടപ്പോൾ അവൾ തിരിഞ്ഞുനോക്കി. വലിയ ഒരു ബ്ലാങ്കറ്റ് കൈയിൽ പിടിച്ചുകൊണ്ടു വാതിൽ പടിയിൽ ചാരി നിൽക്കുന്ന ആമിയെ അവൾ നോക്കി. ആമിയുടെ കൈയിലുള്ള ബ്ലാങ്കെട്ടിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞപ്പോൾ ആമി ബ്ലാങ്കറ്റ് എടുത്തു ബജിലേക്ക് വെച്ചു അവളുടെ നേർക്ക് തിരിഞ്ഞു. "തണുപ്പല്ലേ അവിടെയൊക്കെ,,,നീയിതൊന്നും എടുക്കില്ലെന്ന് അറിയാം...

അതുകൊണ്ടാണ് ഞാൻ ഇത് എടുത്തുവെച്ചത് "ഐഷുവിന്റെ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞു. അവൾ ആമിയുടെ കഴുത്തിലൂടെ കൈകൾ ഇട്ടുകൊണ്ട് ഒരു കുഞ്ഞുകുട്ടിയെ പോലെ കരഞ്ഞു. "നിക്ക് പോവേണ്ട,,ഏട്ടത്തി...ഏട്ടത്തിയെയും, ശ്രീയേട്ടനെയും വിട്ടിട്ട് ഇവിടന്ന് പോവാൻ തോന്നുന്നില്ല"അവൾ എങ്ങലടിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആമി പതിയെ അവളുടെ മുഖം കൈകളിൽ എടുത്തുകൊണ്ടു പറഞ്ഞു. "അയ്യേ,,, ഇത്രേം പാവമായിരുന്നോ എന്റെ ഐഷുട്ടി.... എന്തിനാ ഇങ്ങനെ കരയുന്നെ ഇനി ഒരു രണ്ടു കൊല്ലം കൂടിയുള്ളു കോഴ്സ് കഴിയാൻ... അത് കഴിഞ്ഞാൽ എന്റെ ഐഷുട്ടി ഇങ്ങോട്ട് തന്നെയല്ലേ പോവുന്നത്.... പിന്നെ നീ പോവുന്നതിൽ എനിക്കും ചെറിയ വിഷമുണ്ട്..അത് സാരമില്ല... ഇനി ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കാതെ ചിരിക്കെന്റെ പെണ്ണെ "അത്രയും പറഞ്ഞുകൊണ്ട് ആമി അവളുടെ വയറിൽ ഇക്കിളിയിട്ടു.ഐഷു തിരിച്ചും. രണ്ടു പേരും ചിരിച്ചു ഷീണിച് ബെഡിലേക്ക് മലർക്കെ കിടന്നു. അപ്പോഴാണ് അനുവും, ശ്രീയും അവരുടെ റൂമിലേക്ക് കടന്നുവന്നത്. "ഇതെന്താ ഇവിടെയാണോ കിടപ്പ്,,, നിങ്ങൾക്ക് ഉറക്കമൊന്നും ഇല്ലേ പിള്ളേരെ "ശ്രീ ആമിയെയും, ഐഷുവിനെയും നോക്കി പറഞ്ഞപ്പോളാണ് അവർ ചുമരിലുള്ള ക്ലോക്കിലേക്ക് ശ്രദിച്ചത് .

നേരം പതിനൊന്നര കഴിഞ്ഞിരിക്കുന്നു. സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. ശ്രീ എന്തെങ്കിലും പറയുന്നതിന് മുൻപേ ഐഷു അങ്ങോട്ട് കേറിപറഞ്ഞു. "അതെ ശ്രീയേട്ടൻ ഇന്ന് തനിയെ കിടന്നോ,,, ഏട്ടത്തി ഇന്ന് എന്റെ കൂടെയാ കിടക്കുന്നത് " ശ്രീ സംശയത്തോടെ ആമിയെ നോക്കിയപ്പോൾ അവൾ അതെയെന്ന് തലയാട്ടി. ശ്രീ ഒരു നിരാശയോടെ അവിടെനിന്നും ഇറങ്ങുന്നത് അവൾ നോക്കിനിന്നു. ഇഷ്ടമാന്നെന്ന് പറഞ്ഞിട്ട് ഇതുവരെയായിട്ടും മാറി കിടന്നിട്ടില്ല.ഐഷു കയ്യും, കാലും അവളുടെ മെത്തിട്ട് ഉറക്കം തുങ്ങിയപ്പോൾ അവൾ ലൈറ്റ് അണ്ണാച്ചിട്ട് കിടക്കാൻ നോക്കി. എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആമിക്ക് ഉറക്കം ശെരിയായില്ല. അവൾ ഐഷുവിന്റെ കൈകൾ എടുത്തുമാട്ടിയിട്ട് അവളെ ഉണ്ണാർത്താതെ മെല്ലെ എഴുനേറ്റു. ശ്രീയേട്ടൻ ഉറങ്ങിയിട്ടുണ്ടാവുമോ എന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും ആരെയോ കാത്തിരുന്നത് പോലെ ബാൽക്കണിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടപ്പോൾ ശ്രീയേട്ടൻ ബാൽക്കണിൽ ഉണ്ടാവുമെന്ന് അവൾ ഉറപ്പിച്ചു.

പുറം തിരിഞ്ഞു നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.മഴതോർന്നു ചെറിയ കാറ്റ് വീശുന്നുണ്ട്. ആമി പതിയെ ശ്രീയെ വട്ടമിട്ടു പിടിച്ചുകൊണ്ടു അവന്റെ പുറത്തായി തലചായ്ച്ചു. ശ്രീ ഒരു കൈ കൊണ്ട് അവളെ തന്റെ മുൻപിലേക്ക് പിടിച്ചുനിർത്തി അവളുടെ മുഖം തന്റെ നേർക്കായി അടുപ്പിച്ചു. "എനിക്കറിയായിരുന്നു എത്ര വൈകിയാലും നീയിവിടേക്ക് തന്നെ വരുമെന്ന്... അതല്ലേ ഞാൻ ഇത്രേം നേരം കാത്തിരുന്നത് " "അയ്യേ,, ഞാൻ അതുകൊണ്ടൊനുമല്ല വന്നത്... അവൾ എന്റെ മേത്തു കയ്യും, കാലും ഒക്കെ ഇടേണ്.. അത് കാരണം എനിക്ക് ഉറങ്ങാൻ പറ്റണിലായിരിന്നു.." ശ്രീയുടെ മുഖത്തു നോക്കാതെ അവൾ പറഞ്ഞുതീർത്തപ്പോൾ അവൻ വശ്യമായി ഒന്നു പുഞ്ചിരിച്ചുകൊണ്ട് അവളുടെ അരയിലൂടെ കൈകളിട്ട് തന്റെ നേർക്ക് ചേർത്തുനിർത്തി. "സത്യം പറ,, എന്നെ കാണാൻ വേണ്ടിയല്ലേ നീയിപ്പോ ഈ രാത്രി വന്നേ "അവൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചപ്പോൾ അവൾക്ക് സത്യം പറയാതിരിക്കാൻ സാധിച്ചില്ല. അവൾ അവനെ കെട്ടിപിടിച്ചു. "ഈ നെഞ്ചിൽ കിടന്നുറുങ്ങില്ലെങ്കിൽ നിക്ക് ഉറക്കം വരില്ലെന്ന് ശ്രീയേട്ടനും അറിയുന്നതല്ലേ "അവൾ അവന്റെ നെഞ്ചിൽ ഒന്നും കൂടി ചേർന്നു നിന്നപ്പോൾ അവൾ അവന്റെ സിന്ദൂരരേഖയിൽ അമർത്തി ചുംബിച്ചു.

"ശ്രീയേട്ടൻ എന്നോട് ദേഷ്യം തോന്നുന്നുണ്ടാവല്ലേ,,,, ഇത്രെയും എന്നെ സ്നേഹിച്ചിട്ടും ഞാൻ ശ്രീയേട്ടന്റെ സ്നേഹം നിഷേധിക്കുന്നത് ഓർക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നീറ്റൽ" ബാക്കി പറയാൻ പൂർത്തിയാക്കാതെ അവൻ അവളുടെ വായ മൂടി. "നീയുദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായി...എന്നാൽ കേട്ടോ ഇന്ന് ഈ ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മൂന്നു പേരിൽ ഒരാളാണ് നീ. .. പൂർണമനസ്സോടെ നീയെന്റെ മാത്രമാക്കുന്നതിന് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ് ...പക്ഷേ അതിത്രയും കാല താമസമെടുക്കാൻ ഞാൻ സമ്മതിക്കില്ല " അവസാനത്തെ ഡയലോഗിൽ അവൾ ചിരിച്ചുകൊണ്ട് ഒന്നുകൂടി അവന്റെ നെഞ്ചിൽ കുറുകി ചേർന്നു. 💠💠💠💠💠💠💠💠💠💠💠💠💠 പിറ്റേന്ന് രാവില്ലേ തന്നെ ഐഷു എല്ലാരോടും യാത്ര ചോദിച്ചു അവിടെനിന്നും ഇറങ്ങി. ശ്രീ അവളുടെ ബാഗ് എടുത്തു ഡിക്കിയിലേക്ക് വെക്കുന്ന തിരക്കിലായിരുന്നു. അനുവിനെ അവിടെ മൊത്തം കണ്ണ് കൊണ്ട് പരതിയെങ്കിലും അനു ആ പരിസരത്തു പോലും വരാത്തത് അവളെ നിരാശപ്പെടുത്തി.

ഒരിക്കൽ കൂടി ആമിയെയും, ശ്രീയെയും കെട്ടിപിടിച്ചിട്ട് അവൾ കോ -ഡ്രൈവർ സീറ്റിലേക്ക് കേറി ഇരുന്നു. അടുത്തിരിക്കുന്നയാളിനെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ ഒരു നീർത്തിളക്കം ഉണ്ടായി. താൻ ഇത്രെയും നാളും അന്വേഷിച്ചുകൊണ്ടിരുന്നായാൾ തന്റെ അരികിൽ നിൽക്കുന്നത് കണ്ടപ്പോൾ നാണത്തിന്റെ ചുവപ്പ് റാഷി അവളുടെ കവിളുകളിൽ തത്തി കളിച്ചു. അവൾ അനുവിന്റെ വലത്തെ കൈയിൽ അമർത്തി പിച്ചി. അവൻ വേദന കൊണ്ട് അവളെ നോക്കിയപ്പോൾ അവൾ കുറുമ്പൊടെ അവന്റെയടുത്തു നിന്നും മാറിനിന്നു. അനു അവളുടെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയപ്പോഴേക്കും ശ്രീ തല കുമ്പിട്ടു അവരെ നോക്കി. "ദേ,, രണ്ടുപേരോടും കൂടിയാണ് പറയുന്നത്.. ഒറ്റക്ക് അന്നെന്നു വിചാരിച്ചു രണ്ടു പേർക്കും ഫ്രീഡം തന്നതാനാണെന്ന് വിചാരിക്കരുത്.. ഇവളെ ഹോസ്റ്റലിൽ ആക്കിയിട്ടു വേഗം തന്നെ നീയിവിടെ തന്നെ എത്തണം "അവസാനം പറഞ്ഞത് അനുവിനോടായിരിന്നു. അവൻ കൈകൂപ്പി അവന്റെ നേരെ തൊഴുത്തപ്പോൾ ശ്രീ ഐഷുവിന്റെ നേരെ തിരിഞ്ഞു. "അതെ,, ഞങ്ങളുടെ കാര്യമോർത്തു ശ്രീയേട്ടൻ ടെൻഷൻ അടിക്കേണ്ട... എനിക്ക് ആമിയേട്ടത്തിയെ ഓർത്താ ഇപ്പൊ പേടി " ശ്രീ അവൾ എന്താണ് ഉദ്ദേശിക്കുന്നത് മനസിലാകാതെ അവളെ തന്നെ ഉറ്റുനോക്കി.

"അല്ല,,, സിംഹക്കൂട്ടിലേക്കാണ് ഒരു പാവം മാൻ കുഞ്ഞിനെ ഞങ്ങൾ ഒറ്റയ്ക്ക് നിർത്തുന്നത്... പാവം ഏട്ടത്തി " അവൾ കൈ തലയിൽ വെച്ചുകൊണ്ട് പറഞ്ഞപ്പോൾ ശ്രീ അവളെ അടിക്കാനായി കൈ ഓങ്ങി. അപ്പോഴേക്കും അനു കാർ സ്റ്റാർട്ട്‌ ചെയ്തു മൂഞ്ഞൊട്ട് നീങ്ങി കാർ അവിടെ നിന്നും മായുന്ന വരെ അവൻ അവിടെ തന്നെ നിന്നു.തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോഴാണ് സിറ്റ് ഔട്ടിൽ ഒരു തുണിൽ ചാരി നിൽക്കുന്ന ആമിയെ നോക്കി നിന്നു. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കിനിന്നു. ഓരോ ദിവസം കഴിയുമ്പോൾ ഇവളുടെ ഭംഗി കൂടിവരുന്നതായി അവൻ തോന്നി. കുറച്ചുകഴിഞ്ഞപ്പോളാണ് ആമി തന്നെ ആരോ ശ്രദിക്കുന്നത് പോലെ തോന്നിയത്.ശ്രീയുടെ ഓരോ പ്രണയഥുരാമായ നോട്ടങ്ങൾ കണ്ടപ്പോൾ അവൾക്ക് അവനെ നോക്കാൻ മടി തോന്നി. അവന്റെ കണ്ണുകളിൽ നോക്കിയാൽ തന്റെ പ്രണയം പുറത്തേക്ക് വരുമോ എന്നവൾ ഒരുവേള ശങ്കിച്ചു.അവന്റെ മുഖത്തു പോലും നോക്കാതെ അവൾ അകത്തേക്ക് പോയി. മഴക്കാർ ഉള്ളത് കാരണം ടെറസിൽ വിരിച്ചിട്ടിരിക്കുന്ന തുണി എടുക്കാൻ പോയതായിരുന്നു ആമി.. പെട്ടെന്ന് നിലത്തുള്ള പായലിൽ തെഞ്ഞി അവൾ കൈകുത്തി നിലത്തേക്ക് വീണു. എത്ര ശ്രമിച്ചിട്ടും എണ്ണിക്കാൻ നോക്കിയിട്ട് അവൾക്ക് എഴുനേൽക്കാൻ പറ്റിയില്ല .

തുള്ളിക്ക് ഒരു കുടം പോലെ മഴത്തുള്ളികൾ വർധിച്ചുവരുന്നത് കണ്ട് അവൾ പതിയെ നടക്കാൻ ഒരു പാഴ്ശ്രമം നടത്തി. അപ്പോഴാണ് ആമിയെ അന്വേഷിച് അത് വഴി ഒരു കുടയുമായി വന്ന ശ്രീ ഈ കാഴ്ച കണ്ടത്. മഴയത്തു ഞൊണ്ടി ഞൊണ്ടി നടക്കുന്ന ആമിയെ കണ്ടപ്പോൾ അവൻ പാവം തോന്നി.അവൻ പെട്ടെന്ന് തന്റെ അവളുടെ അടുത്തേക്ക് ചെന്നു കാലുകൾ എടുത്തു പരിശോധിച്ചു. വേറെ കുഴപ്പോമില്ലെന്ന് കണ്ടപ്പോൾ അവൻ അവളെ തന്നോട് ചേർത്തു നിർത്തി നടപ്പിച്ചു. തീർത്തും അവൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയായപ്പോൾ അവൻ അവളെ താങ്ങിയെടുത്തു നടക്കാൻ തുടങ്ങി. ആമി അപ്പോഴും ശ്രീയെ തന്നെ നോക്കിനിന്നു. ഓരോ ദിവസം കഴിയുമ്പോഴും ശ്രീ തനിക് ഒരു അത്ഭുതമാന്നെന്ന് അവൾ തിരിച്ചറിഞ്ഞു. അവളെ താങ്ങിയെടുത്തു ബെഡിലേക്ക് കിടത്തുമ്പോഴും ഒരു കുഞ്ഞിനോടുള്ള മനോഭാവമായിരുന്നു അവൻ.ട്ടർക്കി എടുത്തു അവളുടെ തല തൂവാരത്തുമ്പോഴും അവൾ അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. പെട്ടെന്ന് അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞപ്പോൾ കണ്ണുകൾ പിൻവലിക്കാൻ ശ്രമിച്ചില്ല. ശ്രീയുടെ ഓരോ നിശ്വാസങ്ങൾ അടുത്ത് വരാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ പ്രാണ്ണന്റെ സ്നേഹം ഏറ്റുവാങ്ങാനായി നിന്നു.

ഭൂമിയിലേക്ക് പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികൾ പോലെ അവൻ അവളിൽ ഒരു മഴയായി പെയ്തിറങ്ങി. ചുംബങ്ങൾ കൊണ്ട് അവൻ അവളുടെ ആത്മാവിനെ തോട്ടുണർത്തി. അവസാനം ഒരു നെടുവീർപ്പോടെ അവന്റെ നെഞ്ചോരം അവൾ ചാരിയിരുന്നു.. "ആമി,,,നിനക്കിത് തെറ്റായെന്ന് തോന്നുന്നുണ്ടോ... ഞാൻ നിന്റെ സമതമില്ലാതെ "ബാക്കി പറയാൻ അനുവദിക്കാതെ അവൾ അവന്റെ വായ മൂടി. എഴുന്നേറ്റിരുന്നു അവൾ അവന്റെ ഇരു കണ്ണിലും ചുണ്ടുകൾ ചേർത്തുകൊണ്ട് അവന്റെ മുഖം തന്റെ കൈകുമ്പുളിൽ എടുത്തു. "ഇപ്പോൾ ഈ നിമിഷം ഞാൻ എത്ര മാത്രം ഹാപ്പി അന്നേനറിയോ. .. ഒരിക്കൽ കിട്ടില്ലെന്ന് ഉറപ്പില്ലായിരുന്ന എനിക്ക് തിരിച്ചുകിട്ടിയത്...എനിക്കിഷ്ടമാണ്,, ഈ മാളൂട്ടിയുടെ അച്ഛനെ,, ഈ പാവം ഡോക്ടറെ.. "അത്രയും പറഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലായി ചുണ്ടുകൾ അമർത്തി കൊണ്ട് അവനിൽ കൂടുതൽ ചേർന്നു നിന്നു. "ശ്രീയേട്ടാ " "ഹ്മ്മ് " "ഇന്നലെ പറഞ്ഞില്ലേ ശ്രീഏട്ടൻ സ്നേഹിക്കുന്ന മൂന്നു പേരുണ്ടെന്ന്.. ഒരാൾ ഞാൻ അന്നെന്നു പറഞ്ഞു... ബാക്കിയാരാ???"ഉത്തരം കാത്തുനിൽക്കുന്ന കുട്ടിയെ പോലെ അവൾ അവനെ തന്നെ സാകൂതം നോക്കി. അവൻ ഒന്നു ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പതിയെ പിച്ചി. പിന്നെയൊരിക്കൽ പറയാമെന്നു പറഞ്ഞു അവളുടെ മൂക്കിൽ ഉരസിക്കൊണ്ട് അവളെ ആഴത്തിൽ പൊതിഞ്ഞു പിടിച്ചു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story