ഇനിയെന്നും: ഭാഗം 25

iniyennum New

എഴുത്തുകാരി: അമ്മു

നാൾക്കുനാൾ ശ്രീയുടെയുടെയും, ആമിയുടെയും പ്രണയം വർധിച്ചുകൊണ്ട് വന്നു. ഇപ്പൊ ശ്രീയുടെ ഒരു നിശ്വാസത്തിലും ആമിയുണ്ട്. ആമിയും പിരിയാനാകാത്ത വിധം അവനെ പ്രണയിച്ചുകൊണ്ടിരിന്നു. "ശ്രീയേട്ടാ,,, അമ്മയും, മാളൂട്ടിയും എന്താ വരത്തെ.. അവർ ഇല്ലാത്തതു കൊണ്ട് വയങ്കര മിസ്സിംഗ്‌ ആണ് " രാത്രിയിൽ അവന്റെ രോമവ്രതമായ നെഞ്ചിൽ തലചായ്ച്ചുകൊണ്ട് അവൾ പരിഭവം പറഞ്ഞു. അവന്റെ ചെറു രോമങ്ങൾ കുറുമ്പൊടെ പിച്ചിയെടുക്കുമ്പോൾ അവൻ അവൾക്ക് നേരെ ഒരു കൂർത്ത നോട്ടം നൽകും. അപ്പോൾ അവൾ അവന്റെ നെഞ്ചിലായി ചുണ്ട് ചേർക്കും. "നാളെ മുതൽ തറവാട്ട് അമ്പലത്തിൽ ഉത്സവം തുടങ്ങുകയല്ലേ... അപ്പൊ അവർ ഇനി ഉത്സവം കഴിഞ്ഞേ വരുകയുള്ളു എന്നാ അമ്മ എന്നോട് വിളിച്ചപ്പോ പറഞ്ഞത്... നമ്മളോടും അങ്ങോട്ട് പെട്ടെന്ന് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.."ശ്രീ പറഞ്ഞുനിർത്തിയപ്പോഴേക്കും അവൾ മുഖം കൊട്ടികൊണ്ട് മറുസൈഡിലേക്ക് തിരിഞ്ഞുകിടന്നു. എന്നോട് ഒന്നു സൂചിപ്പിച്ചില്ലല്ലോ...ഉത്സവത്തെ പറ്റിയോ.. അവൾ പരിഭവത്തോടെ പറഞ്ഞുനിർത്തിയപ്പോഴും ശ്രീ അവളുടെ ഇടിപ്പിലൂടെ കൈകൾ ഇട്ടുകൊണ്ട് തന്റെ മുൻപിലായി നിർത്തി. 🎼🎼🎼

പിണക്കം ആണോ... എന്റെ ഭാര്യക്ക് പിണക്കമണ്ണോ... അടുത്ത് വന്നാൽ പിണക്കം മാറ്റി തരാല്ലോ 🎼🎼🎼🎼 ശ്രീയുടെ ശബ്ദം തന്റെ കാതിൽ പതിഞ്ഞതും അവളുടെ ചൊടികളിൽ ചെറു പുഞ്ചിരി വിരിഞ്ഞു. പക്ഷേ അത് ശ്രീ കാണാതിരിക്കാൻ അവൾ കിണ്ണഞ്ഞു പരിശ്രമിച്ചു. എനിക്ക് പിണക്കം ഒന്നുമില്ല... പിന്നെ എന്നോട് പറയാത്തതിൽ ചെറിയ പരിഭാവമുണ്ട്... അവൾ കീഴ്ച്ചുണ്ട് പുറത്തു തള്ളിക്കൊണ്ട് പറഞ്ഞപ്പോൾ ശ്രീ അവളുടെ നെറ്റിയിൽ മൃദുവായി മുട്ടിച്ചു. വീണ്ടും അവരുടെയിടയിൽ മൗനം തളം കെട്ടി നിക്കുന്നത് കണ്ടപ്പോൾ ആമി കൊഞ്ചലോടെ അവന്റെ മീശയിൽ കേറി പിരിച്ചു. "ശ്രീയേട്ടാ,,,, ഒരു പാട്ട് പാടുവോ " ശ്രീ ഒരു സംശയത്തോടെ അവളെ നോക്കി. "എന്താണ്ണിപ്പോ ഒരു പാട്ടു മോഹം "ശ്രീ മുഖം കൈ കൊണ്ട് താങ്ങി പിടിച്ചുകൊണ്ടു ചോദിച്ചു. "അതല്ല,,, ഇത്രേം നാളായിട്ടും ശ്രീയേട്ടന്റെ ഒരു മൂളിപ്പാട്ട് പോലും കേട്ടട്ടില്ല... അമ്മയും, ഐഷുവും ഒക്കെ പറഞ്ഞുകെട്ടിട്ടുണ്ട് ശ്രീയേട്ടൻ നന്നായി പാടുമെന്ന്.. അപ്പൊ എനിക്കും ഒരു ആഗ്രഹം ശ്രീയേട്ടന്റെ ശബ്ദം കേൾക്കണമെന്ന്...അത് കേട്ട് എനിക്കി നെഞ്ചിൽ കിടന്ന് ഉറങ്ങാനാ... പ്ലീസ് ശ്രീയേട്ടാ... പ്ലീസ്... "

അവളുടെ ശബ്ദത്തിൽ നിഷ്കളങ്കത കവിഞ്ഞുനിറഞ്ഞു. അവൻ അവളെ അലിവോടെ നോക്കി. ആമി പറഞ്ഞത് നൂറ് ശതമാനം സത്യമാണ്ണെന്ന് അവൻ തോന്നി. പണ്ട് ഇന്ദുവുണ്ടായപ്പോൾ അവൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ അവൾക്കായി പാടിക്കൊണ്ടിരിക്കും. പക്ഷേ അന്ന് അവൾ ഇവിടെനിന്നും ഇറങ്ങിപോയപ്പോൾ തന്റെയുള്ളിൽ നിന്നും പലതും നഷ്ടപ്പെട്ടു.അവളെ അന്വേഷിച്ചു പോകാത്ത സ്ഥലങ്ങളിലായിരുന്നു. അവൾ എന്റെ ജീവിതത്തിൽ നിന്നുമെന്തിഞ്ഞാണ് പടിയിറങ്ങി പോയതെന്ന് തനിക് എപ്പോഴും ഒരു ചോദ്യ ചിഹ്നമായി എപ്പോഴും മുന്നിൽ ഉണ്ടാവും. അവളെ കുറച്ചു കൂടുതൽ മനസിലാക്കിയപ്പോൾ...ഒരു ഭർത്താവും കേൾക്കാൻ പാടില്ലാത്ത പല കാര്യങ്ങളും അറിഞ്ഞപ്പോൾ തകർന്നു പോയി.... ഒരു കോമാളിയാക്കിയെന്ന ചിന്തയായിരുന്നു..പിന്നെയാകെ ഒരു മരവിപ്പായിരുന്നു ..പിന്നെ ആ മരവിപ്പ് മാറുന്നതിന് മുൻപേ ആമി എന്റെ ജീവത്തിലേക്ക് കടന്നുവന്നു. ഒരിക്കലും അവൾ ഇന്ദുവിന്റെ പകരമാവില്ലെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടോ അവൾ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചു. മാളു തന്റെ സ്വന്തം ചോരയല്ലെന്ന് അറിഞ്ഞിട്ടുകൂടി അവൾ മാളുവിനെ സ്വന്തം കുഞ്ഞിനെപോലെയാണ് കാണുന്നത്....

ആമിയെ കണ്മുൻപിൽ കാ ണ്ണുംതോറും അവന്റെ ഹൃദയം പതിമടങ് വേഗത്തിൽ മിടിച്ചുകൊണ്ടിരിന്നു. അവൾ വീണ്ടും പാട്ടിനായി കൊച്ചുകുട്ടികളെ പോലെ ശാഠ്യം പിടിച്ചപ്പോൾ അവൻ പുഞ്ചിരിയോടെ അവൾക്ക് വേണ്ടി പാടാൻ തുടങ്ങി. തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ നോവലിഞ്ഞ മിഴിയിൽ ഒരു സ്നേഹ നിദ്രയെഴുതാൻ ഇരുൾ മൂടിയാലുമെൻ കണ്ണിൽ തെളിയുന്നു താരനിരകൾ (തേരിറങ്ങും...) ഉറങ്ങാത്ത മോഹം തേടും ഉഷസ്സിന്റെ കണ്ണീർത്തീരം കരയുന്ന പൈതൽ പോലെ കരളിന്റെ തീരാദാഹം കനൽത്തുമ്പി പാടും പാട്ടിൽ കടം തീരുമോ (തേരിറങ്ങും...) നിലക്കാതെ വീശും കാറ്റിൽ നിറയ്ക്കുന്നതാരീ രാഗം വിതുമ്പുന്ന വിണ്ണിൽ പോലും തുളുമ്പുന്നു തിങ്കൾത്താലം നിഴലിന്റെ മെയ് മൂടുവാൻ നിലാവേ വരൂ (തേരിറങ്ങും...) ശ്രീ പാടിനിർത്തിയപ്പോഴേക്കും ചെറുതായ് ഉറക്കം തുങ്ങുന്ന ആമിയെയാണ് കണ്ടത്. അവൻ മേലെ അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവളുടെ തല എടുത്തു തലയണ്ണയിൽ വെച്ചു.ആമിയും തന്റെ മാളുവുമൊത്തുള്ള സുന്ദര സ്വപ്‌നങ്ങൾ കണ്ട് അവൻ നിദ്രയെ പുൽകി. രാവിലെ നേരത്തെ തന്നെ ആമി എഴുനേറ്റ് തറവാട്ടിലേക്ക് പോകാനുള്ള കാര്യങ്ങൾ എല്ലാം ചെയ്തു വെച്ചു. ശ്രീക്കും,

അനുവിനും ഇന്ന് ഹോസ്പിറ്റലിൽ അത്യാവശ്യമായി പോകേണ്ട കാര്യമുള്ളത്ക്കൊണ്ട് അവർ നേരത്തെ തന്നെ അവിടെനിന്നും ഇറങ്ങി. പോകുന്നതിനുമുൻപ് ശ്രീ ആരും കാണാതെ എന്നും കൊടുക്കാറുള്ളത് പോലെ അവളുടെ നെറുകിലായി ഉമ്മവെച്ചു. അവളുടെ കവിള്ളിലായി ഒന്നു തട്ടിക്കൊണ്ടു യാത്ര ചോദിച്ചു. ഇതൊക്കെ കണ്ടുനിന്ന അനുവിൽ ചെറിയ ഒരു കുശുമ്പ് മൂള പൊട്ടി. "എന്തൊക്കെ ബഹളമായിരുന്നു,, എനിക്കിപ്പോ കല്യാണം ഒന്നും വേണ്ട.. ഇനി എന്റെ ജീവിതത്തിൽ മാളൂട്ടിയല്ലാതെ വേറെ പെണ്ണില്ല.... ഇപ്പോയെന്താ ഈ കാണുന്നെ "അനു താടിക്ക്‌ കൈ കൊളുത്തി കൊണ്ട് ചോദിച്ചപ്പോൾ ആമി പതർച്ചയോടെ അവന്റെ പുറകിലായി ഒളിച്ചു. പക്ഷേ അവൻ അവളെ വലിച്ചു തന്റെ മുൻപിലേക്ക് ചേർത്തുനിർത്തി അവളുടെ കഴുത്തിലൂടെ കൈകൾ ഇട്ടുകൊണ്ട് അനുവിന്റെ നേരെ തിരിഞ്ഞു. "അതേടാ,,, എന്റെ മാളൂട്ടി തന്നെയാണ് എന്റെ ഏക സമ്പത്... അവളില്ലാതെ ഉറക്കം പോലും ശെരിയാവാത്ത എത്രെയോ രാത്രികളുണ്ട്... പക്ഷേ ഇപ്പൊ എന്റെ മാളുകുട്ടിയെ പോലെ ഞാൻ ഇവളെ സ്നേഹിക്കുന്നുണ്ട്.." ശ്രീയുടെ ഓരോ വാക്കുകളും അവളുടെയുള്ളിൽ കുളിർമഴ പെയ്തു. കണ്ണിൽ നിന്നും നീർക്കണ്ണങ്ങൾ മുത്തു പോലെ നിലത്തേക്ക് ചിഞ്ഞിചിതറി.

ശ്രീ അവളുടെ കണ്ണിൽ നിന്നുമുള്ള നീര്മുതുക്കളെ തുടച്ചുമാറ്റികൊണ്ട് അവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചുകൊണ്ട് മൗനത്തോടെ അവളോട് യാത്ര ചോദിച്ചു അവൻ അവിടെനിന്നും ഇറങ്ങി. ശ്രീയുടെ കാർ ദൂരേക്ക് അകന്ന് പോകും വരെ അവൾ തന്റെ താലിയിൽ മുറുകെ പിടിച്ചിരുന്നു.എന്നും ഈ സന്തോഷം എപ്പോഴുണ്ടവന്നെ എന്നവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ശ്രീയുടെ കുറച്ചു ഡ്രസ്സ്‌ പാക്ക് ചെയുന്നതിനിടയിലാണ് പുറത്ത് തുടർച്ചയായി കാളിങ് ബെല്ലിന്റെ ഒച്ച കേട്ടത്.ശ്രീയായിരിക്കുമെന്ന് വിചാരിച്ചു അവൾ സന്തോഷത്തോടെ കതക് തുറന്നു, എന്നാൽ തന്റെ മുൻപിൽ നിൽക്കുന്നയളിനെ കണ്ടപ്പോൾ അവൾ നിശ്ചലമായി നിന്നു.ഒന്നും പറയാനാകാതെ അവൾ ആ മുഖത്തു നോക്കി കൊണ്ടിരിന്നു. അത്രയും നേരം പ്രസനമായിരുന്ന മുഖം കാർമേഘം പോലെ മൂടപ്പെട്ടു.ഒരു പ്രവിശ്യമേ കണ്ടിട്ടുണ്ടെങ്കിലും ആ മുഖം തന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. ശബ്ദം ഒന്നും നേരെയാക്കികൊണ്ട് അവൾ തന്റെ മുൻപ്പിലിരിക്കുന്നവളുടെ പേര് ഉച്ചരിച്ചു. "ഇന്ദു " .........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story