ഇനിയെന്നും: ഭാഗം 26

iniyennum New

എഴുത്തുകാരി: അമ്മു

ഫോൺ തുടർച്ചയായി റിങ് ചെയുന്നത് കേട്ടാണ് ശ്രീ ടാബ്ലിലേക്ക് ശ്രദ്ധിച്ചത്. സാദാരണ എപ്പോഴും സൈലന്റിൽ ഇടരായിരിന്നു പതിവ്.. പക്ഷേ ഇന്ന് താൻ മറന്നുപോയി.. അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ വീട്ടിൽ നിന്നാണ്.. വീണ്ടും ഫോൺ ശബ്ധിക്കാൻ തുടങ്ങിയപ്പോൾ അവൻ വേഗം തന്നെ ഫോൺ എടുത്തു ചെവിയോട് ചേർത്തുവെച്ചു. ഫോണിലൂടെ ആമിയുടെ വിറങ്ങിലിച്ച ശബ്ദം കേട്ടപ്പോൾ എന്തോ ഒരു അപായ സൂചന അവൻ മുന്നിൽ കണ്ടു. അനുവിനോട് പറഞ്ഞു അവൻ ഹാഫ് ഡേ ലീവ് എടുത്തു കാറിലേക്ക് കേറി. ആമിയുടെ കാര്യം ആലോചിക്കമ്പോൾ തന്നെ അവന്റെ മനസ്സ് ആസ്വസ്ഥമാകാൻ തുടങ്ങി. അവൻ കാറിലെ ആക്സിലേറ്ററിൽ അമർത്തി ചൗട്ടി വേഗത്തിൽ പോർച്ചിലേക്ക് വണ്ടി കയറ്റി വീട്ടിലേക്ക് ചെന്നപ്പോൾ മുൻവശത്തെ വാതിൽ തുറന്നിരിപ്പുണ്ട്.. അവൻ ഒട്ടും സമയം കളയാതെ ഹാളിലേക്ക് കടന്നുച്ചെന്നു. ഹാളിൽ ഇരിക്കുന്ന ആളിനെ കണ്ടപ്പോൾ അവന്റെ മുഖം വലിഞ്ഞുമുറുകി.ആമിയെ അന്വേഷിച്ചപ്പോൾ അവൾ ഒരു തൂണിന്റെ മറവിൽ നിൽക്കുന്നതാണ് കണ്ടത് . ഇടയ്ക്കൊക്കെ കണ്ണിൽ നിന്നും നീര്തുളികൾ ഒപ്പിയെടുക്കുന്നത് അവൻ ശ്രദ്ധിച്ചു. ശ്രീ മുഖത്തു ഒരു ഭാവപകർച്ചയും കൂടാതെ മുന്നോട്ട് നടന്നു.ഇന്ദു അപ്പോഴും തലയും താഴ്ത്തി ഇരിക്കുകയിരിന്നു,

ശ്രീ വന്നതൊന്നും അവൾ അറിഞ്ഞിട്ടില്ല. പെട്ടെന്ന് ശ്രീ വന്നപ്പോൾ അവളുടെ മുഖത്തു ആയിരം പൂർണചന്ദ്രന്മാർ ഉദിച്ചതുപോലെ ശോഭിച്ചു. അവൾ ഓടിച്ചെന്നു ശ്രീയെ കെട്ടിപിടിച്ചു. ഇന്ദുവിന്റെ കണ്ണുനീർ അവന്റെ ഷർട്ടിനെ നനയപ്പിച്ചു.ശ്രീ ഞെട്ടികൊണ്ട് ആമിയെ നോക്കിയപ്പോൾ അവൾ ഇതൊന്നും കാണാതെ മുഖം മറക്കുന്നത് കണ്ടു. അവളപ്പോൾ എത്രെയേറെ വേദന അനുഭവിക്കുണ്ടെന്ന് അവൻ മനസിലാകാൻ പറ്റുന്നുണ്ട്. അവൾ ഇന്ദുവിനെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി. അവളിൽ നിന്നും ഒഴിഞ്ഞു പോകാന് നോക്കിയെങ്കിലും അവൾ അവന്റെ കൈത്തണ്ടയിൽ പിടിച്ചു. "ശ്രീയേട്ടാ,,, സോറി... ആന്ന് എനിക്ക് ഒരു അബദ്ധം പറ്റിയതാ.. ഞാൻ ശ്രീയേട്ടനെയും എന്റെ മോളെയും വിട്ടു ഒരിക്കലും പോകാൻ പാടില്ലായിരിന്നു.. എന്നോട് ക്ഷമിക്കില്ലേ ശ്രീയേട്ടാ... ഇനിയെങ്കിലും എന്നെ സ്വികരിച്ചുക്കൂടെ " ശ്രീയുടെ കോളറിൽ പിടിച്ചുകൊണ്ട് അവൾ ചോദിച്ചെങ്കിലും അവൻ മൗനമായിരുന്നു. ശ്രീ അപ്പോഴും ആമിയെ തന്നെ ശ്രദിക്കുകയായിരിന്നു. അവന്റെ നോട്ടം പോകുന്നത് എവിടെയെന്നെന്ന് മനസിലാക്കിയ ഇന്ദു അവനു നേരെ തിരിഞ്ഞു.

"ഇവളെതാ... ഞാൻ വന്നുകേറിയപ്പോൾ മുതൽ കാണുന്നതാ.. പുതിയ വേലക്കാരി വല്ലുതമന്നോ "ഇന്ദുവിന്റെ പരിഹാസരുപന്നേയുള്ള സംഭാഷണത്തിൽ അവൻ അവളെ ഒന്നു കൂർപ്പിച്ചു നോക്കി. അവൻ അവളിൽ നിന്നും കുറച്ചു മാറി തൂണിൽ ചാരി നിൽക്കുന്ന ആമിയുടെ കൈകളിൽ പിടിത്തമിട്ടു. "ഇവൾ എന്റെ ഭാര്യയായാണ്.. ഈ ശ്രീയുടെ പാതി.. പിന്നെ എന്റെ മാളൂട്ടിയുടെ അമ്മ " ശ്രീയുടെ ഓരോ വാക്കുകളും അവളുടെ ഉള്ളം കുളിരണിയിപ്പിച്ചു. ശ്രീയേട്ടൻ ഇന്ദുവിനെ തിരികെ സ്വികരിക്കകുമോ എന്നൊരു ഭയമുണ്ടയായിരുന്നെങ്കിലും പക്ഷേ,,ഇപ്പൊ ശ്രീയേട്ടന്റെ പറഞ്ഞ ഓരോ വാക്കുകളും അവളുടെ കണ്ണുകളെ ഇറനണിയിച്ചു. ഇല്ല,,, ഞാൻ ഇത് വിശ്വസിക്കില്ല... ശ്രീയേട്ടൻ എന്നെയല്ലാതെ മറ്റാരെയും സ്നേഹിക്കാൻ കഴിയില്ല അവൾ നിഷേധർത്ഥത്തിൽ തല ഇരുവശത്തും ചലപ്പിച്ചു. ശെരിയാണ് നീ പറഞ്ഞത്... ഒരു കാലത്ത് നീ മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു.. പക്ഷേ എന്റെ സ്നേഹത്തിന് വിലകൽപിക്കാതെ എന്ന് നീയിവിടെനിന്നും ഇറങ്ങി പോയോ അന്ന് മുതൽ ഞാൻ നിന്നെ മറന്നു തുടങ്ങി..

ഇപ്പൊ ഇവൾ മാത്രമാണ് എന്റെ മനസ്സിൽ... ശ്രീ ഒന്നും കൂടി ആമിയെ ചേർത്തുപിടിച്ചു ഉറച്ഛശബ്ദത്തോടെ പറഞ്ഞു നിർത്തി. ശെരി,, നിങ്ങക്ക് പുതിയ ഒരു ജീവിതം തുടങ്ങാം.. എല്ലാം നിങ്ങളുടെ ഇഷ്ടം..പക്ഷേ എനിക്ക് എന്റെ മോളെ വേണം.. മാളു നിങ്ങളുടേതല്ലല്ലോ.. എന്റെ കുഞ്ഞല്ലേ.. നിങ്ങൾ വേറെ ഒരു കല്യാണം കഴിച്ചു സുഖമായി ജീവിക്കുന്നു ,,, നാളെ എന്റെ കുഞ്ഞ് നിങ്ങൾക്ക് ഒരു ഭാരമായി തോന്നിയാൽ ചിലപ്പോ അവളെ കൊല്ലാൻ തോന്നിയാലോ.. അത്രയും പറഞ്ഞത് മാത്രമേ അവൾക്ക് ഓര്മയുള്ളു. ചെവിക്കൽ പൊട്ടുന്ന പോലെ ഒരു ഒച്ച കേട്ടപ്പോഴാണ് ആമി യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്നത്. കവിളിൽ പിടിച്ചു നിൽക്കുന്ന ഇന്ദുവിനെ കണ്ടപ്പോഴാണ് ശ്രീയേട്ടൻ അവളെ തല്ലിയെന്ന് മനസിലായത്.കന്നൽ കത്തുന്ന മിഴികളോടെ അവൾ ശ്രീയെ ദേഷ്യത്തോടെ നോക്കി. ശ്രീക്കാന്നെങ്കിൽ അവളെ ഒന്നും കൂടി പൊട്ടികണമെന്നുണ്ട്. "ഇപ്പൊ ഇറങ്ങിക്കോണം,,, എന്റെ വീട്ടിൽ നിന്നും "ശ്രീ സമനിലതെറ്റിയത് പോലെ അവളുടെ നേരെ അലറിയപ്പോൾ അവൾ പേടിക്കൊണ്ട് ഒരടി പിന്നോട്ട് വെച്ചു.

ആമിയും ശ്രീയെ തന്നെ നോക്കുകയായിരിന്നു,, ഇത്രെയും പേടിപ്പെടുത്തുന്ന രൂപത്തിൽ ശ്രീയെ അവൾ ഇതുവരെ കണ്ടിട്ടില്ല. എന്തൊക്കെ വന്നാലും തന്റെ മകളെയും കൊണ്ടേ പോകുകയുള്ളു എന്നു ഉറച്ച തീരുമാനത്തോടെ അവൾ അവിടെ നിന്നും ഇറങ്ങി.പോകും മുൻപ് അവൾ ആമിയെ നോക്കാനും അവൾ മറന്നില്ല. തലയ്ക്കു കൈകൊളുത്തി എല്ലാം തകർന്നിരിക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾക്ക് അലിവ് തോന്നി.അവൾ അവന്റെ മുടിഴികളിലൂടെ വിരലോടിച്ചു. ശ്രീ ഒരു ഞെട്ടലോടെ മുൻപിലേക്ക് നോക്കിയപ്പോൾ നിരകണ്ണുകളുമായ് തന്റെ മുൻപിൽ നിൽക്കുന്ന ആമിയെയാണ് കണ്ടത്.ശ്രീ അവളെ തന്റെ അടുത്തിരുത്തി കൊണ്ട് അവളുടെ മടിയിലായി തല വെച്ചു. കുറച്ചുനേരം അവന്റെ മനസ്സ് ഒന്നു സ്വസ്തമാകുന്നത് വരെ അവൾ അവനോട് ഒന്നും ചോദിച്ചില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ശ്രീ വേഗം തന്നെ എഴുനേറ്റ് വക്കിൽ ഓഫീസ് വരെ വരെ പോകാനുണ്ടെന്ന് പറഞ്ഞു അവിടെനിന്നും ഇറങ്ങി. പക്ഷേ അതിനുമുന്പേ ആമി അവന്റെ കൈകളിൽ പിടിത്തമിട്ടു. "ശ്രീയേട്ടാ,,, ഇന്ന് വരെ ഞാൻ ഒന്നും ഞാൻ അറിയാൻ ശ്രമിച്ചിട്ടില്ല..എല്ലാം ശ്രീയേട്ടൻ തന്നെയാണ് എന്നോട് പറഞ്ഞത്.. പക്ഷേ ഇപ്പൊ എന്തോ എന്റെ മനസ്സ് പറയുന്നു.. ശ്രീയേട്ടൻ അന്ന് ഇന്ദുവിനെ കുറിച്ചു പറഞ്ഞതൊക്കെ പൂർണമായിട്ടില്ലായെന്ന്.. അങ്ങനെ അന്നെങ്കിൽ എനിക്കിപ്പോൾ തന്നെ എല്ലാമറിയണം " ആമി ദൃഢതയോടെ പറഞ്ഞവസാനാപ്പിച്ചപ്പോഴേക്കും ശ്രീ എന്ത് പറയണമെന്ന് കുഴങ്ങി. കുറെ നേരത്തെ നിശബ്ദതയയുടെ ഒടുവിൽ അവൻ പറയാൻ ആരംഭിച്ചു. ഇന്ദുവിനെ കുറിച്ചുള്ള ഓരോ കാര്യങ്ങൾ കേൾക്കുമ്പോഴും അവളുടെയുള്ളം ഒന്നു വിറച്ചു.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story