ഇനിയെന്നും: ഭാഗം 27

iniyennum New

എഴുത്തുകാരി: അമ്മു

സ്ക്രീനിലെ ഋഷി എന്നു പേര് തെളിഞ്ഞു വന്നപ്പോൾ ഇന്ദു യാതൊരു സങ്ങോചവും കൂടാതെ ഫോൺ എടുത്ത് ചെവിയോട് ചേർത്തു വെച്ചു. പൈസ കിട്ടിയോ.. മറുപ്പുറത് നിന്നും ഋഷിയുടെ ഗൗരവം കലർന്ന ശബ്ദം കേട്ടപ്പോൾ അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയാതെയായി. ഋഷി പ്ലീസ്‌... ഇനി എന്നെക്കൊണ്ട് ഇത് പറ്റില്ല.. നീ ശ്രീയേട്ടനെയും, കുഞ്ഞിനേയും ഉപദ്രിവിക്കുമെന്ന് പറഞ്ഞതുകൊണ്ടാ ഞാൻ നിന്റെ എല്ലാ കളിക്കും കൂട്ടുനിന്നത്.. പക്ഷേ ഇപ്പൊ അവർ ഒരു കുടുംബമായിട്ട് ജീവിക്കുകയാ,, ഇനിയും അവരെ വേദനിപ്പിക്കാൻ എന്നെ കൊണ്ട് ആകില്ല.. പ്ലീസ് നിനക്ക് വേണ്ടത് എല്ലാം ഞാൻ തന്നില്ലേ.. ഇനിയും എന്നെ വെറുതെ വിട്ടുകൂടെ.. ഇന്ദുവിന്റെ വാക്കുകൾ അവൻ ചെവി കൊണ്ടില്ല. നീ ഇത് കൊണ്ടൊന്നും നന്നാവില്ലെന്ന് എനിക്ക് അറിയാമെടി... ഇനി എന്താ ചെയ്യണ്ടതെന്ന് എനിക്കറിയാം..ഞാൻ പറയുന്നതുപോലെ ചെയ്തില്ലെങ്കിൽ.. പിന്നെ എന്നെ നിനക്കറിയാല്ലോ... അവൻ ഫോൺ തലിയുടയ്ക്കുന്ന ശബ്ദം അവൾക്ക് കേൾക്കാമായിരുന്നു.അവൾ തലയിലൂടെ കൈകൾ ചേർത്തുവെച്ചു അവൾ ആസ്വസ്തയോടെ ഇരുന്നു. ഋഷി... തന്റെ ആദ്യ പ്രണയം.. ചെന്നൈയിൽ ആദ്യമായി കോളേജിൽ ചേർന്നപ്പോൾ കൂടെയുണ്ടായിരുന്ന കൂട്ട്..

ഋഷി ഞങ്ങളുടെ കോളേജിലെ ഗസ്റ്റ് ലെക്ചർ ആയിരിന്നു. ആദ്യമൊക്കെ ഒരു സ്റ്റുഡന്റ് -ടീച്ചർ ബന്ധം മാത്രമായിരുന്നു ഞങ്ങൾ തമ്മിൽ.. പിന്നീട് എപ്പോഴോ ഞങ്ങൾ തമ്മിൽ എടുത്തു.. എല്ലാർത്ഥത്തിലും ഞാൻ ഋഷിയുടെ മാത്രം സ്വന്തമായി. അങ്ങനെയിരിക്കുമ്പോഴാണ് ഹോസ്റ്റലിലേക്ക് അച്ഛൻ എന്നെ കാണാൻ വന്നത്.അച്ഛന്റെ സംസാരത്തിലൂടെ അച്ഛൻ ഋഷിയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞെന്നു എനിക്ക് മനസിലായി. തന്റെ കൊക്കിനു ജീവനുള്ളോടുത്തോളം കാലം താനിതിന് സമ്മതിക്കില്ലെന്ന് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ അത് നിഷേധിച്ചു. അച്ഛന്റെ വാക്ക് ധിക്കരിച്ചു ഞാൻ അന്ന് തന്നെ ഋഷിയുടെ വീട്ടിലേക്ക് പോയി. പക്ഷേ അന്നിവിടെ ഋഷിയുണ്ടായിരുന്നില്ല..അവന്റെ ഫ്രണ്ട്‌സ് എന്നെ അകത്തേക്ക് ക്ഷണിച്ചപ്പോൾ അതിൽ യാതൊരു ആസ്വഭാവികതയും എനിക്ക് തോന്നിയില്ല. ഋഷിയുടെ ഫ്രണ്ട്സ് തന്റെയും ഫ്രണ്ട്സല്ലേ എന്നധികാരത്തിലാണ് ഞാൻ അവിടേക്ക് ചെന്നത്. അവർ എനിക്ക് നേരെ ഒരു ജ്യൂസ്‌ നീട്ടിയപ്പോൾ അതിൽ യാതൊരു ചതിയും ഞാൻ കണ്ടില്ല.

പിനീട് നടന്നോതും എന്റെ ഓർമ്മിക്കാൻ പോലും ഇഷ്ടമില്ലാത്തവയായിരിന്നു. ഋഷിയും ഇത് അറിഞ്ഞുകൊണ്ടായിരിക്കുമോ എന്നു ഞാൻ ചിന്തിച്ചു. ആരെങ്കിലും തന്നെ ഇവിടെനിന്നും അന്വേഷിച്ചുവരുന്നതിന് മുൻപ് അവിടെ നിന്നും എങ്ങെനെയെങ്കിലും രക്ഷപെടണമെന്നായിരിന്നു എന്റെ ചിന്ത. വീട്ടിലെത്തി അമ്മയുടെ മടിയിൽ സംഭവിച്ച കാര്യങ്ങൾ പറയുമ്പോൾ അമ്മയ്ക്ക് എന്റെ തലയിലൂടെ വിരലോടിച്ചുകൊണ്ട് ആശ്വാസപ്പിക്കാൻ മാത്രമായുള്ളു. ഋഷിയുടെ ഒരു കാൾ പോലും വരാത്തത് എന്നെ അത്ഭുതപെടുത്തി.അവൻ എന്നെ ചതിക്കുവന്നെന്ന് മനസ്സിനെ പാകപ്പെടുത്തി. എന്റെ വിഷമം കണ്ടുകൊണ്ടന്നോ, അച്ഛൻ വേഗം തന്നെ എന്റെയും, ശ്രീയേട്ടന്റെയും കല്യാണം ഉറപ്പിച്ചു. ശ്രീയേട്ടനെ എനിക്ക് പണ്ടെമുതലേ അറിയുന്നതാണ്.. പക്ഷേ എന്റെ ഭർത്താവിന്റെ സ്ഥാനത് ഒരിക്കൽ പോലും ഞാൻ ശ്രീയേട്ടനെ കണ്ടിരുന്നില്ല. ഞാൻ ഈ കല്യാണം എങ്ങെനെയെങ്കിലും തടയാൻ നോക്കിയെങ്കിലും എനിക്കതിന് സാധിച്ചില്ല. അങ്ങനെ മനസിലാമനോസ്സോടെ ഞാൻ ശ്രീയേട്ടന്റെ ഭാര്യയായി.

പക്ഷേ ശ്രീയേട്ടന്റെ മനോഭാവം എന്നെ ഞെട്ടിച്ചുകളഞ്ഞു. എന്റെ കാര്യങ്ങൾ ഒരു കുറവും കൂടാതെ ഇത്രയും ശ്രദ്ധയോടെ ചെയുന്ന ശ്രീയേട്ടനെ താൻ വഞ്ചിക്കുകയാണോ എന്നവൾ ഓർത്തു പോയി. എല്ലാ കാര്യങ്ങളും ശ്രീയേട്ടനോട് തുറന്ന് പറയണമെന്ന് ഉണ്ടായിരിന്നു. പക്ഷേ എന്തോ അതിന് മാത്രം എന്റെ നാവ് അനങ്ങിയില്ല. അങ്ങനെയിരിക്കുമ്പോഴാണ് അന്ന് സംഭവിച്ച തെറ്റിന്റെ ഫലം എന്റെ വയറ്റിൽ വളരുന്നുണ്ടെന്ന് ഞാൻ അറിഞ്ഞത്.ഒരുപാട് സന്തോഷം തോന്നുന്ന നിമിഷമാന്നെങ്കിലും ശ്രീയേട്ടൻ ഇതറിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കും എന്നു ഞാൻ ഊഹിച്ചു. വേറെ നിവർത്തിയില്ലാതെ വന്നപ്പോൾ ഞാൻ അന്ന് ആ രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ച് പറഞ്ഞു.പക്ഷേ ഋഷിയുടെ പേര് മാത്രം ഞാൻ പറഞ്ഞില്ല. എല്ലാം അറിഞ്ഞുകഴിയുമ്പോൾ ശ്രീയേട്ടൻ എന്നെ ഉപേക്ഷിക്കുമെന്ന് കരുതിയിരുന്ന എനിക്ക് തെറ്റി.ഇങ്ങനെയും ഒരാൾക്ക് സ്നേഹിക്കാൻ കഴിയുവോ എന്നു ഞാൻ ചിന്തിച്ചു പോയി.പിന്നെയെല്ലാം സന്തോഷത്തിന്റെ നാളുകളായിരിന്നു. മാളുവും കൂടി വന്നതിൽ പിന്നെ ആ സന്തോഷത്തിന് ഇരട്ടിമധുരമായി. പിന്നെ എപ്പോഴാണ് ആ സന്തോഷത്തിന് കെടുപ്പാട് സംഭവിച്ചതെന്ന് എനിക്ക് അറിയില്ല.

ഋഷിയുടെ അപ്പ്രതീക്ഷതമായ ഒരു ഫോൺ കോൾ ആണ് എന്റെ ജീവിതം മാറ്റിമറച്ചത്. അന്ന് ഋഷിക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചിരിന്നെന്നും, എല്ലാം തന്റെ ഫ്രണ്ട്സിന്റെ ചതിയായിരുന്നെന്നും പറഞ്ഞപ്പോൾ വീണ്ടും ഒരിക്കൽ കൂടി അവൻ ക്ഷമ കൊടുക്കാൻ തയാറായി.എന്റെ കല്യാണം കഴിഞ്ഞെന് പറഞ്ഞപ്പോൾ ആ മുഖം ഇരുള്ളുന്നത് കണ്ടു. ഇന്നിയൊരിക്കലും കാണരുതെന്ന് പറഞ്ഞു ഞാൻ അവന്റെയടുത് നിന്നും മാറി. പക്ഷേ ഋഷിയുടെ ഓരോ മുഖഭാവവും എന്റെ ഉറക്കത്തെ പോലും നഷ്ടപ്പെടുത്തിന്നതായിരിന്നു. അവൻ എന്നെ അറിഞ്ഞുകൊണ്ട് ഒരു ചതിയിലും വിട്ടുകൊടിക്കില്ലെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. വീണ്ടും എന്നിലെ പഴയ കാമുകി ഉന്നർന്നു. മോളെയും, ശ്രീയേട്ടനെ പോലും ഞാൻ ഇതിനിടയിൽ മറന്നു.ഇപ്പോഴും ഋഷിയുടെ മനസ്സിൽ ഞാൻ മാത്രമാണ്ണെന്ന ചിന്ത തന്നെയായിരുന്നു എന്റെ മനസ്സ് നിറയെ.. പിന്നെ ഋഷിയുടെ നിർദേശ പ്രകാരം എന്റെയെല്ലാം ഞാൻ ഉപേക്ഷിച്ചു.ഇനിയെന്നും ഋഷിയുടെ സ്വന്തമായി തീരാനുള്ള അമിതമായ ആവേശവും, ആഗ്രഹവും മാത്രമായിരുന്നു.

ബാംഗ്ലൂരിൽ എത്തിയപ്പോൾ ഋഷിയുടെ മറ്റൊരു മുഖമാണ് ഞാൻ കണ്ടത്. പണത്തിന് വേണ്ടി ഏതൊരു പെണ്ണിനേയും വഞ്ചിക്കുന്നവനാണ് തന്റെ മുൻപിൽ നിൽക്കുന്നതെന്ന് കണ്ടപ്പോൾ എനിക്ക് അവന്റെ മുഖത്തു പോലും നോക്കാൻ അറപ്പ് തോന്നി...ഒരിറ്റ് പോലും കണ്ണുനീർ എന്റെ കണ്ണുകളിൽ വന്നില്ല. ഇവനെപോലെ ഒരു അഭാസനെ വിശ്വസിച്ചതിന് എന്നിക്ക് ദൈവം തന്ന ശിക്ഷയെന്നെന്ന് ഞാൻ വിശ്വസിച്ചു. പിന്നെയാവന്റെ ചരടിൽ വലിക്കുന്ന ഒരു പാവയായി ഞാൻ മാറി. ഓരോരുത്തർക്കും മുമ്പിൽ അവൻ എന്നെ കാഴ്ചയാർപ്പിക്കുമ്പോൾ വെറും ഒരു ശവത്തെ പോലും ഞാൻ അവർക്ക് കിടന്നുകൊടുക്കും. ചിലപ്പോഴൊക്കെ അവിടെ നിന്നും രക്ഷപ്പെടണംമെന്ന് എനിക്ക് തോന്നാറുണ്ട്. പക്ഷേ എപ്പോഴൊക്കെ ഞാനതിന് ശ്രമിച്ചുവോ, അപ്പോഴൊക്കെ ഞാൻ പരാ ജയപ്പെട്ട് പോകുകയായിരുന്നു. എന്നെപോലെ നൂറ് കണക്കിന് പെണുങ്ങൾ അവന്റെ ചതിയിലൂടെ വന്നുപെട്ടിട്ടുണ്ടായിരിന്നു. അവൻ ദിവസവും വലവീശി നടക്കുന്ന ഒരു പെൺകുട്ടി മാത്രമായിരുന്നു ഞാൻ.. പക്ഷേ ഇപ്പൊ ഇവൻ ശ്രീയേട്ടനെ എന്റെയടുത്തേക്ക് പറഞ്ഞവിട്ട അർത്ഥം മാത്രം എനിക്ക് മനസിലായില്ല. എനിക്കുറപ്പാണ് പൈസ അല്ല അവന്റെ ഉദ്ദേശം..

പൈസ കൊടുത്താൽ അവൻ എന്നെ വെറുതെ വിടാമെന്ന് പറഞ്ഞുകൊണ്ടാണ് ഞാൻ ഇന്ന് അങ്ങനെയൊക്കെ ചെയ്തത്.എന്തൊക്കെ വന്നാലും ആ നരകത്തിലോട്ട് എനിക്കിനി ഒരു തിരിച്ചു പോക്കില്ല. കവിളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീരിനെ ഒപ്പിയെടുത്തുക്കൊണ്ട് അവൾ ദൃഡതയോടെ മുൻപോട്ട് നീങ്ങി.ഫോണിൽ നിന്നും സിം കാർഡ് ഊരിയെടുത്തു കൊണ്ടു അവൾ രണ്ടായി മടക്കി കളഞ്ഞു. ഇനി പുതിയ ഒരു ജീവിതം തുടങ്ങണം.. ആരെയും ബുദ്ധിമുട്ടിക്കാതെ ഒരു ജോലി വാങ്ങിയെടുക്കണം.. ഇടക്കെങ്കിലും മാളുവിനെ ഒന്നു കാണാൻ പോകണം.. അവകാശം പറഞ്ഞു തട്ടിയെടുക്കാനല്ല..ഒന്നു കാണാൻ മാത്രം മതി തനിക്.. ഇതിനിടയിൽ ശ്രീയുടെ ഭാര്യയായി കുറിച്ചു അവളോർത്തു.. നല്ല ഐശ്വര്യം നിറഞ്ഞ മുഖം.. ശ്രീയേട്ടനുമായി നല്ല ചേർച്ചയുണ്ട്..എന്തായാലും ശ്രീയേട്ടന്റെ ജീവിതം ഞാൻ കാരണം തകർന്നു പോയി എന്ന് ഒരൊറ്റ കാരണം എന്റെയുള്ളകെ നീറി കൊണ്ടിരിന്നു.. പക്ഷേ ഇപ്പൊ മനസ്സിന് ഒരാശ്വാസമുണ്ട്... അവൾ ദീർഘാമായി നിശ്വസിച്ചുകൊണ്ട് മുൻപോട്ട് നീങ്ങി. 💠💠💠💠💠💠💠💠💠💠💠💠💠

ഇതേ സമയം തന്റെ പ്ലാനിങ് എല്ലാം കീഴ്മേൽ മറിഞ്ഞതിലുള്ള അമർഷം മതിലിൽ അടിച്ചുതീർക്കുകയായിരിന്നു ഋഷി. ലാപ്പിലെ സ്‌ക്രീനിൽ ആമിയുടെ മുഖം തെളിഞ്ഞു വന്നപ്പോൾ അവൾ ഭ്രാന്തമായി ആ ഫോട്ടോയിൽ തലോടി. ഫോട്ടോയിൽ കാണുമ്പോഴും അവളുടെ സൗന്ദര്യം വർധിച്ചുവരുകയാണെന്ന്ന് അവനോർത്തു. അവൻ അവളുടെ ഫോട്ടോയിൽ ചുണ്ടകൾ അമർത്തിക്കൊണ്ട് ഇന്ദുവിന്റെ നമ്പറിലേക്ക് കാൾ ചെയ്തു. പക്ഷേ മറുപ്പുറത് നിന്നും ആരും എടുക്കാത്തതിനാൽ അവന്റെ കോപം ഇരട്ടി വർധിപ്പിച്ചു. കയ്യിലുണ്ടായിരുന്ന ഫോൺ താലിപൊട്ടിച്ചു അവൻ ദേഷ്യം അടങ്ങുന്ന വരെ ഭ്രാന്തമായി അലറി. അവന്റെ അലർച്ചയുടെ ശബ്ദം കേട്ട് അവന്റെ കൂട്ടാളികൾ ഓരോരുത്തരായി അവന്റെ മുറിയിൽ കടന്നുക്കൂടി. അവരെല്ലാവരും അവനെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൻ പഴയ ഭാവത്തിലായി. അവൻ ലാപ്പിൽ ആമിയുടെ മുഖം ശ്രദിക്കവേ കൂട്ടത്തിൽ ഒരുത്തൻ കാര്യം മനസിലാകാതെ അവന്റെടുത്തേക്ക് എത്തി. "സർ,,, ഈ പെൺകുട്ടികൾ ആരാ??" ചോദ്യം കേട്ടപ്പോൾ അവൻ ഞെട്ടിതിരിഞ്ഞുകൊണ്ട് അവനെയൊന്ന് നോക്കി.ഋഷിയൊരു ചിരിയോടെ അവന്റെ നേർക്ക് തിരിഞ്ഞു.ചോദ്യം ചോദിച്ചവൻ ആകട്ടെ ചോദിച്ചത് അബദ്ധമായോ എന്ന ദാരണയിൽ ഒന്നു പേടിച്ചു.

അവന്റെ മുഖഭാവം ശ്രദ്ധിക്കവേ അവന്റെ ചുണ്ടിൽ ഒരു ചെറു മന്ദഹാസം വിരിഞ്ഞു. പിന്നെയൊരു ദീർഘ നിശ്വാസം എടുത്തുകൊണ്ടു അവൻ പറഞ്ഞു തുടങ്ങി. "ഇവളാണ് എന്റെ പ്രണയം.. അഭിരാമി നന്ദകുമാർ.. ഞാൻ ആദ്യമായി അവളെ കാണുന്നത് കോടതി വളപ്പിൽ വെച്ചിട്ടായിരിന്നു.. ഇതുവരെ പല പെൺകുട്ടികളെയും കണ്ടിട്ടുണ്ടെങ്കിലും പക്ഷേ അവളെപോലെയൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല.. എന്തോ ആ കണ്ണുകൾ കാണുമ്പോൾ തന്നെ കൊത്തിവലിക്കുന്നത് പോലെ..പിന്നെ അവളെറിയാതെ അവളുടെ നിഴലായി ഞാൻ എപ്പോഴും കൂടെയുണ്ടായിരിന്നു. ശെരിക്കിനും പ്രണയമെന്താനാണെന്ന് ഞാൻ അവളിലൂടെയാണ് ഞാൻ അറിഞ്ഞത്.. അവളെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ തുടങ്ങിയപ്പോഴാണ് അവളൊരു ഡിവോഴ്‌സിയാണ്ണെന്നുള്ള സത്യം ഞാൻ അറിയുന്നത്.. ആദ്യം ഒരു ഞെട്ടൽ ഉണ്ടായെങ്കിലും പിന്നെയത് എനിക്ക് അത് സന്തോഷത്തിന് വകയുണ്ടായി.ഇനിയാരും അവളെ നോക്കില്ലെന്ന ഉറപ്പിന്മേൽ ഞാൻ അവളുമായി അടുത്തു. അവൾ പഠിപ്പിക്കുന്ന സ്കൂളിലെ പുതിയ പി. ടി മാഷായി ജോയിൻ ചെയ്തു.

എന്റെ പാസ്ററ് ഒന്നും അവൾ അറിയാതിരിക്കാൻ വേണ്ടി ഒരു കള്ളപേരിൽ ഞാൻ അവളുടെ മുൻപിൽ എത്തി . ആദ്യമൊക്കെ അവൾ ഒഴിഞ്ഞുമാറി നടന്നുവെങ്കിലും പിന്നെയെപ്പോഴോ അവളും എനിക്ക് നല്ലൊരു ഫ്രണ്ട് ആയി മാറി..അപ്പോഴൊന്നും ഞാൻ എന്റെ ഇഷ്ടം ഞാൻ അവളോട് പറഞ്ഞില്ല.. എപ്പോഴെങ്കിലും അവൾ എന്നെ കുറിച്ചറിഞ്ഞല്ലോ എന്നുള്ള പേടി എന്റെ മനസ്സിനെ കീഴ്പ്പെടുത്തി. അവളുമായുള്ള ഒരു കൊച്ചുജീവിതം സ്വപ്നം കണ്ടിരിക്കുമ്പോഴാ ഇടിത്തി പോലെ അവൻ...ആ ശ്രീനാഥ് എന്റെ പെണ്ണിനെ തട്ടിയെടുത്തത്... അവരെ എങ്ങെനെയെങ്കിലും പിരിക്കാനാണ് അവന്റെ പൂർവ ഭാര്യയെ അങ്ങോട്ട് അയച്ചത്.. പക്ഷേ ഇപ്പൊ അവളെയും വിളിച്ചിട്ട് കിട്ടുന്നില്ല.. എന്തൊക്കെ വന്നാലും ഇനി എന്റെ കൊടുക്കില്ല ഞാൻ ...അവളെന്റെയാ.. എന്റെ മാത്രം.. ഭ്രാന്തമായ ആവേശത്തോടെ അവൻ ചെയറിൽ പിടിച്ചു. പിന്നെ ഒന്നു നിശ്വസിച്ചുകൊണ്ട് അവൻ കൈയിലെ പിടിത്തം ഒന്നുംകൂടി മുറുക്കി.തളർന്നു നിലത്തു വീണിട്ടും അവന്റെ നാവിൽ നിന്നും ആമി എന്ന പേര് മാത്രം ഉണ്ടായുള്ളൂ.അത്രമേൽ ഭ്രാന്തമായിരുന്നു ഇവൻ ആമിയോടുള്ള സ്നേഹം. കൂട്ടാളികൾ അവനെ ഒന്നും കൂടി നോക്കികൊണ്ട് വെളിയിലേക്ക് നടന്നു. "അണ്ണാ... ഈ കോൺട്രാക്ട് നമ്മുക്ക് വേണോ അണ്ണാ..

അയാളുടെ മട്ടും, ഭാവവും ഒക്കെ കണ്ടിട്ട് എന്തോ ഭ്രാന്തനെ പോലെ തോന്നുന്നു.. ക്യാഷ് കിട്ടുകയാന്നെങ്കിലും ഒരു കുടുംബവും വിറ്റ് കൊണ്ട് എന്തിനാ ഇങ്ങനെയുള്ള കേസ് എടുക്കണത് " ഋഷിയോട് ആദ്യം ചോദ്യം ചോദിച്ചവനാണ് ഇപ്പോൾ പറയുന്നത്. കൂട്ടത്തിൽ ഏറ്റവും ഇളയവാനായത് കൊണ്ട് എപ്പോഴും പൊട്ടത്തരം മാത്രം പറയുള്ളു.. പക്ഷേ ഇപ്പൊ അവൻ പറയുന്നതിൽ അല്പം കാര്യമുണ്ടെന്ന് തോന്നുന്നു. എല്ലാരും ഒന്നു ചിന്തിച്ചാശേഷം കൂട്ടത്തിലെ ഗുണ്ടാത്തലവൻ അവരെല്ലാവരെയും ഒന്നു നോക്കികൊണ്ട് അയാൾ ഋഷിയിരിക്കുന്ന മുറിയിലേക്ക് പോയി. പുറകെ വാൽ പോലെ അയാളുടെ സംഘവും. ഋഷി അപ്പോൾ മദ്യത്തിന്റെ കെട്ടിലായിരിന്നു. തന്റെ മുൻപിൽ നിൽക്കുന്ന നാലഞ്ചു പേരെ നോക്കിയിട്ട് അവൻ എഴുനേറ്റ് നിൽക്കാൻ ശ്രമിച്ചു.പക്ഷേ അതിന് പറ്റാതെ വന്നപ്പോൾ അവൻ കൈ കസേരയിൽ പിടിച്ചു ഇരിക്കാൻ ശ്രമിച്ചു. "സാർ,,, ഞങ്ങളോട് ക്ഷമിക്കണം.. കാര്യം ഞങ്ങൾ ഗുണ്ടപ്പണിയാണ് ചെയുന്നതെങ്കിലും അതിലൊരു മാന്യതയുണ്ടായിരിന്നു..സാറിനോരു പെൺകുട്ടിയെ ഇഷ്ടമാണ്...

അവളെ കിട്ടാൻ വേണ്ടിയാന്നെന്ന് കേട്ടപ്പോൾ ആദ്യം വിചാരിച്ചു ശെരിക്കിനും സാർ ഒരു പാവമായിരിക്കുമെന്ന്.. പക്ഷേ ഇപ്പൊ സാർ എല്ലാം പറഞ്ഞസ്ഥിതിക്ക് ഇനി ഞങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാൻ പറ്റില്ല.. ഒരു കുടുംബം നശിപ്പിച്ചിട്ട് അതിന്റെ പേരിൽ സന്തോഷിക്കവനും പറ്റില്ല" കൂടുതൽ ഒന്നും പറയാതെ ഗുണ്ട തലവൻ തന്റെ കീശയിലുള്ള അഡ്വാൻസ് ടേബിളിൽ വെച്ചിട്ട് അവിടെ നിന്നും പോകാൻ ഒരുങ്ങി. "പൊയ്ക്കോട,, ഈ ഋഷി ആരുടേയും സഹായമില്ലാതെയാണ് ഇവിടം വരെയെത്തിയത്.. ഇനി ആരുടേയും സഹായമില്ലാതെ ഞാൻ എത്തിയത്.. ഇനിയും അങ്ങനെ തന്നെയായിരിക്കും.. പിന്നെ നീയൊക്കെ ഒന്നു ഓർത്തോ അവളെയും കൊണ്ടേ ഈ ഞാൻ പോകു " ഋഷിയുടെ വെളിവിള്ളിയുടെ സ്വരം അവന്റെ കാതിൽ മുഴങ്ങിയപ്പോൾ അയാൾ ഗൂഢമായി ഒന്നു പുഞ്ചിരിച്ചുകൊണ്ട് നടക്കാൻ തുടങ്ങി. അയാളുടെ ചിരിയുടെ അർത്ഥം മനസിലാക്കാതെ ബാക്കിയുള്ളവരും ആ ചിരിൽ പങ്കുക്കൊണ്ടു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story