ഇനിയെന്നും: ഭാഗം 28

iniyennum New

എഴുത്തുകാരി: അമ്മു

ദിവസങ്ങൾ വീണ്ടും കടന്നുപോയി. അന്ന് വാശിയോടെ വെല്ലുവിളിച്ച പോയ ഇന്ദു പിന്നെ തിരിച്ചു മടങ്ങി വന്നില്ല. എങ്കിലും ശ്രീയുടെ, ആമിയുടെയും മനസ്സിലെ സംഘർഷങ്ങൾ വീട്ടഴിഞ്ഞില്ല.. ഇനിയും അവൾ തിരിച്ചു വന്നാലോ എന്നൊരു ഭയം അവർക്കുണ്ടായിന്നു. അതിനായി നിയമപരമായി മാളുവിനെ തന്റെയും, ഇന്ദുവിന്റേയും മകളാണെന്നും രേഖയുണ്ടാക്കി.സ്വന്തം കുഞ്ഞിനേയും,ഭർത്താവിനെയും ഉപേക്ഷിച്ചു പോയവൾക്ക്‌ കുഞ്ഞിന്റെയും, അധ്യഭർത്താവിന്റെയും മേൽ ഒരാവകാശവും ഇല്ലെന്ന് വക്കിൽ പറഞ്ഞപ്പോളാണ് ശ്രീക്കു ഒരുവിധം ആശ്വാസമായത്.അഥവാ ഇന്ദു വല്ല പ്രശ്നത്തിനും വന്നാൽ മാളുവിനെ വിട്ടുകൊടുകാതാരിക്കാൻ വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. "ശ്രീയേട്ടാ,,, അന്ന് മോളിനെ അന്വേഷിച്ചു വന്ന ഇണ്ടുവെന്താന്ന് പിന്നെ വരാഞ്ഞത് " "ചിലപ്പോ അന്നൊരു അടിയുടെ പുറത്ത് അല്ലെങ്കിൽ അവളുടെ ഉദ്ദേശം പൈസയെന്ന ഉദ്ദേശം മാത്രമായിരിക്കാം.. അതിനുവേണ്ടിയായിരിക്കും അവൾ മാളുവിന്റെ പേര് ഉപയോഗിച്ചു ഇവിടെയെത്തിയത് "ശ്രീ അതും പറഞ്ഞു ആമിയെ നോക്കിയപ്പോഴേക്കും അവൾ വേറെ എന്തോ ചിന്തയിലായിരിന്നു. മെല്ലെ അവളുടെ കൈയിൽ തട്ടി കാര്യമെന്താന്നെന്ന് അന്വേഷിച്ചു.

"അല്ല,,, ഞാൻ ഇന്ദുവിനെ പറ്റി ആലോചിക്കുകയായിരിന്നു.. എത്രയൊക്കെ മോശമാണെന്ന്ന് പറഞ്ഞാലും അവളും ഒരു അമ്മയല്ലേ... ഇന്ദുവിന്റെ മുഖം കണ്ടിട്ട് എനികെന്തോ അവളങ്ങനെ ചിത്ത വഴിക്ക് ഒന്നും പോകാത്ത ഒരു കുട്ടിയെ പോലെ തോന്നുന്നു. " കുറച്ചു നേരം അവരുടെയിടയിൽ നിശബ്ദത തളം കെട്ടിയിരുന്നു. ശ്രീക്കും എന്ത് മറുപടി പറയണ്ണമെന്ന അവസ്ഥയിലായിരിന്നു. "ഞാൻ ഒരു കാര്യം പറഞ്ഞാൽ ശ്രീയേട്ടൻ എന്നോട് ദേഷ്യപെടുമോ " ശ്രീ ഒരു പിരികം ഉയർത്തി കൊണ്ട് ആരാഞ്ഞു. "ശ്രീയേട്ടൻ ഇന്ദുവിനെ ഇഷ്ടമാണോ,, അങ്ങനെ വലതുമുണ്ടെങ്കിൽ,, അതിന് ഞാൻ കാരണം അന്നെങ്കിൽ ഞാൻ ഒഴിഞ്ഞു മാറി തന്നേക്കാം " ചോദ്യം പറഞ്ഞവസാനിച്ചു ആമിയെ ശ്രീയെ നോക്കിയപ്പോൾ ഒന്നും പറയാതെ തല കുഞ്ഞിച്ചിരിക്കുന്ന ശ്രീയെയാണ് കണ്ടത്. പിന്നെ അവൾ അവനെ നോക്കാതെ കുറച്ചു കഴിഞ്ഞതും മാറി കിടന്നു.ഉള്ളിലെ വിഷമം പുറത്ത് അറിയതായിരിക്കാൻ അവൾ സ്വയം വേദന കടിച്ചമർത്തി. കണ്ണീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങികൊണ്ടിരിന്നു.

ഉയർന്നു വരുന്ന തേങ്ങലിന്റെ ശബ്ദം കേൾക്കാതിരിക്കാൻ അവൾ തലയണ്ണയിൽ മുഖം പൂഴ്ത്തി. "എനിക്ക് ഇന്ദുവിനെയെല്ല, ആമിയെയാണ് ഇഷ്ടം "എന്ന് ശ്രീയേട്ടന്റെ നാവിൽ നിന്നും കേൾക്കാൻ വല്ലാതെ ആഗ്രഹിച്ചു പോയി. അല്ലെങ്കിലും ഈ കല്യാണമോ, കുട്ടികളോ ഒന്നും തനിക് വിടച്ചിട്ടില്ല..അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു വിധി. എന്തായാലും ശ്രീയേട്ടൻ വിധിച്ചത് ഇന്ദുവന്നെങ്കിൽ അവൾക്ക് തന്നെ കൊടുക്കണം.പക്ഷേ മാളു,, അവളെ കാണാതിരിക്കാൻ തനിക്കക്കുമോ... പ്രസവിച്ചില്ലെങ്കിലും ഞാൻ ഒരമ്മല്ലേ... മാളുവിനെക്കുറിച്ച് ഓർക്കുമ്പോഴേ അവളുടെ മനസ്സ് എരിഞ്ഞു തുടങ്ങി. രാവിലെ എഴുന്നേൽക്കുമ്പോൾ അരികിൽ ശ്രീയേട്ടൻ ഇല്ല..ജോഗ്ഗിൻ പോയിട്ടുണ്ടാകുമെന്ന പ്രതീക്ഷയിൽ അവൾ അലോങ്കാലമായി കിടക്കുന്ന മുടിയൊക്കെ വാരി കെട്ടി അടുക്കളയിലേക്ക് പോയി. ഇന്നലെ കരഞ്ഞതിന്റെ അടയാളമായി കണ്ണിനടിയിൽ കറുപ്പ് പടർന്നിട്ടുണ്ടായിരിന്നു.. അടുക്കളയിൽ എത്തിയപ്പോ അമ്മ പതിവ് പോലെ പലഹാരത്തിനുള്ള തയാറെടുപ്പിലായിരുന്നു. "എന്ത് പറ്റി മോളെ,, ഇന്ന് വൈകി പോയോ "അമ്മയുടെ സ്നേഹദ്രമായ വാക്കുകൾ കേട്ടപ്പോൾ ഇത്രയും നല്ലൊരു കുടുംബം തനിക് അന്യദീന പെട്ടുപോവാകയാണല്ലോ എന്നവൾ ഒരുവേള സംശയിച്ചു.

അവൾ ഒന്നും മിണ്ടാതെ അമ്മയുടെ മുഖത്തേക്ക് ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു. അമ്മ അവളുടെ തലയിലൂടെ ഒന്നു തഴകിയപ്പോൾ അവളുടെ കണ്ണിൽ നിന്നൊരു തുള്ളി അടർന്നു വീണു. "അയ്യേ,, ഇതെന്താ കൂത്ത്.. ഞാൻ ഒരു തമാശ പറഞ്ഞപ്പോഴേക്കും ഇങ്ങനെയൊക്കെ കരയുന്നോ... അയ്യേ മോശം... മോശം.. ടീച്ചർ ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം.. ഇപ്പോഴും കുഞ്ഞിങ്ങളുടെ പോലെയാണ് സ്വഭാവം " അത് കേട്ടതും ആമിയുടെ ചുണ്ടിൽ ഒരു ചിരി മിഞ്ഞി മാഞ്ഞു. അവൾ അത് മറക്കാൻ ശ്രമിക്കുന്നതിന് മുൻപേ അമ്മ അത് കണ്ടുപിടിച്ചു. "കണ്ടോ,, ഇത് പോലെ ചിരിക്കണം.. മറ്റുള്ളവരെ ചിരിക്കാൻ പഠിപ്പിക്കണം "അമ്മ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു കൊണ്ട് പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ അവൾ അതെല്ലാം കേട്ടു.ബാക്കിയുള്ള പണികൾ എല്ലാം പെട്ടെന്ന് തന്നെ തീർത്തു വെച്ചു. അപ്പോഴേക്കും ജോഗ്ഗിങന് പോയവർ തിരച്ചെത്തി. അനു തന്റെയടുത്ത വന്നു പതിവ് പോലെ വർത്തമാനം പറയുന്നുണ്ടെങ്കിലും ശ്രീയേട്ടൻ അവളെ ഒന്നു നോക്കുടി ചെയ്യാത്തപ്പോൾ അതവളിൽ ഒരു വിങ്ങൽ ഏൽക്കുകയുണ്ടായി. ഭക്ഷണം കഴിക്കുമ്പോഴും അവൾ അവനെ തന്നെ നോക്കുകയായിരിന്നു. പക്ഷേ ശ്രീയുടെ ഒരു നോട്ടം പോലും അവളുടെയടുത് വന്നു പതിച്ചില്ല.

"ഇവിടെ ചില്ല ഒളിഞ്ഞു നോട്ടക്കാരെ നോട്ടമിട്ടുണ്ട് "അനുവിന്റെ ശബ്ദം കേട്ടപ്പോൾ ആമി പെട്ടന്നു തന്നെ ശ്രീയിൽ നിന്നും നോട്ടം മാറ്റികൊണ്ട് ഫുഡ്‌ കഴിക്കാൻ തുടങ്ങി. "ഒളിഞ്ഞു നോട്ടകാരോ "അമ്മ ഒരു സംശയം പ്രകടിച്ചപ്പോൾ അനുവിന്റെ കണ്ണുകൾ എന്റെയടുത്തേക്ക് പതിയുന്നതായി തോന്നി. ഞാൻ വേഗം ഭക്ഷണം കഴിക്കുന്നത് മതിയാക്കി അവിടെ നിന്നും എഴുനേറ്റു. ശ്രീ അനുവിനെ നോക്കി ദഹപ്പിക്കുന്ന ഒരു നോട്ടം വെച്ചുകൊടുത്തപ്പോൾ അവൻ നൈസ് ആയിട്ട് അവിടെ നിന്നും സ്കൂട്ട് ആയി. മാളുവിന് ഉമ്മയും കൊടുത്തു അവിടെ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ശ്രീയേട്ടന്റെ കാർ കണ്ടത്. ആരെയോ നോക്കി നിക്കുന്നത് പോലെ തോന്നിയപ്പോൾ അവൾ അവനെ മൈൻഡ് ചെയ്യാതെ നടന്നു. എന്നാൽ അതിനുമുന്ബെ ശ്രീ അവളുടെ വഴിയിൽ തടസം നിന്നപ്പോൾ അവൾ അവന്റെ മുഖത്തേക് നോക്കി. "വാ,,,, ഞാൻ സ്കൂളിൽ ആക്കി തരാം"ശ്രീ കോ -ഡ്രൈവർ സീറ്റ്‌ തുറന്ന് കൊണ്ട് ചോദിച്ചപ്പോൾ അവളത് നിരസിച്ചു കൊണ്ട് മുൻപോട്ട് നടക്കാൻ തുടങ്ങി. "നിന്നോട് ഞാൻ കേറാൻ ആണ് പറഞ്ഞേ.. ഇനി വലിച്ചു കേറ്റാന്നോ "ശ്രീയുടെ കടുപ്പും നിറഞ്ഞ ശബ്ദം കേട്ടത്തോടെ അവൾ മറ്റൊരു വഴിയില്ലാതെ അതിൽ കേറി. കാർ വളരെ വേഗത്തിൽ മുൻപോട്ട് പോകുന്നത് കണ്ടപ്പോൾ അവളിൽ നേരിയ ഒരു ഭയമുണ്ടായി.

ശ്രീയുടെ മുഖത്തേക്ക് നോക്കുമ്പോൾ ആരോടോ ദേഷ്യം തീർക്കുവാൻ വേണ്ടിയോ വണ്ടി ഓടിക്കുന്നത്. പേടി ക്കൊണ്ട് അവൾ കണ്ണുകൾ ഇറുകെ മൂടി. കുറച്ചു നേരം കഴിഞ്ഞപ്പോൾ കാർ എവിടെയോ നിർത്തുന്നത് പോലെ തോന്നിയപ്പോൾ അവൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. ആളൊഴിഞ്ഞ ഒരു പാർക്കിലേക്കാണ് ശ്രീയേട്ടൻ വണ്ടി നിർത്തിയത്. തന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ശ്രീ പോയപ്പോൾ അവന്റെ പുറകിലായി ആമിയും... രാവിലെ ആയതിഞ്ഞാൽ അധികവും വ്യായാമം ചെയ്യാൻ മാത്രം വരുന്ന ആളുകൾ മാത്രമായിരുന്നു ഇവിടെ...ശ്രീ ആരും തങ്ങളെ ശ്രദിക്കാത്ത ഒരു ബെഞ്ചിലേക്ക് സ്ഥാനം പിടിച്ചു. ശ്രീയുടെ ഒപ്പമായി ആമിയും ഒരകലം പാലിച്ചു ആമിയും അവിടെയിരുന്നു. കുറച്ചു നേരം അവരുടെയിടയിൽ നിശബ്ദത സ്ഥാനം പിടിച്ചു. "ശ്രീയേട്ടാ,, നമ്മളെന്താ ഇവിടെ വന്നേക്കുന്നത് " അവൾ ഒരു സംശത്തോടെ ചോദിച്ചപ്പോൾ അവൻ അവളുടെ നേരെ മുഖം തിരിച്ചു. "കുറച്ചു കാര്യങ്ങൾ പറയാൻ വേണ്ടിയാണ് " ശ്രീ ഒരു ദീർഘ ശ്വാസം എടുത്തു കൊണ്ട് ചോദിച്ചപ്പോൾ അവൻ പറയാൻ തുടങ്ങി. നീ ഇന്നലെ പറഞ്ഞ കാര്യത്തിനെ കുറിച്ചു ഞാൻ ചിന്തിച്ചു... അപ്പോൾ അന്നെനിക്ക് ഒരു കാര്യം മനസിലായത്..

ഇന്ദു എന്റെ ജീവിതത്തിലേക്ക് ഇനിയും വരാൻ ആഗ്രഹിക്കുണ്ടെങ്കിൽ അവളെ എന്തിനാണ് ഞാൻ മാറ്റിനിർത്തുന്നത്..ഒന്നുമില്ലെങ്കിലും എന്റെ മാളൂട്ടിയുടെ അമ്മയല്ലേ.. ഇപ്പോ നീയായിട്ട് ഒഴിഞ്ഞു പോകാന്ന് പറഞ്ഞില്ലേ.. അപ്പൊ അതിനെ കുറിച്ചു ചില കാര്യങ്ങൾ പറയാനാണ് ഇവിടെ വരെ വന്നത്.. പിന്നീട് ഭാവിയിൽ നമ്മുക്ക് അതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ലൊല്ലോ "ചുണ്ടിൽ ഒരു കള്ള ചിരിയട് ക്കൂടി ശ്രീയത് പറഞ്ഞുനിർത്തിയതും ആമിയുടെ കണ്ണുകളിൽ നിന്നും നിറയുന്നത് ശ്രദ്ദിച്ചു. "എന്തിനാടി വീണ്ടും കിടന്ന് മോങ്ങുന്നന്ത് " "ഒന്നുമില്ല "അവൾ അതുംപറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ ശ്രീ അവളുടെ കൈകളിൽ പിടിത്തം ഇട്ടു.അവന്റെ പിടിയുടെ മുറുക്കം കൂടിയപ്പോൾ അവൾ ദയനീയതോടെ അവനെ നോക്കി. "നിനക്കെന്നേ വിട്ടു പോകണോ.. പോകണ്ണോന്ന് " ശ്രീയുടെ ശബ്ദത്തിലെ കടുത്തമേറി.എന്നിട്ടും അവൾ നിശബ്ദം ആയിരിക്കുന്നത് കണ്ട് അവൻ അവളെ ബെഞ്ചിൽ പിടിച്ചിരുത്തി.കുഞ്ഞിനിരിക്കുന്ന അവളുടെ മുഖം തന്റെ കൈകുമ്പിളിൽ എടുത്തു. "എനിക്ക് മനസിലാവാൻ കഴിയുന്നുണ്ട്.. എന്തുക്കൊണ്ടാണ് നീയിങ്ങനെ പറഞ്ഞതെന്ന്... ശെരിയാണ് മാളുവിന്റെ കാര്യം ശ്രദ്ദിക്കുന്നതിനിടയിൽ എനിക്ക് നിന്നോട് ഒന്നു സ്വസ്ഥമായി സംസാരിക്കാൻ പോലും പറ്റാതെയായി..

പക്ഷേ അതൊന്നും നിന്നോടുള്ള ഇഷ്ടക്കേട് കൊണ്ടൊന്നുമല്ല ... ഇപ്പൊ നീയും,നമ്മുടെ മാളൂട്ടിയും അല്ലാത്തൊരു ലോകം അത് എനിക്ക് സങ്കല്പിക്കാൻ പോലും പറ്റില്ല " ശ്രീ വാക്കുകൾ അവസാനിപ്പിക്കുമ്പോഴും വീങ്ങുന്നത് അവൾക്ക് കാണമായിരുന്നു. "എന്നോട് സംസാരിക്കാതെ ഇരിക്കുനത് കണ്ടപ്പോൾ... ശ്രീയേട്ടൻ എന്നെ വിട്ട് പോകുമെന്ന് ഓർത്തു.. അതായിരുന്നു ഞാൻ അങ്ങനെയൊക്കെ.. സോറി " വീണ്ടും അവളുടെ കണ്ണുകളിൽ നിന്നും തുള്ളി തുള്ളിയായി പെയ്യാൻ തുടങ്ങിയപ്പോൾ അവൻ അത് കൈകളാൽ ഒപ്പിയെടുത്തു. "ദേ പിന്നെയും ടാപ് തുറന്നല്ലോ,,, ഇത്രയധികം കണ്ണീർ വരാൻ നീയെന്താ വല്ല കണ്ണീർ സീരിയൽ നായികയോ "ശ്രീയുടെ ആ ഒരൊറ്റ ഡയലോഗിൽ അവളുടെ ചുണ്ടിൽ ഒരു ചിരി തത്തി കളിച്ചു. മേലെ അതു ശ്രീയുടെ ചുണ്ടുകളിലും പടർന്നു. ഒരു ചെറു ചിരിയട് കൂടി അവൾ അവന്റെ തോളിൽ തല ചായ്ച്ചു. ശ്രീയേട്ടനൊപ്പമുള്ള ഓരോ നിമിഷവും എത്ര സന്തോഷവതിയാന്നെന്ന് തനിക് മനസിലാകുന്നുണ്ട്.. ആമി അവളുടെ കൈകൾ ശ്രീയുടെ കൈയുമായി കോർത്തു പിടിച്ചു. ഇന്നിയൊരിക്കലും പിരിയില്ലെന്ന് ഉറപ്പോടെ അവൾ ആ കൈകൾ തന്റെ നെഞ്ചോട് ചേർത്തു വെച്ചു. എന്നാൽ ഇതെല്ലാം ദൂരെ നിന്നും വീക്ഷിക്കുന്ന കണ്ണുകളിൽ പകയെരിഞ്ഞു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story