ഇനിയെന്നും: ഭാഗം 29

iniyennum New

എഴുത്തുകാരി: അമ്മു

നഗരത്തിലെ പേര് കേട്ട ടെക്സ്റ്റ്‌ടൈൽ ഷോപ്പിൽ ഇന്ദു ജോലിക്ക് കേറുമ്പോൾ വല്ലാത്തൊരു ആശ്വാസമായിരുന്നു...എപ്പോഴെങ്കിലും ഋഷി തന്നെ തേടി വരുമോ എന്ന ഭയം മനുസ്സുണ്ടെങ്കിലും അവൾ ധൈര്യം സംഭരിച്ചു നിന്നു. ഇന്നിയെന്തൊക്കെ ഭീഷിണി ഉണ്ടായാലും ഋഷിയുടെ മുൻപിൽ മുട്ട് മടക്കാൻ അവൾക്ക്‌ ഒരുക്കമല്ലായിരുന്നു.. ഇന്ദു,,, ഇന്നും നിന്നെ അലക്സ്‌ ചേട്ടായി നോക്കി... ഇത് മറ്റേത് തന്നെ??? പ്രിയ പറഞ്ഞപ്പോൾ ഇന്ദു സംശയബാവേന നോക്കി. പ്രിയ... ഇവിടെ ആദ്യമായി ജോലിക്ക് കേറിയപ്പോൾ കിട്ടിയ സുഹൃത്ത്.. ചാച്ചൻ, അമ്മിച്ചി പിന്നെ അവളുടെ ചേട്ടായി അതാണ് പ്രിയയുടെ ലോകം... എപ്പോഴും കിലുക്കാം പെട്ടിയായി നടക്കുന്ന ഒരു സ്വഭാവം ഉള്ളതുകൊണ്ടോ അവളുടെ സ്വഭാവം എനിക്ക് ഒത്തിരി ഇഷ്ടായി.. അങ്ങനെ ഞങ്ങൾ തമ്മിൽ പരിചയപെട്ടു..സുഹൃത്ത് എന്നതിൽ ഉപരി തനിക് അവൾ ഒരു കൂടപ്പിറപ്പ് ആയിരിന്നു.. തന്റെ കഴിഞ്ഞ പോയ കാര്യങ്ങൾ അറിഞ്ഞിട്ടും അവഗണിക്കാതെ നിന്നവൾ.. എല്ലാം അറിഞ്ഞു കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് നീ എന്തിനാ എന്നോട് കൂട്ടു കൂടുന്നതെന്ന് ചോദിച്ചപ്പോൾ അവളുടെ മറുപടിയെന്നെ അതിശയപ്പെടുത്തി. "നീയിപ്പോൾ നിന്റെ തെറ്റ് മനസിലാക്കി പുതിയ ഒരു ജീവിതത്തിലേക്ക് വന്നില്ലേ...

ഒരുപക്ഷെ നീയാ തെറ്റ് വീണ്ടും തുടർന്നെങ്കിൽ എനിക്ക് നിന്നോട് വിരോധം തോന്നുമായിരുന്നു... തെറ്റ് ചെയുന്നത് മാനുഷികമാണ് എന്നാൽ അത് ക്ഷമിക്കാൻ കഴിയുന്നത് ദൈവികമാണ്."അത്രയും പറഞ്ഞു കൊണ്ട് ഇന്ദുവിന്റെ കണ്ണുകളിൽ ഉരുണ്ടു കൂടിയ തുള്ളികളെ അടർത്തി മാറ്റി പ്രിയ അവളെ കൂടേ ചേർത്തുനിർത്തി. ഇന്നിയൊരിക്കലും പഴയ ആ ജീവിതത്തെ കുറിച്ചു സങ്കടപെടില്ലെന്ന് അവളെ കൊണ്ട് സത്യം ചെയ്യിപ്പിച്ചു. ജോലിയുടെ തിരക്കിലും, പ്രിയയോടൊത്തുള്ള സോളല്ലിലും ആണ് ഒരു മറവിൽ തന്നെ തന്നെ നോക്കുന്ന ആ രണ്ടു കണ്ണുകൾ അവൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അലക്സ്‌.. ഷോപ്പിലെ ക്യാഷെർ.. ആ കണ്ണുകൾ തന്നെ കാണുമ്പോൾ വിടരുന്നതും, ആ മുഖത്തെ പ്രതേക ഭാവവും പലപ്പോഴായി കണ്ടിട്ടുണ്ടെങ്കിലും അതവൾ മൈൻഡ് ചെയ്യാറില്ല.. അലക്സ്‌ ഇതുവരെ ആരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടില്ല.എല്ലായ്പോഴും അലെക്സിന്റെ മുഖത്തു തെളിഞ്ഞു നിൽക്കുന്ന ആ പുഞ്ചിരി തനിക്കും ഇഷ്ടമായിരുന്നു.പക്ഷേ അതിനെ പ്രണയം എന്നാ പേരിൽ വിളിക്കാൻ അവൾക്ക് ഇഷ്ടമില്ലായിരുന്നു.

ആ കണ്ണുകളിലെ തിളക്കം കാണുമ്പോൾ പ്രതിസന്ധികളിൽ തോക്കാതെ വീണ്ടും ജീവിക്കാനുള്ള ഊർജം കിട്ടും. പക്ഷേ ഇപ്പൊ പ്രിയ കൂടി പറയുന്നത് കേട്ടപ്പോൾ വീണ്ടും ഒരു പ്രണയം അതിന് തനിക് ഇനി സാധിക്കില്ല..അവൾ ഡ്രസ്സ്‌ താഴ്ത്തു വെച്ചു ആരോടും ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.പ്രിയക്കും അവളുടെ ഭാവമാറ്റം കണ്ടപ്പോൾ വിഷമം ആയി. അവൾ ഇന്ദുവിന്റെ പുറകെ ലക്ഷ്യം വെച്ചു. "എന്താ നീയിങ്ങനെ,, ഇനി കരയില്ലെന്ന് വാക്ക് പറഞ്ഞത് നീ മറന്നു പോയോ "വാഷിംറൂമിന്റെ ഒരു ഒഴിഞ്ഞ മുലയിൽ ഇന്ദുവിന്റെ തോളിൽ അമർത്തി പിടിച്ചുകൊണ്ടു അവൾ ചോദിച്ചു. ഇന്ദുവിന്റെ കൺപീലികളിൽ ഇടയിലൂടെ ചെറിയ നനവ് പ്രത്യാശപ്പെട്ടപ്പോൾ അവൾക്ക് സങ്കടമായി.. ജീവിതത്തിൽ എന്നും ദുരിതങ്ങൾ മാത്രം ഉണ്ടായൊരു പെണ്ണ്.. പ്രേമിച്ച പുരുഷനാൽ വഞ്ചിക്കപ്പെട്ട പെണ്ണ്..അവളുടെ കാര്യം മനസിലേക്ക് കടന്നുവന്നെങ്കിലും അവൾ അത് പുറത്തു കാട്ടാതെ ഇന്ദുവിനെ തന്റെ മാറോട് അടുക്കി പിടിച്ചു. ഒരു കുഞ്ഞിനെ തന്റെ അമ്മ മാറോടു അടുക്കി പിടിക്കും പോലെ ഇന്ദു ആ കരവലയിലത്തിനുള്ളിൽ ഒതുങ്ങി. കുറെ നേരം അവരങ്ങനെ തന്നെ നിന്നു.. കുറച്ചു ആശ്വാസം തോന്നിയപ്പോൾ അവൾ പ്രിയയിൽ നിന്നും വീട്ടകുന്നു..

കവിളിലൂടെ ഉറന്നിറങ്ങുന്ന കണ്ണീർ പ്രിയ തന്റെ കൈകളാൽ ഒപ്പിയെടുത്തു. പ്രിയ അവളെ തന്നെ നോക്കിയിരിക്കുകയായിരിന്നു.മറ്റെവിടെക്കോ ദൃഷ്ടി പതിപ്പിച്ചു സ്വയം ആലോചനയിൽ മുഴുകിയിരിക്കുന്ന ഇന്ദുവിനെ അവൾ സാകൂതം നോക്കി കണ്ടു. അവളുടെ തലമുടിയിലൂടെ വിരലോടിച്ചു കൊണ്ട് അവളുടെ മുഖം തനിക് അഭിമുഖമായി കൊണ്ടുവന്നു. "സോറി മോളെ,, അലക്സ്‌ ചേട്ടൻ നിന്നെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോൾ എനിക്ക് നിന്റെ കാര്യങ്ങൾ പറയാതിരിക്കാൻ വേറെ നിവർത്തിയില്ലായിരുന്നു... അതുകൊണ്ടാ ഞാൻ പറഞ്ഞത്.. നിനക്ക് ഇഷ്ടമില്ലെങ്കിൽ ഞാൻ..." "നിക്ക് ഇഷ്ടാവാണ് " പെട്ടന്നു ഇന്ദുവിന്റെ നാവിൽ നിന്നും ഉതിർന്നു വീണ വാക്കുകളുടെ അതിശയൊക്തി മനസിലാക്കതെ പ്രിയ തറഞ്ഞു നിന്നു.ഇന്ദു അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി. "സത്യവാണ് നിക്ക് ഇഷ്ടമാണ്...പക്ഷേ ആ ഇഷ്ടത്തിനെ എന്ത് പേരെടുത്തു വിളിക്കണം എന്നെനിക്കറിയില്ല.. അലക്സ്‌ ഏട്ടനെ കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം,, ഇടയ്ക്ക് ആ കണ്ണുകളിൽ വിരിയുന്ന ശാന്ത ഭാവം എല്ലാം എനിക്ക് പ്രിയപെട്ടവയാണ്..

പക്ഷേ വേണ്ട... എന്റെ ഇഷ്ടം അതെനിൽ തന്നെ നിലകൊള്ളട്ടെ " "എന്തൊക്കെയാ നീ പറയുന്നേ.. എന്നിക്ക് ഒന്നും മനസിലാവില്ല "മാറിൽ കൈകൾ പിണച്ചു കെട്ടി അവളുടെ വാക്കുകൾക്കായി കാതോർത്തു. "എന്തൊക്കെ ന്യാകീരണങ്ങൾ നടത്തിയാലും പലരാലും പിച്ചിചിന്തപ്പെട്ട പെണ്ണാണ് ഞാൻ... അതിനേക്കാൾ ഉപരി ഞാനൊരു അമ്മയുമല്ലേ..സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി താലി കെട്ടിയ പുരുഷനെയും, സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ.. വേണ്ട അലക്സ്‌ ചേട്ടൻ എന്നെകാളും നല്ലൊരു പെൺകുട്ടിയെ കിട്ടും " പ്രിയയുടെ മുഖത്തു പോലും നോക്കാതെ അവൾ പറഞ്ഞു മുഴപ്പിച്ചു. എല്ലാം പറഞ്ഞുകഴിയുമ്പോൾ ഹൃദയത്തിൽ നിന്നും ആരോ ശക്തമായി ഇടിക്കുന്നത് പോലെയവൾക്ക് തോന്നി. "അപ്പൊ നീ ത്യാഗം ചെയ്യാൻ തന്നെ തീരുമാനിച്ചോ " അതിന് മറുപടിയായി ഇന്ദുവോന്നു പുഞ്ചിരിച്ചു.വേദന കലർന്ന പുഞ്ചിരി. "എന്തൊക്കെ പറഞ്ഞാലും നിന്റെ ഉള്ള് നീറുന്നുണ്ടെന്ന് എനിക് മനസിലാക്കാൻ കഴിയുന്നുണ്ട്.. കുറച്ചു നാളത്തെ പരിചയമേ നമ്മൾ തമ്മിൽ ഉള്ളെങ്കിലും എന്റെ സ്വന്തം കൂടപ്പിറപ്പനെ പോലെയാ...

ആ ഒരു അവകാശത്തിൽ ചോദിക്കുവാ നിനക്ക് അലക്സട്ടനെ കല്യാണം കഴിച്ചുകൂടെ " മറുപടിയായി അവളുടെ മുഖത്തു നോക്കിയപ്പോൾ നീർജീവമായ അവസ്ഥയിലായിരുന്നു അവൾ.. ഒന്നുമേ ഉരിയാടാൻ അവൾക്ക് ശക്തിയിലായിരിന്നു. "പ്രിയ നീയെനിക്കു വേണ്ടി ഒരു കാര്യം ചെയ്യണം.. അലക്സേട്ടൻ ഇനി നിന്നെ കാണാൻ വന്നാൽ എനിക്ക് ഇഷ്ടമില്ലെന്ന് തന്നെ കടുപ്പിച്ചു പറയണം.. ഇനി ഇതും പറഞ്ഞു എന്റെ പുറകെ നടക്കരുതെന്ന് നീ പറയണം.." "നിനക്കെങ്ങെനെ ഇങ്ങനെയൊക്കെ സംസാരിക്കാൻ കഴിയുന്നു മോളെ,,, നിനക്കും വേദനയില്ലേ "പ്രിയ ചോദിച്ചപ്പോൾ അവൾ ഇല്ലെന്ന് നിഷേധർത്ഥത്തിൽ തലകുലുക്കി. പിന്നെയെന്തോ ഓർത്തെന്ന പോലെ അവൾ അവിടെ നിന്നും പുറത്തേക്ക് കാലെടുത്തു വെച്ചു. ഹൃദയം നുറുങ്ങുന്ന വേദനയിൽ പോകുന്നവളെ പ്രിയ തെല്ലൊരു അത്ഭുധത്തോടെ നോക്കി നിന്നു. എനിക്ക് മനസിലാക്കാൻ കഴിയുന്നില്ലല്ലോ നിന്നെ... ഇന്ദു പോയ വഴിയേ നോക്കികൊണ്ട് അവൾ പിറുപിറത്തു. മനസ്സിൽ എന്തോ ഉറപ്പിച്ചു കൊണ്ട് അവൾ ഒരു ഇന്ദു പോയ വഴിയേ പോയി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story