ഇനിയെന്നും: ഭാഗം 3

iniyennum New

എഴുത്തുകാരി: അമ്മു

മുറി പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ അവൾ മുട്ടി വിളിക്കാൻ നോക്കിയെങ്കിലും പെട്ടെന്ന് കൈകൾ പിൻവലിച്ചു .ഈ വാതിലുകൾ ഇനി തുറക്കില്ലെന്ന് അവൾ വിശ്വസിച്ചു ..ഒരു തളർച്ചയോടെ അവൾ വാതിൽ പടിയിൽ ചാരി നിന്നു എപ്പോഴോ ഉറങ്ങി പോയി . ആരോ തോളിൽ കുലുക്കി വിളിച്ചപ്പോളാണ് ഞാൻ കണ്ണുകൾ വല്ലിച്ചുതുറന്നത്. കണ്ണ്മുമ്പിൽ നിൽക്കുന്ന കല്യാണിയമ്മയെ കണ്ടപ്പോഴാണ് താൻ ഇന്നലെ ഇവിടെയാണ് കിടന്നതെന്ന് ബോധം ഉണ്ടായത്. അവൾ മെല്ലെ കല്യാണിയമ്മയെ നോക്കാതെ എഴുനേൽക്കാൻ ശ്രമിച്ചു. പക്ഷേ കാൽ കുത്താൻ പറ്റുന്നില്ല തറയിലെ തണുപ്പ് കാരണം കാൽ ഒക്കെ മരവിച്ചു. അവൾ എഴുനേൽക്കാൻ ബുദ്ധിമുട്ട് പ്രകടിച്ചപ്പോൾ കല്യാണിയമ്മ തന്നെ അവളെ പിടിച്ചെഴുനേൽപ്പിച്ചു. കല്യാണിയമ്മയെ നോക്കുമ്പോഴും ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. എന്താ മോളെ ഇതൊക്കെ.... മോൾ എന്തിനാ പുറത്ത് കിടന്നേ കല്യാണിയമ്മ ഓരോ ചോദ്യങ്ങൾ കുത്തി ചോദിക്കുമ്പോൾ പിടിച്ചുനിൽക്കാൻ എന്നെ കൊണ്ടായില്ല കല്യാണിയമ്മയുടെ നെഞ്ചിൽ ചാരിയിരുന്ന് ഞാൻ ഇതുവരെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞുകൊടുത്തു.

എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ കാർ ഒഴിഞ്ഞ മേഘം പോലെ മനസ്സ് ശാന്തമായി. എന്നിട്ട് ഇതെന്താ മോളെ നീ ഞങ്ങളോട് പറയാഞ്ഞേ??? കല്യാണിയമ്മയുടെ ചോദ്യത്തിന് മുമ്പിൽ എന്നിക് ഉത്തരമില്ലായിരുന്നു. ഇനിയും ഇത് തുടർന്ന് പോകാൻ ഞാൻ സമ്മതിക്കില്ല,,, ഇന്ന് തന്നെ അംബിക ചേച്ചിയോട് (ശ്രീയുടെ അമ്മ )ഞാൻ പറയും... അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നു എഴുനേൽക്കാൻ ഒരുങ്ങിയ കല്യാണിയമ്മയെ അവൾ ബലമായി പിടിച്ചുനിർത്തി. വേണ്ട കല്യാണിയമ്മേ,,, അമ്മ ഇതൊന്നും അറിയരുത്... ഇതും കൂടി അറിഞ്ഞാൽ ആ പാവം അമ്മ സഹിക്കില്ല.... ഇവിടെ വന്നപ്പോൾ ആകെ കൂടി കിട്ടിയ ഒരാശ്വാസമാണ് അമ്മ... ഞാൻ കാരണം ഇവിടെയുള്ളവർക്ക് ഒരു പ്രശ്നവും വരരുത്... അദ്ദേഹം എന്നെ ഇവിടെ നിന്നും ഇറക്കി വിടുന്നത് വരെ ഞാൻ ഇവിടെ തന്നെ പിടിച്ചുനിൽക്കും... അത്രയും പറഞ്ഞുകൊണ്ട് അവിടെ നിന്നും പാടുപെട്ട് നടക്കുന്ന ആമിയെ നിറകണ്ണുകളോടെ നോക്കുവാൻ മാത്രമേ ആ സ്ത്രീക്കു ആയുള്ളൂ.... പിന്നെയുള്ള ദിവസങ്ങളിൽ എല്ലാം ആമി ശ്രീയിൽ നിന്നും പതിയെ ഒഴിഞ്ഞു മാറി നടന്നു. ശ്രീക്കും അത് ഒരു പ്രശ്നമേ അല്ലായിരുന്നു. താൻ കാരണം ഇനി ഒരു കുടുംബത്തിന് പ്രശ്നമുണ്ടാവരുതെന്ന് അവൾ മനസ്സുറുപ്പിച്ചു. പക്ഷേ കുഞ്ഞിനെ കാണാതിരിക്കാൻ തന്നിക്കായില്ല.

അവൾ ഓരോ ആവശ്യങ്ങൾ ചോദിച്ചുകൊണ്ട് തന്റെ അരികിലേക്ക് വരുമ്പോൾ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. പതിയെ ഞങ്ങളുടെയിടയിൽ ഒരു ആത്മബന്ധം ഉടലെടുത്തു....ഇപ്പൊ അവളില്ലാതെ ഒരു നിമിഷം പോലും എന്നിക് ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയായി. അവൾക്കും അങ്ങനെ തന്നെ.. ശ്രീയേട്ടനും ,അമ്മയ്ക്കും അവൾ മാളൂട്ടി അന്നെങ്കിൽ എനിക്ക് അവൾ എന്റെ കുഞ്ഞോൾ ആയിരിന്നു ...ഞാൻ ജോലിക്ക് പോകുമ്പോൾ നിറകണ്ണുകളോടെ നോക്കിയിരിക്കുന്ന കുഞ്ഞോളുടെ മുഖം കാണുമ്പോൾ ചങ്കു പിടയും .പിന്നെ എങ്ങെനെയെങ്കിലും വൈകുനേരം ആയാൽ എന്ന് തോന്നിപോവും .ജോലികഴിഞ്ഞു അവൾക്ക് ഇഷ്ടപെട്ട തേൻമിട്ടായി കൊടുക്കുമ്പോൾ അവൾ എനിക്കായി ഒരു കുഞ്ഞ് മുത്തമേകും . ഇപ്പോൾ രണ്ടാഴ്ചയോളമായി താൻ ഇവിടെ തമാശമാക്കിയിട്ട് ...ശ്രീയേട്ടൻ ഒഴികെ ബാക്കിയെല്ലാവരും എന്നിക് പരിചതമായി .പക്ഷേ ഇതുവരെയായിട്ടും മാളുവിന്റെ അമ്മയെ കുറിച്ച് മാത്രം ആരും തന്നോട് പറഞ്ഞില്ല .അവരുടെ ഒരു ഫോട്ടോ പോലും ഈ വീട്ടിൽ ഇല്ലാത്തതു എന്നെ അത്ഭുതപെടുത്തി .

അമ്മയോട് ചോദിച്ചച്ചല്ലോ എന്ന് പലവർത്തി ചിന്തിച്ചെങ്കിലും തെറ്റായിപോകുമോ എന്ന് സംശയിച്ചു .അവസാനം ഇത് അമ്മയോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു . അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ സാമ്പാറിനുള്ള കഷ്ണങ്ങൾ അരിയുന്നതിനുള്ള തിരക്കിലായിരുന്നു ..വേഗം തന്നെ അമ്മയുടെ അടുത്ത് നിന്നും കത്തി മേടിച്ചിട്ട് അവൾ പച്ചക്കറികൾ അരിയാൻ തുടങ്ങി . "അമ്മ ഞാൻ ഒരു കാര്യം ചോദിച്ചാൽ അമ്മ എന്നെ വഴക്ക് പറയരുത് "കഷ്ണങ്ങൾ എല്ലാം കുക്കറിലിക്ക് പകർത്തിയിട്ട് അവൾ ഇടംകണ്ണോടെ അമ്മയെ നോക്കി ചോദിച്ചു . മോൾ ചോദിക്ക് ,,,എന്നിട്ട് തീരുമാനിക്കാലോ വഴക്ക് പറയണോ ,വേണ്ടെന്ന് ... അമ്മയുടെ അനുമതി കിട്ടിയതോടെ അവൾ വിഷയത്തിലേക്ക് വന്നു . "മാളുവിന്റെ അമ്മയുടെ ഫോട്ടോ എന്താണ് ഇവിടെയില്ലാത്തത് "-ആമി പറഞ്ഞു തീർത്തതും അംബികയമ്മയുടെ കണ്ണിൽ ഒരു നീരുറവ രൂപപ്പെടുന്നതായി അവൾ കണ്ടു . ചോദിച്ചത് തെറ്റായി പോയി എന്നവൾക്ക് തോന്നി .താൻ കാരണം അമ്മയുടെ കണ്ണുനീറഞ്ഞത് അവൾക്ക് സഹിക്കാൻ കഴിയുന്നത് അപ്പുറമായിരിന്നു ..

ഏതോ ചിന്തയിൽ നിൽക്കുന്ന അംബികഅമ്മയെ അവൾ തട്ടി വിളിച്ചു . "സോറി അമ്മേ ,അമ്മയ്ക്ക് വിഷമം ആയി കാണുമെന്ന് അറിയാം ...ഇനി ഞാൻ ചോദിക്കില്ല ...എന്റെ അമ്മക്കുട്ടി ഒന്നു ചിരിച്ചേ " അവൾ അംബികഅമ്മയുടെ കവിളിൽ ഒന്നു നുള്ളിയപ്പോൾ അവർ ഒന്നു ചിരിച്ചെന്ന് വരുത്തി . "മോൾ വാ ,,മോളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഞാൻ തരാം "അമ്മയുടെക്കൂടെ പോകുമ്പോൾ അമ്മയ്ക്ക് എന്തായിരിക്കും തന്നോട് പറയാനുള്ളത് എന്നുള്ള ചിന്തയിലായിരുന്നു താൻ .ചിന്തകൾക്ക് ഒടുവിൽ അമ്മ ഷെൽഫിൽ നിന്നും വലിയ ഒരു ആൽബം എന്റെ മുൻപിലേക്ക് വെച്ചുതന്നു . ഞാൻ അതിന്റെ പുറം ചട്ടയിൽ എഴുതിയിരിക്കുന്ന പേരുകൾ നോക്കി . "ശ്രീനാഥ് വെഡ്സ് ഇന്ദിര ".പിന്നീട് ഓരോ താളുകൾ മറിക്കുമ്പോഴും എന്നിക് ആവേശം കൂടിക്കൊണ്ട് വന്നു .ഇതുവരെ ഒന്നു ചിരിച്ചുപോലും കാണാത്ത ശ്രീയേട്ടന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടപ്പോൾ ആ മനുഷ്യനോട് ഒരിഷ്ടം തോന്നി .ശ്രീയേട്ടന്റെ അടുത്ത് നിൽക്കുന്ന പെൺകുട്ടിയെ നോക്കി . ചില്ലി കളർ റെഡ് സാരിയിൽ അവൾ അതീവ സുന്ദരിയായിരിന്നു .

കുഞ്ഞോൾ അവളുടെ അമ്മയെ പോലെ അന്നെന്നു എന്നിക് തോന്നി . അവസാനം താളും മറിച് ഞാൻ അമ്മയെ നോക്കിയിപ്പോൾ എന്തോ പറയാനായി കാത്തിരിക്കുന്നത് അമ്മയെന്റെ മുഖത്തേക്ക് നോക്കി . "ഇന്ദിര ,,അവൾ എന്റെ ഏട്ടന്റെ മോളായിരിന്നു .ഏട്ടനും ,ഏട്ടത്തിക്കും ക്കൂടെ ഒറ്റമോൾ .പ്രായമെത്തുമ്പോൾ അവൾ ശ്രീക്കു ഉള്ളതാനാണെന്ന് ഏട്ടൻ എപ്പോഴും പറയുമായിരുന്നു .എനിക്കും അതിൽ ഇഷ്ടക്കേടും ഇല്ലായിരുന്നു .ശ്രീക്കും അങ്ങനെ തന്നെയായിരുന്നു .എന്റെ ഇഷ്ടത്തിനപ്പുറം അവൻ വേറെ ഒന്നുമില്ലായിരുന്നു . കല്യാണം കഴിഞ്ഞ് കുറച്ചു നാളുകൾ വളരെ സന്തോഷം നിറഞ്ഞതായിരിന്നു അവരുടെ കുടംബജീവിതം .അധികം വൈകാതെ തന്നെ അവരുടെ ഇടയിൽ മാളുവും കൂടി വന്നപ്പോൾ സന്തോഷത്തിന് അതിരിലായിരുന്നു . പക്ഷേ അവരുടെ ഇടയിൽ എന്താണ് പ്രശ്നം എന്ന് എനിക്കറിയില്ല .ഒരു വൈകുനേരം ശ്രീയുടെ മുറിയിൽ നിന്നും ഒച്ചയും ,ബഹളവും കേട്ടാണ് ഞാൻ അവിടേക്ക് ചെന്നത് .ചെന്നു കേറിയപ്പോൾ ഞാൻ കണ്ടത് കവിളിൽ കൈ പോത്തി പിടിച്ചു കരയുന്ന ഇന്ദുവിനെയാണ് ..

ഞാൻ എത്ര തടഞ്ഞു നിന്നിട്ടും അവൾ നിന്നില്ല .മാളുവിനെയും ,എന്റെ മോനെയും തന്നിച്ചാക്കി അവൾ ഈ പടി വിട്ടിറങ്ങി .അവൾ പോകുന്നത് നിരകണ്ണുകളോടെ നോക്കി കാണുവാൻ മാത്രമേ എന്റെ മോൻ സാധിച്ചുള്ളൂ ". അംബികമ്മ തന്റെ ഉള്ളിലുള്ള സങ്കടം സാരീ തലപ്പിൽ ഒപ്പിയെടുത്തു . "അപ്പോൾ കുഞ്ഞോളുടെ അമ്മ "-സംശയം പൂർത്തിയാകാതെ ഞാൻ അമ്മയോട് വീണ്ടും എന്റെ സംശയം പ്രകടിപ്പിച്ചു . "അവൾ ഇപ്പൊ വേറെ ഒരാളുടെ ഭാര്യയാ ...അവൾടെതായത് ഒന്നും ഇവിടെ വേണ്ടെന്ന് പറഞ്ഞു അവൻ എല്ലാം അവളുടെ സാമഗ്രികൾ എല്ലാം കത്തിച്ചുകളഞ്ഞു .പക്ഷേ ഈ ആൽബം മാത്രം ഞാൻ സൂക്ഷിച്ചു വെച്ചു ." എല്ലാം കേട്ട് ഒരു മരവിച്ച അവസ്ഥയിൽ നിൽക്കുകയിരിന്നു ആമി .ഇതുകൊണ്ടായിരിക്കും ശ്രീയേട്ടൻ തന്നോട് ഇത്രെയും വിദ്വേഷം തോന്നാൻ കാരണം . "എന്റെ നിർബന്ധം മൂലമാണ് അവൻ ഈ കല്യാണത്തിന് സമ്മതിച്ചത് .നിങ്ങളുടെയിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് എന്നിക് അറിയാം ..പക്ഷേ എന്നിക് ഒരപേക്ഷ മാത്രമേയുള്ളു അവനെ ഒരിക്കലും വിട്ടിട്ട് പോകരുത്" അമ്മ കൈകൂപ്പി എന്റെ നേർക്ക് തൊഴുതു യാചിച്ചപ്പോൾ ഞാൻ നിസ്സഹായി നിന്നു . ശ്രീയേട്ടന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും താൻ പോകില്ലെന്ന് ഉറപ്പു കൊടുത്തു …........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story