ഇനിയെന്നും: ഭാഗം 31

iniyennum New

എഴുത്തുകാരി: അമ്മു

""മ്മാ.. പോവാന്താ "കീഴ്ച്ചുണ്ട് പുറത്തേക്ക് ഇട്ടു കൊണ്ട് മാളു വിതുമ്പി. ആമിയെ പോകാൻ അനുവദിക്കാതെ അവൾ ആമിയുടെ കഴുത്തിൽ കയ്യിട്ടു ആളിപിടിച്ചുകൊണ്ടിരുന്നു. എന്തുകൊണ്ടോ മാളുവിനെ കരച്ചിൽ കേൾക്കുമ്പോൾ തന്റെ ഹൃദയവും തകർന്നുപോകുന്നു. അവൾ മാളുവിന്റെ തലമൂടിയിലൂടെ വിരലുകൾ ഓടിച്ചു ക്കൊണ്ട് അവളെ കൂടുതൽ അടുപ്പിച്ചു പിടിച്ചു. "അയ്യേ എന്റെ കുഞ്ഞി പെണ്ണ് കരയുവാന്നോ,, ശ്ശെ ഇവിടെ എല്ലാരും നോക്കുന്നത് കണ്ടില്ലേ.. അച്ഛനും, അമ്മയും പെട്ടെന്ന് വരും.. ശ്രീ കുറെ സമദാനിപ്പിക്കാൻ പറഞ്ഞെങ്കിലും അവൾ ആമിയോട് കൂടുതൽ ഒട്ടിച്ചേർന്നു കിടന്നു. അവസാനം സഹിക്കെട്ട് ശ്രീ മാളുവിനെ ആമിയുടെ കൈയിൽ നിന്നും മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ ചെവിപൊട്ടും വിധം വാവിട്ട് കരയാൻ തുടങ്ങി. ആമി കുറെ സമദനിപ്പാക്കാൻ നോക്കിയെങ്കിലും അവൾ കരച്ചിൽ നിർത്താതെ അവളുടെ കഴുത്തിലൂടെ കയ്യിട്ടു അവൾ വിതുമ്പി. എങ്ങലടികളുടെ സ്വരം നേർത്തു വരുന്നതനുസരിച്ചു ആമി അവളുടെ പുറത്ത് തട്ടി കൊടുത്തു.

"മോൾക്ക് ഇവിടെ ജോയിൻ ചേരാൻ പറ്റില്ലെങ്കിൽ വേറെ ഒരു ദിവസം ജോയിൻ ചെയ്താൽ മതി.. ആദ്യ ദിവസം എല്ലാ കുട്ടികളും ഇങ്ങനെയൊക്കെ തന്നെയാണ് പിന്നെ കുറച്ചു നാൾ കഴിയുമ്പോൾ ശീലമായിക്കോളും " പ്ലേ സ്കൂളിലെ ഹെഡ് ആണ്.. മദ്യവയസ്കയായ ഒരു കന്യസ്ത്രീ.. എങ്കിലും പ്രായത്തിൽ കവിഞ്ഞ ഒരു ചൈതന്യം ആ മുഖത്തു തെളിഞ്ഞു കാണാം. മദർ മാളുവിന്റെ തലയിൽ ഒന്നു തോട്ട് കൊണ്ടു അവരെ യാത്രയാക്കി. കാറിൽ ഇരിക്കുമ്പോഴും ശ്രീയുടെ മുഖം തെളിച്ചുമുണ്ടായില്ല. അത് ആമി നന്നായി ശ്രദ്ധിച്ചു. മാളൂട്ടിയന്നെങ്കിൽ ഇതിലൊന്നും ശ്രദ്ധിക്കാതെ ആമിയുടെ കൈയിലെ വള്ളയിൽ തട്ടിക്കളിക്കുകയായിരിന്നു.. പെട്ടെന്ന് റോഡ് സൈഡിൽ ഒരു ഐസ് ക്രീം ട്രക്ക് കണ്ടപ്പോൾ മാളു അത് ചൂണ്ടി വേണമെന്ന് ആംഗ്യം കാണിച്ചു.പക്ഷേ ശ്രീയത് കേട്ട ഭാവം നടച്ചില്ല.. എന്തിരുന്നാലും അവൾ വിടാൻ ഒരുക്കമില്ലായിരുന്നു.. അവൾ വാശിയോടെ അവന്റെ മടിയിലേക്ക് കേറിരുന്നു.. അപ്പോഴും അവൻ ഒന്നും പ്രതികരിക്കാതെ നിന്നപ്പോൾ അവൾ വിതുമ്പി കൊണ്ട് ശ്രീയുടെ ഷർട്ടിൽ അലമുറയിട്ടു കരഞ്ഞു.

"ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ മാളു.. ശല്യം "അവന്റെ സ്വരത്തിലെ കടുപ്പം അവളെ നന്നായി പേടിപ്പിച്ചു. അവൾ പേടിയോടെ ആമിയുടെ അടുത്തേക്ക് നീങ്ങി. ശ്രീയുടെ മുഖം കാണുമ്പോൾ അവൾ പേടിയോടെ മുഖം ചുള്ളികുന്നതും, വയറിൽ മുഖം ഒള്ളിപ്പിക്കുന്നതും അവൾ കണ്ടു. മോൾ നന്നായി പേടിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസിലായി.ഇടക്കൊക്കെ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന ചുടു കണ്ണീർ അവളിലെ വേദന ഉയർത്തി. അവൾ തല ചെരിച്ചു ശ്രീയെ നോക്കിയപ്പോൾ ആളുടെ മുഖത്തും ചെറിയ ഒരു സങ്കടം തളം കെട്ടിണിക്കുന്നുന്നത് പോലെ തോന്നി. "ശ്രീയേട്ടാ വണ്ടി ഒന്നു നിർത്തിക്കെ "അവൾ അവന്റെ കൈയിൽ പിടിത്തും ഇട്ടു കൊണ്ട് പറഞ്ഞു. അവളുടെ ഗൗരവമാർന്ന ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അവൻ വണ്ടി ഒരു സൈഡിൽ പാർക്ക്‌ ചെയ്തു. സ്റ്റീറിങ്ങിൽ പതിയെ തല വെച്ചു കിടന്നു. ഒരുപാട് കരഞ്ഞത് കൊണ്ടായിരിക്കാം മാളു ആമിയുടെ നെഞ്ചിൽ കിടന്നു ഉറങ്ങി പോയി. ആമി പതിയെ അവളുടെ കവിളിലൂടെ വിരൽ ഓടിച്ചുകൊണ്ട് ആർദ്രമായി അവളെ നോക്കി.

അവളുടെ കുഞ്ഞിളം കവിളിൽ ഒരു മുത്തം കൊടുത്തിട്ട് ആമി ശ്രീയുടെ നേർക്ക് തിരിഞ്ഞു. ശ്രീ ഇപ്പോഴും അതെ ഇരുപ്പ് തന്നെയാണ്.. ഒരു ചെറുപുഞ്ചിരിയോടെ അവൾ അവന്റെ മുടിയിഴക്കിലൂടെ തലോടി.ആമിയുടെ സാമീപ്യം അവൻ ഒരുവേള സാന്ത്വനമായി തോന്നി. അവൻ കണ്ണുകൾ ഇറുക്കിയടച്ചു അവളുടെ കൈ എടുത്തു തന്റെ കൈയുമായി കോർത്തിട്ട് കൊണ്ട് അവളുടെ നേരേക്ക് തിരിഞ്ഞു. മേല്ലേ അവന്റെ നോട്ടം ആമിയുടെ മടിയിൽ കിടന്നുറുങ്ങുന്ന മാളുവിന്റെ അടുത്തായി.. ഇന്നോളം വരെ അവളെ ഒരു നോക്ക് കൊണ്ടു പോലും അവളുടെ കണ്ണ് നിറയാൻ അനുവദിച്ചിട്ടില്ല.. പക്ഷേ ഇന്നു കുറച്ചു ദേഷ്യം കേറിയപ്പോൾ അവൻ വഴക്ക് പറയേണ്ടി വന്നു. മാളുവിനനെ തന്റെ കൈകളിൽ കോരിയെടുത്തു കൊണ്ടു അവളുടെ മുഖം മുഴവനും ചുംബനങ്ങളാൽ മൂടി. മാളു ഒന്നു ചീണുങ്ങി കൊണ്ടു കണ്ണുകൾ തുറന്നു.. ശ്രീയെ കണ്ടപ്പോൾ അവൾ പിണക്കം നടിച്ചു ആമിയടടുത്തേക്ക് നീങ്ങി. "അച്ഛാ വെന്ത... അച്ഛാ ചീത്ത പയ്യും.. അച്ഛാ വെന്ത "അവൾ ആമിയുടെ വയറിൽ മുഖം പൂഴ്ത്തി പിണക്കം ഭാവിച്ചു നിന്നു.

"അങ്ങനെ പറയെല്ലേടാ.. ദേ മോൾ പിന്നെങ്ങിയ അച്ഛനും കരയുട്ടോ.. ദേ അച്ഛാ സോറി പറയാട്ടോ.. ഇനി അങ്ങനെ ഒന്നും പറയില്ലാട്ടോ "അവൾ മാളൂട്ടിയുടെ തലമൂഡിയിലൂടെ തലോടിക്കൊണ്ട് പറഞ്ഞു. മാളു ഒന്നു ഒളികണ്ണോടെ നോക്കിയപ്പോൾ നിറകണ്ണുകളോടെ നിൽക്കുന്ന ശ്രീയെയാണ് കണ്ടത്. അവൾ ആമിയുടെ അടുത്തു നിന്നും മാറി ശ്രീയുടെ കൈയിൽ പതിയെ തടവി. "കരയണ്ടാട്ടോ,, മാളൂട്ടി കുട്ടാണട്ടോ അച്ഛേ "അവൻ അവളുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് തുര തുര ഉമ്മവെച്ചു. അവൾ കൈകൊട്ടി ചിരിച്ചുകൊണ്ട് അവന്റെ മീശയിൽ പിടിച്ചു വലിച്ചു. അവൻ വേദന കൊണ്ട് ഒന്നു കണ്ണുകൾ കൂട്ടിയടച്ചപ്പോൾ അവൾ കുറുമ്പൊടെ അവന്റെ വയറിൽ മുഖം പൂഴ്ത്തി. "ആഹാ,, ഇപ്പൊ അച്ഛനും, മോളും ഒറ്റകെട്ടായല്ലോ "ആമിയുടെ ശബ്ദം കേട്ടപ്പോൾ രണ്ടു പേരും അവളെ നോക്കി. അച്ഛന്റെയും, മോളുടെയും കളികൾ അസ്വതിച്ചരിക്കുകയാണ്. ഒരു കപടദേശ്യം ഭാവിച്ചു അവൻ അവളോടായി പറഞ്ഞു. "ഞങ്ങൾ ഇങ്ങനെയാ...ഇടയ്ക്കൊക്കെ വഴക്കിടും പിന്നെ കൂട്ടാകും..

ഇതിനിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ നോക്കല്ലേ " ചുണ്ടുകൾ കൂട്ടിപിടിച്ചു അവൻ ചിരിയമർത്തി അവൾക്ക് നേരെ നോക്കിയപ്പോൾ ഒരു പരിഭവത്തോടെ മുഖം കൊട്ടുന്നത് അവൻ ആസ്വദിച്ചു കണ്ടു. കൂടാതെ ശ്രീയുടെ മടിയിലായി ഇരിക്കുന്ന പൊടികുപ്പിയുടെ ചിരിയും കണ്ടപ്പോൾ അവളുടെയുള്ളിൽ ദേഷ്യം ആളികത്തി. ആമിയുടെ മുഖം മാറുന്നത് കണ്ടപ്പോൾ അവൻ അവളെ തന്റെ അടുത്തേക്ക് ചേർത്തു നിർത്തി. അവളുടെ കവിളുകളിൽ ഒരു സ്നേഹമുദ്രണം ചാർത്തി. അവന്റെ ചുണ്ടുകൾ തന്റെ കവിളുകളിൽ പതിഞതോടെ അവളുടെ കവിളുകൾ രക്ത വർണമായി.അവൾ കണ്ണുകൾ കൂർപ്പിച്ചു നോക്കിയപ്പോൾ അവൻ ഒരു കണ്ണിറക്കി മാളുവിനെ നോക്കി. "എന്നിച്ചും വേണം ഉമ്മ "മാളു ശ്രീയുടെ ഷർട്ടിൽ കൊളുത്തി പിടിച്ചപ്പോൾ ആമി കുറുമ്പൊടെ അവളുടെ മുക്കിൽ പിടിത്തമിട്ടു . രണ്ടു പേരും അവളുടെ ഉണ്ടാകവിളിൽ മാറി മാറി ഉമ്മവെച്ചു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story