ഇനിയെന്നും: ഭാഗം 32

iniyennum New

എഴുത്തുകാരി: അമ്മു

ദിവസങ്ങൾ ശരവേഗത്തിൽ നീങ്ങി തുടങ്ങി. ആദ്യത്തെ മടിയും, ചടപ്പും മാറ്റികൊണ്ട് മാളൂട്ടി നല്ല സ്മാർട്ടായി പ്ലേ സ്കൂളിൽ പോകാൻ തുടങ്ങി.പുതിയ കൂട്ടുകാരും, ജീവിതവുമായി അവൾ പെട്ടെന്ന് ഒത്തിണ്ണങ്ങി. ആമിക്ക് ഇടയ്ക്കൊക്കെ ജോലിയുടെ അത്യാവശ്യം വരുന്നതിനാൽ ശ്രീ തന്നെയാണ് അവളെ കൊണ്ടാക്കുന്നതും, തിരിച്ചുകൊണ്ടുവരുന്നതും. ആമിക്ക് അവന്റെ ബുദ്ധിട്ടുകൾ കാണുമ്പോൾ വിഷമം തോന്നുമെങ്കിലും, അവൻ അത് കാര്യമാക്കാതെ വിട്ടു. ജോലി റിസൈൻ ചെയമെന്ന് പറയുമ്പോൾ ശ്രീ അവളുടെ നേരെ കണ്ണുകൾ കൂർപ്പിച്ചു നോക്കും. നീ കഷ്ടപ്പെട്ട് മേടിച്ചെടുത്ത ജോലി അത് എനിക്കുവേണ്ടി ഉപേക്ഷിക്കാൻ ഉള്ളതല്ല.. പിന്നെ ഈ കാലത്തൊക്കെ ഒരു ഗവണ്മെന്റ് ജോബ് കിട്ടാൻ പ്രയാസമുള്ളപ്പോഴാ ഉള്ള ജോലി കളയുന്നത് ഇങ്ങനെയൊക്കെയുള്ള ഡയലോഗ് കേൾക്കുമ്പോൾ ആമിയുടെ വായടയും.പിന്നെ ഇതിനെ കുറിച്ചു അവൾ സംസാരിച്ചിട്ടില്ല. മാളുവിന് വേണ്ടി വൈകുനേരത്തെ പലഹാരം ഉണ്ടാക്കുകയായിരിന്നു ആമി. അവൾക്കിഷ്ടപെട്ട ബ്രൗണിയും, ബട്ടർ കുക്കിസും ഉണ്ടാക്കി അവളുടെ വരവിനായി കാത്തിരുന്നു.

ഇടക്കൊക്കെ അച്ഛനും, മോളും ഇതുപോലെ വൈകി വരാറുണ്ട്.. അതുകൊണ്ട് തന്നെ അവളുടെ കാര്യത്തിനെ കുറിച്ചു ആമിക്ക് യാതൊരു ആശങ്കയില്ലായിരുന്നു. മൊബൈൽന്റെ ശബ്ദം അടിക്കുന്നത് കേട്ടപ്പോൾ അവൾ ചിന്തകളിൽ നിന്നും വിമുക്തയായത്. "Sree calling " സ്‌ക്രീനിൽ ശ്രീയുടെ കാൾ കണ്ടപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ റെസ്പോണ്ട് ചെയ്തു. പക്ഷേ അപ്പുറം മൗനമായത് കൊണ്ട് അവളെ ടെൻഷൻ അടിപ്പിച്ചു. "മാളു,, മാളുവിനെ നീയിന്നു പിക്ക് ചെയ്തായിരുന്നോ "ശ്രീയുടെ ശബ്ദത്തിലെ പതർച്ച കേട്ടപ്പോൾ അവൾ വല്ലാതെയായി. "ശ്രീയേട്ടാ,, മോൾക്ക് എന്ത് പറ്റി??? എന്റെ മോൾ എവിടെയാ??? ആമി പരിഭ്രാന്തിയോടെ ചോദിച്ചു. "ഏയ്യ് താൻ ഇങ്ങനെ വിഷമിക്കേണ്ട.. മോൾ എന്റെ ഒപ്പമുണ്ട്.. അവൾ ഉറങ്ങുകയാ.. താനെയൊന്നു പേടിപ്പിക്കാൻ നോക്കിയതാ "ശ്രീയുടെ മറുപടിയിൽ അവളെ നന്നായി ചൊടിപ്പിച്ചു. മുക്കിൻ തുമ്പ് ചുമ്മന്നു. "വീട്ടിലോട്ട് വരട്ടെ,,, അച്ഛനും, മോളെയും ഞാനിന്നു ശെരിയാക്കി എടുക്കുന്നുണ്ട് "അവൾ ദേഷ്യത്തോടെ പിറുപരുത് കൊണ്ട് ഫോൺ കട്ട്‌ ചെയ്തു.

പതിയെ അവളുടെ ദേഷ്യം മാറി ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു. ശ്രീയുടെയും, മാളുവിന്റെയും കാര്യം ഓർക്കുമ്പോൾ തന്നെ അവളുടെയുള്ളം സന്തോഷം കൊണ്ട് മതിമറന്നു. എത്രയൊക്കെ ദേഷ്യം പിടിച്ചാലും തന്റെ ദേഷ്യമൊക്കെ മാറ്റാൻ ശ്രീക്കും, മാളുവിനെയും കൊണ്ടേ സാധിക്കു.. "എന്താ മോളെ ഒറ്റക്കിരുന്നു ചിരിക്കൂന്നേ "അമ്മ അവളുടെ നേർക്ക് ചിരിയോടെ ചോദിച്ചപ്പോൾ അവൾ ചമ്മൽ മറച്ചുകൊണ്ട് പാത്രങ്ങൾ ഒതുക്കി വെക്കാൻ തുടങ്ങി. അമ്മ അവളുടെ ചെയ്തികൾ എല്ലാം വീക്ഷിച്ചു ഒരു ചെറുചിരിയോടെ കൈകൾ കുട്ടിപിടിച്ചു നിന്നു. സമയം പിന്നെയും നീങ്ങി. ഭൂമിയെങ്ങും ഇരുൾ പടരാൻ തുടങ്ങി.പുതിയ ഒരു നാളെക്കായി പക്ഷികൾ എല്ലാം അവരുടെ കൂടുകളിൽ ആണഞ്ഞു. ശ്രീയും, മോളുടെയും വരവിനായി അവൾ പരിഭ്രാന്തിയോടെ പടിപ്പുരയിൽ നിന്നു.ഇതുവരെയില്ലാത്ത പരിഭ്രമവും, ഉള്ള് ഭയവും അവളുടെ മനസ്സിൽ പൊതിഞ്ഞു. എന്തോ ഒരു ആപത്തു വരഞ്ഞിരിക്കുന്നത് പോലെ അവൾക്ക് തോന്നി. മനസ്സിനുള്ള എല്ലാ വ്യാകുലതകളെല്ലാം ഒരു വശത്തേക്ക് മാറ്റിവെച്ചു കൊണ്ട് അവൾ വീണ്ടും ശ്രീയെ കാൾ ചെയ്തു. പക്ഷേ മറുപ്പുറത്തു റെസ്പോൺസ് ഒന്നും ഇല്ലാത്തതിഞ്ഞാൽ അവളെ നിരാശപ്പെടുത്തി.കണ്ണിൽ നിന്നും അറിയാതെ നീർക്കണ്ണങ്ങൾ പുറത്തേക്ക് ചാടി.

അത് അമ്മ ശ്രദിച്ചപ്പോൾ അവളത് മറച്ചുപിടിച്ചു ചിരിക്കാൻ ശ്രമിച്ചു. "എന്തിനാ മോളെ ഇങ്ങനെ വിഷമിക്കുന്നെ.. അവനിങ്ങോട്ട് വരാം.. അവൻ വരുമ്പോ ഞാൻ രണ്ടു പറയുന്നുണ്ട്.. വീട്ടിലുള്ളവരെ പേടിപ്പിക്കാൻ ഇങ്ങനെ ഓരോ വട്ടുകളായിട്ട് നടക്കും.. മോൾ വിഷമിക്കാതിരി.." അമ്മ അവളുടെ നെറുകിൽ തലോടി ആശ്വസിപ്പിച്ചെങ്കിലും അവളുടെയുള്ളിലെ തീ അണ്ണഞ്ഞില്ല. എങ്ങെനെയെങ്കിലും അവരെ ഒന്നു കണ്ടാൽ മതിയെന്ന് അവൾ ആശിച്ചു. അത്രയും നേരം പ്രതീക്ഷയോടെ കാത്തിരുന്ന ആമിയുടെ കണ്ണുകളിൽ സന്തോഷം നിറച്ചുകൊണ്ട് ശ്രീയുടെ കാർ മുറ്റത്തേക്ക് എത്തി. പക്ഷേ കാറിൽ നിന്നും അനു മാത്രം ഇറങ്ങുന്നത് കണ്ടപ്പോൾ അവളുടെയുള്ളിൽ വീണ്ടും ആശങ്ക ജനിപ്പിച്ചു. അമ്മയും ഖ അതെ അവസ്ഥയിലായിരുന്നു. അനുവിന്റെ മുഖത്തെ ദയനീയ ഭാവം കണ്ടപ്പോൾ ആമിക്ക് എന്തോ പോലെ തോന്നി.അനു മുഖം താഴ്ത്തി അവരുടെ മുമ്പിൽ നിന്നു. കുറച്ചു നേരം അവരുടെയുള്ളിൽ നിശബ്ദത തളം കെട്ടിനിന്നു. ആമി ഒന്നു ദീർഘാമായി ശ്വസിച്ചുകൊണ്ട് അവന്റെയടുത്തേക്ക് നീങ്ങി.

"അനുവേട്ട മോളും, ശ്രീയേട്ടനും എവിടെയാ "വാക്കുകളിൽ ഒരു പതർച്ചയും കൂടാതെ അവൾ പറഞ്ഞൊപ്പിച്ചു. കണ്ണുകൾ നിറഞ്ഞു കാഴ്ച മങ്ങിയപ്പോൾ അവൾ അതിനെ വകവെക്കാതെ അവന്റെ മറുപടിക്കായി കാത്തുനിന്നു. അത് ആമി.. മോൾ ഉച്ച മുതൽ മിസ്സിംഗ്‌ ആണ്.. അവളെ അന്വേഷിച്ചു നടക്കുകയായിരിന്നു ഞങ്ങൾ ഇതുവരെ.. അനു ബാക്കി പൂർത്തിയാക്കുന്നതിന് മുൻപേ അവൻ അവളുടെ ഷർട്ടിന്റെ കോളറിൽ പിടിത്തമിട്ടു. "നിങ്ങൾ എന്തൊക്കെ അസംബന്ധം ആണ് പറയുന്നത്... ഇല്ല... എന്നെ പറ്റിക്കാൻ പറയുകയല്ലേ.. അവരോട് വേഗം വരാൻ പറയ്.. ഞാൻ വഴക്കൊന്നും പറയില്ല.. പ്ലീസ്.. ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല "അവൾ ആകുലത്തോടെ അനുവിനെ നോക്കിയപ്പോൾ നിസ്സഹായത്തോടെ തന്റെ മുഖത്തേക്ക് നോക്കുന്ന അണുവിനെയാണ് കണ്ടത്. അവൾ പതിയെ അവന്റെ കോളറിൽ നിന്നും കൈ മാറ്റികൊണ്ട് രണ്ടടി പുറകോട്ട് വെച്ചു. കണ്ണീർ തുള്ളികൾ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി..അമ്മയും അവളുടെ അവസ്ഥ കണ്ടിട്ട് കണ്ണീർ പൊഴിക്കുന്നുണ്ട്..

എല്ലാം നഷ്ടപ്പെട്ടവളെ പോലെ അവൾ നിലത്തേക്ക് ഉറന്നിരുന്നു.. കണ്ണുകൾ വീണ്ടും വീണ്ടും കണ്ണീർ പൊഴിച്ചുതുടങ്ങി..തലയാകെ വീട്ടിപോളിയുന്നത് പോലെ തോന്നിയപ്പോൾ അവൾ ഒരാശ്രയത്തിനായി അമ്മയെ തല ചെരിച്ചുനോക്കി. ആമി എന്തെങ്കിലും പറയുന്നതിന് മുൻപ് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.. പാതി മയക്കത്തിലും തന്റെ നേരെ വരുന്ന അനുവേട്ടനെയും,അമ്മയെയും അവൾ കണ്ടു. പതിയെ കണ്ണുകൾ അടഞ്ഞു.. ചുറ്റും ഇരുട്ട് വ്യാപിക്കാൻ തുടങ്ങി. മനസ്സിലപ്പോഴും ശ്രീയേട്ടനും മോളുടെയും പുഞ്ചിരിക്കുന്ന മുഖമായിരുന്നു. 🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞 ഐ സി യു വിന്റെ വിടവാതിലൂടെ ശ്രീ അവളെ നോക്കികാണുകയായിരിന്നു. അനു തനിക് ഫോൺ ചെയ്തപ്പോൾ പ്രാണൻ പോകുന്ന വേദനയായിരിന്നു. ഒരുഭാഗത്തു മോളെ കണ്ണത്തിഞ്ഞാലുള്ള ആകുലതയും, അതിനു പുറകെയുള്ള ഓട്ടവും മനസ്സിനെ തളർത്തി.. പിന്നെ ആമിയെ എങ്ങനെ ഫേസ് ചെയ്യുമെന്നുള്ള ഭയവും ഉണ്ടായിരിന്നു. എന്തായാലും മാളുവിനെയും കൊണ്ടേ ഇനി താൻ വീട്ടിലേക്ക് വരുകയുള്ളു എന്നുറപ്പിച്ചു കൊണ്ടാണ് അനുവിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. ചിലപ്പോൾ അവൻ പറഞ്ഞതിന്റെ ഷോക്ക് ആയിരക്കാം ഇതൊക്കെ.. അവൻ കണ്ണുകൾ കൂട്ടിയടച്ചുകൊണ്ട് ഡോറിൽ ചാരി നിന്നു.

അനു വന്നു തട്ടിയപ്പോഴാണ് അവൻ ചിന്തകളിൽ നിന്നും ഉണർന്നത്. ശ്രീ നോക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞു കവിഞ്ഞിരിക്കുന്നത് കണ്ടു. താൻ കാരണമാണ് ആമി ഈ ഒരു അവസ്ഥയിൽ എത്തിയതെന്ന് അവന്റെ മനസ്സിനെ വേട്ടയാടി. ശ്രീ പതിയെ അവന്റെ തോളിൽ തട്ടി കൊണ്ട് ചെയറിൽ കണ്ണീരോടെയിരിക്കുന്ന അമ്മയെ നോക്കി. അവൻ അനുവിന്റെ അരികിൽ നിന്നും മാറിക്കൊണ്ട് അമ്മയുടെയെടുത്തേക്ക് ഇരുന്നു. ഉള്ളിൽ ഒരു സങ്കടത്തിന്റെ തിരമാല അലയടിക്കുന്നുണ്ടെങ്കിലും അവൻ എല്ലാം ഉള്ളിൽ ഒതുക്കി പിടിച്ചുകൊണ്ട് അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നു. അവന്റെ മനസ്സ് വായിച്ചെന്ന പോലെ അമ്മ അവന്റെ തലമൂഡിയിലൂടെ പതിയെ തഴുകി.കണ്ണീരോടെ അതിലുപരി വാത്സല്യത്തോടെ അമ്മ അവന്റെ കണ്ണീരിനെ തുടച്ചുമാറ്റി. അമ്മയുടെ സ്നേഹചൂട് പതിഞ്ഞപ്പോൾ അവൻ ഒരാശ്വാസം ലഭിച്ചതുപോൽ മിഴികൾ അടച്ചു. നേഴ്സ് വന്നു തട്ടി ഉണ്ണർത്തിയപ്പോഴാണ് ശ്രീ കണ്ണുകൾ പതിയെ തുറന്നു.ഡോക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ അവൻ ഒരു ആശങ്കയോടെ അവരെ നോക്കി.

അമ്മയുടെ തൊളിലായി മയങ്ങുന്ന അനുവിനെ കണ്ടപ്പോൾ അവരെ ശല്യപെടുത്താതെ അവൻ നഴ്സിന്റെ പുറകെ നടന്നു. ഡോക്ടറിന്റെ മുൻപിൽ ഇരിക്കുമ്പോഴും ശ്രീയുടെ നെഞ്ച് പതിന്മടങ്ങ് വേഗത്തിൽ മിടിച്ചുകൊണ്ടിരിന്നു. അവൻ അതൊന്നും മുഖത്തു പ്രകടപ്പിക്കാതെ അവൻ ഡോക്ടറിന്റെ വാക്കുകൾക്കായി കാതോർത്തു. "നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്രനാളായി നിശബ്ദത ബേധിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൻ ഒരുവേള സംശയത്തോടെ ഡോക്ടറിനെ നോക്കി. "കുറച്ചു മാസങ്ങളായി.. എന്താ ഡോക്ടർ.. Is there any problem with her " അവന്റെ മറുപടി കേട്ടപ്പോൾ ഡോക്ടർ ഒരു പുഞ്ചിരിയോടെ അവൻ നേർക്ക് ഒരു ടെസ്റ്റ്‌ റിപ്പോർട്ട്‌ കൊടുത്തു വായിക്കാൻ പറഞ്ഞു. ടെസ്റ്റ്‌ റിപ്പോർട്ടിലെ ഒരു വാക്കുകളും കണ്ണിൽ ഉടക്കിയതും അവന്റെയുള്ളം ഒന്നു തണുത്തു. അവൻ വിശ്വാസം വരാതെ ഡോക്ടറിനെ നോക്കി. "രണ്ടാഴ്ചയോളം ഗ്രോത് ഉണ്ട് " ഡോക്ടറിന്റെ ഓരോ വാക്കുകളും അവന്റെയുള്ളിൽ ഒരു കുളിർമഴ പോലെയായി പെയ്തിറങ്ങി. പക്ഷേ അടുത്ത നിമിഷം അത് ദുഃഖത്തിന് വഴിമാറി........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story