ഇനിയെന്നും: ഭാഗം 33

iniyennum New

എഴുത്തുകാരി: അമ്മു

ഡോക്ടറിന്റെ മുൻപിൽ ഇരിക്കുമ്പോഴും ശ്രീയുടെ നെഞ്ച് പതിന്മടങ്ങ് വേഗത്തിൽ മിടിച്ചുകൊണ്ടിരിന്നു. അവൻ അതൊന്നും മുഖത്തു പ്രകടപ്പിക്കാതെ അവൻ ഡോക്ടറിന്റെ വാക്കുകൾക്കായി കാതോർത്തു. "നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്രനാളായി നിശബ്ദത ബേധിച്ചു കൊണ്ട് ചോദിച്ചപ്പോൾ അവൻ ഒരുവേള സംശയത്തോടെ ഡോക്ടറിനെ നോക്കി. "കുറച്ചു മാസങ്ങളായി.. എന്താ ഡോക്ടർ.. Is there any problem with her " അവന്റെ മറുപടി കേട്ടപ്പോൾ ഡോക്ടർ ഒരു പുഞ്ചിരിയോടെ അവൻ നേർക്ക് ഒരു ടെസ്റ്റ്‌ റിപ്പോർട്ട്‌ കൊടുത്തു വായിക്കാൻ പറഞ്ഞു. ടെസ്റ്റ്‌ റിപ്പോർട്ടിലെ ഒരു വാക്കുകളും കണ്ണിൽ ഉടക്കിയതും അവന്റെയുള്ളം ഒന്നു തണുത്തു. അവൻ വിശ്വാസം വരാതെ ഡോക്ടറിനെ നോക്കി. "രണ്ടാഴ്ചയോളം ഗ്രോത് ഉണ്ട് " ഡോക്ടറിന്റെ ഓരോ വാക്കുകളും അവന്റെയുള്ളിൽ ഒരു കുളിർമഴ പോലെ പെയ്തിറങ്ങി. പക്ഷേ അടുത്ത നിമിഷം അത് ദുഃഖത്തിന് വഴിമാറി. ഒരുപാട് സന്തോഷിക്കേണ്ട നിമിഷത്തിൽ പോലും അവൻ സന്തോഷിക്കാവുന്നില്ലെന്ന് ശ്രീ വേദനയോടെ ഓർത്തു.

മാളുവിന്റെ കാര്യം ഓർക്കുമ്പോൾ അവന്റെയുള് നീറുകയായിരുന്നു.അവൻ വിരലുകൾ കൊണ്ട് മുടി കോർത്തുപിടിച്ചു കുമ്പിട്ടിരിന്നു. ഡോക്ടർ അവന്റെ ഭാവമാറ്റങ്ങളൊക്കെ ശ്രദ്ധിക്കുകയായിരിന്നു. എന്തോ ഒരു പ്രശ്നം അവർക്ക് ഉണ്ടെന്ന് ഡോക്ടറിന് മനസിലായി. ഡോക്ടർ പതിയെ അവന്റെ കൈകളിൽ ചേർത്തുപിടിച്ചു കാര്യമെന്താന്നെന്ന് അന്വേഷിച്ചു. ഇപ്പൊ തന്റെ മനസ്സിൽ അലട്ടുന്ന പ്രശ്നം ഒരാളോടെങ്കിലും പറയണമെന്ന് അവൻ അഗ്രിഹിച്ചു. ഇന്നലെ നടന്നത് മുതലുള്ള കാര്യങ്ങളും, മാളൂട്ടിയെ കാണാതായതും അവൻ വിവരിച്ചപ്പോൾ ആ കണ്ണുകൾ നിറയുന്നത് ഡോക്ടർ ശ്രദ്ധിച്ചു.എല്ലാം പറഞ്ഞു കഴിഞ്ഞതും അവൻ കിതക്കുണ്ടായിരിന്നു. ഡോക്ടർ ശ്രീക്കു നേരെ ഒരു ഗ്ലാസ് വെള്ളം കൊടുത്തപ്പോൾ അവൻ അത് ആർത്തിയോടെ കുടിച്ചു ഡോക്ടറിനെ നോക്കി. "സീ ശ്രീനാഥ് ,,, ഇപ്പൊ നിങ്ങൾ ഏത് അവസ്ഥയിലാണ് പോയിക്കൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസിലാക്കാൻ കഴിയും. പക്ഷേ ഇപ്പൊ നിങ്ങൾ തളർന്നാൽ അഭിരാമിയുടെ കാര്യം കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങുന്നുള്ളു .. ഇപ്പൊ ഈ സമയത്ത് കൂടുതൽ സ്ട്രെസ് കൊടുത്താൽ അത് കുഞ്ഞിനെ ബാധിക്കും.. ഞാൻ പറഞ്ഞത് മനസിലാകുണ്ടല്ലോ.." ഡോക്ടർ അവന്റെ നേർക്ക് നിർദേശം വെച്ചപ്പോൾ അവൻ ശെരിയെന്ന രീതിയിൽ തലയാട്ടി.

പിന്നെ കുറച്ചു നേരവും കൂടി ഡോക്ടറിന്റെ അടുത്ത് നിന്നും സംസാരിച്ചിട്ട് അവൻ തിരിച്ചു അമ്മയുടെയും, അനുവിന്റെയും അടുത്തേക്ക് പോയി. "എന്താ മോനെ,,, ഡോക്ടർ പറഞ്ഞത് "അമ്മ വ്യാകുലപ്പെട്ട് ശ്രീയുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ ചോദിച്ചു. അനുവിന്റെ മുഖത്തു നോക്കിയപ്പോൾ അവനും ശ്രീയുടെ വാക്കുകൾ കേൾക്കാനായി കാതോര്തിരിക്കുകയായിരിന്നു. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ എല്ലാം അവരുടേയടുത് പറയുമ്പോൾ അമ്മയുടെയും, അനുവിന്റെയും സന്തോഷം കൊണ്ട് കണ്ണുകൾ ഇറനണിന്നു. പക്ഷേ ആ സന്തോഷത്തിന് നിമിഷനേരം മാത്രമേ ആയുസ്ണ്ടായുള്ളു. അവരുടെ മുഖത്തെ മ്ലാനത കണ്ടപ്പോൾ അവന് രണ്ടുപേരുടെയും കൈകൾ കൂട്ടിപിടിച്ചു. "ഇപ്പോൾ എന്റെ മാളൂട്ടി മാത്രമേ എന്റെ അടുത്തില്ലാതുള്ളു.. ഇനി ഒരുപക്ഷെ എന്റെ ആമിയും കൂടി നഷ്ടപ്പെട്ടാൽ അത് എനിക്ക് സഹിക്കാൻ കഴിയില്ല " പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും നീര്തുള്ളികൾ പൊടിഞ്ഞു തുടങ്ങി. അവൻ മുഖം ഒന്നു വെട്ടിപിടിച്ചുകൊണ്ട് കണ്ണീർ തുള്ളികളെ ഒരു കൈ കൊണ്ട് ഒപ്പിയെടുത്തു. ഒരു ചെറു ചിരിയോടെ അവരെ നോക്കി.ഹൃദയും നുറുങ്ങുന്ന വേദനയിലും അവൻ ചിരിക്കാൻ പാടുപെട്ടു. 🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞

ആഴമേറിയ താമര കുളത്തിന്റെ പടവിൽ നിൽക്കുകയിരിന്നു ആമിയും, മാളുവും.ശാന്തമായ നിൽക്കുന്ന കുളം കണ്ടതും മാളുവിന്റെ കണ്ണുകളിൽ സന്തോഷത്തോടെ അലതല്ലി. വിടർന്നു നിൽക്കുന്ന താമര കണ്ടതും അവൾത് പറിക്കുവാൻ ആഗ്രഹിച്ചു..മാളു ആമിയുടെ കൈ വിടുവിപ്പിച്ചു കുളത്തിലേക്ക് ഇറങ്ങാൻ നോക്കി.. ആമി എത്ര പറഞ്ഞുനോക്കിയിട്ടും, പിടിച്ചുവെക്കാൻ നോക്കിയെങ്കിലും അവളത് ശ്രദ്ധിക്കാതെ വിടർന്നു നിൽക്കുന്ന താമരയിലേക്ക് നോക്കി കുളത്തിൽ ഇറങ്ങി. ആമി അവളുടെ പുറകെ ചെന്നെങ്കിലും അവൾ കുളത്തിൽ ഇറങ്ങിയിരിന്നു. കുറച്ചു ദൂരം നീങ്ങിയപ്പോൾ മാളു "മ്മേ "എന്നു വിളിച്ചുകൊണ്ട് ഉയർന്നു താണു.. അവൾ വ്യഗ്രതയോടെ കുളത്തിൽ ഇറങ്ങിയപ്പോഴേക്കും മാളു അഴമേറിയ കയത്തിലേക്ക് താണു പോകുന്നതാണ് കണ്ടത്. ഒരു പൊട്ടികരച്ചിലോടെ അവൾ പടവിൽ എല്ലാം തകർന്നവളെ പോലെയിരുന്നു. "മാളു " ഞെട്ടലോടെ അവൾ കണ്ണുകൾ വല്ലിച്ചുതുറന്നു. കണ്ണ് തുറന്ന് എല്ലായിടയും ശ്രദ്ധിക്കാൻ നോക്കിയപ്പോളാണ് അവൾ ചുറ്റും ഒന്നു ശ്രദ്ധിച്ചത്. കുറച്ചു നേരത്തെ ബോധത്തിനോടുവിലാണ് അവൾക്കത് വീടല്ല എന്നു മനസിലായത്. അവൾ കൈകൾ നെറ്റിയിൽ വെച്ചുകൊണ്ട് കഴിഞ്ഞ പോയ കാര്യങ്ങളെ കുറിച്ചു ഓർമിക്കുകയായിരിന്നു.

കുറച്ചു ദിവസങ്ങളായി വല്ലാത്തൊരു ഷീണവും, എല്ലാത്തിനും ഒരു വിരസതയും അവളെയാകെ തളർത്തി. എന്ത് കഴിച്ചാലും അപ്പോൾ ഛർദിക്കാൻ വരുന്ന അവസ്ഥ.. ആദ്യമൊക്കെ ഇത് സാദാരണമെന്നാണ് വിചാരിച്ചത്. പക്ഷേ വീണ്ടും അത് തന്നെ തുടർന്നപ്പോൾ ഒരു സംശയത്തോടെ ഞാൻ ഒരു പ്രെഗ്നൻസി കിറ്റ് വാങ്ങിച്ചു. രണ്ടു പിങ്ക് വരകൾ തെളിഞ്ഞു കണ്ടതും അറിയാതെ കൈകൾ വയറിലേക്ക് നീണ്ടു. സന്തോഷമാണോ, സങ്കടമാന്നോ എന്നു പറയാൻ പറ്റാത്ത അവസ്ഥ.. കണ്ണുകളിൽ നിന്നും ഒരു ആനന്ദാശ്രു കവിളിലൂടെ ഒലിച്ചിറങ്ങി. ശ്രീയേട്ടനോടും, മാളുവിനോടും ഇതെങ്ങെനെ പറയുമെന്ന് അവൾ നന്നേ ഭയപ്പെട്ടു.ഇതുവരെ ഒന്നും താൻ മറച്ചുവെച്ചിരുന്നില്ല. പക്ഷേ ഇനിയും ഇത് നീണ്ടു പോയാൽ തനിക്ക് തന്റെ കുടുംബത്തെ നഷ്ടമാകുമോ എന്നവള്ളിൽ ആശങ്ക ജനപ്പിച്ചു. അതുകൊണ്ട് തന്നെയാണ് ശ്രീയേട്ടനും, മോളും വരുമ്പോൾ അവർക്ക് മുൻപിൽ തന്റെ മനസ്സ് തുറക്കാമെന്ന് വിചാരിച്ചത്. പക്ഷേ ഇന്നലെ അനു പറഞ്ഞ വാക്കുകൾ അവളുടെ കണ്ണുകളെ ഇറന്നണിയിച്ചു.വീണ്ടും വീണ്ടും ആ വാക്കുകൾ തന്റെ കാതുകളിൽ അലയടിച്ചപ്പോൾ അവൾ ചെവി പൊത്തിപിടിച്ചു ഉറക്കെ കരഞ്ഞു. മാളുവിന്റെ മുഖം ഓർക്കും തോറും അവളുടെയുള്ളിൽ വേദന ചാലിട്ടോഴുകി..

പാറിപറന്ന മുടിയിഴകൾ വലിച്ചു പറിച്ചുകൊണ്ട് അവൾ ഉറക്കെ അലറി. ശബ്ദം കേട്ടു ഐ സി യുവിന്റെ വാതിൽ തുറന്ന് വന്ന ഡോക്ടറും, നഴ്സും കാണുന്നത് ഭ്രാന്തിയെ പോലെ പാറിപറന്ന മുടിയിഴകളുമായി നിൽക്കുന്ന ആമിയെയാണ്.. അവൾ ക്യാനുല പറിച്ചു ഓടാൻ തുടങ്ങിയപ്പോഴേക്കും നഴ്സും,ഡോക്ടർസും അവളെ തടഞ്ഞു വെച്ചു. അവൾ കുറെ കുതറി നോക്കിയെങ്കിലും ആ പിടിയിൽ നിന്നും അവൾക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. "വിട്.. എന്നെ വിട് എനിക്കെന്റെ മാളൂട്ടിയടുത് പോണം.. അവൾ എന്നെ കാണാതെ വിഷമിച്ചിരിക്കുവാ..ഞാൻ വാരി കൊടുത്താലേ അവൾ വല്ലതും കഴിക്കുകയുള്ളു " അവൾ കുഞ്ഞങ്ങളെ പോലെ ഡോക്ടറിന്റെ കൈകൾ വിടുവിക്കാൻ ശ്രമിച്ചു. ഡോക്ടർക്ക് അവളുടെ മുഖം കാണുമ്പോഴേ വല്ലാത്ത വാത്സല്യം തോന്നി. ബലമായി പിടിച്ചു വെച്ചിരിക്കുന്ന കൈകൾ വിടുവിച്ചപ്പോൾ അവൾ വേദന ക്കൊണ്ട് ആ കൈകളെ നോക്കി. ഐ സി യുവിലെ ബഹളം കേട്ട് വന്ന ശ്രീ കാണുന്നത് പുറത്തേക്ക് ഓടാൻ നിൽക്കുന്ന ആമിയെയാണ്. അവളുടെ മുഖം കാണുമ്പോഴേ അവന്റെയുള്ളിലെ വേദന പതിഞ്മടങ്ങു വേഗത്തിൽ വർധിച്ചു. ഇങ്ങനെയൊരു അവസ്ഥയിൽ അവളെ എത്തിച്ചതിൽ അവൻ വല്ലാത്ത കുറ്റബോധം തോന്നി.

അവൻ ആരെയും വക വെക്കാതെ ഓരോ ചുവടും മുന്നോട്ട് എടുത്തു വെച്ചു. പെട്ടെന്ന് ശ്രീയെ തന്റെ അടുത്തു കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ നീർത്തിള്ളക്കം ഉണ്ടായി. അവൾ തനിക് തടസ്സമായി നിന്നിരുന്ന കൈകളെ കുടഞ്ഞെറിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു. നെഞ്ചിൽ നനവ് തോന്നിത്തുടങ്ങിയപ്പോഴാണ് അവൾ കരയുന്നതന്നെന്ന് മനസിലായത്. അവന്റെ നെഞ്ചിൽ തലചായ്ക്കുമ്പോൾ വല്ലാത്തൊരു സുരക്ഷിത്വതം അറിയുന്നുണ്ടായിരിന്നു. അവൾ തന്റെ സങ്കടങ്ങൾ എല്ലാം ശ്രീയുടെ നെഞ്ചിൽ പെയ്തു തീർത്തു. ശ്രീക്കും അവളുടെ അവസ്ഥ കണ്ടു സങ്കടം വന്നെങ്കിലും അവൻ അത് പുറത്തു കാണിക്കാതെ അവളുടെ മുടിയിൽ തലോടി കൊണ്ടിരിന്നു. കുറെ നേരത്തെ കരച്ചിലിനോടുവിൽ നേർത്ത ഒരാശ്വാസം കിട്ടിയപ്പോൾ അവളുടെ കരച്ചിലോന്നടങ്ങി. "ശ്രീയേട്ടാ നമ്മുടെ മോൾ... അവൾക്ക് എന്തോ അപകടം.. ഞാൻ സ്വപ്നം..." വാക്കുകൾ പൂർത്തിയാവാൻ കഴിയാതെ അവളിരിന്നു വിതുമ്പുന്നത് കണ്ടപ്പോൾ അവൻ അവളെ വീണ്ടും ചേർത്തുപിടിച്ചു. നെറ്റിയിൽ ഒരു ചൂടുചുംബനം നൽകി. കൂടേ നിന്നവരുടെ കണ്ണുകൾ പോലും ഒരു നിമിഷം ഇറൻ ആണിഞ്ഞു. കുറച്ചു സമയം ആമിക്കും, ശ്രീക്കും വേണ്ടി അവരെല്ലാം അവിടെ നിന്നും പോയി.

"ഏയ്യ് ഒന്നുമില്ലടാ..നീ എന്തോ ഒരു സ്വപ്നം കണ്ടതാ.. നമ്മുടെ മോൾക്ക് ഒന്നും സംഭവച്ചിട്ടില്ല.. സംഭവിക്കാൻ ഞാൻ അനുവദിക്കില്ല.. അവൾ വരും.. ഞാൻ തന്നെ നിന്റെ മുമ്പിൽ നിർത്തി തരും.. പിന്നെ അവൾക്ക് കൂടേ കളിക്കാനായി ഒരു കുഞ്ഞുവാവയും കൂടി വരാൻ പോകുന്നു എന്നു പറയും.. അവൾക്ക് എന്ത് സന്തോഷമായിരിക്കുമെന്നോ ഇത് കേൾക്കുമ്പോൾ.." ഒരു ചെറുചിരിയോടെ ശ്രീയത് പറയുമ്പോഴും അവന്റെയുള് വേദനയായിരിക്കുന്നു. ഹൃദയത്തിൽ ആരോ തുടർച്ചയായി കത്തിവച്ചു കുത്തിയിറക്കുന്ന വേദന.. ആ വേദനയുടെ ഇടയിലും അവൻ മുഖത്തു ഒരു പുഞ്ചിരി ഫിറ്റ്‌ ചെയ്തു അവളുടെ മുൻപിൽ അഭിനയിച്ചു. പക്ഷേ ആമി അവന്റെ മുഖത്തു നോക്കാതെ കുറച്ചു പിനിലേക്കായി നീങ്ങി. "ശ്രീയേട്ടൻ എങ്ങെനെയാ ഈ ഒരു സമയത്തു പോലും ഇങ്ങനെയൊക്കെ പറയാൻ തോന്നുവേ.. പുതിയ ഒരു കുഞ്ഞ് വരുന്നത് കൊണ്ടാണോ.. എന്നാൽ കേട്ടോ മാളൂട്ടിയേക്കാൾ വലുതല്ല എനിക്കൊന്നും.. ഇനി അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഈ ആമിയെ ആരും കാണില്ല.."പറഞ്ഞു കഴിഞ്ഞതും അവൾ നന്നായി കിതക്കുന്നുണ്ടായിരിന്നു. എന്തിനോ വേണ്ടി പുറത്തേക്ക് ചാടാൻ നിൽക്കുന്ന കണ്ണീർ തുള്ളികളെ അവൾ അവഗണിച്ചു. മരവിച്ച മനസ്സുമായി അവൾ താഴേക്ക് ഇരുന്നു.

കൽമുട്ടിനു മീതെ തല ചായ്ച്ചു അവൾ കിടന്നു. ശ്രീ അവളെ വേദനയോടെ നോക്കിയെങ്കിലും ആമി അവന്റെയൊരു നോട്ടം പോലെ വകവെക്കാതെ ദൂരെയെങ്ങോ നോക്കിയിരുന്നു. ശ്രീ അവളുടെ അടുത്തിരിന്നു കൊണ്ട് അവളുടെ തലമുടിയിൽ തൊടുവാൻ നോക്കിയെങ്കിലും അവൾ ആ കൈകൾ തട്ടിയെറിഞ്ഞു. "സോറി,, മോളെ നിന്നെ എനിക്ക് നഷ്ടപ്പെടുമെന്ന് വിചാരിച്ചതുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംസാരിക്കേണ്ടി വന്നത്.. പക്ഷേ അത് നിന്നായിത്രയും വിഷമപ്പിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..നമ്മുടെ മോളെ എത്രയും പെട്ടെന്ന് ഞാൻ കണ്ടത്തിയിരിക്കും.. ഇതെന്റെ വാക്കാണ് " അവൻ ആമിയുടെ തലയിലൂടെ വിരലുകൾ ഓടിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി. ശ്രീ അവിടെ നിന്നും ഇറങ്ങി പോകുന്നത് അവൾ വേദനയോടെ നോക്കി കണ്ടു. ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story