ഇനിയെന്നും: ഭാഗം 34

iniyennum New

എഴുത്തുകാരി: അമ്മു

പതിവ് പോലെ ഓരോ ഡ്രസ്സ്‌ മെറ്റീരിയൽസും കസ്റ്റമേഴ്സിന് മുൻപിൽ കാണിച്ചു കൊടുക്കുകയായിരിന്നു ഇന്ദു.. ഈ ജോലിയിൽ കേറിയിട്ട് ഇപ്പൊ മൂന്നു മാസമായി.. എങ്കിൽ പോലും പഴയതൊക്കെ മറക്കാൻ തന്നെ കൊണ്ട് സാധിച്ചിട്ടില്ല എന്നവൾ ഓർത്തു പോയി.. പ്രിയയുടെ സൗഹ്രദം അവൾക്ക് ഏറെ ആശ്വാസമായെങ്കിലും മാളുവിന്റെ കാര്യം ഓർക്കുമ്പോൾ അവളുടെയുളം നീറും.. അകലെയെങ്കിലും തന്റെ മകളെ ഒരു നോക്ക് കാണാൻ ആഗ്രഹച്ചെങ്കിലും അവൾക്കതിന് സാധിച്ചില്ല.. അവൾ പോകുന്ന പ്ലേ സ്കൂളിൽ പോയി നോക്കിയെങ്കിലും നിരാശ മാത്രമായിരുന്നു. ചിലപ്പോ താൻ ഇതിനൊക്കെ അർഹയന്നെന്ന് തോന്നിപോവും.. സ്വന്തം സുഖത്തിന് വേണ്ടി താലി കെട്ടിയ പുരുഷനെയും, നൊന്തു പ്രസവിച്ച കുഞ്ഞിനേയും ഉപേക്ഷിച്ചു കടന്നു കളഞ്ഞ ഒരമ്മ.. അമ്മയെന്ന പദത്തിന് പോലും അർഹയല്ലെന്ന് തോന്നിപോയ ഒരുനിമിഷം അവളുടെ കണ്ണുകൾ ഇറൻ അണിഞ്ഞു. പ്രിയ അവളുടെ കൈയിൽ ഒന്ന് തട്ടിയപ്പോഴാണ് അവൾ ബോധത്തിലേക്ക് വന്നത്. മെല്ലെ തലചാരിച്ചു അവളുടെ മുഖത്തു നോക്കിയപ്പോൾ കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്.. അവൾക്ക് നേരെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചപ്പോൾ അവളൊന്നു കൂർപ്പിച്ചു നോക്കി.

പതിയെ കണ്ണുകൾ ക്യാഷ് കൌണ്ടറിലേക്ക് പാഞ്ഞപ്പോൾ അവിടം അലക്സ്‌ ഇരുന്ന സ്ഥാനത് മറ്റൊരാൾ ഇരിക്കുന്നു.. അലെക്സിന്റെ കാര്യം ഓർക്കുമ്പോൾ അവളുടെ ഉള്ളിൽ മഞ്ഞു വീഴുന്ന സുഖം പോലെ തോന്നി. ആദ്യമൊക്കെ അലക്സായിന്റെയുള്ളിലെ പ്രണയം കണ്ടപ്പോൾ നിരസിക്കന്നെ എനിക്ക് മാർഗം ഉണ്ടായുള്ളൂ.. പിന്നെ പ്രിയയുടെ ചേട്ടനാണ് അലക്സാന്ന് അറിഞ്ഞപ്പോൾ ഒരു ചെറിയ ദേഷ്യം പ്രിയയോട് തോന്നി. കുട്ടികാരിയായി കൂടേ കൂട്ടിയിട്ടും ഈ ഒരു കാര്യം പറയാത്തതിൽ അവൾക്ക് നേരിയ അമർഷം തോന്നി. അവസാനം അലക്സ്‌ തന്നെ കാണാൻ വന്നപ്പോൾ ഇനി ഒരു ശല്യമായി തന്റെ പിറകെ വരരുതെന്നും അറത്തു മുറിച്ചു പറഞ്ഞു. അത്രയും പറയേണ്ടയെന്ന് അലെക്സിന്റെ മുഖം കണ്ടപ്പോൾ അവൾക്ക് മനസിലായി. ഉള്ളിൽ ഒരായിരം അമ്പുകൾ കുത്തിയറക്കുന്ന വേദനയിലും അലെക്സിന്റെ മുൻപിൽ കരയാതിരിക്കാനായി അവൾ കിണ്ണഞ്ഞു പരിശ്രമിച്ചു. പിന്നെ ഒരിക്കൽ പോലും അലക്സ്നെ ഇവിടെ ആരും കണ്ടിട്ടില്ല. പ്രിയയോട് ചോദിക്കണമെന്നുണ്ടെങ്കിലും അവൾ ആ ശ്രമം നിരസിച്ചു. എവിടെ അന്നെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ എന്നവൾ ആത്മാർഥമായി ആഗ്രഹിച്ചു. ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴാണ് എം. ഡി തന്നെ വിളിക്കുണ്ടെന്ന് സിമി ചേച്ചി വന്നു പറഞ്ഞത്.

സാധരണ വർക്ക്‌ ഉള്ള സമയത്ത് എം ഡി ആരെയും തന്റെ കാബിനിൽ വിളിക്കാറില്ല എന്നവൾ ചിന്തിച്ചു. അവൾ സംശയത്തോടെ പ്രിയയെ ഒന്ന് നോക്കി കൊണ്ട് എം ഡിയുടെ കാബിനിലേക്ക് നടന്നു. പ്രിയയ്ക്ക് അവളുടെ പോക്ക് കണ്ടിട്ട് എന്തോ പോലെ തോന്നിയപ്പോൾ അവൾ ഫോൺ എടുത്തു അലക്സ്നു ഡയൽ ചെയ്തു. എം. ഡിയുടെ കാബിനിൽ അനുവാദം ചോദിച്ചുകൊണ്ട് അകത്തേക്ക് കേറിയപ്പോൾ അവർ തനിക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു.തിരിച്ചും അവർക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു..എം. ഡി ഒരു സ്ത്രീയാണ്..വർക്കേഴ്സിനോട് നല്ല പെരുമാറ്റവും.. കല്യാണം കഴിഞ്ഞിട്ടില്ല.. സ്വന്തം ജീവിതം അച്ഛനും,അമ്മയ്ക്കും കൂടെപ്പിറപ്പിനും വേണ്ടി ജീവിച്ചത് കൊണ്ട് സ്വന്തം കാര്യം നോക്കാൻ മറന്നുപോയി.. ഒടുവിൽ സ്വന്തം കൂടപ്പിറപ്പുകൾ വരെ അവരെ തഴഞ്ഞപ്പോൾ അവർ സ്വന്തമായി ബിസിനെസ്സ് ചെയ്ത ഇന്ന് കേരളം മൊത്തം അറിയപ്പെടുന്ന സംരംഭകയായി മാറി.. നാല്പതിൽ നിൽക്കുന്നവരാന്നെങ്കിലും ഒരു പ്രതേക ഐശ്വര്യം അവരുടെ മുഖത്തു ഉണ്ടായിരിന്നു.

പെട്ടെന്ന് എം. ഡി തന്റെ മുൻപിൽ നിൽക്കുന്നവരെ കണ്ടപ്പോൾ അവൾ ഒരു നിമിഷം കണ്ണുകൾ ചിമ്മിയടിച്ചു. ശ്രീയേട്ടൻ.. അവൾ ആ പേര് ഉരുവിട്ട് കൊണ്ട് അവന്റെ മുഖത്തു നോക്കി. എന്നാൽ ശ്രീയുടെ ദേഷ്യത്തോടെ ഉള്ള നോട്ടം കണ്ടപ്പോൾ പേടിയോടെ അവളുടെ മിഴികൾ താഴ്ന്നു. ശ്രീയെ കൂടാതെ അനുവും, ഉണ്ട്.. പിന്നെ പോലീസ് വേഷത്തിൽ നിൽക്കുന്നോരാളും.. അവൾ സംശയത്തോടെ നിക്കുന്നത് കൊണ്ടാവും പോലീസ് വേഷത്തിൽ വന്നായാൾ അവളുടെ മുൻപിൽ വന്നു നിന്നു. അവളെയൊന്നു നോക്കി കൊണ്ട് അയാൾ പറയാൻ ആരംഭിച്ചു. "ഇന്ദിര അല്ലെ "എസ്. ഐ ചോദിച്ചപ്പോൾ അവൾ അതെയെന്ന് തലയാട്ടി. "ഞങ്ങൾ ഇപ്പൊ വന്നിരിക്കുന്നത് ശ്രീനാദിന്റെയും, അഭിരാമിയുടെ മകൾ മാളവിക എന്നാ മാളു ഇന്നലെ മുതൽ മിസ്സിംഗ്‌ ആണ്.. ഇന്നലത്തെ അന്വേഷന്നതിനോടുവിലാണ് നിങ്ങൾ അവിടെ പോയതായി കണ്ടത്. പിന്നെ cctv ഫുടേജ് പരിശോദിച്ചപ്പോൾ ഞങ്ങൾക്ക് ചില സംശയങ്ങളുണ്ട്..Do you know something??? അവൾ ഇല്ലായെന്ന് തലയാട്ടി. പക്ഷേ എസ് ഐ യുടെ മുഖത്തെ ഭാവം കണ്ടപ്പോൾ അവൾക്ക് പേടി തോന്നി. അവൾ ഒരു ഭയപാടകലെ ഒരടി പിന്നോട്ട് വെച്ചു മാടത്തെ നോക്കിയപ്പോൾ അവരും തന്നെ നിസ്സഹായത്തോടെ നോക്കുന്നത് കണ്ടു.

ഇവിടെ താൻ എന്തോ തെറ്റുകറിയെന്ന് ചൂണ്ടികാണിക്കും പോലെയാണ് ഓരോരുത്തൊരുടെയും മുഖഭാവം.. തൊണ്ടയിൽ നിന്നും ഉമ്മിനീരിറക്കി കൊണ്ട് അവൾ മുൻപിലേക്ക് നോക്കി. "ഇനിയും കള്ളം പറയാൻ നോക്കേണ്ട നിങ്ങൾ,,, പല തവണ കുട്ടിയെ കാണാൻ നിങ്ങൾ പ്ലേ സ്കൂളിൽ പോയിട്ടുണ്ടെന്ന് ഞങ്ങൾക്ക് റിപ്പോർട്ട്‌ കിട്ടിയിട്ടുണ്ട്.. ഇനിയും സത്യം പറയാൻ നിങ്ങൾക്ക് ഉദ്ദേശമില്ലെങ്കിൽ ഞങ്ങളുടെ ചോദ്യത്തിന്റെ രീതി മാറും " എസ് ഐ തനിക് നേരെ ഒരു താക്കിതോടെ പറഞ്ഞപ്പോൾ അവൾ പറഞ്ഞതിൽ തന്നെ ഉറച്ചു നിന്നു. ചെവിക്കൽ പൊട്ടി പോകുന്ന വേദനയിലാണ് ശബ്ദം കേട്ടാണ് അനു മുനിലേക്ക് നോക്കുന്നത്. കണ്മുൻപിൽ ശ്രീ അവളെ പകയോടെ നോക്കുന്നത് കണ്ടപ്പോൾ അവൻ ശ്രീയെ തടയാൻ ശ്രമിച്ചെങ്കിലും അവൻ ആ കൈകൾ കുടഞ്ഞെറിഞ്ഞു. ശ്രീയുടെ ഒരൊറ്റ അടിയിൽ അവൾ തളർന്നു പോയിരിന്നു.. കവിളൊക്കെ വല്ലാതെ നീറി പുകയുന്നുണ്ട്.. കണ്മുൻപിലെ കാഴ്ച മങ്ങൽ ഏൽപ്പിച്ചു.. കവിളിനെ നന്നയപ്പിച്ചു കൊണ്ട് കണ്ണീർ തുള്ളികൾ ദാരയായി ഒഴുകി തുടങ്ങി. ശ്രീ അവളുടെ തോളിൽ ശക്തിയായി കുലുക്കി കൊണ്ട് വീണ്ടും അതെ ചോദ്യം ആവർത്തിച്ചപ്പോൾ നിസ്സഹായതോടെ നോക്കുവാൻ മാത്രമേ തനിക് കഴിഞ്ഞുള്ളു.

അവന്റെ കണ്ണുകളിൽ പഴയ സ്നേഹമോ, കുറുമ്പോ ആയിരുന്നില്ല..തന്നോടുള്ള വിദ്വേഷവും, വെറുപ്പും മാത്രമാണ് കാണാൻ കഴിഞ്ഞത്. "പറ,, എന്റെ മോളെ നീയെന്ത് ചെയ്തു "ശ്രീ അവളുടെ കഴുത്തിൽ അമർത്തി പിടിച്ചു ചോദിച്ചപ്പോൾ അവൾ ശ്വാസം കിട്ടാതെ ഒന്ന് പിടഞ്ഞു. ഇനിയും പിടിച്ചു നിർത്തിയില്ലെങ്കിൽ ശെരിയാവില്ല എന്നു തോന്നിയത് കാരണം അനു അവനെ പിടിച്ചു മാറ്റി. "മതിയട,,, ഇനിയും അവളെ തല്ലിയാൽ മരിച്ചു പോകും "അനു അവനെ പിടിച്ചുവെച്ചു കൊണ്ട് പറഞ്ഞു. "ചാവട്ടെ.. മറ്റുള്ളവർക്ക് ഭാരമായി കഴിയുന്നവളെ ഇനി എന്ത് ചെയ്യണം.. "ശ്രീ അറപ്പോടെ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു. ശ്രീയുടെ ഓരോ വാക്കുകൾ ചാട്ടുള്ളി പോലെയാണ് അവളുടെ കാതിൽ പതിഞ്ഞത്. അടിയുടെ വേദനയല്ല..പക്ഷേ ശ്രീയുടെ വാക്കുകളാണ് അവളുടെ ഹൃദയത്തെ നോവിച്ചത്. ഇത്രമേൽ സ്നേഹിച്ചിരുന്നവരെ ഇത്രമേൽ ദ്രോഹിക്കാൻ കഴിയുമോ എന്നവൾ ചിന്തിച്ചു. ശബ്ദം കേട്ട് കേബിന്റെ പുറത്തായി നിൽക്കുന്ന സ്റ്റാഫിസിനെ നോക്കിയപ്പോൾ അപമാനഭര്ത്താൽ അവളുടെ തല കുഞ്ഞിനു. എല്ലാരുടെയും കുറ്റപ്പെടുത്തുന്ന നോട്ടം അവളെ കൊല്ലാതെ കൊന്നു. അവൾ ആരെയും വകവെക്കാതെ അവിടെ നിന്നും ഇറങ്ങിയോടി.

ആരൊക്കെയോ തന്റെ പേര് എടുത്തു വിളിക്കുന്നത് പോലെ തോന്നിയപ്പോൾ അവൾ തിരിഞ്ഞു നോക്കാതെ മുന്നോട്ട് പാഞ്ഞു. ആരുടേയും മുഖത്തു നോക്കാൻ അവൾ ധൈര്യപ്പെട്ടിട്ടില്ല.. കണ്ണീർ കാഴ്ചയെ മൂടിയപ്പോൾ മുന്നിലേക്കുള്ള പാത അവക്തമായി വന്നു. കാല് തട്ടി വീഴാൻ പോയപ്പോൾ ആരയിലൂടെ പിടിച്ച കൈകളിൽ അവൾ ആശ്രയമേകി. ആ നെഞ്ചിൽ വീണു പൊട്ടികരയുമ്പോൾ ഇത്രയും നേരം താൻ അനുഭവിച്ച മാനസിക സംഘർഷങ്ങളിൽ നിന്നും ഒരു അയവു ലഭിച്ചത് പോലെ.. ഒന്നും തന്നോട് പറഞ്ഞില്ലെങ്കിലും അലക്സ്നു അവളുടെ അവസ്ഥ മനസിലാക്കാൻ കഴിയും.. പ്രിയയെ നോക്കിയപ്പോൾ അവളും കണ്ണീർ വാർക്കുന്നുണ്ട്.. മറ്റുള്ളവർ അവരെ അവജ്ഞയോടും, പുച്ഛത്തോടും നോക്കിയെങ്കിലും അലക്സ്‌ അതിലൊന്നും വക വെക്കാതെ അവളെയും ചേർത്തു പിടിച്ചു ഷോപ്പിൽ നിന്നറങ്ങി.. ഇനിയും ഒറ്റക്കാകില്ലെന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവളെ ഒന്നും കൂടി തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു അവിടെ നിന്നുമിറങ്ങി.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story