ഇനിയെന്നും: ഭാഗം 35

iniyennum New

എഴുത്തുകാരി: അമ്മു

തന്റെ നെഞ്ചിൽ ഒരു കുഞ്ഞിനെ പോലെ പറ്റിച്ചേർന്നു കിടക്കുന്ന ഇന്ദുവിനെ അവൻ ആരുമയോടെ നോക്കി.. ഈയൊരു നിമിഷം അവൻ ഏറെ ആഗ്രഹചിട്ടുണ്ടെങ്കിലും അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല... ഒരിക്കൽ ഒരുപാട് വേദനകൾ അനുഭവിച്ചവളാണ്.. പിന്നെയും പിന്നെയും വേദനകൾ മാത്രമാണല്ലോ അവൾക്ക് ജീവിതത്തിൽ ഉടനീളം എന്നവൻ ഓർത്തു. ശ്രീയും, അനുവും വേറെ തെള്ളിവുകൾ ഒന്നുമില്ലാത്തത് കൊണ്ട് അവിടെ നിന്നും ഇറങ്ങി. പോകുംമുമ്പ് ശ്രീയുടെ നോട്ടം ഇന്ദുവിലേക്ക് പതിഞ്ഞു.അലെക്സിന്റെ നെഞ്ചിൽ പറ്റിച്ചേർന്നിരിക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ അവൻ അറപ്പോടെ അതിലുപരി ദേഷ്യത്തോടെ മുഖം തിരിച്ചു.ശ്രീയുടെ കണ്ണിൽ നിന്നും മായുന്നത് വരെ അവൾ നോക്കിനിന്നു. കുറച്ചധികം നേരം കരഞ്ഞത് കൊണ്ട് അവൾക്ക് നേരിയ ഒരു ആശ്വാസം തോന്നി.. അവൾ തലയുയർത്തി നോക്കിയപ്പോൾ അലക്സ്‌ തന്റെ കണ്ണുകളിൽ ഉറ്റുനോക്കി.ഇപ്പൊ ആ കണ്ണുകളിൽ പ്രണയമല്ല തനിക് കാണാൻ കഴിയുന്നത്,,, മറിച് വാത്സല്യമാണ് കാണാൻ പറ്റുന്നത്. "നിനക്ക് എന്നും ഞാനുണ്ട് "എന്നവന്റെ നോട്ടത്തിലൂടെ പറയുന്നുണ്ട്. അവൾ അലെക്സിന്റെ നെഞ്ചിൽ നിന്നും അടർന്നു മാറിക്കൊണ്ട് മുന്നിലോടുന്ന വാഹങ്ങളിലേക്ക് കണ്ണുകൾ പായിച്ചു.

അലക്സ്‌ അപ്പോഴും അവളെ തന്നെ ശ്രദ്ധിക്കുകകയായിരിന്നു. എന്തോ അവൾക്ക് പറയാനുണ്ടെന്ന് അവളുടെ മുഖഭാവത്തിലൂടെ കാണാൻ കഴിഞ്ഞു. മാളു,,, മാളുവിനെ കാണാനില്ല??? നീണ്ട നേരത്തെ മൗനത്തിനു ശേഷം അവൾ സംസാരിച്ചു തുടങ്ങി. അലക്സ് എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നും പറയാതെ അവളുടെ കാര്യങ്ങളറിയാനായി കാതോര്തിരുന്നു. "ശ്രീയേട്ടൻ വിചാരിച്ചിരിക്കുന്നത് ഞാനാ മോളെ തട്ടിക്കൊണ്ടുപോയതെന്ന്..അലക്സിൻ തോന്നുന്നുണ്ടോ ഞാൻ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് " അവൾ ദയനീയമായി അവന്റെ മുഖത്തു നോക്കി പറഞ്ഞപ്പോൾ അവൻ ഇല്ലായെന്ന് തലയാട്ടി. "ശ്രീക്കു എന്തെങ്കിലും ഒരു സംശയം തോന്നിയതായിരിക്കാം... മാളുവിനെ നമ്മുക്ക് കണ്ടുപിടിക്കാം "അലക്സ്‌ ഇന്ദുവിനെ ആശ്വാസപ്പിക്കാൻ വേണ്ടി പറയുന്നുണ്ടെങ്കിലും അവൾ അവനിൽ നിന്നൊരു അകലം പാലിച്ചു ദൂരേക്കു നോക്കിയിരുന്നു. "ശ്രീയേട്ടനോ, അലെക്സിനോ ഒരിക്കൽ പോലും അവളെ കണ്ടത്താൻ കഴിയില്ല.. ഇനിയിപ്പോ കണ്ടത്തിയാൽ തന്നെ അത് മാളുവിന്റെ ജീവനെ തന്നെ ഭീഷണിയായിരിക്കും "അവൾ ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞപ്പോൾ അലക്സ്‌ ഒരു സംശയത്തോടെ അവളെ നോക്കി. "അപ്പൊ മാളുവിന്റെ ഗാഥകാനെ നിനക്ക് അറിയുമോ "ശബ്ദത്തിലെ ഗൗരവം തിരിച്ചറിഞ്ഞ പോലെ അവൾ മുഖം ഉയർത്തി അലക്സ്നെ നോക്കി.

"ഋഷി " അലക്സ്‌ ഞെട്ടികൊണ്ട് അവളെ നോക്കി. ഋഷി... ഇന്ദുവിന്റെ കഥയിലൂടെ കേട്ട കഥാപാത്രം.. അവളുടെ ജീവിതവും, പ്രണയവും, സ്വപ്നം തകർത്തെറിഞ്ഞ വ്യക്തി.. പക്ഷേ ഋഷി എന്തിനാണ് മാളുവിനെ കൊണ്ടുപോയതെന്ന് അവൻ മനസിലായില്ല... അവൻ ഇന്ദു പറയുന്നതിനായി കാതോർത്തു നിന്നു. "ശ്രീയേട്ടനുമായി പിരിഞ്ഞ ശേഷം മോളെയും, ശ്രീയേട്ടനെയും കുറിച് ആലോചിക്കാത്ത ദിവസങ്ങൾ എനിക്ക് ഉണ്ടായിരുന്നില്ല.. മോളെ എങ്കിലും എനിക്ക് കാണണം എന്നുണ്ടായിരിന്നു.. കഴുത്തിൽ താലി കെട്ടിയിട്ടുണ്ടെങ്കിലും ശ്രീയേട്ടനെ ഞാൻ ഒരിക്കലും എന്റെ ഭർത്താവായി കണ്ടിട്ടില്ല... ശ്രീയേട്ടൻ എപ്പോഴും എന്റെ നല്ലൊരു ഫ്രണ്ട് മാത്രമായിരുന്നു.. അതിനപ്പുറം എനിക്ക് ശ്രീയേട്ടനോട് ഒരു വികാരവും തോന്നില്ല.. ആദ്യമായി എന്നിൽ പ്രണയം എന്ന വികാരം പൊട്ടിമുള്ളച്ചത് ഋഷിയെ കണ്ടപ്പോഴായിരിന്നു..ശ്രീയേട്ടനുമായി ജീവിക്കുമ്പോഴും, മനസ്സ് അപ്പോഴും ഋഷിയുടെ അടുത്തായിരുന്നു. പക്ഷേ ഋഷി എന്നെ വീണ്ടും ചതിക്കുകയാന്നെന്ന് അറിഞ്ഞപ്പോൾ അവിടെ നിന്നും ഓടിപ്പോരന് ഒരുങ്ങിയതായിരിന്നു.പക്ഷേ അവിടെയും ഞാൻ തോറ്റു... ഒരു പ്രാവിശ്യം ശ്രീയേട്ടൻ എന്നെ കാണാൻ വേണ്ടി വന്നപ്പോൾ ആ കാലിൽ വീണു മാപ്പ് പറഞ്ഞു ഇവിടെ നിന്നും എങ്ങെനെയെങ്കിലും രക്ഷപെടണമെന്ന് ഒരുങ്ങിയതാ..

പക്ഷേ എന്റെ നാവിൽ നിന്നും അരുതാത്തത് എന്തെങ്കിലും വീണിട്ടുണ്ടെങ്കിൽ അവർ എന്റെ മോളെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ എനിക്ക് വേറെ നിവർത്തിയില്ലായിരുന്നു... ആ സാഹചര്യത്തിൽ എനിക്ക് അവന്റെ വാക്കുകൾ അനുസരിക്കാനെ നിവർത്തിയുണ്ടായുള്ളു.. അത്രയും പറഞ്ഞുകൊണ്ട് ️മുഖം പോത്തി കരയുന്ന ഇന്ദുവിനെ അവൻ താഴ്മയോടെ നോക്കി. ഇന്ദു പതിയെ കണ്ണുകൾ തുടച്ചു കൊണ്ട് അലെക്സിന്റെ നേർക്ക് തിരിഞ്ഞു. "എനിക്ക് ഉറപ്പാണ് ഇതിനെല്ലാം പിന്നിൽ ഋഷിയാണ്..ഇനി അവൻ വല്ലതും അന്നെങ്കിൽ അവനെ ഞാൻ വെച്ചേക്കില്ല..." അവൾ നിശ്ചയഡാർട്യത്തോടെ പറഞ്ഞുനിർത്തിയപ്പോൾ അലക്സ്‌ അവളുടെ കൈകളിൽ പിടിത്തമിട്ടു. "തന്റെ തീരുമാനം എന്ത് തന്നെയായാലും ശെരി ഇനി തന്റെ ഒപ്പം ഞാനുമുണ്ടാവും.. മാളുവിനെ നമ്മൾ കണ്ടുപിടിക്കും " അലക്സ്‌ അവളെ പ്രണയത്തോടെ നോക്കി കൊണ്ട് പറഞ്ഞപ്പോൾ അവൾ അവന്റെ കൈകൾ തട്ടി മാറ്റി. "അലക്സ്‌,,, ഇത് ശെരിയല്ല എനിക്ക് ഒരിക്കലും ഇനിയൊരളേ സ്നേഹിക്കാൻ കഴിയില്ല.. ഒരിക്കൽ പ്രണയമെന്ന പേരിൽ മുറിവേറ്റ മനസ്സുമായി ജീവിക്കുന്നവൾ,സ്നേഹത്തോടെ നോക്കിയവർ ഇപ്പൊ വെറുപ്പോടെയാണ് എന്നെ നോക്കുന്നത്.. ഇനിയും എനിക്ക് വേറെ ഒരു പരീക്ഷണം പറ്റില്ല അലക്സ്‌..എന്നെയോർത്തു ജീവിതം പാഴാക്കരുത്.. അലക്സിൻ എന്നെക്കാൾ നല്ലൊരു പെൺകുട്ടിയെ കിട്ടും.. " ബാക്കി പറയാൻ പൂർത്തിയാവാതെ അലക്സ്‌ അവളെ കൈകൾ വെച്ചു തടഞ്ഞു.

"എനിക്ക് വിവാഹം ആലോചിക്കാൻ താൻ എന്താ വല്ല ബ്രോക്കറോ മറ്റുമാണോ, പിന്നെ എന്റെ ജീവിതം അത് എങ്ങെനെ ജീവിക്കണമെന്ന് എനിക്കറിയാം.. താൻ അതോർത്തു ടെൻഷൻ അടിക്കേണ്ട..". അവന്റെ ഗൗരവമേറിയ ശബ്ദം കാതിൽ പതിഞ്ഞോടെ അവൾ തലയും കുമ്പിട്ടു നിന്നു. ആദ്യമായിട്ടാണ് അലക്സ്നെ ഇങ്ങനെ ഒരു രൂപത്തിൽ കാണുന്നത്.ദേഷ്യംകൊണ്ട് ആ മുഖം ചുമ്മനിരിക്കുന്നത് അവൾ ഇടം കണ്ണാലെ കണ്ടു.. വീണ്ടും അലെക്സിന്റെ ശബ്ദം തന്റെ കാതിൽ പതിഞ്ഞപ്പോൾ അവനിനി എന്തായിരിക്കും പറയുമെന്ന ആകാംക്ഷയിൽ അവനെ ഉറ്റുനോക്കി. "തനിക്കവന് എവിടെയാ താമസിക്കുന്നതാറിയാമോ " ഇന്ദുവതിന് മറുപടിയായി തലകുലുക്കി. "ഞാനും വരാം തന്റെ ഒപ്പം.. അല്ലെങ്കിലും ഇവന്മാരെ പോലെയുള്ളവന്മാർക്ക് നാല് തല്ല് കിട്ടിയല്ലേ ശെരിയാവകയുള്ളു " അവൻ അതും പറഞ്ഞു കൊണ്ട് ഷർട്ടിന്റെ സ്ലീവ് മടക്കി വെച്ചു, മീശ പീരിച്ചുവെച്ചു കൊണ്ട് അവളെ നോക്കി.ഇന്ദു പരിഭ്രമത്തോടെ അവനെ നോക്കിയപ്പോൾ അലക്സ്‌ അവന്റെ നേരെ കണ്ണ് ചിമ്മി കാണിച്ചു. "പേടിക്കേണ്ട,, ഇതിന്റെ പേരിൽ മാളൂട്ടിക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല "അവളുടെ കണ്ണുകളിൽ നിന്നും തന്റെ നോട്ടം മാറ്റി കൊണ്ട് അവൻ തന്റെ ശകടത്തിൽ കേറി.ദൂരേക്ക് പോകുന്ന അലെക്സിന്റെ വണ്ടിയെ നോക്കികൊണ്ട് അവൾ സ്വയം ആത്മഗതിച്ചു. "അലക്സ്‌,,എനിക്ക് തന്നെ മനസിലാവുന്നില്ല.. തന്റെ പ്രണയത്തെയും..ഇനി ഒരു ജന്മം ഉണ്ടെങ്കിൽ എനിക്ക് അലെക്സിന്റെ മാത്രം പാതിയായി തീരണം "അവൾ നെഞ്ചിൽ കൈവെച്ചു നെടുവീർപ്പോടെ ഓർത്തു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story