ഇനിയെന്നും: ഭാഗം 36

iniyennum New

എഴുത്തുകാരി: അമ്മു

മാളുവിനെ തിരോധനാതോട് കൂടി ആമി പതിയെ തന്റെ മുറിയിൽ മാത്രം ഉൾവലിഞ്ഞു. കരയാൻ പോലും അവൾ മറന്നുപോയിരുന്നു. മാളുവിന്റെ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ചു അവൾ വായിൽ തോന്നുന്നത് പുലമ്പി കൊണ്ടിരിക്കും.. പഴയ അവളുടെ ഓജസ്സും, തേജസ്സും എങ്ങോ നഷ്ടപ്പെട്ടുപോയി. ശ്രീക്കും, അമ്മയ്ക്കും അവളുടെ അവസ്ഥയോർത്തു വിഷമം ഉണ്ടെങ്കിലും അവർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നു. ആമിയുടെയും, മോളുടെയും സ്നേഹത്തിന്റെ തീവ്രത അവൻ എപ്പോഴും കാണുന്നതിന്നാൽ അവനും അവളുടെ അവസ്ഥയോർത്തു നിസ്സഹായതയോടെ നോക്കുവാനേ കഴിഞ്ഞുള്ളു.. "മോളെ നീയെവിടെയ.. എന്തിനാ ഈ അമ്മയെ ഇങ്ങനെ വിഷമിപ്പിക്കുന്നെ.. മോൾക്ക് കളിക്കാൻ കൂട്ടയിട്ട് പുതിയ ഒരാളും കൂടി വരുന്നുണ്ട്.. വേഗം വാ കണ്ണാ.. അമ്മയ്ക്ക് നീയില്ലാതെ പറ്റില്ലടാ " ആമി മാളുവിന്റെ ഫോട്ടോയിലൂടെ വിരലുകൾ ഓടിച്ചുകൊണ്ട് പദം പറഞ്ഞുകൊണ്ടിരിന്നു.. അസ്തമയ സൂര്യന്റെ കിരണങ്ങൾ മുറിയിലാകെ പരന്നു.. അവൾ കർട്ടൻ കൊണ്ട് അതെല്ലാം മറച്ചുപിടിച്ചു.. സ്വയം ഇരുള്ളിലേക്ക് ചേക്കേറി.. അന്നും തന്റെ വയറ്റിൽ നിന്നും ഒരു ജീവൻ നഷ്ടപ്പെട്ടുന്പോൾ സ്വയം ഇരുട്ടിനെ ആശ്രയിച്ചു.വെള്ളിച്ചം അവൾക്ക് ഭയമായിരുന്നു.

വെള്ളിച്ചത്തിലേക്ക് കടന്നുവരുമ്പോൾ ഏതോ ഒരു കുഞ്ഞിന്റെ ശബ്ദം അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കും. പക്ഷേ ഇപ്പോൾ ആ വെള്ളിച്ചതേ കാണുമ്പോൾ തന്റെ മാളുവിന്റെ ജീവനറ്റ ശരീരമാണ് അവൾ കാണുന്നത്.. ഉറക്കം പോലും നഷ്ടപ്പെടുമെന്ന് അവസ്ഥയിൽ പലപ്പോഴും ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും ശ്രീയേട്ടൻ അതിനെല്ലാം തടസ്സമായി നിൽക്കും. ശ്രീയുടെ കാര്യമോർത്തപ്പോൾ അവളുടെ ഉള്ളം ഒന്ന് തേങ്ങി. പാവം..പുറമെ ഒന്നും കാണിക്കുന്നിലെങ്കിലും മാളുവിനെ കാണാതായതോർത്തു ഏറ്റവും കൂടുതൽ വിഷമിക്കുന്നത് ശ്രീയേട്ടാനാണ്. ശ്രീയേട്ടനും, മോൾക്കും വേണ്ടി തനിക് ജീവിച്ചേ മതിയാവു എന്ന് മനസ്സിൽ ഒരായിരം വട്ടം ഉരുവിട്ട് കൊണ്ട് അവൾ മാളുവിന്റെ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ചു. ഫോൺ ഉച്ചത്തിൽ ശബ്ടിക്കുന്നത് കേട്ടാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. വേഗം തപ്പി തടഞ്ഞു എഴുനേറ്റ് അവൾ ഫോൺ എടുത്തു. ശ്രീയേട്ടനോ, അനുവായിരിക്കുമോ എന്നാ ചിന്തയിൽ അവൾ ഫോൺ എടുത്തു നോക്കിയപ്പോൾ ഒരു unknown നമ്പറിൽ നിന്നാണ് കാൾ വന്നത്. കാൾ എടുക്കാൻ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് ഫോൺ എടുത്തു ചെവിയോട് ചേർത്തു പിടിച്ചു.

ഫോണിൽ നിന്നും മറുതലക്കൽ കേട്ട ശബ്ദം അവളുടെ കണ്ണുകളെ ഇറൻ അണിയിച്ചു.വരണ്ടണങ്ങിയ അവളുടെ ഹൃദയത്തിൽ ഒരു പുതുമഴ പെയ്തിറങ്ങി. അവളുടെ കാതിൽ വീണ്ടും വീണ്ടും ആ ശബ്ദം പ്രതിദ്വനിച്ചു. അതെ,,തന്റെ മാളുവിന്റെ ശബ്ദമാണ്.. അവളുടെ "മ്മ "എന്നാ വിളി കേട്ടപ്പോഴേ മനസ്സിൽ കുളിരെകി. ആമി എന്തെങ്കിലും പറയുന്നതിന് മുന്പേ ആ കാൾ ഡിസ്‌ക്കണക്ട് ആയി. അവൾ പരിഭ്രാന്തിയോടെ ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും പരിധിക്ക് പുറത്താണ് കേട്ടത്തോടെ അവൾ ദേഷ്യത്തോടെ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു മുഖം പോത്തി തേങ്ങി. വീണ്ടും ഫോൺ ബെല്ലടിക്കുന്നത് കേട്ടതും അവൾ ആർത്തിയോടെ ആ കാൾ എടുത്തു. മറുപുറം നിശബ്ദമായിരുന്നു. ആമി ദേഷ്യത്തോടെ അതിലുപരി സങ്കടത്തോടെ സംസാരിക്കാൻ തുടങ്ങി. "ആരാ നിങ്ങൾ... എന്തിനാ എന്റെ മോളെ എന്നിൽ നിന്നും തട്ടിയെടുത്തത്..എന്റെ മോൾക്ക് വല്ലതും സംഭവിച്ചാൽ ഉണ്ടല്ലോ വെച്ചേക്കില്ല നിന്നെ ഞാൻ.." ദേഷ്യം കൊണ്ട് വിറക്കുകയായിരിന്നു അവൾ. തനിത്രയൊക്കെ പറഞ്ഞിട്ടും മറുപ്പുറത്തു നിന്നും ഒരു പ്രതികരണം കേൾക്കാതത്തിനെ തുടർന്നു അവൾ അപേക്ഷ സ്വരത്തിൽ പറഞ്ഞുതുടങ്ങി.

"എന്താ നിങ്ങൾക്ക് വേണ്ടത്.. പണമാണോ...എന്ത് തന്നെയായാലും എന്റെ മാളുവിനെ വെറുതെ വിടണം.. പ്ലീസ് "അവൾ ഫോണിൽ കൂടി കേണപേക്ഷിച്ചിട്ടും മറുപ്പുറം നിശബ്ദമായിരുന്നു. കുറച്ചു നേരത്തെ നിശബ്ദത അവിടമാകെ തളം കെട്ടി നിന്നു. ഒരു അട്ടഹാസം ഫോണിൽ കൂടി മുഴുങ്ങി കേട്ടപ്പോൾ അവൾ സങ്ങോചത്തോടെ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. അതൊരു പുരുഷനന്നെന്ന് അവൾക്ക് വ്യക്തമായിരുന്നു.ഒരു നിമിഷത്തിൽ തന്നെ എവിടെയോ കേട്ടുമറന്ന ശബ്ദം പോലെയാവൾക്ക് തോന്നി. "എന്തിനാ ആമി ഇങ്ങനെ പേടിക്കുന്നെ.. ഞാൻ മാളുവിനെ ഒന്നും ചെയ്യില്ല.. അല്ലെങ്കിലും എന്റെ ആവശ്യം പണമല്ല "അയാൾ ഗൂഢമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞുനിർത്തി. "പിന്നെ എന്താ നിങ്ങൾക്ക് വേണ്ടത് "ആമിയുടെ ശബ്ദം നേര്ത്തിരിന്നു. ഫോണിൽ നിന്നും വരുന്ന കാര്യങ്ങൾ കേട്ട് അവൾക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി.ഭൂമി ഒരു നിമിഷമെങ്കിലും നിലച്ചു പോയെങ്കിലോ എന്നവൾ ആഗ്രഹിച്ചു പോയി. വീണ്ടും അയാളുടെ ശബ്ദം തന്റെ കർണപ്പടത്തിൽ എത്തിയപ്പോൾ അവൾ മരവിച്ച മനസ്സുമായി ഞാൻ വരാമെന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി.

ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് അവൾ ബെഡിലേക്ക് കിടന്നു. കണ്ണീർതുള്ളികൾ കവിളിനെ ചുംബിച്ചു ഒഴുകികൊണ്ടിരിന്നു. അവളത് തടയാതെ കണ്ണീരിനെ മുഴുവൻ ഒഴുക്കി വിട്ടു. ഇടക്ക് ഇടക്കായി വരുന്ന തേങ്ങലുകൾ പുറത്തേക്ക് വരാതിരിക്കാൻ അവൾ തലയിണയിൽ മുഖം അമർത്തി കരഞ്ഞു. 🥞🥞🥞🥞🥞🥞🥞🥞🥞🥞🥞🥞 ശ്രീയുടെ കാർ പോർച്ചിലേക്ക് കയറ്റിയതും അമ്മ അവന്റെ അടുത്തേക്ക് നീങ്ങി. തന്റെ കൂടേ അനുവില്ലാത്തത് കൊണ്ട് അവർ കണ്ണുകൾ കൊണ്ട് ചുറ്റും പരതി. "അവൻ ഒരു എമർജൻസി കേസ് വന്നിട്ടുണ്ട്..ലേറ്റ് ആവുമെന്ന് പറഞ്ഞു " അമ്മയുടെ വ്യാകുലത കണ്ടപ്പോൾ ഒരു നേർമ നിറഞ്ഞ പുഞ്ചിരിയോടെ അവന്റെ ബാഗ് എടുത്തു കൊണ്ട് അവന്റെ മുൻപിലായി നടന്നു. ശ്രീയുടെ അമ്മയുടെ ഒപ്പം നടന്നു.രണ്ടു പേരുടെയിടയിൽ മൗനം തളം കെട്ടി നിന്നു. മാളു പോയതിൽ പിന്നെ ഈ വീട്ടിലുള്ളവരുടെ സന്തോഷവും, സമാധാനവും എങ്ങോ നഷ്ടപ്പെട്ടുപോയി എന്നവൻ ഓർത്തുപോയി. ഒരുപാട് സന്തോഷം നൽകിയവർ പെട്ടെന്ന് നമ്മളെ വിട്ടുപോകുമ്പോൾ അതൊരു താങ്ങാൻ കഴിയാത്ത വേദനയായിരിക്കും.. വല്ലാത്തയൊരു ഭീകര അവസ്ഥയാണത്..

അവൻ ഓരോന്ന് മനസ്സിൽ വിചാരിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മയുടെ ശബ്ദം കാതിൽ മുഴങ്ങിയത്. "കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ, മോനെ "അമ്മയുടെ തളർച്ച നിറഞ്ഞ സ്വരം കേട്ടപ്പോൾ അവൻ വെറുതെ മൂളിയേയുള്ളു. വീണ്ടും അമ്മ എന്തോ പറയുവാനായി തന്റെ അടുത്തേക്ക് നിൽക്കുന്നത് കണ്ടപ്പോൾ അവൻ സംശയത്തോടെ അമ്മയെ നോക്കി. "മോനെ,, ആമി ഇതുവരെയായിട്ടും ഒന്നും കഴിച്ചിട്ടില്ല.. മോളെ കുറെ വിളിച്ചെങ്കിലും അവളിപ്പോഴും കരച്ചിൽ തന്നെയാ.. എനിക് പേടിയാവുകയാ മോനെ.. അവളുടെ അവസ്ഥയോർത്ത് "അമ്മ ഒരു വിതുമ്പലോടെ പറഞ്ഞപ്പോൾ അവന് അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് തങ്ങളുടെ മുറിയിലേക്ക് പോയി. ശ്രീ റൂമിലേക്ക് കേറിയപ്പോൾ ആമി ബെഡിൽ കിടക്കുന്നതാണ് കണ്ടത്. ശ്രീ അവളുടെ അടുത്തു ചേർന്നുകൊണ്ട് മുഖത്തേക്ക് വീണു കിടക്കുന്ന അവളുടെ മുടിയിഴകളെ ഒരു സൈഡിലേക്ക് ഒതുക്കിവെച്ചു. കുറച്ചു ദിവസം കൊണ്ടേ അവൾ വല്ലാതെ ഷീണതയായിരിക്കുന്നുവെന്ന് അവൻ തോന്നി. കണ്ണിനടിയിൽ കറുപ്പ് ബാധിച്ചിക്കിരിന്നു. ശ്രീ അവളെ വാത്സല്യത്തോടെ അതിലുപരി പ്രേമംപൂർവം തലോടി. ആരുടെയോ സാമീപ്യം അടുത്തറിഞ്ഞപ്പോൾ അവൾ പതിയെ കണ്ണുകൾ തുറന്നു.

തന്റെ അരികിലായി നിൽക്കുന്ന ശ്രീയെ കണ്ടപ്പോൾ അവൾ അവന്റെ മാറിലേക്ക് വീണു. വിരലുകൾ ഷർട്ടിൽ കോർത്തു പിടിച്ചു അവൾ അവന്റെ മാറിലേക്ക് കൂടുതൽ ചേർന്നിരുന്നു. ഇടക്കെപ്പോഴോ ഇന്ന് വന്ന ഫോൺ സന്ദേശത്തെ കുറിച്ചു ശ്രീയോട് സൂചിപ്പിക്കാൻ തോന്നിയെങ്കിലും അവൾ പിന്നീട് അത് വേണ്ടെന്ന് വെച്ചു. അവൾ കണ്ണുകൾ ഉയർത്തി ശ്രീയെ പ്രണയപൂർവ്വം നോക്കി. ശ്രീയുമായി കൂടെയുണ്ടായിരുന്ന ഓരോ നിമിഷം അവളുടെ കണ്മുൻപിലൂടെ കണ്ടു.എന്തിനാണ് സന്തോഷിക്കേണ്ട നിമിഷങ്ങൾ വരുമ്പോൾ എന്നും തനിക് ദുഃഖം മാത്രമാണല്ലോ..തനിക്ക് മാത്രം ഇങ്ങനെയൊരു വിധിയെന്ന് അവൾ സ്വയം പഴിച്ചു. അവൾ ശ്രീയുടെ നെഞ്ചിലായി മുഖം ഉള്ളിപ്പിച്ചുകൊണ്ട് തേങ്ങി. ശ്രീ അവളെ സ്നേഹ പൂർവ്വം മുടിയിൽ തലോടിക്കൊണ്ടിരിന്നു. "ശ്രീയേട്ടാ "പതർചയോട് കൂടി അവൾ ശബ്ദം അനക്കി. ശ്രീ അവൾക്ക് പറയുന്നുള്ളത് എന്താനാണെന്ന് അറിയാനായി അവളെ തന്നെ നോക്കി നിന്നു പോയി. "എന്നെയൊന്നു സ്നേഹിക്കുമോ.. എല്ലാം മറന്ന് എന്നെയൊന്നു സ്നേഹത്തോടെ ചേർത്തുപിടിക്കുമോ ശ്രീയേട്ടാ.. ഒരു നിമിഷമെങ്കിലും എനിക്ക് ശ്രീയേട്ടന്റെ മാത്രമായി തീരണം.."

അവൾ ശ്രീയുടെ കോളറിൽ കുലുക്കി പിടിച്ചു കൊണ്ട് യാചനയോടെ പറഞ്ഞു. ശ്രീയ്ക്ക് ആദ്യം അവളുടെ കേട്ടപ്പോൾ ഞെട്ടലുണ്ടായെങ്കിലും അവളുടെ അവസ്ഥയോർത്തു അവൻ വേദനയോടെ സമ്മതം മൂളി. ആമിയെ ഒരു തരത്തിലും വേദനപ്പിക്കാതെ അവളിലേക്ക് ആഴ്ന്നെറങ്ങുമ്പോൾ അവളുടെ മുൻപിൽ കരയാതിരിക്കാൻ കിണഞ്ഞു പരിശ്രമിച്ചു. ആമിയുടെ വിരലുകൾ അവന്റെ കവിളുകളിൽ തലോടിയപ്പോൾ അവൻ പ്രണയപ്പൂർവം ആ വിരലുകളെ ചുംബിച്ചു. പരസ്പരം ആശ്വാസമേകിയും, ചുംബങ്ങൾ കൊണ്ട് മൂടിയും ആ രാത്രി അവർക്ക് മാത്രം സ്വന്തമായി. 🥞🥞🥞🥞🥞 അന്ധകാരത്തെ കീറി മുറിച്ചുകൊണ്ട് ഒരു പ്രകാശം ആ മുറിയിലെങ്ങും പരന്നു. ഋഷി ഒരു തരം ഉനമ്ാതത്തോടെ ഒരു സീകരേട് എടുത്ത് ചുണ്ടോട് ചേർത്തു പിടിച്ചു. ഇന്ന് തന്റെ രണ്ടാമത്തെ ജോലിയും പൂർത്തിയാവുന്നതിന്റെ ആഹ്ലാദം അവന്റെ ചുണ്ടിൽ വിരിഞ്ഞു വന്നു. മാളുവിന്റെ പ്ലേ സ്കൂളിൽ നിന്നും തട്ടി കൊണ്ട് പോരുമ്പോൾ മുൻപിൽ തന്റെ ആമി മാത്രമായിരുന്നു മനസ്സ് നിറയെ.. തനിക്കറിയായിരിന്നു മാളുവിനെ കാണാതായാൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ആമിയ്ക്കായിരിക്കുമെന്ന്.. ഇന്ന് അവളെ വിളിച്ചപ്പോൾ താനൊരിക്കൽ പോലും പ്രതീക്ഷിക്കാതെയാണ് അവൾ തന്റെയടുത്തേക്ക് വരാമെന്നു പറഞ്ഞത്.. എന്തായാലും മാളുവിനെ നഷ്ടപെടാതിരിക്കാൻ വേണ്ടിയാണ് അവൾ ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് മനസിലായി.

"അവൾ എന്റെ കൈയിൽ വന്നു കഴിഞ്ഞാൽ പിന്നെ ആ കുഞ്ഞിനെ അവളെന്നല്ല,ആരും കാണില്ല.. " ചിലപ്പോ കുഞ്ഞിനെ കണ്ടാൽ അവൾ വീണ്ടും തിരിച്ചു പോകുമോ എന്നവൻ ഭയപ്പെട്ടു.ഇന്നിയാരും തന്നെയും ആമിയെയും അന്വേഷിച്ചു വരുരതെന്ന് അവൻ നിർബന്ധമായിരുന്നു. അതിന് തടസ്സമായി നിൽക്കുന്നവർ ആരാന്നെങ്കിലും അവരെ കൊന്നു തള്ളാൻ പോലും ഈ ഋഷിക്ക് മടിയില്ല.. അവൻ ഭ്രാന്തനെ പോലെ ഉറക്കെ ചിരിച്ചുകൊണ്ട് ടേബിൾ ഉണ്ടായിരിന്ന ഫോട്ടോയിലേക്ക് കൈകൾ നീണ്ടു. ആമിയുടെ മുഖം കണ്ടപ്പോൾ അവൻ കൂടുതൽ തീവ്രത്തോടെ അതിൽ ചുംബിച്ചു. ഭ്രാന്തമായി അവൻ ആ ഫോട്ടോ എടുത്തു തന്റെ നെഞ്ചോട് ചേർത്തു. " നീയെന്റെ മാത്രമാണ് ആണ്.. ഈ ഋഷിയുടെ മാത്രം ആമി... " അവൻ വീണ്ടും വീണ്ടും ആ ഫോട്ടോയിൽ ചുംബനങ്ങൾ പൊഴിച്ചുകൊണ്ട് ഓരോന്നും പുലമ്പി കൊണ്ടിരിന്നു.. ചുണ്ടിൽ ക്രൂരമായ ചിരിയോടെ അവൻ കണ്ണുകൾ അടച്ചു........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story