ഇനിയെന്നും: ഭാഗം 37

iniyennum New

എഴുത്തുകാരി: അമ്മു

കർടൈൻറെ വിടവിലൂടെ പ്രകാശരശ്മികൾ തട്ടിയപ്പോഴാണ് ആമി കണ്ണുകൾ വലിച്ചു തുറന്നത്.കഴിഞ്ഞ പോയ ഓരോ കാര്യങ്ങൾ ഓർത്തെടുക്കുമ്പോഴും അവളുടെ ഉള്ളിൽ സങ്കടം തികട്ടി വന്നു. അത് കണ്ണീരിയായി കണ്ണുകളിൽ പ്രതിഫലിച്ചപ്പോൾ അവൾ അത് പെട്ടെന്ന് തന്നെ തുടച്ചു നീക്കി. മാളുവിന്റെ കാര്യം ആലോചിക്കുന്നതോറും അവളുടെ ഉള്ളം പിടഞ്ഞു. അവസാനമായി അയാൾ പറഞ്ഞ കാര്യങ്ങൾ അവളുടെ ഓർമയിൽ തെളിഞ്ഞു. "ഈ കാര്യം നിന്റെ മറ്റവനെയോ, പോലീസിനെയോ അറിയിക്കാനാണ് ഉദ്ദേശമെങ്കിൽ പിന്നെ നിന്റെ മാളുവിനെ ജീവിനോടെ കാണുകയില്ല " അവന്റെ വാചകങ്ങൾ ചെവിയിൽ മുഴുങ്ങൊന്തോറും അവൾ ചെവി കോട്ടയടച്ചു.ഹൃദയത്തിന്റെ ദമിനികളിൽ ആരോ കുത്തി പരികെൽപ്പിക്കുന്ന വേദന... കണ്ണുനീർ ചലിട്ടോഴിക്കായിട്ട് പോലും അവൾക്കത് നിയന്ത്രിക്കാനായില്ല.. ഓരോ നിമിഷം കണ്ണുകൾ കൂട്ടിയടച്ചു കൊണ്ട് അവൾ പതിയെ മാളുവിനെ ഓർത്തു. ശ്രീ കണ്ണ് തുറക്കുമ്പോൾ ആമി കരയുന്നതാണ് കണ്ടത്.

പെട്ടെന്ന് തന്നെ അവൻ എഴുനേറ്റ് അവആളുടെ തോളിൽ കൈകൾ വെച്ചു. പെട്ടെന്നുണ്ടായ ഒരു ഞെട്ടലിൽ അവൾ ഞെട്ടിപിടഞ്ഞു കൊണ്ട് പുറകിലേക്ക് നോക്കി. ശ്രീയുടെ മുഖം കണ്ടപ്പോൾ അവളുടെയുള്ളം ഒന്ന് തണുത്തു ശ്രീക്കും അവളുടെ മുഖം കണ്ടപ്പോൾ വല്ലാതെ വിഷമമായി.അവളുടെ കരഞ്ഞു വീർത്ത കണ്പോളകൾ കണ്ടപ്പോൾ അവൻ അവളെ കൂടുതൽ ചേർത്തു പിടിച്ചു. "ശ്രീയേട്ടാ.. നമ്മുടെ മോള് "ഒരു പൊട്ടി കരച്ചിലോടെ അവൾ പറഞ്ഞുതുടങ്ങിയതും ശ്രീ ഒരാശ്വാസത്തോടെ അവളുടെ മുടിയിൽ തലോടിക്കൊണ്ടിരിന്നു. ശ്രീയുടെ നെഞ്ചിലായി തന്റെ സങ്കടത്തിന്റെ കെട്ടാഴിക്കുമ്പോൾ അവൾക്ക് വല്ലാത്തൊരു ഊർജം ലഭിക്കുന്നുണ്ടായിരിന്നു. ശ്രീ തന്റെ നെഞ്ചിലായി മുഖം അമർത്തി കരയുന്ന ആമിയുടെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു അവളുടെ കണ്ണുകളിലേക്ക് നോക്കി. വാശിയോടെ പുറത്തേക്ക് പോകുവാൻ നിൽക്കുന്ന ഒരു തുള്ളിയെ അവൻ കൈകളാൽ ഒപ്പിയെടുത്തു. "ആമി നിനക്കെന്നെ വിശ്വാസമില്ലേ "അവളുടെ മുഖത്തു നിന്നും കാണെടുത്തെക്കെ ചോദിച്ചു.

അവളതിന് ഉത്തരമായി ഒന്ന് മൂളി. "നമ്മുടെ മോൾക്ക് ഒരാപത്തും വരാൻ ഞാൻ സമ്മതിക്കില്ല.. അവളെ എത്രയും പെട്ടെന്ന് ഞാൻ കണ്ടുപിടിച്ചിരിക്കും.. എന്നെ വിശ്വസിക് "അവൻ നിസ്സഹായത്തോടെ പറഞ്ഞു നിർത്തിയപ്പോൾ അവൾ അവന്റെ നെഞ്ചിൽ മുഖമർത്തി. "എനിക്ക് വിശ്വാസമാണ്"അവൾ നേർത്ത ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ശ്രീ അവളുടെ നെറ്റിയിലായി നനുത്ത ഒരു മുത്തം കൊടുത്തു. അന്നവൾ പതിവില്ലാതെ അടുക്കളയിലും, ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഇരുന്നപ്പോഴും അമ്മയ്ക്കും, അനുവിനും അത്ഭുതമായിരുന്നു. സാദാരണ മാളു പോയതിൽ പിന്നെ ആ മുറിയിൽ തന്നെയായിരുന്നു. പക്ഷെയിപ്പോൾ ആമിയെ ഇത്രയും തെളിച്ചം നിറഞ്ഞ മുഖത്തോടെ കണ്ടപ്പോൾ അവർ അത് പുതിയ ഒരു മാറ്റത്തിന്റെ തുടക്കമാണെന്ന് വിചാരിച്ചു. പക്ഷേ ആമിയുടെ ഉള്ളം നീറുന്നത് ആരും കണ്ടില്ല. സമയം വീണ്ടും ഈഴഞ്ഞു നീങ്ങി. ആമിക്ക് എന്തെന്നില്ലാത്ത പരിഭ്രമവും, പേടിയും ഉള്ളിൽ നിറഞ്ഞു. പെട്ടെന്ന് ഫോണിൽ ഒരു മെസ്സേജ് ടോൺ വന്നപ്പോൾ വിറയ്ക്കുന്ന കൈകളാൽ അവൾ ഫോൺ എടുത്തു.

എത്തേണ്ട സ്ഥലത്തേക്കുള്ള ലൊക്കേഷൻ അയച്ചു തന്നതാണ്.കൂടേ ഒരു കുറിപ്പും കൂടിയുണ്ട്. വീണ്ടും ഭീഷണി. ഈ ഒരു കാര്യം മൂന്നാമതൊരാൾ കൂടിയറിഞ്ഞാൽ... പിന്നെയൊന്നും കാണുന്നില്ല. കണ്ണിൽ നിന്നും ഉതിർന്ന വീണ അവസാനതുള്ളിയും അവൾ ഒപ്പിയെടുത്തു. എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ അവൾ വേഗം ഒരുങ്ങി. സാരി ശെരിയാക്കുമ്പോഴും അവൾ തന്റെ വയറിൽ മൃദുവായി തടവി. ഒരു ഷണനേരം കൊണ്ടു മാളുവിന്റെ ഓർമ്മകൾ പതിയെ മനസ്സിനെ കീഴ്പ്പെടുത്തിയപ്പോൾ അവൾ പെട്ടെന്നു തന്നെ കൈകൾ എടുത്തു മാറ്റി. അലമാരയിൽ നിന്നും അവളുടെ കുറച്ചു ഗോൾഡ് എടുത്തു ബാഗിൽ എടുത്തു വെച്ചു. അമ്മയോട് വീട്ടിലേക്ക് ആണെന്ന് പറഞ്ഞു അവിടെ നിന്നും ഇറങ്ങി. ഇറങ്ങാൻ നേരം അമ്മ അവളുടെ നെറുകയിൽ ഒന്ന് ആശ്വസിപ്പിച്ചു. "ഒന്നും കൊണ്ട് വിഷമിക്കരുത് "എന്നു അമ്മ പറയാതെ പറഞ്ഞു. അമ്മയോട് നൂറവർത്തി മാപ്പ് പറഞ്ഞു കൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി.ഇടക്കെപ്പോഴോ അവൾ തലചെരിച്ചു കൊണ്ടു അവൾ പിന്തിരിഞ്ഞു നോക്കി. തനിക് സന്തോഷം മാത്രം നൽകിയ വീട്...

തന്റെ സ്വർഗം.. എല്ലാം നഷ്ടമാകാൻ പോകുന്നു...ഇല്ല.. മാളു വരുമ്പോൾ വീണ്ടും ആ വീട് സ്വർഗത്തുല്യമാകും... ശ്രീയേട്ടന്റെയും, അമ്മയുടെയും മുഖത്തു പഴയ സന്തോഷവും, ചിരിയും കളിയും വന്നു നിറയും.. പക്ഷേ തന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അവൾ ആലോചിച്ചു.ഒരു പക്ഷേ തന്റെ വിയോഗം ഇവരെയും ബാധിക്കുമോയെന്ന് അവളുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരുന്നു. ആമി ഒരു നിമിഷം നിശബ്ദമായി കണ്ണുകൾ അടച്ചുകൊണ്ട് പതിയെ ശ്വാസം എടുത്തു.മുൻപോട്ട് വച്ച കാൽ മുൻപോട്ട് തന്നെ.. അവൾ മനസ്സിൽ വെച്ചു കാലുകൾ ചലിപ്പിച്ചു മൂഞ്ഞൊട്ട് നീങ്ങി. എന്നാൽ അവൾ പോലും അറിയാതെ അവളുടെ നീക്കങ്ങൾ എല്ലാം ശ്രദ്ധിച്ചുകൊണ്ട് അവർ അവളുടെ പുറകെ കാറുമായി പതിയെ നീങ്ങി. ഓട്ടോയിൽ നിന്നും കുറച്ചു ദൂരം നടന്നെത്തിയപ്പോൾ തന്നെ അവൾ ഒരു വിധം ഷീണിച്ചു. ലക്ഷ്യസ്ഥാനത് എത്തിയപ്പോൾ തന്നെ അവൾ ഒന്ന് നിശ്വസിച്ചു.അധികം ആൾപാർപ്പില്ലാത്ത ഒരു സ്ഥലം ആയത് കൊണ്ട് തന്നെ അവളിൽ ഭയം എന്നാ വികാരം കുമിഞ്ഞു കൂടി. അവൾ ഒരിക്കൽ കൂടി മുഖം ഉയർത്തി ആ കെട്ടിടത്തോട്ട് നോക്കി.

ഇടിഞ്ഞു പൊളിഞ്ഞു പോകാൻ നിൽക്കുന്ന ഒരു വീട്.. ഒരു പ്രേതലയം പോലെ അവൾക്ക് തോന്നി. ഭയം നിമിത്തം തൊണ്ടകുഴലിൽ എന്തോ തീങ്ങി നിൽക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു. അവൾ സ്വയം ഒന്ന് സമാദാനപ്പിച്ചു കൊണ്ട് വാതിൽ തുറന്ന് അകത്തേക്ക് കേറി. ആദ്യത്തെ മുറിയിൽ ആരെയും കാണാത്തതു കൊണ്ട് അവൾ ഓരകോണും വീക്ഷിച്ചു. അടുത്ത മുറിയിൽ എന്തോ ശബ്ദം കേട്ടപ്പോൾ കാലുകൾ അങ്ങോട്ട് ചലപ്പിച്ചു. ഒരു നിമിഷം അവളുടെ കാലുകൾ നിശ്ചലമായി. ആ റൂം മുഴവനും തന്റെ ഫോട്ടോ കൊണ്ട് നിറഞ്ഞിരുന്നു. അവൾ വിശ്വാസം വരാത്ത പോൽ അവിടെയുള്ള ഒരു ചുവരകളും തന്റെ ചിത്രങ്ങൾ മാത്രമായിരുന്നു. ഒരു നിമിഷം ഇവിടേക്ക് ഒറ്റയ്ക്ക് വരാൻ കാണിച്ച മണ്ടത്തരത്തിൽ അവൾ സ്വയം പിഴച്ചു. അവൾ കാലുകൾ പിറകിലോട്ട് ചലിപ്പിച്ചു കൊണ്ട് അവിടെ നിന്നും പോകാൻ ഒരുങ്ങി.

"എന്താ ഇത്ര ദൃതി,, എന്നെ തനിച്ചാക്കിയിട്ട് വീണ്ടും പോകുകയാണോ " വീണ്ടും ആ ശബ്ദം ചെവിയിലേക്ക് തുളഞ്ഞുകേറിയപ്പോൾ ഭയം കൊണ്ട് അവൾ അടി മൂടി വിറച്ചു.ആ ശബ്ദം തനിക് സുപരിചിതമായിട്ടുള്ള അളെ പോലെ തോന്നി. അവൾ പതിയെ ശബ്ദം കേട്ട ഭാഗത്തേക്ക് തലയൊന്നു ചെരിച്ചു കൊണ്ട് ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. ഒരു നിമിഷം അവൾക്ക് ഭൂമി കീഴ്മേൽ മറിഞ്ഞേരുനെവെങ്കിൽ എന്നു തോന്നിപോയി.തന്റെ സഹോദരനെ പോലെ കണ്ടായാൾ, തന്റെ നല്ലൊരു സുഹൃത്തായി കണ്ടവൻ. "മാധവ് സർ " അവൾ പോലും അറിയാതെ അവളുടെ നാവ് ആ പേര് ഉരുവിട്ടു. ഋഷിയത് കേൾക്കെ ഒരു ഭ്രാന്തനെ പോലെ ഊറിചിരിച്ചു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story