ഇനിയെന്നും: ഭാഗം 4

iniyennum New

എഴുത്തുകാരി: അമ്മു

എന്റെ നിർബന്ധം മൂലമാണ് അവൻ ഈ കല്യാണത്തിന് സമ്മതിച്ചത് .നിങ്ങളുടെയിടയിൽ എന്തോ പ്രശ്നം ഉണ്ടെന്ന് എന്നിക് അറിയാം ..പക്ഷേ എന്നിക് ഒരപേക്ഷ മാത്രമേയുള്ളു,, അവനെ ഒരിക്കലും വിട്ടിട്ട് പോകരുത്" അമ്മ കൈകൂപ്പി എന്റെ നേർക്ക് തൊഴുതു യാചിച്ചപ്പോൾ ഞാൻ നിസ്സഹായി നിന്നു . ശ്രീയേട്ടന്റെ ജീവിതത്തിൽ നിന്നും ഒരിക്കലും താൻ പോകില്ലെന്ന് ഉറപ്പു കൊടുത്തു . അമ്മയോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശ്രീയേട്ടൻറെ മനസ്സിൽ എങ്ങെനെ കയറി പറ്റുമെന്നുള്ള ചിന്തയിലായി. തന്നെ കാണുമ്പോൾ മുഖം വെട്ടിച്ചു നടക്കുന്നയാൾ തന്നെ സ്നേഹിക്കുമോ എന്നവൾ സംശയിച്ചു.... ആലോചനകൾക്ക് ഒടുവിൽ കുഞ്ഞോൾ വന്നു സാരീ തുമ്പിൽ വലിച്ചപ്പോളാണ് അവൾ ചിന്തകളിൽ നിന്നും വിമുക്തയായത്. അവൾ കുഞ്ഞിനെ എടുത്തു അവളുടെ ഉണ്ട കവിളിൽ ഒരു നനുത്ത മുത്തം നൽകി.

എങ്ങെനെ നിന്റെ അച്ഛന്റെ മനസ്സിൽ കയറി പറ്റുക... എന്റെ കുഞ്ഞോൾ തന്നെ എന്നിക് പറഞ്ഞു താ... അതിനുത്തരമായി അവൾ എന്റെ കവിളിൽ തിരിച്ചു ഒരു ഉമ്മ നൽകി. ഇതുപോലെ വല്ലതും കൊടുത്താൽ ആ വേതാളം ന്നേ തല്ലി കൊല്ലും.. അവൾ സ്വയം ആത്മകതിച്ചു കൊണ്ട് താടിക്ക് കൈകൊടുത്തു കൊണ്ട് കുറച്ചു നേരം ഇരുന്നു. രാത്രി പതിവിലും നേരത്തെയാണ് ശ്രീ വീട്ടിലേക്ക് എത്തിയത്. വീട്ടിലേക്ക് എത്തിയപ്പോൾ തന്നെ വല്ലാത്ത ഒരു ശ്മാശാനമൂകത... എന്ത് പറ്റി ഇന്ന് എല്ലാരും ഉറങ്ങിയോ.. .അവൻ സ്വയം ചിന്തിച്ചുകൊണ്ട് റൂമിലേക്ക് പോയി. എന്നാൽ റൂമിൽ നടക്കുന്ന കാഴ്ച കണ്ട് അവന്റെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു. മാളൂട്ടിയെ തന്റെ മടിയിൽ ഇരുത്തികൊണ്ട് ഓരോ കഥകൾ പറഞ്ഞുകൊടുക്കായിരിന്നു അവൾ ..എന്തോ വലിയ കാര്യം എന്നപോലെ മാളൂട്ടിയും അവളുടെ കഥകൾ കേട്ടുരിക്കുന്നുണ്ട് .

സംസാരിക്കമ്പോൾ അവളുടെ പുരികകൊടികൾ ഉയരുന്നതും ,താഴുന്നതും അവളിലെ സൗന്ദര്യം വർധിപ്പിക്കുന്തായി അവൻ തോന്നി ...അവളുടെ കളിച്ചരികൾ ഒളിഞ്ഞിരുന്നു വീക്ഷിക്കുമ്പോൾ അവന്റെ ചുണ്ടിലും അറിയാതെ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചു . പെട്ടെന്ന് ആ മുന്തിരി കണ്ണുകൾ എന്റെ നേർക്ക് തിരിഞ്ഞപ്പോൾ തെറ്റ് ചെയ്ത ഒരു കുട്ടിയെ പോലെ ആ മുഖം താഴേക്ക് ദൃഷ്ടി പതിപ്പിച്ചു .പേടി കൊണ്ട് ആ കവിളുകൾ ചുമക്കുന്നത് ഞാൻ കണ്ടു ... "ച്ഛേ"മാളൂട്ടി ഓടിപിടഞ്ഞു അവന്റെ നേർക്ക് കൈ നീട്ടിയപ്പോൾ അവൻ അവളിൽ നിന്നും പതിയെ നോട്ടം മാറ്റി കുഞ്ഞിനെ എടുത്തു തന്റെ പതിവുമ്മയും കൊടുത്തു .. അച്ഛന്റെയും ,മോളുടെയും കളികൾ ഒരു കയകലം വീക്ഷിക്കുകയായിരിന്നു ആമി ....പെട്ടെന്ന് അവന്റെ നോട്ടം തന്റെ നേർക്ക് തിരിഞ്ഞപ്പോൾ അവളുടെ മിഴികൾ ഭൂമിയിലേക്ക് പതിപ്പിച്ചു . അമ്മയും ,കല്യാണിയമ്മയും എവിടെ പോയി ????

പെട്ടെന്ന് ശ്രീയേട്ടൻ എന്റെ നേർക്ക് ചോദ്യം ഉന യിച്ചപ്പോൾ ഞാൻ വല്ലാതെയായി .കാരണം ഇത് വരെയായിട്ടും എന്റെ മുഖത്തു നോക്കി സംസാരിക്കാത്ത ആളാണു ഇപ്പോൾ ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് ... ദൈവമേ ഇത് സ്വപ്നമാന്നോ ,സത്യമാണോ ???? അവൾ തന്റെ കൈവേളയിൽ ഒന്നു നുള്ളി നോക്കി .വീണ്ടും ശ്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടാനായി ആ മുഖം എന്റെ നേർക്ക് തിരിഞ്ഞു . """"ഡി """" പെട്ടെന്ന് ശ്രീയേട്ടൻ എന്റെ തലക്ക് ഒരു കൊട്ട് വെച്ചു തന്നപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത് ...കുഞ്ഞോൾ അത് കണ്ടിട്ട് ചിരിക്കുന്നുമുണ്ട് ... നിനക്ക് ഞാൻ വെച്ചിട്ടുണ്ട് കാന്താരി ....ഇനി അമി ...അമിന്നു വിളിച്ചു വരുവല്ലോ .... സ്വയം ഓരോന്ന് പിറുപിരുത് കൊണ്ട് അവൾ തലയിൽ തടവികൊണ്ട് ശ്രീയെ ദേഷ്യം തോന്നി ... നിനകെന്താ ചെവി കേട്ടൂടെ .....

ഞാൻ എന്താന്നെന്ന് അറിയാതെ ശ്രീയേട്ടനെ നോക്കി .. എത്രനേരമായി ഞാൻ ചോദിക്കുന്നു ...അമ്മയെവിടെന്ന് ???ഇപ്പ്രവിശ്യം വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ആ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു ... അത് ...അമ്മ അച്ഛമ്മയ്ക്ക് ....സുഖമില്ലെന്ന് ഒരു ഫോൺ കാൾ വന്നപ്പോ അങ്ങോട്ട് പോയി ...കല്യാണിയമ്മയുടെ മോളുടെ പ്രസവം അടുത്തിരിക്കുന്നത് കൊണ്ട് നാട്ടിൽ പോയിരിക്കുകയാണ് .. വിക്കി വിക്കി ഒരു കാര്യങ്ങൾ പറയുമ്പോഴും ആ ശരീരം അലില പോലെ വിറക്കുകയായിരിന്നു ....ശ്രീയുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാമെന്നുള്ളത് കൊണ്ട് അവൾ കുറച്ചു അകലം പാലിച്ചിരുന്നു ... ശ്രീയാകട്ടെ അവളുടെ ഓരോ ചെഷ്ടകൾ കാണുമ്പോൾ ചിരിക്കാൻ മുട്ടിയെങ്കിലും അതൊക്കെ ഉള്ളിൽ ഒതുക്കി പിടിച്ചു പുറമെ ഗൗരവഭാവത്തിൽ നിന്നു ... ഇതങ്ങട് നേരത്തെ പറഞ്ഞാൽ പോരായിരുന്നോ ... ശ്രീയുടെ വാക്കുകൾ ശെരി വെച്ചു ...പറയാൻ ആഗ്രഹമുണ്ടെങ്കിലും ശ്രീയേട്ടൻ തന്റെ അടുത്തേക്ക് വരുമ്പോൾ വാക്കുകൾ എല്ലാം പതറി പോകുന്നത് പോലെ .... വല്ലാത്ത തലവേദന പോലെ ...

.എന്നിക് ഒരു ചായ ഇട്ടു തരാമോ .... ശ്രീയേട്ടൻ ആദ്യമായ് തന്നോട് ചായ ആവശ്യപെടുന്നു ...അവൾ അത്ഭുധത്തോടെ ശ്രീയെ നോക്കി .... ഹലോ ...വീണ്ടും സ്വപ്നം കണ്ണുകയന്നോ ...ഇനി ഞാൻ തന്നെ ചായ ഇടന്നോ .... ശ്രീയേട്ടൻ എന്റെ നേർക്ക് വിരൽ ഞൊടിച്ചപ്പോൾ ഞാൻ അടുക്കളയിലേക്ക് ഓടി . വേഗം തന്നെ കുറച്ചു ഇഞ്ചി ചതച്ചെടുത്തു തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ടു ...പിന്നെ കുറച്ചു തേയില്ലയും ഇട്ടു .പലഹാരത്തിനായി ഉള്ളിവടയും വെച്ചുകൊടുത്തു അവൾ ഹാളിലേക്ക് നടന്നു ... മാളുവുമായി പതിവ് സർക്കാസന്ന് പുള്ളിക്കാരൻ ....ഒരു ചിരിയോടെ ഞാൻ ആ ചായ ശ്രീയേട്ടന്റെ നേർക്ക് നീട്ടി .. ഒരു ചിരിയോടെ എന്നെയൊന്നു നോക്കിയിട്ട് ശ്രീയേട്ടൻ ഒരു കവിൾ കുടിച്ചു ... പെട്ടെന്ന് ശ്രീയേട്ടന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദിച്ചു ...ശ്രീയേട്ടൻ വേഗം തന്നെ അത് തുപ്പികളഞ്ഞു .. എന്ത്‌ ചായയാടി ഇത് ????-പെട്ടെന്ന് ശ്രീയേട്ടൻ എന്റെ മുമ്പിലേക്ക് വന്നപ്പോൾ ഞാൻ കുഴങ്ങി പോയി ... അത് ഇഞ്ചിച്ചായ... ഓഹ്ഹ് ...ഈ ഇഞ്ചിച്ചയയ്ക്ക് എന്തൊക്കെയാ ഇടണ്ടേ ... ശ്രീ മാറിൽ കൈ പിണഞ്ഞു കെട്ടിക്കൊണ്ട് ചോദിച്ചു ..

അത് പിന്നെ തേയില ,ഇഞ്ചി ,... അവൾ ഓരോന്ന് എണ്ണി എണ്ണി പറയുമ്പോൾ ശ്രീയ്ക്ക് ദേഷ്യം തോന്നി .. പിന്നെ വേറെ ഒന്നുമില്ലേ .... അത് ...പഞ്ചാര ... . എന്നിട്ട് ഇതിലുണ്ടോ ... ഇല്ല ..അവൾ ഒന്നു ചുമൽ ഇളക്കി കൊണ്ട് പറഞ്ഞു ... ഇനി എപ്പോഴാ നീയൊക്കെ ഒരു ചായ ഉണ്ടാക്കാൻ പഠിക്കുവാ .... പിന്നെ തുടങ്ങിയുള്ള ശകരാവർഷമാണ് .... എന്നാലും പഞ്ചാര ഇടാത്തതിന് ഇത്രയധികം ചൂടാകുന്നതിന് എന്തിനാ ....ഒരു പ്രാവിശ്യം പറഞ്ഞാൽ പോരെ.......മാളുവന്നെങ്കിൽ ഇതിലൊന്നും പെടാതെ അവളുടേതായ ലോകത്താണ് .....പാവം .. "ഡി " വീണ്ടും ശ്രീയേട്ടന്റെ ശബ്ദം എന്റെ കാതുകളിൽ പ്രതിധ്വനിച്ചപ്പോൾ ഞാൻ ആ മുഖത്തേക്ക് നോക്കി .അപ്പോൾ ആ കണ്ണുകൾ ഞാൻ ഉണ്ടാക്കിയ ഉള്ളിവടയിലായി ... "ഇതെന്താ " ശ്രീ കൈ ചൂണ്ടിയ ഭാഗത്തേക്ക് അവൾ പാളി നോക്കി .. "അത് ഉള്ളിവട,,ശ്രീയേട്ടൻ ഇഷ്ടമുള്ള പലഹാരമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഉണ്ടാക്കിയതാ " ചായ എണ്ടാക്കി ഒരുവിധം കൊളമാക്കി ,,,ഇനി എന്റെ വയറിളക്കാനാണാന്നോ നിന്റെ പരുപാടി ...എടുത്തോണ്ട് പൊടി ....

ശ്രീയേട്ടൻ വീണ്ടും എന്റെ നേരെ ആക്രോശിച്ചപ്പോൾ ഞാൻ മിനിറ്റുകൾക്കകം പാത്രവും എടുത്കൊണ്ട് അടുക്കളയിലേക്ക് പോയി . ഓഹ്ഹ് ,,എന്തൊരു സാധനം ആണ് ...ഇയാൾക്ക് വട വേണ്ടെങ്കിൽ പറഞ്ഞാൽ പോരായിരുന്നോ ...അതിന് എന്റെ കുക്കിങ്ങിനെ പറ്റി എന്തൊക്കെ അപവാദങ്ങളാണ് പറയുന്നത് .....ആർക്കും വേണ്ടെങ്കിൽ ഞാൻ കഴിച്ചോളാം ... അവൾ പ്ലേറ്റിൽ ഇരുന്ന ഒരു വടയെടുത് കഴിക്കാൻ ശ്രമിച്ചു .പക്ഷേ എത്ര ശ്രമിച്ചിട്ടും അത് കഴിക്കാൻ പറ്റുന്നില്ല ... ദൈവമേ ,,,ഇതെന്താ കരിങ്കലോ ....ഒടിക്കാനും കൂടി പറ്റുന്നില്ലല്ലോ ...ഭാഗ്യം ശ്രീയേട്ടൻ ഇത് കഴിക്കാത്തത് ...അല്ലെങ്കിൽ ശ്രീയേട്ടൻ എന്റെ ചാവടിയന്തരം നടത്തിയന്നെ.... അവൾ ഒന്നു നെടുവീർപ്പിട്ട് കൊണ്ട് വേസ്റ്റ് ബോക്സിലേക്ക് ഇട്ടു .. ഫോണിൽ നിന്നുമുള്ള മനോഹര സംഗീതം കേട്ടു കൊണ്ടാണ് അവൾ മുറിയിലേക്ക് വന്നത് ...അമ്മയാണ് വിളിക്കുന്നത് ...

വേഗം തന്നെ കാൾ എടുത്തു തന്റെ ചെവിക്കാരികലായി വെച്ചു ....എന്നാൽ അമ്മ പറയുന്ന കാര്യങ്ങൾ കേട്ടു എന്റെ ദേഹം മൊത്തം വിറക്കുന്നത് പോലെ തോന്നി ...അമ്മ ഇനി വരാൻ ഒരാഴ്ച താമസമെടുക്കുമെന്ന് അത് കേട്ടപ്പോൾ തന്നെ ഉള്ളിലെ കിളികൾ എല്ലാം കുടും കുടക്കയും എടുത്തു സ്ഥലം വിട്ടു .... വീണ്ടും അമ്മ എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ ഞാൻ മോൾ കരയുന്നുണ്ട് എന്ന് പറഞ്ഞു ഫോൺ കട്ട് ആക്കി ... ദൈവമേ ...ഒരാഴ്ച അമ്മയില്ലാതെ ...ഇത്രെയും നാൾ അമ്മയായിരിന്നു തന്റെ ധൈര്യം ...ഇനി എങ്ങെനെ ആ കടുവയുടെ ഒപ്പം ഒറ്റയ്ക്ക് ഇവിടെ ജീവിക്കും .... പറഞ്ഞുതീർന്നതും തന്റെ പുറകിൽ നിൽക്കുന്ന ആളിനെ കണ്ടു അവൾ ഭയത്തോടെ ഒരടി പുറകിലേക്ക് വെച്ചു .…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story