ഇനിയെന്നും: ഭാഗം 5

iniyennum New

എഴുത്തുകാരി: അമ്മു

ദൈവമേ ...ഒരാഴ്ച അമ്മയില്ലാതെ ...ഇത്രെയും നാൾ അമ്മയായിരിന്നു തന്റെ ധൈര്യം ...ഇനി എങ്ങെനെ ആ കടുവയുടെ ഒപ്പം ഒറ്റയ്ക്ക് ഇവിടെ ജീവിക്കും .... പറഞ്ഞുതീർന്നതും തന്റെ പുറകിൽ നിൽക്കുന്ന ആളിനെ കണ്ടു അവൾ ഭയത്തോടെ ഒരടി പുറകിലേക്ക് വെച്ചു . ശ്രീയേട്ടൻ വീണ്ടും എന്റെ അരികിലേക്ക് വരുന്നതോറും ഭയം കൊണ്ട് ഞാൻ അടി മൂടി വിറച്ചു ..ഓരോ അടി പിന്നിലേക്ക് വെക്കുമ്പോൾ ശ്രീയേട്ടൻ എന്റെ മുൻപിലായി നടന്നു നീങ്ങി ..അവസാനം മതിലിൽ മുട്ടി നിന്നപ്പോൾ തന്നിക് മനസിലായി ഇനി ഇവിടെ നിന്നും ഒരു രക്ഷയില്ലെന്ന് ...അവൾ ദയനീതയോടെ ശ്രീയെ നോക്കി .. ഇനിയും ആ തൂണ് തുരന്നു പോകുമോ നീ ??? ശ്രീയേട്ടൻ ഒരു കള്ളചിരിയോടെ പറഞ്ഞപ്പോൾ ഞാൻ ഉത്തരമില്ലാതെ ചമ്മിയ മുഖത്തോടെ തലയും താഴ്ത്തി ഇരിന്നു ... നാളെ താൻ ജോലിക് പോകുന്നുണ്ടോ ???? മറുപടിയായി ഞാൻ ഇല്ലായെന്ന് തലയാട്ടി ..

നാളെ എന്റെ ഫ്രണ്ടിന്റെ കുട്ടിയുടെ ബര്ത്ഡേ പാർട്ടിയാണ് ...എല്ലാരേയും ക്ഷണിച്ചിട്ടുണ്ട് ...താൻ വരുന്നുണ്ടോ ഇല്ലയോ ..... ശ്രീയേട്ടൻ അത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഞാൻ അങ്ങേരുടെ മുഖത്തേക്ക് നോക്കി ...എന്റെ മറുപടിക്കായി കത്തിനിൽക്കുന്ന അദേഹത്തിന്റെ ആവശ്യത്തെ തിരസ്കരിക്കാൻ എന്നിക്കയില്ല .....കൂടുതൽ ആവേശത്തോടെ വരാമെന്ന് പറഞ്ഞു ...ശബ്ദം കുറച്ചു ഉച്ചതിലായപ്പോൾ ശ്രീയേട്ടൻ എന്നെ ഒന്നു തുറിച്ചു നോക്കിയിട്ട് ആ മുറി വിട്ടിറങ്ങി ... ശ്രീയേട്ടൻ ആ മുറി വീട്ടിറങ്ങിയപ്പോഴാണ് ഞാൻ ഇത്രെയും നേരം പിടിച്ചു വെച്ച ശ്വാസം അഴിച്ചുവിട്ടത് .....ഇത്രേം നേരം ഉരുകി നിൽക്കുകയായിരുന്നു ..ഇപ്പോളാണ് ആശ്വാസമായത് ... എന്നാലും മനസ്സിന് ഒരു തണുപ്പ് ഉണ്ട് ...ശ്രീയേട്ടനുമായി ആദ്യമായിട്ട് പുറത്ത് പോകുന്നത് ,,,സ്വപ്നത്തിൽ പോലും ഇതൊന്നുമുണ്ടാവില്ല എന്നോർത്തുറന്നുപോലെന്ന് ശ്രീയേട്ടൻ ഇങ്ങനെ ഒരു ആവശ്യമായി വന്നത് ... ആ ദിവസം വല്ലാതെ സന്തോഷത്തോടെ കിടന്നുറങ്ങി ... പിറ്റേന്ന് രാവില്ലേ തന്നെ ശ്രീയേട്ടൻ ജോലിക്ക് പോകാൻ റെഡി ആയി ...

ഫുഡ് കഴിക്കാനായി വിളിച്ചപ്പോൾ വേണ്ടായെന്ന് പറഞ്ഞു ..ആദ്യം കുറച്ചു വിഷമം ഒക്കെ തോന്നിയെങ്കിലും പിന്നെ അത് മനസ്സിൽ നിന്നും മായ്ച്ചുകളഞ്ഞു ...ശ്രീയേട്ടൻ വീണ്ടും പാർട്ടിയിയുടെ കാര്യം എടിത്തിട്ടപ്പോൾ ആവേശത്തോടെ ഞാൻ എന്റെ കാതുകൂർപ്പിച്ചു .. അഞ്ചു മണിക്ക് റെഡിയായിരിക്കനം എന്ന് പറഞ്ഞു അവിടെ നിന്നുമിറങ്ങി .. ശ്രീയേട്ടന്റെ കാർ ദൂരേക്ക് മായുന്നത് വരെ ഒരു നോക്കിനായി ഞാൻ വാതിൽ പടിന്മേൽ വെറുതെ നിന്നും ...പക്ഷേ എന്റെ പ്രതീക്ഷകൾ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ആ കാർ ഗേറ്റ് കടന്നു പൊടിപറത്തികൊണ്ട് ദൂരേക്ക് മറഞ്ഞു ... അമിതപ്രതീക്ഷൾ ഒന്നും വേണ്ട എന്ന് ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ..എന്തായാലും ഞാൻ മറ്റൊരു കാര്യത്തിൽ വളരെ സന്തോഷവധിയാണ് ...ശ്രീയേട്ടന്റെ ഒപ്പം ഒരു ഫങ്ക്ഷന് എങ്കിലും പങ്കെടുക്കാൻ പറ്റിയതിൽ ... പിന്നെയൊരു കാത്തിരിപ്പിനായിരിന്നു അഞ്ചു മണിയാകുന്നതാനായി ...സന്തോഷം കരണമെന്നോ ചെയുന്ന എല്ലാ ജോലികളും തെറ്റി പോകുന്നത് ...

ഇടയ്ക്ക് ക്ലോക്കിലേക്ക് വന്നു അഞ്ചു മണിയായോ എന്ന് നോക്കും ... അഞ്ചു മണിക്കായി ഇനിയും കുറെ മണിക്കൂർ ദൈർഗ്യം ഉണ്ടെന്ന് അറിയുമ്പോൾ നിരാശയോടെ അടുക്കളയിലേക്ക് മടങ്ങും ...ഇടയ്ക്ക് ശ്രീയേട്ടൻ വിളിച്ചു വൈകുനേരത്തെ പരുപാടി ഓർമിപ്പിക്കുമ്പോൾ സന്തോഷം മൂലം കണ്ണുകൾ നിറഞ്ഞുകവിയും ...താൻ ശ്രീയേട്ടന്റെ ജീവിതത്തിലേക്ക് ഉണ്ടാവണമെന്ന് ശ്രീയേട്ടനും ആഗ്രഹിക്കുന്നുണ്ടോ എന്നോർത്ത് പോകും ...  അമിച്ചി തക്കണ് ...പല്ല് കൂട്ടിയടിച്ചുകൊണ്ട് അവൾ എന്റെ തന്റെ കുഞ്ഞിളം കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു .. കപ്പിൽ കുറച്ചു ചൂടുവെള്ളവും ,തണുത്ത വെള്ളവും മിക്സ്ക്കി കുഞ്ഞോളെ കുളിപ്പിച്ചു ..കുളിപുക്കിനത്തിന്റെ ഇടയിലും അവൾ ഇടയ്ക്ക് വെള്ളം തട്ടി തറപ്പിക്കുന്നുണ്ട് ... അമിച്ചി ,,എവിടെ പോവാ ????മൂടി രണ്ടു സൈഡിലും കെട്ടി കൊടുത്തു വീണ്ടും അവൾ ചോദ്യം ആവർത്തിച്ചു ....

എന്റെ മാളുവിന് കളിക്കാൻ കൊറേ കൂട്ടുകാരുടെ അടുത്തേക്ക് പോവാണെന്നു പറഞ്ഞപ്പോൾ ആ കുഞ്ഞിക്കണ്ണുകൾ വജ്രം പോലെ തിളങ്ങി ....പുറത്തേക്ക് പോവാനാണെന്ന് പറഞ്ഞപ്പോൾ തന്നെ കുഞ്ഞോളും ഭയങ്കര ഹാപ്പി ... അവളുടെ കളി ചിരികൾ ഒന്നു ആസ്വദിച്ചിരുന്നു ശേഷം ഞാനും റെഡിയാകാൻ തയാറായി ... അഞ്ചു മണി കഴിഞ്ഞപ്പപ്പോൾ ഞാനും കുഞ്ഞോളും ശ്രീയേട്ടനും വേണ്ടി കാത്തിരുന്നു ..കുഞ്ഞോൾക്ക് അന്നെങ്കിൽ പുതിയ കുട്ടുകാരെ കിട്ടുന്നതിലുള്ള ആകാംഷയായിരിന്നു ..പക്ഷേ ഇതുവരെയായിട്ടും ഒരു ഫോൺ കാൾ വരാത്തതിൽ എന്റെ ഉള്ളിൽ നിരാശ ഉളവാക്കി .. ക്ലോക്കിലെ സൂചി ആരെയും കാത്തിനിൽക്കാതെ ഓടിയകന്നു ..മനസ്സിന് പലവിധ ആശങ്കകളും കുമഞ്ഞുകൂടി ..ഇനി ശ്രീയേട്ടൻ എന്തെങ്കിലും പറ്റിയുട്ടുണ്ടാവുമോ എന്നൊരു വേള ഭയപ്പെട്ടു ...ഞാൻ എന്റെ താലിയിലുള്ള പിടിത്തം മുറുക്കി ..

എന്റെ മനസ്സിനുള്ള ആശങ്കകള് എല്ലാം ഉള്ളിൽ ഒതുക്കി പിടിച്ചു ഞാൻ ശ്രീയേട്ടന്റെ നമ്പറിലേക്ക് ഒരിക്കൽ കൂടി വിളിച്ചു .. ഇരുൾ പടരാൻ തുടങ്ങിയിരിക്കുന്നു ..മനസിലെ ഭയം വീണ്ടും മൂര്ച്ചിച്ചുവന്നു ..എന്റെ മുഖത്തെ വെപ്പ്രളവും ,ഭയവും കണ്ടു കുഞ്ഞോളും ചെറുതായി വിതുമ്പുന്നുണ്ട് ...കുഞ്ഞ് ചുണ്ടുകൾ പുറത്തേക്ക് ഉന്തി അവൾ എന്റെ മാറിൽ പറ്റി ചേർന്നുരിന്നു ..ഞാൻ അവളെ മാറോട് അണ്ണച്ചു പിടിച്ചു ... ഇനിയും കാത്തിരിന്നിട്ട് കാര്യമില്ല എന്നോർത്ത് കൊണ്ട് ഞാൻ ശ്രീയേട്ടൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിലേക്ക് വിളിച്ചു നോക്കി .. പക്ഷേ അവിടെനിന്നും കേട്ട വാക്കുകൾ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നതായിരിന്നു ... ശ്രീയേട്ടൻ അഞ്ചു മണിക്ക് മുന്പേ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി എന്ന വാർത്തയാണ് ഞാൻ കേട്ടത് ... ഉള്ളിലെ പേടി മുഖത്തു പ്രകടമാകാതിരിക്കാൻ ഞാൻ കുഞ്ഞോളെ പിടിച്ചിരുന്നു ..

എങ്ങെനെയെങ്കിലും ശ്രീയേട്ടനെ ഒന്നു കണ്ടാൽ മതിയായിരിന്നു എന്ന് തോന്നിപോയി .... ഞാൻ അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ഹോൺ അടിയോടെ മുറ്റത്തേക്ക് വരുന്നകാർ എന്റെ ശ്രദ്ദയിൽ പെട്ടത് ..അത് ശ്രീയേട്ടന്റെ കാർ അന്നെന്നു തിരിച്ചറിയാൻ അധികം നേരം വേണ്ടിയിരുന്നില്ല ... വേഗം തന്നെ കണ്ണിൽ മൂടി കെട്ടിയ കണ്ണീരിനെ തുടച്ചു മാറ്റി അവൾ മോളെയുംകൂട്ടി പുറത്തേക്ക് ചെന്നു ...ഡ്രൈവിംഗ് സീറ്റിൽ നിന്നും വരുന്ന ശ്രീയേട്ടനെ കണ്ടപ്പോൾ കാർമേഘം കൊണ്ട് മൂടിയ അവളുടെ മനസ്സിൽ ഒരു കുളിർ മഴ പെയ്തു ..എന്നാൽ ശ്രീയേട്ടന്റെ ഒപ്പം വരുന്ന അപിരിച്ചതമായ മുഖം അവളിൽ അതാരായിരിക്കും എന്ന് ആശങ്ക ജനിപ്പിച്ചു .. ..…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story