ഇനിയെന്നും: ഭാഗം 6

iniyennum New

എഴുത്തുകാരി: അമ്മു

ശ്രീയേട്ടൻ അഞ്ചു മണിക്ക് മുന്പേ ഹോസ്പിറ്റലിൽ നിന്നുമിറങ്ങി എന്ന വാർത്തയാണ് ഞാൻ കേട്ടത് ... ഉള്ളിലെ പേടി മുഖത്തു പ്രകടമാകാതിരിക്കാൻ ഞാൻ കുഞ്ഞോളെ പിടിച്ചിരുന്നു ...എങ്ങെനെയെങ്കിലും ശ്രീയേട്ടനെ ഒന്നു കണ്ടാൽ മതിയായിരിന്നു എന്ന് തോന്നിപോയി .... ഞാൻ അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോളാണ് ഒരു ഹോൺ അടിയോടെ മുറ്റത്തേക്ക് വരുന്ന കാർ എന്റെ ശ്രദ്ദയിൽ പെട്ടത് ..അത് ശ്രീയേട്ടന്റെ കാർ അന്നെന്നു തിരിച്ചറിയാൻ അധികം നേരം വേണ്ടിയിരുന്നില്ല ... വേഗം തന്നെ കണ്ണിൽ മൂടി കെട്ടിയ കണ്ണീരിനെ തുടച്ചു മാറ്റി അവൾ മോളെയുംകൂട്ടി പുറത്തേക്ക് ചെന്നു ...ഡ്രൈവിംഗ് സീറ്റിൽ നിന്നും വരുന്ന ശ്രീയേട്ടനെ കണ്ടപ്പോൾ കാർമേഘം കൊണ്ട് മൂടി കിടക്കുന്ന മനസ്സിൽ ഒരു കുളിർമഴ പെയ്തു .എന്നാൽ ശ്രീയേട്ടന്റെ ഒപ്പം വരുന്ന അപിരിച്ചതമായ മുഖം അവളിൽ അതാരായിരിക്കും എന്ന് ആശങ്ക ജനിപ്പിച്ചു .. കോ ഡ്രൈവിങ് സീറ്റിൽ നിന്നും ശ്രീയേട്ടനോട് ഒപ്പം നടന്നുവരുന്ന ആ പെൺകുട്ടിയെ ഞാൻ നോക്കി ... ഒരു 20-22 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്ണ് ..

മുടിയൊക്കെ പഫ് ചെയ്തു കെട്ടിവെച്ചിരിക്കുകയാണ് ...ശ്രീയേട്ടനോടൊപ്പം ചിരിച്ചും ,കളിച്ചും നടക്കുന്ന ആ പെൺകുട്ടിയെ കണ്ടപ്പോൾ എന്റെ ഉള്ളിൽ അസൂയ മുളപൊട്ടി ... പെട്ടെന്ന് അവരുടെ ശ്രദ്ധ എന്റെ നേർക്ക് ആയതും ഞാൻ മെല്ലെ പരിഭവം നടിച്ചു നിന്നു ... പെട്ടെന്ന് ആ പെൺകുട്ടി ഏട്ടത്തി എന്ന് വിളിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചപ്പോൾ വീണു പോകാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു ..ശ്രീയേട്ടനെ നോക്കിയപ്പോൾ ഇതൊക്കെ കണ്ടു ആസ്വദിച്ചു നിൽക്കുകയാണ് ...ഒന്നും മനസിലാകാതെ ഞാൻ അവളുടെ പിടി അഴിച്ചു .. "ഏട്ടത്തിക്ക് എന്നെ മനസിലായില്ലേ "-ആ പെൺകുട്ടി ചോദിച്ചപ്പോൾ ഞാൻ ഇല്ലായെന്ന് തലയാട്ടി . അവൾ ശ്രീയെ രൂക്ഷമായി ഒന്നു നോക്കിയിട്ട് എന്റെ നേർക്ക് തിരിഞ്ഞു .. "എന്നാൽ ഞാൻ എന്നെ തന്നെ പരിചയപ്പെടുത്താം ...ഞാൻ ഐശ്വര്യ ..ഐഷു എന്നു വിളിക്കും ..ഏട്ടത്തിയും ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതിയാട്ടോ ...ഇപ്പൊ ബാംഗ്ലൂരിൽ എൻജിനീറിങ് ചെയ്തുകൊണ്ടിരിക്കുന്നു ..പിന്നെ ഞാൻ ഈ വീട്ടിൽ ആരാണെന്ന്ന് ചോദിച്ചാൽ ശ്രീയേട്ടന്റെ അച്ഛന്റെ അനിയന്റെ മകൾ ...ഇപ്പൊ എന്നെ മനസിലായല്ലോ "

അവൾ എന്റെ കവിളിൽ പിച്ചി കൊണ്ടു ചോദിച്ചപ്പോൾ ഞാൻ മനസിലായെന്ന് പറഞ്ഞു തലയാട്ടി .. എന്നെ കുറിച്ചൊന്നും ഏട്ടത്തിയോട് പറഞ്ഞിട്ടിലില്ലേ ...ദുഷ്ടൻ ... ഐഷു ശ്രീയുടെ വയറിലേക്ക് ഒരു കുത്ത് വെച്ചു കൊടുത്തപ്പോൾ ശ്രീ ഒന്നു വേദന കൊണ്ടു പുളഞ്ഞു ..അപ്പോൾ തന്നെ ശ്രീ അവളുടെ തലക്ക് ഒരു കൊട്ട് കൊടുത്തിട്ട് ടിക്കിയിൽ നിന്നും ബാഗ് എടുക്കാൻ പോയി .. അവരുടെ തല്ലുപിടിത്തം ആസ്വദിച്ചു കാണുകയായിരുന്നു ആമി ...പണ്ട് താനും ,ചേട്ടനും ഇതുപോലെ തന്നെയായിരുന്നു ..നേരെ നോക്കിയാൽ എപ്പോഴും തല്ലുപിടുത്തമായിരിക്കും ..പക്ഷേ ഇപ്പോൾ ഏട്ടനെ വല്ലാതെ മിസ്സ്‌ ആകുന്നുണ്ട് ...അതങ്ങനെയാണല്ലോ കൂടെയുള്ളുപ്പോൾ വഴക്കിട്ടു നടന്നും ,തല്ലു പിടിയും ആയിരിക്കും പക്ഷേ കുറച്ചു നാൾ ഒന്നു മാറി നിന്നു കഴിഞ്ഞാലായിരിക്കും അവർ നമ്മുക്ക് എത്രയോ പ്രിയപ്പെട്ടവരാണെന്ന്ന് മനസിലാക്കുന്നത് ... ഏയ്യ് ...എന്താ കെട്ട്യോനെ സ്വപ്നം കണ്ടു നിക്കുകയാന്നോ .. ഐഷു വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ ഇത്രേം നേരം ശ്രീയേട്ടനെ നോക്കികൊണ്ടിരിക്കുകയാണന്നുള്ള തിരിച്ചിറവ് എന്നിൽ ഉണ്ടായത് ...

മുഖത്തു ഉണ്ടായ ജാള്യത മറച്ചു പിടിച്ചു ഞാൻ ഐഷുവിനോപ്പം ഉള്ളിലേക്ക് നടന്നു ... അല്ല ഏട്ടത്തി കുഞ്ഞ് എവിടെയാ .. ഐഷു മുറി ആകമാനം കണ്ണ് കൊണ്ട് പരതിക്കൊണ്ട് ചോദിച്ചു . അവൾ ഉറങ്ങി പോയെടാ ..ഇത്രെയും നേരം കളിയായിരിന്നു ..ഇനിയിപ്പോ ഫുഡിന്റെ സമയാകുമ്പോൾ വിളിക്കണം .. ഹ്മ്മ് ഏട്ടത്തി ,,എന്നിക് വല്ലാതെ വിശക്കുന്നുണ്ട് ...ബസിൽ നിന്നിറങ്ങിയിട്ട് ഒരു കാലി ചായ മാത്രമാണ് കഴിച്ചത് ....വേഗം എന്നിക് എന്തെങ്കിലും കഴിക്കാൻ താ ...അല്ലെങ്കിൽ ഞാൻ നിങ്ങളുടെ കെട്ട്യോനെ എടുത്തു വിഴുങ്ങും . അവൾ വയറിൽ കൈ വെച്ചു പറഞ്ഞപ്പോൾ എന്നിക് ചിരിയാണ് വന്നത് .. ആദ്യം പോയി കുളിച്ചിട്ട് വാ ...എന്നിട്ട് ഭക്ഷണം തരാം .. ഒരു മടിയോട് കൂടി അവൾ നിന്നപ്പോൾ ഞാൻ അവളെ ഗസ്റ്റ് റൂമിലേക്ക് തള്ളി വിട്ടു .. അടുക്കളയിൽ എത്തിയപ്പോൾ എന്ത് കൊടുക്കണമെന്നുള്ള ചിന്തയിലായി ..ഭാഗ്യത്തിന് ഉച്ചക്ക് കുറച്ചു ചോർ കൂടുതൽ വെച്ചത്കൊണ്ട് അതുണ്ട് ... ഇയാൾക്ക് നേരത്തെ ഒന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ചിക്കനോ ,മീനോ എന്തെങ്കിലും മേടിച്ചുവെക്കായിരിന്നു ...

സ്വയം മുറമുറുത് കൊണ്ട് അവൾ ചട്ടിയെടുത്തു അടുപ്പത്തു വെച്ചു .. ഐഷു ഇന്ന് വരുമെന്ന് എന്നിക് അറിയില്ലയിരിന്നടോ ... തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു ഗൗരവത്തോടെ മാറിൽ കൈ പിണച്ചു കെട്ടിയിരിക്കുന്ന ശ്രീയെയാണ് കണ്ടത് .. നേരത്തെ പറഞ്ഞതോർത്തു അവൾക്ക് നേരിയ ചളിപ്പ് ഉണ്ടായിരിന്നു ... ഇന്ന് നേരത്തെ ഇറങ്ങിയതായിരിന്നു അപ്പോഴാണ് ഒരു എമർജൻസി കേസ് വന്നത് ..പിന്നെ അത് കഴിഞ്ഞു ഇറങ്ങിയപ്പോഴായിരിന്നു ഐഷു വിളിച്ചത് .. തന്നിക് ബുദ്ധിമുട്ടാവുമെങ്കിൽ നമ്മുക്ക് ഫുഡ്‌ ഓർഡർ ചെയാം . ഏയ്യ് അതൊന്നും കുഴപ്പമില്ലിന്നെ ,,ഇതൊക്കെ എന്നിക് ഹാൻഡിൽ ചെയ്യാവുന്നതേയുള്ളൂ .ഫ്രിഡ്ജിൽ കുറച്ചു മോര് ഇരിപ്പുണ്ട് അത് കാചാം ..പിന്നെ ഉപ്പുമാങ്ങയും ,കാബ്ബജ് തോരനും വെക്കാം ,പിന്നെ കുറച്ചു പപ്പടവും വറുത്തെടുക്കാം ..ഇത്രേം പോരെ ഡോക്ടറെ ??? അവളുടെ ആ ഡോക്ടറെ എന്നുള്ള വിളിയിൽ അവൻ ഒന്നു ഇരുത്തി നോക്കി ...ചിലപ്പോ ഞാൻ എന്തെങ്കിലും വഴക്ക് പറയുമോ എന്നു വിചാരിച്ചായിരിക്കും അവൾ വിളിക്കുന്നത് ... ഒരു കുസൃതി ചിരിയോടെ അത്രേം മതിയെന്ന് പറഞ് അവൻ കിച്ചൻ സ്ലാബിൽ കേറിയിരിന്നു... ഹലോ ,,എന്നിക് അങ്ങോട്ട് വരാമോ ???

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ പമ്മി പമ്മി അടുക്കള വാതിൽക്കൽ നിൽക്കുന്ന ഐഷുവിനെയാണ് കണ്ടത് .. നീ എന്താ അങ്ങനെ ചോദിച്ചത് ???-ശ്രീ ഒരു സംശയത്തോടെ ചോദിച്ചു .. അല്ല നിങ്ങൾ കെട്ട്യോനും ,കെട്ട്യോളും കൂടി റൊമാൻസിക്കുന്നതിനിടയ്ക്ക് ഞാൻ കട്ടുറുമ്പ് ആയോ എന്നു ചോദിച്ചതാ ... എടി ...നിന്നെ ഞാൻ ... ശ്രീ ഒരു കൈ ഉയർത്തി അടിക്കാൻ തുടങ്ങിയപ്പോൾ അവൾ അത് പ്രതീക്ഷിച്ച പോൽ തന്നെ അവിടെ നിന്നും ഇറങ്ങിയോടി ... അവളുടെ പറച്ചിൽ കേട്ട് ചിരിയോടെ അവളുടെ ഓട്ടം നോക്കിയിരിക്കമ്പോളാണ് ശ്രീയേട്ടൻ കലിപ്പോടെ എന്റെ നോക്കിയപ്പോ ഞാൻ ചിരി നിർത്തി കുക്കിംഗിൽ ശ്രദ്ധ കേന്ദ്രികരിച്ചു .. 🥞🥞🥞🥞🥞🥞🥞🥞🥞🥞 "എന്റെ ഐഷു ,,നീ പതിയെ കഴിച്ചാ മതി ആരും നിന്റെ പ്ലേറ്റിൽ നിന്നും എടുത്തുകൊണ്ടു പോകില്ല " ഐഷുവിന്റെ നെറുകിൽ കൊട്ടികൊണ്ട് ശ്രീ അവൾക്ക് നേരെ ഒരു ഗ്ലാസ്‌ വെള്ളം അവൾക്ക് നേരെ നീട്ടി . ഒന്നു ശ്വാസം വലിച്ചു വിട്ടു അവൾ ആർത്തിയോടെ ആ വെള്ളം കുടിച്ചു .. എന്താന്നെന്ന് അറിയില്ല ,ഇത്രേം ഫുഡ്‌ ഒരുമിച്ചു കണ്ടപ്പോൾ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല ..ഇതൊക്കെ കാണുമ്പോഴാ ഹോസ്റ്റലിലെ ഫുടൊക്കെ എടുത്തു കിണറ്റിലോട്ട് എടുത്തേറിയാൻ തോന്നുന്നത് ....

അതിന് നീ തന്നെയല്ലേ ,,ബാംഗ്ലൂരിൽ പോയി പഠിക്കണമെന്ന് വാശി പിടിച്ചത് .. അതൊരു അബദ്ധം പറ്റിപോയതാ ശ്രീയേട്ടാ ...ബാംഗ്ലൂർ ഡേയ്‌സ് കണ്ട് ബാംഗ്ലൂരിൽ പോയി അടിച്ചുപൊളിക്കാൻ വേണ്ടി ബാംഗ്ലൂരിലേക്ക് പാക്ക് ചെയ്തത് ...പക്ഷേ ഹോസ്റ്റലിൽ നിന്നും പെട്ട അവസ്ഥയാണ് ...ഇവിടെ നിന്നും വല്ലതും പഠിച്ചാൽ മതിയെന്ന് ഇപ്പോ തോന്നി പോകുക ..ഹാ ഇനി പെട്ടു പോയില്ലേ പറഞ്ഞിട്ട് കാര്യമില്ല ... ഐഷു ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ടു വീണ്ടും ഭക്ഷണത്തിലേക്ക് ശ്രദ്ധിച്ചു .. അവളുടെ പറിച്ചിൽ ഒന്നു കേട്ടിട്ട് ശ്രീ ഒരു ചിരിയോടെ ഭക്ഷണം കഴിച്ചു . ഒരു ഉരുള്ളയെങ്കിലും കഴിക്കട .. മാളുവിനെ ചോർ കഴിപ്പിക്കുന്ന തിരക്കിലാണ് ആമി ...എത്ര നിർബന്ധിച്ചിട്ടും അവൾ കഴിക്കാൻ കൂട്ടാക്കുന്നില്ല ... അവൾ ചിന്നങ്ങി കൊണ്ട് ആമിയുടെ നെഞ്ചിലേക്ക് ചാഞ്ഞു .. മാണ്ട ..എന്നിക് ബിക്കട്ട് മതി ... അവൾ ചുണ്ട് പിളർത്തി കൊണ്ട് അവളുടെ മാറിലേക്ക് വീണ്ടും ഒട്ടിച്ചേർന്നു . ബികിട് അമ്മ നാളെ തരാം ..ഇപ്പൊ എന്റെ കുഞ്ഞിമണി പാപ്പം കഴിച്ചേ ..എന്നാൽ അല്ലെ അമ്മയുടെ മോൾ പെട്ടെന്ന് വല്ലാതാകുകയുള്ളു ...

അവൾ ചുണ്ട് പിളർത്തി വേണ്ടായെന്ന് കാണിച്ചു . അപ്പോഴാണ് ഐഷു അത് വഴി വന്നത് .. ദേ ,,മാളു കഴിച്ചില്ലെങ്കിൽ ഞാൻ ഇത് ആന്റിക്ക് കൊടുക്കുമെ.. അതും പറഞ്ഞു ഞാൻ ഐഷുവിന്റെ നേരെ ഒരുരുള ചോർ നീട്ടിയപ്പോൾ അവൾ അത് തന്നിക്കായി നീട്ടിയതാനാണെന്ന് വിചാരിച്ചു ആ ഉരുള വായിലാക്കി . നീ എന്തിനാ ഇപ്പൊ അത് കഴിച്ചത് .. അല്ല ഏട്ടത്തിയല്ലേ എന്നോട് കഴിക്കാൻ പറഞ്ഞത് .. ഞാൻ മോൾ കഴിക്കാത്തത് കൊണ്ട് നിനക്ക് തന്നതാ ..നീ അത് എടുത്തു കഴിച്ചു .. ഓഹോ ആക്ടിങ് ആയിരുന്നവല്ലേ ..ഞാൻ വിചാരിച്ചു ശെരിക്കിനും എന്നിക് തന്നതായിരിക്കുമെന്ന് ..മാളുവിന് വേണ്ടെങ്കിൽ എന്നിക് തന്നേക്ക് ഏട്ടത്തി ..എന്തായാലും നല്ല ടേസ്റ്റ് ഉണ്ട് .. അവൾ പ്ലേറ്റിൽ നിന്നും കുറച്ചു ചോർ എടുത്തു വായിലിട്ട് കൊണ്ട് പറഞ്ഞു .. പൊയ്ക്കോണം ഇവിടുന്ന് ..അവിടെന്ന് രണ്ട് പ്ലേറ്റ് കഴിച്ചിട്ട് ഇവിടന്ന് കഴിക്കാൻ നിന്നാൽ നല്ല പെട കിട്ടും ... ദേ മാളു ,,മോൾ ഇന്ന് കഴിച്ചില്ലെങ്കിൽ അമ്മ ഇന്ന് കഴിക്കില്ലട്ടോ .. അവസാന ശ്രമം എന്നോണം അവൾ ഒരുരുള അവളോട് ചുണ്ടോട് അടുപ്പിച്ചു .

പക്ഷേ അവൾ ആ പ്ലേറ്റ് തട്ടി തെറിപ്പിച്ചു .ചോർ എല്ലാം ആമിയുടെ ദേഹത്തേക് ആയപ്പോൾ അവൾ ദേഷ്യത്തോടെ മാളുവിനെ നോക്കി .പക്ഷേ അവൾ ഇതൊന്നും ശ്രദ്ധിക്കാതെ കുറുമ്പൊടെ കൈ കൊട്ടി ചിരിച്ചു . എന്താ മാളു ഇത് ??? ദേഷ്യത്തോടെ എന്റെ സ്വരം ഉയർന്നതും അവളുടെ കുഞ്ഞി കണ്ണുകൾ സജലമായി ..നിമിഷം നേരം കൊണ്ട് അത് ഒരു വലിയ കരച്ചിലായി മാറി .. ഞാനും ,ഐഷുവും എത്ര സമാധാനിപ്പിക്കാൻ നോക്കിയിട്ടും പെണ്ണ് വീണ്ടും അലറികരച്ചിൽ തന്നെയാണ് ... ശബ്ദം കേട്ട് അടുത്ത മുറിയിൽ ബുക്ക്‌ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ശ്രീയേട്ടൻ കാര്യം എന്താന്നെന്ന് അന്വേഷിച്ചു .എന്ത് പറയണമെന്ന് ഞാനും ,ഐഷുവും കുഴങ്ങി ... ശ്രീ വേഗം മാളുവിന്റെ അടുത്തേക്ക് ചെന്നുകൊണ്ട് അവളെ കൈകളിൽ എടുത്തു കൊണ്ട് എന്ത് പറ്റിയെന്നു ചോദിച്ചു .. "അമിച്ചി വക്ക് പറഞ് ..അമ്മിച്ചിയെ വേണ്ട ച്ചാ " മാളു ശ്രീയേട്ടനോട് പറയുന്ന ഓരോ വാക്കുകളും എന്റെ ഹൃദയത്തെ കീറി മുറിക്കുന്നതായിരിന്നു ..പ്രതികരിക്കാനാവാതെ ഞാൻ അവിടെ തറഞ്ഞു നിന്നു .. മോളുടെ പുറത്തേക്ക് ഒന്നു തട്ടി കൊണ്ട് ശ്രീയേട്ടൻ എന്റെ നേർക്ക് നോക്കിയപ്പോൾ ശ്രീയേട്ടന്റെ നോട്ടം താങ്ങാൻ കുറച്ചു നേരം മുഖം കുഞ്ഞിച്ചിരിന്നു ....…........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story